XioaBro
2.4K views
ഒന്നുമില്ലാതെ ആ തുടക്കം… ആഗ്രഹങ്ങളുമായി കാൽവെയിൽ കയറിയ ഞാൻ കഷ്ടപ്പെട്ട്, വിയർപ്പൊഴുക്കി, ഓരോ ചുവടും മുന്നോട്ട് വെച്ചു. ഒടുവിൽ നേടിയതെല്ലാം... ഒരു നിമിഷം കൊണ്ട് കൈവിട്ട് പോയി. ഇന്നെനിക്ക് ഒന്നുമില്ല. ആദ്യംപോലെ തന്നെ… വരുമ്പോഴും ശൂന്യമായിരുന്നു, പോകുമ്പോഴും ശൂന്യമായിരിക്കും. ഇത് തന്നെയല്ലേ ജീവിതം? ഒരു വേറിട്ട യാത്ര മാത്രം. വെട്ടം മാത്രമുള്ള, ഒടുവിലത്തെ ഒരു വെറുതെ യാത്ര. പിന്നെ എന്തിനാണ് പിറവി എങ്കിൽ? അറിയാം ഓരോ പുഴയുടെയും അന്ത്യം കടലിലാണ്. എങ്കിലും ആ പുഴ പാടുന്നത് ജീവൻ നൽകിക്കൊണ്ടാണ്! നഷ്ടമായതിനെക്കുറിച്ചല്ല ഇനി ചിന്ത. നിനക്ക് എന്തൊക്കെ നഷ്ടമായോ അതിലൂടെ നീ എത്രമാത്രം കണ്ടറിഞ്ഞു അതാണ് നേട്ടം! ഓരോ കഷ്ടപ്പാടും… നിന്നെ മാറ്റി എഴുതി, പക്ഷേ, ഒരിക്കലും തകർത്തില്ല. പിന്നെന്തിനാണ് ഈ ഭയം? ശൂന്യമായി വന്ന് ശൂന്യമായി മടങ്ങുന്നു ശരിയാണ്. എങ്കിലും ആ ഇടയ്ക്കുള്ള ജീവിതം അതാണ് തിളങ്ങുന്ന ജ്വാല! ആ ജ്വാലയുടെ വെളിച്ചമാണ് നീ! അ ജ്വാലയിൽ തൊട്ട് ജീവിതം പൂർണ്ണമാകാൻ നീ തയ്യാറാണെ? എന്ത്‌ ആയിരിക്കും അ ജ്വാല ? നമ്മുക്ക് എല്ലാം അറിയാവുന്നത് ആണ് soon ❤️ ✍️ #👨‍👨‍👧‍👦 ജീവിതം #📔 കഥ #💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