പുനർജ്ജന്മം. 9
രാവിലെ സാൻവി പതിയെ കണ്ണ് തുറന്നതും, കണ്ടത് ബെഡിൽ ചാരിയിരുന്ന് ഉറങ്ങുന്ന ജോയലിനെയാണ്. അത് കണ്ടതും അവൾ പെട്ടെന്ന് ഞെട്ടി. പിന്നെ അധികം ആലോചിച്ചില്ല, അവനെ കാൽ കൊണ്ട് ഒറ്റ ചവിട്ട്!
ജോയൽ: "അയ്യോ!" അവൻ നിലത്ത് നിന്ന് അലറിക്കൊണ്ട് നിലവിളിച്ചു.
അതുകേട്ട് നേഴ്‌സ് അവിടേക്ക് വന്നു.
നേഴ്‌സ്: "എന്തുപറ്റി?"
ജോയൽ (വേദന കടിച്ചമർത്തി): "ഹേ, ഒന്നുമില്ല. ചെറുതായി ഒന്ന് വീണതാ." അതും പറഞ്ഞ് അവൻ ബെഡിൽ താങ്ങി എഴുന്നേറ്റു. നേഴ്‌സ് സംശയത്തോടെ നോക്കി റൂം വിട്ടുപോയി.
സാൻവി അവനെ കടുപ്പിച്ചു നോക്കി
ജോയൽ "ഡീ ഭദ്രകാളി! നീ കൊല്ലാൻ നോക്കിയതാണോ?"
സാൻവി: "നിന്നോട് ആരാ ഇവിടെ കിടക്കാൻ പറഞ്ഞത്? നീ ഇന്നലെ പുറത്തു പോയില്ലായിരുന്നോ?"
ജോയൽ: "അവിടെത്തെ കൊതുകു കടി സഹിക്കാൻ പറ്റാത്തത് കൊണ്ട് വന്നതാ. കിടന്നാൽ എന്താ? ഞാൻ നിന്നെ വല്ലതും ചെയ്തോ?"
സാൻവി: "ടോ, അനാവശ്യം പറഞ്ഞാൽ കൊന്നുകളയും! ചോദിക്കാതെ വന്ന് കിടന്നിട്ട് ഡയലോഗ് പറയുന്നു!"
ജോയൽ: "അതെ, ഈ റൂമിൻ്റെ റെന്റ് കൊടുത്തത് ഞാനാണ്. അപ്പൊ എനിക്ക് ആരുടെയും അനുവാദം വേണ്ട."
സാൻവി: "അതെ, കൊടുത്തെങ്കിൽ ഞാൻ തിരിച്ചു തരും."
ജോയൽ: "തന്നില്ലെങ്കിൽ ഞാൻ വാങ്ങിക്കും. ഓസിക്ക് നൽകാൻ നീ എൻ്റെ ഒറിജിനൽ കെട്ടിയോൾ ഒന്നുമല്ലല്ലോ."
സാൻവി: "പോടാ!" അതും പറഞ്ഞു അവൾ പില്ലോ അവൻ്റെ നേരെ എറിഞ്ഞു.
അവൻ അത് ക്യാച്ച് പിടിച്ചു അവളുടെ നേരെ തിരിച്ചെറിഞ്ഞു. സാൻവി കൈ കൊണ്ട് അത് തടുത്തു. അവൻ വീണ്ടും അത് അവളുടെ നേരെ എറിഞ്ഞു. ആ ദേഷ്യത്തിൽ അവൾ ആഞ്ഞെറിഞ്ഞതും, കൃത്യസമയത്ത് മരുന്നുകളുമായി അങ്ങോട്ടേക്ക് വന്ന നേഴ്‌സിൻ്റെ തലയിൽ പില്ലോ വീണു.
അത് കണ്ടതും അവൾ പെട്ടെന്ന് പുതപ്പ് എടുത്തു തല വഴി ഇട്ടു.
നേഴ്‌സ് (തലയണ എടുത്ത് ബെഡിൽ വെച്ചു): "എന്താ ഇവിടെ?"
