അമ്മായിയമ്മയും മരുമകളും മത്സരിച്ചത് ഒരേ വാർഡിൽ; ഫലം വന്നപ്പോൾ രണ്ടുപേരും തോറ്റു
⭕💢⭕💢⭕💢⭕
അമ്മായിയായമ്മയും മരുമകളും മത്സരിച്ച പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തെരഞ്ഞെടുപ്പിൽ രണ്ടുപേരും തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മരുമകൾ ജാസ്മിൻ എബിയും സ്വതന്ത്രയായി മത്സരിച്ച കുഞ്ഞുമോൾ കൊച്ചുപാപ്പിയുമാണ് പരാജയപ്പെട്ടത്. വാര്‍ഡിൽ എൽഡിഎഫ് സ്വതന്ത്രയായി മത്സരിച്ച സുരഭി സുനിലാണ് വിജയിച്ചത്.
അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് പള്ളിക്കൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ശ്രദ്ധിക്കപ്പെടാൻ കാരണം. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജാസ്മിന് 167 വോട്ടുകൾ ലഭിച്ചപ്പോൾ, കുഞ്ഞുമോൾക്ക് 17 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ത്രികോണ മത്സരം നടന്ന വാര്‍ഡിൽ ബിജെപി സ്ഥാനാര്‍ത്ഥി നിരുപമ 168 വോട്ടുകളും നേടി. വോട്ടുതേടി മരുമകൾ യുഡിഎഫ് പ്രവർത്തകർക്കൊപ്പം വീടുവീടാന്തരം കയറിയിറങ്ങിയപ്പോൾ ഒറ്റയ്ക്കായിരുന്നു കുഞ്ഞുമോളുടെ പ്രചരണം.
ഒരേ കുടുംബത്തിൽ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡിൽ ജനവിധി തേടുന്നതിന്‍റെ കൗതുകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ രണ്ടുപേർക്കും ദാരുണമായ തൊലി ആരും പ്രതീക്ഷിച്ചിരുന്നില്ല. തനിക്കൊപ്പം മരുമകള്‍ അടക്കം നാലു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെന്നും ഇത്തവണ തന്നെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുഞ്ഞുമോള്‍ ഒറ്റയ്ക്ക് വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയത്.
അമ്മായിയമ്മ – മരുമകൾ പോരല്ല ഈ മത്സരത്തിന് കാരണമെന്ന് കുഞ്ഞുമോൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. താൻ മത്സരിക്കുന്ന കാര്യം മകനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ മരുമകള്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നുമാണ് കുഞ്ഞുമോള്‍ പറഞ്ഞത്. താനാണ് ഇവിടെ ആദ്യം പത്രിക നൽകിയത്. താൻ മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോഴും മകൻ അവന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. നിങ്ങള്‍ മത്സരിക്കൂ എന്നും, ഞാൻ കാണിച്ചു തരാമെന്നും പറഞ്ഞ് അവൻ വാശിക്കാണ് മരുമകളെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കുഞ്ഞുമോളുടെ പരാതി.
മുൻപ് ബ്ലോക്കിലേക്കും ഗ്രാമപഞ്ചായത്തിലേക്കും വിജയിച്ചിട്ടുണ്ട് കുഞ്ഞുമോൾ. ഒറ്റയ്ക്ക് വീടുകയറി വോട്ടുതേടി ആയിരുന്നു കുഞ്ഞുമോളുടെ പ്രചാരണം. എന്നാൽ, ജനാധിപത്യമല്ലേയെന്നും ആര്‍ക്കും മത്സരിക്കാമല്ലോയെന്നുമാണ് കുഞ്ഞുമോളുടെ മരുമകളും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജാസ്മിൻ എബി പറഞ്ഞ മറുപടി
⭕💢⭕💢⭕💢⭕
#അമ്മായിയമ്മ മരുമകൾ പോരാട്ടം 🤣 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #തദ്ദേശ തെരഞ്ഞെടുപ്പ് 😍😍