@shafeekmohammed
@shafeekmohammed

ShaFeeK Mohammed

★■ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന■★

#📚കഥകൾ📚 ഒരേ ഓഫിസിലാണ് ഞാനും അവളും ജോലി ചെയ്യുന്നത്. എന്നേക്കാൾ ജൂനിയർ ആയ അവൾ ഓരോ സംശയങ്ങളും ചോദിച്ചിരുന്നത് എന്നോടായിരുന്നു.അങ്ങനെ ഞങ്ങൾ friends ആയി. ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഞാൻ ഓടി ചെല്ലും അവളോട് എൻ്റെ വിശേഷങ്ങൾ പറയാൻ. എന്നാൽ ഞാൻ എൻ്റെ പ്രശ്നങ്ങൾ പറഞ്ഞ് തുടങ്ങും മുൻപ് അവൾ പറയും അവളുടെ സൗന്ദര്യത്തെ കുറിച്ചും പുതിയ ഡ്രസ്സിനെ കുറിച്ചും 'ഏട്ടൻമാരെ കുറിച്ചും അവരുടെ ജോലിയെ കുറിച്ചും ഞാൻ എന്നും നല്ല കേൾവിക്കാരിയായി ഇരിക്കും മക്കളുടെ പoനത്തെ കുറിച്ചും ഭർത്താവ് വാങ്ങി കൊടുത്ത ആഭരണങ്ങളെ കുറിച്ചും വീട്ടിൽ വാങ്ങിയ വില കൂടിയ ഫർണിച്ചറുകളെ കുറിച്ചും അവൾ വാചാലയാകുമ്പോൾ ഞാൻ നിശബദ്ധയായിരിക്കും എനിക്ക് പറയാൻ നല്ലൊതൊന്നും ഇല്ല രോഗിയായ ഭർത്താവ്. ADHD പ്രശ്നമുള്ള കുട്ടി, ഭർത്താവിൻ്റെ വൃദ്ധരായ മാതാപിതാക്കൾ. മാനസിക രോഗിയായ അനിയൻ - ഇവർക്കെല്ലാം അശ്വാസമായി. ഞാൻ മാത്രം. എൻ്റെ മോനെ ഇകഴത്തി അവളെപ്പോഴും അവളുടെ മക്കളെ പുകഴ്ത്തി പറയുമ്പോളും ചങ്ക് പിടയും. എന്നാലും എനിക്കവളെ ഇഷ്ടമായിരുന്നു. ഓരോ പ്രശ്നമുണ്ടാക്കി എൻ്റെ മോനെ ഓരോ സ്കൂളുകാരും ടി.സി തന്ന് വിടുമ്പോൾ മറ്റൊരു സ്കൂളിലേക്ക് അഡ്മിഷന് വേണ്ടി ഓടുമ്പോൾ അവൾ അവളുടെ മക്കളുടെ സ്വഭാവ മഹിമയെ കുറിച്ച് വാചാലയാകും. ഇത്രയും പിരിപിരിപ്പുള്ള മകനെഎനിക്ക് തന്നത്. എൻ്റെ കൈയിൽ അവൻ സുരക്ഷിതനാണന്ന്. അറിയാവുന്ന കൊണ്ടായിരിക്കും. ഞാൻ അറിയാത്ത മോൻ്റെ പ്രശ്നങ്ങൾ അവൾ കണ്ടെത്തി. ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞിട്ട് അവൾ പറയും അവളുടെ മക്കളുടെ മഹിമ: ഇത് കേട്ട് മുഖം കുനിച്ചിരിക്കും ഞാൻ. ഇതെല്ലാം കേട്ടിരുന്ന രണ്ട് പേർ ഞങ്ങൾടെ ഓഫീസിൽ ഉണ്ടായിരുന്നു. നല്ല മനസ്സുള്ളവർ അവർ വന്നു എൻ്റെ തുണക്കായി എൻ്റെ മകൻ്റെ കുറ്റങ്ങൾ ഓഫീസിലിരുന്ന് അവൾ വിളിച്ചോതുമ്പോൾ അവർ പ്രതികരിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവരെന്നെ കേൾക്കാൻ തുടങ്ങി.ഞാൻ പറയാതെ തന്നെ എൻ്റെ സങ്കടങ്ങൾ ചോദിച്ചറിഞ്ഞ് അശ്വാസമേകാൻ തുടങ്ങി. ഈ സമയം അവൾ എനിക്കെതിരെ അവവാദ പ്രചരണവുമായി ഇറങ്ങി. ഇതിന് അവർ എന്നേ കൊണ്ട് അവരോട് മറുപടി പറയിച്ചു. മോൻ്റെ ചികിത്സക്ക് നല്ലൊരു വഴി തെളിച്ച് തരാൻ അവരെന്നെ സഹായിച്ചു. മോന് നല്ല ചികിത്സ കിട്ടാൻ തുടങ്ങിയപ്പോ അവൻ മിടുക്കനായി വരാൻ തുടങ്ങി അങ്ങനെ നല്ല മാർക്കോടെ SSLC പാസ്സായി. +2 പാസ്സായി. തുടർന്ന് Dr. ടെ നിർദ്ദേശപ്രകാരം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പഠിക്കുന്നു. അവിടെ എത്തിയപ്പോളാണ്. അവൻ്റെ യഥാർത്ഥ ബുദ്ധി എല്ലാവർക്കും മനസ്സിലായത്.പഠിപ്പിക്കുന്ന അദ്ധ്യാപകരെ അവൻ പഠിപ്പിക്കും. അദ്ധ്യാപകരുടെ സംശയങ്ങൾ അവൻ പറഞ്ഞ് കൊടുക്കും. അദ്ധ്യാപകർക്ക് പ്രിയങ്കരനായ ശിഷ്യനായി അവനിന്ന് മാറി അദ്ധ്യാപകർ അവനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എൻ്റെ ഉള്ളം തുടിക്കും. പക്ഷേ അഹങ്കരിക്കാറില്ല കാരണം ഞാനത്രക്ക് സങ്കടപ്പെട്ടിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. ഞാനിന്ന് അവനെ ഓർത്ത് അഭിമാനിക്കുന്നുണ്ടങ്കിൽ അതിൻ്റെ മുക്കാൽ പങ്കും എൻ്റെ പുതിയ കൂട്ടുകാർക്കുള്ളതാ നെഗറ്റീവ് എനർജി തരുന്ന ഫ്രണ്ട്സിനെ മാറ്റി നിർത്തുക നമ്മൾ നല്ലൊരു കേൾവിക്കാരനാവാൻ ശ്രമിക്കുക ഇതേ അനുഭവം ഉണ്ടായിട്ടുള്ളവർ ഉണ്ടോ രചന ഷൈനി വർഗീസ് ഫോട്ടോ കടപ്പാട്
#📚കഥകൾ📚 #ഓട്ടോഗ്രാഫ് "മോളേ.... എന്റെ മോൾക്ക് ആണൊരുത്തന്റെ കൂടി ഓടി പൊയ്ക്കൂടെ?" രാവിലെ മുതൽ തുടങ്ങിയ വീട്ടിലെ പണികൾ തീർത്ത്, ഒരു കാക്കകുളിയും പാസ്സാക്കി, പഴയ ബാഗുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ജാനുവമ്മയുടെ ആ ചോദ്യം, ദയ കേട്ടത്. ദയ തിരിഞ്ഞു, തന്റെ അടുത്ത് കൂനി -നിൽക്കുന്ന ജാനുവമ്മയുടെ നരച്ച മുടിയിഴകളിൽ പുഞ്ചിരിയോടെ താലോടുമ്പോൾ അവളുടെ കണ്ണുനിറഞ്ഞിരുന്നു. " ഓടാനാണെങ്കീ എനിക്ക് പണ്ടേ ഓടി പോകാമായിരുന്നില്ലേ എന്റെ പിന്നാലെ എത്ര പേരാണ് നടന്നിരുന്നതെന്ന് അമ്മൂമ്മക്കറിയാലോ?" ചിരിയോടെ ചോദിച്ചു കൊണ്ട് ദയ ജാനുവമ്മയുടെ ഒട്ടിയ കവിൾ പിടിച്ചു നുള്ളി. " എന്നാ നീ ഓടി പോകണ്ട ! ഇവിടെ തന്നെ തപസ്സു ചെയ്തോ? വല്യ കൊമ്പത്ത് നിന്ന് ആളു വരും നിന്നെ കെട്ടാൻ " കെറുവിച്ചുക്കൊണ്ട്, വടിയും ഊന്നി പിൻതിരിഞ്ഞ ജാനുവമ്മയുടെ കൈ പിടിച്ചു ദയ! " ന്റെ ചുന്ദരിക്കുട്ടി പിണങ്ങി പോകല്ലേ ?ഈ തത്തമ്മ ചുണ്ട് ഇന്ന് ചുകന്നിട്ടില്ലല്ലോ?തമ്പ്രാട്ടിയുടെ വെറ്റിലയൊക്കെ കഴിഞ്ഞോ?" ദയയുടെ ചോദ്യം കേട്ടപ്പോൾ ജാനുവമ്മ തിരിഞ്ഞു നിന്നു നിരാശയോടെ തലയാട്ടി. "ചിണുങ്ങണ്ട ചുന്ദരീ! ഞാൻ വരുമ്പോൾ കൊണ്ടു വരാം " ജാനുവമ്മയുടെ താടിയിൽ ഒരു നുള്ളും കൊടുത്ത്, ഓടി പോകുന്ന ദയ യെ നോക്കി നിന്ന അവരുടെ കൺ കുഴികളിൽ നീരുറവ ഉടലെടുത്തിരുന്നു. പാടവരമ്പിലൂടെ, ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോഴും, ദയയുടെ മനസ്സിൽ ജാനുവമ്മയുടെ ചോദ്യം അലയടിക്കുകയായിരുന്നു. തന്റെ അവസ്ഥയിൽ ഏറ്റവും ദു:ഖിക്കുന്നത് ജാനുവമ്മയാണ്. കിടന്ന കിടപ്പിൽ നിന്ന് തനിക്കൊരു മോചനമില്ലായെന്നും, ഇനി വരാനുള്ളത് മരണമാണെന്നും തിരിച്ചറിഞ്ഞ അമ്മ ജാനുവമ്മയോട് ഒരിക്കൽ പറയുന്നത് ഞാൻ കേട്ടിരുന്നു. " ജാനുവമ്മേ ഞാൻ പോയാലും എന്റെ മക്കളെ ഒന്നു നോക്കിക്കോണെ" പറഞ്ഞു തീരും മുൻപെ കരഞ്ഞു പോയ അമ്മയെ മാറോട് ചേർത്ത് ജാനുവമ്മയും കരഞ്ഞിരുന്നു അപ്പോൾ. ഓരോന്നും -ഓർത്തു നടന്നപ്പോൾ, കൺമഷി പടരാത്ത അവളുടെ മിഴികളിൽ കണ്ണീർ പടർന്നു തുടങ്ങിയിരുന്നു. ചരലിട്ട നിരത്തിലൂടെ കയറി ബസ് സ്റ്റോപ്പിലെത്തും മുൻപെ, കലുങ്കിലിരുന്നവരും.പാടത്തിരിക്കുന്നവരും കമന്റടിക്കുന്നത് കേട്ടപ്പോൾ രൂക്ഷമായൊന്നു നോക്കി അവരെ വിറപ്പിക്കുമ്പോൾ, ഉള്ളിന്റെ ഉള്ളിൽ തേങ്ങൽ ഉതിർന്നിരുന്നു' ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തന്റെ കൂടെ പഠിച്ച ഗീതയെയും, അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെയും കണ്ടത്. അവളോട് സംസാരിച്ചു നിൽക്കെ ബസ്സു വരുന്നതു കണ്ടപ്പോൾ, സ്നേഹത്തോടെ കുഞ്ഞിന്റെ കവിളിൽ തട്ടി, ബസ്സിലേക്കു കയറി. ബസ്സിലിരിക്കുമ്പോഴും വിഷാദമായ ഓർമ്മകൾ അവളെ മൂടുകയായിരുന്നു. ടെക്സ്റ്റയിൽസിലക്ക് കയറി, ബാഗ് വെക്കാൻ റൂമിലേക്ക് കയറിയപ്പോൾ, അവൾ നിലകണ്ണാടിയിൽ തന്റെ രൂപം നോക്കി. ജാനുവമ്മ ആ ചോദ്യം ചോദിച്ചതെന്തിനായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു നിലകണ്ണാടിയിലെ ദയയുടെ പ്രതിരൂപം! തന്റെ പ്രതിരൂപത്തെ നോക്കി ഒരു വരണ്ട ചിരിയും പാസ്സാക്കി അവൾ ജോലിയിൽ വ്യാപൃതയായി: അഞ്ചു മണിയായപ്പോൾ, മുതലാളിയോട് അനുവാദം ചോദിച്ച് കടയിൽ നിന്നിറങ്ങുമ്പോൾ, അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ബസ്സിലിരിക്കുമ്പോഴും, വീട്ടിലെത്തിയാൽ ചെയ്തു തീർക്കേണ്ട പണികളെ കുറിച്ചായിരുന്നു ദയയുടെ ചിന്ത. അമ്മയുടെ മരണത്തോടെ തുടങ്ങിയ ഓട്ടമാണ്! അമ്മ മരിച്ചപ്പോൾ,ഏഴാംക്ലാസ്സിൽ വെച്ച് പഠിപ്പ് നിർത്തി വീട്ടുജോലികൾ ഏറ്റെടുത്തതാണ്. ഇന്നേവരെ അനിയത്തിയെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. അവൾ സഹായിക്കാൻ വരുമ്പോൾ താൻ തടയും: " ചേച്ചിയ്ക്കോ പഠിക്കാൻ പറ്റില്ല. ആ വിഷമം തീരണമെങ്കിൽ ന്റെ മോൾ പഠിച്ച് വല്യ ഉദ്യോഗസ്ഥയാകണം" മാടിനെ പോലെ ഇങ്ങിനെ പണിയെടുക്കുമ്പോഴും അനിയത്തിയെ പറ്റിയുള്ള സ്വപ്നം തന്നെയായിരുന്നു മനസ്സിൽ. മക്കളെ പറ്റി സ്വപ്നം കാണേണ്ട അച്ഛൻ മദ്യഷാപ്പുകളിൽ കിടന്നുറങ്ങുമ്പോൾ, തന്റെ ജീവിതം ഒരു മെഴുക് തിരി ആകട്ടെയെന്ന് അവളും ആഗ്രഹിച്ചു. എന്തും സഹിക്കാം, ഏതും ക്ഷമിക്കാം. പക്ഷെ കുടിച്ചു വന്നു വൈകിട്ടുള്ള പൂരപ്പാട്ടാണ്, ചിലപ്പോ ഴൊക്കെ ആത്മഹത്യയെ പറ്റി ഓർമ്മിപ്പിക്കുന്നത്. തെരുവ് നാടകം കാണാനെന്നവണ്ണം അയൽവക്കക്കാർ വട്ടമിടുമ്പോൾ, അച്ചന്റെ ആവേശം കൂടും. അതു കണ്ട്, നാണം കൊണ്ട് തൊലിയുരിഞ്ഞ്, അനിയത്തിയെയും മാറോടണച്ച് -മുറിയുടെ മൂലയിലിരുന്നു കരയും! വീട്ടിൽ മാത്രമല്ല നാട്ടിലും ഇതേ കോലത്തിലാണെന്ന് ജാനുവമ്മ ഒരു മാസം മുന്നെ പറഞ്ഞിരുന്നു. കള്ള് കുടിക്കാൻ പോയ ചങ്ങാതികൾ ഒന്നും രണ്ടും പറഞ്ഞ് കലഹിച്ചതും, കത്തിയെടുത്ത് കുത്തിയതും കേട്ടപ്പോൾ മിണ്ടാനാവാത്ത ഒരു തരം മരവിപ്പോടെ ജാനുവമ്മയെ നോക്കിയിരുന്നു പോയി. "മോൾ പേടിക്കണ്ട: കുത്തു ക്കൊണ്ടവൻ വല്യ പുള്ളിയാ. അവൻ പൈസ കൊടുത്ത് ആൾക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് കേൾവി " അതു കേട്ടപ്പോൾ നെഞ്ചിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി! കുടിച്ചു വന്നാൽ ഇടിയും തൊഴിയും ഒരുപാട് തരുന്നുണ്ടെങ്കിലും, അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളാൻ നിമിത്തമായത് ആ ആൾ അല്ലേ? ഓരോന്നോർത്തു സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല ദയ. നനഞ്ഞ കണ്ണുകൾ തുടച്ച് ബസ്സിറങ്ങിയ, അവൾ മാവേലി സ്റ്റോറിലേക്ക് നടന്നു. സാധനങ്ങളൊക്കെ വാങ്ങി, കൈയ്യിൽ കരുതിയ സഞ്ചിയിൽ നിക്ഷേപിച്ച്, വീട്ടിലക്കുള്ള ഇടവഴിയിലേക്ക് നടന്നപ്പോഴാണ്, പിന്നിൽ നിന്നു ഒരു ബൈക്ക് ഹോൺ അടിച്ച് അവളെ കടന്നു പോയത് ! കുട്ടികളെ മാറോടടുക്കി പിടിച്ചതു പോലെ, മൂന്നാല് മദ്യ കുപ്പികളും പിടിച്ചു പിന്നിലിരിക്കുന്ന ആൾ, തന്നെ കണ്ടപ്പോൾ തല കുമ്പിട്ടതും, ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. ഒന്നു രണ്ടു മാസമായി തന്നെ പിൻതുടരുന്ന ആൾ ആണ് അതെന്ന് മനസ്സിലായി, അമ്പലത്തിൽ വെച്ചും, ബസ് സ്റ്റോപ്പിൽ വെച്ചും, ഇടവഴിയിൽ വെച്ചും ഓരോ പുഞ്ചിരിയും തന്ന് കടന്നു പോകാറുള്ള ആൾ. ആദ്യമാദ്യം ആ പുഞ്ചിരിക്ക് മറുപടിയായ് താൻ രൂക്ഷമായാണ് നോക്കിയതെങ്കിലും, പിന്നെ പിന്നെ തന്റെ ചുണ്ടിലും പുഞ്ചിരി വിരിയുന്നതും അവളറിഞ്ഞു. ഇവിടെയെങ്ങും ഇതിനു മുൻപ് കണ്ടതായ ഓർമ്മയില്ല: ഓമനത്തമുള്ളവരെ കണ്ടാൽ ഒരു പുഞ്ചിരി കൊടുക്കുന്നതിൽ തെറ്റില്ലായെന്ന് മനസ്സിനെ സമാധാനിപ്പിച്ച്, നടന്നപ്പോഴാണ് ജാനുവമ്മയുടെ വാക്കുകൾ ഓർമ്മ വന്നതും, അവൾ ഞെട്ടിയതും ! അച്ഛനെ വകവരുത്താൻ, ആൾക്കാരെ പൈസ കൊടുത്തു വരുത്തിയിട്ടുണ്ടെത്ര ! അതിലൊരാളായിക്കുമോ ഇയാളെന്ന ചിന്തയിൽ, ദയയുടെ നടത്തത്തിന് വേഗതയേറി: പതിനഞ്ച് മിനിറ്റ് കൊണ്ട് അവൾ വീടിന്റെ പടിയെത്തുമ്പോഴെക്കും, വിയർപ്പിൽ നനഞ്ഞു കുതിർന്നു. സംഭ്രമത്തോടെ വീട്ടിലേക്ക് നോക്കിയ ദയ, വീട്ടിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട് ഞെട്ടി, തന്നെ കടന്നു പോയ ബൈക്കിന്റെ പിന്നിൽ, തന്നെ കണ്ടപ്പോൾ കുനിഞ്ഞിരുന്നവൻ. സാധനങ്ങളവിടെയിട്ട്, വീട്ടിലേക്ക് ഓടി വന്ന ദയയ്ക്കു നേരെ, എന്നത്തെയും പോലെ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞതവൾ കേട്ടെങ്കിലും, എന്തിനാണെന്ന് ചോദിക്കാനുള്ള സമയം അവൾക്കുണ്ടായിരുന്നില്ല വീട്ടിൽ ഓടിക്കയറിയ അവൾ, നനഞ്ഞ കോഴിയെ പോലെ അച്ഛനിരിക്കുന്നത് കണ്ട് ആശ്വാസത്തോടെ ചോദിച്ചു. " അച്ഛൻ ഇന്ന് ഷാപ്പിൽ പോയില്ലേ?" കുമാരൻ ദയനീയമായി മകളെ നോക്കി. "ഇനി എന്നെ ഷാപ്പിൽ കണ്ടാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് പറഞ്ഞിട്ടാണ് ഇപ്പോൾ അയാൾ പോയത്?" ഇടവഴി മറയുന്ന ആളെ ഒരു നിമിഷം ദയ നോക്കി നിന്നു. " അത് വലിയേടത്തെ ശേഖരൻ മുതലാളിയുടെ പെങ്ങളുടെ മോനാണ്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന നാറിയാണ്" "ഇയാളെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ അച്ഛാ " " ആ പന്നി ലണ്ടനിലോ, അമേരിക്കയിലോ ആണെന്നു തോന്നുന്നു. മൂന്നു മാസത്തെ ലീവിന് വന്നതാണെന്നാ കേട്ടത്. അമ്മ വീട്ടിനടുത്ത് എന്തോ പ്രശ്നം ഉണ്ടാക്കിയിട്ട് അവിടെ നിന്ന് മുങ്ങിയിട്ട് ഇവിടെയാ പൊങ്ങിയത്!" ഇനി എനിക്കു രക്ഷയില്ല" അച്ഛന്റെ ദീനസ്വരം കേട്ടപ്പോൾ ദയയ്ക്ക് വിഷമമേറി! ''അച്ഛനോടെന്തിന് ആൾക്ക് പക? " "രണ്ടു മാസം മുൻപ് ഞാനൊരു ദാസനെ കുത്തിയില്ലേ?അവന്റെ ചങ്ങാതിയാണെന്നു തോന്നുന്നു " ഉള്ളിലെ സംഭ്രമത്തോടെ അച്ഛനൊരു കട്ടൻ ചായയിട്ടു കൊടുത്തപ്പോഴായിരുന്നു, പോകുന്ന പോക്കിൽ അയാൾ പറഞ്ഞ വാചകം അവൾക്ക് ഓർമ്മ വന്നത്. അവൾ ഓടി ചെന്ന് പഴകിയ മേശയുടെ വലിപ്പ് തുറന്നു! നാലാക്കി മടക്കിയ കടലാസ്സ് അവൾ നിവർത്തി: "ദയയുടെ അച്ഛനെ ഞാൻ ഭീക്ഷണിപ്പെടുത്തിയത്, ആർക്കും വേണ്ടിയല്ല! എനിക്ക് വേണ്ടി തന്നെയാണ്! കാരണം എന്റെ അമ്മായച്ഛൻ അലമ്പനാണെന്ന് ആരും പറയാതിരിക്കാൻ! എന്നാലും കള്ള് കുടി പെട്ടെന്ന് നിർത്താൻ എന്റെ അമ്മായച്ഛനു -കഴിയില്ല എന്നറിയാം! അതു കൊണ്ട് നാലു ബോട്ടിൽ മദ്യം അമ്മിത്തറയുടെ അരികിൽ വെച്ചിട്ടുണ്ട്! അത് ഒന്നോ രണ്ടോ പെഗ്ഗ് കൊടുത്ത് കുറച്ചു വരിക ! അവൾ അമ്മിത്തറയുടെ അരികിലേക്ക് ഓടി! ഒരു സഞ്ചിയിൽ നിറച്ചു വെച്ചിരിക്കുന്ന ബോട്ടിലുകൾ കണ്ട് അവൾ അന്തം വിട്ടു എഴുത്തിലേക്ക് നോക്കി - " മദ്യം കഴിഞ്ഞാൽ ആരെങ്കിലും കൊണ്ട് വാങ്ങിപ്പിക്കുക! കുറച്ച് പൈസയും എടിഎം കാർഡും നീ കത്ത് എടുത്ത മേശവലിപ്പിൽ ഒരു മൂലയിലായി വെച്ചിട്ടുണ്ട് " അവൾ പൈസയും, എ.