ഫോളോ
ലൂണി🖤
@mr_looni_
2,768
പോസ്റ്റുകള്‍
24,810
ഫോളോവേഴ്സ്
ലൂണി🖤
1.2K കണ്ടവര്‍
15 ദിവസം
ഏതെങ്കിലും മനുഷ്യരിൽ സ്റ്റക്ക് ആയി പോവുക അതിഭീകരമായ അവസ്ഥയാണ്. അവരിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കറങ്ങി കറങ്ങി അവിടെ തന്നെ നിന്ന് പോയേക്കും. ദിനചര്യയിലൊക്കെ അവരെ അടയാളപ്പെടുത്തി വയ്ക്കും. സ്നേഹത്തിന്റെ പശപ്പിൽ ഒട്ടിച്ചേർന്നു അവർക്കുള്ളിലായി കിടന്നു കറങ്ങും. ഇതെത്ര അപകടം പിടിച്ച അവസ്ഥയാണെന്ന് മനസിലാക്കാൻ സാധിക്കുന്നത് പിന്നൊരിക്കൽ ഇരുവരും മറന്നു പോകുമ്പോഴായിരിക്കും വർത്തമാനങ്ങളിൽ തീരെ പരിചയമില്ലാത്തവരായി മാറുമ്പോഴായിരിക്കും ഒന്നിച്ചായിരിക്കാൻ സാധ്യതകൾ അവശേഷിക്കുന്നില്ല എന്ന് മനസിലാക്കുമ്പോഴായിരിക്കും നമ്മളെപ്പോഴേ മനുഷ്യരുടെ ലൂപ്പിൽ പെട്ടു പോയിട്ടുണ്ടാകും. അവിടെ വട്ടം കറങ്ങി തിരിയുന്നതിനാൽ പിന്നീട് ഒറ്റയ്ക്ക് വിറങ്ങലിച്ചു നിന്നെക്കാവുന്നതോ, ഇരുട്ടിൽ തപ്പുന്നതോ അറിയണമെന്നേയില്ല. ആദ്യമന്ത്യത്തോളം ഏത് മനുഷ്യ കൂട്ടങ്ങൾക്കിടയിലും ഒറ്റയ്ക്ക് നിലനിൽക്കുക അത്യന്തപേഷിതമാണ്. സ്നേഹത്തിന്റെ പശയിൽ ഒട്ടിപിടിക്കുമ്പോഴും ഇളക്കി മാറ്റാൻ കഴിയുന്നത്ര പശപ്പെ നമുക്ക് ഉണ്ടാവേണ്ടതുള്ളു. എന്തെന്നാൽ മനുഷ്യരിൽ പെട്ടു പോവുക അതിഭീകരമാം വിധം അപകടമാണ്. ✍️ലൂണി #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #♥ പ്രണയം നിന്നോട്
See other profiles for amazing content