ഫോളോ
ഷാൻ ✍🏻
@454579941
730
പോസ്റ്റുകള്‍
4,616
ഫോളോവേഴ്സ്
ഷാൻ ✍🏻
605 കണ്ടവര്‍
2 ദിവസം
" ഹലോ , ഹിമാ". പതിവില്ലാതെ രഘു വേട്ടന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. " എന്താ, എന്താ രഘുവേട്ടാ, എന്തെങ്കിലും പ്രശ്നമുണ്ടോ?" ഞാൻ വേപഥുവോടെ തിരക്കി" ഹിമാ, ന്റെ അമ്മാളു, അവൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ടോ. ഇപ്പോ ജൂബിലി മിഷ്യനിലാ." രഘുവേട്ടൻ കരഞ്ഞു പോയിരുന്നു. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും ചോദിച്ചു. "പക്ഷേ, എന്തിന് രഘുവേട്ടാ?" " അവൾക്ക് എന്നെ നഷ്ടപ്പെടാൻ വയ്യെന്ന്. അവളെന്നെ സ്നേഹിച്ചിരുന്നൂത്രേ. ഹിമാ , നിനക്കറിയാലോ , മുറപ്പെണ്ണാണെങ്കിലും അവളെനിക്ക് കുഞ്ഞനിയത്തിയായിരുന്നു, അല്ല മകളെപ്പോലാരുന്നു.എന്നിട്ടും അവൾ എന്നോടീ ചതി... " കോൾ മുറിഞ്ഞു. പൊട്ടിക്കരഞ്ഞപ്പോൾ കട്ടാക്കിയതാവാം. ദേഹം തളർന്ന് ഞാനും കിടക്കയിലേക്കിരുന്നു. അമ്മാളു, അനാമിക . രഘുവേട്ടന്റെ ചെറിയമ്മാവന്റെ മകൾ. രഘുവേട്ടന്റെ സംസാരത്തിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന കുറുമ്പുകാരി. പ്ലസ് ടു തോറ്റപ്പോ പoനം നിർത്തി അമ്മായിയായ രഘുവേട്ടന്റെ അമ്മയുടെ ശിങ്കിടിയായി നടക്കുന്ന വായാടി. നന്നേ ചെറുപ്പത്തിൽ അച്ഛൻ മരിച്ചപ്പോൾ മൂന്ന് ആങ്ങളമാരും കൂടെ വന്ന് തറവാട്ടിലേക്ക് കൊണ്ട് വന്നതാണ് രഘുവിനേയും അമ്മയെയും . അന്നുതൊട്ട് ഇന്നുവരെ അമ്മാവൻമാരായിരുന്നു രഘുവേട്ടന്റെ എല്ലാം . അമ്മാവൻമാരുടെ മക്കളെല്ലാം രഘുവേട്ടന് ഒരു വല്യേട്ടന്റെ സ്ഥാനവും നൽകിയിരുന്നു. അമ്മാളു ജനിച്ചപ്പോൾ 13 വയസ്സായിരുന്നു രഘു വേട്ടന്. അന്നു മുതൽ വിക്രമാദിത്യന്റെ വേതാളം പോലെ അവൾ ആ ചുമലിൽ തൂങ്ങിയുണ്ടാവും. ഇതിനിടയിൽ എപ്പോഴാവും അവളുടെ മനസ്സിൽ ഏട്ടന്റെ സ്ഥാനം മാറിയത്?തൃശ്ശൂർ കലക്ടറേറ്റിലെ UD ക്ലാർക്കു മാരാണ് ഞാനും രഘു വേട്ടനും. പ്രായം കൊണ്ട് മൂത്തത് രഘുവേട്ടനാണെങ്കിലും സർവീസിൽ ഞാനായിരുന്നു സീനിയർ. ആ ഒരു ബഹുമാനം അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു. ബഹുമാനം പിന്നീട് പ്രണയത്തിന് വഴിമാറി. പെരുമാറ്റത്തിലും സംസാരത്തിലും മിതത്വവും പക്വതയും പുലർത്തിയിരുന്ന ആ നാട്ടിൻ പുറത്തുകാരന്റെ മനസ്സിലെ നന്മയെ ഞാനും ഇഷ്ടപ്പെട്ടിരുന്നു അപ്പോഴേക്കും . ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന സ്നേഹവും കരുതലും മാന്യതയും എന്റെ അച്ഛന്റെ മുന്നിൽ വിഷയം അവതരിപ്പിക്കാൻ എനിക്ക് ധൈര്യമേകി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. രഘുവേട്ടൻ അച്ഛനോട് സംസാരിച്ചതും വീട്ടുകാരെ കൂട്ടി വന്ന് പെണ്ണു ചോദിക്കാൻ അച്ഛൻ ആവശ്യപ്പെട്ടതും. ഇന്നലെയായിരുന്നു വളയിടീൽ ചടങ്ങ്. മൂത്ത അമ്മാവന്റെ മകളായിരുന്നു പെങ്ങളുടെ സ്ഥാനത്ത് നിന്നത്. " ഞാൻ മാത്രമല്ല ട്ടോ, ഒരു വഴക്കാളി നാത്തൂൻ കൂടിണ്ട് വീട്ടിൽ . അവളെ സോപ്പിട്ട് നിന്നോളൂ ട്ടോ ഏട്ടത്തി. എന്നാലേ ജീവിക്കാൻ പറ്റൂ ". എന്ന അവളുടെ ഡയലോഗിന് എല്ലാരും ചിരിച്ചു. അവൾ വരാതിരുന്നതിന് എന്തോ കാരണവും പറഞ്ഞു. ആരും അറിഞ്ഞിരുന്നില്ല രാത്രി അവൾ ഇങ്ങനെ ചെയ്യുമെന്ന് . ചിന്തയിൽ നിന്നുണർന്ന് ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. അമ്മയോട് ഒരു കൂട്ടു കാരിയെ കാണണമെന്ന് പറഞ്ഞ് ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ജൂബിലി പഴയ ബ്ലോക്കിന് മുന്നിൽ ഓട്ടോയിറങ്ങുമ്പോൾ അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോകുന്ന പോലെ. താഴത്തെ നിലയിൽ തന്നെയുള്ള ബേൺസ് ICU വിന്റെ മുന്നിൽ ഒരു പാട് ആളുകൾ. മിക്കതും പരിചിതമുഖങ്ങൾ. എന്നെക്കണ്ടതും അവർ പരസ്പരം പിറുപിറുത്തു. അവരുടെ എല്ലാം നോട്ടത്തിൽ എന്നോടെന്തോ ദേഷ്യം പോലെ. എനിക്ക് ദേഹം തളർന്നു. ഒരു ആശ്രയത്തിനായി ഞാൻ ചുറ്റും നോക്കി...... ആദ്യം മുന്നിൽ കണ്ടത് വരാന്തയിലെ ബെഞ്ചിൽ എല്ലാം നഷ്ടപ്പെട്ടതു പോലെയിരിക്കുന്ന രഘു വേട്ടന്റെ അമ്മയെയായിരുന്നു. വിറയ്ക്കുന്ന കാലടികളോടെ ഞാൻ അമ്മയുടെ അരികിലേക്ക് നടന്നു. പതുക്കെ ഞാൻ അമ്മയുടെ തോളിൽ കൈ വെച്ചു. " അമ്മേ". ഞാൻ പതിയെ വിളിച്ചു. അമ്മ ഒന്നു ഞെട്ടിയത് പോലെ തോന്നി. " മോളെ", പെട്ടെന്ന് അമ്മ എന്റെ കൈകളിൽ പിടിച്ചു. " അറിഞ്ഞില്ല്യേ നീയ്, ന്റെ കുട്ടി കാണിച്ച പണി. എന്തു ബുദ്ധി മോശം തോന്നിയോ അതിന്. ന്റെ കുട്ടിക്ക് ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നൂന്ന് അറിഞ്ഞിരുന്നില്യാലോ . അറിഞ്ഞിരുന്നൂച്ചാ... ഞാനൊരിക്കലും അവളെ ......" പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവരെന്റെ കൈകളിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. ഒന്നും മിണ്ടാനാവാതെ ഞാൻ നിന്നു. രഘുവേട്ടനെ അവിടെയൊന്നും കാണാനില്ലായിരുന്നു. ഐസിയുവിന്റെ തൊട്ടു മുന്നിലെ കസേരയിൽ നെറ്റിയിൽ കൈവെച്ച് കണ്ണടച്ച് കുഞ്ഞമ്മാവൻ ഇരിക്കുന്നുണ്ടായിരുന്നു. തോളിൽ തല ചേർത്ത് കിടക്കുന്ന അമ്മായിയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചിട്ടു മുണ്ട്. എന്നെ കണ്ടപ്പോൾ അദ്ദേഹം പതിയെ എഴുന്നേറ്റു. " മോളെ, ജീവന് ആപത്തെന്നും ഇല്ലെന്നാ ഡോക്ടർ പറഞ്ഞത്.. നാൽപതു ശതമാനം പൊള്ളലുണ്ടത്രേ. സമയത്ത് കണ്ടതു കൊണ്ട് രക്ഷപ്പെട്ടു. രഘു നല്ലവനാ . ഒന്നും അവന്റെ തെറ്റല്ല. ഞങ്ങടെ കുട്ടി ഒരു പൊട്ടിയായി പോയി. അല്ലെങ്കിൽ ഞങ്ങളെ മറക്കോ? ആണായിട്ടും പെണ്ണായിട്ടും ഒന്നേ തന്നുള്ളൂ ഈശ്വരൻ.അതിനെ ആരുടേലും കയ്യിലേൽപ്പിച്ച് മനസ്സമാധാനത്തോടെ കണ്ണടക്കാനായിരുന്നു ആഗ്രഹം. പക്ഷേ ;" നിറഞ്ഞു വന്ന മിഴികൾ ആരും കാണാതിരിക്കാൻ വൃഥാ ഒരു പരിശ്രമം നടത്തി അദ്ദേഹം. അമ്മായി അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. " കുട്ടി കണ്ടിട്ടില്യാലോ അമ്മാളൂനെ. സുന്ദരിയായിരുന്നു അവൾ. മുട്ടൊപ്പം മുടിയും. ഇപ്പോ ആകെ പൊള്ളിയടർന്ന്... ഇതൊക്കെ കാണാൻ എന്തിനാ എന്നെ ബാക്കി വെച്ചേക്കണേ ന്റെ കൃഷ്ണാ...." ഇനിയും അവിടെ നിൽക്കാൻ കരുത്തില്ലായിരുന്നു . പിൻതിരിഞ്ഞോടി വരുമ്പോൾ കോണിച്ചുവട്ടിൽ രഘുവേട്ടൻ . പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ വേഷവും . ആകെക്കൂടി ഒരു പ്രാകൃത നെപ്പോലെ. ഒറ്റ ദിവസം കൊണ്ട് തകർന്നു പോയിരിക്കുന്നു പാവം. എന്നെക്കണ്ടതും ആ കണ്ണുകൾ നിറഞ്ഞു. " ഹിമാ, ഞാനൊരു തെറ്റും ചെയ്തിട്ടില്ല . എന്റെ കുഞ്ഞനിയത്തി തന്നെയായിരുന്നു എനിക്കവൾ. പക്ഷേ, അമ്മാളു. നിന്നോട് എന്താ പറയണ്ടെ എന്ന് എനിക്കറിയില്ല . അവളീ അവസ്ഥയിൽ ഉള്ളപ്പോ നമ്മളെങ്ങനെയാ ഹിമാ സന്തോഷമായി ജീവിക്കുക? നീ എന്നോട്.... " ഞാൻ കയ്യുയർത്തി തടഞ്ഞു . " വേണ്ട രഘുവേട്ടാ. നിങ്ങളത് പറയണ്ട. എനിക്ക് മനസ്സിലാവും. അവിടെയുള്ള ഓരോ മിഴികളിലും അതേ യാചനയുണ്ട്. എത്ര പറഞ്ഞു മനസ്സിലാക്കിയാലും അവൾ നമുക്കൊരു തീരാവേദന തന്നെയാവും. രഘുവേട്ടനെ എനിക്കറിയാം. കുടുംബത്തിന് വേണ്ടി എന്തു ത്യാഗവും ചെയ്യാൻ മനസ്സുള്ള നിങ്ങൾക്ക് അവൾക്കൊരു ജീവിതം കൊടുക്കാനായേക്കും" " ഹിമാ" നെഞ്ചു പൊട്ടുന്ന വേദനയോടെ അദ്ദേഹം വിളിച്ചു. ഞാൻ തുടർന്നു. " എന്നെയോർത്ത് വേദനിക്കണ്ട. ഞാൻ ആത്മഹത്യ ചെയ്യില്ല. നിങ്ങളെ ഓർത്ത് കാലം കഴിക്കുകയും ഇല്ല. സമയമെടുത്താലും മറ്റൊരു ജീവിതം സ്വീകരിക്കാനുള്ള ആർജവം എനിക്കുണ്ട്. കാരണം, സഫലമാവാത്ത ഒരു പ്രണയത്തെക്കാൾ ഞാനെന്റെ മാതാപിതാക്കളെ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിന് വില കൽപ്പിക്കുന്നു. മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വരാന്തയിലേക്ക് ഇറങ്ങി. മനസ്സിൽ അമ്മാളുവിന്റെ മുഖം മാത്രം. " കുട്ടി, നിന്റെ ഒരു നിമിഷത്തെ ചാപല്യം കൊണ്ട് എത്ര ജീവിതങ്ങളാണ് നീ തകർത്തത്? എത്ര പേരെയാണ് നീ കരയിപ്പിച്ചത് ? ഒരു മരണം കൊണ്ട് എന്തു വിജയമാണ് പ്രതീക്ഷിച്ചത്? നൊന്തു പ്രസവിച്ച അമ്മയുടെയും പോറ്റി വളർത്തിയ അച്ഛന്റെയും കണ്ണുനീർ വീഴ്ത്തിയിട്ട് ഏതു ലോകത്താണ് നീ ശാന്തി തേടി പോകാനാശിച്ചത്? നിന്റെ രഘു വേട്ടനെ ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. ഞാൻ മരിക്കില്ല.എനിക്ക് ജീവിച്ചേ പറ്റൂ. കാരണം, എന്റെ ജീവിതം എന്റെ മാത്രം ആവശ്യമാണ്. " പുറത്ത് മഴ ചാറിത്തുടങ്ങിയിരുന്നു. കുടയെടുക്കാൻ തുനിയാതെ ഞാനും ആ മഴയിലേക്ക് ഇറങ്ങി നടന്നു. ഇതു വരെ തടഞ്ഞു നിർത്തിയ കണ്ണുനീർ പൊട്ടിയാഴുകിത്തുടങ്ങിയിരുന്നു. അതെ,എനിക്കും ഒന്നു പെയ്യണം.ചെയ്തൊഴിയണം .... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ ✍🏻
509 കണ്ടവര്‍
2 ദിവസം