ടി.എം കാർഡും എടുത്ത് നോക്കിക്കൊണ്ടു അമ്പരന്നു: " ഞാൻ ആരാണെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും! ആദ്യമായി എനിക്ക് ഇഷ്ടം തോന്നിയ പെൺക്കുട്ടിയാണ് നീ! പക്വതയെത്താത്ത കാലത്ത് നിന്നോടൊപ്പം നടക്കണമെന്ന് തോന്നിയ ഇഷ്ടം, ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്. നാലാം ക്ലാസ്സിൽ വെച്ചു പിരിഞ്ഞ നിനക്ക് എന്നെ ഓർമ്മയുണ്ടാവില്ല! പക്ഷേ നിന്നെ മറക്കാൻ എനിക്കും! " ദീപു " അവൾ പതിയെ മന്ത്രിച്ചു. "അതെ ദീപു തന്നെയാണ്. അന്ന് പിരിഞ്ഞതിൽ പിന്നെ ഇപ്പോഴാണ് നാം കാണുന്നത് - ഒരു പാട് മാറി പോയി! നമ്മുടെ -മനസ്സല്ലട്ടോ- നമ്മുടെ ശരീരപ്രകൃതം! പ്രണയിക്കണമെന്നുണ്ട്! ഒരു പാട് ! പക്ഷെ നമ്മൾക്ക് വിവാഹം കഴിഞ്ഞിട്ട് മതി പ്രണയം! പിന്നെ ഞാൻ ഏഴ് മണിക്ക് ഇവിടെ നിന്ന് എയർപോർട്ടിലേക്ക് പോകും - ഒരു വർഷം കഴിഞ്ഞ് വന്നിട്ട് നമ്മുടെ കല്യാണം! ഇത്രയ്ക്കും ചങ്കൂറ്റത്തോടെ ഇതൊക്കെ എഴുതുന്നത്, നീ എനിക്കു തന്ന പുഞ്ചിരിയുടെ ധൈര്യത്തിലാണ് ട്ടോ! കത്ത് വായിച്ചു തീർന്നതും അവൾ ക്ലോക്കിലേക്ക് നോക്കി. ഏഴു മണി' അവൾ ശരം വേഗം കണക്കെ വീട്ടിൽ നിന്ന് ഇറങ്ങിയോടി! പടിയിൽ തടഞ്ഞ് അവൾ വീണെങ്കിലും, അതൊന്നും കണക്കാക്കാതെ അവൾ ഓടി! ചരലിട്ട റോഡിലെത്തിയപ്പോഴെയ്ക്കും, പൊടിപറത്തി വരുന്ന ഒരു കാർ അവൾക്കരികിൽ പതിയെ നിന്നു! കാറിൽ ഇരുന്നു ദീപു, ഒരു ഫോട്ടോ അവൾക്കു നേരെ നീട്ടി! ഫോട്ടോയും വാങ്ങി ദയ നോക്കുമ്പോൾ, കാർ പതിയെ നീങ്ങുകയായിരുന്നു! പ്രൈമറി ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോയും പിടിച്ച്, ഓടിയകലുന്ന കാറിനെയും നോക്കി ,സന്തോഷം കൊണ്ട് പൊട്ടികരയുകയായിരുന്നു അവൾ. 🖋️സന്തോഷ് അപ്പുക്കുട്ടന്‍
#📚കഥകൾ📚 ❤️സഖാവ്❤️ (ഭാഗം-28) 🖋️Rafeena Mujeeb ================ തന്റെ പാദങ്ങളെ ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ശിവയ്ക്ക് ഉറപ്പുണ്ടായിരുന്നു തന്റെ അച്ചുവേട്ടൻ തന്നെ ഒരു ആപത്തിലേക്കും തള്ളി വിടുകയില്ല. അച്ചുവേട്ടൻ ഇവിടെ ഉള്ളപ്പോൾ താൻ എന്തിന് മറ്റുള്ളവരെ ഭയക്കണം അവളുടെ ഉള്ളം അവളോട് മന്ത്രിച്ചുകൊണ്ടിരുന്നു. വൈശാഖ് പറഞ്ഞ ക്ലാസ്സ് റൂം ലക്ഷ്യമാക്കി ശിവ നീങ്ങി പുലർച്ചെ ആയതുകൊണ്ട് തന്നെ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. വിജനമായ ആ കോളേജ് അങ്കണം അവളെ തെല്ലും ഭയപ്പെടുത്തിയില്ല. ആളൊഴിഞ്ഞ വരാന്തയിലൂടെ അവൾ മുന്നോട്ട് നടന്നു. ദൂരെനിന്നുതന്നെ തങ്ങളിലേക്ക് നടന്നടുക്കുന്ന ശിവയെ വൈശാഖ് കണ്ടിരുന്നു, അവളെ കണ്ടതും അവന്റെ കണ്ണുകൾ പക ആളിക്കത്തി. കെണിയിൽ അകപ്പെടാൻ പോകുന്ന തങ്ങളുടെ ഇരയെ നോക്കി അവർ ഒന്ന് ചിരിച്ചു. ആളൊഴിഞ്ഞ വരാന്തയുടെ കൈവരികളിൽ പിടിച്ച് അവൾ വൈശാഖ് പറഞ്ഞ് ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു. അവൻ സൂചിപ്പിച്ച റൂമിൽ പ്രവേശിച്ചതും അവൾ ചുറ്റുപാടും അശ്വിനെ അന്വേഷിച്ചു. വിജനമായ ഒരു ക്ലാസും ആയിരുന്നു അത്. ഉപയോഗശൂന്യമായ ഡെസ്കും ബെഞ്ചും കൂട്ടിയിട്ടുണ്ട് അവിടെ. ആൾപ്പെരുമാറ്റം ഇല്ലാത്തതിനാൽ ചിലന്തികൾ അങ്ങിങ്ങായി വലകൾ കെട്ടിയിട്ട് തങ്ങളുടെ ഇരകളെ പ്രതീക്ഷിച്ച് സൂക്ഷ്മതയോടെയിരിക്കുന്നുണ്ട്. ആ റൂമിൽ പ്രവേശിച്ചതും ശിവയുടെ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോയി. അവൾ തന്റെ സഖാവിന് വേണ്ടി അവിടെയാകെ മാനം അന്വേഷിച്ചു. പെട്ടെന്നാണ് വാതിലിന്റെ അവിടെനിന്നും വൈശാഖും കൂട്ടരും ഒരു കൈയടിയോടെ ഉള്ളിലേക്ക് പ്രവേശിച്ചത്. അവനെ കണ്ടതും ശിവയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു. അവൾ അവനെ ദേഷ്യത്തോടെ നോക്കി. അവളുടെ നോട്ടം കണ്ടപ്പോൾ വൈശാഖ് ഒരു പുച്ഛ ചിരിയോടെ സണ്ണിയെ ഒന്നു നോക്കി. നീ കേട്ടോടാ സണ്ണി ഇവളുടെ സഖാവിനെ ഏതോ പൂച്ച കടിച്ചു കൊണ്ടുപോയി..... കണ്ടു കിട്ടുകയാണെങ്കിൽ ഈ മാഡത്തെ ഒന്ന് അറിയിക്കണം കേട്ടോ... കണ്ണുകൾ കൊണ്ട് അവളെ ആകെ ഒന്നുഴിഞ്ഞു കൊണ്ട് ഒരു പരിഹാസത്തോടെ വൈശാഖ് തുടർന്നു. അത് കേട്ടതും അതിനെ സപ്പോർട്ട് ചെയ്യാൻ എന്നവണ്ണം മറ്റുള്ളവർ ഒന്ന് ചിരിച്ചു. പാണ്ഡവാസ് എല്ലാരും തന്നെയുണ്ട്, സിംഹങ്ങൾക്ക് മുൻപിൽ അകപ്പെട്ട ഒരു മാൻപേടയെ പോലെ ആയി ശിവ.. ഉള്ളിലെ പേടി മറച്ചു വെച്ച് അവൾ സധൈര്യം അവരുടെ മുൻപിൽ നിന്നു. നായിന്റെ മോള് അവളുടെ നിൽപ്പ് കണ്ടില്ലേ...? ഇപ്പോഴും അവളുടെ അച്ചുവേട്ടൻ അവളെ രക്ഷിക്കാൻ വരുമെന്ന് വിചാരിച്ചിരിക്കുകയാണ്.. നീയൊക്കെ എന്താണ് വിചാരിച്ചത് ഈ വൈശാഖ് എല്ലാം മറന്നെന്നോ..? നിങ്ങളുടെ കണ്ണുകൾ കൊണ്ടുള്ള പ്രണയം എല്ലാം കാണുന്നുണ്ടായിരുന്നു ഞാൻ.. നിന്റെ കൈ എന്ന് എന്റെ കരണത്ത് പതിഞ്ഞോ അന്നുമുതൽ ഞാൻ കാത്തിരിക്കുകയാണ് ഇങ്ങനെ ഒരു നിമിഷത്തിനായി... വൈശാഖ് കടിച്ചു തുപ്പിയ എല്ലിൻ കഷ്ണമേ അവനെ കൊണ്ട് ഞാൻ തീറ്റിക്കുകയുള്ളൂ.. ജയിച്ചെന്ന് കരുതിയ അവന്റെ മുന്നിലേക്ക് നിന്നെ ഞാൻ വലിച്ചെറിയുമെ ടീ അവന്റെ വാക്കുകളിൽ ദേഷ്യം കലർന്നു. അവൻ ദേഷ്യത്തോടെ അവളിലേക്ക് അടുത്തു. അപ്പോ അളിയാ ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്യാം.. ആവശ്യം കഴിയുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണേ.. അവളെ നോക്കി ഒരു വഷളൻ ചിരിയോടെ സണ്ണി പറഞ്ഞു. അവനൊരു പുഞ്ചിരിയും നൽകി അവർ പുറത്തേക്ക് പോയി. വാതിൽ പുറത്തേക്ക് പൂട്ടി അവർ അവരുടെ ഊഴവും കാത്ത് ക്ഷമയോടെ നിന്നു. വൈശാഖ് തന്നിലേക്കടുക്കുന്നതിനനുസരിച്ച് ശിവ തന്റെ പാദങ്ങൾ പുറകോട്ട് ചലിപ്പിച്ചു. രക്ഷപ്പെടാൻ ഒരു പഴുതി നായി അവൾ ചുറ്റും പരതി. അവൻ നടന്നടുക്കുന്നതിനനുസരിച്ച് പുറകോട്ട് നീങ്ങിയ ശിവ ചുമരിൽ തട്ടി നിന്നു. അവളുടെ തൊട്ടു മുൻപിലായി വൈശാഖ് ഒരു വിജയ ഭാവത്തിൽ നിന്നു. തന്നെ കടന്നുപിടിച്ച വൈശാഖിനെ അവൾ ആഞ്ഞുതള്ളി.. പെട്ടെന്നുള്ള നീക്കമായതിനാൽ വൈശാഖ് പുറകിലേക്ക് മറിഞ്ഞു. ഈ സമയം കൊണ്ട് ശിവ രക്ഷപ്പെടാനായി വാതിലിന്റെ അടുത്തേക്ക് നീങ്ങി. ടീ ഒരലർച്ചയോടെ വൈശാഖ് അവളെ പുറകിൽ നിന്ന് വട്ടം പിടിച്ചു. തനിക്ക് അഭിമുഖമായി നിർത്തിയ അവളുടെ കരണം നോക്കി അവൻ ആഞ്ഞു തല്ലി. അവന്റെ അടിയുടെ ആഘാതം കൊണ്ട് ശിവ പുറകിലേക്ക് വേച്ചു വീണു... ചുണ്ട് പൊട്ടി ചോരയൊഴുകി.. