Wisdom Media
615 views
📖നേർവായന എപ്പിസോഡ് : 1322 ഇന്നത്തെ വിഷയം: ലൈലത്തുല്‍ മുബാറക ബറാഅത്ത് രാവോ? ▪️ ഭാഗം - 01 ➖➖➖➖➖➖➖➖➖ 🔲വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് പരാമ൪ശിച്ചിട്ടുണ്ട്. ഈ അനുഗ്രഹീത രാത്രി കൊണ്ടുള്ള ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) നമ്മുടെ നടുകളില്‍ ചില൪ പ്രചരിപ്പിക്കാറുണ്ട്. ബറാഅത്ത് നോമ്പ് സുന്നത്താണെന്നും ബറാഅത്ത് രാവില്‍ പ്രത്യേകം ക൪മ്മങ്ങള്‍ നി൪വ്വഹിക്കണമെന്നും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവ൪ തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഈ അനുഗ്രഹീത രാത്രി ശഅബാന്‍ പതിനഞ്ചാം രാവാണെന്ന് (ബറാഅത്ത് രാവ്) പറയുന്നത്. അവ൪തന്നെ എഴുതിയത് കാണുക: ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വിശുദ്ധ ക്വുര്‍ആനിലും ബറാഅത്ത്‌ രാവിനെക്കുറിച്ച്‌ (ശഅ്‌ബാന്‍ പകുതിയുടെ രാത്രി) പരാമര്‍ശമുണ്ട്‌. വ്യക്തമാക്കുന്ന ഈഗ്രന്ഥം തന്നെയാണ്‌ സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ നാം അതിനെ അവതരിപ്പിച്ചു. (വി.ക്വു. 44-2,3) ഈ സൂക്തത്തിലെ ലൈലത്തുല്‍ മുബാറക്‌ (അനുഗ്രഹീത രാവ്‌) എന്നത്‌ ശഅ്‌ബാന്‍ പതിനഞ്ചിന്റെ രാവാണെന്നാണ്‌ പണ്‌ഡിതാഭിപ്രായം (ചന്ദ്രിക 2005. സപ്‌തംബര്‍ 20. പി.പി.മുഹമ്മദ്‌ സ്വാലിഹ്‌ അന്‍വരി). ബറകത്താക്കപ്പെട്ട രാത്രി നാം ക്വുര്‍ആനിനെ ഇറക്കി. ശഅ്‌ബാന്‍ പതിനഞ്ചാണ്‌ ഈ ബര്‍കത്താക്കപ്പെട്ട രാവ്‌. മനുഷ്യനെ അപഥ സഞ്ചാരത്തില്‍ നിന്നും നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്ന പരിശുദ്ധ ക്വുര്‍ആനിന്റെ അവതരണത്തിന്‌ തുടക്കം കുറിച്ചത്‌ ഈ ബറാഅത്ത്‌ രാവിലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇതിന്‌ ധാരാളം പ്രത്യേകതകള്‍ ഉണ്ട്‌. (സന്തുഷ്‌ട കുടുംബം മാസിക 2003 ഒക്‌ടോബര്‍). ➖➖➖➖➖➖➖➖ Join Our Telegram: https://t.me/DailyNervazhi ➖➖➖➖➖➖➖➖ യഥാ൪ത്ഥത്തില്‍ വിശുദ്ധ ഖു൪ആനില്‍ സൂറ: ദുഖാനിലെ രണ്ടാമത്തെ വചനത്തില്‍ പരാമ൪ശിച്ചിട്ടുള്ള അനുഗൃഹീത രാത്രി(ലൈലത്തുല്‍ മുബാറക) ശഅബാന്‍ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്)ആണോ? വിശുദ്ധ ഖു൪ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ ഈ അനുഗൃഹീത രാത്രി (ലൈലത്തുല്‍ മുബാറക) കൊണ്ടുള്ള ഉദ്ദേശ്യം ലൈലത്തുല്‍ ഖദ്റാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ശഅബാന്‍ പതിനഞ്ചിന്റെ മഹത്വം സ്ഥാപിക്കുന്നതിന് വേണ്ടി വിശുദ്ധ ഖു൪ആന്‍ അവതരിച്ചത് ബറാഅത്ത് രാവിലാണെന്ന് ദു൪വ്യാഖ്യാനിക്കുകയാണ് ഇവ൪ ചെയ്തിട്ടുള്ളത്. യഥാ൪ത്ഥത്തില്‍ ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. ആദ്യമായി വിശുദ്ധ ഖു൪ആനിലെ സൂറ: ദുഖാനിലെ പ്രസ്തുത വചനം കാണുക: حمٓ – وَٱلْكِتَٰبِ ٱلْمُبِينِ – إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം. തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (ഖു൪ആന്‍:44/2) വിശുദ്ധ ഖു൪ആന്‍ ഒരു അനുഗൃഹീത രാത്രിയില്‍(ലൈലത്തുല്‍ മുബാറക) അവതരിപ്പിച്ചിരിക്കുന്നുവെന്ന് മാത്രമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. ഈ അനുഗൃഹീത രാത്രി ഏതാണെന്ന് ഇവിടെ പരാമ൪ശിച്ചിട്ടില്ല. എന്നാല്‍ പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെന്ന് ഖുര്‍ആന്‍ തന്നെ മറ്റൊരു ഭാഗത്ത് വ്യക്തമാക്കുന്നുണ്ട് . ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1) ➖➖➖➖➖➖➖➖ Join Our Facebook Group: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ ഈ വചനത്തില്‍ ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ അത് വ്യക്തമാക്കിയിട്ടുണ്ട്. ➖➖➖➖➖➖➖➖➖ Source: Kanzul uloom #wisdommedia #WisdomIslam #peaceradio #harisbinsaleem #WisdomReels