ഒരു സ്ത്രീയേറ്റവും സുന്ദരമായിരിക്കുന്നത് അവൾക്ക് അവളോട് പ്രണയം തോന്നുമ്പോഴാകാം ! താനേറ്റവും സുന്ദരിയാണെന്ന് ഒരുവൾക്ക് തോന്നുന്നത് അവളിൽ സ്നേഹം നിറയുമ്പോഴോ ആ സ്നേഹത്തെ മനോഹരമായി പരിഗണിക്കുമ്പോഴോ തന്നെയാകാം !
ഒരുവൾ ഏറ്റവും മനോഹരമായി അവളെ അടയാളപ്പെടുത്തുന്നത് അവൾക്കുള്ളിലെ ലോകം അവളെയറിയുമ്പോഴുമാകാം ! ഒരുവൾ ഏറ്റവും ആഴത്തിൽ അവളെതന്നെ ഇറക്കി വിടുന്നത്
ഒരു ലോകം അവൾക്കിഷ്ടമുള്ളത് പോലെ അവൾക്കു മുന്നിൽ തെളിയുമ്പോഴുമാകാം !
ഒരുവൾ ഏറ്റവും മനോഹരമായി ചിരിക്കുന്നത് അവൾക്കുള്ളിലെ വിചാരങ്ങളെ പ്രകടിപ്പിക്കുമ്പോഴാകാം!ഒരുവൾ ഏറ്റവും സമാധാനത്തിലാകുന്നത് തന്നെത്തന്നെ സ്വയമറിഞ്ഞു ഉയർത്തി പിടിക്കുമ്പോഴുമാകാം !
ഒരുവൾ അവളെത്തന്നെ ആഴത്തിൽ സ്നേഹിക്കുന്നത് എന്തിനേക്കാളും സ്വയം വാല്യു ചെയ്യുമ്പോഴുമാകാം!!ഒരുവൾ ഏറ്റവും തൃപ്തിയറിയുന്നത് അവൾക്കുള്ളിലെ അവൾക്ക് സമാധാനം നല്കുമ്പോഴുമാകാം !
ഒരു സ്ത്രീയേറ്റവും സുന്ദരമായിരിക്കുന്നത് അവൾക്കുള്ളിലെ അവളെ ബഹുമാനിക്കുമ്പോഴാകാം ! ഒരുവൾ ഏറ്റവും ശക്തയാകുന്നത് അവളിലെ സ്വാതന്ത്ര്യത്തെ ആസ്വദിക്കുമ്പോഴുമാകാം !!
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
