ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
ShareChat
click to see wallet page
@captianmiller20
captianmiller20
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
അനുരാധയുടെ മടിയിൽ സുഖമായുറങ്ങിയിരുന്ന വൈഗ മോൾ പതിയെ കണ്ണ് തുറന്നു. അവൾ ചുറ്റും നോക്കി. ​പെട്ടെന്ന്, എന്തോ ഒരു കുസൃതി ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അവൾ തൻ്റെ കുഞ്ഞിക്കൈകൾ നീട്ടി, ഡ്രൈവിംഗ് സീറ്റിലിരുന്ന ദേവനെ നോക്കി. അനുരാധ അവളുടെ നീക്കങ്ങൾ നോക്കി ദേവനെ മെല്ലെ തോണ്ടി വിളിച്ചു. അബദ്ധത്തിൽ എന്നപോലെ വൈഗമോളുടെ വായിൽ നിന്നും ആ കൊഞ്ചൽ ശബ്ദം പുറത്തുവന്നു, ​"അ... അച്ചാ!" ​അവളുടെ ശബ്ദം കേട്ട് ദേവൻ ഞെട്ടി. ഒരു നിമിഷം ഒരു മിന്നൽ പിണർപ്പ് അയാളിലൂടെ കടന്നു പോയ്‌….. ദേവന്റെ കണ്ണുകൾ അറിയാതെ നീങ്ങിയത്, അനുരാധയുടെ മുഖത്തേക്ക് ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അകത്തേക്കെടുത്ത ശ്യാസം പുറത്തേക്ക് തള്ളുവാനാകാതെ, നിശ്ചലമായ അവസ്ഥയായായിരുന്നു ദേവന്. ആദ്യമായാണ് കുഞ്ഞ് അങ്ങനെ ഒരു ശബ്ദം പുറത്തെടുക്കുന്നത്, അതും തന്നെ നോക്കി! ​അനുരാധയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ വാത്സല്യത്തോടെ മോളെ തന്നിലേക്ക് ചേർത്തു. ​"എൻ്റെ വാവേ... ഒന്നുകൂടി വിളിക്കെടി കള്ളിപെണ്ണേ... വീണ്ടും ഒന്നൂടെ പറയ് വാവേ..." അവൾ കൊഞ്ചിക്കൊണ്ട് മോളെ നോക്കി. ​അതുകേട്ട് വൈഗ മോൾ വീണ്ടും കൈകൾ നീട്ടി, കളങ്കമില്ലാത്ത ആ ചിരിയോടെ വീണ്ടും പറഞ്ഞു, "അച്ചാ... അച്ചാ..." ​അനുരാധയുടെ കണ്ണീർ മോളുടെ നെറ്റിയിൽ വീണു. അവൾ ദേവനെ നോക്കി. അവളുടെ വാക്കുകൾ സന്തോഷംകൊണ്ട് ഇടറി. ​"നോക്ക് ദേവേട്ടാ, മോളു വിളിച്ചതു കേട്ടോ... നമ്മുടെ മോളുടെ ആദ്യത്തെ വാക്ക്..." “നമ്മുടെ മോളോ…?” അല്പം വിറയലോടെയായിരുന്നു ദേവന്റെ ശബ്ദം, “അതെ നമ്മുടെ മോള്…!!” അനുരാധ മറുപടി പറഞ്ഞുകൊണ്ട് കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു. “ദേവേട്ടന് എന്തേലും സംശയമുണ്ടോ, വൈഗ മോള് നമ്മുടെ അല്ലെന്ന്…!!” “ഇല്ലെടോ… നിന്റെയീ മാറ്റം എന്നെ വല്ലാതെ, എങ്ങനെ കഴിയുന്നു അനു നിനക്ക്…. വാക്കുകൾ കൊണ്ട് ഒരിക്കലും ഉപമിക്കാൻ കഴിയില്ലെടോ തന്നെ…. ​“I'm always proud when I think of you… How beautiful you are… I have never seen anyone in this world with such a vast, pure, and big heart. ​God, thank you for giving her to me.” “ഈ ദേവേട്ടന് എന്താ വട്ടാണോ…?” അവൾ പതിയെ ചോദിച്ചു. അതെ ഇതും ഒരു വട്ട് തന്നെയാ…. ദേവന്റെ വട്ട്, ​ദേവൻ ഒരു നിമിഷം വണ്ടി റോഡരികിലേക്ക് നോക്കി, കാർ അവിടേക്ക് ഇറക്കി ഒതുക്കി നിർത്തി. സീറ്റ് ബെൽറ്റ് മാറ്റി അനുരാധയുടെയും മോളുടെയും അടുത്തേക്ക് തിരിഞ്ഞു. അവൻ വൈഗയെ വാത്സല്യത്തോടെ എടുത്തു നെഞ്ചോട് ചേർത്തു. ​"എൻ്റെ മോളെ..." അവൻ്റെ ശബ്ദം സന്തോഷംകൊണ്ട് തൊണ്ടയിൽ കുടുങ്ങി. പിന്നെ അനുവിന്റെ അടുത്തേക്ക് നീണ്ടു വന്നു അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു….. *********** കാറിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ ഉമ്മറത്ത് ഗോവിന്ദൻ മാഷും അടുക്കളയിൽ നിന്ന് ഓടിവന്ന ജനകിയമ്മയും അവരുടെ അടുത്തേക്ക് ചെന്നു. ​"എൻ്റെ കുട്ടികളെത്തിയല്ലോ!" ജനകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. അനുരാധയെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ ആശ്വാസത്തോടെ നെറ്റിയിൽ ചുംബിച്ചു. ​ഗോവിന്ദൻ മാഷ് അവളുടെ കയ്യിൽ നിന്നും വൈഗ മോളെ ദേവാങ്ങി. " എന്താടാ ദേവാ, വൈഗ മോൾടെ മുഖത്ത് വല്ലാത്തൊരു കനം…! എന്താണ് ജാഡകാട്ടി ഇരിക്കുന്നെ…?” “അവള് സംസാരിച്ചു തുടങ്ങിയതിന്റെ ജാടയാ അച്ഛാ….!!” ഡോർ തുറന്നു പുറത്തേക്ക് വന്ന ദേവൻ പറഞ്ഞതും അവർ ഞെട്ടിപ്പോയിരുന്നു. “സത്യാണോടാ, മോള് സംസാരിച്ചോ..?” “ഉവ്വമ്മേ…. എന്നെ നോക്കി, അച്ഛാ ന്ന്, ഒന്നല്ല രണ്ടല്ല… മൂന്നു പ്രാവശ്യം, ദേവൻ പറഞ്ഞതും മാഷ് അവളെ കുറച്ചു കൂടെ മുറുക്കെ പിടിച്ചു… “ഇനി അപ്പൂപ്പനെന്നും വിളിക്കണം കേട്ടോ!" മാഷ് കുഞ്ഞിന്റെ കവിളിൽ ഉമ്മവച്ചുകൊണ്ട് പറഞ്ഞു. ​ജനകിയമ്മ അത് കേട്ട് കൈകൂപ്പി ചിരിച്ചു. "എൻ്റെ കൃഷ്ണാ... എന്തായാലും സന്തോഷം…. വാസി വരുമ്പോ അവനും സന്തോഷം ആവും…. അനിയത്തിക്കുട്ടി സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ അവനു ഒരു കൂട്ട് കൂടെ ആകുമല്ലോ….. എല്ലാം നല്ലതിന് തന്നെ…!!” ജാനകിയമ്മ, അനുരാധയെ പിടിച്ചു പതിയെ കാറിൽ നിന്നും ഇറക്കി. അവളുടെ കയ്യിൽ നല്ല ചൂട് ഉണ്ടായിരുന്നു. “എന്ത് പറ്റി മോളെ, പനിയാണോ… നിന്നെ നല്ല ചൂട്..!!” ജാനകിയമ്മ അവളോടായി പറഞ്ഞു. അത് കേട്ടതും ദേവൻ പെട്ടെന്നു അവിടേക്ക് വന്നു അവളെ പിടിച്ചു…. “എന്താ അനു, പെട്ടെന്നു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ, ആശുപത്രിയിൽ പോണോ…!!” ഏയ്‌ വേണ്ട ദേവേട്ട, വല്ലാതെ തളരുന്നു…. എനിക്കൊന്ന് കിടക്കണം…!!” അവൾ പറഞ്ഞതും ദേവൻ അവളെയും കൊണ്ട് മുറിയിലേക്ക് നടന്നു….. ******* “എടൊ താനൊന്നും കഴിക്കുന്നില്ലേ…?” ഉറക്കത്തിൽ കിടന്ന അനുവിന്റെ തുടയിൽ കൈ വച്ചുകൊണ്ട്, ദേവൻ കുലുക്കി വിളിച്ചു, ഒരു ഞനക്കത്തോടെ, അവൾ കണ്ണ് തുറന്നു. ഇല്ല എനിക്ക് ഒന്നും വേണ്ട… ദേവേട്ടൻ കഴിക്ക് മോൾക്കും കൊടുക്ക്… വാസി വന്നോ…?” “ഉവ്വ്… ഇത്രയും നേരം നിന്റെ അടുത്ത് കിടപ്പുണ്ടായിരുന്നു… താഴെ മോളോടൊപ്പം കളിക്ക്യാ അവൻ…!!” “ഉം, ദേവേട്ടൻ ചെല്ല് എന്തേലും കഴിക്ക്… എനിക്ക് വിശക്കുമ്പോൾ ഞാൻ പറയാം അപ്പൊ എടുത്തു തന്നാൽ മതി…!!” അവൾ പറഞ്ഞതും… കവിളിൽ കിടന്ന മുടിയിഴകൾ മാറ്റി ദേവൻ അമർത്തി അവളെ ചുംബിച്ചു…. “എന്താടി ഇത് തീക്കനലാണോ… എന്താ ചൂട്…!” “കളിയാക്കാതെ പോയ്‌ കഴിക്ക് മനുഷ്യ…!!” അവൾ പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു… ***** ​അടുക്കളയിലേക്ക് ചെന്നപ്പോൾ ഓരോ കോണിലും മാഷിൻ്റെയും അമ്മയുടെയും സ്നേഹം നിറഞ്ഞു നിന്നിരുന്നു. ജനകിയമ്മ ഒരുക്കിവെച്ച വിഭവസമൃദ്ധമായ സദ്യ അവർക്കായി മേശപ്പുറത്ത് കാത്തിരിക്കുന്നു. കരിമീൻ വറുത്തതിൻ്റെയും അവിയലിൻ്റെയും സാമ്പാറിന്റെയും,മണം ആ വീടിന് ഒരു ഉത്സവത്തിന്റെ പ്രതീതി നൽകി. ​ഭക്ഷണം കഴിക്കുന്നതിനിടയിലും, യാത്രയുടെ വിശേഷങ്ങൾ പറയാനും വൈഗ മോളുടെ ഓരോ ചലനവും ആസ്വദിക്കാനും അവർ സമയം കണ്ടെത്തി. മൂന്നാറിലെ പ്രൊജക്ട് ഉറപ്പിച്ചതും, അപ്പാപ്പൻ അഡ്വാൻസ് നൽകിയതും ദേവൻ മാഷിനോട് വിശദമായി പറഞ്ഞു. മാഷിന്റെ മുഖത്ത് ആശ്വാസവും അഭിമാനവും നിറഞ്ഞു. ​"നല്ല തീരുമാനം മോനേ. എല്ലാം നല്ല രീതിയിൽ നടക്കും," മാഷ് പറഞ്ഞു. "പക്ഷേ, ഈ പുതിയ പ്രോജക്ടും ഡൽഹിയിലെ കോമ്പറ്റീഷനും എല്ലാം ഒന്നിച്ച് വരുമ്പോൾ നന്നായി ശ്രദ്ധിക്കണം. എല്ലാം നമ്മൾ പതുക്കെ മുന്നോട്ട് കൊണ്ടുപോയാൽ മതി." ​ദേവൻ തലയാട്ടി. അമ്മേ കുഞ്ഞിനെ അമ്മേടെ അടുത്ത് കിടത്തിയേക്ക്, വാസിക്കുട്ടൻ ചേച്ചിടെ അടുത്ത് കിടക്കുട്ടോ….!” “കല്യാണി, അവൻ വിളിച്ചിരുന്നോ…!” “രാവിലെ വിളിച്ചു, ഇപ്പൊ വിളിച്ചപ്പോ ഫോൺ ഓഫാണ്….!” “മോൾക്ക് എന്താണ്ടൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട് ചേച്ചി, ഇതൊന്നും തുറന്ന് നോക്കിയില്ലേ നീ…?” “സമയം കിട്ടീല വല്യേട്ട, എക്സാം വരുവല്ലേ…. മാർക്ക് പോയാ ചേച്ചി എന്നെ കൊല്ലും… ഒന്നിനും സമയമില്ല ഞാൻ പിന്നെ നോക്കിക്കോളാം….!”” “ഹാ എന്ന നടക്കട്ടെ, അവൾക്ക് തീരെ വയ്യ ഞാൻ അങ്ങോട്ട് ചെല്ലട്ടെ…!!” ദേവൻ തണുത്ത വെള്ളമെടുത്ത് മുറിയിലേക്ക് നടന്നു, ********* തുറന്നിട്ട ജനാലയിലിയോടെ, പുറത്തേക്ക് നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്നു അനുരാധ. “എടി, കുറവുണ്ടോ നിനക്ക്…?” ദേവൻ അടുതേക്ക് ചെന്നു, നെറ്റിയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു. അനുരാധ ഒന്നും മിണ്ടിയില്ല. അവളുടെ കവിളുകൾ നീര് വന്നത് പോലെ വീർത്ത് തടിച്ചിരുന്നു… “”എന്താടി…. എന്ത് പറ്റി നിനക്ക്….!” ദേവൻ പതിയെ ശബ്ദം താഴ്ത്തി….!” “ഏയ്‌ ഒന്നുമില്ല….!” “അല്ല എന്തോ ഉണ്ട്…. എനിക്ക് അറിഞ്ഞൂടെ എന്റെ അനുവിനെ…!! ഈ പനിക്ക് തക്കതായ മറ്റെന്തോ കാരണമുണ്ട്…!!” ദേവൻ പറഞ്ഞു. “ഉണ്ട്…!!” ദേവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്, അനു പറഞ്ഞു. “ഞാനറിയാതെ പോയ്‌ നിങ്ങൾ ദേവകിയെ വീണ്ടും കണ്ടു അല്ലേ…!!” ദേവൻ ഞെട്ടലോടെ അനുവിനെ നോക്കി നിന്നു. (തുടരും) Binu omanakuttan #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - (@@!]@@9@909@ 2 12 (@@!]@@9@909@ 2 12 - ShareChat
