മനസ്സറിയാതെ (14)അവസാന ഭാഗം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സഹദേവൻ അവളുടെ അടുത്തേക്ക് വന്നു..
മോളെ..."... സഹദേവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് വിളിച്ചു.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ലക്ഷ്മി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു... സഹദേവൻ അവളുടെ മുടിയിൽ തഴുകി....
"അച്ഛാ.. ഞാൻ... ഞാൻ ഒന്നും അറിഞ്ഞില്ല.."...
"അറിയാതെ ആണെങ്കിലും നീ എന്നെ അച്ഛാ എന്നല്ലേ കണ്ട നാൾ മുതൽ വിളിച്ചത്... എന്നിട്ട് സത്യം എല്ലാം അറിഞ്ഞപ്പോൾ നീ ആരോടും പറയാതെ പോയില്ലേ....".... അയാൾ വിഷമത്തോടെ പറഞ്ഞു..
"അന്നേരത്തെ എന്റെ മാനസിക അവസ്ഥ.. കൂടാതെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് വലിയ വിഷമം ആയി... അമ്മ പറയുന്നത് കേട്ട് ആരും അമ്മയെ തടഞ്ഞില്ല... എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് ഞാൻ വിചാരിച്ചു.. ആരും എന്നെ ഒന്ന് വിളിച്ചു പോലും ഇല്ല… അതു കൊണ്ടാണ് ഞാൻ അവിടെ നിന്ന് പോന്നത്.. ഇപ്പോൾ മനു പറഞ്ഞു സത്യം എല്ലാം അറിഞ്ഞു.. ഇനി നമുക്ക് വീട്ടിലേക്ക് പോകാം അച്ഛാ..".. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..
"പോകാം.. മോള് കരയാതെ... ഇനി നിന്റെ കണ്ണുകൾ നിറയാൻ പാടില്ല..."... അവളോട് അങ്ങനെ പറഞ്ഞു തന്റെ ദേഹത്തു നിന്ന് മാറ്റി അയാൾ സൗദാമിനിയിടെ അടുത്തേക്ക് ചെന്നു..
"അമ്മ എന്നോട് ക്ഷമിക്കണം.. അമ്മയുടെ മകളെ ഞാൻ ചതിച്ചിട്ടില്ല... അപകടത്തിൽ എന്റെ ഓർമകൾ മുഴുവനും നശിച്ചു... പിന്നീട് ഓർമ്മ വരുമ്പോൾ എന്റെ ഭാര്യ ആയി രുഗ്മിണി ഉണ്ട്.. ഓർമ്മ വന്നപ്പോൾ സുധയെ പറ്റി ആണ് ഞാൻ ആദ്യം തിരക്കിയത്... എന്നിൽ നിന്ന് ഞങ്ങളുടെ ഇഷ്ടം അറിഞ്ഞപ്പോൾ മുതൽ രുഗ്മിണിക്ക് എന്നോട് ദേഷ്യം ആയിരുന്നു... മനസിൽ മറ്റൊരുത്തിയെ വെച്ചു കൊണ്ട് ഞാൻ അവളെ കെട്ടി എന്നാണ് അവൾ ധരിച്ചിരുന്നത്... എന്തു കൊണ്ടോ എനിക്ക് പിന്നെ സുധയെ അന്വേഷിക്കാൻ തോന്നിയില്ല.... അഥവാ സുധയെ ഞാൻ ഓർമ്മ വന്ന സമയത്തു അന്വേഷിച്ചിരുന്നെങ്കിൽ എന്റെ മകൾക്ക് ഇങ്ങനെ ജീവിക്കേണ്ടി വരില്ലായിരുന്നു... സംഭവിച്ചതിനെല്ലാം ഞാൻ അമ്മയോട് മാപ്പ് ചോദിക്കുക ആണ്.."... സഹദേവൻ അവരുടെ മുന്നിൽ തൊഴുകൈകളോടെ നിന്നു...
"എനിക്ക് എല്ലാം മനസിലായി മോനെ.. ലക്ഷ്മി മോളെ നിങ്ങൾക്ക് ഒപ്പം വിടാൻ എനിക്ക് സമ്മതം ആണ്...."... അവർ പറഞ്ഞു...
"അപ്പോൾ അമ്മൂമ്മ വരുന്നില്ലേ..."..അവർ അങ്ങനെ പറഞ്ഞത് കേട്ട് ലക്ഷ്മി ചോദിച്ചു...
"ഇല്ല മോളെ... നീ ഇവരുടെ കൂടെ പൊയ്ക്കോ... ഞാൻ ഇവിടെ കഴിഞ്ഞോളാം "....
"അതോക്കില്ല... അമ്മൂമ്മ കൂടി വന്നാലേ ഞാൻ പോകൂ...".
"ലക്ഷ്മിമോള് സന്തോഷമായി ഇരിക്കുന്നത് കാണണം എന്നുണ്ടെങ്കിൽ അമ്മ കൂടി ഞങ്ങൾക്ക് ഒപ്പം വരണം.... സഹദേവൻ പറഞ്ഞു..
സൗദാമിനി ലക്ഷ്മിയെ നോക്കി.. നിറകണ്ണുകളോടെ അവരുടെ മറുപടി കേൾക്കാനായി നില്കുന്നവളെ കണ്ട് അവർ സമ്മതത്തോടെ തല ആട്ടി...
