MY WORLD❣️
1.1K views
സ്നേഹം എന്നാല്‍ എന്താണ്..? പലതവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പലതരം ഉത്തരങ്ങളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്.. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട്.. സ്നേഹമെന്നാല്‍ നിങ്ങൾക്ക് എന്താണെന്നും.. ആരോടാണ് ഏറ്റവും സ്നേഹമെന്നും..? മനസ്സ് നിറയുന്ന ഒരു ഉത്തരം.. ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്..! നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയകൂറും ഒരു ഉടമ്പടി പോലെ ആണ്.. നോക്ക് എനിക്കിതൊക്കെ വേണം.. അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്.. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ.. ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം.. എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരൂ.. അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി.. ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്.. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്.. മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്.. അവസാനിക്കാത്ത ദാഹവും അന്വേഷണവും..! ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ പൂവിനോടും പുല്‍ക്കൊടിയോടും നമ്മള്‍ ഈ ബന്ധം സ്ഥാപിക്കാന്‍ നോക്കുന്നു.. കാലമേറെ ചെല്ലുമ്പോള്‍ മനസ്സ് തളരുമ്പോള്‍ പലരും ഈ അന്വേഷണം ഉപേക്ഷിക്കുന്നു.. പ്രായമായി ഇനിയെന്ത്..? വിവാഹം കഴിഞ്ഞു ഇനിയെന്ത്..? അങ്ങനെ ഒക്കെ ചോദ്യങ്ങള്‍.. സമൂഹത്തിന്റെ ചൂരല്‍ കാട്ടിയുള്ള നില്‍പ്പ്..! ബന്ധങ്ങള്‍ക്ക് എത്ര മാനം ഉണ്ട്..? ശരീരം.. മനസ്സ്.. ആത്മാവ്.. അങ്ങനെ... അതിലേതു പടിയിലാണ് നമ്മളൊക്കെ.. പലപ്പോളും ആദ്യത്തെ പടി കടക്കാനാവാതെ എത്ര ജന്മങ്ങൾ..? ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണോ..? കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോഴെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ.. തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട്.. മനസ്സ് തേടി അലയുന്ന സ്നേഹം..!! വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്.. മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍..! പക്ഷേ.. ഈ ജീവിത യാത്രയില്‍ പലർക്കും അത് കണ്ടെത്താന്‍ ആവണം എന്നില്ല..! ആഗ്രഹിക്കാം.. കാത്തിരിക്കാം.. അത് മനസ്സിന്റെ മാത്രം അവകാശമാണ്.. പക്ഷെ.. കിട്ടണമെന്ന് ശഠിക്കരുത്...! സ്നേഹപൂർവ്വം MY WORLD❤️ #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്