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി അവൾക്ക്. അവൾ ഒരു ദയനീയമായ നോട്ടം അവനെ നോക്കി. അവളുടെ പേടിച്ചരണ്ട നിൽപ്പ് കണ്ടപ്പോൾ അവന്റെ ആവേശം കൂടി. ഒരു വിജയിയെ പോലെ തന്നിലേക്ക് നടന്നുവരുന്ന വൈശാഖിനെ പേടിയോടെ ശിവ നോക്കി. ******************************** നീ എന്നതാടാ ഉവ്വേ.. ഈ വെട്ടിയിട്ട മെരുക് പോലെ കിടന്നങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നത്,..? അവന്റെ വെപ്രാളം കണ്ടാൽ തോന്നും ഭാര്യ പ്രസവിക്കാൻ വേണ്ടി ലേബർ റൂമിൽ കയറിയിരിക്കുകയാണെന്ന്. മകന്റെ വെപ്രാളം നിറഞ്ഞ പ്രവർത്തികൾ നോക്കിക്കൊണ്ട് ത്രേസ്യ സംശയത്തോടെ ചോദിച്ചു. ഒന്നുമില്ലമ്മാ.. എന്തോ മനസ്സിനൊരു സുഖവും ഇല്ല വേണ്ടപ്പെട്ട ആർക്കോ ആപത്ത് സംഭവിച്ചത് പോലെ തോന്നുവാ.. അവൻ വേവലാതിയോടെ അമ്മച്ചിയോട് പറഞ്ഞു. ഒന്ന് പോയെടാ ചെറുക്കാ ആർക്കെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ കർത്താവ് എന്താ നിനക്ക് നോട്ടി തരുന്നുണ്ടോ..? ഇങ്ങനെ ടെൻഷനടിക്കാൻ നീ ചുമ്മാ ആവശ്യമില്ലാത്തതൊന്നും ആലോചിച്ച് കൂട്ടണ്ട. ത്രേസ്യ അവനെ നോക്കി പരിഹാസത്തോടെ പറഞ്ഞു. അമ്മയുടെ ആ വാക്ക് ഒന്നും അവനെ സമാധാനിപ്പിച്ചില്ല. ഞാനിപ്പോ വരാം എന്നും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി.. ========================== നിർത്താതെയുള്ള ശിവയുടെ ഫോണിന്റെ ശബ്ദം കേട്ടാണ് ശിവൻ അവളുടെ റൂമിലേക്ക് കയറിച്ചെന്നത്. ബെഡിൽ കിടന്ന് അടിക്കുന്ന ഫോണിലേക്ക് ശിവൻ ഒന്ന് സംശയത്തോടെ നോക്കി. ശേഷം ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചതും.. നീ ഇത് എവിടെ പോയി കിടക്കുകയായിരുന്നു ശിവാ എന്ന പാത്തുവിന്റെ ശബ്ദമാണ് കേട്ടത്. പാത്തുമോൾ ആണോ ശിവൻ വാത്സല്യത്തോടെ ചോദിച്ചു. അയ്യോ അച്ഛനായിരുന്നോ സോറി അച്ഛാ ഞാൻ അവൾ ആണെന്ന് വിചാരിച്ചാണ്.. അവൾ ഒരു ചമ്മലോടെ പറഞ്ഞു. അപ്പോൾ മോള് ഇന്ന് ക്ലാസിനു പോയില്ലേ...? ശിവൻ സംശയത്തോടെ ചോദിച്ചു. ക്ലാസിനോ ഇത്ര നേരത്തെയോ...? പാത്തുവും സംശയത്തോടെ ചോദിച്ചു. ആഹ് ശിവ ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയ ല്ലോ..? അപ്പൊ മോൾ എന്താ പോകാതിരുന്നത്..? ശിവൻ വീണ്ടും ചോദിച്ചു. ഓ... അ.. അത് അത് ഞാൻ മറന്നു പോയി, അച്ഛൻ പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്, ശരി അച്ഛാ ഞാനും പോകാൻ റെഡി ആവട്ടെ.. അവൾ പെട്ടെന്ന് കിട്ടിയ ഒരു നുണ വെച്ച് കാച്ചി ഫോൺ കട്ട് ചെയ്തു. ഉള്ളിൽ ഒരുപാട് സംശയങ്ങൾ നുരഞ്ഞുപൊന്തി. എന്തിനാണ് ശിവ കള്ളം പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയത്..? ഇങ്ങനെ കള്ളം പറയുന്ന ഒരാളല്ല ശിവ.. എന്താണ് സംഭവിച്ചത്...? പാത്തുവിന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കുമിഞ്ഞുകൂടി. ഫോണിൽ ഇക്കയുടെ നമ്പർ ഡയൽ ചെയ്തു.. പക്ഷേ ഇന്നലെ തൊട്ടു പറയുന്നത് തന്നെ ഇന്നും ഫോൺ സ്വിച്ച് ഓഫ് ആണ്... ഇതെന്താ ഈ ഇക്കാക് സംഭവിച്ചത്..? അവൾക്ക് ദേഷ്യം വന്നു. ഫോണും കയ്യിൽ പിടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് തന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നത്. ഹലോ... മറുതലക്കൽ നിന്നും തന്റെ ഇക്കാന്റെ ശബ്ദം കേട്ടതും അവൾക്ക് ആദ്യം ദേഷ്യമാണ് വന്നത്. ഇത് എവിടെയായിരുന്നു ഇക്കാ ഞാൻ ഇന്നലെ തൊട്ടു വിളിക്കുന്നതാണ്.. അവൾ ദേഷ്യത്തോടെ പറഞ്ഞു. അച്ചോടാ... എന്റെ പാത്തു കൊച്ചിന് ദേഷ്യം വന്നോ..? നീ വിളിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ടല്ലേ ഞാൻ അമ്മയുടെ ഫോണിൽ നിന്നും നിനക്ക് വിളിച്ചത്.. എന്റെ ഫോൺ ഇന്നലെ തൊട്ട് കാണാനില്ല, ഇനി നോക്കാൻ കോളേജ് മാത്രമേ ബാക്കിയുള്ളൂ അവൻ അവളോട് പറഞ്ഞു. ഇക്കാ ഒരു കാര്യമുണ്ട് ശിവ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങി എന്ന്, എനിക്കെന്തോ വല്ലാതെ പേടിയാകുന്നു പാത്തു തന്റെ സംശയം അശ്വിനോട് പറഞ്ഞു. എന്തിന് പേടിക്കണം അവൾക്കു വല്ല അത്യാവശ്യവും കാണും അതാവും നേരത്തെ ഇറങ്ങിയത് അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, അല്ല ഇക്കാ അവൾ കള്ളം പറഞ്ഞ് ഒരിക്കലും നേരത്തെ ഇറങ്ങില്ല ഇതെന്തോ അത്രയും വലിയ കാര്യം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും എനിക്ക് പേടിയാകുന്നു ഇക്കാ.. നീ പേടിക്കേണ്ട ഞാൻ അന്വേഷിച്ചു കൊള്ളാം, അവളെ കൊണ്ട് തന്നെ നിനക്ക് വിളിപ്പിക്കാം പോരേ.. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു ഫോൺ കട്ടാക്കി. പാത്തു പറഞ്ഞത് കേട്ടപ്പോൾ തന്നെ അശ്വിന് സംശയം ഉണ്ടായിരുന്നു. പതിവില്ലാത്ത തന്റെ ഫോൺ മിസ്സിംങ്ങും മനസ്സിനുള്ളിൽ വല്ലാത്ത പരവേശവും ഒക്കെ കൂടി ശിവ എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതിന്റെ മുന്നറിയിപ്പാണ് എന്ന് അവനു തോന്നി. അവൻ ധൃതിയിൽ കോളേജ് ലക്ഷ്യമാക്കി നീങ്ങി. &&&&&&&&&&&&&&&&*&&&& തന്റെ മുന്നിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ ആവുന്നത് പോലെ ശിവ തടഞ്ഞു കൊണ്ടേയിരുന്നു. അവളുടെ ചെറുത്തുനിൽപ്പ് അവനിൽ ആവേശം കൊള്ളിച്ചു. അവന്റെ ബലിഷ്ഠമായ കരവലയത്തിനുള്ളിൽ ഒതുക്കിയ അവളെ അവൻ കാമം കത്തുന്ന കണ്ണുകളോടെ നോക്കി. അവന്റെ നോട്ടം കണ്ട് അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി. സർവ്വശക്തിയുമെടുത്ത് അവൾ അവനെ തള്ളിമാറ്റി ഓടാൻ ശ്രമിച്ചു. അവളുടെ ദാവണിയിൽ പിടുത്തമിട്ടു അവൻ അവളുടെ ഷാൾ വലിച്ചൂരി. ശിവ ഇരുകൈകൾകൊണ്ടും തന്റെ മാറിടം മറച്ചു പേടി യോടെ വൈശാഖിനെ നോക്കി. അവളുടെ വെളിവാക്കപ്പെട്ട അവയവങ്ങളിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അവൻ അവളിലേക്ക് നടന്നടുത്തു.. തുടരും.. ഹോയ് കൽബൂസ് (കാത്തിരുന്നു മുഷിഞ്ഞല്ലേ എന്നാലും എല്ലാവരും ക്ഷമയോടെ കാത്തിരുന്നു ഒരുപാട് നന്ദി. ഓരോരുത്തരും സഖാവിന് എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് ഈ ദിവസങ്ങളിൽ മനസ്സിലായി. നിങ്ങൾ ഓർത്തു തന്നെയാണ് ഈ സ്റ്റോറി ഞാൻ മുൻപോട്ട് കൊണ്ടുപോകുന്നത്. അവസാനം വരെ സപ്പോർട്ട് ഉണ്ടാവണം. നീണ്ട ഒരു ഗ്യാപ് വന്നതിനാൽ സ്റ്റോറി എത്രത്തോളം നന്നായി എന്ന് എനിക്കറിയില്ല. കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക അതന്നെ അറിയിക്കുക. വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം. സ്റ്റോറിയുടെ ലൈക്കും സപ്പോർട്ടും വളരെ കുറവാണ്, വായിക്കുന്നവർ ദയവുചെയ്ത് അഭിപ്രായം അറിയിക്കുന്നതോടൊപ്പം ഒരു ലൈക്കും തരണേ... ലൈക്ക് കൂടുകയാണെങ്കിൽ ഞാൻ ഡെയിലി പോസ്റ്റ് ചെയ്യാം.എന്നെ മടി പിടിപ്പിക്കാതെ കുറച്ചു ലൈക്ക് തന്ന ഉഷാർ ആക്കിയാൽ മതി ഞാൻ നന്നായിക്കോളാം. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒത്തിരി നന്ദി..)