ജോയൽ (ചിരി കടിച്ചമർത്തി): "ഹേ, നമ്മൾ ചുമ്മാ നേരം പോക്കിന്..."
നേഴ്‌സ്: "നിങ്ങൾ എന്താ LKG കുട്ടികളാണോ?"
ജോയൽ: "എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടിയുണ്ട് സിസ്റ്റർ."
അത് പറഞ്ഞതും അവർ അവനെ തുറിച്ചു നോക്കി. അവൻ അവരോട് ചെറുതായി ചിരിച്ചു.
നേഴ്‌സ്: "അതെ, 10 മണി ആകുമ്പോഴേക്കും ഡിസ്ചാർജ് ആകാം. അപ്പോഴേക്കും ബാക്കി ബില്ല് പേ ചെയ്യണം." ബില്ല് അവൻ നൽകിക്കൊണ്ട് അവർ പറഞ്ഞു.
സാൻവി (പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നു): "അയ്യോ, അത് പറ്റില്ല."
അവർ രണ്ടുപേരും ഒരേ സമയം അവളെ നോക്കി. സാൻവി അവനോട് കണ്ണുകൾ കൊണ്ട് പറയാൻ പറഞ്ഞു.
ജോയൽ (അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി): "അതെ സിസ്റ്റർ, നമ്മുടെ കുഞ്ഞ്... അവളെ അടുത്ത വീട്ടിൽ ആക്കിയിട്ടാണ് വന്നത്. ഉടനെ പോകണം."
നേഴ്‌സ് (രണ്ടുപേരെയും നോക്കി): "നിങ്ങൾക്ക് കുഞ്ഞുണ്ടോ?"
ജോയൽ (കണ്ണ് മിഴിച്ചു): "ഉണ്ട്. അവളുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ലെന്നേ ഉള്ളൂ, ബട്ട് നല്ല പ്രായമുണ്ട്."
നേഴ്‌സ്: "ഞാൻ ഒന്ന് നോക്കട്ടെ..." അതും പറഞ്ഞു അവർ പോയി.
അവർ പോയതും അവൾ തലയണ എടുത്തു അവൻ്റെ നേരെ എറിഞ്ഞു.
ജോയൽ: "എന്തോന്നാ ഇത്? നിനക്ക് ഇത് തന്നെയാണോ പണി?"
സാൻവി: "നീ ഇത് എന്തൊക്കെയാ അവരോട് പറഞ്ഞത്?"
ജോയൽ: "അതിനിപ്പോ എന്താ? പെട്ടെന്ന് പോകണ്ടേ?"
സാൻവി: "ആ." അവൾ തലയാട്ടി.
ജോയൽ: "എന്നാൽ ഇങ്ങനെയൊക്കെ പറയേണ്ടി വരും." അതും പറഞ്ഞു അവൻ റൂമിൽ നിന്ന് വെളിയിലേക്ക് നടന്നു..
.......
ഡിസ്‌ചാർജ് ഫോർമാലിറ്റീസ് പൂർത്തിയാക്കി സാൻവിയും ജോയലും നേരെ കാർ കിടക്കുന്ന സ്ഥലത്തേക്ക് നടന്നു.
സാൻവി "Ohh my ഗോഡ്! എൻ്റെ കാർ!"
ആക്സിഡൻ്റിൻ്റെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം ആകെ തകർന്നിരുന്നു.
ജോയൽ (കൈകെട്ടി നിന്നുകൊണ്ട്): "എന്തോ എങ്ങനെ? ഇന്നലെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ?"
സാൻവി: "മിണ്ടാതിരി!" അതും പറഞ്ഞു അവൾ കാർ തുറന്ന് അവളുടെ ബാഗ് എടുത്തു.
അവൾ ഫോൺ എടുത്തു. അപ്പോഴാണ് അത് ഓഫ് ആയ കാര്യം ഓർമ്മ വന്നത്. സാൻവി: "Ohh നാശം!" അതും പറഞ്ഞു അവൾ ഫോൺ ബാഗിൽ ഇട്ടു.
