📚𝓝𝓸𝓽𝓮 𝓫𝓸𝓸𝓴 (നോട്ടുബുക്ക്)
786 views
പ്രഭാത പ്രാർത്ഥന..🙏 നിന്റെ ജീവിതം കർത്താവിൽ ഭരമേൽപ്പിക്കുക..കർത്താവിൽ വിശ്വാസമർപ്പിക്കുക..അവിടുന്നു നോക്കിക്കൊള്ളും..(സങ്കീർത്തനം 37/5) സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിലും പ്രാർത്ഥനയുടെ കൂപ്പു കരങ്ങളോടെ തിരുമുൻപിൽ ഞങ്ങളണയുന്നു..ഇന്നേ ദിനം അവിടുത്തെ കാരുണ്യത്തിൽ പൂർണമായി ആശ്രയിക്കാനും അവിടുത്തെ നന്മയിൽ സംതൃപ്തിയടയാനും ഞങ്ങളിൽ അവിടുത്തെ കൃപ നിറയ്ക്കണമേ..ഞങ്ങളെ ശക്തനാക്കുന്നവനിലൂടെ ഞങ്ങൾക്ക് എല്ലാം ചെയ്യാൻ സാധിക്കുമെന്നും അങ്ങിൽ അർപ്പിച്ചു ചെയ്യുന്ന ഞങ്ങളുടെ പ്രവൃത്തികൾ ഫലമണിയുമെന്നും അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ..എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ നിരാശാഭരിതമായ നിരവധി സന്ദർഭങ്ങളിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ..അപ്രതീക്ഷിതമായ ജോലി നഷ്ടങ്ങളിൽ..സാമ്പത്തിക ബാധ്യതകളിൽ..പുറമേ ആർക്കും മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകളിൽ ഞെരുക്കങ്ങളിലൊക്കെ പലപ്പോഴും ഞങ്ങൾ അടിപതറി പോകുന്നത് അവിടുന്നറിയുന്നുവല്ലോ..കർത്താവേ..ഞങ്ങളിൽ കനിയണമേ..ഞങ്ങൾക്കു മുൻപിലുള്ള സാധ്യതയുടെ വാതിലുകളെല്ലാം അടയുമ്പോഴും പ്രതീക്ഷിക്കാൻ വകയൊന്നുമില്ലാതിരിക്കുമ്പോഴും എല്ലാം അവിടുത്തെ നന്മയുടെ ഭാഗമാണെന്നും തക്ക സമയത്ത് അവിടുന്ന് ഇടപെടുമെന്നുമുള്ള വിശ്വാസത്തിൽ ശക്തി പ്രാപിക്കാൻ ഞങ്ങളെ സഹായിക്കണമേ..അവിടുത്തെ രക്ഷയുടെ അഭയവും അനുഗ്രഹവുമേകി ഞങ്ങളെ നിത്യവും കാത്തരുളുകയും ചെയ്യണമേ..വിശുദ്ധ ഔസേപ്പിതാവേ..തിരുക്കരങ്ങളിൽ ഞങ്ങളെ പാലിക്കണമേ..ആമേൻ 🙏 #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #⛪ ക്രിസ്തീയ വിശ്വാസം