📔 കഥ
245K Posts • 2106M views
#📙 നോവൽ - മുറ ചെറുക്കൻ...... 🔻 ഭാഗം _40 ✍️രചന - Aysha akbar കാർ വന്നതും അവളതിൽ കയറി പ്പോകുന്നതുമെല്ലാം നോക്കി സച്ചു മാറി നിന്നു... വണ്ടിയിലിരുന്നിട്ടും ഇഷാനിക്ക് ചുണ്ടുകൾ വിതുമ്പി പ്പോകുകയായിരുന്നു... അവൻ കയ്യിൽ തന്ന ആ കർച്ചിഫ് അവൾ മുഖത്തോട് ചേർത്തു..... അതിൽ നിറഞ്ഞു നിൽക്കുന്നത് അവന്റെ ഗന്ധമാണ്.....എന്നും ആ ഗന്ധത്തിൽ മാത്രം ലയിച്ചു നിൽക്കാൻ തോന്നിയവൾക്ക്...... ഉള്ളിൽ നിറഞ്ഞ വിങ്ങലോടൊപ്പം ഇത് വരെയില്ലാത്തൊരു ആശ്വാസം ഉള്ളിലാകേ നിറഞ്ഞു നിന്നു...... അവന്റെ പ്രണയം തന്നിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവിൽ അവൾക്കൊരു കുളിര് തോന്നി........ ഇനിയൊരു കാത്തിരിപ്പാണ്....... അവൻ തന്നിട്ട് പോയ ധൈര്യം മാത്രമാണ് കൂട്ടിനുള്ളത്...... ഇനിയും താൻ പാവമാകാൻ പാടില്ല....... ധൈര്യം കാണിച്ചേ മതിയാവൂ..... അല്ലെങ്കിൽ ചിലപ്പോൾ തനിക്കവനെ എന്നന്നേക്കുമായി നഷ്ടപ്പെടുമായിരിക്കും..... അവൾക്കത് ഓർക്കാൻ കൂടി കഴിയുന്നില്ലായിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പോട്ടെടാ.. സച്ചു നവീനേ കെട്ടി പ്പിടിച്ചു യാത്ര പറഞ്ഞു...... ഹാ.... ഇനിയിപ്പോ നീ ഇടയ്ക്കിടെ വരുമല്ലോ..... നവീനൊരു കളിയാക്കി ചിരിയോടെ പറഞ്ഞതും അവന്റെ വയറിലൊരു കുത്ത് കൊടുത്ത് ചിരിയോടെ സച്ചു ഇറങ്ങിയിരുന്നു.... എന്തോ.....അവിടെ നിന്നവന് തിരിച്ചു പോകാൻ തോന്നാത്തത് പോലെ..... അവളുള്ളത് ഇവിടെയാണല്ലോ..... സച്ചുവേട്ടാ......ഇഷാനി വിളിച്ചിരുന്നു...ആദ്യം ചോദിച്ചത് ഏട്ടനെയാണ്.... ഏത് ഇഷാനി..... സച്ചു വന്നു കയറിയ ഉടനെ മീനു വല്ലാത്തൊരു ഉത്സാഹത്തോടെ പറഞ്ഞതും പെട്ടെന്നായിരുന്നു സച്ചു വത് ചോദിച്ചത്...... മീനു ഒരു നിമിഷം ഞെട്ടി പ്പോയി..... ഇഷാനി യെന്ന് കേൾക്കുമ്പോൾ അവൻ സന്തോഷിക്കുമെന്നാണ് കരുതിയത്.... ഇത്ര വേഗം അവളെ മറക്കാൻ നിനക്ക് അൽസയ്മേഴ്‌സ് ഒന്നുമില്ലല്ലോ.... മീനു അത്‌ ചോദിച്ചത് അല്പം ദേഷ്യത്തോടെയായിരുന്നു.. ഗായത്രി അപ്പച്ചീടെ മോളെ കുറിച്ചാണോ നീ പറയുന്നത്... ആ കുട്ടിക്കെന്താ..... വളരേ ലാഘ വത്തോടെ അതും ചോദിച്ചു കൊണ്ട് മറുപടി ക്ക് കാത്ത് നിൽക്കാതെ സച്ചു മുറിയിലേക് പോകുമ്പോൾ മീനു അവനെ മനസ്സിലാകാതെ അങ്ങനെ നിന്നു....... ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന തണുപ്പിനാൽ സച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു..... അവൻ കയ്യിലേക്കൊന്ന് നോക്കി.... ആ കൈകൾ ചേർത്ത് പിടിച്ചു അവളിരിക്കുന്നത് മനസ്സിൽ തെളിഞ്ഞതും അവന്റെ ഉള്ളിലാകെ യൊരു ആനന്ദം നിറഞ്ഞു നിന്നിരുന്നു........ 