സാൻവി: "നിൻ്റെ കൈയിൽ ഏതെങ്കിലും മെക്കാനിക്കിൻ്റെ നമ്പർ ഉണ്ടോ?"
ജോയൽ: "ഉണ്ടെങ്കിൽ?"
സാൻവി: "ഉണ്ടെങ്കിൽ വിളിക്കടോ! പപ്പാ അറിയുന്നതിന് മുന്നേ റെഡിയാക്കണം."
ജോയൽ (ചിരിയോടെ): "ഹഹ! മര്യാദയ്ക്ക് സംസാരിക്കാൻ അറിയുമോ?"
സാൻവി (ക്ഷമ നശിച്ച്): "ജോയൽ..."
ജോയൽ: "ഓക്കേ, ഞാൻ വിളിക്കാം."
അത് പറഞ്ഞു അവൻ ഫോൺ എടുത്തു വിളിച്ചു.
ജോയൽ: "അതെ, അര മണിക്കൂറിനുള്ളിൽ അവർ വണ്ടി കൊണ്ടുപോകും. ഈവനിംഗ് ആകുമ്പോഴേക്കും കാർ റെഡിയാവും."
സാൻവി: "താങ്ക് ഗോഡ്!" അവൾ നിശ്വസിച്ചു.
ജോയൽ "അപ്പൊ എനിക്ക് ഒന്നുമില്ലേ?"
സാൻവി: "അതെ, എനിക്ക് വീട്ടിൽ പോകണം."
ജോയൽ (പിറുപിറുത്തു): "Ohh, അല്ലെങ്കിലും നമുക്ക് പുല്ല് വിലയാണല്ലോ."
സാൻവി: "നീ വല്ലതും പറഞ്ഞോ?"
ജോയൽ: "കുറച്ചു അങ്ങോട്ട് പോയി നിൽക്കാം എന്ന് പറയുകയായിരുന്നു."
അവർ റോഡരികിലേക്ക് നടന്നു...
.........
സാൻവി (ഇടുപ്പിൽ കൈവെച്ച്, ദേഷ്യത്തോടെ): "എത്ര സമയമായി ഇവിടെ നിൽക്കുന്നു? ഒറ്റ വാഹനം പോലും വരുന്നില്ലല്ലോ!"
ജോയൽ: "അതെ, ഞാൻ അപ്പഴേ പറഞ്ഞതാ, ഈ രാവിലെ തന്നെ ഇറങ്ങേണ്ടെന്ന്."ചായ കുടിച് ഇറങ്ങിയ മതിയായിരുന്നു....
"അത് നിന്റെ അമ്മായിയുടെ വീട്ടാണോ, സൽക്കാരം കഴിഞ്ഞു ഇറങ്ങാൻ..
"Ohh, കാന്റിൽ നിന്ന് ചായ കുടിക്കുന്ന എല്ലാരും സൽക്കാരത്തിന് വന്നതാണോ..
സാൻവി: "അതെ, എൻ്റെ സിറ്റുവേഷൻ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് നീ മിണ്ടാതിരിക്ക്."
ജോയൽ: "ഓഹോ, ഉത്തരവ്!" അതും പറഞ്ഞു അവൻ മുഖം തിരിച്ചു.
അപ്പോഴാണ് അങ്ങോട്ടേക്ക് ഒരു കാർ വരുന്നത് കണ്ടത്.
അവൾ കൈ നീട്ടി കാറിന് നേരെ ആംഗ്യം കാണിച്ചു. എന്നാൽ കാർ നിർത്താതെ അതിവേഗത്തിൽ കടന്നുപോയി.
ജോയൽ (പൊട്ടിച്ചിരിച്ചുകൊണ്ട്): "ഹഹ! എന്ത് പറ്റി മേഡം? ചീറ്റി പോയോ?"
അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു: "അതെ, ഇപ്പൊ ഞാൻ കാണിച്ചു തരാം."