മദറിനോടും അവിടെ ഉള്ളവരോടും ഒക്കെ അവൾ യാത്ര പറഞ്ഞു.. ആന്റണിഫാദറിന്റെ അടുത്തേക്ക് അവൾ ചെന്നു..
"അച്ചോ.. ഞാൻ പോകുവാണ്.... ഇത്രയും നാൾ ഞങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടം തന്നതിന് നന്ദി.."... അവൾ കണ്ണീരോടെ പറഞ്ഞു..
"എന്താ മോളെ ഇത്... സന്തോഷിക്കേണ്ട സമയം അല്ലേ... കർത്താവ് നിന്റെ വിഷമം എല്ലാം അകറ്റി ഇല്ലേ... വർഷങ്ങൾക്ക് ശേഷം നിനക്ക് നിന്റെ അച്ഛനെ തിരികെ കിട്ടി.. ഇനി നീ സന്തോഷത്തോടെ കഴിയുക.. എന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്ക് ഉണ്ട്..."... ഫാദർ നിറഞ്ഞ മനസാലെ അവളെ അനുഗ്രഹിച്ചു.... സന്തോഷത്തോടെ തന്നെ അവൾ അവിടെ നിന്ന് ഇറങ്ങി....
അവർക്കൊപ്പം കാറിനടുത്തേക്ക് നടക്കുമ്പോഴും അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു...
"ചേച്ചി ആരെയാണ് നോക്കുന്നത്...".. മനു ചോദിച്ചു...
"ഏയ്.. വെറുതെ.."... ലക്ഷ്മി പറഞ്ഞു... അത് കേട്ട് മനു ഒന്ന് പുഞ്ചിരിച്ചു...
"നമുക്ക് ചേച്ചി ഇപ്പോൾ താമസിക്കുന്നിടത്തേക്ക് പോകാം... എന്നിട്ട് അവിടെ നിന്ന് നാളെ വീട്ടിലേക്ക് തിരിക്കാം..".. മനു പറഞ്ഞു...
ലക്ഷ്മി മനു പറയുന്നത് ഒന്നും ശ്രദ്ധിച്ചില്ല... അവൾ വീണ്ടും ചുറ്റും നോക്കുക ആയിരുന്നു..
"ചേച്ചി... ഞാൻ പറയുന്നത് വല്ലതും കേട്ടോ.."...
"എന്താ..".. ലക്ഷ്മി ഞെട്ടലോടെ ചോദിച്ചു..
"ഒന്നുമില്ല.. ചേച്ചി വന്നേ.."...
കാറിനടുത്തേക്ക് ചെന്ന് മനു ബാക്ക് ഡോർ തുറന്നു കൊടുത്തു.. ലക്ഷ്മിയും അമ്മൂമ്മയും അതിലേക്ക് കയറി... സഹദേവൻ മുന്നിൽ ഇരുന്നു... മനു ഡ്രൈവർ സീറ്റിലേക്ക് കയറി...
"പോകാം മോനെ..".. സഹദേവൻ പറഞ്ഞു...
"ഒരാൾ കൂടെ വരാൻ ഉണ്ട്..."... മനു ചിരിയോടെ പറഞ്ഞു...
പെട്ടെന്ന് ആണ് ബാക്കിലെ ഡോർ തുറന്ന് ഒരാൾ ലക്ഷ്മിയുടെ അരികിലായി ഇരുന്നത്..
"രാജീവേട്ടൻ..."... ലക്ഷ്മി അവനെ കണ്ട് ഒന്ന് ഞെട്ടി..
രാജീവ് ലക്ഷ്മിയെ ശ്രദ്ധിക്കാനെ പോയില്ല.. ലക്ഷ്മി രാജീവിനെ ഒന്ന് നോക്കി.. ആകെ ക്ഷീണിച്ച പോലെ... ലക്ഷ്മി തന്നെ നോക്കുന്നത് രാജീവ് അറിയുന്നുണ്ടായിരുന്നു... എങ്കിലും അത് കാണാത്ത രീതിയിൽ രാജീവ് ഇരുന്നു.. രാജീവിന്റെ അവഗണന ലക്ഷ്മിക്ക് സഹിക്കാൻ കഴിഞ്ഞില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു.. രാജീവ് അത് കണ്ടു... അവളുടെ സങ്കടം കണ്ട് അവന് വിഷമം ആയെങ്കിലും അവൾ ചെയ്തത് ഓർത്തപ്പോൾ അവന് ദേഷ്യം ആയി... രാജീവ് പുറത്തേക്ക് നോക്കി ഇരുന്നു... ലക്ഷ്മിയുടെ വീട്ടിൽ കാർ ചെന്ന് നിന്നു...
എല്ലാവരും ഇറങ്ങി... രാജീവ് മാത്രം കാറിൽ ഇരുന്നു...
"ഏട്ടൻ ഇറങ്ങുന്നില്ലേ...."... മനു അവനെ വിളിച്ചു...
"എന്താ ഇവിടെ...."...
"നമുക്ക് ഇന്ന് ഇവിടെ കഴിയാം... നാളെ രാവിലെ വീട്ടിലേക്ക് പോകാം.. ആകെ ഒരു ക്ഷീണം..."... മനു പറഞ്ഞു...
