ഞാനടക്കം ഉള്ള പലരേയും പോലെ തന്നെ കൂലിപ്പണി എടുത്ത് ജീവിക്കുന്ന ഒരു സാധാരണക്കാരൻ..!!
ഫോണിന്റെ ടച്ച് ശരിക്കും വർക്ക് ആകുന്നില്ല, ഫോണിന്റെ ഡിസ്പ്ലേ മുഴുവൻ പൊട്ടി പോയിരിക്കുന്നു..!!
ഉബൈദിനെയും MYG യെയും ഫോളോ ചെയ്തിട്ടില്ല, എന്നിട്ടും ഉബൈദ് 200 ന്റെ നോട്ട് എണ്ണാൻ അനുവദിക്കുന്നു..!!
നോട്ട് എണ്ണി കഴിഞ്ഞ ശേഷം എത്ര നോട്ട് എണ്ണി എന്ന് ഓർമ്മയില്ലാത്തതിനാൽ പൈസ ഇല്ല പൊയ്ക്കോളാൻ പറഞ്ഞപ്പോൾ, ഒരു പരാതിയും ഇല്ലാതെ ആയാൽ നടന്ന് നീങ്ങി..!! 🥹
പിന്നീട് ഉബൈദ് പുറകെ പോയി വിളിച്ചു നിർത്തി..!!
200 ന്റെ 81 നോട്ട് അയാൾ എണ്ണി എടുത്തിരുന്നു, അങ്ങനെ ആ എണ്ണി എടുത്ത 16200 രൂപ ആ ചെറുപ്പക്കാരന് ഉബൈദ് കൊടുത്തു..!!
എന്നിട്ട് ഇതിന് പുതിയ ഫോൺ വാങ്ങണം എന്ന് പറഞ്ഞപ്പോൾ..!!
അതല്ല അതിലും വലിയ കുറച്ചു പ്രശ്നങ്ങൾ അയാൾക്ക് ഉണ്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ച് നന്ദി പറഞ്ഞു പോയി..!! 😍
ഉബൈദ്, ഓരോ ദിവസവും നിങ്ങളും MyG ഉം ചേർന്ന് ഒരുപാട് പേർക്ക് ഒരു വലിയ സഹായകമാവുകയാണ്..!!
നന്ദി, തുടരുക..!! 🙏
#
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