"കണ്ടവന്റെ അടുക്കളയിൽ പാത്രം കഴുകാനല്ല ഞാനെന്റെ കൊച്ചിനെ പഠിപ്പിച്ചത് " അമ്മയുടെ ശബ്ദം ഉയർന്നപ്പോൾ ഞാൻ പോലും അതിശയത്തോടെ നോക്കി... "തൊള്ള തൊറക്കാത്തെടീ " എന്ന് ദേഷ്യത്തോടെ അച്ഛൻ പറഞ്ഞെങ്കിലും അമ്മ അതൊന്നും വകവെച്ചതെ ഇല്ല "ഈ അമ്മയാണോ പത്തു ഇരുപതു വർഷം ഒന്നും മിണ്ടാതെ അച്ഛന്റെ ഉപദ്രവവും അച്ഛമ്മേടെ കുത്തുവാക്കുകളും സഹിച്ചത് " ഞാൻ മനസ്സിലോർത്തു...... ഓർമ്മവച്ച പ്രായം മുതൽ മനസ്സിലോടിയെത്തുന്നത് എന്നെയും കൊണ്ട് തൊഴുത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന അമ്മയുടെ രൂപം ആണ്... അച്ഛൻ എന്നും നാലുകാലിൽ ആണ് വരുന്നത്... അച്ഛന് പ്രതേയ്കിച്ചു ജോലി ഒന്നും ഇല്ലെങ്കിലും അച്ഛമ്മക്ക് പെൻഷൻ ഉണ്ടായിരുന്നു.... വീട്ടുകാര്യത്തിന് ഒരു രൂപ അച്ഛമ്മ കൊടുത്തില്ലെങ്കിലും അച്ഛന് കുടിക്കാൻ കാശ് കൊടുക്കും.... കുടിച്ചിട്ടു വന്നാലേ അമ്മയെ തെറി വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യൂ ..അതു കാണാൻ അവർക്ക് പ്രത്യേക താല്പര്യം ആണ്... പടിപ്പുരയിൽ അച്ഛന്റെ ശബ്ദം കേൾക്കുമ്പോഴേ അമ്മയുടെ മുഖം വിളറി വെളുക്കും... എന്നെയും കൊണ്ട് രാത്രിയുടെ മറവിൽ പലസ്ഥലങ്ങളിൽ അഭയം തേടും.. പലപ്പോഴും അച്ഛമ്മ ഞങ്ങളെ കാട്ടിക്കൊടുക്കും.....പിന്നെ പൊതിരെ തല്ലും കേട്ടാലറക്കുന്ന തെറിവിളികളും ആണ് ഒരക്ഷരം മിണ്ടാതെ എല്ലാം സഹിക്കുന്ന അമ്മയെ കാണുമ്പോൾ പലതവണ നെഞ്ചു പൊടിഞ്ഞിട്ടുണ്ട്... "നമുക്കീ അച്ഛനെ വേണ്ട ...." എന്ന് പറയുമ്പോൾ 'അതുകൊണ്ടല്ലേ എന്റെ കുഞ്ഞുനെ കിട്ടിയെ ' എന്ന് അമ്മ പറയും "തള്ള വേലി ചാടിയാൽ മകള് മതില് ചാടുമെന്നാ... " എന്ന് അച്ചമ്മ എന്നെ നോക്കി പറയും . അടുക്കളപ്പണി പഠിപ്പിച്ചില്ലെങ്കിലും അതൊക്കെ ഇവൾടെ അമ്മ പഠിപ്പിച്ചു കാണും എന്ന് പുച്ഛത്തോടെ എപ്പോഴും പറയും .. ഒളിഞ്ഞും തെളിഞ്ഞും പലതവണ ഞാൻ ഇതു കേട്ടിട്ടുള്ളതാണ് "എന്താമ്മേ ഇങ്ങനെ പറയുന്നേ .... " "പ്രായത്തിന്റെ പക്വത ഇല്ലാത്തതു കൊണ്ട് അമ്മയ്ക്ക് ഒരു അബദ്ധം പറ്റിയിട്ടുണ്ട് മോളെ...." അമ്മ അതു പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു... വീട്ടുകാർ അംഗീകരിക്കാത്തതു കൊണ്ട് ഒളിച്ചോടി.... പക്ഷെ സാധനങ്ങൾ വാങ്ങാൻ പോയ അയാള് തിരിച്ചു വന്നില്ല.... ചതിക്കപ്പെട്ടു എന്ന് പിന്നീട് മനസ്സിലായി.. അന്ന് ജോലിയോ ഒന്നും നോക്കാതെ അച്ഛനെക്കൊണ്ട് എന്നെ കെട്ടിച്ചു..അന്നു മുതൽ.... അമ്മ പാതിയിൽ നിർത്തി അങ്ങനെ എന്റെ ഡിഗ്രി പഠനം കഴിയാറായി ഇരിക്കുമ്പോൾ ആണ് അച്ഛൻ ഒരു ആലോചന ആയി വരുന്നത്... പയ്യന് പ്രതേയ്കിച്ചു ജോലിയും കൂലിയും ഒന്നുമില്ല അച്ഛന്റെ കൂടെ വെള്ളമടിയാണ് പരിപാടി....അയാളുടെ അമ്മക്ക് വയ്യാതെ ആയപ്പോൾ ഒരു അടുക്കളകാരിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് അച്ഛന് ഇങ്ങനെ ഒരാശയം മനസ്സിൽ തോന്നിയത് എന്നെക്കെട്ടിച്ചെന്നും ആയി... അയാൾക്ക് ഫ്രീ ആയൊരു വേലക്കാരിയും... ഇതിലും അമ്മ മൗനം പാലിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.... എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമ്മ ശക്തമായി പ്രതികരിച്ചു... "അടുക്കളകാരി ആക്കാൻ അല്ല എന്നെ വളർത്തിയതെന്നും...