📚𝓝𝓸𝓽𝓮 𝓫𝓸𝓸𝓴 (നോട്ടുബുക്ക്)
837 views • 17 days ago
വലിയ പ്രാധാന്യമുള്ള തിരുനാൾ ആയ ദനഹാതിരുനാൾ ആശംസകൾ.
ദനഹാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം പൊട്ടിവിടരുന്ന പ്രഭാതം/പുലരി, സൂര്യോദയം എന്നൊക്കെയാണ്. യേശുവിന്റെ ജോർഥനിലെ ജ്ഞാനസ്നാനവും അവിടെ ദൈവീക മഹത്വത്തിന്റെ വെളിപ്പെടുത്തലായ പരിശുദ്ധ ത്രിത്വം വെളിപ്പെട്ടതും ഒക്കെയാണ് പ്രധാനമായും പൗരസ്ത്യസഭകളിൽ ( പ്രത്യേകിച്ച് സുറിയാനി പാരമ്പര്യത്തിൽ ) അനുസ്മരിക്കുന്നത് 🙏 തിയോഫാനിയ എന്ന ലത്തീൻ ഉപയോഗവും ഇതാണ് അർത്ഥമാക്കുക. ദൈവത്തിന്റെ/ദൈവത്തിൽനിന്നുള്ള വെളിപ്പെടുത്തൽ/പ്രകാശനം എന്നൊക്കെ അർത്ഥം. ലത്തീൻസഭയിൽ ആകട്ടെ ദനഹാ ( ജനുവരി 6 ) കഴിഞ്ഞുവരുന്ന ഞായർ ആണ് കർത്താവിന്റെ മാമോദീസ തിരുനാൾ ആയിട്ട് ആചരിക്കുക. ജ്ഞാനികളുടെ സന്ദർശനം വളരെ പ്രത്യേകിച്ച് ലത്തീൻസഭയിൽ നന്നായി അനുസ്മരിക്കുന്നു. മുകളിൽനിന്ന് പ്രകാശിക്കുക മുകളിൽനിന്നുള്ള വെളിപ്പെടുത്തൽ എന്നൊക്കെ അർത്ഥമുള്ള എപ്പിഫാനിയ എന്ന ലത്തീൻവാക്ക് ആണ് ആ തിരുനാളിന് ലത്തീനിൽ ഉപയോഗിക്കുന്നത്. ആ തിരുനാൾ ജനുവരി 6 ആണെങ്കിലും അതിനു തൊട്ടു മൂന്നുള്ള ഞായറാഴ്ച ഈ വർഷം ആചരിച്ചു. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #Today (ഇന്നത്തെ ദിവസം) #📚notebook #വിശുദ്ധർ #🙏 കർത്താവിൻറെ കരം
19 likes
13 shares