അവൾ ബാഗിൽ നിന്ന് നോട്ടുകൾ എടുത്തു. അടുത്ത വരുന്ന വണ്ടി വരുമ്പോൾ, അവൾ പൈസ കൈ പിടിച്ചു നീട്ടി കാറിനു നേരെ ആഗ്യം കാണിച്ചു... എന്നാൽ ആ കാറും നിർത്താതെ കടന്നുപോയി.
ജോയൽ അത് കണ്ടു പൊട്ടിച്ചിരിച്ചു.
എന്തോന്ന് ഇത് കൈക്കൂലിയോ, സത്യത്തിൽ ഇയാൾക്ക് ഒട്ടും ബുദ്ധിയില്ലേ..
"
സാൻവിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. അവളുടെ കണ്ണുകൾ ചുവന്നു.
സാൻവി: "ഇവന്മാരൊക്കെ ആരാണെന്നാ വിചാരം!"
അടുത്ത ഒരു കാർ വളവ് തിരിഞ്ഞ് അതിവേഗത്തിൽ വരുന്നത് അവൾ കണ്ടു. ഒരു നിമിഷം പോലും ആലോചിക്കാതെ, അവൾ നടുറോഡിലേക്ക് ഇറങ്ങി, രണ്ട് കൈകളും ഉയർത്തി കാറിന് കുറുകെ നിന്നു.
ജോയൽ: "ഡീ!"
കാർ അതിവേഗത്തിൽ അവൾക്ക് നേരെ പാഞ്ഞുവന്നു. ഹോൺ മുഴങ്ങുന്ന ശബ്ദം അവളെ ഭയപ്പെടുത്തിയില്ല. എന്നാൽ, അപകടം മണത്ത ജോയൽ, ഒട്ടും സമയം കളയാതെ, പെട്ടെന്ന് അവളെ വലിച്ചിഴച്ച് റോഡരികിലേക്ക് മാറ്റി.
കാർ അതിവേഗത്തിൽ വന്ന് സെഡൻ ബ്രേക്കിട്ട് നിന്നു. ടയർ ഉരഞ്ഞതിൻ്റെ രൂക്ഷമായ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.
കാറിലെ ഡ്രൈവർ (കലിപ്പിൽ): "നടുറോഡിൽ വെച്ചാണോ അഭ്യാസം?!" അയാൾ അവരെ തുറിച്ചു നോക്കിക്കൊണ്ട് ദേഷ്യത്തോടെ സ്ഥലം വിട്ടു.
ജോയൽ (അവളെ പിടിച്ച്, രോഷത്തോടെ): "ഭ്രാന്തുണ്ടോ നിനക്ക്?! ചാകാനാണോ ഇറങ്ങിയത്?!"
സാൻവി (കിതച്ചുകൊണ്ട്): "ഞാൻ..."
ജോയൽ (കലിതുള്ളി): "നിൻ്റെയീ അഹങ്കാരവും ദേഷ്യവും ഓഫീസിൽ വെച്ചാൽ മതി! നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ?"
സാൻവി ജോയലിനെ തള്ളിമാറ്റി മുന്നോട്ട് നടന്നു.
ജോയൽ (പിറകിൽ നിന്ന്): "അതെ, എവിടെ പോകുകയാ? നിൽക്ക്!"
എന്നാൽ അവൾ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു. ജോയലും അവളുടെ പിന്നാലെ ചെന്നു.
ജോയൽ: "അതെ, വഴി തെറ്റി വല്ലായിടത്തും എത്തിയാൽ വിളിക്കാൻ ഫോണിൽ ചാർജ് പോലുമില്ലെന്ന് ഓർക്കണം.."
പക്ഷേ, അവൾ മറുപടി പറയാതെ മുന്നോട്ട് നടന്നു കൊണ്ടിരുന്നു.
അപ്പോഴാണ് ഒരു കുഞ്ഞ് അവളുടെ നേരെ പൂക്കൾ നീട്ടിയത്.
കുട്ടി (നിഷ്കളങ്കതയോടെ): "ചേച്ചി വാങ്ങിക്ക് ചേച്ചി."
