kerala
4K Posts • 12M views
Kerala Government
986 views 22 days ago
സംസ്ഥാന സർക്കാർ ആരംഭിച്ച 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM WITH ME) സിറ്റിസൺ കണക്ട് സെന്ററിൻ്റെ പ്രവർത്തനം ജനകീയം. പ്രവർത്തനം ആരംഭിച്ച ശേഷം സെപ്റ്റംബർ 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 ഫോൺ കോളുകൾ. 30 ന് പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ മാത്രം 3007 കോളുകളാണ് വന്നത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കോളുകളാണ്. ജനകീയ വിഷയങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയസംരംഭം, അതിന്റെ ആദ്യ ദിനം തന്നെ വലിയ വിജയമാണ് നേടിയത്. എല്ലാ അന്വേഷണങ്ങൾക്കും മറുപടി നൽകാനുള്ള നടപടികൾക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. #cmwithme #keralagovernment #kerala
13 likes
4 shares
Kerala Government
811 views 26 days ago
ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് അതിവേഗം മുന്നേറുകയാണ് കേരളം. ആ മുന്നേറ്റത്തിനു പകിട്ടേകി കൊച്ചി തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 394 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറി. 10,796.42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഒന്നാമത്തെ ടവർ. 11 നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ടവറിൽ 199 കുടുംബങ്ങൾക്കാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ എൽ ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 3 എലവേറ്ററുകൾ, 3 സ്റ്റെയർകേസുകൾ എന്നിവയുമുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും പ്രവർത്തിക്കും. രണ്ടാമത്തെ ടവറിലാകട്ടെ 13 നിലകളിൽ, ആകെ 195 പാർപ്പിടങ്ങളാണ് ഉള്ളത്. 10,221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കും എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ നയിക്കുന്നത്. ആ ലക്ഷ്യത്തിലേയ്ക്ക് ഇനി അധികദൂരമില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം. #keralagovernment #thuruthiflat #kerala
11 likes
9 shares