വെള്ളരിക്ക തക്കാളി പുളിശ്ശേരി
ചേരുവകൾ
ഇടത്തരം വലുപ്പമുള്ള വെള്ളരിക്ക ഒരെണ്ണം, തക്കാളി 3 എണ്ണം, തേങ്ങ ചിരകിയത് അര കപ്പ്, പച്ചമുളക് 2 എണ്ണം, മുളകുപൊടി 3 ടീസ്പൂൺ, മഞ്ഞൾപൊടി ഒരു ടീസ്പൂൺ, ഉപ്പു പാകത്തിന്, തൈര് 2 കപ്പ്, വെളിച്ചെണ്ണ 2 ടീസ്പൂൺ, ജീരകം അര ടീസ്പൂൺ, കടുക് ഒരു ടീസ്പൂൺ, ഉലുവ അര ടീസ്പൂൺ, കറിവേപ്പില ഒരു തണ്ട്,
ചുവന്നമുളക് 5 എണ്ണം.
തയാറാക്കുന്ന വിധം – വെള്ളരിക്കയും തക്കാളിയും ചെറിയ കഷണങ്ങളാക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരയ്ക്കണം. വെള്ളരിക്ക, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഇടത്തരം തീയിൽ വേവിച്ച് തക്കാളിയും ഇട്ടിളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക. ശേഷം അരച്ച തേങ്ങ ചേർത്ത് മിശ്രിതം അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച് തൈര് ചേർത്തിക്കണം. തിളപ്പിക്കരുത്. ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉലുവ, കറിവേപ്പില, ചുവന്നമുളക് എന്നിവ ചേർത്തു മൂപ്പിച്ച് കറിയിൽ ചേർത്തു നന്നായി യോജിപ്പിക്കുക.
#😋 തനി നാടൻ രുചികൾ #😋 Homely Food Videos #😋 ഹോം ഫുഡ് റെസീപ്പികൾ #🥗 ഇന്നത്തെ ഭക്ഷണം #🍲 ഭക്ഷണപ്രേമി