രാജീവ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... മനു കാറിന്റെ ഡിക്കിയിൽ നിന്ന് അവരുടെ ബാഗ് എടുത്തു രാജീവിനെയും കൂട്ടി വീടിനകത്തേക്ക് കയറി..
"സൗകര്യങ്ങൾ ഒക്കെ കുറവാണ്.."... സൗദാമിനി പറഞ്ഞു...
"സാരമില്ല അമ്മൂമ്മേ.."... രാജീവ് പറഞ്ഞു..
ലക്ഷ്മി അടുക്കളയിലേക്ക് പോയി അവർക്കായി ചായ ഇട്ടുകൊണ്ട് വന്നു... രാജീവ് ഒഴികെ എല്ലാവരും ചായ എടുത്തു...
"ഏട്ടൻ ചായ കുടിക്കുന്നില്ലേ..".. രാജീവ് ചായ എടുക്കാത്തത് കണ്ട് മനു ചോദിച്ചു..
"മ്... കുടിക്കാം...".. അങ്ങനെ പറഞ്ഞിട്ട് ലക്ഷ്മിയെ നോക്കാതെ രാജീവ് ചായ എടുത്തു കുടിച്ചു...
"എനിക്ക് ഒന്ന് കുളിക്കണം.."... രാജീവ് മനുവിനോട് പറഞ്ഞു...
"കുളിമുറിയിൽ കുളിക്കുന്നെങ്കിൽ കുളിക്കാം ഇല്ലെങ്കിൽ ഇവിടെ അടുത്ത് ഒരു കുളം ഉണ്ട് ..".. സൗദാമിനി പറഞ്ഞു...
"എന്നാൽ കുളത്തിൽ കുളിച്ചിട്ട് തന്നെ കാര്യം..".. മനു ചിരിയോടെ പറഞ്ഞു...
മനു സഹദേവനെയും രാജീവിനെയും കൂട്ടി കുളത്തിലേക്ക് പോയി.. ലക്ഷ്മിയും സൗദാമിനിയും ചേർന്ന് അവർക്കുള്ള ഭക്ഷണം തയ്യാറാക്കി...
കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ കഴിക്കാൻ ഉള്ള ഭക്ഷണം എല്ലാം എടുത്ത് വെച്ചിരുന്നു...
"ചേച്ചി അടിപൊളി ആയിട്ടുണ്ട്.."... മനു പറഞ്ഞു...
"പോടാ... ഞാൻ പെട്ടെന്ന് വെച്ചതാണ്...." ലക്ഷ്മി ചിരിയോടെ പറഞ്ഞിട്ട് രാജീവിനെ നോക്കി... അവൻ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു...
ഭക്ഷണം എല്ലാം കഴിഞ്ഞു അവർ കുറച്ചു നേരം വിശ്രമിച്ചു.. ഇടയ്ക്ക് സഹദേവൻ വീട്ടിലേക്കു വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.. വൈകുന്നേരം ആയപ്പോൾ അവർ മൂന്നു പേരും കൂടെ പുറത്തേക്ക് പോയി.. തിരിച്ചു വന്നപ്പോൾ ഹോട്ടലിൽ നിന്ന് ഭക്ഷണം ഒക്കെ വാങ്ങി ആണ് വന്നത്... രാജീവിന്റെ പെരുമാറ്റം ലക്ഷ്മിയെ വളരെ അധികം വേദനിപ്പിച്ചു.... അവനോട് ഒന്ന് സംസാരിക്കാൻ അവൾ തീരുമാനിച്ചു...
"ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ.."... അവനെ തനിച്ചു കണ്ടപ്പോൾ ലക്ഷ്മി ചോദിച്ചു..
"എന്റെ വിവാഹം നിശ്ചയിച്ചു... അടുത്ത മാസം ആണ്.. താൻ വരണം...".. അവളെ നോക്കി രാജീവ് പറഞ്ഞു...
ലക്ഷ്മി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി... പെട്ടെന്ന് അവൾ കരഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി...
"ചേച്ചി എന്തിനാണ് കരഞ്ഞു കൊണ്ട് പോയത്... ഏട്ടൻ എന്തെങ്കിലും പറഞ്ഞോ".... മനു രാജീവിന്റെ അടുത്തേക്ക് വന്നു...
"ഏയ്... ഞാൻ എന്റെ വിവാഹക്കാര്യം പറഞ്ഞതാണ്.. അത് കേട്ടപ്പോൾ അവൾ കരഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി...".…
"ഏട്ടന് ഇത്തിരി കൂടുന്നുണ്ട്.... ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കരുത്...."....
"അവൾക്ക് മാത്രമേ വിഷമം ഉള്ളൂ... നീ എന്താ എന്റെ സ്ഥിതി മനസിലാക്കാത്തത്.. എന്നെ ഉപേക്ഷിച്ചു അല്ലേ അവൾ പോയത്... ഇത്രയും നാളും ഞാൻ അനുഭവിച്ച വേദന... ഏതായാലും ഇപ്പോൾ ഇങ്ങനെ പോകട്ടെ... അവളും കുറച്ചു വേദനിക്കട്ടെ..."...
"തെറ്റ് നമ്മുടെ ഭാഗത്തും ഉണ്ടല്ലോ… അന്ന് ചേച്ചിയെ ഒന്ന് വിളിക്കേണ്ടത് ആയിരുന്നു… എന്നാലും പാവം ചേച്ചി..."... മനു വിഷമത്തോടെ പറഞ്ഞു....