മാളു വന്നിട്ട് ഒരാഴ്ചയായിട്ടും തിരിച്ചു പോകാതായപ്പോൾ രവീന്ദ്രന് ഒരു സംശയം ഇവള് തിരിച്ചു പോകുന്നതിനെ പറ്റി ഒന്നും പറഞ്ഞതുമില്ല... അവനെയിങ്ങോട്ട് കാണാനുമില്ല.. ചായ കുടി കഴിഞ്ഞ് ഉമ്മറത്തിരുന്ന് പത്രം വായിക്കുന്നതിനിടയിൽ രവീന്ദ്രൻ മോളെ വിളിച്ചു.. "മാളൂട്ടി ഇങ്ങോട്ടു ഒന്നു വന്നേ.. " എന്താ അച്ഛാ.. അനുസരണയുള്ള കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി കൊണ്ട് ഓടി ചെന്നു.. അച്ചൻ വിളിച്ചായിരുന്നോ... രഞ്ചിത്തിനെ കണ്ടില്ലല്ലോ മോളെ... അവൾ അച്ചനു മുഖം കൊടുക്കാതെ തല കുനിച്ചു നിന്നു... സത്യം പറയു കുട്ടി അവിടെ വല്ല പ്രശ്നം ഉണ്ടായോ... പെട്ടന്നു തന്നെ അവളുടെ മുഖം ചുവന്നു തുടുത്തു. കണ്ണുകളിൽ നീർമുത്തുകൾ തളം കെട്ടി നിന്നു.. രഞ്ചിയേട്ടൻ വരില്ല അച്ഛാ.. എന്നാൽ പിന്നെ മോൾക്കങ്ങോട്ട്.. അവളുടെ കൈത്തലത്തിൽ ചേർത്തു പിടിച്ചു കൊണ്ട് മുഴുവിപ്പിക്കാതെ ആ ആൽമരം പറഞ്ഞു നിറുത്തി .. ഇല്ല അച്ഛാ... അച്ചനിനി എന്നെ നിർബന്ധിക്കരുത്, ഞാൻ ഇനി ആ നശിച്ച വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ല.... മോളേ മാളു ...!! അച്ഛൻ പറയുന്നതു കൊണ്ട് മോൾക്ക് വിഷമം ഒന്നും തോന്നരുത്. നിൻ്റെ നന്മയ്ക്കാണ് അച്ഛൻ പറയുന്നത് .. അല്ലാതെ തൻ്റെ മോള് അച്ഛൻ്റെ കൂടെ നിൽക്കുന്നതിൽ അച്ഛന് സന്തോഷമേയുള്ളൂ.. തനിച്ചാകരുത് എന്ന് മാത്രം.... നിങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ചാറു മാസമേ ആയുള്ളൂ.. നാട്ടുകാര് അറിഞ്ഞാൽ അതുമിതു പറയും.. നിനക്കറിയാലോ.. ഇവിടുത്തെ ആൾക്കാരെ .. അച്ഛൻ ഒരു പാട് നിർബന്ധിച്ചിട്ടും വ്യക്തമായ കാരണങ്ങൾ അവൾക്ക് അവർക്ക് മുന്നിൽ തുറന്നു പറയാൻ കഴിഞ്ഞില്ല. അച്ഛൻ്റെ ശബ്ദം കടുത്തപ്പോൾ ഒന്നു പൊട്ടിക്കരയാനേ അവൾക്കു കഴിഞ്ഞുള്ളൂ.. അമ്മയുടെ ആശ്വാസവാക്കുകൾ ആ കണ്ണീർ പുഴയ്ക്ക് തടയണയിട്ടു .. നിങ്ങൾ ഏന്നാത്തിനാ മനുഷ്യാ എൻ്റെ മോളെ രാവിലെത്തന്നെ കരയിപ്പിക്കുന്നത് .. ,അവൾക്ക് അവിടെ നിക്കാൻ പാടാണേൽ പിന്നെ എന്തിനാ നിർബന്ധിച്ചു അവളെ ഉന്തി തള്ളി അങ്ങോട്ട് വിടുന്നേ... അമ്മേടെ -മോളു വിഷമിക്കണ്ട ട്ടോ.. എൻ്റെ മോളെ പഠിപ്പിച്ച് ഇത്രയും സ്വർണ്ണം കൊടുത്തയച്ചത് അവിടെ പോയി അടുക്കള പണി എടുപ്പിക്കാനല്ല... ആശ്വാസവാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖവും മനസ്സും ഒന്നു പ്രസാദിച്ചു.. അമ്മയ്ക്ക് സ്നേഹമുണ്ട്.. . അവൾ മുറിയിലേയ്ക്ക് പോയ സമയത്ത് അമ്മ തൻ്റെ പരാതിപ്പെട്ടി അച്ഛൻ്റെ മുന്നിൽ തുറക്കുന്നത് അവൾ മുറിയിൽ നിന്ന് ചെറുതായി കേൾക്കുന്നുണ്ടായിരുന്നു .. നിങ്ങൾക്കിപ്പോ സമാധാനമായോ.. രാവിലെത്തന്നെ അവളെ കരയിപ്പിച്ചപ്പോൾ വലിയ കാർന്നോര് വന്നിരിക്കുന്നു. ഇന്നത്തെ കാലത്തെ കുട്ടികള് നമ്മളെപ്പോലെയല്ല.. നീ എന്തറിഞ്ഞിട്ടാ. അംബികേ കിടന്നു ചിലക്കണത്.. അമ്മയുടെയും അച്ഛൻ്റേയും സംഭാഷണങ്ങൾക്ക് കാതോർക്കാതെ അവൾ ആ കട്ടിലിൽ പോയി കിടന്നു.. മനസ്സ് ആറു മാസം പിറകോട്ട് സഞ്ചരിച്ചു .. വിവാഹം കഴിച്ചതിനു ശേഷം എന്തൊരു സ്നേഹമായിരുന്നു രഞ്ചിയേട്ടന്.. ദിവസങ്ങൾ കഴിയുന്തോറും - തൻ്റെ കുറ്റങ്ങൾ കണ്ടു പിടിക്കുന്നത് രഞ്ചിയേട്ടന് ഒരു ഹരമായിരുന്നു .. പത്താം ക്ലാസ്സിലെ വാട്സാപ്പ് ഗ്രൂപ്പിൽ രഞ്ചിയേട്ടൻ നിർബന്ധിച്ചു ചേർത്തപ്പോഴും ആ മനുഷ്യൻ്റ ഉള്ളിലുള്ള തെറ്റായ ചിന്തകൾ മനസ്സിലാക്കാൻ കഴിയാഞ്ഞത് താൻ ആ മനുഷ്യനെ അത്രയധികം സ്നേഹിച്ചതുകൊണ്ടല്ലേ .. താനില്ലാത്തപ്പോൾ തൻ്റെ കൂട്ടുകാരികളോട് വൃത്തികേട് സംസാരിച്ചതിൽ നിന്ന് ആയാൾ എന്താണ് നേടിയത് അല്പനേരത്തെ നയന സുഖമോ, അതോ ശ്രവണസുഖമോ .. .. അതെല്ലാം തമാശയായി കണ്ണടച്ചപ്പോഴും അതൊന്നും ചെയ്തത് പോരാഞ്ഞിട്ട് താനില്ലാത്ത നേരത്ത് വൃത്തികെട്ട സ്ത്രീകളെ കൂടെ.കിടത്തുന്ന ആ മനുഷ്യൻ്റെ കൂടെ ഭാവി ജീവിതം നയിക്കാൻ മാത്രം ഒരു വാടക പെണ്ണല്ല. താനെന്ന കാര്യം അയാളെ ' ഓർമ്മപ്പെടുത്തണം .. ഭാര്യമാർ ഭോഗവസ്തു മാത്രമല്ല ചോരയും , നീരും വേദനയും, നൊമ്പരങ്ങളും തിരിച്ചറിയാനുള്ള ജീവനുള്ള വസ്തുവാണെന്ന് കാണിച്ചു കൊടുക്കണം... ഇത്രയും താൻ ചെയ്തില്ലെങ്കിൽ ആണെന്ന വർഗ്ഗത്തിന് അഹങ്കാരം കൂടുകയേ ഉള്ളൂ.... അവൾ തൻ്റെ ശരീരത്തി'ലെ അവൻ്റെ ക്രൂരക്രീഡയാൽ സമ്മാനിച്ച നഖക്ഷതങ്ങളിലൂടെ വിരലോടിച്ചു... കരയാൻ കഴിയുന്നില്ല . കണ്ണുനീർ വറ്റി വരണ്ടിരിയ്ക്കുന്നു .. .. ജയിക്കാൻ വേണ്ടിയല്ല. വഴിമാറികൊടുക്കുകയാണ്.. തെറ്റുകൾ ചെയ്തു ചെയ്തു ശരിയെ തിരിച്ചറിയുന്ന ഒരു കാലം അയാൾക്ക് വിദൂരമല്ല.' കാലം കണക്കു ചോദിച്ചോളും.. മുറ്റത്ത് പോസ്റ്റുമാൻ്റെ സൈക്കിൾ വന്നു നിൽക്കുന്നത് അകത്തിരുന്നുകൊണ്ടവൾ കണ്ടു... ആ ' കത്ത് തനിക്കായിരിക്കും എന്നതിൽ അവൾക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല.. വായിച്ചു നോക്കാതെ അതിൽ കൈയ്യൊപ്പു പതിപ്പിച്ചപ്പോൾ താനൊരു യുദ്ധം. ജയിച്ച പ്രതീതിയായിരുന്നു. മനസ്സു മുഴുവൻ.. ഉള്ളു കൊണ്ട് ചിരിച്ചിട്ടിവൾ അകത്തേയ്ക്ക് നടന്നു... കാലം വിഡ്ഢിവേഷം കെട്ടിയാടുമ്പോൾ സ്നേഹത്തിനും കുടുംബ ബന്ധത്തിനും പ്രാധാന്യം നൽകാത്ത എല്ലാ ഭർത്താക്കാൻമാർക്കുമായി സമർപ്പിക്കുന്നു .. #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
528 കണ്ടവര്‍
2 ദിവസം
ആദ്യ രാത്രിയിലെ ആനന്ദത്തിലേക്ക് പഞ്ചാരി മേള ഹൃദയമിടിപ്പോടെ കയറി വന്ന പ്രിയയുടെ കരണകുറ്റിക്കു ഒരെണ്ണം കൊടുത്തുകൊണ്ടു ആയിരുന്നു ഞാൻ അവളെ വരവേറ്റത്, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ താഴെ വീണുകിടന്ന അവളെ ഒരു ഭ്രാന്തൻ നോക്കും പോലെ നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു.... "" വേദനിച്ചോടി അസത്തെ നിനക്ക്, ഇനി ഈ ജീവിതം മുഴുവൻ അടി കൊള്ളാനുള്ളത് അല്ലേ അതുകൊണ്ട് ഭയങ്കര വേദന കാണിക്കാതെ.... "" അത്രയും പറഞ്ഞു കൊണ്ടു വീണ്ടും ഞാനൊരു ഭ്രാന്തനെ പോലെ ചിരിച്ചു, എന്റെ ചിരിയുടെ ശബ്ദവും അടിയുടെ വേദനയും കൊണ്ടു പേടിച്ചരണ്ട പേടമാനെ പോലെയവൾ മുറിയുടെ ഒരു മൂലയിലേക്ക് ഓടി മാറി "" എനിക്ക് പേടിയാകുന്നു വിമലേട്ട, എന്റെ അച്ഛൻ പോലും എന്നെയിങ്ങനെ തല്ലിയിട്ടില്ല, ദൈവത്തെയോർത്തു എന്നെ ഇനി ഒന്നും ചെയ്യരുതേ... "" പ്രിയയുടെ പേടിയോടെയുള്ള സംസാരം എന്നിലെ മൃഗത്തെ കൂടുതൽ ആവേശഭരിതനാക്കി അവളുടെ അടുത്തേക്ക് ചെന്നു മുടിയിൽ കുത്തി പിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു "" നീ എന്താണ് പറഞ്ഞത് ദൈവത്തെ ഓർത്തു ഒന്നും ചെയ്യരുതെന്നോ, അതിനു അങ്ങനെയൊരു പുളുന്താൻ ഈ ലോകത്തു ഉണ്ടോ.... പിന്നെ നിന്നെ എന്നല്ല ഏതവളെ കെട്ടിയാലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു.... ഒരുപക്ഷെ നീ പറഞ്ഞ ദൈവം തന്നെയെനിക്ക് നിന്നെ ഇങ്ങനെ ഇട്ടു തല്ലാനുള്ള അവസരം തന്നതായിരിക്കും.... "" "" വിമലേട്ടനോട് വേറെ ഏതെങ്കിലും പെണ്ണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് എന്തിനാണ് ദേഷ്യം, ഞാനും അവളും തമ്മിൽ എന്താണ് ബന്ധം ... "" കുപ്പിയിൽ നിന്നും ഗ്ലാസ്സിലേക്കു പകർന്ന റം ഒറ്റ വലിക്കു കുടിച്ചു തീർത്തുകൊണ്ട് ഞാൻ പറഞ്ഞു.... "" എന്നെ ചോദ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, നീ പോയി കിടന്നോ, ഇന്ന് ഇത്രയും ഉള്ളു തല്ലു, നാളെ മുതൽ അളവ് കൂടും കേട്ടോ അതു കൊള്ളാൻ തയ്യാറായി വേണം മുറിയിലേക്ക് വരാൻ.... പിന്നെ എന്റെ കട്ടിലിൽ കിടന്നേക്കരുത്, താഴെ ഇറങ്ങി കിടന്നോണം... "" പ്രിയയുടെ മുറിയിലൂടെയുള്ള പേടിച്ചുള്ള നടപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മദ്യപിക്കുന്നതിനേക്കാൾ ലഹരി കിട്ടി, അവൾ ഒരു തുണിയും വിരിച്ചു താഴെ കിടക്കുന്നത് കണ്ടപ്പോൾ ഒരു പെണ്ണിനെ ദ്രോഹിക്കുന്ന ആനന്ദത്തിൽ എന്റെ മനസ്സു ആറാടുകയായിരുന്നു.... ഞങ്ങളുടെ ആദ്യ രാത്രി അങ്ങനെ അങ്ങ് തീർന്നു, അടുത്ത ദിവസം മുറിയിലേക്ക് വരും മുൻപ് അവൾ എന്റെ അമ്മയോട് ചോദിച്ചു എന്റെ പഴയ കഥകൾ എല്ലാം അറിഞ്ഞുവെന്നു തോന്നുന്നു, ഞാൻ മുറിയിൽ കയറി കുപ്പിയിൽ നിന്നും മദ്യം കുടിക്കും മുൻപ് തന്നെ എന്നെ തേടി അവളുടെ ചോദ്യമെത്തി.... "" വിമലേട്ട, ശ്രേയയോട് ഉള്ള ദേഷ്യം എന്നോട് ആണോ തീർക്കുന്നത്, ഞങ്ങൾ രണ്ടാളുകൾ അല്ലേ.... "" "" അപ്പോൾ നീ കഥകൾ എല്ലാം അറിഞ്ഞു അല്ലേ, എങ്കിൽ നീ അറിഞ്ഞോ എല്ലാ പെണ്ണുങ്ങളെയും എനിക്ക് ഒരെ കണ്ണുകൾ കൊണ്ടേ കാണാൻ സാധിക്കികയുള്ളു.... നീ ഇവിടെ എന്റെ തല്ലു കൊണ്ടു വേദനിക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ മുൻപിൽ ശ്രേയ കിടന്നു പിടയുന്നതായാണ് തോന്നുന്നത്, അത് മതിയെടി എനിക്ക്, നീ കൂടെയുള്ള അത്രയും നാൾ ഞാൻ നിന്നെ കൊല്ലാതെ കൊല്ലുക തന്നെ ചെയ്യും.... "" എന്റെ കണ്ണുകളിലെ പകയുടെ തിളക്കം കണ്ടു പ്രിയ പിന്നെയും പേടിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സൊന്നു തണുത്തു, ആ തണുപ്പിന് ഇത്തിരി ചൂട് കിട്ടാൻ വേണ്ടി ഞാൻ അവളുടെ മുതുകിനിട്ടു ഒരു ചവിട്ടു കൊടുത്തു.... അടുത്ത രണ്ടു ദിവസവും ജോലി കഴിഞ്ഞു വന്നു ഈ ഉപദ്രവം പതിവായത്തോടു കൂടി അവൾ എന്റെ അച്ഛനോടും അമ്മയോടും പരാതി പറഞ്ഞു, പക്ഷെ അവരോടു ഇനി ഉപദ്രവിക്കില്ലെന്നു വാക്ക് കൊടുത്തു എങ്കിലും അവൾ മുറിയിലോട്ടു വരുമ്പോൾ ഞാൻ അവളെ ആക്രമിച്ചു പോകും.... ഒരാഴ്ച എന്റെ അടിയും തൊഴിയും കൊണ്ടശേഷം അവൾ അവസാനം എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്നു എന്നോട് പറഞ്ഞു.... "" നമുക്ക് പിരിയാം, എനിക്ക് വയ്യാ ഇനിയും സഹിക്കാൻ...