എന്റെ കൊച്ചിന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയാൽ അരിഞ്ഞു തള്ളും " എന്നു കേട്ടപ്പോൾ ശക്തമായ മുഖമടച്ചുള്ള ഒരടിയായിരുന്നു അച്ഛൻ കൊടുത്തത്. "കൊരക്കുന്നോടീ ശവമേ " എന്ന് പറഞ്ഞു അന്ന് അമ്മയെ കൊല്ലാതെ കൊന്നു "നമുക്കീ അച്ഛനെ വേണ്ടല്ലേ അമ്മേ " എന്ന് പറയുമ്പോൾ പതിവു മറുപടിക്കു പകരം ഒന്നു മൂളി.... അപ്പോഴേക്കും നല്ലൊരു ജോലിയും അതിൽ നിന്നുള്ള വരുമാനം കൊണ്ട് വാടകക്ക് ഒരു ചെറിയ വീടും ഞാൻ റെഡിയാക്കിയിരുന്നു... ഉടുതുണിയായി അമ്മക്കൊപ്പം ഇറങ്ങുമ്പോൾ ഞാൻ അമ്മയോടായി പറഞ്ഞു....... "ഇത്രയും കാലം തന്നതിൽ ഒരു പങ്കെങ്കിലും തിരിച്ചു കൊടുത്തേര് എന്ന് " അച്ഛന്റെ ഇടതു കവിളിൽ നല്ല കിണ്ണൻകാച്ചിയ പൊട്ടീര് കൊടുത്ത് ഇറങ്ങുമ്പോൾ താലിമാല പൊട്ടിച്ചെറിയാനും അമ്മ മറന്നില്ല.. Nb: ഉരുകി ജീവിക്കുന്ന പല സാധു ജന്മങ്ങളും പ്രിയപ്പെട്ടവർക്കു വേണ്ടിയാണ് തീയായി മാറുന്നത്..... #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ രചന - മഞ്ജു ജയകൃഷ്ണൻ
''എന്റെ ദേവീ ... ഞാൻ ചാകാൻ പോകുവാ ...അങ്ങേരിത് അറിയുമ്പോ എന്നാരിക്കും പുകില് ..എന്റെ കർത്താവെ . .മനോജേ ..വേണ്ടടാ ... ഇനി അടിച്ചാലവൾ ചത്തുപോകും '' മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് കാലെടുത്തുവെച്ചപ്പോൾ അകത്തുനിന്നും കേട്ട ആക്രോശവും നിലവിലയും തേങ്ങലുകളും ശിവന്റെ നെഞ്ചിലൊരാന്തൽ തെളിച്ചു . വാതിലിൽ കൊട്ടിയതും അകത്തുനിന്ന് അടക്കംപറച്ചിലുകളും തേങ്ങലുകളും മുരളുകളും കേട്ടു , ക്രമേണ അത് നിശ്ചലമായി . ''ശാരദെ ..'' വാതിലിൽ കൊട്ടി വിളിച്ചപ്പോൾ തന്നെ വാതിൽ തുറന്ന ശാരദയുടെ മുഖം കണ്ടതും ശിവൻ മുഖത്ത് സ്വാഭാവികമായ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് കയറി . '' കുഞ്ഞോളെ ...എന്നാ ഉണ്ടെടി വിശേഷം ..എത്ര ദിവസമുണ്ട് അവധി ?'' കയ്യിൽ കരുതിയ എത്താക്കപ്പവും പരിപ്പുവടയും നീട്ടിക്കൊണ്ടു ചോദിച്ചപ്പോൾ മായ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുറിയിലേക്കോടി . ശിവൻ തിരിഞ്ഞു നോക്കിയപ്പോൾ മകൻ മനോജ് വിളറിയ മുഖമോടെ നിൽപ്പുണ്ട് . '' അവള് ..അവള് നശിച്ചു അച്ഛാ ....ആക്സിഡന്റ് പറ്റി ആശൂത്രീലായതല്ല . അവളാത്മഹത്യക്ക് ശ്രമിച്ചതാ . ഏതോ ഒരു പയ്യൻ അവളെ ... '' ശാരദ വിമ്മിക്കരഞ്ഞുകൊണ്ടു ഭിത്തിയിലൂടെ ഉരഞ്ഞയാളുടെ കാൽക്കൽ വീണപ്പോൾ ശിവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു . കണ്ണുകൾ പുറംകൈ കൊണ്ട് ആരുമറിയാതെ തുടച്ചിട്ടയാൾ മകനെ തിരിഞ്ഞു നോക്കി . മനോജ് അച്ഛന്റെ നോട്ടം കണ്ടു പതിയെ തന്റെ മുറിയിലേക്ക് കയറി . '' നീ ചോറ് വിളമ്പ് ..