ഫോളോ
Wisdom Media
@wisdommedia
1,310
പോസ്റ്റുകള്‍
2,747
ഫോളോവേഴ്സ്
Wisdom Media
436 കണ്ടവര്‍
3 മണിക്കൂർ
📖 നേർവായന എപ്പിസോഡ്: 1222 ഇന്നത്തെ വിഷയം: സുന്നത്തു നമസ്‌കാരങ്ങൾ വിരോധിക്കപ്പെട്ട സമയങ്ങൾ ✒️ അബ്ദുൽ ജബ്ബാർ മദീനി ➖➖➖➖➖➖➖➖➖ 🔲നബിﷺ പറഞ്ഞു: “ഫജ്‌റിനു ശേഷം സൂര്യൻ ഉദിക്കുന്നതുവരെ യാതൊരു നമസ്‌കാരവുമില്ല. അ സ്വ്ർ നമസ്‌കാരത്തിനുശേഷം സൂര്യൻ അസ്തമിക്കുന്നതുവരെയും യാതൊരു നമസ്‌കാരവുമില്ല.’’ സുന്നത്തു നമസ്‌കാരങ്ങൾ വിരോധിക്കപെട്ട ചില സമയങ്ങളുണ്ട്. എന്നാൽ അവയിൽ ചിലത് ഈ വിരോധത്തിൽനിന്ന് ഒഴിവാണ്. വിരോധിക്കപ്പെട്ട സമയങ്ങൾ അഞ്ചാണ്. ഒന്ന്) സ്വുബ്ഹി നമസ്‌കാരം മുതൽ സൂര്യനുദിക്കുന്നതുവരെ. തിരുനബിﷺ പറഞ്ഞു: “ഫജ്ർ നമസ്‌കാരശേഷം സൂര്യോദയംവരെ യാതൊരു നമസ്‌കാരവുമില്ല.’’ രണ്ട്) സൂര്യോദയം മുതൽ ദൃഷ്ടിയുടെ കാഴ്ചയിൽ സൂര്യൻ ഒരു കുന്തത്തോളം ഉയരുന്നതുവരെ. ഏകദേശം ഒരു മീറ്റർ തോതാണ് അത്. പതിനഞ്ച് അല്ലെങ്കിൽ ഇരുപതു മിനുട്ട് സമയം അതിനു കണക്കാക്കപ്പെടും. സൂര്യൻ അതിന്റെ ഉദയത്തിനുശേഷം ഒരു കുന്തത്തോളം ഉയർന്നാൽ നിരോധിത സമയം അവസാനിച്ചു. അംറ് ഇബ്‌നു അബസ(റ)യോടു തിരുനബിﷺ പറഞ്ഞു: “താങ്കൾ സ്വുബ്ഹി നമസ്‌കരിക്കുക. പിന്നെ നമസ്‌കാരം സൂര്യൻ ഉദിക്കുന്നതുവരേക്കും മതിയാക്കുക.’’ താഴെ കൊടുക്കുന്ന, ഉക്വ്ബ(റ)യിൽനിന്നുള്ള ഹദീസിലും ഇപ്രകാരമുണ്ട്. മൂന്ന്) സൂര്യൻ ഉച്ചിയിൽ നിലകൊണ്ടു പടിഞ്ഞാറു ഭാഗത്തേക്ക് തെറ്റുകയും ദ്വുഹ്‌റിന്റെ സമയമാവുകയും ചെയ്യുമ്പോൾ. ഉക്വ‌്‌ബത്ത് ഇബ്‌നുആമിറി(റ)ൽനിന്ന് നിവേദനം: “മൂന്നു സമയങ്ങൾ, അവയിൽ നമസ്‌കരിക്കുന്നതും ഞങ്ങളിൽ മരണപ്പെട്ടവരെ മറമാടുന്നതും അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളോട് വിരോധിച്ചിരുന്നു. സൂര്യൻ ഉദിച്ചുയരുന്ന വേളയിലും സൂര്യൻ ആകാശമധ്യത്തിലായി തെറ്റുന്നതുവരെയും സൂര്യൻ അസ്തമിക്കുവാൻ തുടങ്ങി അസ്തമിക്കുന്നതുവരെയും.’’ നാല്) അസ്വ‌്‌ർ നമസ്‌കാരം മുതൽ സൂര്യാസ്തമയം വരെ. നബിﷺ പറഞ്ഞു: “ഫജ്‌റിനു ശേഷം സൂര്യൻ ഉദിക്കുന്നതുവരെ യാതൊരു നമസ്‌കാരവുമില്ല. അ സ്വ്ർ നമസ്‌കാരത്തിനുശേഷം സൂര്യൻ അസ്തമിക്കുന്നതുവരെയും യാതൊരു നമസ്‌കാരവുമില്ല.’’ അഞ്ച്) സൂര്യൻ അസ്തമിക്കുവാൻ തുടങ്ങി അതു മറയുന്നതുവരെ. മുകളിൽ നൽകിയ ഹദീസിൽ ഈ വിഷയത്തിന്റെ തെളിവ് നാം കണ്ടു. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ നമസ്‌കാരം വിരോധിക്കപ്പെട്ട ഈ അഞ്ചു സമയങ്ങൾ മൂന്നു സമയങ്ങളിൽ പരിമിതപ്പെടുന്നു. ഫജ്ർ നമസ്‌കാരശേഷം സൂര്യൻ ഉദിച്ച് ഒരു കുന്തത്തോളം ഉയരുന്നതുവരെയും, സൂര്യൻ ആകാശമധ്യത്തിലായി അതു തെറ്റുന്നതുവരെയും, അസ്വ‌്‌ർ നമസ്‌കാരത്തിനുശേഷം സൂര്യന്റെ അസ്തമയം പൂർണമാകുന്നതുവരെയും. ഈ സമയങ്ങളിൽ നമസ്‌കാരം വിരോധിച്ചതിലെ യുക്തി തിരുനബിﷺ വിവരിച്ചുതന്നിട്ടുണ്ട്. സൂര്യൻ ഉദിക്കുന്ന വേളയിലും അസ്തമിക്കുന്ന വേളയിലും അവിശ്വാസികൾ സൂര്യനെ ആരാധിക്കുന്നു. അതിനാൽ ആ സമയങ്ങളിലുള്ള മുസ്‌ലിമിന്റെ നമസ്‌കാരത്തിലൂടെ അവരോട് സാദൃശ്യപ്പെടലുണ്ടാകുന്നു. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ അംറ് ഇബ്‌നു അബസ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “നിശ്ചയം, സൂര്യൻ ഉദിക്കുമ്പോൾ ശെയ്ത്വാന്റെ രണ്ട് കൊമ്പുകൾക്കിടയിൽ അത് ഉദിക്കുന്നു. അന്നേരം അവിശ്വാസികൾ അതിനു സുജൂദ് ചെയ്യുന്നു. അത് അസ്തമിക്കുമ്പോൾ ശെയ്ത്വാന്റെ രണ്ട് കൊമ്പുകൾക്കിടയിൽ അത് അസ്തമിക്കുന്നു. അന്നേരം അവിശ്വാസികൾ അതിനു സുജൂദ് ചെയ്യുന്നു.’’ ഇതു സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സമയങ്ങളുടെ വിഷയത്തിലാണ്. എന്നാൽ സൂര്യൻ ആകാശമധ്യത്തിലാകുന്ന സമയം നമസ്‌കാരം വിരോധിക്കപെട്ടതിലെ യുക്തി മുൻചൊന്ന ഹദീസിൽ തന്നെ തിരുനബിﷺ വ്യക്തമാക്കിയിട്ടുണ്ട്. തിരുനബി പറഞ്ഞു: “നിശ്ചയം, അന്നേരം നരകം ആളി കത്തിക്കപ്പെടും.’’ അതിനാൽ ഈ സമയങ്ങളിൽ സുന്നത്തു നമസ്‌കാരങ്ങൾ അനുവദനീയമല്ല; ത്വവാഫിന്റെ രണ്ടു റക്അത്തുകൾ പോലെ തെളിവുകൾ പ്രത്യേകമാക്കിയ നമസ്‌കാരങ്ങളല്ലാതെ. ത്വവാഫിന്റെ നമസ്‌കാരത്തെ കുറിച്ച് നബിﷺ പറഞ്ഞു: “അബ്ദുമനാഫിന്റെ മക്കളേ, രാവിലും പകലിലും ഏതു സമയത്തായാലും ഈ കഅ്ബയെ ത്വവാഫ് ചെയ്യുകയും അതിൽ നമസ്‌കരിക്കുകയും ചെയ്യുന്ന യാതൊരാളെയും നിങ്ങൾ തടുക്കരുത്.’’ ➖➖➖➖➖➖➖ Like and Follow Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ ഇപ്രകാരമാണ് ഫജ്‌റിന്റെ സുന്നത്ത് സ്വുബ്ഹി നമസ്‌കാരശേഷം ക്വദ്വാഅ് വീട്ടുന്നതും അസ്വ‌്‌ർ നമസ്‌കാരശേഷം ദ്വുഹ്‌റിന്റെ സുന്നത്തു ക്വദ്വാഅ് വീട്ടുന്നതും; വിശിഷ്യാ ദ്വുഹ്‌റിനെ അസ്വ്‌റിലേക്കു ജംഅ് ചെയ്തു നമസ്‌കരിക്കുമ്പോൾ. ജനാസ നമസ്‌കാരം, തഹിയ്യത്തുൽമസ്ജിദ്, ഗ്രഹണനമസ്‌കാരം പോലുള്ള, കാരണമുള്ള നമസ്‌കാരങ്ങൾ നിർവഹിക്കലും ഇപ്രകാരമാണ്. ഇതുപോലെ തന്നെയാണ് ഈ സമയങ്ങളിൽ നഷ്ടപ്പെട്ട നിർബന്ധ നമസ്‌കാരങ്ങൾ ക്വദ്വാഅ് വീട്ടലും. തിരുനബിﷺ പറഞ്ഞു: “വല്ലവനും ഏതെങ്കിലും നമസ്‌കാരത്തെത്തൊട്ട് ഉറങ്ങി, അല്ലെങ്കിൽ അതു മറന്നു, എങ്കിൽ അവൻ അതിനെ ഓർക്കുമ്പോൾ നമസ്‌കരിക്കട്ടെ.’’ കാരണം, നിർബന്ധ നമസ്‌കാരങ്ങൾ നിർവഹിച്ചുവീട്ടൽ നിർബന്ധമായ കടമാണ്. അതിനാൽ മനുഷ്യൻ എപ്പോഴാണോ ഓർക്കുന്നത് അപ്പോൾ അവ നിർവഹിക്കപ്പെടണം. ആഇശ(റ) പറയുന്നു: “ഈ രണ്ടു റക്അത്തുകൾ തിരുനബിﷺ ഒരിക്കലും ഉപേക്ഷി ക്കുമായിരുന്നില്ല.’’ ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://portal.zameelapp.com/applink #wisdommedia #WisdomGlobalTV
Wisdom Media
607 കണ്ടവര്‍
3 മണിക്കൂർ
വഴിവിളക് - 2326 🟦 Follow us in Facebook https://www.facebook.com/WisdomMediaChannel 🟩Follow our watsup channel https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q #WisdomGlobalTV #wisdommedia
Wisdom Media
677 കണ്ടവര്‍
6 മണിക്കൂർ
☝🏻കണ്ണ് തുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങൾ 🌅 Quran Status Video 2171 Ⓜ️ Malayalam & English 📖 Surah Luqman : 10,11 🎙️ Qari Yasser Ad Dossary ➖➖➖➖➖➖➖ 🪀ᴊᴏɪɴ ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ:https://qr1.be/4M9V #wisdommedia #WisdomGlobalTV
Wisdom Media
435 കണ്ടവര്‍
7 മണിക്കൂർ
നേർവഴി | 3775 | നമസ്കാരത്തിലെ അഞ്ച് സന്തോഷങ്ങൾ | കെ വി മുഹമ്മദലി | 🔹 Youtube link: https://youtu.be/AzG5iIOmklY?si=aCzKsiiv8vX0i2aE 🔹 WhatsApp Group https://qr1.be/4M9V-oYSg4RK5koCvAYgwL6KYH #wisdommedia #WisdomGlobalTV
Wisdom Media
594 കണ്ടവര്‍
1 ദിവസം
📖നേർവായന എപ്പിസോഡ്: 1221 ഇന്നത്തെ വിഷയം: ഉത്തമ തലമുറയെ എങ്ങനെ വാർത്തെടുക്കാം? ✒️അഹ്സന മലയിൽ ➖➖➖➖➖➖➖➖➖ 🔲ഇരുളടഞ്ഞ വഴികളിലൂടെ ലക്ഷ്യമില്ലാതെ നീങ്ങുന്ന ഒരു തലമുറ. സ്വപ്നങ്ങളില്ലാതെ, ഉത്തരവാദിത്ത ബോധമില്ലാതെ, നൈമിഷികമായ സന്തോഷങ്ങൾക്ക് പിന്നാലെ പായുന്ന യുവത്വം. മാതാപിതാക്കളുടെ കണ്ണീരിനും സമൂഹത്തിന്റെ ആശങ്കകൾക്കും അവർ ചെവികൊടുക്കുന്നില്ല. മയക്കുമരുന്നിന്റെ ലോകം, പ്രണയത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങൾ, വഴിവിട്ട ബന്ധങ്ങൾ, തോന്നും വിധമുള്ള വസ്ത്രധാരണരീതി...