അലാറം അഞ്ചു പ്രാവശ്യം സ്നൂസ് ചെയ്തു കഴിഞ്ഞു രാധ.. ആറാമത്തെ പ്രാവശ്യം അലാറം അടിച്ചപ്പോൾ രാധ എഴുനേൽക്കാൻ ശ്രമിച്ചു….
“ഈശ്വര ഗുരുത്വാകർഷണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് രാവിലെയാണെന്ന് തോന്നുന്നു… എണീക്കാൻ നോക്കുമ്പോൾ കിടക്കയിലേക്ക് തന്നെ വീഴുന്നു… പോരാത്തതിന് കുംഭകർണ്ണൻ്റെ ആത്മാവും കേറിയെന്ന് തോന്നുന്നു.. പണ്ടാരം കണ്ണു തുറക്കാൻ പറ്റുന്നില്ല…”
അടുക്കളയിൽ ഉറക്കച്ചടവോടെ രാധ നിൽക്കുന്നു… എവിടുന്നു തുടങ്ങണം എന്നറിയില്ല…
“ഓ.. ഇന്നെനിക്ക് വയ്യാ എല്ലാവർക്കും ടിഫിനും പ്രാതലും ഉണ്ടാക്കാൻ.. എന്തോരം പണിയാണ്...”
കുട്ടികളേയും ഭർത്താവിനേയും പുറത്തുനിന്ന് പ്രാതലും ടിഫിനും കഴിച്ചോളാനെന്നും പറഞ്ഞയക്കുന്നു….
“മുറ്റം അടിച്ചുവാരണം.. പാത്രം കഴുകണം.. തുണികൾ തിരുമ്പാനുണ്ട്.. അടിച്ചുവാരി തുടക്കണം… എൻ്റീശ്വര… എനിക്ക് ആലോചിച്ചിട്ട് തന്നെ വയ്യാതായി…”
കുറച്ച് കഴിഞ്ഞ് തൊട്ടടുത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുന്നു..
“ദേവീ… നിൻ്റെ പണിയെല്ലാം കഴിഞ്ഞോ”
“ഉവ്വ് ചേച്ചീ… എല്ലാം കഴിഞ്ഞു… ചേച്ചിയുടെ മുഖത്തെന്താ ഒരു വയ്യായ്ക… എന്തു പറ്റി .”
“ഒന്നും പറയണ്ട.. രാവിലെ എണീക്കാൻ വൈകി.. പിന്നെ എത്രയാ പണികൾ… “
“അതിനു ചേച്ചിക്ക് പുറം ജോലികൾ ചെയ്യാൻ പണിക്കാരുണ്ടല്ലോ… അതൊക്കെ പോട്ടെ കൂട്ടാനും ഉപ്പേരിയും വെച്ചോ… “
“ഉവ്വ്… കൂട്ടാൻ ഇല്ലാന്ന് വെച്ചു.. ഉപ്പേരി വേണ്ടാന്നും വെച്ചു…”
“നല്ല വരൈറ്റി ആണല്ലോ…. ഇടയ്ക്ക് ഇങ്ങനേം ആവാലോ.. ല്ലെ… ചേച്ചീ…
”
രചന - Geetha Murali
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