ഞാൻ ഇന്ന് അമ്മയുടെ കൂടിയാണ് കിടക്കുന്നത്, നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും, എനിക്കും ജീവിക്കണം.... "" "" മോളെ നീയും തോറ്റു പോകുകയാണോ... "" എന്റെ അമ്മയുടെ ഇടറിയ ശബ്ദത്തിലുള്ള ചോദ്യത്തിന് അമ്മയുടെ മാറിലേക്ക് വീണു കരയാൻ മാത്രമേ അവൾക്കു സാധിച്ചുള്ളൂ.... ഞാൻ കൊതിച്ച വാക്കുകൾ അവളുടെ ശബ്ദത്തിൽ തന്നെ കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി, എങ്കിലും ഞാൻ ഒരുകാര്യം അവളോടു ആവശ്യപ്പെട്ടു.... "" ഞാൻ നിനക്കു ഡിവോഴ്സ് ഒക്കെ തരാം പക്ഷെ ഒരുകാര്യം നീ എന്നെ ഉപേക്ഷിച്ചിട്ട് പോകുന്നത് നിനക്കു വേറെ കാമുകൻമാർ ഉള്ളതുകൊണ്ടാണ് അല്ലാതെ എന്റെ കുഴപ്പം കൊണ്ടു അല്ല അങ്ങനെയേ പറയാവു അല്ലെങ്കിൽ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിടില്ല ... "" പെട്ടന്ന് ഡിവോഴ്സ് കിട്ടാൻ വേണ്ടി അവൾ എന്തും സമ്മതിക്കുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ട് ഞാൻ അങ്ങനെ തന്നെ അവളെക്കൊണ്ട് അവളുടെ വീട്ടിലും പറയിച്ചു.... അവളുടെ വീട്ടിൽ ചെന്നിട്ടു ഇതുപോലെ കണ്ടവന്റെ കൂടെ നടക്കുന്ന ഒരുത്തിയെ എന്റെ തലയിൽ കയറ്റി വെക്കണ്ടയിരുന്നു പറഞ്ഞു അപമാനിച്ചുകൊണ്ട് ആ വീട്ടിൽ നിന്നും അവളുമായുള്ള ബന്ധത്തിന് തിരശീല ഇട്ടുകൊണ്ടു ഞാൻ ഇറങ്ങി.... വിവാഹം കഴിഞ്ഞു ഒരു വർഷം ആകുന്ന ഡേറ്റിൽ പരസ്പരധാരണയോടെ വിവാഹമോചിതരാകാമെന്നു അവർക്കു ഞാൻ ഉറപ്പും നൽകിയിരുന്നു.... അതിനു ശേഷം സമാധാനമായി ജോലിയും കള്ളുകുടിയുമായി ഒരു ഒരു മാസം മുൻപോട്ടു പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ എന്നോട് പിന്നെയും പ്രിയയുടെ കാര്യം പറഞ്ഞത്.... "" മോനെ വിമലേ നമ്മുടെ പ്രിയക്ക് ഇങ്ങോട്ടു വരാൻ ഇനിയും കുഴപ്പം ഇല്ലെന്നാണ് പറയുന്നത്, ഞാൻ പോയി അവളെ വിളിച്ചോണ്ട് വരട്ടെ.... "" അമ്മയുടെ സംസാരവും അവളുടെ തീരുമാനവും കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി അറിയാതെ ഞാൻ പറഞ്ഞും പോയി "" ഇവൾക്ക് കിട്ടിയതൊന്നും പോരെ, മതിയായില്ലെങ്കിൽ ഞാൻ ഇനിയും കൊടുക്കാം... "" "" വേണ്ട മോനെ അവളൊരു പാവം പെണ്ണാണ് പോരാത്തതിന് വീട്ടിൽ വലിയ പൈസയും ഇല്ല, ഉള്ളത് മോനേക്കാൾ കള്ളുകുടിയൻ ആയ ഒരു ആങ്ങള, അച്ഛൻ തളർന്നു കിടക്കുന്നു, ഇനി ഒരു കല്യാണത്തിന് ഉള്ള വകയൊന്നും അവളുടെ വീട്ടിൽ ഇല്ല മോനെ, അതുകൊണ്ടാണ് മോൻ തല്ലി കൊല്ലാറാക്കിയിട്ടും പിന്നെയും ഇങ്ങോട്ടു വരാൻ അനുവാദം ചോദിച്ചത്..... "" അമ്മയുടെ മറുപടി കേട്ടപ്പോൾ എന്റെ കണ്ണുകളിൽ ചോര പൊടിഞ്ഞു, ഇതാ ഈ വേട്ടക്കാരന്റെ മുൻപിലേക്ക് വീണ്ടുമൊരു പേടമാൻ... ഇഷ്ടം ഉള്ള അത്രയും ക്രൂരത കാട്ടി രസിക്കാം... "" അമ്മ എന്തായാലും വിളിച്ചു കൊണ്ടു വാ, പിന്നെ മര്യാദക്ക് ഒക്കെ ആണെങ്കിൽ ഞാൻ ആയിട്ട് ഒന്നിനും പോകുന്നില്ല.... "" അന്ന് വൈകുന്നേരം ഒരു പ്രേത്യേക ലഹരിയോടെയാണ് ഞാൻ വീട്ടിലേക്കു വന്നത്, കുറച്ചു നാളായി ഞാൻ പൂട്ടി ഇട്ടിരിക്കുന്ന എന്നിലെ മൃഗത്തിന് വേട്ടയാടാനുള്ള ഇരയെ കിട്ടുന്ന സന്തോഷം.... പതിവിലും കുടിച്ചിട്ട് ആണ് ഞാൻ വന്നത്.... എന്റെ വരവ് കണ്ടപ്പോൾ തന്നെ പന്തികേട് തോന്നിയ അമ്മ അവളെയൊന്നും ചെയ്യരുതെടാ മോനെയെന്നു പറഞ്ഞു... ഒന്നും ചെയ്യില്ല അമ്മേ ഞാൻ അവളെ ഒന്നു കാണട്ടെയെന്നു മറുപടിയും കൊടുത്തു മുറിയിലേക്ക് ഞാൻ പാഞ്ഞടുത്തു... എന്റെ വരവ് കണ്ടപ്പോൾ അവൾ കസേരയിൽ നിന്നും എഴുന്നേറ്റു.... പുച്ഛത്തോടെ ഞാൻ ചോദിച്ചു... ""അല്ല എന്തൊക്കെയോ ഉണ്ടാക്കും പറഞ്ഞു പോയിട്ട് ഇപ്പോൾ എന്താണ് ഒരു നാണംകെട്ടു മടക്കം, എന്റെ സ്വഭാവത്തിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല പഴയ മൃഗം തന്നെ, അത് താങ്ങാൻ കെൽപ്പു ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതിയെന്നും"" പറഞ്ഞു ഞാൻ അവളുടെ കഴുത്തിനു കയറി പിടിച്ചു... അവളുടെ കഴുത്തിൽ പിടിച്ച എന്റെ വയറ്റിൽ പിടിച്ചു അവൾ എന്നെയൊരു തള്ള് തള്ളി, ഒന്നു പുറകോട്ടു പോയ ഞാൻ അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ മുൻപോട്ടു പോകാൻ നോക്കിയിട്ട് എനിക്ക് വയറ്റിലെ വേദന കാരണം അനങ്ങാൻ കഴിഞ്ഞില്ല, തറയിൽ കുത്തി ഇരുന്നു പോയ ഞാൻ അപമാനഭാരത്താൽ അലറി.... "" എടി ഡാഷ് മോളെ നീ എന്നെ തല്ലി അല്ലേ, നീ തീർന്നെന്നു കരുതിയാൽ മതി.... "" എനിക്ക് വേദന കാരണം കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല, എന്റെ മുൻപിൽ വന്നു എന്റെയൊപ്പം ഇരുന്നുകൊണ്ട് അവൾ പറഞ്ഞു "" അതെ വിമലേട്ടൻ എന്താണ് എന്നെ കുറിച്ച് കരുതിയത്, ഞാൻ ഇപ്പോൾ വിമലേട്ടന്റെ മർമത്തിൽ പണി തന്നിരിക്കുകയാണ്, ഈ ഒരു മാസം കൊണ്ടു പഠിച്ചതൊന്നും അല്ല കേട്ടോ ഇതൊക്കെ ചെറുപ്പം തൊട്ട് അറിയാം, അല്ലെങ്കിലും എന്നെപോലെയുള്ള പെണ്ണുങ്ങൾ ഇപ്പോൾ ഡാൻസും പാട്ടും ഒന്നും പഠിച്ചില്ലെങ്കിലും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണന്നാണ് എനിക്ക് തോന്നുന്നത്... വിമലേട്ടന്റെ അഭിപ്രായം എന്താണ്.... "" "" നീയൊക്കെ എന്ത് മലര് വേണമെങ്കിലും പഠിക്കു, ആദ്യം എന്നെ ഇതിൽ നിന്നും ഊരി താ... "" "" ഊരിയൊക്കെ തരാം പക്ഷെ എന്നെ അക്രമിക്കില്ലെന്നു എനിക്ക് ഉറപ്പ് തരണം, പിന്നെ ആൺപിള്ളേർ വാക്ക് തന്നാൽ അത് പാലിക്കണം... "" "" വാക്കോ തോക്കോ എന്ത് വേണമെങ്കിലും തരാം പക്ഷെ എനിക്ക് ഈ വേദന സഹിക്കാൻ പറ്റുന്നില്ല ജോലി കഴിഞ്ഞു വന്നതല്ലേ.... "" എന്റെ പൂട്ട് അഴിച്ചു തരുന്ന കൂട്ടത്തിൽ അവൾ പറഞ്ഞു "" വേദനയൊക്കെ എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ ആർക്കും ആരെയും ഉപദ്രവിക്കാനാവില്ല വിമലേട്ട.... വിമലേട്ടനു ചോറ് എടുത്തു വെക്കണോ... "" എനിക്ക് ഒന്നും വേണ്ടെന്നു പറഞ്ഞു വൈരാഗ്യബുദ്ധിയോടെ ഞാൻ ഉറങ്ങാൻ കിടന്നു പക്ഷെ ഇനി അവളെ നേരിട്ട് ആക്രമിക്കാൻ സാധിക്കില്ല അവൾ ലോക്ക് ഇടും അല്ലെങ്കിൽ പിന്നെ കൊന്നു കളയണം പക്ഷെ അത് ബാക്കി ഉള്ള ജീവിതം ജയിലിൽ ആക്കും, പിന്നെയൊരു മാർഗം അവളിലെ പെണ്ണിനെ നശിപ്പിച്ചിട്ടു ഉപേക്ഷിക്കുക എന്നതാണ് അതാകും നല്ലത് അങ്ങനെ പലതും മനസ്സിൽ ചിന്തിച്ചുകൊണ്ടു ഞാൻ കിടന്നപ്പോൾ അവൾ വന്നു എന്റെ കട്ടിലിന്റെ സൈഡിൽ കിടന്നു.... എനിക്ക് ദേഷ്യം വന്നുവെങ്കിലും എന്റെ പ്ലാൻ നടത്താൻ അതാണ് സൗകര്യം എന്നുള്ളത്കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.... ""അതെ വിമലേട്ട, ഞാൻ ഇവിടെ കിടക്കുന്നുണ്ടെന്നു കരുതി എന്റെ ശരീരത്തിൽ തൊടരുത് അതൊക്കെ മാനസികമായി സ്നേഹം ആയി കഴിഞ്ഞാൽ മാത്രം മതി അല്ലാതെ കെട്ടിയോൾ ആണെന്റെ മാലാഖ സിനിമയിലെ പോലെ എന്നോട് പെരുമാറാൻ വിമലേട്ടൻ വന്നാൽ ഞാൻ 22 ഫീമെയിൽ കോട്ടയത്തിൽ കാണിച്ചത് പോലെ ചെയ്യും, അപ്പോൾ എല്ലാം പറഞ്ഞതുപോലെ ഗുഡ് നൈറ്റ്‌..... "" ഞാൻ മനസ്സിൽ ആലോചിച്ചത് അവൾ മുളയിലേ നുള്ളി കളഞ്ഞെന്ന് പറഞ്ഞാൽ മതി, എന്തായാലും എന്റെ ഭാര്യ ആകാനുള്ള വരവ് അല്ലേ അത് നൽകാതെയിരിക്കാം.... ഭർത്താവിന്റെതായ ഒരു സ്നേഹവും പരിഗണനയും കിട്ടാതെയാകുമ്പോൾ തന്നെ പൊയ്ക്കോളും.... അന്ന് മുതൽ ഞാൻ പ്രിയയുടെ മുഖത്തു പോലും നോക്കാതെയായി... എന്നോട് ഒന്നും മിണ്ടില്ലേ എന്നു പലപ്രാവശ്യം അവൾ ചോദിച്ചു എങ്കിലും അതിനു പോലും ഞാൻ മറുപടി കൊടുത്തില്ല, അവൾ ഭയങ്കരമായി അസ്വസ്ഥ ആകുന്നത് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി അതെ എന്റെ ബുദ്ധി ഫലം കാണുന്നു.... സങ്കടത്തോടെ അവൾ വീട്ടിൽ നിന്നും ഇറങ്ങുമെന്ന നിലയിലേക്ക് ആയപ്പോളാണ് എന്നെ ഞെട്ടിച്ചുകൊണ്ടു എന്റെ അമ്മ മരണപ്പെട്ടത്, ഹൃദയാഘാതം ആയിരുന്നുവെന്നു ഡോക്ടറും എന്നെയോർത്താണ് ആ ഹൃദയം പൊട്ടിയതെന്നു നാട്ടുകാരും പറഞ്ഞു... അമ്മയുടെ വിയോഗം എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ജീവിതത്തിൽ ഉണ്ടാക്കി, അടുക്കളയിൽ അതു വരെ കയറിയിട്ടില്ല, തുണി അലക്കിയിട്ടില്ല ഇനി ഇതൊക്കെ എങ്ങനെ ചെയ്യുമെന്ന് ഓർത്തു വിഷമിച്ചിരുന്നപ്പോൾ ഞാൻ കണ്ടു പ്രിയ എന്റെ അച്ഛൻറെയും അവളുടെയും കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു, അവളോടു ചെയ്തു തരുമോ ചോദിക്കുന്നതിലും നല്ലത് ആത്മഹത്യാ ചെയ്യുന്നതാണെന്നും ഓർത്തു ഇരുന്ന എന്റെ അടുത്തേക്ക് പ്രിയ വന്നു.... "" വിമലേട്ട ഒരു കാര്യം പറയാനുണ്ട്, സത്യം പറഞ്ഞാൽ അമ്മ നമ്മളെ വിട്ടു പിരിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങിയേനെ പക്ഷെ അമ്മ എന്നെ തോൽപിച്ചു കളഞ്ഞു, ആഹ് അത് പോട്ടെ, പറയാൻ വന്നത് വേറെയൊരു കാര്യമാണ് ഞാൻ ഉണ്ടാക്കുന്ന ആഹാരം കഴിക്കുമെങ്കിൽ ഞാൻ അലക്കുന്ന തുണി ഇടുമെങ്കിൽ അതൊക്കെ ഞാൻ ചെയ്തു തരാം, എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് പരാതി ഇല്ല.... "" ഒന്നു രണ്ടു ദിവസം ഒരു പരാതിയും കൂടാതെ അവൾ എന്റെ കാര്യങ്ങൾ നോക്കി കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി തുടങ്ങുക ആയിരുന്നു ഈ ലോകത്തു തേച്ചിട്ടു പോകുന്ന പെണ്ണുങ്ങൾ മാത്രമല്ല ഉള്ളതെന്നു...... ഇനി തേച്ചിട്ടു പോകുന്ന പെണ്ണുങ്ങളിൽ പോലും എവിടെ എങ്കിലും നൻമ ഉണ്ടാകുമെന്നു, ഇത്രയും കാലം നല്ല പെണ്ണുങ്ങളെ കണ്ടാൽ അവരിൽ എന്തെങ്കിലും തിന്മ കണ്ടെത്തി കുറ്റപ്പെടുത്താൻ ആയിരുന്നു ഇഷ്ടം പക്ഷെ ഇപ്പോൾ എല്ലാവരിലും എന്തൊക്കെയോ നന്മ കാണാൻ കഴിയുന്നു അപ്പോൾ സത്യത്തിൽ പെണ്ണുങ്ങൾക്ക്‌ അല്ലായിരുന്നു പ്രശ്നം, പ്രശ്നം എന്റെ കണ്ണുകൾക്ക്‌ ആയിരുന്നു...... അന്ന് ജോലി കഴിഞ്ഞു വീട്ടിൽ ചെന്നിട്ടു ഞാൻ പ്രിയയെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് ചോദിച്ചു... "" എന്നോട് ദേഷ്യം ഉണ്ടാകുമെന്നു അറിയാം കാരണം അത്രയും വലിയ പോക്രിത്തരം ആണ് ഞാൻ ചെയ്തു കൂട്ടിയത് ..... എന്നോട് പൊറുക്കാൻ ആകുമെങ്കിൽ എന്നെ സ്നേഹിക്കാൻ ആകുമെങ്കിൽ ഇനി മുതൽ പ്രിയ എന്റേത് മാത്രം ആയിരിക്കും... "" എന്റെയൊരു വാക്ക് കേൾക്കാൻ നോക്കി ഇരിക്കും പോലെയവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പോൾ ഞാൻ ആലോചിച്ചു എന്നെ തേച്ച ശ്രേയ എന്നോട് ചെയ്ത നന്മ വീട്ടിൽ നിന്നും ഇറങ്ങി കല്യണം കഴിക്കാൻ തീരുമാനിച്ചു എല്ലാം റെഡി ആക്കിയിട്ട് അവസാനം നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ എന്നെ നാറ്റിച്ചു ഇറങ്ങി വരാതെയിരുന്നതാണെന്നു എനിക്ക് തോന്നി.... ഒരുമിച്ചു കെട്ടിപിടിച്ചു കിടന്നപ്പോൾ ഞാൻ അവളോടു ചോദിച്ചു... "" അല്ല പ്രിയേ എനിക്കൊരു സംശയം, ആദ്യം വന്നപ്പോൾ തന്നെ നിനക്കു എന്നെ തിരിച്ചു ഉപദ്രവിച്ചു കൂടാരുന്നോ എന്തിനാണ് എന്റെ ഉപദ്രവം ഏറ്റു വാങ്ങിയത്.... "" ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു "" ആദ്യം വന്നപ്പോൾ എനിക്ക് ഭർത്താവ് ദൈവത്തെ പോലെ ആയിരുന്നു അതുകൊണ്ട് മുൻപിൽ കൈകൂപ്പാൻ മാത്രമേ ആഗ്രഹിച്ചുള്ളു പക്ഷെ ദൈവം ഇല്ലന്ന് വിമലേട്ടൻ അല്ലേ പറഞ്ഞത് അതുകൊണ്ട് രണ്ടാമത് വന്നപ്പോൾ ഭർത്താവിനെ ഭർത്താവ് ആയി കണ്ടു അതുകൊണ്ട് ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങനെ തന്നെ അങ്ങോട്ടും, എന്നും പറഞ്ഞു സ്നേഹത്തോടെ എന്റെ ഏട്ടൻ എന്തെങ്കിലും ചെയ്താൽ ഞാൻ തിരിച്ചു ഒന്നും ചെയ്യില്ല കേട്ടോ അതോർത്തു പേടിക്കേണ്ട.... പിന്നെ രണ്ടാമത് വരാൻ കാരണം ഏട്ടന്റെ അമ്മയാണ് അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു ഞാൻ നന്നാക്കി എടുക്കുമെന്ന് ഈ താന്തോന്നിയെ...."" എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ മീട്ടികൊണ്ട് അവളെന്റെ കവിളുകൾ ഉമ്മകൾ കൊണ്ടു മൂടി എന്നിട്ട് ചോദിച്ചു... ""അതെ വിമലേട്ടനെ ഇത്രയും ക്രൂരനാക്കാൻ വേണ്ടി ആ പെണ്ണ് എന്താണ് ചെയ്തത്.... "" "" എന്റെ പൊന്നു പ്രിയേ ചെറിയൊരു തേപ്പ് പക്ഷെ ഇപ്പോൾ എനിക്ക് അറിയാം തേച്ച അവൾ അല്ല എന്നെ ക്രൂരൻ ആക്കിയത് ഞാൻ തന്നെ ആയിരുന്നുവെന്ന്, ഇനി നമ്മുടെ ജീവിതത്തിൽ ആ നശിച്ച നാളുകളെ കുറിച്ചുള്ള ഓർമ്മകൾ വേണ്ട പ്രിയേ... "" "" ഇല്ല വിമലേട്ട ഒരിക്കലും ഇല്ല, നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു സ്വർഗത്തിൽ ഇരുന്നെങ്കിലും ഏട്ടന്റെ അമ്മ സന്തോഷിക്കട്ടെ.... "" #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ ✍🏻
693 കണ്ടവര്‍
5 ദിവസം
" കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല. യുവതി പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊലപ്പെടുത്തി " അന്നത്തെ പത്രത്തിന്റെ മുൻപജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു. മൊബൈൽ സ്ക്രീൻ സ്ക്രോൾ ചെയ്തപ്പോൾ ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റും ഇത് തന്നെയായിരുന്നു. ഒരമ്മക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ എന്നാണ് പ്രധാന ചോദ്യം. അതിനടിയിലെ കമന്റുകളിൽ നിറയെ ആ സ്ത്രീയോടുള്ള പ്രതിഷേധവും വെറുപ്പും പ്രകടമാവുന്നു. മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാൻ ഇതുപോലുള്ള ഒന്നോ രണ്ടോ കാണുമല്ലോ. " ലയേ, ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ. റിമാൻഡ് ചെയ്താൽ നിന്റെ സബ്ജയിലിലേക്കാവും കൊണ്ടുവരുന്നത് അല്ലെ? " . അമ്മയാണ്. " അതെ, ഈ ഏരിയയിൽ ഉള്ളത് എന്റെ ഡിവിഷൻ ആണല്ലോ അമ്മേ " ഞാൻ മറുപടി പറഞ്ഞു. " കലികാലം എന്നല്ലാതെ എന്തുപറയാൻ. എങ്ങനെ കഴിയുന്നു ഈ പെണ്ണുങ്ങൾക്കൊക്കെ നൊന്തുപെറ്റ കുഞ്ഞിനെ കൊന്നുകളയാൻ. ഇവർക്കൊന്നും വേണ്ടെങ്കിൽ വല്ല അനാഥാലയത്തിലും ആക്കരുതോ?" അമ്മ അമർഷത്തോടെ പറഞ്ഞു. " അമ്മയുടെ ജയിലിൽ കൊണ്ടുവന്നാൽ നല്ല ഇടി കൊടുക്കണേ അമ്മേ.. " പത്തുവയസ്സുകാരനായ എന്റെ മോനാണ്. അവനു പോലും സഹിക്കാൻ കഴിയുന്നില്ല. ഞാനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു.ചെറിയ ഒരു ശാരീരിക ആസ്വാസ്ഥ്യം മൂലം ഞാൻ ഒരാഴ്ചയായി ലീവിലാണ്. പതിനാറു വർഷമായി സർവീസിൽ കയറിയിട്ട്. എറണാകുളം സബ്ജയിലിൽ ജയിലറായിട്ട് ഇത് രണ്ടുവർഷം. ഇതിനിടയിൽ അനേകം കുറ്റവാളികളെ കണ്ടിട്ടുള്ള എനിക്ക് ഇതിൽ പുതുമ ഒന്നും തോന്നിയില്ല.. പക്ഷെ, എന്തോ കാഴ്ച്ചയിൽ നിഷ്കളങ്കമായ ആ മുഖം മനസ്സിനെ കൊളുത്തി വലിക്കുന്നുണ്ട്. അവളെപ്പോലൊരു പെണ്ണിന് എങ്ങനെയാവും ഇത് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവുക. സ്വന്തം അമ്മ നൽകുന്ന ഭക്ഷണത്തിൽ വിഷമുണ്ടാകുമെന്ന് ഒരു മക്കളും പ്രതീക്ഷിക്കില്ലല്ലോ. വീണ്ടും മനസ് കലങ്ങി. എന്തായാലും ലീവ് തീർന്നു ഡ്യൂട്ടിക്ക് കേറുമ്പോഴേക്കും അവൾ റിമാൻഡിലായിരുന്നു. കുഞ്ഞിന്റെ സംസ്കാരസമയത്ത് ഒരുതുള്ളി കണ്ണീർ പോലും വാർക്കാതെ പ്രതിമ പോലിരുന്ന ക്രൂരയെക്കുറിച്ച് വീണ്ടും വാർത്തകളിൽ കേട്ടു. ഞാൻ ചെന്നുകേറിയപ്പോഴും സ്റ്റാഫിന് പറയാനുണ്ടായിരുന്നത് അവളെക്കുറിച്ചായിരുന്നു. കോടതിയിലും അവൾ മൗനമായിരുന്നത്രെ. ഇവിടെ എത്തിയവഴി പറ്റാവുന്ന വിധത്തിൽ സ്റ്റാഫും മറ്റു പ്രതികളും കൈകാര്യം ചെയ്തിട്ടുണ്ട്. പുറമെ മുറിവുണ്ടാവുന്ന തരത്തിൽ ഉള്ള പണികളൊക്കെ മിക്കവർക്കും അറിയാം. " കൊച്ചേതാണ്ട് ജനിച്ചപ്പോഴേ എഴുന്നേറ്റു നടക്കാൻ പറ്റാത്തതാ. അതിന്റെ എല്ലാ കാര്യങ്ങളും ഇവൾ ചെയ്തു കൊടുക്കണം. കെട്ടിയോൻ പണ്ടേ ഇട്ടേച്ചു പോയതാ. പിന്നെ ഇവൾ തോന്നിവാസം നടക്കുകയായിരുന്നു. കൊച്ചിപ്പോ അവളുടെ കാര്യങ്ങൾക്കൊക്കെ തടയായി. അപ്പോ അതിനെ അങ്ങ് തീർത്തെക്കാമെന്നു കരുതിക്കാണും. " വാർഡൻ മറിയാമ്മ മുന്നിൽ നടന്ന കാര്യങ്ങൾ പോലെയാണ് പറയുന്നത്. കേട്ടിരിക്കുന്നവരും സമ്മതിക്കുന്നുണ്ട്. ഇപ്പോൾ പോലീസ് അന്വേഷണം പൂർത്തിയാകുംമുന്പേ മാധ്യമക്കോടതിയിലും സാമൂഹികമാധ്യമങ്ങളിലും വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നതാണല്ലോ ട്രെൻഡ്. അതിനിടയിൽ ഭാവന കൂടുതലുള്ളവർ അതിനനുസരിച്ചു കഥകളും ഇറക്കുന്നു. എന്തായാലും അവളെ ഒന്ന് കണ്ടേക്കാമെന്നു കരുതി അവളുടെ സെല്ലിലേക്ക് നടന്നു. അവളുടെ മുടിക്ക് കുത്തിപിടിച്ചു ഇരുത്തിയിട്ടുണ്ട് സരോജിനി. ബൽകീസ അവളുടെ കവിളിൽ കുത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നെക്കണ്ടതും രണ്ടുപേരും അകന്നുമാറി. " എന്താടി ഇവിടെ? " ഞാനല്പം ശബ്ദമുയർത്തി ചോദിച്ചു. " സാറെ, ഇവളെ അറിയില്ലേ. സ്വന്തം കുഞ്ഞിനെ വിഷം കൊടുത്തു കൊന്നിട്ട് സുഖിച്ചു കഴിയാമെന്ന് വിചാരിച്ചവളാ. ഇവർക്കൊക്കെ മറ്റേ സൂക്കേടാ സാറെ. എന്നിട്ട് ഇവൾക്ക് ഇപ്പോൾ ഉറങ്ങണമത്രേ. ഫ്തൂ. " പറഞ്ഞത് സരോജിനിയാണ്. അത്യാവശ്യം കളവും പിടിച്ചുപറിയും ചെറിയ ഗുണ്ടായിസവുമൊക്കെ ഉള്ള ആളാണ് സരോജിനി. ബൽക്കീസയാണെങ്കിൽ ഹണിട്രാപ് മോഡലിൽ നാട്ടിലെ ഒരു പ്രമുഖന്റെ പൈസ അടിച്ചുമാറ്റിയ കേസിലെ പ്രതി. രണ്ടുപേരും നല്ല മുറ്റുകേസുകളാണ്. അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് തോന്നുന്നു വാർഡൻമാർ ഇവളെ ആ സെല്ലിൽ തന്നെ ഇട്ടത്. അവർക്കൊക്കെ പറയാൻ ന്യായങ്ങളുണ്ട്. ഗതികെട്ട അഞ്ചാറു ജന്മങ്ങളുടെ വയറുനിറക്കണം എന്ന ന്യായം. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം മക്കൾ പട്ടിണികിടന്നു മറക്കാതിരിക്കാൻ ഇവരൊക്കെ ഏത് തരംതാഴ്ന്ന പണിക്കും ഇറങ്ങുന്നു, പക്ഷെ, ഈ പെൺകുട്ടിയോ? " രഞ്ജിനി, ഇവളെ എന്റെ റൂമിലേക്ക് കൊണ്ടുവാ. " ഞാൻ പ്രൊബേഷൻ ഓഫീസർ രഞ്ജിനിയോട് പറഞ്ഞിട്ട് എന്റെ റൂമിലേക്ക് നടന്നു. " ചെല്ലെടി , നിനക്കുള്ളത് കിട്ടും. ഞങ്ങളൊന്നും ഒന്നുമല്ല. ചെല്ല് ". പുറകിൽ നിന്ന് ബാൽക്കീസയുടെ സ്വരം കേട്ടു.റൂമിൽ എത്തിയപ്പോൾ രഞ്ജിനിയോട് പൊക്കോളാൻ പറഞ്ഞു. ഒരു നിമിഷം എന്നേ സംശയത്തോടെ നോക്കിയിട്ട് രഞ്ജിനി വാതിൽ അടച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങി. ഞാനവളുടെ മുഖത്തേക്ക് നോക്കി. നിർജീവമായിരുന്ന മിഴികളിൽ ഇപ്പോൾ ഭയത്തിന്റെ മിന്നലാട്ടം കാണാം. ഈ മൂന്നാലു ദിവസത്തിനുള്ളിൽ ഈ മുറികളിൽ അവൾ അനുഭവിച്ചത് എന്താണെന്ന് അവളുടെ കണ്ണുകളിൽ എനിക്ക് വായിക്കാമായിരുന്നു. " സുനിത ഇരിക്ക്. " അവൾ അവിശ്വസനീയതയോടെ എന്നേ നോക്കി. അവൾ അത്രയും സൗമ്യമായ സ്വരം പ്രതീക്ഷിച്ചില്ലെന്നു തോന്നി. " ഇരിക്കെടോ. പേടിക്കണ്ട.