AARSHA VIDYA SAMAJAM
636 views • 7 days ago
ആർഷവിദ്യാസമാജത്തിന് അഭിമാനമുഹൂർത്തം!!🕉🕉🙏🏻❤❤
"ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ " ഏർപ്പെടുത്തിയ "ശ്രീദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ 2025" ("Shri Dattopant Thengadi Seva Samman") എന്ന ദേശീയപുരസ്കാരം ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി ക്ക്!
"നിസ്തുലമായ സാമൂഹ്യസേവനത്തിലെ മികവ്, സമർപ്പണപൂർണമായ യോഗവിദ്യാപ്രചാരണം, സനാതനധർമ്മസംരക്ഷണത്തിനുള്ള പ്രതിബദ്ധത എന്നിവയ്ക്കാണ് ആചാര്യ ശ്രീ കെ ആർ മനോജ് ജിക്ക് ഈ ബഹുമതി നൽകുന്നത്" അവാർഡ് നിർണയക്കമ്മറ്റി പ്രഖ്യാപിച്ചു.
"തന്‍റെ ആദ്ധ്യാത്മികമാർഗ്ഗദർശനത്തിലൂടെ ആചാര്യൻ ആയിരക്കണക്കിന് ആളുകളെ നേർവഴിയിലേക്ക് നയിച്ചു. ഭാരതീയ സംസ്കൃതി, സനാതനധർമ്മം എന്നിവയുടെ മഹത്വം സമാജത്തിൽ പ്രചരിപ്പിച്ചു. സംഘടിതമായ ‘ലവ് ജിഹാദ്’ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഹിന്ദു കുടുംബങ്ങളിൽ നിന്നു വലയിലാക്കപ്പെട്ട അനേകം പെൺകുട്ടികളെ അദ്ദേഹം രക്ഷപ്പെടുത്തി. ഇപ്പോൾ ഈ രക്ഷിക്കപ്പെട്ട പെൺകുട്ടികൾ സമാജപരിവർത്തനത്തിന്‍റെയും സനാതനധർമ്മവിദ്യാഭ്യാസത്തിന്‍റെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാണ്. 8,000-ലധികം യുവതീയുവാക്കളെ സനാതനധർമ്മത്തിലേക്ക് തിരിച്ചെത്തിക്കുക മാത്രമല്ല അതിൽ 30-ലധികം പേരെ സനാതനധർമ്മ പ്രചാരണ മാർഗത്തിൽ പൂർണ്ണസമയ പ്രവർത്തകരാക്കാൻ കഴിഞ്ഞു ". ജഡ്ജിംഗ് കമ്മറ്റി നിരീക്ഷിച്ചു.
മുൻ HRD വകുപ്പ് കേന്ദ്രമന്ത്രി ഡോ മുരളീ മനോഹർ ജോഷി ജി മുഖ്യരക്ഷാധികാരി ആയ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്‍റെ എട്ടാമത് നാഷണൽ അവാർഡ് ഫോർ എക്സലൻസ് ആണിത്. ഡോ.ആർ ബാലശങ്കർ ജിയാണ് ഫൗണ്ടേഷന്‍റെ ചെയർമാൻ & മാനേജിംഗ് ട്രസ്റ്റി.
സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്‍റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!
സദ്ഗുരുനാഥന്‍റെ പാദാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#award #സനാതനധർമ്മം
#Aacharya Sri Manoj ji #aarshavidyasamajam #🔱 സനാതന ധർമ്മം 🕉️
12 likes
14 shares