ഇതൊക്കെയാണ് ഇന്നിന്റെ കാഴ്ച. പുതുതലമുറ ഓരോ ചതിക്കുഴികളിൽ വീണുകൊണ്ടിരിക്കുന്നു. ഈ വിനാശത്തിൽനിന്ന് അവരെ രക്ഷിക്കാൻ, വഴിതെറ്റിയവരെ തിരികെ കൊണ്ടുവരാൻ നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. നിരാശയുടെ കയത്തിലേക്ക് വീണുപോകേണ്ട ആവശ്യമില്ല. ഇസ്‌ലാമാകുന്ന പരിഹാര മാർഗം നമ്മുടെ മുന്നിലുണ്ട്. സത്യവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ധാർമികതയുടെയും ഈ വഴിവിളക്കിലൂടെ നമുക്ക് നമ്മുടെ കുട്ടികളെ നേർവഴിക്ക് നയിക്കാം. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വിശ്വാസത്തിന്റെ അടിത്തറയിൽ വളരണം തന്റെ മക്കൾ നന്നായി വളരണം, സദ്‌വൃത്തരാകണം, ഉന്നത സ്ഥാനങ്ങളിലെത്തണം എന്നൊക്കെ എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ടാകും. ഇസ്‌ലാം ഈ ലക്ഷ്യത്തെ കൂടുതൽ വിശാലമാക്കുന്നു. കുട്ടികൾ പഠിച്ച് ഉന്നതമായ ജോലി കരസ്ഥമാക്കുക എന്നതിനപ്പുറം, അവരെ മുത്തക്വികളുടെ നേതൃഗുണങ്ങളുള്ളവരാക്കി വാർത്തെടുക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവർ ഉന്നത വിദ്യാഭ്യാസം നേടട്ടെ, അതോടൊപ്പം മതപരമായ അറിവും സ്വായത്തമാക്കട്ടെ. എന്നാലേ നമ്മുടെ വാർധക്യത്തിൽ നമ്മെ പരിചരിക്കാനും നമ്മുടെ മരണശേഷം നമുക്ക് വേണ്ടി പ്രാർഥിക്കാനുമുള്ള മനസ്സ് അവർക്കുണ്ടാകൂ. ആഗ്രഹം കൊണ്ട് മാത്രം ഇത് സഫലമാകില്ല. അതിന് കൃത്യമായ ആസൂത്രണവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. പണവും പ്രശസ്തിയുമല്ല, ദൈവഭയവും ധാർമിക മൂല്യങ്ങളുമാണ് ഒരു മനുഷ്യനെ ഉത്തമനാക്കുന്നത്. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വേണം നമ്മുടെ കുട്ടികളെ വളർത്താൻ. ഇതിനായി നമുക്ക് വഴികാട്ടിയാകേണ്ടത് മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും സ്രഷ്ടാവായ അല്ലാഹുവിന്റെ വേദഗ്രന്ഥവും ലോകത്തിന് മുഴുവൻ മാതൃകയായ മുഹമ്മദ് നബിﷺയുടെ ജീവിതവുമാണ്. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കാത്തവരുടെ സിദ്ധാന്തങ്ങൾക്ക് നമ്മുടെ കുട്ടികളെ ധാർമികബോധമുള്ളവരാക്കി മാറ്റാൻ സാധിക്കില്ല. ➖➖➖➖➖➖➖➖ Like Our Thread page: https://www.threads.net/@wisdom_media_channel ➖➖➖➖➖➖➖➖ ഇസ്‌ലാമിക പാരന്റിംഗ് കുട്ടികളെ വളർത്തുന്നത് ഒരു നീണ്ട യാത്രയാണ്. ഈ യാത്രയിൽ നമുക്ക് വേണ്ടത് വിവേകവും വിനയവുമാണ്. ഇസ്‌ലാമിക പാരന്റിംഗ് എന്നത് കേവലം മതപരമായ കാര്യങ്ങൾ പഠിപ്പിക്കുക