ഞാൻ തന്നെ ഉപദ്രവിക്കില്ല." അവൾ മനസ്സില്ലാമനസോടെ കസേരയിൽ ഇരുന്നു. ചുറ്റിനും ഉഴറിനോക്കി. ഞാൻ എഴുന്നേറ്റ് ചെന്നു അവളുടെ മുന്നിലെ മേശയിൽ ചാരി നിന്നു. " ഒരുപാട് കേട്ടു, പത്രങ്ങളിൽ വായിച്ചു. എങ്കിലും എനിക്ക് നിന്നെ കേൾക്കണമെന്ന് തോന്നി. അതിനാ വിളിച്ചത്. പറ എന്താണുണ്ടായത്? പന്ത്രണ്ട് വർഷം വളർത്തിയ സ്വന്തം കുഞ്ഞിനെ കൊന്നുകളയാൻ മാത്രം എന്താണ് നിന്നെ പ്രേരിപ്പിച്ചത്? നിന്നെ കണ്ടാൽ അവർ പറയുന്നൊരു പെണ്ണാണെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ചോദിക്കുന്നത്, പറ എന്താ ഉണ്ടായത്? " അവൾ മുഖം താഴ്ത്തി ഇരുന്നതല്ലാതെ മിണ്ടിയില്ല. " പറയെടി ". എന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടിയെഴുന്നേറ്റു. " എനിക്കൊന്നുറങ്ങണം സാറേ, സമാധാനമായിട്ട് , സ്വസ്ഥമായിട്ട് ഒരു ദിവസമെങ്കിലും എനിക്കൊന്നുറങ്ങണം.. " പറഞ്ഞതും അവൾ വാവിട്ട് കരഞ്ഞു. ഞാനൊരു നിമിഷം വല്ലാതായി. കുറച്ചു സമയത്തിന് ശേഷം അവൾ തുടർന്നു. " പതിനെട്ടാം വയസ്സിൽ ഏതോ ഒരു ബാധ്യത തീർക്കാൻ എന്നപോലെ കല്യാണം കഴിപ്പിച്ചതാ എന്നെ. ഉടനെ തന്നെ കുഞ്ഞുമുണ്ടായി. ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു അദ്ദേഹത്തിന്. എന്റെ കുഞ്ഞിനെ കാണുന്നത് വരെ. അടയാത്ത, പുറത്തേക്ക് തള്ളിയ കണ്ണുകളും വായയും. കേൾക്കാനോ കാണാനോ കഴിയുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥ.ഒരിക്കലും എഴുന്നേറ്റു നടക്കാൻ കഴിയാത്ത ശരീരം.അതായിരുന്നു എന്റെ മോൾ.ഒരുതരം ജനിതക രോഗമാണത്രെ. അപൂർവങ്ങളിൽ അപൂർവം. ഫൈഫെർസ് സിൻഡ്രം എന്നാണത്രെ രോഗത്തിന്റെ പേര്. ഇരുപത്തി നാലുമണിക്കൂറും കാവലിരിക്കണം, വയറുതുളച്ചു ഒരു ട്യൂബ് ഇട്ട് അതിലൂടെ ആണ് ഭക്ഷണം കൊടുക്കുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് കണ്ണിൽ മരുന്നൊഴിച്ച് കൊടുക്കണം ഉണങ്ങാതിരിക്കാൻ. വായയും നാവും ഇടക്കിടെ പഞ്ഞി വെച്ച് തുടക്കണം, രാത്രിയിൽ ശ്വാസം നിന്നു പോകുമോ എന്ന് പേടിച്ചു കാവലിരിക്കണം. കുറച്ചു നാൾ കഴിഞ്ഞപ്പോ എല്ലാവർക്കും മടുത്തു. എന്റെ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഇങ്ങനെ നിരാശപ്പെട്ട് ഒരു ജീവിതം നശിപ്പിക്കാൻ വയ്യാത്രെ.. ഏതോ നല്ലൊരു സ്ത്രീയെ കണ്ടുപിടിച്ചു ജീവിതം തുടങ്ങി. ഞാൻ വീണ്ടും വീട്ടുകാർക്ക് ഒരു ബാധ്യത ആയി. ആദ്യം എല്ലാവർക്കും സിംപതി ആയിരുന്നു. പിന്നീട് ഞാൻ ശല്യമായി, എന്റെ കുഞ്ഞു അപശകുനമായി, സഹോദരങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇവളെ കാണുന്നത് പേടിയായി. പതുക്കെ ഞാനൊരു വാടക വീട്ടിലേക്ക് മാറി.. കുറച്ചു നാൾ ഏട്ടന്മാർ പണം തന്നു സഹായിക്കുമായിരുന്നു. പക്ഷെ, വാടകയും മരുന്നും വീട്ടുചെലവും എല്ലാം കൂടെ ഞാൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ഒരു പണിക്ക് പോണമെന്നു തോന്നിയത്. അപ്പോഴും മോളെ ആര് നോക്കും എന്നത് ചോദ്യമായി. ഒടുവിൽ പകൽ അമ്മ നോക്കിക്കോളാം എന്ന് സമ്മതിച്ചു. ഞാൻ അടുത്തൊരു തുണിക്കടയിൽ ജോലിക്ക് പോയിത്തുടങ്ങി. പക്ഷെ അതു അധികകാലം നീണ്ടില്ല. മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതും മറ്റുമായി പലപ്പോഴും ജോലിക്ക് പോകാൻ കഴിയാതെയായി. മോൾ വളരുംതോറും അമ്മക്ക് അവളെ തിരിക്കാനും മ റിക്കാനും ഒന്നും പറ്റാതായിതുടങ്ങി. ഞാനും തളർന്നു. പകൽ ജോലിയും രാത്രി മോളെ നോട്ടവും. ഒന്നുറങ്ങിയ കാലം മറന്നു തുടങ്ങി. കഴിഞ്ഞ വർഷം എന്റെ അമ്മ മരിച്ചു സാറേ. ഇപ്പോൾ ഞാൻ ജോലിചെയ്യുന്ന കടയിലെ മുതലാളി നല്ലവനായിരുന്നു. ഞാൻ ലീവെടുത്താലും ശമ്പളം തികച്ചു തരും. ആശുപത്രിയിൽ പോകാൻ ചിലപ്പോൾ കാറുമായി വരും. അമ്മ പോയതോടെ ഞാൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കുന്ന കാര്യം കഷ്ടമായി. ചിലപ്പോഴൊക്കെ ഏട്ടന്മാരുടെ ഭാര്യമാർ സഹായിക്കും ചിലപ്പോൾ അയൽക്കാരും. ആ ദിവസങ്ങളിലാണ് ഞാൻ ജോലിക്ക് പോകുന്നത്. പക്ഷെ, ജോലിക്ക് പോകാതെയും എന്നെ സഹായിക്കുന്ന ആ നല്ല മനുഷ്യനെയും മഞ്ഞക്കണ്ണുകളിലൂടെ കാണുവാനായിരുന്നു നാട്ടുകാർക്ക് ഇഷ്ടം. " ഒരു നിമിഷം നിർത്തി അവളൊന്നു ദീർഘശ്വാസം എടുത്തു. " മടുത്തു സാറേ എനിക്ക്. എല്ലാം മടുത്തു. ഉറക്കമില്ലാത്ത പകലുകളും രാത്രികളും. വിദേശനാടുകളിലൊക്കെഎന്തോ മെഷീൻ കിട്ടുമത്രേ ഉറക്കത്തിൽ ശ്വാസം നിന്ന് പോകാതെ നോക്കാനും അലാറം അടിക്കാനുമൊക്കെ. നമ്മളെപ്പോലുള്ള ആൾക്കാർ എന്ത് ചെയ്യാനാ. കൊല്ലണമെന്ന് കരുതിയല്ല വളർത്തിയത്. എന്നെങ്കിലും അവൾ എഴുന്നേൽക്കുമെന്നും എന്നെ അമ്മേ എന്ന് വിളിക്കുമെന്നും വെറുതെ എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു.. അവളുടെ ശരീരം പക്ഷെ വളർന്നു ഒരു സ്ത്രീരൂപത്തിലേക്ക്. പേടിയാണ് സാർ.. മിണ്ടാനും പ്രതികരിക്കാനും കഴിയാത്ത മാംസപിണ്ടങ്ങളെയും വെറുതെ വിടാത്ത കാട്ടാളന്മാരുള്ള കാലത്ത് പേടിയാണ് സാറേ.. ജീവിക്കണമെന്ന് അവൾ ആശിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷെ, ഇനി മതിയാക്കാം എന്നെനിക്ക് തോന്നി." " അവൾക്ക് വിഷം കൊടുത്തിട്ട് ഞാനും കഴിക്കണം എന്നാണ് കരുതിയത്. പക്ഷെ, എന്റെ മോൾ മരിച്ചു എന്ന് ഉറപ്പിക്കാതെ എനിക്ക് വിഷം കഴിക്കാൻ കഴിയില്ലായിരുന്നു. ഞാൻ മരിച്ചിട്ട് എന്റെ മോൾ ബാക്കിയായാലോ. പക്ഷെ, എന്റെ മോൾ അവസാനമായി ഒന്ന് പിടഞ്ഞു. അത് കണ്ടപ്പോൾ അറിയാതെ ഉറക്കെ കരഞ്ഞു പോയതാണ് ഞാൻ. അപ്പോഴേക്കും ആളുകൾ വന്നു. പിന്നെ എനിക്ക് കഴിഞ്ഞില്ല സാറേ.... " അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒന്ന് സമാധാനിപ്പിക്കാൻ കഴിയാതെ ഞാൻ അവളുടെ ഷോൾഡറിൽ അമർത്തിപ്പിടിച്ചു. " എനിക്കൊന്നുറങ്ങണം സാറേ, ഇനിയെങ്കിലും. പന്ത്രണ്ട് വർഷം എനിക്ക് നഷ്ടപ്പെട്ട ഉറക്കം എനിക്കുറങ്ങണം.. " അവളെന്നെ നോക്കി. " സുനിത . നിന്റെ ന്യായങ്ങളൊന്നും കോടതിക്കോ മറ്റുള്ളവർക്കോ മനസ്സിലാകണമെന്നില്ല. പക്ഷെ, എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ. നിന്റെ അവസ്ഥ. എനിക്ക് അതിലൊന്നും നിന്നെ സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ, ഒരുകാര്യം ഉറപ്പ് തരാം. ഇനി നിന്നെ ആരും ഇവിടെ ഉപദ്രവിക്കില്ല. നീ പോയി ഉറങ്ങിക്കോളൂ മതിയാവുവോളം. " അവൾ എന്റെ നേരെ കൈകൂപ്പി പുറത്തേക്ക് വേച്ചു വേച്ചു നടന്നു. അവൾ പോകുന്നത് കണ്ട ഞാനൊന്നു നിശ്വസിച്ചു. ' ഉറങ്ങാൻ ശ്രമിക്കു കുട്ടി. പക്ഷെ എനിക്കറിയില്ല നിനക്കതിന് കഴിയുമോ എന്ന്. ഇതുവരെ അവളുടെ ജീവൻ പോകുമോ എന്ന് ഭയന്ന് ഉറങ്ങാതെ കാവലിരുന്ന നീ, ഇനിമുതൽ അവൾ ആഗ്രഹിക്കാതെ, ആ ജീവനെടുത്ത കുറ്റബോധത്തിൽ പിടഞ്ഞ് ഉറക്കം നഷ്ടപ്പെടും. നിന്റെ വിധിയാണത്. നിന്റെ മാത്രമല്ല നിന്നെപ്പോലുള്ള ഒരുപാട് ജന്മങ്ങളുടെ വിധി... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
732 കണ്ടവര്‍
5 ദിവസം
പതിവില്ലാതെ എംഡി റൂമിലേക്ക് വിളിപ്പിച്ചപ്പോൾ അത്ഭുതം തോന്നി. സാധാരണ എല്ലാ ഫയലും മാനേജർ നോക്കി വെരിഫൈ ചെയ്ത് നേരിട്ട് എംഡിക്ക് അയക്കുകയാണ് ചെയ്യാറ്. സ്റ്റാഫ് പോകേണ്ടിവരാറില്ല.ഇന്നിപ്പോ എന്തിനാണാവോ? എംഡിയുടെ റൂമിൽ റൂംമേറ്റ് കൂടിയായ രാജീവിനെ കൂടെ കണ്ടപ്പോൾ അത്ഭുതം ഭയത്തിനു വഴിമാറി . " കമോൺ ആദിത്യൻ " .വാതിൽക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു . മലയാള പേരുകൾ അദ്ദേഹത്തിന് നാവിൽ തീരെ വഴങ്ങാറില്ല . ആ മുഖത്തു ഇത്ര ആർദ്രത ഇതിനു മുൻപ് കണ്ടിട്ടില്ല . ഇനിയെങ്ങാനും എന്നെ പിരിച്ചു വിടാനാവുമോ ?എല്ലായിടത്തും സ്വദേശിവൽക്കരണം മൂലം തൊഴിലാളികളെ പറഞ്ഞു വിടുന്നതായി അറിഞ്ഞിരുന്നു. " യു ഹാവ് ആൻ എമർജൻസി അറ്റ് ഹോം ..യൂ ക്യാൻ ഗോ ഹോം ഇമ്മീഡിയറ്റ്ലി "( നിങ്ങളുടെ വീട്ടിൽ ഒരു അത്യാവശ്യം വന്നിരിക്കുന്നു . നിങ്ങൾക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാവുന്നതാണ് ) . എനിക്കൊന്നും മനസിലായില്ല . പകപ്പോടെ ഞാൻ രാജീവിന്റെ മുഖത്തേക്ക് നോക്കി ..റീനയോട് സംസാരിച്ചിട്ട് ഇപ്പോൾ കഷ്ടിച്ച് രണ്ടുമണിക്കൂർ ആവുന്നതേ ഉള്ളു ..അവളൊന്നും പറഞ്ഞില്ലല്ലോ .പിന്നെ ഇപ്പോൾ ഇതെന്താ ഇങ്ങനെ ? അവൻ എന്റെ തോളിൽ കൈവെച്ചു . " എടാ ,കളിക്കുന്നതിനിടയിൽ മോനൊന്നു വീണു ..കുറച്ചു സീരിയസ് ആണെന്നാ കേട്ടത് .ഇന്നത്തെ ഈവെനിംഗ് ഫ്ലൈറ്റിനു ടിക്കറ്റ് റെഡിയാണ്. വാ ഉടൻ ഇറങ്ങണം. ഞാൻ എയർപോർട്ടിൽ വിടാം . അവന്റെ ശബ്ദം പതറുന്നുണ്ടായിരുന്നു .അവനെന്റെ മുഖത്ത് നോക്കാൻ വയ്യാത്ത പോലെ . ഞാൻ തളർന്നു കസേരയിലേക്കിരുന്നു ..എന്റെ മോൻ . എട്ടു വര്ഷം കാത്തിരുന്നു കിട്ടിയതാണവനെ . രണ്ട് വയസ്സേ ആയിട്ടുള്ളുവെങ്കിലും വലിയ കുറുമ്പനാണവൻ അവനെന്തോ സംഭവിച്ചിട്ടുണ്ട് .അല്ലെങ്കിൽ ഇത്ര പെട്ടെന്ന് പോകാൻ ടിക്കറ്റൊക്കെ ശരിയാക്കിയതിനു ശേഷം എന്നെ വിവരം അറിയിക്കില്ലല്ലോ . എനിക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി .പിന്നീട് നടന്നതെല്ലാം ഒരു സ്വപ്‌നം പോലെയായിരുന്നു . റൂമിലെത്തി പെട്ടി റെഡിയാക്കിയതും രാജീവ് തന്നെയായിരുന്നു. എയർപോർട്ടിലേക്കുള്ള യാത്രയിൽ അവനേതെക്കെയോ ഫോൺ വരുന്നുണ്ടായിരുന്നു. അവൻ എല്ലാത്തിനും പതിഞ്ഞ സ്വരത്തിൽ മറുപടി പറയുന്നുമുണ്ടായിരുന്നു. അവൾ , റീന , എവിടെയാവും ഇപ്പോൾ ? എങ്ങനെയാവും അവളുടെ അവസ്ഥ ? ആധി തോന്നിയെങ്കിലും ആരെയും വിളിക്കാൻ ധൈര്യം കിട്ടിയില്ല .ഉപബോധമനസ്സിലെവിടെയോ ഒരു പ്രതീക്ഷയുണ്ട് ഇപ്പോഴും .