അവൾ ആ പൂക്കൾ വാങ്ങി. അവളുടെ മുഖത്തെ ദേഷ്യം കുറഞ്ഞു.
അവൾ അതുമായി നടന്നു.. അവൻ ഓടി അവളുടെ മുന്നിലായി നിന്ന് കൊണ്ട് പറഞ്ഞു...
"അതെ, മാഡത്തിന്റെ ഭാവം കണ്ടാൽ വിചാരിക്കും ഞാനാണ് ഇറിറ്റേറ്റ് സത്യത്തിൽ മേടമാണ് ചെയുന്നത്
"അതെ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല.. എനിക്ക് തനിച് പോകാൻ അറിയാം.. വെറുതെ എന്റെ പിറകെ നടക്കേണ്ട.. അവൾ കൈകൾ ചൂണ്ടി പറഞ്ഞു...
"എന്താണ് മോനെ വൈഫ് സ്നേഹത്തോടെ തരുന്നതല്ലേ വാങ്ങിക്ക്.. അത് വഴി വന്ന ഒരു സ്ത്രീ അവനെ നോക്കി പറഞ്ഞു.. അപ്പോഴാണ് അവളുടെ കൈയിലുള്ള ഫ്ലവർ അവളും അവനും ശ്രദ്ധിച്ചത്.. അപ്പൊ തന്നെ അവൾ കൈ പിൻവലിച്ചു ബാക്കിലേക്ക് കൈ മടക്കി..
മറ്റൊരു സ്ത്രീ: "അതെ അവർ വഴക്കാണെന്ന് തോന്നുന്നു.. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം." അവർഅതും പറഞ്ഞു കടന്നുപോയി
...
"ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ എന്നാ ഭാവത്തിൽ അവർ അവർ പോകുന്നതും നോക്കി നിന്നു..
..
ജോയൽ കൈ നോടിച്ചപ്പോഴാണ് അവൾ നോട്ടം മാറ്റിയത്. "മം എന്തെ.."
"മം എന്തെ..
"അതെ ആ വഴി പോകാം... അവൾ വലതോട് ചൂണ്ടി പറഞ്ഞു..
"അവിടെ എന്താ..
"അതിലേയാണ് മെയിൻ ടൌൺ...
അവർ രണ്ടുപേരും നടക്കാൻ തുടങ്ങി..
.............
അവർ നടന്ന് ഒരു ഷോപ്പിൻ്റെ മുന്നിൽ എത്തിയതും ജോയൽ നിന്നു. ഇന്നലെ അവർ പോയ കഫെ ആയിരുന്നു അതെന്ന് സാൻവിക്ക് മനസ്സിലായി.
ജോയൽ: "ടൗണിൽ ഒരുപാട് നല്ല കഫെ ഉണ്ടായിട്ടും, എന്തിനാ കുഗ്രമത്തിന്റെ അടുത്തുള്ള ഈ കഫെ തന്നെ സെലക്ട് ചെയ്തത്..."
സാൻവി"ഇവിടെ, ആളും ബഹളവും കുറവാണ്, പിന്നെ നമ്മളെ അറിയുന്നവരും കുറവാണ്.."
ജോയൽ:"Secret ഡെറ്റ് ആയിരുന്നോ.." അതിന് മറുപടിയായി അവൾ അവനെ തുറിച്ചു നോക്കി.
ജോയൽ: "Ohh സോറി.." അവൻ അവിടെ പാർക്ക് ചെയ്ത തൻ്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു.
ജോയൽ: "വാ, കയറ്."
സാൻവി: "എങ്ങോട്ടേക്ക്?"
ജോയൽ: "മാഡത്തിൻ്റെ വീടിലേക്കുള്ള വഴി എനിക്ക് അറിയില്ലല്ലോ."
അവൾ പിന്നിലിരുന്ന് വഴി പറഞ്ഞു കൊടുത്തു. പോകുന്ന വഴി ജോയലിന് വീട്ടിൽ നിന്ന് ഫോൺ വന്നു.അവൻ ബൈക്ക് ഒതുക്കി ഫോൺ എടുത്തു.