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അന്ന് മുതൽ ഇഷാനി പഠിച്ചു തുടങ്ങി..... അവളെ കൊണ്ടാവും വിധം... അവൾ അവളുടേതായ ലോകത്ത് പാടേ ചുരുങ്ങി പോയിരുന്നു...... അവനെന്ന വലിയൊരു സ്വപ്നം മനസ്സിലുള്ളത് കൊണ്ട് തന്നെ അവളിലൊരു പ്രസരിപ്പ് വന്നിരുന്നു........ അവനെ വിളിക്കാൻ എപ്പോഴും തോന്നി കൊണ്ടിരുന്നെങ്കിൽ കൂടി പപ്പയും മമ്മയും അറിയാതെ ഇതെല്ലാം കൊണ്ട് പോകണമെന്ന് മനസ്സിലുള്ളത് കൊണ്ട് തന്നെ അവളതിന് മുതീർന്നില്ല..... അന്നത്തെ യാ സംഭവത്തിന്‌ ശേഷം പപ്പാ തീരെ തന്നോട് മിണ്ടിയിട്ടില്ല.... മമ്മയുടെ മുഖത്തുമുണ്ടൊരു കനം..... അവളാ രെ യും ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം അങ്ങനെ പോയി കൊണ്ടിരുന്നു...... പരീക്ഷക്ക് ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ........ അതവളിലൊരു ആനന്ദത്തിനിടം നൽകി..... പോകണം തനിക്കവനിലേക്ക്..... അടർത്തി മാറ്റാൻ കഴിയാത്ത വിധം അവനിൽ പറ്റി പിടിക്കണം....... ഇവിടെയുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്യാൻ തനിക്ക് സാധിക്കണം...... അവളിലതൊരു നെടു വീർപ്പിന്നിടം നൽകിയിരുന്നു...... അന്ന് വളരേ യാദൃശ്ചികമായാണ് ആ മേശ മേൽ എല്ലാവരുടെയും കൂടെ അവളും കഴിക്കാനെത്തിയത്..... വരിഞ്ഞു മുറുക്കിയ മുഖത്തോടെയിരിക്കുന്ന ഓരോരുത്തരെയും കണ്ടെങ്കിലും അവൾ ആരെയും നോക്കാതെ കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്തു....... അവൾ ചിക്കൻ ഫ്രൈ വെച്ച പാത്രത്തിലേക്ക് കൈ നീക്കിയതും പെട്ടെന്നായിരുന്നു ആ പാത്രം പിറകിലേക്ക് നീങ്ങി പോയത്.... പാത്രം വലിച്ച ആൾ തന്റെ സ്വന്തം കൂടെ പിറപ്പാണെന്ന് മുഖത്ത് പോലും നോക്കാതെ അവൾക്കറിയാമായിരുന്നു...... അവൾ അവനെയൊന്ന് നോക്കി...... പപ്പയും മമ്മയും ഉണ്ടെന്ന ധൈര്യത്തിലാണ് അവനിത് ചെയ്തതെങ്കിൽ കൂടി അന്നത്തെ യാ ദിവസത്തെ കുറിച്ചുള്ള ഭയം അവന്റെ കണ്ണുകളിൽ അവനൊളിപ്പിച്ചു വെച്ചത് അവൾക്ക് കാണാൻ കഴിഞ്ഞു....... അവൾ കണ്ണുകൾ വിടർത്തി അവനെയൊന്ന് നോക്കി....... തിന്ന് തിന്ന് പന്നി ക്കുട്ടിയെ പോലെ വീർത്തിട്ടുണ്ട്....... അവനതും പറഞ്ഞു കളിയാക്ക ചിരിക്കുമ്പോൾ അതൊരു പക വീട്ടലാണെന്ന് ഇഷാനിക്ക് തോന്നി..... അവൾ അവനെയൊന്ന് നോക്കി.... അതിനു നിനക്ക് നഷ്ടമൊന്നുമില്ലല്ലോ...... എന്റെ വാ....