ഞാനൊന്ന് കുളിക്കട്ടെ '' യാതൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എന്നത്തേയും പോലെ മുറിയിലേക്ക് കയറിയ ഭർത്താവിനെ കണ്ണ് തുറപ്പിച്ചു ശാരദ നോക്കി നിൽക്കെ ശിവൻ തോർത്തുമെടുത്തു വെളിയിലേക്കിറങ്ങി . എന്തുചെയ്യണമെന്നറിയാതെ അതെ നിലയിൽ നിന്ന ശാരദയെ മനോജിന്റെ ശബ്ദമാണുയർത്തിയത് '' ചോറ് ചൂടാക്കമ്മേ ... അച്ഛനിപ്പോ വരും '' മനോജിന്റെ സ്വരത്തിൽ എന്തെന്നില്ലാത്ത വേവലാതിയുണ്ടായിരുന്നു . കാരണം നിശ്ശബ്ദനായ അച്ഛനെയായിരുന്നു അവനേറെ ഭയപ്പെട്ടത് . അമ്മ എത്രയടിച്ചാലും അവന് നോവില്ലായിരുന്നു , എന്നാൽ അച്ഛന്റെ ഒരു നോട്ടം കൊണ്ടവൻ തെറ്റുകൾ തിരുത്തിയിരുന്നു . മനോജ് മാത്രമല്ല മായയും ഭയന്നിരുന്നത് അച്ഛന്റെ സൂക്ഷമതയോടെയുള്ള ആ നോട്ടത്തെയും നിശ്ശബ്ദതയെയയുമാണ് . കാരണം അത് കഴിഞ്ഞുവരുന്ന അച്ഛന്റെ മൂർച്ചയേറിയ അനുഭവങ്ങളടങ്ങിയ സംസാരങ്ങൾ നെഞ്ചിൽ മുറിവേൽപ്പിച്ചിരുന്നു പലപ്പോഴും . പുറത്തച്ഛന്റെ ശബ്ദം കേൾക്കാതായപ്പോൾ മായ ജീവനൊടുക്കാനുള്ള ചിന്തയിലായിരുന്നു . '' മായെ ... വാതിൽ തുറക്ക് ... അച്ഛനിപ്പോ വരും '' അതറിഞ്ഞെന്നോണം മനോജ് വാതിലിൽ മുട്ടിയതും അടുത്ത നിമിഷം തന്നെ മായ വാതിൽ തുറന്നു പുറത്തിറങ്ങി വീർത്തുകെട്ടി ഖനീഭവിക്കുന്ന മുഖത്തോടെയാണെങ്കിലും ഇടക്കൊഴുകിയിറങ്ങുന്ന കണ്ണീർതുള്ളികളെ കൈത്തണ്ട കൊണ്ട് തുടച്ച് മായ അടുക്കളയിൽ അമ്മ ചൂടാക്കി വെച്ച ചോറും കറികളുമൊന്നായി ഊണുമേശയിൽ നിരത്തി . കുളിച്ചു തോർത്തുമുടുത്തുകൊണ്ടു ഇറയത്തേക്ക് കയറിയ അച്ഛന്റെ കയ്യിലേക്ക് മനോജ് കൈലിയും നനയാത്ത തോർത്തും നീട്ടി ഹാളിലേക്ക് മടങ്ങി . എന്നത്തേയും പോലെ ഒരു ദിനം ... പക്ഷെ അകമേ കാർമേഘങ്ങൾ ഉരുണ്ടുകൂടി പെയ്യാറായിരുന്നു . '' പരിപ്പ് വടയുണ്ടെടി പൊതിയിൽ '' മായയുടെ കഞ്ഞിയിലേക്ക് മോരൊഴിച്ചിട്ട് ശിവൻ പറഞ്ഞപ്പോൾ മായക്ക് കരച്ചിലടക്കാനായില്ല . '' ആഹാരത്തിന്റെ മുന്നിൽ ഇരുന്ന് കരയരുതെന്നാ കാർന്നോന്മാർ പറയുന്നേ . അതെന്തുകൊണ്ടാണെന്നറിയില്ല . എന്നാലും ഒരു നേരത്തെ അന്നം കിട്ടാത്ത എത്രയോ പേര് ഈ ലോകത്തുണ്ട് . അവരെയോർക്കുമ്പോൾ നമുക്ക് കിട്ടിയ ആഹാരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത് . സന്തോഷത്തോടെ വേണം ആഹാരം കഴിക്കാൻ '' മായ ഒന്നും മിണ്ടാതെ പരിപ്പ് വടയും മോരൊഴിച്ച ചൂട് കഞ്ഞിയിലേക്കിട്ടു കഴിക്കാൻ തുടങ്ങി . ചെറുപ്പം മുതലേ അവള്‍ക്കിഷ്ടമാണ് കഞ്ഞിയില്‍ മോരൊഴിച്ചു അല്‍പം അച്ചാറും മൊരിഞ്ഞ പപ്പടവടയും കൂട്ടിക്കഴിക്കുന്നത് . പഴങ്കഞ്ഞി ആയാല്‍ കൂടുതലിഷ്ടം . അതുകൊണ്ട് തന്നെ അവള്‍ക്കായി പപ്പടവടയും കൊണ്ടായിരിക്കും ശിവന്‍ എന്നും തന്നെ വരാറ് . മനോജിനുള്ളതും , ശാരദക്കേറെ ഇഷ്ടമുള്ള പഴപൊരിയും വൈകിട്ട് വരുമ്പോൾ ശിവന്റെ കയ്യിലുണ്ടാകും . മനോജ്‌ പഠിക്കാൻ ആവറേജ് ആണ് . ഡിഗ്രി ഒരു വിധത്തിൽ പാസായി ഇപ്പോൾ ഒരു വാഹന ഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്യുന്നുണ്ട് . മായ പ്ലസ് ടൂ കഴിഞ്ഞപ്പോൾ നേഴ്‌സിംഗിന് കേരളത്തിലെ പല കോളേജുകളിലും അപ്ലൈ ചെയ്‌തെങ്കിലും കിട്ടിയില്ല . ഏഴു ലക്ഷത്തോളം രൂപയാകും പഠിച്ചിറങ്ങുമ്പോൾ എന്നത് കൊണ്ട് അകെ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു ശിവന്റെ മുതലാളിയുടെ കൂട്ടുകാരൻ വഴി ബാംഗ്ലൂരിൽ സീറ്റ് ലഭിക്കുന്നത് . കഴിഞ്ഞ ദിവസം അവൾക്കൊരു ആക്സിഡന്റ് ഉണ്ടായി കുഴപ്പമില്ല , ആരേലും വന്നാൽ വീട്ടിലേക്ക് വിടാമെന്ന് വിളിച്ചറിയിച്ചപ്പോൾ കുട്ടൻ അനിയത്തിയെ കൂട്ടാനായി ബാംഗ്ലൂരിലേക്ക് പോയതാണ് ശിവൻ ഹൌസ് ബോട്ട് ഡ്രൈവറാണ് . സീസണിൽ കിട്ടുന്ന തുക എല്ലാറ്റിനും തികയില്ലാത്തത് കൊണ്ട് ബുക്കിംഗ് ഇല്ലാത്തപ്പോൾ കിട്ടുന്ന പണിക്ക് പോകും . മനോജിനും ചെറിയ വരുമാനം ആയപ്പോഴാണ് തെല്ലൊരാശ്വാസമായത് . കയർ ഫാക്ടറിയിൽ ജോലിയുണ്ടായിരുന്ന ശാരദ ശാരീരികപ്രശ്നനങ്ങളാൽ ജോലി വേണ്ടാന്ന് വെച്ചിരുന്നു . '' മക്കളെ .... '' ഊണ് കഴിഞ്ഞ് അവസാന പാത്രവും കഴുകി വെക്കുമ്പോഴാണ് ശിവന്റെ വിളി മായയുടെ ഉള്ളിൽ നിന്നൊരാന്തലുണ്ടായി . ശാരദ കണ്ണ് നിറച്ചുകൊണ്ട് മകളെ നോക്കി . മനോജ് തന്റെ മുറിയിൽ നിന്നൊരു നിമിഷം കൊണ്ട് ഉമ്മറത്തെ അരപ്രേസിൽ ഇരിപ്പുറപ്പിച്ചിരുന്നു .ഊണ് കഴിഞ്ഞ് അരപ്രേസിൽ എല്ലാവരോടുമൊത്തിരിക്കുമ്പോഴാണ് ശിവൻ എല്ലായ്‌പ്പോഴും മനസ് തുറക്കാറുള്ളത് .. മക്കളുമങ്ങനെ തന്നെ . എത്രവലിയ പ്രശ്നങ്ങൾ ആണെങ്കിലും ഉറങ്ങാനായി എഴുന്നെറ്റവിടെ നിന്നും പോകുമ്പോൾ അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്ത മനസായിരിക്കും അച്ഛനോടൊപ്പമുള്ള സംസാരത്തിനൊടുവിലവർക്ക് . . '' ചോക്കലേറ്റാ .. ഇറ്റലിക്കാരായിരുന്നു ഇന്ന് ഗസ്റ്റ് '' അമ്മയും മകളും കൂടെ അരപ്രേസിൽ വന്നിരുന്നപ്പോൾ ശിവൻ വിദേശ നിർമിത മിട്ടായി അവർക്ക് നേരെ നീട്ടി . അത് വാങ്ങി കവർ പൊട്ടിച്ചു വായിലിട്ടെങ്കിലും മധുരത്തിനേക്കാൾ അവർക്ക് എന്തോ ചവർപ്പ് കലർന്നൊരു രുചിയായിരുന്നു അനുഭവപ്പെട്ടത് . '' പണ്ടൊരു രാത്രിയിൽ നല്ല മഴയുണ്ടായിരുന്നു . കായലിൽ നിന്ന് കടലിലേക്ക് കയറിയില്ലങ്കിലും അടുത്തായാണ് ബോട്ട് നങ്കൂരമിട്ടത് . ജെർമ്മനീന്നുള്ള ഗസ്റ്റ് ആയിരുന്നു . ഞാൻ ശെരിക്കുമോർക്കുന്നുണ്ട് . സാധാരണ രാത്രി സ്റ്റേ ആണേൽ ഞാനും ജോമോനുമൊക്കെ തിരിച്ചുപോരും . അന്ന് നല്ല മഴയും വേലിയേറ്റ സാധ്യതയും കണ്ടു രാത്രി പോരണ്ടാന്ന് തീരുമാനിച്ചു . ഗസ്റ്റിനും ചെറിയ പേടി . അന്നേരമാ കുഞ്ഞേട്ടൻ നിന്റമ്മേനെ ആശൂത്രീൽ ആക്കീന്ന് പറഞ്ഞു വിളിക്കുന്നെ . കുട്ടൻ അവരുടെ കൂടെ ആശൂത്രീലുണ്ട് . എനിക്ക് പോരാനും പോരാതിരിക്കാനും വയ്യ . എന്റെ ടെൻഷൻ അറിഞ്ഞോണ്ടാണോ എന്തോ ഗസ്റ്റ് ചോദിച്ചു എന്താ കാര്യമെന്ന് . കാര്യം പറഞ്ഞപ്പോൾ തനിച്ചു പോകണ്ട ബോട്ട് മടക്കിക്കോളാൻ പറഞ്ഞു . ജെട്ടിക്കടുത്ത് വല്ലോം ഇട്ടാൽ മതിയെന്ന് . ''' ''എനിക്കുണ്ടായ സന്തോഷം . ഞാൻ ആശൂത്രീൽ എത്തുമ്പോ നീയുണ്ടായി കഴിഞ്ഞിരുന്നു . എനിക്ക് കയ്യിൽ മേടിക്കാൻ കഴിഞ്ഞില്ല . കുഞ്ഞേട്ടന്റെ അമ്മ കുട്ടനെ മടിയിലിരുത്തി അവന്റെ കയ്യിലേക്ക് കുഞ്ഞോളെ .. നിന്നെ കൊടുത്തു . '' മായ ഉണ്ടായ ആ ദിവസം മനസിലോർത്തെടുത്തുകൊണ്ട് ശിവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ശാരദക്ക് കണ്ണീരടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . മനോജ് ഒലിച്ചിറങ്ങിയ ഈറ തുടച്ചിട്ട് അച്ഛനെ നിർന്നിമേഷനായി നോക്കിയിരുന്നു . മായയുടെ വായിലൂടെയും കണ്ണിലൂടെയും ഈറ ഒഴുകി തുണി നനച്ചിരുന്നു .