#📚കഥകൾ📚 #ധ്വനി "പെണ്ണേ നീ ചുമ്മാ കാലൊന്ന് ഉയർത്തി നോക്കിയേ..!" ' നിക്ക്‌ പറ്റണില്യ മനുഷ്യാ, പുറത്ത് ന്തൊരു മഴയാ കൊതിയാവാ ഒന്ന് നനയാൻ ന്നിട്ട്‌ നീര് വീഴ്ചലും മൂക്കൊലിപ്പും കൊണ്ട് നിങ്ങളെ പഴയത് പോലെ ബുദ്ധിമുട്ടിക്കാൻ തോന്നണു...!' അവളെ കട്ടിലിൽ നിന്ന് ഉന്തു കസേരയിലേക്ക് എടുത്ത് ഇരുത്തിയപ്പോ അവന്റെ കൈ ഞരമ്പുകൾ വരിഞ്ഞു മുറുകി... ചലന ശേഷിയില്ലാതെ തളർന്നു നീണ്ടുവലിഞ്ഞ് കിടക്കുന്ന കാലുകളിൽ അവൻ കുഴമ്പ് തേച്ചു പിടിപ്പിക്കുമ്പോ സ്പർശന ഭാഗ്യമറിയാതെ ധ്വനി വിയർത്തൊലിക്കുന്ന അവന്റെ നെറ്റിയിലേക്ക് നോക്കിയിരുന്നു... പണ്ടെങ്ങോ അയാള് അവളുടെ കാൽവിരലുകളിൽ തടവിയാൽ ശരീരം ചിലപ്പോഴൊക്കെ അയാളുടെ ചൂടിനു വേണ്ടി ദാഹിക്കുമായിരുന്നു, ഇന്നതില്ല...വെറും ചിന്തകൾ മാത്രമുള്ള പൊള്ളയായ പെണ്ണുടൽ മാത്രം... മൂന്ന് വർഷം മുമ്പ് കഞ്ഞിക്കലം വാർക്കുമ്പോ പെരുംകാല് വിറച്ച് കുഴഞ്ഞു വീണ അടുക്കളയിൽ ഉന്തു കസേരയിൽ അവളെയും കൊണ്ടിരുത്തും അവൻ.. വിറകടുപ്പിൽ ഇരുമ്പ് കുഴലിലൂടെ തീയൂതുന്ന തന്റെ ആൺതുണയെ രസച്ചരട് ഉടയാതെ തന്നെ നോക്കി ചിരിക്കുമവൾ... ജീവിതവും ശരീരവും നിലച്ച ആദ്യ നാളുകളിൽ തന്റെ മലമൂത്ര വിസർജ്യം പുരണ്ട തുണി അഴിച്ചെടുക്കുമ്പോ ഒരിറ്റ് കണ്ണീരു പൊടിഞ്ഞിരുന്നു...കാലം മുന്നോട്ടാന്തും തോറും ആ സമയങ്ങളിൽ തരിച്ച മനസ്സുമായി അവളങ്ങനെ കിടക്കും... "നിന്റെ കെട്ട്യോനാണ് പെണ്ണേ ഞാൻ, പിന്നെന്തിനാ നിന്റെ കണ്ണ് കലങ്ങുന്നത്..!" ' എനിക്ക് വാർദ്ധക്യം ബാധിക്കില്ല മനുഷ്യാ, അതിനു മുമ്പ് ഞാനങ്ങ് പോകില്ലേ..!' എന്നവൾ പറയുമ്പോ ചിരിച്ചു കൊണ്ടവൻ ഒന്നേ പറഞ്ഞുള്ളൂ.. "അതിനു നമ്മളൊന്നിച്ചല്ലെ ധ്വനി പോകുന്നത്...കാലം നമ്മളെ ഒറ്റപ്പെടുത്തില്ല..." അവളുടെ കാൽപാദം നിലത്തുറഞ്ഞിരുന്ന നാളുകളിൽ കോലായിലെ അമ്മിക്കല്ല് എന്നും നനഞ്ഞു കുതിർന്നിരുന്നു... വർഷങ്ങൾക്കിപ്പുറം മാറാല മൂടിയ അമ്മിക്കല്ല് ധ്വനിയെ അനുഗമിക്കും കണക്കെ നിശ്ചലമായി കിടക്കുന്നു... മാസമുറയിൽ ചോരക്കറ പുരളേണ്ടിയിരുന്ന വെളുത്ത തുണിക്കെട്ടുകൾ കുടുസു മുറിയിലെ തകരപ്പെട്ടിയിൽ ദ്രവിച്ചു കൊണ്ടിരുന്നു... മുറ്റത്തെ മണ്ണ് നനഞ്ഞു കുഴയുന്ന മഴയുള്ള വൈകുന്നേരം അവളവനോട് മൊഴിഞ്ഞു.., " ദേ മനുഷ്യാ എനിക്കാ മഴ കൊള്ളണം, ആ ചെളി കുഴഞ്ഞ മുറ്റത്ത് മൂടുറപ്പിച്ച് ഇരിക്കണം, ന്റെ പൊക്കിൾ ചുഴി മഴവെള്ളം വീണു കുതിരണം.." ധ്വനിയെ കൈത്തണ്ടയിലെടുത്ത് അവൻ മുറ്റത്തേക്കിറങ്ങി..മഴവെള്ളം ഇറ്റിറ്റായി അവളുടെ തൊണ്ടക്കുഴിയിലേക്കിറങ്ങി.. മറയില്ലാത്ത മുറ്റത്തെ തുളസിത്തറയിൽ അവളെ ചാരിയിരുത്തി.... ഇരുകാലുകളും മണ്ണിൽ തടി കണക്കെ ചലനമറ്റു കിടന്നു.. അവളുടെ മുടിയിഴ നനഞ്ഞു കുതിർന്നു,മുഖം ചിരിയാൽ വിടർന്നു... ഉടുപ്പിനുള്ളിലൂടെ വെള്ളം പൊക്കിൾ ചുഴി നനയ്ക്കാനായി ഊർന്നിറങ്ങി..അവളൊരു ദീർഘ നിശ്വാസമെടുത്തു.. കാലപ്പഴക്കം ചെന്ന ധ്വനിയിലെ ചിരി കണ്ട അവന്റെ ശ്വാസം ഉയർന്നുതാണു.... "മതി, ഈ മഴയെന്നെ ശ്വാസം മുട്ടിക്കുന്നു.." എന്ന് പറഞ്ഞു കൊണ്ടവൾ അവനു നേരെ നോക്കി... അവളെയും എടുത്തു കൊണ്ട് അവൻ അകത്തേക്ക് കയറുമ്പോ അവന്റെ നനഞ്ഞ കാൽപാദത്തിന് പുറകെ മഴവെള്ളം അവളിലെ കൂന്തലിൽ നിന്നടർന്നു വീണിരുന്നു... ശരീരം കണക്കെ മനസ്സും മഴയിൽ കുതിർന്നൊരു പെണ്ണായിരുന്നു അവളപ്പോ.. അടുക്കളത്തിണ്ണയിൽ ഉന്തു കസേരയിൽ ഇരുത്തി നനഞ്ഞളിഞ്ഞ ഉടുപ്പിലെ വെള്ളം മുട്ടിനു താഴെ പിഴിഞ്ഞു കളയുന്നേരം ധ്വനി പറഞ്ഞൊരു ആഗ്രഹമുണ്ട്... " ദേ നിങ്ങടെ കൂടെ എനിക്ക് ഇനീം ജീവിക്കണം, വാർധക്യം പിടികൂടും വരെ ജീവിക്കണം... അന്നും ഈ മഴ കൊള്ളിക്കാൻ, എന്റെ മനസ്സ് തണുപ്പിക്കാൻ എന്നെ നിങ്ങടെ കൈത്തണ്ടയിൽ എടുത്തു കൊണ്ട് പോകണം..." വിധിയെ പഴിക്കാതെ ജീവിക്കാൻ കൊതിയുള്ളൊരു പെണ്ണിന്റെ ഭ്രാന്തായിരുന്നു അവളിൽ തെളിഞ്ഞത്.. നേരം സന്ധ്യയായി, പുറത്ത് മഴ കനക്കുന്നു... നനഞ്ഞൊട്ടിയ ഉടുപ്പിനുള്ളിൽ ധ്വനി വിറയ്ക്കുന്നു, കൂടെ അവന്റെ നെഞ്ചും ഇരമ്പുന്നു... ആ പെണ്ണാദ്യമായി മഴയെ ഭ്രാന്തമായി നോക്കി നിന്നു.. അവര് ജീവിക്കട്ടെ, അവള് പറഞ്ഞത് പോലെ വാർധക്യം കവരും വരെ അവന്റെ പെണ്ണായി അവള് ജീവിക്കട്ടെ... Story By ജിഷ്ണു രമേശൻ
#📚കഥകൾ📚 *വീട് * ലാസ്റ്റ് ഷോയും കഴിഞ്ഞ് അവസാന ബസ്സിൽ ഞാനും അലിയും വന്നിറങ്ങുമ്പോൾ കാറ്റും മഴയും ശക്തമായിരുന്നു... വീശിയടിക്കുന്ന കാറ്റിൽ ഞങ്ങൾ കയറിനിന്ന ബസ്റ്റോപ്പിന്റെ മുകളിലെ തകര ഷീറ്റ് കാറ്റിൽ പറന്നുപോയിരുന്നു. ഉള്ളിലേക്ക് വീശി അടിക്കുന്ന കാറ്റിലും മഴയിലും ഞങ്ങൾ നനഞ്ഞു. എടാ ശിവ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല നമുക്ക് എന്റെ വീട്ടിലേക്ക് പോകാം വീട്ടിൽ ആരുമില്ല ഉമ്മ തറവാട്ടിൽ പോയിരിക്കുവാ അലി പറഞ്ഞു. എൻറെ വീട്ടിലേക്ക് ഇനിയും ഇവിടെ നിന്ന് കുറച്ചു ദൂരമുണ്ട് മഴയും കാറ്റും കൂടിവരികയാണ് അലിയുടെ വീടിൻറെ അടുത്ത് എത്തിയപ്പോൾ കാറ്റിന് ശക്തി കൂടി വാതിൽ തുറന്നു വീടിനകത്ത് കയറി കരണ്ട് ഇല്ല മെഴുകുതിരി കത്തിച്ച് നോക്കുമ്പോൾ തുറന്നിട്ട ജാലകത്തിലൂടെ മഴച്ചാറ്റൽ അടിച്ചു കയറിയിരിക്കുന്നു അകത്ത് എല്ലാം വെള്ളം അലി പിറുപിറുത്തുകൊണ്ട് പറഞ്ഞു ഉമ്മ ജനൽ ഒന്ന് അടച്ചിട്ടു പോയികൂടെ എപ്പോഴും ഇങ്ങനെയാ ഒരു ശ്രദ്ധയുമില്ല ഞാൻ പറഞ്ഞു സാരമില്ല ഉമ്മ പോകുമ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു മഴപെയ്യും എന്ന് വിചാരിച്ചു കാണില്ല . ഞങ്ങൾ റൂമിലെ വെള്ളം എല്ലാം തുടച്ചു വൃത്തിയാക്കി പെട്ടെന്നായിരുന്നു വലിയ ശബ്ദത്തോടെ മുറ്റത്ത് നിന്നിരുന്ന മാവ് ഒടിഞ്ഞുവീണത് , കാറ്റിന് ശക്തി അധികമായിരിക്കുന്നു പെട്ടെന്നാണ് ഓർത്തത്, അമ്മയും അനിയത്തിയും, തനിച്ചാണ്, ഓലമേഞ്ഞ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച എന്റെ വീടിന്, ഈ കാറ്റിനെയും മഴയെയും