ആരെയെങ്കിലും വിളിച്ചാൽ അതു കൂടെ ഇല്ലാതായെങ്കിലോ . എയർപോർട്ടിൽ വന്നത് അളിയനായിരുന്നു. അവനെന്നെ കണ്ടവഴി കെട്ടിപിടിച്ചു. ഇവനെന്താ ഇങ്ങനെ? ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല. പക്ഷെ, യാത്രയിൽ അവൻ പറഞ്ഞു. എന്റെ കുഞ്ഞിനി ഇല്ലെന്ന്. അവൾ അടുക്കളയിൽ കുഞ്ഞിന് ഭക്ഷണം എടുക്കുന്ന നേരം കുഞ്ഞു മുകളിലെ നിലയിലേക്ക് പോകുകയായിരുന്നു. ബാൽക്കണിയിൽ നിന്നും എത്തിനോക്കിയതാവണം, താഴേക്ക് വീണെന്ന്. ശബ്ദം കേട്ട് ഓടിയെത്തിയ റീനയുടെ മുന്നിൽതന്നെ ഞങ്ങളുടെ മോൻ....ഞാൻ മരവിച്ചിരിക്കുകയായിരുന്നു. അത് സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഒന്നുറക്കെ കരയണമെന്നു തോന്നിയെങ്കിലും എനിക്ക് കഴിയുന്നില്ലായിരുന്നു. ആദ്യം പോയത് ആശുപത്രിയിലേക്കായിരുന്നു. അവിടെ മോർച്ചറിയിൽ ഊഴം കാത്ത് എന്റെ പൊന്നുമോൻ. എട്ടുവർഷത്തെ കാത്തിരുപ്പ്, പ്രാർത്ഥന, അനുഭവിച്ച വേദനകൾ എല്ലാം ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ഇല്ലാതായി. എന്തുകൊണ്ടോ എനിക്കവളോട് ആദ്യമായി ദേഷ്യം തോന്നി. വീടിനു മുന്നിൽ വണ്ടി എത്തിയതും അച്ഛനും അമ്മയും ഓടിയെത്തി. അമ്മ വലിയ വായിൽ നിലവിളിച്ചു കൊണ്ടാണ് വന്നു ഇറുക്കെ പിടിച്ചത്. " പോയല്ലോടാ മോനെ, നമ്മുടെ പൊന്നു പോയല്ലോ.. കൊന്നുകളഞ്ഞല്ലോ ആ മൂധേവി. അവൾക്ക് അവളുടെ വീട്ടിൽ പോകഞ്ഞിട്ട് വല്യ വിഷമമായിരുന്നല്ലോ. നോക്കാൻ പറ്റില്ലെങ്കിൽ എന്റെൽ തന്നിട്ട് പോകാരുന്നില്ലേ? കൊലക്ക് കൊടുത്തില്ലേ ആ മഹാപാപി..". വീണ്ടും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു അമ്മ. അച്ഛൻ അമ്മയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു. എവിടെയും അവളെ കണ്ടില്ല. പുറത്തു ബഹളം കേട്ടിട്ടും അവൾ വന്നില്ല. കൂടി നിൽക്കുന്നവരുടെ സംസാരത്തിലും വിശദീകരണത്തിലും അവളെയാണ് കുറ്റപ്പെടുത്തുന്നതെന്നു വ്യക്തമായിരുന്നു. ഞാൻ റൂമിലേക്ക് നടന്നു. അവളെയാണ് എനിക്കിപ്പോൾ കാണേണ്ടത്. റൂമിന്റെ വാതിൽക്കൽ അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വേഗം എന്റെ കയ്യിൽ പിടിച്ചു. " മോനെ, ആ ഷോക്കിൽ നിന്നവൾ മോചിതയായിട്ടില്ല. അതിനിടയിൽ എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും. അറിഞ്ഞുകൊണ്ട് അവൾ കുഞ്ഞിനെ ഇല്ലാതാക്കുമോ മോനെ. ഈ കുഞ്ഞിന് വേണ്ടി അവളോളം വേദനിച്ചവരും കഷ്ടപ്പെട്ടവരുമുണ്ടോ? അവനെ അവളോളം സ്നേഹിക്കുന്നവരുണ്ടോ? ഇപ്പോൾ അവളെക്കാൾ നഷ്ടപ്പെട്ടവരുണ്ടോ? എങ്കിലും എല്ലാവരും അവളെ പഴിചാരുന്നു. ശ്രദ്ധിച്ചില്ല എന്നത് സമ്മതിക്കുന്നു. പക്ഷെ, ഈ അവസ്ഥയിൽ മോൻ കൂടെ അവളെ കുറ്റപ്പെടുത്തിയാൽ, വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയാൽ.... എനിക്കെന്റെ മോളെ കൂടെ നഷ്ടപ്പെടും. ഞാൻ നിന്നോട് യാചിക്കുകയാ. ഇപ്പോ അവളെ ഒന്നും പറയല്ലേ മോനെ... " പൊട്ടിക്കരഞ്ഞു പോയ അച്ഛനെ ഒന്ന് നോക്കി ആ കൈയിൽ ഒന്നമർത്തിപിടിച്ചു ഞാൻ അകത്തേക്ക് കേറി..അവിടെ വെറും നിലത്ത് തളർന്നു കിടപ്പുണ്ടായിരുന്നു എന്റെ റീന. ആരൊക്കെയോ ചുറ്റുമുണ്ടായിരുന്നു. എന്നെക്കണ്ടപ്പോൾ അവർ എഴുന്നേറ്റു പുറത്തേക്കിറങ്ങി.. " മോളേ റീനേ " ഞാൻ അവളുടെ അടുത്തിരുന്നു ചുമലിൽ തൊട്ടു. അവൾ ഞെട്ടിയപോലെ തോന്നി. എന്നെക്കണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അതിനാവാത്തവിധം തളർന്നിരുന്നു അവൾ.. " എനിക്ക് മരിക്കണം ആദിയേട്ടാ. എന്റെ മോനില്ലാതെ എനിക്ക് വയ്യ. ഞാനല്ലേ അവനെ...കേട്ടില്ലേ എല്ലാവരും പറയുന്ന കേട്ടില്ലേ, ഞാൻ കാരണമാണെന്ന് . എനിക്ക് ജീവിക്കണ്ട. നമുക്ക് ഒന്നിച്ചുപോയാലോ അവന്റെ ഒപ്പം. ഇനിയാർക്ക് വേണ്ടിയാ നമ്മൾ...അല്ലെങ്കിൽ വേണ്ട. ഏട്ടനെ എന്തിനാ ഞാനിതിൽ വലിച്ചിടുന്നത്. തെറ്റുചെയ്തത് ഞാനല്ലേ? അപ്പൊ ജീവിക്കാൻ അർഹതയില്ലാത്തതും എനിക്കാ.... " തളർന്നതെങ്കിലും വ്യക്തമായ സ്വരം. പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് ഞാനവളെ നെഞ്ചോട് ചേർത്ത് വാവിട്ടു കരഞ്ഞു. അവളപ്പോഴും കല്ലിച്ചപോലെയായിരുന്നു. പിന്നീടെപ്പോഴോ മോനെ കൊണ്ടുവന്നു. വീടുമുഴുവൻ അലമുറകൾ നിറഞ്ഞു. പക്ഷെ എന്റെ റീന മാത്രം കരഞ്ഞില്ല. ആരോടും സംസാരിച്ചില്ല. ആളുകൾ ഒഴിഞ്ഞു. വീട്‌ നിശബ്ദമായി. അമ്മയുടെ പ്രാക്കും കരച്ചിലും മാത്രം ഇടയ്ക്കിടെ ഉയർന്നു. പതുക്കെ റീന നോർമലായിക്കോളും എന്ന് തന്നെ ഞാൻ കരുതി. പക്ഷെ, കുറ്റബോധം കൊണ്ട് നീറുന്ന അവൾ കുത്തുവാക്കുകൾ കേട്ട് പിടയുന്നത് ഞാൻ അറിഞ്ഞില്ല. കുളിക്കാനാണെന്ന് പറഞ്ഞു ബാത്‌റൂമിൽ കയറിയ അവൾ കുറെ സമയം കഴിഞ്ഞിട്ടും ഇറങ്ങാത്തത് കൊണ്ട് സംശയം തോന്നിയാണ് ഞാൻ തട്ടിവിളിച്ചത്. അകത്തുനിന്നു പ്രതികരണം ഒന്നുമില്ലാതായപ്പോൾ വാതിൽ ചവിട്ടിത്തുറന്നു. അകത്ത് കൈ ഞരമ്പ് മുറിച്ച നിലയിൽ രക്തക്കളത്തിനുള്ളിൽ എന്റെ റീന. അവളെ കോരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ ഈ ജീവൻ കൂടെ എന്നിൽനിന്നെടുക്കല്ലേ എന്നൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു. ഐസിയുവിനു മുന്നിൽ ഞാൻ തളർന്നു നിൽക്കുമ്പോൾ ആശ്വാസവാക്കുകളുമായി മുന്നിൽ നിന്നവരോട് പൊട്ടിത്തെറിക്കുകയായിരുന്നു ഞാൻ. " ഇപ്പൊ എന്തിനാ കണ്ണീരൊലിപ്പിക്കുന്നത്? കുറ്റപ്പെടുത്തലുകൾ കൊണ്ടും ശാപം കൊണ്ടും നിങ്ങളൊക്കെ കൂടെ ഇല്ലാതാക്കാൻ ശ്രമിച്ചവളാണ് ഇപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അകത്തു കിടക്കുന്നത്. അവളുടെ നോട്ടം ഒരു നിമിഷം പിഴച്ചു. സത്യം തന്നെയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ മോനെയും നഷ്ടപ്പെട്ടു. പെറ്റവയറിന്റെ അത്ര വേദന വരുമോ മറ്റാർക്കെങ്കിലും? എന്നിട്ടും എല്ലാവരും കൂടെ .... കുഞ്ഞു പോകാൻ കാരണം അവളാണെന്നുള്ള കുറ്റബോധം മാത്രമല്ല, നിങ്ങളൊക്കെ അവളെ വെറുക്കുന്നു എന്ന ചിന്ത കൂടെയാ അവളെക്കൊണ്ടിങ്ങനെ ചെയ്യിച്ചത്. ഒരു അല്പം അനുകമ്പ അവളോട് കാണിച്ചിരുന്നെങ്കിൽ, ഒന്നാശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ എന്റെ റീന ഇങ്ങനെ ഒരു തീരുമാനത്തിലെത്തില്ലായിരുന്നു. എനിക്കിനി അവളല്ലേ ഉള്ളു അമ്മെ, എനിക്കവളെയെങ്കിലും വേണം. നിങ്ങളെല്ലാം കൂടെ അവളെ ഇനിയും കൊന്നുകളയരുത് ". പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു. " മോനെ, അവളോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലടാ ഞങ്ങൾ. ഞങ്ങളുടെ ദെണ്ണം കൊണ്ടാ. ക്ഷമിക്കേടാ. ഇനി ഞങ്ങൾ നോക്കിക്കോളാം അവളെ. ദൈവം ആ ജീവൻ തിരിച്ചുതന്നാൽ പഴയ റീനയാക്കി എടുത്തോളാം ഞങ്ങൾ. " എന്നെ ചേർത്തുപിടിച്ചു അമ്മയും അച്ഛനും കരയുമ്പോൾ ചുറ്റും നിന്നവരും കണ്ണുതുടക്കുന്നുണ്ടായിരുന്നു. #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഷാൻ ✍🏻
14.4K കണ്ടവര്‍
5 ദിവസം
അമ്മയുടെ അവസാന ശ്വാസം നിലയ്ക്കും വരെ ലേബർ റൂമിനു പുറത്ത് കാത്ത് നിന്ന നിസ്വാർത്ഥ സ്നേഹം...🥰 അമ്മയെയും ജീവനിലധികം സ്നേഹിക്കുന്ന വാവയെയും കാണാൻ കാത്ത് കാത്ത് നിന്ന മണിക്കൂറുകൾ....😊😊😊 ഒടുവിൽ ഒരു കുഞ്ഞു മാലാഖ സ്വന്തം പെങ്ങളുട്ടിയെ കൈയിലേക്ക് വച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിൽകുമ്പോൾ.... അമ്മ ഇനി ഇല്ല എന്ന സത്യം തിരിച്ചറിയുന്ന നിമിഷം.... 😔 വല്ലാത്ത ഒരു വേദനയിൽ.ഇനി ഇവൾക്ക് ഞാനെ ഉള്ളു എന്നോർത്തു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി മുന്നോട്ട് നടന്നു.....😊 കാലങ്ങൾ പോയി കൊണ്ടേ ഇരുന്നു....😊 ബാല്യം കൗമരത്തിലേക്ക് കടക്കുമ്പോൾ അമ്മയും അച്ഛനും ഏട്ടനും സുഹൃത്തും എല്ലാമായി മാറി കഴിഞ്ഞു അനിയത്തികുട്ടിക്ക് ഏട്ടൻ... 😊😊 കൗമരം കഴിഞ്ഞു യ്വൗനത്തിലേക്ക് കാലം അവളെ കൂട്ടികൊണ്ട് പോകുമ്പോൾ അവൾക്കായി ഒരു ജീവിതവും ആ ഏട്ടൻ കരുതി വച്ചു.... തന്നെക്കാൾ അവൾക്ക് താങ്ങും തണലും ആയി മാറും എന്നുറപ്പുള്ള ഒരു ജീവിതം.... മറ്റൊരാളുടെ കൈയിൽ അവളെ പിടിച്ചു ഏല്പിക്കുമ്പോഴും ആ മുഖത്തു മിന്നി മറയുന്ന സന്തോഷവും സങ്കടവും കാണാൻ കഴിയും...❤️❤️ എന്നും ഒപ്പം ഉണ്ടായിരുന്നവൾ.... ഒരു കുറവും വരാതെ ഭഗവാനെ അവൾ കയറി ചെല്ലുന്ന വീട്ടിലും സന്തോശവതി ആയിരിക്കണേ എന്നോർത്ത് അവളെ കൈയിലേക്ക് കിട്ടുമ്പോൾ ഉള്ള അതെ ചിരിയോടെ അവളെ പറഞ്ഞയച്ചു....😔🥰❤️ ഒടുവിൽ ഒരു സ്ത്രീ എന്നതിൽ... മകളായും പെങ്ങളായും ഭാര്യയായും കഴിഞ്ഞവൾ ഒരു അമ്മ ആയി എന്നറിഞ്ഞപ്പോഴും അതെ പുഞ്ചിരിയിൽ ഏട്ടൻ ഏട്ടന്റെ സ്നേഹം ഒതുക്കി വച്ചു.... കരുതൽ ഓർത്തു വച്ചു. ..❤️ അനിയത്തിയെ പോലെ ഇരു കൈയും നീട്ടി അവളുടെ കുഞ്ഞിനെ തലോലോക്കുമ്പോൾ ഒരു അച്ഛന്റെയും അമ്മാവന്റെയും അമ്മയുടെയും എല്ലാം സ്നേഹം ഒരു നീണ്ട പുഞ്ചിരിയാൽ അവൻ ആ കുഞ്ഞിനും നൽകി..... 🥰🥰🥰 ആരൊക്കെ എന്തൊക്കെ നൽകാം എന്ന് പറഞ്ഞാലും.... ഏട്ടനോളം വരില്ല ഒന്നും.. ഏട്ടന്റെ സ്നേഹത്തോളം ഒന്നിനും പകരം വൈയ്ക്കാൻ ആകില്ല 😊 ഏട്ടൻ..... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ ✍🏻
832 കണ്ടവര്‍
9 ദിവസം
