ഫോളോ
DON VOX
@donvox25
1
പോസ്റ്റുകള്‍
0
ഫോളോവേഴ്സ്
DON VOX
500 കണ്ടവര്‍
12 മണിക്കൂർ
#🤩 എന്റെ ആദ്യ പോസ്റ്റ് eko സിനിമയും ചില സുവിശേഷ വിചാരങ്ങളും Cinema Meets Gospel ചില സിനിമകൾ നമ്മളെ entertain ചെയ്യുന്നു. ചില സിനിമകൾ നമ്മളെ disturb ചെയ്യുന്നു. പക്ഷേ… ചില സിനിമാ നിമിഷങ്ങൾ നമ്മുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നു. Not in neg mode. വിശ്വാസത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. Spoiler Alert 🚨⚠️ eko ഒരു world class സിനിമയാണ്. മലയാള സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തി വെക്കേണ്ട ചിത്രം. Woman empowerment കാണിക്കാൻ '"ഇവനൊക്കെ ഇത്രേയുള്ളൂ ചേച്ചി " മാതിരി തട്ടിക്കൂട്ട് മാസ് elements ഒന്നും വേണ്ട എന്ന് അടിവരയിടുന്ന ശക്തമായ എഴുത്താണ് ഈ സിനിമയുടെ കരുത്ത്. തിരക്കഥ തന്നെയാണ് അതിൻ്റെ power house. തിരക്കഥ എഴുതിയ @Bahulramesh തന്നെ സിനിമാറ്റോഗ്രാഫിയും ചെയ്തത് സിനിമയുടെ ദൃശ്യഭംഗി ഗംഭീരമാക്കുന്നതിന് സഹായിച്ചിട്ടുണ്ട്. Wide shots ഒക്കെ awesome. Especially that brilliant climax frame oh! രോമാഞ്ചിഫിക്കേഷൻ ! മികച്ച തിരക്കഥയെ കൈയ്യടക്കമുള്ള സംവിധാന മികവും കൊണ്ടും shot division കൊണ്ടും കൃത്യമായി പ്രേക്ഷകനിലേക്ക് land ചെയ്യിപ്പിച്ചതിനുള്ള കയ്യടി Dinjith Ayyathan അർഹിക്കുന്നു. Sound designing department ഉം art team ഉം എല്ലാം ചേർന്ന് ഗംഭീരമായ ഒരു visual feel ആണ് eko EKO യുടെ ക്ലൈമാക്‌സിൽ സന്ദീപിൻ്റെ പിയൂസ് ( മണികണ്ഠൻ) മ്ലാത്തി ചേടത്തിയോട് പറയുന്ന ഒരു ഡയലോഗ്— “ചില നായ്ക്കൾക്ക് ഒറ്റ മാസ്റ്ററാ, ചേടത്തി.” ഈ വാക്കുകൾ ഒരു രംഗത്ത് തീരുന്നില്ല. ഇത് loyaltyയെ കുറിച്ചുള്ള ഒരു വലിയ truth ആണ്. എല്ലാം മാറിയാലും, സാഹചര്യങ്ങൾ പ്രതികൂലമായാലും, ഒരാൾക്ക് ഒറ്റ മാസ്റ്റർ മാത്രം. ഇത് നമ്മെ കൊണ്ടുപോകുന്നത് ഒരു ശക്തമായ സുവിശേഷ നിമിഷത്തിലേക്കാണ്. 📖 മത്തായി 15 : 26–28 യേശു കാനാൻകാരി സ്ത്രീയോട് പറയുന്നു: “മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്ക് എറിയുന്നത് ഉചിതമല്ല.” അവൾക്ക് അപമാനം തോന്നാമായിരുന്നു. അവൾക്ക് മാറിപ്പോകാമായിരുന്നു. പക്ഷേ അവൾ പറയുന്നു: “അതേ, കർത്താവേ… നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ.” No entitlement. No arguments. Only faith. And Jesus responds with healing. ഈ രണ്ട് ലോകങ്ങൾ — Cinema & Gospel — ഒന്നിച്ച് ചേരുമ്പോൾ ഒരു uncomfortable question നമ്മോട് ചോദിക്കുന്നു. Faith is not about status. Faith is not about rights. Faith is about loyalty. അപ്പക്കഷണങ്ങൾ കിട്ടിയില്ലേലും മാസ്റ്ററെ വിട്ടുപോകാത്ത ഒരു വിശ്വാസം. 👉 Can you be the faithful dog of your Lord? 👉 നിനക്ക് നിൻ്റെ ദൈവത്തിൻ്റെ വിശ്വസ്തനായ നായയാകാൻ പറ്റോ? Recognition ഇല്ലാതിരുന്നാലും… അംഗീകാരം കിട്ടാതിരുന്നാലും… നിന്റെ വിശ്വാസം അവിടെ തുടരുമോ? #ekomovie #gospel #podcast #jesuschrist പ്രിയരെ മനസ്സിൽ വന്ന ചില ചിന്തകൾ പങ്കുവെയ്ക്കുന്നു ! നിങ്ങളുടെ ചിന്തകൾക്ക് comment box is waiting Don Vox #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🍿 സിനിമാ വിശേഷം
See other profiles for amazing content