📚 വായന മുറി ✔
2K views • 6 hours ago
മഴമേഘങ്ങൾ
ഭാഗം 04
അണിയാരത്ത് വീട്ടിൽ വലിയ പന്തലുയർന്നു നാളെ
വന്ദനയുടെ വിവാഹമാണ് .....
വീട്ടിൽ എല്ലാവരും എത്തിയിരിക്കുന്നു ബംഗളൂരു നിന്നും നന്ദനയും ഭർത്താവും മക്കളും .
. ശോഭനയുടെ ഫാമിലിയും മോഹനന്റെ ഫാമിലിയും വീടിനടുത്തുള്ളവരും ...എല്ലാം …പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള സംസാരവും
പാചകവും പച്ചക്കറി നുറുക്കുന്നതിന്റെയും എല്ലാമായി ആകെ ബഹളം ....
തലേ ദിവസത്തെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ….അനു വന്ദനയുടെ കൂടെ തന്നെ ഉണ്ട് ..
വന്ദനയുടെ കൂടെ പഠിക്കുന്ന കുറച്ചു കുട്ടികളും ...
ഹരികൃഷ്ണന്റെ വീട് വന്ദനയുടെ വീട്ടിൽ നിന്നും ഏകദേശം എൺപത് കിലോമീറ്റർ ദൂരമുണ്ട് ..
അതായിരുന്നു ഈ കല്യാണത്തിൽ എല്ലാവർക്കും വിഷമമുള്ള ഒരു കാര്യം ...
ഒന്ന് അത്യാവശ്യം പോയ് കാണണം എന്ന് വെച്ച ബുദ്ധിമുട്ടാ യിരിക്കും ...
വന്ദനയുടെ റൂമിൽ സ്ത്രീകളുടെ തിരക്കായിരുന്നു
വസ്ത്രങ്ങളും ആഭരണങ്ങളും കാണാൻ വന്നവർ നന്ദന ആണ് എല്ലാം കാണിച്ചു കൊടുത്തത് വന്ദനയും അനുവും ഒന്നു രണ്ടു കൂട്ടുകാരികളും ഒരിടത്തു മാറിയിരുന്നു സംസാരിച്ചു ….
ആളുകൾ വന്നു കൊണ്ടേ ഇരുന്നു ….
മോഹനനും ശോഭനയും ചേർന്ന് എല്ലാവരെയും സ്വീകരിച്ചു ……
♥️♥️♥️♥️♥️♥️
കതിർ മണ്ഡപത്തിൽ ഹരി കൃഷ്ണനു അരികിലായി വന്ദന ഇരുന്നു ...
ഓഡിറ്റോറിയം നിറയെ ആളുകളായിരുന്നു ..
. നാടാകെ ക്ഷണിച്ചിരുന്നു മോഹനൻ ... അയാളുടെ ആഗ്രഹമായിരുന്നു വന്ദനയുടെ വിവാഹം കെങ്കേമമായി നടത്തണമെന്നത് ...
പിന്നെ മോഹനന്റെ ഓഫീസിലുള്ളവർ ശോഭനയുടെ സ്കൂളിലുള്ള അധ്യാപകരും വിദ്യാത്ഥികളും മറ്റു സ്റ്റാഫുകളും ..
എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി സേതു ഒരു കോണിൽ ഒറ്റയ്ക്ക് കസേരയിലിരുന്നു.
സേതു ഒന്നിലും അധികം താല്പര്യമില്ലാതെ എവിടേക്കോ നോക്കിയിരുന്നു "കിച്ചു നീ എന്താ മാറി ഇരിക്കുന്നെ ". ശോഭന സേതുവിനെ കണ്ടപ്പോൾ ചോദിച്ചു "ഹേയ് ഒന്നുമില്ല " സേതു ചിരിച്ചു
വന്ദന ഇടക്ക് സേതുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ... അവൾക്കു വേദന തോന്നി ...
വിഷമിക്കുന്നു എന്ന് ആ മുഖം കണ്ടാലറിയാം ......
ഒടുവിൽ .....
മുഹൂർത്തമായി ഹരികൃഷ്ണൻ വന്ദനയുടെ കഴുത്തിൽ താലി ചാർത്തി ... കുരവ ഉയർന്നു ....
പരസ്പരം മാലയിട്ടു ...
മോഹനൻ വന്ദനയുടെ വലതു കൈ എടുത്ത് ഹരികൃഷ്ണന്റെ വലതുകൈയിൽ ചേർത്ത് വെച്ച് കൊടുത്തു …..
വിവാഹം കഴിഞ്ഞു ഫോട്ടോ എടുത്തു തുടങ്ങിയപ്പോൾ സേതു കയറി ചെന്നു ..
."ഇത് ഞങ്ങടെ ഹിസ്റ്ററിടെ മാഷ് സേതുമാധവൻ "വന്ദന ഹരികൃഷ്ണനോട് പറഞ്ഞു ...