"ഞാനും പാവം ആണ്.. അമ്മാവൻ പറഞ്ഞത് കൊണ്ടല്ലേ അവളെ വിളിക്കാഞ്ഞത്… അതിന് എല്ലാവരെയും സങ്കടപെടുത്തി അവൾ പോകുമെന്ന് വിചാരിച്ചോ…"... രാജീവ് ചിരിയോടെ പറഞ്ഞു...
ഇതേ സമയം ലക്ഷ്‌മി മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
"എന്നെ ഇപ്പോൾ ഇഷ്ടം ഇല്ലായിരിക്കും... ആരോടും പറയാതെ പോന്നത് ഞാൻ അല്ലേ... ഏട്ടൻ കെട്ടുന്ന കുട്ടി ആരായാലും എനിക്ക് ഒന്നും ഇല്ല..."... മനസിനെ സ്വയം ആശ്വസിപ്പിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു... പക്ഷേ അതിൽ അവൾ പരാജയ പെട്ടു....
"അതേ എനിക്ക് കുടിക്കാൻ ഇത്തിരി ചൂട് വെള്ളം വേണം..."... രാജീവ് അവളുടെ മുറിയുടെ അടുത്ത് ചെന്ന് പറഞ്ഞു...
രാജീവിന്റെ ശബ്ദം കേട്ട് ലക്ഷ്മി കണ്ണുകൾ തുടച്ചു കൊണ്ട് ഇറങ്ങി വന്നു...
"രാത്രി കിടക്കുമ്പോൾ കുടിക്കാൻ ആണ്... വെള്ളം മാറി കുളിച്ചത് കൊണ്ടാണ് എന്ന് തോന്നുന്നു എനിക്ക് തൊണ്ടയ്ക്ക് എന്തോ പോലെ...".... രാജീവ് പറഞ്ഞു....
ലക്ഷ്മിക്ക് അവൻ പറഞ്ഞത് കേട്ട് വെപ്രാളം ആയി... അവൾ വേഗം അടുക്കളയിലേക്ക് പോയി ... കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു ഫ്ലാസ്കിൽ ചൂട് വെള്ളവും ആയി വന്നു..
"ധാ വെള്ളം... പിന്നെ ഇത് കുടിക്ക് തൊണ്ട വേദന മാറും.. പനി ഉണ്ടെങ്കിൽ അതും..."... ലക്ഷ്മി കയ്യിൽ ഇരുന്ന ഒരു ഗ്ളാസ് അവന് നേരെ നീട്ടി...
"എന്താ ഇത്.."...
"ചുക്ക് കാപ്പി ആണ്.."...
"താങ്ക്സ്.... ഞാൻ കെട്ടാൻ പോകുന്നവളും തന്നെ പോലെ ആയാൽ മതിയായിരുന്നു.. എനിക്ക് വയ്യ എന്ന് കേൾക്കുമ്പോൾ വെപ്രാളപ്പെട്ടു എനിക്കായി മരുന്ന് ഒക്കെ ഉണ്ടാക്കി ഇതുപോലെ തരുന്നവൾ.."... രാജീവ് ചിരിയോടെ പറഞ്ഞു....
ലക്ഷ്മി അവനെ വേദനയോടെ ഒന്ന് നോക്കി..
"ഏട്ടൻ വിഷമിക്കേണ്ട... ഏട്ടൻ ആഗ്രഹിച്ചത് പോലെ ഒരു പെണ്കുട്ടിയെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.."...
"താങ്ക്സ്"... രാജീവ് പറഞ്ഞു...
ലക്ഷ്മി വേഗം തന്നെ മുറിയിലേക്ക് പോയി.. അവളുടെ പോക്ക് കണ്ട് രാജീവ് ചിരിയോടെ നിന്നു. അവൻ ചിത്തുവിനെ വിളിച്ചു ചിലതൊക്കെ പറഞ്ഞു...
പിറ്റേ ദിവസം അവർ നാട്ടിലേക്ക് തിരിച്ചു... നാട്ടിലേക്ക് കാർ ഓടിച്ചത് രാജീവ് ആണ്.. ലക്ഷ്മി അവനെ നോക്കാതെ ഇരിക്കാൻ ശ്രമിച്ചു... എങ്കിലും അവൾക്ക് പൂർണ്ണമായും അതിന് കഴിഞ്ഞില്ല... പോകുന്ന വഴിക്ക് സഹദേവൻ ലക്ഷ്മിയെ കൂട്ടി തുണിക്കടയിൽ കയറി അവൾക്കുള്ള ഡ്രെസ്സുകൾ എടുത്തു.... ലക്ഷ്മി വേണ്ട എന്നു പറഞ്ഞിട്ടും അയാൾ കേട്ടില്ല...
"നിനക്ക് അച്ഛൻ ആയ ഞാൻ വാങ്ങി തരുന്നത് ആണ്.. ഇത് മോള് വേണ്ട എന്ന് വെക്കരുത്...".. അയാൾ പറഞ്ഞു... ലക്ഷ്മി ചിത്തുവിനും വേണ്ടി കുറച്ചു ഡ്രെസ്സുകൾ എടുത്തു... വീണ്ടും അവർ യാത്ര തുടർന്നു....
