അമൃത: കുട്ടികൾ ഉറങ്ങിയ ശേഷം മാതാപിതാക്കൾ ഒരു കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. അതായത്, കുട്ടികളെ ഉറക്കിയതിന് ശേഷം നിങ്ങൾ ഇന്റിമസിയിലേക്ക് (ഇൻ്റർകോഴ്സിലേക്ക്) കടക്കരുത്.
പിങ്കി: mmm
അമൃത: അഥവാ നിങ്ങൾക്ക് അതിന് താല്പര്യമുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾ അതിനായി മറ്റൊരു ഇടം കണ്ടെത്തണം.
പിങ്കി: ശരിയാണ്.
അമൃത: രണ്ട് വയസ്സിന് മുൻപ് ആണെങ്കിൽ ഒരുപക്ഷേ കുട്ടിക്ക് ഒന്നും മനസ്സിലാവില്ല, എണീറ്റ് വന്നാലും അവർക്കൊന്നും അറിയാൻ കഴിയില്ല. പക്ഷേ, രണ്ട് വയസ്സിനു ശേഷം ഉറപ്പായും അവർക്ക് ശബ്ദം മനസ്സിലാകും.
അമൃത: എനിക്ക് കിന്റർഗാർട്ടനുകളിൽ ക്ലാസ് എടുക്കാൻ പോയപ്പോൾ അവിടുത്തെ പ്രിൻസിപ്പൽമാർ പറഞ്ഞ ഒരനുഭവമുണ്ട്. അവർ പറഞ്ഞു, "മാമി, കുട്ടികളെ മാറ്റിനിർത്തി ഇത് സ്ട്രെക്ട് ആയിട്ട് പറയണം."
പിങ്കി: (അമ്പരപ്പോടെ) എന്ത് കാര്യമാണ്?
അമൃത: കാരണം, ഈ സമയത്ത് കുട്ടികൾക്ക് ഉറക്കത്തിൽ ഒരു പ്രത്യേക സ്വഭാവമുണ്ട്. ചിലപ്പോൾ ഒരു കുട്ടിയുടെ മുകളിൽ കയറി മറ്റൊരു കുട്ടി കിടക്കും. അതുമല്ലെങ്കിൽ, അവർ ഉറക്കത്തിനിടയ്ക്ക് പലതരം ശബ്ദങ്ങൾ ഉണ്ടാക്കും. ഇത് എവിടെനിന്നാണ് വരുന്നത്? ഇത് മാതാപിതാക്കളുടെ ഇത്തരം പ്രവർത്തികളിലെ ശബ്ദങ്ങൾ കേട്ട് ഉണ്ടാകുന്നതാണ്. അവർ ചിലപ്പോൾ കണ്ടിട്ടുമുണ്ടാവാം.
അമൃത: അടുത്തിടെ വളരെ പ്രായമുള്ള ഒരാൾ എന്നോട് പങ്കുവെച്ച ഒരു കാര്യമുണ്ട്. അദ്ദേഹം പറഞ്ഞത്, "അമൃതാ, ഇന്നും ഞാൻ കേട്ട ആ ശബ്ദങ്ങൾ എൻ്റെ തലയിൽ ഉണ്ട്," എന്നാണ്.
പിങ്കി: (ഗൗരവത്തിൽ) ohh
അമൃത: അപ്പോൾ, അച്ഛനും അമ്മയ്ക്കും അടുത്ത് കിടന്നിട്ടുള്ള, കുറച്ചുകൂടി കാര്യങ്ങൾ മനസ്സിലാകുന്ന പ്രായത്തിലെ കുട്ടിയായിരിക്കാം അത്. അവർ തമ്മിലുള്ള ഇന്റിമസി കുട്ടി കേട്ടിട്ടുണ്ടാവാം, അല്ലെങ്കിൽ കണ്ടിട്ടുണ്ടാവാം. ആ ദൃശ്യങ്ങളും ശബ്ദങ്ങളും കുട്ടിയുടെ മനസ്സിൽ നിന്ന് പോയിട്ടുണ്ടാവില്ല.
അമൃത: ഈ ട്രോമ കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മടിക്കുന്ന ആളുകൾ വരെ നമുക്കിടയിലുണ്ട്. അതിനാൽ, കുട്ടികളുടെ മാനസിക നിലയെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ഒഴിവാക്കണം.
#അഭിപ്രായം