സേതു ഹരികൃഷ്ണന് കൈ കൊടുത്തു രണ്ടു പേർക്കും വിഷസ് അറിയിച്ചു ....."ഡിഗ്രി എക്സാം എഴുതണം .. പിന്നെ നീ ആഗ്രഹിച്ച പോലെ ബി എഡ് ചെയ്യണം "സേതു വന്ദനയോടു പറഞ്ഞു അവൾ തലയാട്ടി ….. സേതു അവിടെ നിന്നും സദ്യ കഴിക്കാതെ ഇറങ്ങി ...
അവൾ അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ നോക്കി നിന്നു ....
യാത്രയാക്കാൻ നേരം ശോഭനയുടെ കണ്ണ് നിറഞ്ഞു .... മോഹിത് ഏങ്ങലടിച്ചു കരഞ്ഞു ...
എപ്പോഴും വഴക്കായിരുന്നെങ്കിലും ചേച്ചിയെ അവനു
ജീവനായിരുന്നു വന്ദന അവനെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു ....
പിന്നെ കണ്ണ് തുടച്ചു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൈ വീശി കാറിനു പിൻ സീറ്റിലേക്ക് കയറി ....
അത് വരെ ചിരിച്ചു നിന്നിരുന്ന സമീറയും അനുവും വിതുമ്പി .....
ഹരികൃഷ്ണനനും എല്ലാവരോടും യാത്ര പറഞ്ഞു അവൾക്കൊപ്പം കാറിൽ കയറി
കാർ സാവധാനം റോഡിലേക്ക് ഇറങ്ങി കണ്ണിൽ നിന്നും മറഞ്ഞു
❤️❤️❤️❤️❤️
ഹരികൃഷ്ണന്റെ ദേവദേയം എന്ന വീടിനു മുന്നിൽ കാർ വന്നു നിന്നു ..
അവിടെ ഹരികൃഷ്ണന്റെ പെണ്ണിനെ കാണാൻ കല്യാണത്തിന് വരാൻ കഴിയാത്ത ഒരു പാട് പേര് കാത്തു നില്പുണ്ടായിരുന്നു
അവർ സ്വർണത്തിന്റെ കാര്യം മുതൽ നിറം ,മുടിയുടെ നീളം എല്ലാത്തിനെയും കുറിച്ച് അടക്കം പറച്ചിലുകളുണ്ടായി
ഹരികൃഷ്ണന്റെ അമ്മ ഭാർഗ്ഗവിയമ്മ വിളക്ക് എടുത്തു കൊടുത്തു ...
സുനന്ദയും തൊട്ടടുത്ത് തന്നെ നിറഞ്ഞ സന്തോഷത്തോടെ നില്പുണ്ടായിരുന്നു
വന്ദന വലതു കാൽ വെച്ച് അകത്തേക്ക് കയറി .....പലരും അടുത്ത് വന്നു അവളെ പരിചയപെട്ടു ...
എല്ലാവരെയും വിട്ടു വന്നതിൽ അവൾക്കു വല്ലാത്ത വിഷമമുണ്ടായിരുന്നു ..
ഏതോ അപരിചിതമായ സ്ഥലത്തു എത്തിപ്പെട്ടത് പോലെ ...
മോഹിതിന്റെ മുഖം ഓർത്തപ്പോൾ നെഞ്ച് വിങ്ങി ...
അവനിപ്പോൾ വല്ലാതെ വിഷമിച്ചു ഇരിക്കുകയായിരിക്കും....കിച്ചു ഏട്ടൻ എങ്ങിനെ ആയിരിക്കും ...
സുനന്ദയെ മാത്രമാണ് ആകെ അന്ന് കണ്ടു പരിചയമുള്ളത് ...
ഹരിയേട്ടൻ വന്നു കേറിയതിൽ പിന്നെ കണ്ടിട്ടില്ല .... "ചേച്ചി ഇത് ഗിരിമാമന്റെ മോള് ജയശ്രീ " സുനന്ദ ജയശ്രീയെ വന്ദനക്കു പരിചയപ്പെടുത്തി വന്ദന അവളെ നോക്കി ചിരിച്ചു ...
"ചേച്ചി ഡിഗ്രി ഏതായിരുന്നു " ജയശ്രീ ചോദിച്ചു "ഹിസ്റ്ററി "വന്ദന പറഞ്ഞു ..
"ഞാനും ഹിസ്റ്ററിയാ " അവൾ പറഞ്ഞു
നല്ല ഭംഗിയുള്ള ഒരു കുട്ടി എന്ന് വന്ദനക്കു തോന്നി ....
ഹരിയേട്ടന്റെ ചേട്ടൻ രാജീവേട്ടൻ ഒരു കാരണവരെ പോലെ അങ്ങിങ്ങു ഓടി നടക്കുന്നു കണ്ടിട്ട് ഗൗരവക്കാരനാണെന്നു തോന്നുന്നു .....
പുറത്തു പന്തലുകാരുടെ ബഹളം ഓരോന്നായി അഴിച്ചു മാറ്റുന്നു ...
പെട്ടന്ന് അടുക്കളയിൽ നിന്നും ഒരു നിലവിളി കേട്ടു ...
എല്ലാവരും എന്താണെന്നറിയാൻ അടുക്കളയിലേക്കോടി......
തുടരും
രചന ::🌹🌹ആന്റണി 🌹🌹
#📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📖 കുട്ടി കഥകൾ
91 likes
10 comments • 4 shares