കാർ മനുവിന്റെ വീട്ടിലേക്ക് കയറി.. കാർ വന്ന ശബ്ദം കേട്ട് ചിത്തു ഇറങ്ങി വന്നു..
"അമ്മേ ദേ ചേച്ചി വന്നു..."... ചിത്തു മുറ്റത്തു നിന്ന് കൊണ്ട് വിളിച്ചു പറഞ്ഞു...
ലക്ഷ്മി അവളെ നോക്കി ചിരിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.. രാജീവും മനുവും കാറിൽ നിന്ന് സാധങ്ങൾ ഒക്കെ എടുത്തുകൊണ്ട് വീട്ടിലേക്ക് കയറി....
"ഏട്ടന്റെ കല്യാണത്തിന് ചേച്ചി വരുമെന്ന് ഞാൻ ഇപ്പോഴും അമ്മയോട് പറഞ്ഞതെ ഉള്ളൂ...".. ചിത്തു ചിരിയോടെ പറഞ്ഞു.. ചിത്തു പറഞ്ഞത് കേട്ട് മനസ്സ് വേദനിച്ചു എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് അവൾ ചിത്തുവിനെ നോക്കി..
രമണി അവിടേക്ക് വന്നു...
"വാ മോളെ.. അമ്മയും കയറി വാ..".. അവർ രണ്ടു പേരെയും വിളിച്ചു കൊണ്ട് രുഗ്മിണിയുടെ മുറിയിലേക്ക് ചെന്നു...
"അവൾ മയക്കത്തിൽ ആണ്.. മോള് പോയതിന്റെ വിഷമത്തിൽ ആണ് അവൾ ഇങ്ങനെ ആയത്..."..
രമണി പറഞ്ഞത് കേട്ട് കരഞ്ഞു കൊണ്ട് ലക്ഷ്മി അവരുടെ അടുത്തേക്ക് ഇരുന്നു...
"അമ്മേ.."... രുഗ്മിണിയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ വിളിച്ചു... തന്നെ ആരോ കരഞ്ഞു കൊണ്ട് വിളിക്കുന്നത് കേട്ട് രുഗ്മിണി ഉണർന്നു... മുന്നിൽ ലക്ഷ്മിയെ കണ്ട് ഒരു നിമിഷം അവർ അമ്പരന്നു.. പെട്ടെന്ന് അവർ പൊട്ടിക്കരഞ്ഞു...
ലക്ഷ്മി അവരെ താങ്ങി എഴുന്നേൽപ്പിച്ചു... രുഗ്മിണി കരഞ്ഞു കൊണ്ട് ലക്ഷ്മിയെ കെട്ടിപ്പിടിച്ചു..
"എന്നോട് ക്ഷമിക്ക് മോളെ.... സത്യം ഒന്നും അറിയാതെ എന്റെ കുട്ടിയുടെ മനസ്സ് ഞാൻ വേദനിപ്പിച്ചു... മനസ്സറിയാതെ പറഞ്ഞു പോയതിന് ഞാൻ മോളോട് ക്ഷമ ചോദിക്കുന്നു..".... അവർ കരഞ്ഞു കൊണ്ട് പറഞ്ഞു...
"എനിക്ക് വിഷമം ഇല്ല അമ്മേ.. അമ്മയെ ഞാൻ എന്റെ സ്വന്തം അമ്മയായി ആണ് കണ്ടത്..". ലക്ഷ്മി കരഞ്ഞു കൊണ്ട് പറഞ്ഞു.. അവരെ രണ്ടു പേരെയും തനിച്ചു വിട്ട് എല്ലാവരും പുറത്തേക്ക് ഇറങ്ങി...
"അമ്മൂമ്മ കുറച്ചു നേരം കിടക്ക്.. ഒരുപാട് യാത്ര ചെയ്ത് വന്നത് അല്ലേ..."... ചിത്തു സൗദാമിനിക്ക് മുറി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു...
"ഒന്ന് കിടക്കണം എന്ന് വിചാരിച്ചതെ ഉള്ളു....".. സൗദാമിനി ചിരിയോടെ പറഞ്ഞു...
ചിത്തു കട്ടിലിൽ കിടന്ന കിടക്ക വിരി ഒന്ന് കുടഞ്ഞു വിരിച്ചു...
"അമ്മൂമ്മ കിടന്നോ... ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെല്ലട്ടെ...".. ചിത്തു രുഗ്മിണിയുടെ മുറിയിലേക്ക് ചെന്നു... ലക്ഷ്മി അപ്പോഴേക്കും അവിടെ കിടന്ന് ഉറങ്ങിയിരുന്നു...
"ആഹാ ചേച്ചി ഉറങ്ങിയോ..."....
"ശ്... ശബ്ദം ഉണ്ടാക്കാതെ..".... രുഗ്മിണി അവളോട് പറഞ്ഞു... ചിത്തുവിന്റെ ശബ്ദം കേട്ട് ലക്ഷ്മി ഉണർന്നു..
"അയ്യോ... ചേച്ചി ഉണർന്നോ..."... ചിത്തു ചിരിയോടെ ലക്ഷ്മിയുടെ അടുത്തേക്ക് ഇരുന്നു....
"അമ്മൂമ്മ....".... ലക്ഷ്മി ചോദിച്ചു...
