ShareChat
click to see wallet page
ചുറ്റും തിരയൊടുങ്ങാത്ത ലോകമുണ്ടെങ്കിലും, എവിടെയോ തനിയെ ഞാനെന്ന തോന്നൽ. നനഞ്ഞ മൺവഴി, കൂടെങ്ങും നിഴലില്ല, മനസ്സിന്റെ മൂകമാം തീരത്തലഞ്ഞി ഞാൻ. ഓരോ ചിരിയിലും ഒളിപ്പിച്ച നോവുണ്ടേ, ആരുമറിയാത്തൊരു വിതുമ്പൽ മാത്രം. ദൂരെയേതോ താരം കണ്ണടച്ചിട്ടപ്പോൾ, ഇരുളിൽ ഞാൻ തപ്പിയൊരാശ്വാസക്കൈകൾ. പഴയ പാട്ടുകൾ കാതിൽ വന്നലയുമ്പോൾ, വിടചൊല്ലിയോർമ്മകൾ വേട്ടയാടിടുന്നു. വന്നുപോയ വസന്തങ്ങൾ നിറം മായും, ഈ ജാലകത്തിനപ്പുറം കാറ്റൊഴിഞ്ഞൂ. എനിക്കായി മാത്രം വിരുന്നെത്തും മൗനത്തിൽ, ഈ ലോകം ഒരു ചിത്രം പോലെ നിൽക്കുന്നു. ഒരു വാക്കിനായ്, ഒരു സ്പർശത്തിനായ് മാത്രം, ഞാനിപ്പോഴും കാത്തിരിക്കുന്നു, തനിയെ...#🌞 ഗുഡ് മോണിംഗ് #😔വേദന #🎵 Song Status 🎧 #😔Sad Status #malayalam
😔വേദന - ShareChat
00:21

More like this