ഫോളോ
ISHQINTE_THOZHI
@2263210767
372
പോസ്റ്റുകള്‍
443
ഫോളോവേഴ്സ്
ISHQINTE_THOZHI
847 കണ്ടവര്‍
16 ദിവസം
മരണം ഏതു നിമിഷവും സംഭവിക്കാം എന്ന സ്രഷ്ടാവായ അള്ളാഹു പലവട്ടം താക്കീത് നൽകിയിട്ടും ഒരിക്കൽ പോലും മരണത്തെ കുറിച്ച് ചിന്തിക്കുന്നില്ല! സ്രഷ്ടാവിൻ്റെ സൃഷ്ടിയായ ഒരു ഡോക്ടർ ജീവിതം അവസാനിക്കാറയി എന്ന് പറഞ്ഞാല് പിന്നീട് മരണം ഉറപ്പിക്കുന്നു.. ഖബറെന്ന ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ പറ്റി ഒരിക്കലും ചിന്തിക്കുന്നില്ല! ജീവിതത്തിൽ എന്നെങ്കിലും ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ വിഷമിച്ചിരിക്കുന്നു.. ഖബറിലെ ഇഴജീവികളെ പറ്റി പലവട്ടം കേട്ടിട്ടും അതിനെ കുറിച്ച് യാതൊരു ഭയവുമില്ല! ഭൂമിയിൽ ഒരു ജീവി ഇഴഞ്ഞു പോകുന്നത് കാണുമ്പോൾ ഭയന്ന് വിറക്കുന്നു.. ആഖിറം സന്തോഷകരമാകാൻ എന്തെങ്കിലും ചെയ്തു വെക്കാൻ പറയുമ്പോൾ ഒട്ടും സമയമില്ല! ദുനിയാവിൻ്റെ മോഡിപിടിപ്പികാൻ വേണ്ടി എത്ര സമയം വേണമെങ്കിലും കണ്ടെത്താൻ സാധിക്കുന്നു.. എന്താല്ലേ മനുഷ്യന്മാറായ നമ്മുടെയൊക്കെ അവസ്ഥ😥 അള്ളാഹു നമുക്കെല്ലാവർക്കും നന്മയുടെ കവാടം തുറന്നു നൽകട്ടെ..ആമീൻ! Ishqinte_Thozhi #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #👴 മഹത് വചനങ്ങള്‍ #💭 Inspirational Quotes #💭 Best Quotes
ISHQINTE_THOZHI
818 കണ്ടവര്‍
16 ദിവസം
റീൽ സ്ക്രോൾ ചെയ്യാൻ തുടങ്ങിയതിൽ പിന്നെ എത്ര എത്ര നല്ല കാര്യങ്ങളല്ലേ നമ്മിൽ നിന്നും നഷ്ടപ്പെട്ടു തുടങ്ങിയത്... എത്ര എത്ര ബന്ധങ്ങളാല്ലേ തകർന്നു പോയത്... ജീവിതത്തിലെ എത്ര എത്ര നല്ല നിമിഷങ്ങളാല്ലേ ഇല്ലാതായി പോയത്... എന്തൊക്കെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമല്ലേ ചിന്നിച്ചിതറി പോയത്... സത്യം പറഞ്ഞാ സ്നേഹം,സന്തോഷം, സമാധാനം,സംതൃപ്തി, എന്നിങ്ങനെ ജീവിതത്തിൽ ആസ്വദിച്ചിരുന്ന പലതും ഇല്ലാതായി തുടങ്ങിയത് റീൽ സ്ക്രോൾ ചെയ്യാൻ തുടങ്ങിയത് മുതൽ അല്ലേ..? അതെ ഡോ, റീൽ സ്ക്രോൾ ചെയ്ത് സമാധാനവും സന്തോഷവും നഷ്ടപ്പെടുത്താതെ സംതൃപ്തിയോടെ ജീവിക്കണം... നമ്മിൽ നിന്നും നഷ്ടപ്പെട്ടു പോയ എല്ലാം തിരികെ കൊണ്ട് വരണം... റീൽ ലൈഫ് അല്ല റിയൽ ലൈഫ് എന്ന തിരിച്ചറിവോടെ തന്നെ ജീവിക്കണം... എവിടെയോ നഷ്ടപ്പെട്ടു എന്ന് തോന്നുന്ന പലതും ശരിക്കും നഷ്ടപ്പെട്ടതല്ല നമ്മൾ ചില നിമിഷ്ങളിലെ സുഖത്തിന് വേണ്ടി നഷ്ടപ്പെടുത്തിയത്താണ്... നമ്മുടെ സമാധാനം എവിടെയാണോ നമ്മൾ നഷ്ടപ്പെടുത്തിയത് അവിടെ നിന്ന് തിരികെ കൊണ്ട് വരണം..! Ishqinte_Thozhi #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #📝 ഞാൻ എഴുതിയ വരികൾ #🗞️പോസിറ്റീവ് സ്റ്റോറീസ് #💭 Inspirational Quotes
See other profiles for amazing content