"അമ്മൂമ്മ അപ്പുറത്തെ മുറിയിൽ കിടപ്പുണ്ട്... യാത്ര ചെയ്ത് വന്നത് അല്ലേ.. ഞാൻ പറഞ്ഞു കുറച്ചു നേരം കിടക്കാൻ..."...
"അമ്മ വാ നമുക്ക് പുറത്തേക്ക് ഒക്കെ ഒന്നിറങ്ങാം...".. ലക്ഷ്മി രുഗ്മിണിയെ പിടിച്ചെഴുനേല്പിച്ചു പുറത്തേക്ക് ഇറക്കി.... രമണിയും ലക്ഷ്മിയും ചിത്തുവും കൂടി ഭക്ഷണം ഒക്കെ ഉണ്ടാക്കി... സൗദാമിനിയും രുഗ്മിണിയും അവർ ചെയ്യുന്നത് ഒക്കെ നോക്കി അടുക്കളയിൽ ഇരുന്നു..
പിറ്റേന്ന് രാജീവും രമണിയും ചിത്തുവും വീട്ടിലേക്ക് പോയി.. രാജീവ് അപ്പോഴും ലക്ഷ്മിയെ ശ്രദ്ധിക്കാൻ പോയില്ല... ലക്ഷ്മി മൗനമായി ഇരിക്കുന്നത് കണ്ട് മനു അവളുടെ അടുത്തേക്ക് ചെന്നു...
"എന്താ ചേച്ചി.. ചേച്ചി ഇപ്പോഴും അമ്മ പറഞ്ഞതൊക്കെ ഓർത്തു ഇരിക്കുക ആണോ... ഇങ്ങോട്ട് വരേണ്ട എന്ന് തോന്നിയോ....."... മനു വിഷമത്തോടെ ചോദിച്ചു....
"ദേ ചെക്കാ ആവശ്യമില്ലാത്തത് പറയരുത്... അത് എന്റെ അമ്മ ആണ്.."... ലക്ഷ്മി ചിരി വരുത്തി കൊണ്ട് പറഞ്ഞു... അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
"ചേച്ചിയുടെ മനസിൽ എന്തോ ഉണ്ട്... അതു കൊണ്ടല്ലേ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്...".. മനു പറഞ്ഞു..
പെട്ടെന്ന് ലക്ഷ്മി പൊട്ടിക്കരഞ്ഞു...
"എന്താ ചേച്ചി... എന്തിനാ കരയുന്നത്..."...
"അത്.. രാജീവേട്ടൻ..."... ഏങ്ങലോടെ ലക്ഷ്മി പറഞ്ഞു..
"രാജീവേട്ടൻ എന്തെങ്കിലും പറഞ്ഞോ.."... മനു ദേഷ്യത്തോടെ ചോദിച്ചു...
"ഇല്ല... "....
"പിന്നെ.."....
"ഏട്ടന് എന്നെ ഇഷ്ടം അല്ല... വേറെ കല്യാണം കഴിക്കാൻ പോകുവാണ് എന്ന്..."...
"ഒ.. ഇതിനായിരുന്നോ ഇങ്ങനെ വിഷമിച്ചിരുന്നത്... രാജീവേട്ടന് ചേച്ചിയെ വേണ്ടെങ്കിൽ വേണ്ട... ചേച്ചിക്ക് ഞാൻ നല്ലൊരാളെ കണ്ടു പിടിക്കും..".. മനു ചിരിയോടെ പറഞ്ഞു..
ലക്ഷ്മി മനു പറഞ്ഞത് കേട്ട് അവനെ മിഴിച്ചു നോക്കി...
"എനിക്ക് മറക്കാൻ പറ്റുന്നില്ല..."... ലക്ഷ്മി വീണ്ടും പറഞ്ഞു....
"പഴയതൊക്കെ മറന്നേ പറ്റൂ.. രാജീവേട്ടൻ പുതിയൊരു ജീവിതത്തിലേക്ക് കടക്കുക ആണ്.. ചേച്ചി ആയിട്ട് അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്..".. മനു ദേഷ്യത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റ് പോയി.. ലക്ഷ്മി വിഷമത്തോടെ ഇരുന്നു...
"ഞാൻ ആയിട്ട് ഏട്ടന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല..."... ലക്ഷ്മി കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു... ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു... ലക്ഷ്മിയുടെ സ്നേഹ പരിചരണത്താൽ രുഗ്മിണിയുടെ അസുഖം എല്ലാം മാറി..
"നാളെ മോളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട്... ".. സഹദേവൻ പറഞ്ഞത് കേട്ട് ലക്ഷ്മി ഞെട്ടിപ്പോയി...
"എനിക്ക് ഇപ്പോൾ കല്യാണം വേണ്ട അച്ഛാ.... ഞാൻ നിങ്ങൾക്കൊപ്പം കുറച്ചു കാലം കഴിഞ്ഞോട്ടെ...."...
"എന്നായാലും മോൾക്ക് ഒരു ജീവിതം വേണ്ടേ... അവർ വന്ന് മോളെ ഒന്ന് കണ്ടോട്ടെ....".... സഹദേവൻ ചിരിയോടെ പറഞ്ഞു.. ലക്ഷ്മി എല്ലാവരെയും മാറി മാറി നോക്കി... എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾ ഒന്നും പറയാൻ പോയില്ല...