കാലത്തു തന്നെ ഭാര്യയുമായി ഒന്നും രണ്ടും പറഞ്ഞു വഴക്കായി ഞാനൊന്നു പറഞ്ഞാൽ അവൾ പത്ത് പറയും കൈ ഓങ്ങി ഒന്നു കൊടുത്തു അതോടെ നിന്നു അവളുടെ തറുതല പറയൽ '' പിന്നെ കണ്ണുകൾ നിറച്ചു പറഞ്ഞവൾ "" ഞാനെന്റെ വീട്ടിൽ പോവുകയാണെന്ന്... ഞാൻ ചോദിച്ചു അവളോട് "" ചെന്നു കയറുമ്പോൾ നിന്നുപ്പ ചോദിക്കും എന്താ കാര്യം എന്ന് " അപ്പോൾ നീ എന്തു കാരണം പറയും എന്ന്.. ""അതൊക്കെ ഞാൻ പറഞ്ഞോളാം ഒട്ടും സ്നേഹമില്ലാതെ എന്നെ കൈ നീട്ടി അടിച്ചില്ലേ ഇതൊന്നും എനിക്ക് സഹിക്കാൻ വയ്യ പിന്നെ ഈ അടുക്കളയിൽ കിടന്നു കഷ്ടപ്പെടാനും വയ്യെന്ന് പറഞ്ഞവൾ തുണികളെല്ലാം വാരിക്കൂട്ടി പെട്ടിയിലാക്കി.. ഞാൻ തടയാൻ നിന്നില്ല അവളുടെ ആങ്ങളയെ ഫോണിൽ കുത്തി വിളിച്ച് വണ്ടി കൊണ്ട് വരണം എന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു ഞാനപ്പോഴും എതിരായി ഒന്നും പറഞ്ഞില്ല... അവളുടെ ആങ്ങള വണ്ടി കൊണ്ട് വന്നു വീട്ടിലേക്ക് കയറി വന്നു ചോദിച്ചു ''എന്താ അളിയാ കാര്യം എന്ന് ഞാൻ പറഞ്ഞു''''കാര്യം ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞുമാറി ഇതിനിടയിൽ അവൾ ആങ്ങളയുടെ കയ്യിൽ പെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു' 'ഇത് കൊണ്ട് പോയി വണ്ടിയിൽ വെക്കെടാ എന്ന്... അവൾ വീടിന്റെ പടിയിറങ്ങുമ്പോൾ എനിക്ക് തോന്നി തിരിച്ചു വിളിക്കണമെന്ന് എന്നാൽ അവൾ കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കി ദേഷ്യത്തിന്റെ മുനയെറിഞ്ഞാണ് എന്നെ തിരിഞ്ഞു നോക്കിയത് അതു കണ്ടപ്പോൾ തിരിച്ചു വിളിക്കാനൊന്നും തോന്നിയില്ല അവൾക്ക് സ്വസ്ഥത അതാണേൽ പോയി നിൽക്കട്ടെ എന്നു ഞാനും കരുതി.. അവൾ പോയ പിന്നെ മനസ്സിൽ എന്തൊക്കെയോ അലയടിച്ചു കൊണ്ടിരുന്നു.. ഉമ്മ കൂടി പോയ ശേഷം അവളായിരുന്നു ഒരു കൂട്ട് ഇപ്പോ വീട്ടിൽ ഞാൻ തനിച്ചായി ഉമ്മ ഇടക്കൊക്കെ പറഞ്ഞിരുന്നു നിനക്ക് കൂട്ടായി ഉള്ളത് ഇനി അവളാണ്.. അവളെ നീ സങ്കടപ്പെടുത്തരുത് എന്ന്... ഇതൊക്കെ ചില നേരം മറന്നു പോവും അങ്ങനെയാണ് ആദ്യമായി അവൾക്കിട്ട് ഒന്നു കൊടുത്തത്.. ഈ കിട്ടിയതും മേടിച്ച് അവൾ പോയതും ഇപ്പോ അങ്ങനെ വേണ്ടായിരുന്നു എന്നെനിക്കു തോന്നിയതും ഒരുമിച്ചായിരുന്നു... ഉച്ചയ്ക്ക് ഭക്ഷണം ഹോട്ടലിൽ പോയി കഴിച്ചു വൈകിട്ടും ഹോട്ടലിൽ പോയി കഴിച്ചു എന്തോ വെച്ചുണ്ടാക്കുന്നതിന് കുറ്റം പറഞ്ഞു കഴിക്കുന്ന ഒരു സുഖം കിട്ടിയില്ല മനസ്സ് നിറഞ്ഞതുമില്ല... അന്നു രാത്രി മുഴുവൻ അവൾ എന്റെ കോൾ പ്രതീക്ഷിച്ചും ഞാൻ അവളുടെ കോൾ പ്രതീക്ഷിച്ചുമിരുന്നു കാണും ഉറക്കം ഏറെ വൈകിയാണ് വന്നത് എന്നതാണ് ശരി.. അതിരാവിലെ അവളുടെ ഓർമ്മകൾ എന്നെ ഉണർത്തി ഞാൻ അടുക്കളയിൽ പോയി ഒരു ചായ വെക്കും നേരം എനിക്ക് തോന്നി അവൾ ഏറെ കലഹിക്കുന്നിടം ഈ അടുക്കളയാവുമെന്ന്... ചായ തിളച്ചു മറിഞ്ഞു അതുമായി ഹാളിൽ വന്നിരുന്നു കുടിച്ചു കുളിയും കഴിഞ്ഞു ജോലിക്കായി തിരിച്ചു ജോലിയിൽ തൊട്ടതെല്ലാം പിഴച്ചു മാനേജരുടെ ചീത്ത കേട്ട് തല പെരുത്തു ജോലി കഴിഞ്ഞപ്പോൾ ഇത്തിരി ആശ്വാസമായി... അവൾ പോയത് മുതൽ എന്റെ മനസ്സ് അവളുടെ ഓർമ്മകൾ കൊണ്ട് നിറഞ്ഞു അതാണ് എല്ലാം പിഴച്ചതും സ്വസ്ഥത പോയതും എന്നു തോന്നി തുടങ്ങി.. എന്നാൽ അവൾക്ക് സ്വാതന്ത്ര്യമുണ്ട് ഞാൻ ഒന്നു പറയുമ്പോൾ തിരിച്ചു പത്തുപറയാൻ എന്നെനിക്കറിയാം ഞാൻ ചില നേരം ഓർക്കാറില്ല എന്നുമാത്രം.. അവൾ ആഗ്രഹങ്ങളുടെ കൂടു തുറക്കുമ്പോൾ ഞാൻ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു വിടുമ്പോൾ ശാഠ്യം കാണിച്ചവൾക്കെത്താനും എന്റെ മറവികൾ തുടർക്കഥയാവുമ്പോൾ എന്നെ ശാസിക്കാനും വീട്ടിലുപ്പും മുളകും തീരുമ്പോൾ എനിക്ക് നേരെ പ്രതിഷേധിക്കാനും കണ്ടില്ല കേട്ടില്ല എന്ന് ഞാൻ പറയുമ്പോൾ അടുക്കളയിലേക്കുള്ള വഴിയടക്കാനും കാണാനോ മിണ്ടാനോ നേരമില്ലെങ്കിൽ മൗനം കൊണ്ട് ഹർത്താൽ നടത്താനും വാഗ്ദാനം കൊണ്ട് ഞാൻ അവളുടെ മനസ്സ് നിറക്കുമ്പോൾ കള്ളനെന്നു ചൊല്ലി അവകാശങ്ങൾക്ക് മുറവിളി കൂട്ടാനും അവൾക്ക് സ്വാതന്ത്ര്യമുണ്ട് ഇതെല്ലാം അവൾക്ക് മാത്രം ഞാൻ ഉള്ളിൽ പതിച്ചു കൊടുത്ത സ്വതന്ത്ര്യമാകാം അതാവും ഒന്നിലും മനസ്സ് നിൽക്കാതെ ഓടുന്നത് എന്നെനിക്കു തോന്നി ... അവളെ ഒന്നു വിളിച്ചു നോക്കിയാലോ എന്ന് കരുതി ഞാൻ ഫോണെടുത്തു അവൾക്ക് വിളിച്ചു ഒരു റിങ്ങിൽ തന്നെ ഫോണെടുത്തവൾ ഞാൻ തെറ്റേറ്റു പറയാൻ തുടങ്ങുമ്പോഴേക്കും അവൾ കണ്ണീരു കൊണ്ട് തടഞ്ഞു ആ കരച്ചിൽ ശബ്ദം എന്റെ ചെവിയും കടന്നു ഹൃദയത്തിലെത്തി ഞാൻ പറഞ്ഞു '' ''ഞാൻ വരാം നീ റെഡിയായി ഇരിന്നോ'''' എന്ന് ആ കരച്ചിൽ അടക്കി അവൾ '' 'ശരി എന്നു പറയുമ്പോൾ ഞാൻ സന്തോഷിച്ചു അവളുമായി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചവളോട് '' 'ഒറ്റ റിങ്ങിൽ ഫോണെടുത്തല്ലോ ഇന്ന് എന്ന് അതു കേട്ടവൾ പറഞ്ഞു '' 'അപ്പോഴത്തെ ഒരു വാശിക്കായി പലതും പറഞ്ഞു ഞാൻ പോയെങ്കിലും നിങ്ങളുടെ ഒരു വിളിയിലാണ് എന്റെ ഹൃദയമിടിപ്പെന്നു'''... തൊടിയിലൊരു തണുത്ത കാറ്റ് വീശി എന്നിലാകെ ഒരു മാറ്റം വീടിന്റെ പടി കയറുമ്പോൾ അവളുടെ ദേഷ്യങ്ങൾ മാഞ്ഞുമറഞ്ഞു എന്റെ കൈകൾ ചേർത്തു പിടിച്ചവൾ പുഞ്ചിരി തൂകി... താലിയാണവളുടെ മറ്റൊരു ഹൃദയം എന്നും എന്റെ ഹൃദയം അതിൽ കൊളുത്തിയിട്ടുണ്ടെന്നും എന്നെ വീണ്ടും ഓർമ്മിപ്പിക്കുകയായിരുന്നു .... രചന - എ കെ സി അലി #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ഷാൻ ✍🏻
877 കണ്ടവര്‍
9 ദിവസം
" അമ്മേ, ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. " അമ്മ അടുക്കളയിൽ ദോശ ചുറ്റുകൊണ്ടിരിക്കുമ്പോഴാണ് ഞാനത് പറഞ്ഞത്. അടുക്കളയിൽ തന്നെയുള്ള ചെറിയ ഡൈനിങ് ടേബിളിൽ പപ്പയും എൽദോയും ഇരുന്നു കഴിക്കുന്നുണ്ട്, എൽസ ചേച്ചി അവർക്ക് ചായ കൊടുക്കുന്നു. ഞാൻ സ്ലാബിൽ ചാരി എല്ലാവരെയും നോക്കി നിൽക്കുകയായിരുന്നു. " പിരിയുകയോ? ആര്? " ചേച്ചി പെട്ടെന്ന് ഞെട്ടിതിരിഞ്ഞു. " ഞാനും ജിംസനും. അല്ലാതാര്.? " കഴിയാവുന്നത്ര ശാന്തമായാണ് ഞാൻ സംസാരിച്ചത്. എന്റെ മുഖഭാവവും പറഞ്ഞ ടോപ്പിക്കും തമ്മിൽ ഒരു പൊരുത്തക്കുറവ് പോലെ തോന്നിയിട്ടാവും ഒരു നിമിഷം എന്നേ നോക്കിയിട്ട് പിന്നെ ചേച്ചി ചിരിച്ചത്. "പോ കൊച്ചേ, കളിക്കാതെ. തമാശ പറയാൻ പറ്റിയ വിഷയമാണോ ഇത്? " " തമാശ പറയാൻ പറ്റിയ വിഷയമാണോ ഇത്? " ഞാൻ തിരിച്ചും ചോദിച്ചു. " മോളെ, എന്താ കാര്യം? തുറന്നു പറ.. വെറുതെ അമ്മയെയും പപ്പയെയും വിഷമിപ്പിക്കാതെ. " പപ്പയാണ്. പപ്പ എന്നും ശാന്തമായേ കാര്യങ്ങൾ സംസാരിക്കൂ.. അതുകൊണ്ട് തന്നെ പപ്പയോട് എന്തുപറയാനും ഞങ്ങൾ മക്കൾക്ക് അമ്മയുടെ മധ്യസ്ഥത വേണ്ടി വന്നിട്ടില്ല. " എനിക്ക് മടുത്തു പപ്പാ. അതൊരു സർക്കസ് കൂടാരമാണ്. ട്രെയിൻ ചെയ്തെടുത്ത കുറച്ചു മൃഗങ്ങളും അനുസരിപ്പിച്ചു മാത്രം ശീലമുള്ള കുറച്ചു ഓണർമാരും. അതിൽ പെട്ടുപോകുന്നവർ ആദ്യം കുറെ കരയും, എതിർക്കാൻ ശ്രമിക്കും, പിന്നീട് കീഴടങ്ങും.. രക്ഷപെടണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല, ഞാനല്ലാതെ. " ഞാൻ പതുക്കെ പറഞ്ഞു. " നീ മനുഷ്യർക്ക് മനസ്സിലാവുന്ന പോലെ സംസാരിക്ക് മോളെ " അമ്മ അസ്വസ്ഥയായി. " എന്ന് വെച്ചാൽ ആ കൂടാരത്തിലെ പുതിയ അംഗമാണ് ഞാൻ. ഞാൻ ആരാണ്,എന്താണ്, ഓരോ നിമിഷവും എന്ത് ചെയ്യണം എന്നൊക്കെ പ്രോഗ്രാം ചെയ്ത്, ട്രെയിൻ ചെയ്തു വെച്ചിരിക്കുന്ന ഒരു ജീവി. സ്വന്തമായിട്ട് അഭിപ്രായങ്ങളില്ല, തീരുമാനങ്ങളില്ല, വ്യക്തിത്വമില്ല. " " എലീനെ... " അമ്മ ശാസനയോടെ വിളിച്ചു. " എലീന അല്ലമ്മേ. വിസ്മയ. അമ്മ മറന്നുപോയോ? നിങ്ങൾ ഒത്തിരി ഇഷ്ടത്തോടെ എനിക്കിട്ട പേര് പോലും എനിക്കിപ്പോഴില്ല. വിസ്മയയാണ് ഞാൻ. വിസ്മയ ജിംസൻ പുറമറ്റത്ത്. സർട്ടിഫിക്കറ്റിൽ പോലും എനിക്കാ പഴയ പേരില്ല. ". ഞാനൊന്ന് നിശ്വസിച്ചു. ആരും മിണ്ടിയില്ല. ആർക്കും ഒന്നും മിണ്ടാനില്ല. ഞാൻ നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് പുറമറ്റത്ത് ജിംസൺ എന്നേ വിവാഹം ആലോചിച്ചു വരുന്നത്. പള്ളിയിലെ പ്രോഗ്രാമുകളിൽ എവിടെയോ വെച്ചു കണ്ട് ഇഷ്ടപ്പെട്ടതാണത്രേ. ഇടവകയിലെ അച്ചൻ വഴിയാണ് ആലോചന വന്നത്. സാധാരണക്കാരനും കൃഷിക്കാരനുമായ കോന്നിയിൽ ജോസഫിന്റെ കുടുംബത്തിന് കിട്ടാവുന്ന ഒരു ലോട്ടറി തന്നെയായിരുന്നു ആ ആലോചന. മൂത്തമകൾ എൽസയെ കെട്ടിച്ച കടത്തിൽ നിന്ന് കുടുംബം അപ്പോഴും കരകേറിയിട്ടില്ല. രണ്ടാമത്തെ മകൻ എൽദോ ഡിപ്ലോമ കഴിഞ്ഞെങ്കിലും ജോലിയായിട്ടില്ല.. ഞാനാണേൽ നഴ്സിംഗ് കഴിയുന്നതേയുള്ളൂ. മഹാഭാഗ്യമെന്നാണ് കുടുംബക്കാരും നാട്ടുകാരും പറഞ്ഞത്. അല്ലെങ്കിൽ നാലോളം ജ്വല്ലറികളും രണ്ടു ടെസ്റ്റെയിൽസ് ഷോപ്പും ഉള്ള ജിംസന് ഇങ്ങനെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കേണ്ട കാര്യമില്ലല്ലോ. അന്നൊരു നാടൻ കുട്ടിയായിരുന്നു ഞാൻ. അമ്മ ഉണ്ടാക്കുന്ന കാച്ചെണ്ണ പുരട്ടി വളർത്തിയ മുട്ടോളം മുടിയുള്ള, പട്ടുപാവാടയും ചുരിദാറും ഇടുന്ന, കുഞ്ഞു മുത്തുമാലയും മൊട്ടുകമ്മലും മാത്രം സൗന്ദര്യം കൂട്ടിയിരുന്ന സാധാരണ ഒരു കുട്ടി..