എല്ലാവർക്കും നമസ്കാരം!!🕉🕉🙏🏻❤❤
"HRDS INDIA " ഏർപ്പെടുത്തിയ "വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025 എന്ന അന്താരാഷ്ട്രപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി നാളെ (10/12/2025) ഏറ്റുവാങ്ങും!
"വികസിത ഭാരതത്തിനായി കഴിവുറ്റ സംഭാവനകൾ നൽകിയതിനാണ് ആചാര്യശ്രീ കെ.ആർ മനോജ് ജി ക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയകമിറ്റി പ്രഖ്യാപിച്ചു.
ബഹു: പ്രതിരോധമന്ത്രി ശ്രീ. രാജ്നാഥ് സിംഗ് ജി ഉദ്ഘാടനം & പുരസകാരവിതരണം ചെയ്യുന്ന ചടങ്ങിൽ ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ബഹു: ശ്രീ മനോജ് സിൻഹ ജി മുഖ്യാതിഥിയായി എത്തുന്നു.
ന്യൂ ഡൽഹിയിലെ സൻസദ് മാർഗിലുള്ള NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 pm - 9 pm വരെയാണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.
ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി പുരസ്കാരങ്ങളിൽ മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025", എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#international #award #delhi #Aacharya Sri Manoj ji #aarshavidyasamajam