ഫോളോ
CPIM Edakkad North LC
@cpimedakkadnorthlc
3,106
പോസ്റ്റുകള്‍
3,172
ഫോളോവേഴ്സ്
CPIM Edakkad North LC
601 കണ്ടവര്‍
9 മണിക്കൂർ
രാജ്യത്ത് ആദ്യമായി വീട്ടമ്മമാർക്ക് പെൻഷൻ. 35 മുതൽ 60 വയസ്സുവരെയുള്ള നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY /PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നു. സംസ്ഥാനത്തെ 31.34 ലക്ഷം സ്ത്രീകൾക്ക് സ്ത്രീ സുരക്ഷാ പെൻഷൻ ലഭിക്കും. വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാകുന്നത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Edakkad North LC
500 കണ്ടവര്‍
13 മണിക്കൂർ
കേരളത്തിന്റെ ജനതയെ വീണ്ടും ഹൃദയത്തോട് ചേർത്തു പിടിച്ച് ഇടതുപക്ഷ സർക്കാർ. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ അനുവദിക്കുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കിവെക്കും. #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Edakkad North LC
636 കണ്ടവര്‍
1 ദിവസം
പത്ത് വർഷത്തിൽ എന്തെല്ലാം നേട്ടങ്ങൾ!!! വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം, ആശുപത്രികൾ, പാലങ്ങൾ, റോഡുകൾ, സ്കൂൾ നവീകരണം എത്രയെത്ര നേട്ടങ്ങളാണ് നമ്മൾ സ്വന്തമാക്കിയത്. അടിസ്ഥാനസൗകര്യ വികസനമായാലും ക്ഷേമ പ്രവർത്തനങ്ങളായാലും മുടക്കമില്ലാതെ നടന്നു. ഭരണ സംവിധാനത്തെ മുഴുവൻ കൃത്യമായി ചലിപ്പിച്ച് കൊണ്ട് എല്ലാ മേഖലയിലും വേണ്ട വികസന പ്രവർത്തനങ്ങൾ ഒരു വിട്ടുവീഴ്ചയും കൂടാതെ സാധ്യമാക്കുകയാണ് സ. പിണറായി വിജയൻ സർക്കാർ. അതും രോഗങ്ങളും പ്രകൃതിദുരന്തങ്ങളും മുമ്പില്ലാത്ത വിധം വേട്ടയാടിയ ഒരു കാലത്ത് . ഈ നേട്ടങ്ങളിൽ ഏറെ സുപ്രധാനമായ ഒന്നാണ് അതിദാരിദ്ര്യമുക്ത കേരളം സാധ്യമാക്കിയത്. അടിസ്ഥാന രേഖകൾ പോലും കൈവശമില്ലാത്ത, കുടുംബത്തിൽ ഒരാൾക്ക് പോലും തൊഴിലെടുക്കാൻ സാഹചര്യമില്ലാത്ത, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പോലും അവബോധമില്ലാത്ത അര ലക്ഷത്തിലേറെ കുടുംബങ്ങൾ ഇന്ന് പുതിയൊരു ജീവിതം നയിക്കുന്നു. എന്തൊരു സാർത്ഥകമായ നേട്ടമാണത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
CPIM Edakkad North LC
851 കണ്ടവര്‍
2 ദിവസം
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര - വയലാർ സമരത്തിന് ഈ വർഷം 79 വയസ്സ് പൂർത്തിയാവുകയാണ്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കർഷക ജനസാമാന്യം നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന് സഖാവ് വിഎസ് ഉൾപ്പെടെയുള്ളവർ ഉജ്ജ്വല നേതൃത്വമായി. വിഎസിന്റെ അഭാവത്തിലുള്ള ആദ്യത്തെ പുന്നപ്ര-വയലാർ വാരാചരണമാണിക്കുറി. തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിത മുന്നേറ്റത്തെയും അതിന്റെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിന്റെ കൊടിയനീക്കമായിരുന്നു പുന്നപ്ര-വയലാറിലെ അടിച്ചമർത്തൽ. 1946 ഒക്ടോബർ 24 മുതൽ 27 വരെ ദിവാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് സഖാക്കൾ പോരാടി. നിരവധി സഖാക്കൾ പുന്നപ്ര - വയലാറിൽ രക്തസാക്ഷികളായി. തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ സിപി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിർഭരമായ സമരം മർദ്ദിത ജനവിഭാഗങ്ങളുടെ പിൽക്കാല പോരാട്ടങ്ങൾക്ക്‌ എന്നും പ്രചോദനമായിട്ടുണ്ട്. ദിവാൻ പട്ടാളത്തിന്റെ യന്ത്രത്തോക്കുകളോട് വാരിക്കുന്തവുമേന്തി പൊരുതിനിന്ന പുന്നപ്ര-വയലാറിലെ സമരേതിഹാസങ്ങൾ ഉൾപ്പെടെയാണ് ഫ്യൂഡൽ സാമൂഹിക സാഹചര്യങ്ങളിൽ നിന്നും ആധുനിക കേരളത്തിലേക്കുള്ള നാടിന്റെ മുന്നോട്ടുപോക്കിന് വിത്തുപാകിയത്. സ. പിണറായി വിജയൻ മുഖ്യമന്ത്രി
CPIM Edakkad North LC
838 കണ്ടവര്‍
6 ദിവസം
സ്വാതന്ത്ര്യത്തിനും പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനും തൊഴിലാളികൾ നടത്തിയ അവിസ്‌മരണീയ പോരാട്ടമായ പുന്നപ്ര സമരത്തിന്‌ ഇന്ന് 79 വയസ്‌. ജന്മിത്വത്തിനും അടിച്ചമർത്തലിനും എതിരെ സർ സിപിയുടെ പട്ടാളത്തോട്‌ പൊരുതിവീണ പുന്നപ്രയിലെ രണധീരർക്ക്‌ നാടിന്ന് പ്രണാമം അർപ്പിക്കും. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഈ പോരാട്ടം. #💪🏻 സിപിഐഎം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
See other profiles for amazing content