എനിക്ക് വേണ്ടി ഒന്നും ചിലവാക്കേണ്ട എന്ന് പറഞ്ഞു ജിംസൺ തന്നെയാണ് എനിക്കിടാനുള്ള സ്വർണം മുഴുവൻ കൊടുത്തയച്ചത്.. വിവാഹം ആർഭാടമായിത്തന്നെ ജിംസന്റെ വീട്ടിൽ. ആയിരക്കണക്കിന് ക്ഷണിക്കപ്പെട്ട അതിഥികളുടെ നടുവിൽ. പക്ഷെ, ചെറിയ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. ഏറ്റവും വേണ്ടപ്പെട്ട എന്റെ കുടുംബക്കാർ മാത്രമേ കല്യാണത്തിന് വരാവൂ എന്ന്. പകരം എൻഗേജ്മെന്റ് എന്റെ ഇടവകപ്പള്ളിയിൽ എങ്ങനെ വേണമെങ്കിലും നടത്താം. അതിൽ ജിംസന്റെയും വേണ്ടപ്പെട്ടവർ മാത്രമേ കാണൂ. ഒറ്റനോട്ടത്തിൽ മാന്യമായ ഡീൽ. പക്ഷെ, അവരുടെ മനസ്സിലെ പാവപ്പെട്ടവരോടുള്ള അയിത്തം തിരിച്ചറിയാനുള്ള ബുദ്ധിയൊന്നും അന്ന് ആർക്കും ഇല്ലാതെപോയി. എൻഗേജ്മെന്റ് ന്റെ പിറ്റേന്ന് ജിംസന്റെ മമ്മിയും ചേച്ചിയും കൂടെ എന്റെ വീട്ടിൽ വന്നു. ബ്യൂട്ടിപാർലറിൽ കൊണ്ടുപോകാൻ. എൻഗേജ്മെന്റ് നു എനിക്കൊരു കഞ്ഞി ലുക്കായിരുന്നത്രേ. പുറമറ്റത്തുകാർക്ക് ചേരുന്ന പോലെ ഒരു മേക്കോവർ നടത്തണമെന്ന് പറഞ്ഞു അവര് ചിരിച്ചപ്പോൾ എല്ലാവരും കൂടെ ചിരിച്ചു. കൂടിയ ഏതോ പാർലറിൽ ചെന്ന് ആദ്യം ചെയ്തത് എന്റെ മുടി വെട്ടി തോളോടൊപ്പം സ്ട്രൈറ്റ് ചെയ്ത് ലേയർ വെട്ടിയിട്ടു. എണ്ണ കിനിയുന്ന മുടി ഷാംപൂ ചെയ്തു പറത്തിയിട്ടു. പിന്നീട് എന്തൊക്കെയോ.. അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ മറ്റൊരു രൂപമായിരുന്നു.. പിന്നെ കുറെ മോഡേൺ വസ്ത്രങ്ങൾ. അതും ഞങ്ങൾക്ക് സ്വപ്നം കാണാനാവാത്ത വിലയുള്ളത്. പിന്നെയാണ് അടുത്ത ആവശ്യം വന്നത്, പേര് മാറ്റണം. എലീന എന്ന പേര് അവർക്കിഷ്ടപ്പെട്ടില്ല, വിസ്മയ എന്നാക്കണമെന്ന്. കേട്ടപ്പോൾ എനിക്കാദ്യം വിഷമം തോന്നിയെങ്കിലും കിട്ടിയ ഭാഗ്യത്തിൽ കണ്ണ് മഞ്ഞളിച്ചുപോയ വീട്ടുകാർക്ക്‌ എന്തും സമ്മതമായിരുന്നു.. ഞാൻ ഞാനല്ലാതാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പിന്നീടുള്ള പാർട്ടികളിൽ, വിരുന്നുകളിൽ എങ്ങനെ പെരുമാറണമെന്ന്, ചിരിക്കണമെന്ന്, കഴിക്കണമെന്ന് അവരെന്നെ പഠിപ്പിച്ചു. ഞാൻ എന്ത് സംസാരിക്കണമെന്നും എവിടെയൊക്കെ പോകണമെന്നും അവരുടെ ഇഷ്ടം മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ അമ്മാവൻ മോളുടെ വിവാഹം ക്ഷണിക്കാൻ പുറമറ്റത്ത് എത്തിയപ്പോഴായിരുന്നു.. ഞങ്ങൾക്ക്‌ വേറെ ഫങ്ക്ഷൻ ഉള്ളത്കൊണ്ട് വരാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞത് ജിംസനായിരുന്നു. എത്രയെന്നു പോലും നോക്കാതെ ഒരു കെട്ട് നോട്ടും കൊടുത്തു. കസിനാണെങ്കിലും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു സോന. എന്റെ കല്യാണത്തിന് എന്റെ ഒപ്പം തന്നെ നിന്ന അവളുടെ കല്യാണം അതുപോലെ ആഘോഷിക്കണമെന്ന് പറഞ്ഞ എന്നോട് ജിംസൺ പറഞ്ഞത്, പഴയ ദാരിദ്രവാസി കൂട്ടുകളൊക്കെ മറന്നേക്കണം എന്നായിരുന്നു. കൊടുത്ത പണം ചുരുട്ടിപ്പിടിച്ചു ഇറങ്ങിപ്പോയ അമ്മാവന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടും അദ്ദേഹം വന്നത് നിങ്ങളുടെ പിച്ചക്കാശിനല്ല എന്ന് പറയാൻ കഴിയാതെ ഞാൻ നിന്നുരുകി. എല്ലാത്തിനും അപ്പുറം സഹിക്കാൻ കഴിയാതിരുന്നത്,മമ്മി, അവരുടെ വീട്ടുകാരുടെയും പൊങ്ങച്ചക്കമ്പനിയുടെയും മുന്നിൽ വെച്ച് പാവപ്പെട്ട പെങ്കൊച്ചിന് മകൻ ജീവിതം കൊടുത്ത കഥ വീമ്പ് പറയുന്നത് കേട്ട് ഒട്ടിച്ചു വെച്ച ചിരിയുമായി ഇരിക്കേണ്ടി വരുന്നതായിരുന്നു.. കല്യാണം കഴിഞ്ഞ് ഒരിക്കൽ പോലും ജിംസൺ ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല. എനിക്കിവരെ കാണണമെന്ന് തോന്നുമ്പോൾ ഡ്രൈവറെ കൂട്ടി വരാം, കുറച്ചു നേരം ഇരിക്കാം, തിരിച്ചു പോകാം.. അത്ര തന്നെ. ജിംസന്റെ ബിസിനസ്സ് തിരക്കുകളിൽ കുറ്റം ചാരി ഞാൻ പിടിച്ചു നിന്നു. എങ്കിലും എപ്പോഴൊക്കെയോ, വിശേഷദിവസങ്ങളിൽ പപ്പയോടും ചേട്ടായിയോടും എൽസേച്ചിയുടെ ഭർത്താവ് ടോമിച്ചായനോടുമൊപ്പം സൊറ പറഞ്ഞിരുന്ന് മിനുങ്ങുന്ന,മമ്മിയുടെ മീൻ കറിയെ പുകഴ്ത്തി, എന്റെ മടിയെ എല്ലാവർക്കും മുന്നിൽ കളിയാക്കി, കുസൃതികൊണ്ട് എന്നേ നോക്കി കണ്ണിറുക്കുന്ന ഒരു സാധാരണക്കാരൻ ഭർത്താവ് മതിയായിരുന്നു എനിക്കെന്ന് തോന്നും. ഇതിനിടയിൽ എനിക്ക് കൂട്ടുകാർ ഇല്ലാതായി, ബന്ധുക്കൾ ഇല്ലാതായി, സ്വന്തം വീട്ടുകാർ പോലും ഞാൻ ഇല്ലാതെ ജീവിക്കാൻ പഠിച്ചു. ഞാൻ ആ വീട്ടിലും ജിംസന്റെ ബിസിനസ്സ് മീറ്റിലെ പാർട്ടികളിലും ഒരു പാവയെപോലെ വേഷം കെട്ടി, ഇല്ലാത്ത ചിരി മുഖത്ത് ഒട്ടിച്ചു വെച്ചു. ആ വീട്ടിൽ ചെയ്യാൻ എനിക്കൊന്നുമില്ലായിരുന്നു.ആർക്കും സംസാരിക്കാൻ വിഷയങ്ങളില്ല, ഊണുമേശയിൽ പോലും കോടികളുടെ കണക്ക് മാത്രം. ഒരു കുഞ്ഞു വന്നാൽ എന്റെ മടുപ്പെങ്കിലും മാറുമെന്ന് കരുതിയപ്പോൾ ഒരു കുഞ്ഞിന്റെ അച്ഛനാവാൻ മനസ്സുകൊണ്ട് തയ്യാറായില്ല, കുറച്ചു കൂടെ കഴിയട്ടെ എന്നായിരുന്നു ജിംസന്റെ മറുപടി. എനിക്കും ഈ വേഷം കെട്ടൽ മടുത്തു തുടങ്ങിയിരുന്നു. അങ്ങനെയാണ് പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചതും ഞാൻ വീട്ടിലേക്ക് വന്നതും. " മോളെ.. " അമ്മയുടെ വിളി എന്നെ ചിന്തയിൽ നിന്നുണർത്തി. " മോളെ, നീ നന്നായി ആലോചിച്ചാണോ ഈ പറയുന്നത്? നോക്ക്, ഈ ബന്ധം പിരിഞ്ഞാൽ നഷ്ടം നിനക്ക് മാത്രമാണ്. അവർക്കൊന്നും നഷ്ടപ്പെടാനില്ല. " ഞാനൊന്ന് ചിരിച്ചു. " ഇതുതന്നെ ജിംസനും പറഞ്ഞമ്മേ. ഞാൻ പോയാൽ നാളേക്ക് നാളെ അയാൾക്ക് വേറെ ഭാര്യയെ കിട്ടുമെന്ന്.. നൂറു പെണ്ണുങ്ങൾ ഇപ്പോഴും അയാളുടെ ഭാര്യാപദത്തിന് ക്യൂ നിൽക്കുമെന്ന്. അതിനർത്ഥം തന്നെ, ഭാര്യയെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ല എന്നല്ലേ. അവരുടെ വീട്ടിലെ അടുക്കളക്കാരി, സെക്യൂരിറ്റി, സെയിൽസ്മാൻ അങ്ങനെ ഏതു പോസ്റ്റും പോലെ എപ്പോൾ വേണമെങ്കിലും പകരം മറ്റൊരാളെ എടുക്കാവുന്നതേ ഉള്ളുവെങ്കിൽ.... ഞാൻ ആ വീട്ടിലെ എന്റെ വിലയെന്താണെന്ന് തിരിച്ചറിയണ്ടേ? " "ആരും പേടിക്കണ്ട. ഞാൻ ജിംസനോട് വഴക്കിട്ട് പോന്നതല്ല. സ്നേഹത്തിൽ സംസാരിച്ചു തന്നെയാണ് പിരിഞ്ഞത്. പിരിയുന്നവരെല്ലാം ശത്രുക്കളാവണമെന്നുണ്ടോ? പരസ്പരം കുറ്റപ്പെടുത്തൽ, ചെളിവാരിയെറിയൽ ഒന്നും ഉണ്ടാവില്ല. ജിംസന്റെ കെയർ ഓഫിൽ ചേട്ടായിക്ക് കിട്ടിയ ജോലിക്കും കുഴപ്പം ഒന്നും ഉണ്ടാവില്ല..തമ്മിൽ ചേർന്നുപോകാൻ കഴിയാത്ത ബന്ധം ഒഴിവാക്കികൊടുത്താൽ നഷ്ടപരിഹാരം എത്ര വേണമെങ്കിലും തരാമെന്ന് പറഞ്ഞു. പക്ഷെ, നമുക്കെന്തിന് അവരുടെ പണം? " " കൊച്ചേ, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയായാൽ കിടക്കില്ലെന്നൊരു ചൊല്ലുണ്ട്. അതാണ്‌ നീയിപ്പോ ചെയ്യുന്നത്. നാട്ടുകാരും അതേ പറയൂ. " എൽസചേച്ചിയുടെ അതൃപ്തി ആ ശബ്ദത്തിൽ തന്നെയുണ്ട്. " ഏത് നാട്ടുകാർ ചേച്ചി. ഞാൻ പുറമറ്റത്ത് ചെന്നപ്പോൾ വന്നവഴി മറന്നു എന്ന് പറഞ്ഞവരല്ലേ, പറഞ്ഞോട്ടെ. ചേച്ചി, നമ്മൾ ഒരു ഡ്രസ്സ്‌ ഇട്ടുനോക്കുമ്പോൾ അത് പാകമല്ലെങ്കിൽ നമ്മൾ അത് ഊരിമാറ്റില്ലേ. എന്നിട്ട് നമുക്ക് പാകമുള്ള ഒന്നെടുത്തിടും. ജിംസൺ എന്ന പുറംകുപ്പായം എനിക്ക് ഒരുപാട് ടൈറ്റ് ആണ് ചേച്ചി. എന്നെ വലിച്ചു മുറുക്കി ശ്വാസം മുട്ടിക്കുന്ന അത്രയും ടൈറ്റ്. " " ഒരു മോശം വ്യക്തിയൊന്നുമല്ല ജിംസൺ. അതാണ്‌ ജിംസൺ... അങ്ങനെയാണ് അയാൾ. ആർക്കു വേണ്ടിയും ഒന്നിനു വേണ്ടിയും ആ സ്വഭാവം മാറ്റാൻ അദ്ദേഹം തയ്യാറല്ല. ആ സ്വഭാവത്തിന് ചേർന്ന് ജീവിക്കാൻ കഴിയുന്നവരുണ്ടെങ്കിൽ വിവാഹം കഴിച്ചോട്ടെ..അവർ സുഖമായി ജീവിച്ചോട്ടെ.." എന്റെ മനസ്സിപ്പോൾ ക്ലിയർ ആണ്. ആദ്യം വയ്യാതെ കിടക്കുന്ന വല്യമ്മച്ചിയെ പോയിക്കണ്ട് ഇത്രയും നാൾ ചെല്ലാഞ്ഞതിന്റെ പരിഭവം മാറ്റണം. സോനയെ വിളിച്ച്‌ പറയണം കോടീശ്വരിയായപ്പോൾ ഞാൻ അവളെ മറന്നതല്ലെന്ന്.. അപ്പുറത്തെ ജാനകിയേട്ടത്തിയോട് ടൗണിൽ വെച്ച് കണ്ടപ്പോൾ മിണ്ടാതെ പോയതിന് ക്ഷമ ചോദിക്കണം. അദൃശ്യമായ ചങ്ങലകൾ പൊട്ടിച്ചു കളഞ്ഞിട്ട് എനിക്കൊന്ന് ശ്വാസം വിടണം. എന്നിട്ട് സ്വയം ഉറക്കെ പറയണം ആ പഴയ എലീന മരിച്ചുപോയിട്ടില്ലെന്ന്. " "എന്തൊക്കെയാ മോളെ നീ.ആരും എന്തും പറഞ്ഞോട്ടെ. നിനക്ക് ഞങ്ങളുണ്ടെടി." ചേട്ടായിയാണ്.. എന്നും അടിയുണ്ടാകുമായിരുന്നെങ്കിലും എന്നെ കുറച്ചെങ്കിലും മനസ്സിലാകുന്നത് അവനാണ്. "ഇതാണെടാ ഞാൻ. എനിക്ക് വീണുപോകുന്ന ഒരാളെ അയാളുടെ നിലയോ വിലയോ നോക്കാതെ താങ്ങിപ്പിടിക്കണം, കൂട്ടുകാരോടൊപ്പം ഒരു പാത്രത്തിൽ ഭക്ഷണം പങ്കിട്ടു കഴിക്കണം, എന്റെ വിദ്യാഭ്യാസ യോഗ്യത നഴ്സിംഗ് ആണെന്ന് ആരുടെ മുമ്പിലും അഭിമാനത്തോടെ പറയണം. ഒരാൾക്ക് സ്വന്തം വ്യക്തിത്വം മുറുകെപ്പിടിക്കാൻ ഉപാധികളുണ്ടോ? പണവും പദവിയുമുള്ളവർ, ബലവും അധികാരമുള്ളവർ, വിദ്യാഭ്യാസവും പ്രായവുമുള്ളവർ അങ്ങനെ എന്തെങ്കിലും? " ഞാൻ നിന്ന് കിതച്ചു. പിന്നെ തുടർന്നു. " കോയമ്പത്തൂരിലെ ഒരു ഹോസ്പിറ്റലിൽ ജോലി ശരിയായിട്ടുണ്ട്, ജിംസന്റെ സുഹൃത്തിന്റെ ഹോസ്പിറ്റൽ ആണ്..ഇപ്പോൾ ട്രെയിനി ആയിട്ടാണ്. അടുത്ത മാസം ജോയിൻ ചെയ്യണം. അതിനു മുൻപ് സർട്ടിഫിക്കറ്റ് എല്ലാം വീണ്ടും തിരുത്തണം. അവിടെ ഞാൻ എലീനയായിരിക്കും. ആ പഴയ എലീന ജോസഫ്." പുറകിൽ പിറുപിറുക്കലുകൾ ഉയരുന്നതറിഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഞാൻ മുറ്റത്തേക്ക് നടന്നു.. എനിക്കൊന്ന് ആകാശം കാണണം. കരയുന്ന കാക്കകൾക്കും വയലിലെ പറവകൾക്കും ഇടമുള്ള ആ വിശാലമായ അതേ ആകാശം.... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
See other profiles for amazing content