താങ്ങാനുള്ള ശക്തി ഉണ്ടാവില്ല "എടാ അലി ഞാൻ വീട്ടിലേക്ക് പോവുക അമ്മയും അനിയത്തിയും വീട്ടിൽ ഒറ്റയ്ക്കാണ് അടുത്തെങ്ങും വേറ വീടൊന്നുമില്ല അവർ പേടിച്ചിട്ടുണ്ടാകും" "ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല നീ ഇപ്പം പോകണ്ട മഴ കുറഞ്ഞിട്ടു പോകാം അലി പറഞ്ഞു എനിക്ക് പോകണം, സമയം നോക്കിയപ്പോൾ പതിനൊന്നു മണിയാകുന്നു. പോകാൻ മുറ്റതേക്ക് ഇറങ്ങിയപോൾ കൂരിട്ടാണ് അലി ഒരു ടോർച്ച് കൊണ്ടു തന്നു റോടിൽ എത്തിയപ്പോൾ മഴയിൽ ഞങ്ങൾ കയറി നിന്നെ ബസ്റ്റോപ്പിൻ മുകളിലേക്ക് വലിയ മരം കടപുഴകി വീണിരിക്കുന്നു. അപ്പോൾ ഇവിടെ നിന്ന് പോകാൻ തോന്നിയത് നന്നായി അല്ലെങ്കിൽ ആ മരത്തിനടിയിൽ പെട്ടു പോയേനെ ഓർത്തപ്പോൾ ശരീരമാകെ ഒരു വിറയൽ പടർന്നു കയറി. മഴയിൽ നനഞ്ഞ് കുതിർന്ന് വീശിയടിക്കുന്ന കാറ്റിൽ പല്ലുകൾ കൂട്ടിയിടിച്ചു വിറക്കുന്നുണ്ട് ഇടയ്ക്കിടയ്ക്കുള്ള ഇടിമിന്നൽ പകൽ പോലെ വെളിച്ചം മിന്നി മറയുന്നു, ഞാൻ ഓടുകയാണ് ;ഇന്ന് സിനിമക്ക് പോകാൻ തോനിയ നിമിഷത്തെ ശപിച്ചു മഴയെ ഇടിമിന്നലിൽ കാറ്റിനെ എല്ലാം ശപിച്ചു, മനസിന്റെ നില തെറ്റി ഭ്രാന്തി എന്ന് മുദ്രകുത്തപെട്ട അമ്മ, ചെറിയ കാറ്റിനെ പോലും പേടിക്കുന്ന ഏഴ് വയസു മാത്രമുള്ളു കുഞ്ഞു പെങ്ങൾ എങ്ങനെ ഈ കാറ്റിനെയും 'മഴയും ഇടിമിന്നലും സഹിക്കുന്നുണ്ടാവുക? ഓർത്തപ്പോൾ മനസ്സിൻറെ ഉള്ളിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെയായി., ഉരുളൻ കല്ലുകൾ പാകിയ പാതയിലൂടെ ഓടുന്നതിനിടയിൽ കല്ലിൽ തട്ടി തെറിച്ചു വീണു കയ്യിലുള്ള ടോർച്ച് എവിടേക്ക് തെറിച്ചുപോയി എങ്ങും കൂരിരുട്ട്.,എന്നും പോകുന്ന വഴി ഇന്നു ദൂരം കൂടിയതുപോലെ ഇടക് ഇടക്ക് ഉള്ള മിന്നലിന്റെ വെളിച്ചത്തിൽ ഓടിയും നടന്നും പോകുകയാണ് മിന്നലിനെ പേടി തോന്നുനില്ല വഴികാട്ടിയായി എന്റെ മുന്നിൽ മിന്നികൊണ്ടിരുന്നു ഇപ്പോൾ എനിക്ക് ആവശ്യം വെളിച്ചമാണ് എത്രയും പെട്ടന്നു വീട്ടിൽ എത്തണം. വീടിൻറെ മുറ്റത്ത് എത്തി ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ വീടിൻറെ മുകളിൽ ഉള്ള ഓല മുഴുവൻ പറന്നു പോയിരിക്കുന്നു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ചുറ്റും മറച്ചിരുന്നു മുളകൊണ്ടുള്ള തൂണുകൾ എല്ലാം ഒരു വശത്തേക്ക് ചെരിഞ്ഞ് വീഴാനായിരിക്കുന്നു. അമ്മേ, അമ്മ,ഞാൻ വിളിച്ചു, അമ്മുകുട്ടിയുടെ ഏട്ടാ എന്നുള്ള കരച്ചിലാണ് കോട്ടത് വിളക്കെല്ലാം കാറ്റിൽ അണഞ്ഞുപോയിരുന്നു; വിളക്ക് കത്തിച്ച് നോക്കിയപ്പോൾ അമ്മുവിനെയും ചേർത്തുപിടിച്ച് ഒരു മൂലയ്ക്ക് അമ്മ പേടിച്ചു ഇരിക്കുന്നു, ചരിഞ്ഞു വീഴാറായ വീട് നാലു ഭാഗത്തും കുറ്റിയടിച്ച് കമ്പി വലിച്ചുകെട്ടി ഏകദേശം നേരെയാക്കി; ഇപ്പോൾ കാറ്റു കുറഞ്ഞറ്റുണ്ട് വീടിന്റെ ഉള്ളിൽ തീ കത്തിച്ചു കത്തിയ കനൽ നനഞ നിലത്ത് വിതറി, ചോറു വെച്ച കലത്തിൽ മഴ വെള്ളം നിറഞ്ഞിരിക്കുന്നു മഴവെള്ളo ഊറ്റി പൊട്ടിയെല്ലാം എടുത്തുമാറ്റി അമ്മുനും അമ്മയ്ക്കും വിളമ്പിക്കൊടുത്ത് രണ്ടുപേരും ഒന്നും കഴിച്ചിട്ടില്ലായിരുന്നു; എനിക്ക് വിശക്കനുണ്ട് കഴിക്കാൻ തോന്നില്ല തീ കനലിന്റെ ചൂടിൽ കുറച്ചു ഉണങ്ങിയ ഭാഗത്ത് പായ വിരിച്ച് അമ്മയോട് കിടക്കാൻ പറഞ്ഞു അമ്മു എന്റെ അരികിൽ തന്നെ ഇരുന്നു അവൾ വല്ലാതെ പേടിച്ചിരിക്കന്നു ഒരോ ഇടിമിന്നലിലും നെട്ടി ഉണർന്നു എന്റെ നെഞ്ചോട് ചേർന്നു ഇരുന്നു ; "ഇനിയും മഴ വരുമോ ഏട്ട ?അമ്മുനു പേടിയ. ഇവിട നിക്കണ്ട നമുക്ക് വേറ നല്ല വീട്ടിൽ പോകം, എപ്പഴ നമുക്ക് നല്ല വീട് ഉണ്ടാകുവ"; അവളുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെഎന്റെ മനസ്സ് പിടഞ്ഞു , എന്തയാലും ഇപ്രവശ്യo ആയിരം വാഴ പട്ടത്തിന് എടുത്ത വയലിൽ കൃഷിയുണ്ട് എല്ലാം കുലച്ച വാഴയാണ് നല്ല വില കിട്ടിയാൽ അത്യാവശ്യം കടങ്ങളെല്ലാം വീട്ടിട്ട് വേണം, കാറ്റിൽ പറന്നു പോകാത്ത ഒരു കട്ടപെര ഉണ്ടാക്കാൻ അമ്മയും അനിയത്തിയും അടച്ചുറപ്പുള്ള ഒരു വീട്ടിൽ ആക്കണം അതാണ് എൻറെ ആഗ്രഹം. കഴിഞ്ഞ മാസം വരെ ഓരോ വാടക വീട്ടിലും ആയിരുന്നു താമസം; അവിടെയെല്ലാം അമ്മയ്ക്ക് അസുഖം കൂടുമ്പോൾ അടുത്തുള്ള വീട്ടുകാരോട് വഴക്കുണ്ടാക്കും അപ്പോൾ വീടിൻറെ ഉടമസ്ഥൻ വീട് ഒഴിഞ്ഞു കൊടുക്കാൻ പറയും; അങ്ങനെ ഒരുപാട് വീട് ഒഴിയേണ്ടിവന്നു, അതുകൊണ്ടാണ് ആൾതാമസമില്ലാത്ത കാട്ടുമുയൽ വന്നു അഞ്ച്സെൻറ് സ്ഥലം വാങ്ങിയത് ഇവിട അടുത്ത വീടുകൾ ഒന്നുമില്ല അമ്മ എത്ര ഒച്ചപ്പാട് ഉണ്ടാക്കിയിലും ആരും കേൾക്കില്ല, ആലോചിച്ചിരുന്നു എപ്പോഴോ ഉറങ്ങിപ്പോയി നേരം വെളുത്തപ്പോഴാണ് അറിഞ്ഞത് കാലിന്റെ മുട്ടും കാലിൻറെ പലഭാഗത്തുനിന്നും ഉരഞ്ഞു പൊട്ടി ചോര കട്ടപിടിച്ചിരിക്കു ഇന്നലെ രാത്രി വീണപ്പോൾ മറിഞ്ഞതാണ് നല്ല വേദന ഉണ്ട്, .അമ്മ നെരത്തെ എഴുനേറ്റു കാറ്റിൽ പറന്നു പോയ ഓലകലൊക്കെ പെറുക്കി കൊണ്ടുവന്നു ഞാൻ വീണ്ടും വീടിന്റെ മുകളിൽ വെച്ചു.,കെട്ടി, "ഇന്നു ഏട്ടൻ എവിടയും പോകണ്ട എനിക്ക് മഴ പെയ്യിതാൽ പേടിയാകും. മോള് പേടിക്കേണ്ട ഇന്ന് ഏട്ടൻ നേരത്തെ വരും വാഴയിൽ കുറച്ച് പണിയുണ്ട് അതുകഴിഞ്ഞ് വേഗം വരാട്ടോ വരുമ്പോൾ മോൾക്ക് ഇഷ്ടമുള്ള കടല മുട്ടായി വാങ്ങി വരാം." വഴ തോട്ടം കണ്ടതും ശ്വാസം നിലച്ചതുപോലെയായ് എല്ലാം കാറ്റിൽ ഒടിഞ്ഞു നിലത്തു കിടക്കുന്നു ഇന്നലെത്ത കാറ്റ് എവിടെയും വീശി അടിച്ചു നാശം വിധച്ചിരിക്കുന്നു. കാലുകൾ തളരുകയാണ് പലിശയ്ക്ക് കടം വാങ്ങിയതും രാവും പകലും അധ്വാനിച്ചതും എല്ലാം വെറുതെ ആയല്ലോ ദൈവമേ ഇനി ഞാൻ കടക്കാരോട് എന്തു പറയും ആകെയുള്ള ഒരു പ്രതീക്ഷ ആയിരുന്നു ഈ വാഴ, എല്ലാ പ്രതീക്ഷയും ഒരു കാറ്റു കൊണ്ടു പോയല്ലോ, എന്റെ മുന്നിൽ ജീവിതം അസ്തമിച്ചിരിക്കുന്നു.. വാഴക്ക് കേടുവരാതിരിക്കാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി മാറ്റിവെച്ചിരുന്നു വിഷം, വാഴച്ചാലിൽ ഒഴുകിവരുന്ന കലക്കവെള്ളത്തിൽ കലക്കി വിറക്കുന്ന കൈകളോടെ ചുണ്ടോടു അടുപ്പിക്കുമ്പോൾ പെട്ടനാണ് വലിയ ശബ്ദത്തോടെ ഇടി വെട്ടിയത് നെട്ടി വിറച്ചു പോയ എന്റെ കൈയിലുള്ള കുപ്പി താഴെ വീണു. എന്റെ അമ്മുകുട്ടി;അമ്മ; പേടിച്ചു കാണുമോ ?