എന്നതിനപ്പുറം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്ന് പഠിപ്പിക്കുന്ന ഒരു സമഗ്രമായ സമീപനമാണ്. കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോഴും അനുസരണക്കേട് കാണിക്കുമ്പോഴുമൊക്കെ രക്ഷിതാക്കൾക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ആവർത്തിച്ചുള്ള കോപം അവരിൽ നമ്മോടുള്ള അകൽച്ചയും ഭയവും സൃഷ്ടിക്കും. ‘നീ കോപിക്കരുത്’ എന്ന് മൂന്ന് തവണ ഉപദേശിച്ച പ്രവാചകൻﷺ അതിലൂടെ പഠിപ്പിച്ചത് ദേഷ്യം വരുമ്പോൾ സ്വയം നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയാണ്. അതിനാൽ മക്കളെ നന്നാക്കാൻ ദേഷ്യപ്പെടുകയല്ല വേണ്ടത്, മറിച്ച് സ്‌നേഹത്തോടെയും ക്ഷമയോടെയും കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയാണ്. ➖➖➖➖➖➖➖ Like Our Twitter: https://twitter.com/WisdomMedia_ ➖➖➖➖➖➖➖➖ മക്കളോട് തീവ്രമായ നിലപാടും അവഗണനയും കാണിക്കുന്നത് ഒരുപോലെ ദോഷകരമാണ്. അവർക്ക് സ്‌നേഹം കൊടുക്കുമ്പോഴും, അരുതെന്ന് പറയുമ്പോഴും, ഉത്തരവാദിത്തങ്ങൾ ഏൽപിക്കുമ്പോഴുമെല്ലാം മധ്യമ നിലപാട് സ്വീകരിക്കണം. ആവശ്യമായ കളിചിരികൾക്ക് അവരെ അനുവദിക്കുക. ഉറങ്ങാനും ഭക്ഷണം കഴിക്കാനും ആവശ്യത്തിന് സമയം നൽകുക. മതത്തിന്റെ പേരു പറഞ്ഞ് ഒരുപാട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മക്കൾക്ക് മതം ഒരു ഭാരമായി തോന്നാൻ സാധ്യതയുണ്ട്. ‘മതം എളുപ്പമുള്ളതാണ്’ എന്ന നബിവചനം നാം ഓർക്കുക. അത് കുട്ടികൽക്ക് അനുഭവവേദ്യമാകണം. കുട്ടികൾ രക്ഷിതാക്കളെയാണ് മാതൃകയാക്കുക. അവർ നമ്മുടെ ജീവിതരീതിയെ നിരീക്ഷിക്കുന്നുണ്ട്. മാതാപിതാക്കൾ ജീവിതത്തിൽ മതനിഷ്ഠ പാലിക്കാതെ മക്കളെ അതിന് ഉപദേശിച്ചാൽ മക്കൾ അത് ഉൾക്കൊള്ളില്ല. മാതാപിതാക്കൾ തമ്മിലുള്ള സ്‌നേഹവും ബഹുമാനവുമാണ് ഒരു കുടുംബത്തിന്റെ ശക്തി. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com #WisdomGlobalTV #wisdommedia
Wisdom Media
6.9K കണ്ടവര്‍
1 ദിവസം
തവക്കുൽ; വിശ്വാസിയുടെ ആയുധം! ✨ One Minute Talk-1651 _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️Dr. Muhamed Roshan #wisdommedia #OMT #oneminutetalk #wisdomstudents #wisdomgirls #wisdomyouth #wisdomislamicorganisation #malayalamislamicspeech 🟩 വാട്ട്സ്ആപ്പ് ഗ്രൂപ്പ് https://qr1.be/4M9V #WisdomGlobalTV #wisdommedia
See other profiles for amazing content