എന്റെ തടി..... അത്‌ ഞാൻ സഹിച്ചോളാം..... ഇട്സ് നൺ ഓഫ് യുവർ ബിസിനസ്സ്....... ഇഷാനി അല്പം അമർത്തിയ ശബ്ദത്തിൽ അതും പറഞ്ഞ് കൊണ്ടെഴുന്നേറ്റ് നിന്ന് അല്പം ബലത്തിൽ അവന്റെ കയ്യിൽ നിന്നും ആ പാത്രം വലിച്ചു വാങ്ങുമ്പോൾ അവളിൽ നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഋതിൻ വാ പൊളിച്ചിരിക്കുകയായിരുന്നു..... ശബ്ദം ഉയർത്തി ഒന്ന് ചിരിക്കുക കൂടി ചെയ്യാത്തവളാണ്.... അവളുടെ ശബ്ദം അവിടെ ഉയർന്നു കേൾക്കുന്നത് പോലും പപ്പ അവളെ തല്ലുമ്പോഴായിരിക്കും... ആ അവളാണ് പപ്പയും മമ്മയുമിരിക്കേ ഇത്രയും തന്നോട് കനപ്പിച്ചു പറഞ്ഞത്..... അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവൻ രവിയെയും ഗായത്രിയും ഒന്ന് നോക്കി.... അവരും അവളോടൊന്നും പറയാൻ പോലും കഴിയാതെ അന്തം വീട്ടിരിക്കുകയാണ്.... അവളാണെങ്കിൽ ആർക്കും മുഖം പോലും കൊടുക്കാതെ കഴിച്ചു കഴിഞ്ഞേഴുന്നേറ്റ് പോയതും രവി ദേഷ്യത്തോടെ ഗായത്രി യേ നോക്കി...... ഇതൊക്കെ നിന്റെ വീട്ടിൽ പോയിട്ട് കിട്ടിയതാണ്..... ഞാൻ പറഞ്ഞോ അവളെ അങ്ങോട്ട് വിടാൻ... നിങ്ങൾക്കായിരുന്നല്ലോ അതിന് ധൃതി..... രവി ദേഷ്യത്തോടെ ഗായത്രിയോടത് പറഞ്ഞതും ഗായത്രിയും വിട്ട് കൊടുത്തിരുന്നില്ല.... അവർ രണ്ട് പേരും അതിൽ പിടിച്ചു വലിയ വഴക്കിലേക്ക് കയറുന്നത് കോണിപ്പടി കയറി പോകുമ്പോൾ ഇഷാനി കേട്ടിരുന്നു..... ഇതിൽ തനിക്ക് പുതുമയൊന്നുമില്ല..... താനെവിടെ തോറ്റാലും അപ്പൊ പപ്പാ മമ്മയെ കുറ്റപ്പെടുത്തും മമ്മ തിരിച്ചും...... അവർക്ക് വഴക്ക് കൂടാൻ താനെപ്പോഴും ഒരു കാരണമാവാറുണ്ട്..... അതിന്റെ ദേഷ്യം മുഴുവൻ മമ്മ തന്നോട് തീർക്കുകയും ചെയ്യും .... ഇപ്പോൾ വഴക്ക് കൂടുന്നതിന് ഒരു കാരണമെങ്കിലുമുണ്ടല്ലോ...അത്‌ കൊണ്ടാവാം തനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല...... നാലുപാടും നിന്നവർ തന്നെ വേദനിപ്പിച്ചൊരു ബാല്യമുണ്ട് തനിക്ക്..... അത്‌ വെച്ചു നോക്കുമ്പോൾ ഇതൊന്നുമല്ല...... പരീക്ഷയിൽ മാർക് കുറയുന്നത് ഒരു അന്താരാഷ്ട്ര പ്രശ്നല്ലെന്ന് പറഞ്ഞു ചേർത്ത് പിടിക്കാൻ തനിക്കൊരാള് വേണമായിരുന്നൊരു കുട്ടിക്കാലം.... അവരുടെ പ്രതീക്ഷകൾക്കൊത്ത് എവിടെയും എത്താത്തോരു ലൂസറേ നോക്കുന്നത് പോലെയല്ലാതെ സ്വന്തം മകളോടുള്ള സ്നേഹത്തിൽ പൊതിഞ്ഞൊരു നോട്ടത്തിനായി കൊതിചിരുന്നൊരു ബാല്യം....... അവൾക്കെന്തൊക്കെയോ മനസ്സിൽ വന്നു തിങ്ങും പോലെ തോന്നി..... അവനെയൊന്ന് വിളിക്കാനും ആ ശബ്ധം കേൾക്കാനും വല്ലാത്തൊരു കൊതി തോന്നി......... അത്‌ മാത്രമാണ് തനിക്കിപ്പോ മുമ്പോട്ടുള്ള ആശ്വാസം..... എന്നത്തേയും പോലെ അവൾ ആ രാത്രിയും മമ്മയെ പ്രതീക്ഷിച്ചു കട്ടിലിൽ കിടന്നു....... എന്നാൽ അന്നെന്തോ മമ്മ വന്നില്ല....... സാധാരണ തന്നെ വന്നു വഴക്ക് പറഞ്ഞു കവിളിൽ പിടിച്ചു വലിച്ചു പപ്പയോടുള്ള ദേഷ്യം തന്റെ മേൽ തീർത്തു പോകുന്ന മമ്മ അന്ന് വന്നതേയില്ല...... അവൾ ആശ്വാസത്തോടെ തന്നെ കണ്ണുകളടച്ചു...