ഞാനിന്നോളം കണ്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീയോട്, കഴിവുകളിൽ അഹങ്കരിക്കാതെ അതിനെ ഇപ്പോഴും അലങ്കരിച്ചുകൊണ്ടിരിക്കുന്ന ബഹുമാനത്തോട്, സ്നേഹവും പ്രണയവും സഹാനുഭൂതിയും കുഴച്ച് ഒരു നിമിഷംപോലും തെറ്റാതെ ഉലയിലെ തീയ്ക്കൊപ്പം വാർത്തെടുത്ത വെങ്കലശില്പത്തോട്, വാക്കുകൾ മുത്തുപോലെ നിലത്ത് കോതിയിട്ട് മുടിയിൽ കോർക്കുന്ന പ്രതിഭയോട്.. "നിന്റെയകം ഞാൻ കാണുന്നില്ലെന്നത് എന്റെ അഭിമാനമായി ഞാൻ കാണക്കാക്കുന്നു. അവിടേക്ക് ആരും വരാതെ നീ അടച്ചുവെച്ച വാതിലിൽ എന്റെ ഏത് വികാരം തൊട്ടാണ് ഞാൻ വിളിക്കേണ്ടതെന്ന കൗതുകം എന്നിലിപ്പോഴും ജനിപ്പിക്കുന്നതിന് നിന്നോട് എന്റെ ഏഴ് ജന്മങ്ങൾ കടപ്പെടുന്നു. നിന്റെ പ്രണയങ്ങളിൽ ഒന്നായതിൽ ഞാൻ ആ പ്രണയങ്ങളോട് അസൂയപ്പെടുന്നു. അച്ഛൻ അമ്മയിലേക്കച്ചതിൽ ജയിച്ച യുദ്ധംപോലെ ഈയൊന്നിലും ജയിക്കാൻ ഞാൻ നിന്റെ മാത്രം ഒരാളാകുന്നു."...❤️
#💑 Couple Goals 🥰 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💘 Love Forever #❤️ പ്രണയം സ്റ്റാറ്റസുകൾ #💭 Best Quotes