പിറ്റേന്ന് പത്തു മണി ആയപ്പോൾ ഒരു കാർ സഹദേവന്റെ മുറ്റത്തു വന്ന് നിന്നു.... സഹദേവൻ കാറിൽ വന്നവരെ കൂട്ടി അകത്തേക്ക് കയറി...
"രുക്കു.. മോളെ വിളിക്ക്..."... സഹദേവൻ അകത്തേക്ക് നോക്കി പറഞ്ഞു.. രുഗ്മിണി ലക്ഷ്മിയെയും കൂട്ടി വന്നു..... ലക്ഷ്മി മുഖം ഉയർത്തിയതെ ഇല്ല... അവൾ ചായ കൊടുത്തിട്ട് പെട്ടെന്ന് അകത്തേക്ക് പോയി..
"പയ്യന് പെണ്കുട്ടിയോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാം..."... സഹദേവൻ ഹാളിൽ ഇരുന്ന് പറയുന്നത് ലക്ഷ്മി കേട്ടു... അവൾ ജനലിൽ കൂടെ പുറത്തേക്ക് നോക്കി നിന്നു.. വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടും അവൾ തിരിഞ്ഞു നോക്കി ഇല്ല....
"എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ല..."... കുറച്ചു നേരം ആയിട്ടും പിന്നിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ ലക്ഷ്മി പറഞ്ഞു... അപ്പോഴും അവൾ തിരിഞ്ഞു നോക്കിയില്ല... പെട്ടെന്ന് തന്റെ ഇടുപ്പിലൂടെ രണ്ടു കൈകൾ വരിഞ്ഞു മുറുക്കുന്നത് കണ്ട് ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി...
"രാജീവേട്ടൻ..."...
"എന്താടി നിനക്ക് ഈ കല്യാണത്തിന് സമ്മതം അല്ലേ..."... രാജീവ് അവളെ തിരിച്ചു നിർത്തി ചോദിച്ചു...
അത് വരെ അനുഭവിച്ച വിഷമവും സങ്കടവും എല്ലാം ഓർത്തപ്പോൾ ലക്ഷ്മി ദേഷ്യത്തോടെ അവനെ നോക്കി...
"ഇല്ല.. എനിക്ക് ഇഷ്ടമില്ല. ഹോസ്പിറ്റലിൽ നിന്ന് ഞാൻ വീട്ടിലേക്കു പോയിട്ട് എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലല്ലോ..."... ലക്ഷ്മി അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
രാജീവ് അവളെ തന്നിലേക്ക് ചേർത്തു വരിഞ്ഞു മുറുക്കി അവളുടെ മുഖത്തേക്ക് നോക്കി.. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു... അത് കണ്ട് രാജീവ് വല്ലാതെ ആയി..
"എന്നോട് എന്താ മിണ്ടാഞ്ഞത്... എന്നെ ഇഷ്ടം ഇല്ല വേറെ കെട്ടാൻ പോകുവാണ് എന്ന് പറഞ്ഞില്ലേ...."... ലക്ഷ്മി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മാന്തുകയും അടിക്കുകയും ഒക്കെ ചെയ്തു... ഒരു ചിരിയോടെ രാജീവ് അതെല്ലാം കൊണ്ട് നിന്നു... ലക്ഷ്മി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി നിന്നു...
"അമ്മാവന് അസുഖം മാറിയിട്ട് നേരിട്ട് വന്നു നിന്നെ കാണാൻ ആയിരുന്നു.. അമ്മാവൻ പറഞ്ഞിട്ടാണ് നിന്നെ വിളിക്കാഞ്ഞത്… അതിന് നീ എല്ലാവരെയും ഉപേക്ഷിച്ചു പോകുമെന്ന് അറിഞ്ഞില്ല… നിന്നെ മറന്ന് ഈ രാജീവിന് ഒരു ജീവിതം ഉണ്ടോടി..".. ഒരു ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി അവൻ പറഞ്ഞു....
"പിന്നെ അങ്ങനെ ഒക്കെ പറഞ്ഞ് എന്നെ വേദനിപ്പിച്ചത് എന്തിനാ...".. ലക്ഷ്മി കരഞ്ഞു കൊണ്ട് ചോദിച്ചു... അതിനു മറുപടി ആയി രാജീവ് അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.. ദീർഘ ചുംബനത്തിന് ശേഷം അവൻ പതിയെ അവളുടെ ചുണ്ടിൽ നിന്ന് തന്റെ ചുണ്ടുകൾ വേർപെടുത്തി...
"നീ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഞാൻ വേദനിച്ചതോ.."... വേദനയോടെ രാജീവ് ചോദിച്ചു..
"ഞാൻ... എനിക്ക്... ".... വാക്കുകൾ കിട്ടാതെ ലക്ഷ്മി വിഷമിച്ചു.... പെട്ടെന്ന് അവൾ അവന്റെ മുഖം പിടിച്ചു താഴ്ത്തി മുഖത്താകെ ചുംബനം കൊണ്ട് മൂടി..
"സങ്കടങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ രണ്ടുപേരും പുറത്തേക്ക് വരണം.."..
വാതിലിന്റെ അടുക്കൽ വന്ന് മനു പറഞ്ഞപ്പോൾ ആണ് അവർ രണ്ടു പേരും അകന്നു മാറിയത്..