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പിറ്റേന്ന് കോളേജിൽ പോയപ്പോൾ എങ്ങനെയും അവനേയൊന്ന് വിളിക്കാൻ മനസ്സേറെ ആഗ്രഹിക്കുന്നുണ്ടായിരുന്നു....... ഫോണോന്ന് തരുമോയെന്ന് ചോദിക്കാൻ മാത്രമുള്ള അടുത്ത സുഹൃത്ത് ബന്ധം തനിക്കവിടെ യാരോടുമില്ലെന്ന് അവൾ തിരിച്ചറിയുകയായിരുന്നു..... അന്ന് വൈകുന്നേരം വരെ നിന്നിട്ടും ഒരാളോടും ഫോൺ ചോദിച്ചില്ലവൾ.... അതിനായി ഒത്തിരി ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ലെന്നതാണ് ശെരി....... എങ്കിലും മനസ്സ് വല്ലാതെ വീർപ്പു മുട്ടുകയാണ്..... ഒന്നവന്റെ സാമീപ്യം കിട്ടിയില്ലെങ്കിൽ താൻ പാടേ തളർന്നു പോകുമെന്ന് അവൾക്ക് തോന്നി...... റോഷൻ....... ആ ഫോണോന്ന് തരാമോ..... ഒരു കാൾ ചെയ്യാനാണ്..... ആരോടും അധികം മിണ്ടാത്ത ഇഷാനി അത്‌ ചോദിച്ചതും റോഷൻ അത്ഭുതപ്പെട്ട് പോയി..... വൈ നോട്ട്...... അവനതും പറഞ്ഞൊരു പുഞ്ചിരിയോടെ അവൾക്കായി ഫോൺ നീട്ടി...... റോഷനും ബാക്കിയുള്ളവരെ പോലെ അത്രയങ്ങോട്ട് സംസാരിക്കുന്ന ആളല്ല.... ബാക്കിയുള്ളവരെല്ലാം ഒരേ വേവ് ലെങ്താ ണെങ്കിൽ റോഷൻ അല്പം ഉൾ വലിഞ്ഞ പ്രകൃതമാണ്..... അത്‌ കൊണ്ടാണ് റോഷനേ തന്നെ തിരഞ്ഞെടുത്തത്...... അവൻ എഴുതി തന്നത് മുതൽ ഒരായിരം വട്ടം ആവർത്തിച്ചു പറഞ്ഞു മനപ്പാടമാക്കിയ ആ നമ്പറവൾ ഫോണിൽ ഡയൽ ചെയ്തു...... മറു തലക്കൽ റിങ് ചെയ്യും തോറും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്..... ഹലോ..... അവന്റെ ശബ്ദം കേട്ടതും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നവളുടെ..... ഒന്നും പറയാൻ കഴിയുന്നില്ല........ എനിക്ക് .... എനിക്കൊന്ന് കാണാൻ പറ്റുമോ........ മറ്റൊരാളുടെ ഫോണെന്നത് കൊണ്ട് തന്നെ വളരേ ചുരുങ്ങിയ സമയമേ ഉള്ളു വെന്ന തോന്നലിൽ അവൾ ആദ്യം ചോദിച്ചത് അതായിരുന്നു.... ഇത് വരെ ശബ്ദം കേൾക്കാനാണ് തോന്നിയിരുന്നതെങ്കിൽ ഇപ്പോൾ അടുത്തൊന്നു കാണാനാണ് ആഗ്രഹം....... രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട്‌ ചെയ്യുവല്ലേ..... വേണ്ടാത്ത ചിന്തകളൊന്നും വേണ്ടാ.......പഠിത്തത്തിൽ മാത്രം ഫോക്കസ് ചെയ്..... അവൻ അല്പം ഗൗരവത്തിൽ തന്നെ മറുപടി പറഞ്ഞതും നെഞ്ചിൽ ഉരുണ്ടു കൂടിയ കണ്ണ് നീർ കവിളിലൂടെ ചാലിട്ടോഴുകി........ പിന്നീടോ‌ന്നും പറയാൻ വാക്കുകൾ പുറത്തേക്ക് വരാത്തത് കൊണ്ട് തന്നെ അവൾ വേഗം ഫോൺ കട്ട് ചെയ്തിരുന്നു .... നിറഞ്ഞോഴുകുന്ന കണ്ണുകൾ ചുമരിലേക്ക് ചാരി നിന്നവൾ തുടച്ചു....... താങ്ക് യു...... അതും പറഞ്ഞു കൊണ്ട് റോഷന് നേറെ ഫോൺ നീട്ടി നടന്നകലുന്നവളുടെ കലങ്ങിയ കണ്ണുകൾ റോഷനോരു നിമിഷമൊന്ന് നോക്കി....... ആ ഇന്റർ ലോക്ക് ചെയ്ത ഫൂട്ട് പാത്തി ലൂടെ അവൾ നടക്കുമ്പോൾ കണ്ണുകളേറെ നിറഞ്ഞു കവിയുന്നുണ്ട്...... എടുത്ത് വെക്കുന്ന കാൽ പാദം കാണാൻ പറ്റാതെന്ന വണ്ണം കണ്ണുകൾക്ക് മുകളിലൊരു പാട കെട്ടിയിട്ടുണ്ട്..... അവൾ നിറഞ്ഞോഴുകുന്ന കണ്ണുകൾ തുടക്കാതെ തന്നെ തല താഴ്ത്തി നടക്കുമ്പോഴാണ് പെട്ടെന്ന് പിറകിൽ നിന്നാരോ കയ്യിൽ പിടിച്ചു നിർത്തിയത് പോൽ അവളൊന്നു നിശ്ചലയായത്......... ഒരു നിമിഷം അവളൊന്നു ഞെട്ടി...... ആ ഉള്ളം കയ്യിന്റെ ചൂടറിഞ്ഞെന്ന വണ്ണം അവൾ പെട്ടെന്ന് തിരിയുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും സന്തോഷമാണോ ഞെട്യലാനി ഉള്ളിലെ വിങ്ങലാണോ എന്നൊന്നും അറിയാത്തോരു ഭാവം അവളെ പൊതിഞ്ഞു പിടിച്ചു..... അവൾ പെട്ടെന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ഉള്ളിൽ നിറഞ്ഞ വിങ്ങലെല്ലാം ഒഴുക്കി കളയുമ്പോൾ ഒരു കൈ കൊണ്ട് അവനവളെ പുഞ്ചിരിയോടെ ചേർത്ത് പിടിച്ചിരുന്നു......... ഉള്ളിലെ പരിഭവമെന്ന പോൽ അവൾ കൈകൾ കൊണ്ട് അവന്റെ നെഞ്ചിൽ പതിയെ യൊന്നു തല്ലി കൊണ്ട് അവനു നേരെയൊന്ന് മുഖമുയർത്തി....... ഇവിടെ നിന്നിട്ടാണോ സംസാരിച്ചത് ..... അവൾ പരിഭവത്തോടെ അത്‌ ചോദിക്കുമ്പോൾ അവൻ ചിരിയോടെ ഒന്ന് തല കുലുക്കി...... സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പോയി പറഞ്ഞിട്ട് വാ..... ഞാനിവിടെ നിൽക്കാം.... അവനത് പറയുമ്പോൾ ഇരു കൈകൾ കൊണ്ടും അവളുടെ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു..... അവൾ നിറഞ്ഞൊരു സന്തോഷത്തോടെ ഡ്രൈവറുടെ അടുത്തേക്ക് നടക്കുമ്പോൾ കണ്ണിമ വെട്ടാതെ അവളെയവൻ നോക്കി നിന്നു....... (തുടരും) തിങ്കളാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഫങ്ക്ഷനായിരുന്നു...... തിരക്കുകൾക്കിടിയിൽ വല്ലാതങ്ങ് പെട്ടു പോയി...... 🙏 Aysha Akbar #📔 കഥ
326 likes
47 comments 35 shares
Gowri Gayathri❤️
3K views 15 days ago
"🫀🌺നിയോഗം🌺 🫀", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/VRL0YWTfEZb #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ് #kadhakal #📔 കഥ #❤ സ്നേഹം മാത്രം 🤗 ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
7 likes
19 shares