🦋❤MeMoRiEs oF LoVe❤🦋
1.3K views
1 months ago
വിവാഹിതയായ അവൾ വർഷങ്ങൾക്ക് ശേഷം പരിചയപ്പെട്ട സുഹൃത്തുമായി സെക്സ് ചെയ്തപ്പോഴാണ് ബോധ്യം വന്നത്, ഇത്രയും മനോഹരമാണല്ലോ സെക്സ് എന്ന്. എന്താ അവൾക്കിതൊന്നും മുന്നേ തോന്നാതിരുന്നത്. അതേ, കല്ല്യാണം കഴിഞ്ഞധികം നാളുകളാവുന്നതിന് മുന്നേ തുടങ്ങിയ ചെറിയ ചെറിയ വഴക്കുകൾ ലൈംഗീക ബന്ധത്തെ സാരമായി ബാധിച്ചു. ഒരു വഴക്ക് പരിഹരിച്ച് അല്പ സ്വല്പ പഞ്ചാരയൊക്കെയായി വരുമ്പോഴേക്കും അടുത്ത വഴക്ക്. അതും പരസ്പരം നിന്ദിക്കുന്ന തരത്തിലുള്ള വാക്കുകൾ. വീണ്ടും തിരിഞ്ഞു കിടപ്പെന്ന വനവാസത്തിലേക്ക്. മനസ് കൊണ്ട് യോജിക്കാൻ പറ്റില്ലെങ്കിൽ കിടപ്പറ വല്ല്യ പ്രശ്നമാണ്, പരിതാപകരമാണ്. ലൈംഗീകതയോടുള്ള താൽപര്യക്കുറവോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ അല്ല ഈ വില്ലൻ, ഈ മനം മടുപ്പിക്കുന്ന വഴക്കുകളാണ്. ഭർത്താവും അങ്ങനെ തന്നെ, ഭാര്യയോടുള്ള മാനസികയടുപ്പം നഷ്ടപ്പെട്ടു. ഭാര്യയെ പ്രാപിക്കാനൊരു ഇഷ്ടവുമില്ല. ചെറിയ വഴക്കുകളിൽ തുടങ്ങി വലിയത് വരെ എത്തിച്ചിട്ട് കിടപ്പറ ബന്ധങ്ങൾ തകർത്ത ചിലർക്ക് ബോധം വന്നത് 40 തുകൾ കഴിഞ്ഞപ്പോഴാണ്. വർഷങ്ങൾ നഷ്ടപ്പെടുത്തിയ ജീവിതം, മനോഹരമായ സെക്സ്! ചിലർക്കൊന്നും അനുഭവിക്കാൻ യോഗം കിട്ടിയിട്ടില്ല! ആരേയും പഴി ചാരണ്ട, കിടന്നു മോങ്ങിയിട്ടൊരു കാര്യവുമില്ല. സ്വയത്തിലേക്കൊന്നെത്തി നോക്കിയാൽ മതി. ആളുകൾ മാറി ചിന്തിച്ചു തുടങ്ങി. അവിഹിതങ്ങൾ പെരുകുന്നതിൻ്റെ പ്രധാന കാരണം കുടുംബത്തിലെ സ്നേഹമില്ലായ്മ തന്നെയാണ്. ജെപി #❤ സ്നേഹം മാത്രം 🤗 #അഭിപ്രായം