"നശിപ്പിച്ചു...".... രാജീവ് പറഞ്ഞത് കേട്ട് ലക്ഷ്മി നാണത്തോടെ അവനെ നോക്കി... രാജീവ് പുറത്തേക്ക് ഇറങ്ങി മനുവിനെ ഒന്നു സൂക്ഷിച്ചു നോക്കി...
"എന്റെ ഏട്ടാ ചേച്ചിയെ ഏട്ടന് തന്നെ അല്ലേ കെട്ടിച്ചു തരുന്നത്.....".. മനു അവനെ കളിയാക്കി പറഞ്ഞു... മനുവിനെ ഒന്ന് ഇളിച്ചു കാണിച്ചിട്ട് രാജീവ് ഹാളിലേക്ക് ചെന്നു... ലക്ഷ്മി ആരെയും നോക്കാതെ പിന്നാലെ ചെന്നു...
"കുറച്ചു ദിവസം ആയിട്ട് എന്റെ മോള് വിഷമത്തിൽ ആയിരുന്നു... എന്ത് ചെയ്യാനാ. എല്ലാം ഈ രാജീവിന്റെയും മനുവിന്റെയും പ്ലാൻ ആയിരുന്നു..." സഹദേവൻ ചിരിയോടെ പറഞ്ഞു. അത് കേട്ട് എല്ലാവരും ലക്ഷ്മിയെ നോക്കി.. അവൾ നാണത്തോടെ രുഗ്മിണിക്ക് പിന്നിൽ ആയി നിന്നു..
നല്ലൊരു ദിവസം നോക്കി സഹദേവൻ രാജീവിന്റെയും ലക്ഷ്മിയുടെയും വിവാഹം നടത്തി...
രണ്ടു വർഷത്തിന് ശേഷം....
"എടാ കൊച്ചു കള്ളാ അവിടെ നിൽകേടാ...".. സഹദേവൻ ലക്ഷ്മിയുടെയും രാജീവിന്റെയും ആദ്യ കണ്മണി റിച്ചു എന്നു വിളിക്കുന്ന ഋഷിയുടെ പിന്നാലെ ആണ്.. രാജീവിന്റെ ലക്ഷ്മിയോടുള്ള സ്നേഹ കൂടുതൽ കാരണം ലക്ഷ്മി ഇപ്പോൾ രണ്ടാമതും ഗർഭിണി ആണ്... സഹദേവനും കുടുംബവും രാജീവിന്റെ വീടിന് അടുത്തായി സ്‌ഥലം വാങ്ങി പുതിയ വീട് വെച്ചു.... മനസ്സറിയാതെ എങ്കിലും തന്റെ മകളോട് ചെയ്തതിനു പരിഹാരം ആയി കൂടുതൽ സ്നേഹവും കരുതലും സഹദേവൻ തന്റെ ചെറുമകന് കൊടുക്കുക ആണ്...
സഹദേവനും രുഗ്മിണിയും രമണിയും തന്റെ കൊച്ചു മകന്റെ കുസൃതികൾ ഒക്കെ ആസ്വദിച്ചു വീട്ടിൽ ഇരിക്കുക ആണ്.. മനു സഹദേവന്റെ സൂപ്പർമാർക്കറ്റ് ഏറ്റെടുത്തു... രണ്ടു കുടുംബവും മനുവിന്റെയും ചിത്തുവിന്റെയും വിവാഹം നടത്താൻ ഉള്ള ഒരുക്കത്തിൽ ആണ് .. രാജീവിന്റെയും ലക്ഷ്മിയുടെയും ജീവിതം ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ആയി മുന്നോട്ട് പോയി......
ശുഭം....
✍️✍️സന്തോഷ് ശശി...
രാജീവിനെയും ലക്ഷ്മിയെയും ഇഷ്ടപ്പെട്ട വായനക്കാർക്ക് നന്ദി.. ഈ കഥ ഒരു ചെറു കഥ ആയിട്ട് എഴുതാൻ ആണ് ഉദ്ദേശിച്ചത്... എഴുതി വന്നപ്പോൾ തുടർക്കഥ ആയിട്ട് എഴുതാം എന്ന് വെച്ചു... ഞാൻ എന്റേത് ആയ ശൈലിയിൽ ആണ് എഴുതിയത്... ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു.... എന്റെ കഥകൾ വായിച്ചു എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ നല്ലവരായ വായനക്കാർക്കും ഞാൻ നന്ദി അറിയിക്കുന്നു... തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു....
#✍ തുടർക്കഥ #കഥ,ത്രില്ലെർ,ഹൊറർ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
![✍ തുടർക്കഥ - ೧೧೧೧ @೨೦@ ೧೦೦೧೧೨೧೪' ೮oಊ] ೧೧೧೧ @೨೦@ ೧೦೦೧೧೨೧೪' ೮oಊ] - ShareChat ✍ തുടർക്കഥ - ೧೧೧೧ @೨೦@ ೧೦೦೧೧೨೧೪' ೮oಊ] ೧೧೧೧ @೨೦@ ೧೦೦೧೧೨೧೪' ೮oಊ] - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_144328_1d3bf88d_1767611129205_sc.jpg?tenant=sc&referrer=pwa-sharechat-service&f=205_sc.jpg)