അമ്മച്ചി: "ജോയൽ, നീ എവിടെയാ? വരാറായില്ലേ ഇതുവരെ?"അവർ പരിഭവത്തോടെ ചോദിച്ചു..
ജോയൽ: "അമ്മച്ചി, ഞാൻ വരുവാ. ഒരു മണിക്കൂറിനുള്ളിൽ എത്തും."
.
.
ആൽവി (ഫോൺ വാങ്ങി): "അതെ, അമ്മച്ചിയുടെ രാജകുമാരനെ കാണാത്തതുകൊണ്ട് അമ്മച്ചി ഇന്നലെ ഉറങ്ങിയില്ല."
അത് കേട്ടതും ജോയലിൻ്റെ ചുണ്ടിൽ ചിരി പടർന്നു.
ജോയൽ: "എന്താണ് അമ്മച്ചി, ഞാൻ പറഞ്ഞതല്ലേ, ചുമ്മാ ഓരോ അസുഖം വരുത്തിവെക്കാൻ."
അമ്മച്ചി: "അവൻ ചുമ്മാ പറയുന്നതാ, നീ പെട്ടെന്ന് വാ."
ജോയൽ: "ഓക്കേ."
അപ്പച്ചൻ (ഫോൺ വാങ്ങി): "അതെ, ഇവൾ പറയുന്നത് കേട്ട് നീ ഓവർ സ്പീഡിൽ ഡ്രൈവ് ചെയ്യരുത്. പതുക്കെ വന്നാൽ മതി."
ജോയൽ: "Ohh, ആയിക്കോട്ടെ. ഞാൻ വെക്കുവാണേ." അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.
അവൻ്റെയും കുടുംബത്തിൻ്റെയും സ്നേഹവും കരുതലും കണ്ടപ്പോൾ സാൻവിക്ക് ചെറുതായി അസൂയ തോന്നി. ദുഃഖവും അവളെ അലട്ടി. കാരണം അവൾ ചെറുപ്പം മുതലേ അതൊന്നും അനുഭവിച്ചില്ലായിരുന്നു.
അവളുടെ അമ്മയെ ഒരു അടിമയെ പോലെയായിരുന്നു അവളുടെ പപ്പാ ട്രീറ്റ് ചെയ്തിരുന്നത്. അയാൾക്ക് ഏറ്റവും ഇഷ്ടം പെങ്ങൾ തെരേസയോട് ആയിരുന്നു. അവൾ പറയുന്നതായിരുന്നു അയാളുടെ അവസാന വാക്ക്. അവളുടെ ചെറുപ്പം മുതലേ കൂട്ട് ജെറിയായിരുന്നു. എന്നാൽ കാലം മാറുന്നതനുസരിച്ച് അവനും അകലാൻ തുടങ്ങി. അമ്മയുടെ വേദന കണ്ടു വളർന്നതുകൊണ്ടാവാം അവൾ എന്നും അനുകരിച്ചത് തെരേസയെ ആയിരുന്നു.
അമ്മയുടെ വേദന കണ്ടു വളർന്നതുകൊണ്ടാവാം അവൾ എന്നും അനുകരിച്ചത് തെരേസയെ ആയിരുന്നു. അതുകൊണ്ടുതന്നെ അവൾ വാശിക്കാരിയും അഹങ്കാരിയുമായി മാറി.
ബൈക്ക് അവളുടെ വീടിൻ്റെ ഗേറ്റിന് മുന്നിൽ നിർത്തി.
ജോയൽ: "അതെ, ഇറങ്ങുന്നില്ലേ?"
ഓർമ്മകളിൽ നിന്ന് മോചിതയായ അവൾ ഇറങ്ങി.
സാൻവി: "താങ്ക്സ്."
ജോയൽ: "എന്തോ കേട്ടില്ല."
സാൻവി: "വളരെ നല്ലത്."
അവൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതും അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു, ഒരു ചിരിയോടെ മുന്നോട്ട് പോയി
#📖 കുട്ടി കഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