𝗖𝗔𝗦𝗘 𝗗𝗔𝗜𝗥𝗬(𝗖𝗛𝗔𝗣𝗧𝗘𝗥-𝟭)
ഈ കഥയും കഥപത്രങ്ങൾ സങ്കൽപ്പികം മാത്രം ആണ്.
𝗡𝗜𝗚𝗛𝗧 𝗞𝗜𝗟𝗟𝗘𝗥
𝗣𝗔𝗥𝗧 -𝟬𝟵
ഡോ കഴിഞ്ഞ വർഷം എറണാകുളത്ത് എന്തോ പരിപാടിക്ക് റവന്യു മിനിസ്റ്റർ വന്നപ്പോ പുള്ളി ട്രാഫിക് നിയമം പാലിച്ചില്ല എന്ന് പറഞ്ഞു റവന്യു മിനിസ്റ്റർ രാജന്റെ ഡ്രാവറേ അറസ്റ്റ് ചെയ്ത ആളാണ് ഈ ആരിഫ്. അവനിക്ക് മന്ത്രി എല്ലാം ഒരുപോലെ ആണ്.അത് ഇനി ബന്ധു ആണെങ്കിലും പോലും.ആ പ്രശ്നത്തിനെ തുടർന്ന് ട്രാൻസ്ഫർ സസ്പെൻഷൻ വാങ്ങി നടക്കുക ആയിരുന്നു.രണ്ട് മാസം മുൻപ് അല്ലെ ആഭ്യന്തര മന്ത്രി ആയി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞ ചെയ്തത് അതിന് ശേഷം ആള് ഒന്ന് സ്വസ്ഥം ആയിട്ട് ഇരുന്നക്കുന്നത്.
ഓ ആ കക്ഷി ആണല്ലോ ഈ ആരിഫ്.
അതെ ഡോ. എന്നെ ഒന്ന് രണ്ട് കേസിൽ അസിസ്റ്റന്റ് ചെയ്തിട്ടുണ്ട് ആള്.വാ നമ്മുക്ക് പോസ്റ്റ്മാർട്ടം റിപ്പോർട്ട് ആയോ എന്ന് എല്ലാം പോയി നോക്കാം.
അങ്ങനെ റോയിയുടെ വണ്ടി തൃശൂർ സിറ്റി ഹോസ്പിറ്റലിലോട്ട് എത്തി.വണ്ടി പാർക്കിക്കിങ്ങിൽ പാർക്ക് ചെയ്ത ശേഷം റോയി വിനായക് കുടി പോലിസ് പോസ്റ്റ്മാർട്ടം സർജൻ ഡോക്ടർ മുഹമ്മദ് അർഷാദ്ന്റെ ക്യാബിൻലോട്ട് ചെന്നു.
ആ ഇരിക്ക് സാർ.
റോയിയെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു.
ഇന്നത്തെ മാർഡർന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ആയോ?
തലക്ക് ഏറ്റ അടിയാണ് മരണം കാരണം.മരണം നടന്നിരിക്കുന്ന സമയം നൈറ്റ് 10നും 11നും ഇടയിൽ ആണ്.മരിച്ച ശേഷം ബോഡിയിൽ ക്രൂരം ആയ രീതിയിൽ കുത്തിയിട്ടുണ്ട്.അത് കൂടാതെ രഹസ്യ ഭാഗം കത്തി കൊണ്ട് നന്നായി വരനാട്ടുണ്ട്. അജ്മൽന്റെ മരണം എങനെ ആണോ നടന്നിരിക്കുന്നത് ആ സെയിം പറ്റാൻ തന്നെ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഡോക്ടർ അത് പറഞ്ഞ ശേഷം ഡോക്ടർടെ മേശ പുറത്ത് ഇരുന്ന ഫയൽ ഇടുത്തു റോയിക്ക് കൊടുത്തു.
റോയി ആ ഫയൽ നന്നായി മറിച്ചു നോക്കി.
അപ്പൊ ശെരി ഡോക്ടർ. വാ വിനായക് പോകാം.
അതും പറഞ്ഞു റോയി വിനായക്നെ വിളിച്ചു അവര് പാർക്കിങ്ങിലോട്ട് എത്തി വണ്ടിയും ഇടുത്തു വിനായക്നെ ഗെസ്റ്റ് ഹൌസ്ൽ ഡ്രോപ്പ് ചെയ്ത ശേഷം റോയി തന്റെ വീട്ടിൽ എത്തി.
റോയി വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി ഒരു കട്ടൻ ചായ ഇട്ട ശേഷം ഹോളിൽ ഉള്ള ചെയറിൽ ആ കട്ടൻ ചായയും ആയി വന്നിരുന്നു കേസിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി.അങ്ങനെ ആ കട്ടനും കുടിച്ച് കേസിനെ കുറിച്ച് ആലോചിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് റോയിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.
റോയി ഫോൺ ഇടുത്തു ആരാണ് വിളിക്കുന്നത് എന്ന് നോക്കി.
തുടരും
വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക
✍️𝗠𝗨𝗛𝗔𝗠𝗠𝗘𝗗 𝗕𝗜𝗡𝗔𝗦
#നോവൽ #തുടർകഥ #തുടർ കഥ #📙 നോവൽ #നോവൽ