#📙 നോവൽ പാർട്ട്. 29.✍️
മാണിയും കുഞ്ഞാമിയും. മക്കളും..വിറ്റ വീടിന്റെ അടുത്ത് ചെറിയ ഒരു വാടക ഒറ്റ വീട് തരപ്പെടുത്തി അതിൽ താമസം ആരംഭിച്ചു...
അവിടെനിന്ന് മാണി ദിവസവും രാവിലെ ജോലിക്ക് പോകും, വൈകുന്നേരം ക്ഷീണത്തോടെ തിരിച്ചുവരും..
അങ്ങനെ വലിയ സന്തോഷമൊന്നുമില്ലാതെ പക്ഷേ തകർന്നു പോകാതെ, ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
അതിനിടയിലാണ് മൂത്ത മോൾ ഗർഭിണിയായത് അവളുടെ പ്രസവ ദിവസങ്ങൾ കുഞ്ഞാമിക്കും മാണിക്കും.ഭയവും പ്രാർത്ഥനയും നിറഞ്ഞതായിരുന്നു.
ഒടുവിൽ സിസേറിയനിലൂടെ തന്നെ ഒരു ആരോഗ്യവാനായ പൊന്നുമോൻ ജനിച്ചു..
ആ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ മാണിയുടെയും കുഞ്ഞാമിയുടെയും ഹൃദയത്തിൽ നീണ്ടകാലമായി കിടന്ന വേദനകൾ ഒരു നിമിഷം മങ്ങിയത് പോലെ തോന്നി.. പേരക്കുട്ടിയുടെ മുഖം കണ്ടപ്പോൾ ജീവിതം ഇനിയും അവസാനിച്ചിട്ടില്ല എന്ന് അവർക്ക് തോന്നി...
മണിയുടെ കടങ്ങൾ പതുക്കെ മാണി വീട്ടി കൊണ്ടിരുന്നു ഒരു കടം തീർന്നാൽ മറ്റൊന്ന് വീണ്ടും വന്നു നിൽക്കും അതിനിടയിൽ മൂന്നാമത്തെ മോളുടെ കല്യാണം ആലോചനകൾ തുടങ്ങി പലരും വന്നു സംസാരിച്ചു എന്നാൽ വാടകവീടും ഹോട്ടൽ ജോലിയുമാണ് എന്നറിഞ്ഞതോടെ ആലോചനകൾ ഒന്നും മുന്നോട്ടു പോയില്ല..
" ആങ്ങളമാരില്ലേ. "
സ്വന്തമായി വീടില്ലേ. "
ആ ചോദ്യം കേൾക്കുമ്പോൾ എല്ലാം കുഞ്ഞാമിയുടെ നെഞ്ച് തകർന്നു.
ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല.
ഒരുപാട് രാത്രി മാണിയും കുഞ്ഞാമിയും ഉറങ്ങാതെ ഒടുവിൽ മാണി ചിന്തിച്ചു.
" ഒന്നുംകൂടെ ഗൾഫിലേക്ക് പോയാലോ? ആരോടെങ്കിലും പറഞ്ഞാൽ ഒരു വിസ കിട്ടുമോ.?
പക്ഷേ ആ വഴിയും അടഞ്ഞു പോയി വാക്കുകൾ മാത്രമായി ആ ചിന്ത അവസാനിച്ചു.
അതിനിടയിലാണ് മാണിക്ക് ശരീരത്തിൽ അസുഖ ലക്ഷണങ്ങൾ തുടങ്ങിയത്.
ഒരു വയറുവേദന ശക്തമായി.
ഡോക്ടർമാർ പറഞ്ഞു ഓപ്പറേഷൻ വേണം അല്ലെങ്കിൽ രോഗം ഗുരുതരമാകും..
മാണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കൂട്ടുകാർ, പരിചിതർ, അവർക്കാവുന്ന സഹായം ചെയ്തു ഓപ്പറേഷൻ സുഖമായി കഴിഞ്ഞു.
ശരീരം വേദനിച്ചെങ്കിലും ജീവിതം തിരിച്ചുകിട്ടിയെന്ന് ഒരു ചെറിയ ആശ്വാസം മാണിക്ക് ഉണ്ടായി..
ആ ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്ന ദിവസങ്ങളിലാണ് കൂട്ടുകാർ വീണ്ടും സംസാരിച്ചു -
" ഇനി ഒരിക്കൽ കൂടി ഗൾഫിലേക്ക് പോയാൽ ജീവിതം ഒന്ന് മാറുമല്ലോ എന്റെ കഷ്ടപ്പാട് മാറുമല്ലോ.? "
അങ്ങനെയാണ് ഒടുവിൽ മാണിയെ ഗൾഫിലേക്ക് കൊണ്ടുപോകുവാൻ കൂട്ടുകാർ തീരുമാനിച്ചത്.
അങ്ങനെ ഗൾഫിലേക്ക് പോകുവാൻ തീരുമാനിച്ചു അവിടെ വീണ്ടും ഹോട്ടൽ ജോലി കുക്കായി തന്നെ ജോലി അറിയാമായതിനാൽ ആദ്യ ദിവസങ്ങളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായി..
പക്ഷേ അവിടെയും മാണിയെ തളർത്തി ഓപ്പറേഷൻ ചെയ്ത വയർ കഠിനമായ ജോലികൾ സഹിച്ചില്ല.. മുറിവ് പൊട്ടി വേദനയും അസ്വസ്ഥതയും കൂടി..
അവിടെ തുടരാൻ കഴിയാതെ മണിക്ക് നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു..
വീട്ടിലേക്ക് മടങ്ങുമ്പോൾ അവന്റെ മനസ്സിൽ ഒരേ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ-
മക്കൾ....
ഭാര്യ...
വീട് ഇല്ല...
കടങ്ങൾ..
" എന്ത് ചെയ്താലും എനിക്ക് മുന്നോട്ട് പോകാൻ കഴിയിലെ റബ്ബേ... "
കൂട്ടുകാർ മാണിയെ ഒറ്റയ്ക്ക് വിട്ടില്ല ചികിത്സയ്ക്ക് സഹായിച്ചു വീണ്ടും ആശുപത്രി ..വീണ്ടും വേദന.
ജീവിതം വീണ്ടും ആദ്യത്തെ അവസ്ഥയിലേക്ക് മടങ്ങിയെത്തി
എന്നാലും ആ ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മാണി ചിന്തിച്ചത് സ്വന്തം വേദനയേക്കാൾ മക്കളുടെ ഭാവിയെക്കുറിച്ച് ആയിരുന്നു...
" ഞാൻ തളർന്നാലും എന്റെ മക്കൾ തളരരുത്... "
തുടരും... 🌹✍️