അവളുടെ മുഖം മനസ്സൽ തെളിഞ്ഞു ഞാൻ ഇല്ലങ്കിൽ അവർക്ക് ആരാനുളുള്ളത് അവൾ എട്ടനെ കാത്തിരിക്കില്ലെ? എന്റെ ഉള്ളിലെ ചോദ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു ഈ ആകാശം പോലെ ഇരുണ്ടു മൂടിയ സങ്കടങ്ങളും വേദനകളും തൊണ്ടപൊട്ടുമാറുച്ചത്തിൽ ആർത്തു കരഞ്ഞു കണ്ണുകൾ നിർത്താതെ പെയ്തു രണ്ടു നീർച്ചാലുകളായി കവിളിനെ നനയിച്ചു ചുടു നീർത്തുള്ളികൾ മണ്ണിനെ ചുംബിച്ചു... അപ്പോഴും തണുത്തകാറ്റ് എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം തലോടിക്കൊണ്ടിരുന്നു ചിലപ്പോൾ കുറ്റബോധം കൊണ്ടാവാം., മുന്നിലുണ്ടായിരുന്ന വിഷ കുപ്പിഎടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു. ചുറ്റുപാടും വീക്ഷിച്ചു ആരുമില്ല ഞാൻ കരയുന്നത് ആരും കണ്ടിട്ടില്ല ആണുങ്ങൾ കരയാൻ പാടില്ലല്ലോ ഭാഗ്യം അകലെനിന്ന് ഞാൻ വരുന്നത് കണ്ടതും ഇടവഴിയിൽ വന്നു കാത്തുനിൽക്കുന്നുണ്ടായിരുന്നു അമ്മു., "ഏട്ടൻ നേരത്തെ വരാന്നു പറഞ്ഞിട്ട് എന്ത നേരം വൈകിയെ എത്ര നേരായി കാത്തിരിക്കുവാന്നു അറിയോ ? എവിടെ കടലമുട്ടായി ?അയ്യോ മറന്നു പോയല്ലോ മോളെ വാങ്ങാൻ, ഞാൻ പറഞ്ഞു, അവൾ എന്റെ പോക്കറ്റിൽ കൈയിട്ടു കടല മിഠായി എടുത്തു" ഏട്ടൻ കള്ളം പറയല്ലേ എനിക്കറിയാം അമ്മു പറഞ്ഞ ഏട്ടൻ വാങ്ങാതെ വരില്ലന്ന്. അവൾ ഇങ്ങനെയാണ് എപ്പഴും വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. വേകം നടക്ക് മോളെ മഴ വരും." ഇന്ന് മഴ വന്നാൽ എനിക്ക് പേടിയല്ല ഏട്ടൻ വീട്ടിൽ ഉണ്ടല്ലോ. ഇനി ഏട്ടൻ എപ്പഴും ഉണ്ടാകും കെട്ടോ '.. മഴക്കാർ മാറി തെളിഞ്ഞ ആകാശം കാണാൻ തുടങ്ങിയിരിക്കുന്നു ; നാളെ മുതൽ വീണ്ടും വീടെന്ന സ്വപ്നം ചുമലിലേറ്റി പുതിയ വാഴക്കന്നുകൾ നടണം അധ്വാനിക്കാനുള്ള മനസ്സിനെ ഒരു മഴയ്ക്കും കാറ്റിനും ഒന്നിനും തോല്പ്പിക്കാനാകില്ല..... അവസാനിച്ചു 🖋️Sivan Meppadi അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ശിവൻ മേപ്പാടി
#📚കഥകൾ📚 "ദേ അമ്മേ !ഇന്ന് പി റ്റി എ മീറ്റിംഗിങ്ങിന് വരുമ്പോൾ ചുരിദാർ ഇടേണ്ട സാരി മതി. വല്യ കളർ ഉള്ള സാരി വേണ്ട, ലൈറ്റ് കളർ സാരി മതി... ജിമിക്കി കമ്മൽ വേണ്ട ചെറിയ മുട്ടുകമ്മല് ഇട്ടാൽ മതി... വള ഒന്ന് മതി, ഒരു കുഞ്ഞു പൊട്ടും മതി.... കേട്ടോ? "ഞാൻ സ്കൂളിലേക്ക് പോകാൻ റെഡി ആകാൻ തുടങ്ങിയതും മോൻ അത് പറഞ്ഞത് കേട്ട് കണ്ണേട്ടൻ ചിരിച്ചു. "ഓഹോ... അങ്ങനെ ആണോ? എങ്കിൽ ഞാൻ വരുന്നില്ല നിന്റെ അച്ഛൻ ദേ ഇരിക്കുന്നു അങ്ങേരെ കൊണ്ടുപോകു മീറ്റിംഗിന് '"എന്ന് ഞാൻ പറഞ്ഞതും അവന്റെ മുഖം വാടി. എന്നിട്ട് ബാഗിനുള്ളിലേക്കു പുസ്തകങ്ങൾ എടുത്തു വെച്ചു. "അച്ഛന് ഓട്ടം ഉള്ളത് കൊണ്ടല്ലേ ഞാൻ അമ്മയെ വിളിക്കുന്നത് "അവൻ അത് പറഞ്ഞപ്പോൾ ഞാൻ മോനേ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു. "ഉച്ചക്ക് അല്ലേ മീറ്റിംഗ് അമ്മ വന്നോളാം... "എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖം തെളിഞ്ഞു. കണ്ണേട്ടൻ ഓട്ടോ സ്റ്റാർട്ട്‌ ആക്കിയതും അവൻ എന്റെ കവിളിൽ ഒരു ഉമ്മ തന്നു പറഞ്ഞു. "എന്റെ കൂട്ടുകാരുടെ അമ്മമാരൊക്കെ സാധാരക്കാര് ആണമ്മേ... അമ്മ സിംപിൾ ആയി വന്നാൽ മതി അവരെ ഒക്കെ പോലെ... അതുകൊണ്ട് പറഞ്ഞതാണ് കേട്ടോ "അവന്റെ നിഷ്കളങ്കമായ പറച്ചിൽ കേട്ട് കണ്ണേട്ടൻ പറഞ്ഞു. "ഇതാണ് ആമി... നമ്മുടെ മകൻ... അവനു അവന്റെ കൂട്ടുകാർ ചെറുതായി പോകാൻ ഇഷ്ടപ്പെടില്ല... അത് നല്ലൊരു ചിന്ത ആണ് അല്ലേടി? "കണ്ണേട്ടൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്റെ മകനെ കുറിച്ച് ഓർത്തു അഭിമാനം തോന്നി. . ആമി
#📚കഥകൾ📚 ## രണ്ട് പെണ്ണുങ്ങൾ " മിയ എനിക്ക് നിന്നെ പിരിയാനാവില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എനിക്ക്.. ഞാൻ അന്ന് പറഞ്ഞപോലെ നിന്നെ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ .. നിനക്ക് ഇഷ്ടക്കേടില്ലെന്ന് എനിക്കറിയാം എങ്കിലും മറുത്തൊന്നും നീ പറയരുത്.. " നീമ പറഞ്ഞത് കേട്ട് അവൾ ഒന്ന് അമ്പരന്നെ ങ്കിലും അവൾക്കും അതിനോട് പരിപൂർണ്ണ സമ്മതം ആയിരുന്നു.. കാരണം മിയക്കും അവളെ തിരിച്ചും ജീവനായിരുന്നു.. " പക്ഷെ നിന്റെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ? അവർക്ക് ഈ ബന്ധം അംഗീകരിക്കാനാവുമോ ? " "എല്ലാവരെക്കൊണ്ടും ഞാൻ സമ്മതിപ്പിക്കും.. എല്ലാവർക്കും അറിയാമല്ലോ നമ്മൾ തമ്മിലുള്ള ബന്ധത്തെ പറ്റി.. നീ വേറെ ഒരാളെ കല്ല്യാണം കഴിച്ച് എന്നെ വിട്ട് അകന്ന് പോകുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.. അത് കൊണ്ടാണ് ഇങ്ങനൊരു കാര്യത്തിന് ഞാനും മുൻകൈ എടുക്കുന്നത്.. " " നിന്നെ വിട്ട് പിരിയാൻ എനിക്കും ആവില്ല നീമ.. പക്ഷെ ഈ സമുഹം എന്ത് പറയും.. എന്റെ വീട്ടുകാരുടെ കാര്യം പോട്ടെ.. പക്ഷെ ബന്ധുക്കൾ അവർക്ക് എന്തെങ്കിലും കാരണം കിട്ടാനിരിക്കാ... ഇങ്ങനൊരു ബന്ധം അവരംഗീകരിക്കുമോ?" ആശങ്കയോടെയാണ് മിയ അത് പറഞ്ഞത്.. പക്ഷെ നീമയ്ക്ക് യാതൊരു കുസലുമില്ലായി രുന്നു... "ഹും.. സമുഹം.. അവരെന്ത് വേണേലും പറഞ്ഞോട്ടെ...നമുക്ക് നമ്മൾ തന്നെയെ ഉണ്ടാകുകയുള്ളൂ അവസാനം.. നമ്മൾ നമ്മുടെ സന്തോഷം മാത്രം നോക്കിയാൽ മതി.. പിന്നെ ഇക്കാലത്ത് ഇതൊക്കെ നടക്കാത്തത് ആണോ.. ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്ക ണ്ടത് നമ്മളല്ലേ? നീ വിഷമിക്കണ്ട എല്ലാം ശരിയാവും.. ആദ്യം ഞാനെന്റെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കട്ടെ.. ഞാൻ പറഞ്ഞാൽ അവര് കേൾക്കും.. അതും ഞാനേറ്റു... എല്ലാവരെയും പറഞ്ഞ് സമ്മതിപ്പിച്ച് ഞാനവരേയും കൊണ്ട് നിന്റെ വീട്ടിലേക്ക് വരുന്നുണ്ട് നിന്നെ കൊണ്ട് പോയ്ക്കോട്ടേന്ന് ചോദിക്കാൻ " നീമ പറഞ്ഞത് കേട്ട് അവൾക്ക് അല്പമൊരാശ്വാ സം തോന്നിയെങ്കിലും അച്ഛന്റെ കാര്യത്തിലായി രുന്നു അവൾക്ക് ആധി മുഴുവനും.. രണ്ട് പേരുടേയും സൗഹൃദം അവർക്ക് നന്നായറി യാമെങ്കിലും അതിനിടയിൽ ഇങ്ങനൊരു ബന്ധ ത്തിന് അഭിമാനിയായ അച്ഛൻ സമ്മതിക്കുമോന്ന് സംശയമാണ്.. എങ്കിലും പ്രതീക്ഷ കൈവിടാൻ അവൾ തയ്യാറായില്ല.. കാരണം അവൾക്ക് നീമയെ ജീവനായിരുന്നു.. ചെറുപ്പം മുതൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ.. ഒരേ ഹോസ്റ്റലിൽ ഒരു മുറിയിൽ മൂന്ന് വർഷത്തോളം പരസ്പരം സ്നേഹം കൈമാറിയവർ.. എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കിട്ടവർ.. അവർ തമ്മിൽ വിട്ട് പിരിയാനാകാത്ത ബന്ധം ഉടലെടുത്തതിൽ അതിശയമില്ലായിരുന്നു. മറ്റ് കൂട്ടുകാരികൾക്ക് പോലും അസൂയ ഉളവാക്കു ന്നതായിരുന്നു അവർ തമ്മിലുള്ള ബന്ധം.. സമൂഹത്തിന്റെ കാഴ്ച്ചപാടുകൾ തങ്ങളെ ഒരു തരത്തിലും ബാധിക്കരുതെന്ന് അവർ തീരുമാന മെടുത്തിരുന്നു.. രണ്ട് പേരും പുരോഗമന ചിന്താഗതികൾ ഉള്ളവരായിരുന്നു.. ഒരിക്കൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച തിന് സുഹൃത്തുക്കളുടെ ഇടയിൽ ഒരുപാടു പഴികേട്ടവരായിരുന്നു ഇരുവരും... പക്ഷെ അതിനെയെല്ലാം അതിജീവിക്കാനുള്ള ഉറച്ച് മനസ്സ് അവർക്ക് ഉണ്ടായിരുന്നത് രണ്ട് പേരടേയും ചിന്താഗതികൾ ഒരുപോലെ ആയിരുന്നത് കൊണ്ടാണ്... അത്രയ്ക്കധികം പരസ്പരം സ്നേഹിച്ചവർക്ക് വേർപിരിയാനും ബുദ്ധിമുട്ടുണ്ടാവുമല്ലോ.. അങ്ങനെ നീമ സ്വന്തം വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. ആദ്യം എതിർപ്പുണ്ടായെങ്കിലും മകളുടെ ഇഷ്ടത്തിന് വഴങ്ങുകയേ അവർക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ.. പക്ഷെ അവൾക്ക് ഏറ്റവും അതിശയമായത് ചേട്ടന്റെ മറുപടിയാണ്.. ആ മറുപടി ആണ് അവൾക്ക് മുന്നോട്ട് പോകാൻ ധൈര്യം പകർന്നത്.. ആ സന്തോഷം അവൾ ആദ്യം വിളിച്ചറിയിച്ചത് മിയയെ ആയിരുന്നു.. അത് കേട്ടപ്പോൾ അവൾക്കും ആശ്വാസമായി.. ഇനി അവളുടെ വീട്ടിലൂടെ സമ്മതിപ്പിക്കണമെന്ന് അവൾ നീമയെ ഓർമ്മപെടുത്തി.. പിറ്റെ ദിവസം തന്നെ വീട്ടുകാരെക്കൂട്ടി മിയയെ കാണാനായി അവർ അവളുടെ വീട്ടിലെത്തി.. മിയയുടെ അച്ഛന് അവരുടെ പെട്ടെന്നുള്ള വരവിൽ അത്ഭുതമായിരുന്നു.. നീമയുടെ വീട്ടുകാരെ അറിയാമായിരുന്നെങ്കിലും എല്ലാവരും കൂടെ ഒന്നിച്ചുള്ളവരവാണ് അദ്ദേഹത്തെ കുഴപ്പിച്ചത്.. എങ്കിലും അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി.. പക്ഷെ കാര്യങ്ങൾ അറിഞ്ഞതും അദ്ദേഹം അവരോട് ദേഷ്യപെടുകയാണ് ചെയ്തത്.. "നിങ്ങൾക്കെങ്ങനെ തോന്നി ഇവിടെ വന്ന് ഇങ്ങനൊരു കാര്യം പറയാൻ.. കാര്യം ഇവർ രണ്ട് പേരും നല്ല സുഹൃത്തുക്കളൊക്കെ തന്നെയാണ് നീമയേയും ഞാൻ മകളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്.. പക്ഷെ ഇങ്ങനൊരു ബന്ധം എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.. കാലം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം കാര്യങ്ങൾക്ക് ഒരു കീഴ് വഴക്കങ്ങളൊക്കെ ഉണ്ട്.. അത് അത് പോലെ തന്നെയേ നടക്കാവൂ..." അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം അവർ പ്രതീക്ഷിച്ചില്ലായിരുന്നു.. നീമയ്ക്ക് അവൾ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നി.. അത്രയധികം കഷ്ടപെട്ടാണ് അവൾ കാര്യങ്ങൾ അവിടം വരെ എത്തിച്ചത്.. അത് കേട്ടതോടെ ചേട്ടൻ പെട്ടെന്ന് അവിടെ നിന്നെഴുന്നേറ്റ് പോകാമെന്ന് അവരോട് പറഞ്ഞു.. അതോടെ നീമയ്ക്കും വേറെ ഒന്നും ചിന്തിക്കാനി ല്ലായിരുന്നു.. മിയയുടെ കണ്ണുകൾ നിറയുന്നത് അവൾക്ക് കാണാമായിരുന്നു.. വളരെയധികം സങ്കടത്തോടെയാണ് അവർ അവിടെ നിന്ന് ഇറങ്ങിയത്.. അതിന് ശേഷം നീമ അവളെ ഫോണിൽ വിളിച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.. അവളോട് വിഷമിക്കരുതെന്നും എല്ലാത്തിനും ഒരു പരിഹാരമുണ്ടാവുമെന്നും മിയ നീമയ്ക്ക് ഉറപ്പു നൽകി... തുടർന്ന് മിയയുടെ കഠിന തപസ്സിന് മുന്നിൽ അവസാനം അച്ഛന്റെ മനസ്സലിയുകയായിരുന്നു.. "നിന്റെ ഇഷ്ടം.. പിന്നീട് നീ ഈ എടുത്ത തീരുമാന ത്തിന്റെ പേരിൽ ദുഃഖിക്കാനിടവരരുത്.. എല്ലാ വരും വരായ്കകളും നീ തന്നെ അനുഭവിക്കേ ണ്ടത്.. " അച്ഛൻ പറഞ്ഞത് അവൾ സമ്മതിച്ചു.. അവൾക്ക് സന്തോഷമായി.. ആ സന്തോഷം നീമയിലേക്കും പടർന്നു... അങ്ങനെ ആഘോഷമായി തന്നെ ആ കല്ല്യാണം നടന്നു.. തന്റെ കഴുത്തിൽ താലിവീണപ്പോൾ മിയയ്ക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാ ൻ പറ്റാത്തതായിരുന്നു.. നീമയെ നോക്കി അവൾ നാണത്തോടെ ചിരിച്ചു.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. അങ്ങനെ മിയ വലതുകാൽ വച്ച് വീട്ടിലേക്ക് കയറി.. നീമ അവളുടെ കൈകളിൽ നിന്ന് പിടി വിടുന്നില്ലായിരുന്നു... അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.... ഇനി എന്നും അവളെ കാണാനും സംസാരിക്കാനും പറ്റുമല്ലോ എന്നതായിരുന്നു ആ സന്തോഷത്തിന് കാരണം.. ആരവങ്ങളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം പോയതിന് ശേഷം നീമ മണിയറ ഒരുക്കി.. ബെഡ്ഡിൽ മുല്ലപ്പൂവെല്ലാം വിതറിയിട്ട ശേഷം ഒരു ഗ്ലാസ് പാലെടുത്ത് മിയയുടെ കൈകളിൽ കൊടുത്തതും അവളാണ്.. മിയ അകത്തേക്ക് കയറിയതിന് ശേഷം വാതിൽ ചാരിക്കൊണ്ടവൾ പറഞ്ഞു.. "ഡീ എന്റേട്ടൻ പാവാണേ.. ഒരു മയത്തിലൊക്കെ വേണേ... " നീമ പറഞ്ഞത് കേട്ട് അവൾ ചിരിച്ച് കൊണ്ടവളെ തള്ളി മാറ്റി... " ഡീ അടങ്ങി ഒതുങ്ങി നിന്നോണം.. അല്ലെങ്കിൽ നാളെ മുതൽ നാത്തൂൻ പോരുമായി ഞാൻ വരുമേ..." "ശരി നമ്മളില്ലേ.. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.. പക്ഷെ ഇത്രയും നാൾ നമ്മൾ ലെസ്ബിയനാണെന്ന് കരുതി പ്രതീക്ഷിച്ചിരുന്ന വരുടെ കാര്യമാ കഷ്ടം.. " നീമ പറഞ്ഞത് കേട്ട് മിയക്കും ചിരിവന്നു.. പ്രവീൺ ചന്ദ്രൻ