വായടക്കാൻ പോലുമാവാതെ ശ്വാസം കിട്ടാതെ അവൾ വേവലാതിപ്പെട്ടപ്പോൾ മനോജ് അവളെ നെഞ്ചിലേക്ക് ചായ്ച്ചു മുടിയിലൂടെ കയ്യോടിച്ചു . '' അന്ന് മുതൽ ഞങ്ങളും ദേ ഇവനും നിന്നെ ജീവനെ പോലാ കൊണ്ട് നടക്കുന്നെ ... ആ നീയാണ് ''' ശിവൻ ഒന്ന് നിർത്തി മായയെ നോക്കി . അവൾ ആർത്തലച്ചു കൊണ്ട് മനോജിന്റെ തോളിൽ മുഖമമർത്തി കരഞ്ഞു . '' ഇങ്ങു നോക്ക് ... '' പൊടുന്നനെ മായ കരച്ചിലൊരുവിധം അടക്കി അച്ഛനെ നോക്കി . അച്ഛൻ അധികം അടിച്ചിട്ടില്ല ., നോട്ടം കൊണ്ട് തെറ്റിനെ തിരുത്തുന്ന അച്ഛന്‍ ഒരിക്കല്‍ കയ്യോങ്ങിയത് വാശിപിടിച്ചു കരഞ്ഞതിനാണ് . ആവശ്യങ്ങൾ പറയാം ..അതിന് വാശിപിടിക്കണ്ട കാര്യമില്ല .. മുഖമൊന്ന് ചുളിക്കാതെ മുഖത്ത് വിരോധമോ പരിഭ്രാന്തിയോ സങ്കടമോ ഭാവിക്കാതെ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി സംസാരിക്കണം എന്നായിരുന്നു അച്ഛൻ പഠിപ്പിച്ചിരുന്നത് . ''' അച്ഛൻ പത്താം ക്‌ളാസ് വരെയേ പഠിച്ചിട്ടുള്ളൂ . ആഴമുള്ള കായലും കടലുമാണ് കരയേക്കാൾ കൂടുതൽ അച്ഛന്റെ ലോകം . പക്ഷെ ലോകത്തിന്റെ നാനാദിക്കുകളിൽ വരുന്നഎന്റെ ഗസ്റ്റുകളിൽ നിന്നെനിക്ക് കിട്ടിയ കുറെ അറിവുകളുണ്ട് . അറിവുകൾ അല്ല ..ഈ ലോകത്ത് ഉള്ള പല തരം ആളുകളുടെ സ്വഭാവങ്ങൾ വികാരങ്ങൾ . .''' '' ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീപുരുഷ ബന്ധങ്ങൾക്ക് അത്ര വിലയൊന്നുമില്ലങ്കിലും നമ്മുടെ ഭാരതത്തിൽ സ്ത്രീയുടെ ചാരിത്ര്യത്തിനു വളരെ പ്രാധാന്യമുണ്ട് . '' മായ ശ്വാസമടക്കി അച്ഛനെ നോക്കി . ശാരദയും മനോജും ഒട്ടൊരു ഭയത്തോടെ അയാളെയും മായയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു . ''എന്നാൽ അതിലും വലുത് ഒന്നുണ്ട് ... നിങ്ങളെക്കാൾ ഉപരി ഞങ്ങൾ മാതാപിതാക്കൾക്ക് ആകുമത് വലുത് ''' '' നിന്റെ ... നിന്നെപ്പോലുള്ള മക്കളുടെ ജീവൻ '' ശിവന്റെ കണ്ഠം ഇടറി '' ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാനായിരുന്നെങ്കിൽ അമ്മേടേ ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പിഞ്ചുമുഖം കാണാൻ പത്തുമാസം കാത്തിരുന്നതെന്തിനായിരുന്നു ? പിച്ചവെക്കുമ്പോൾ കാലിടറാതെ ചാടി പിടിച്ചിരുന്നത്, കിന്നരിപ്പല്ല് മുളയ്ക്കുന്നത് കാണാൻ ..അതുകൊണ്ടൊരു കടിയുമ്മ കിട്ടാൻ കൊതിച്ചത് .. അരയിൽ പലഹാരപ്പൊതിയും കൊണ്ട് ഞങ്ങൾ എന്തിനാ വീട്ടിലേക്ക് വന്നിരുന്നത് ?'' ''നിങ്ങളുടെ സന്തോഷം കാണാൻ .. നിങ്ങടെ സ്നേഹം അനുഭവിക്കാൻ അല്ലെ ... ആ സ്നേഹവും ലാളനയും ഒരു നിമിഷം കൊണ്ട് നീ മടക്കി തരാൻ നോക്കി ... നിന്റെ ജീവിതം അവസാനിപ്പിച്ച് കൊണ്ട് ..അല്ലെ ..'' ''അച്ഛാ ... '' മായയുടെ ശബ്ദം പുറത്തേക്ക് വന്നില്ല . തന്നെ ഒരാൾ നശിപ്പിച്ചതോ ഒന്നും ആ അച്ഛന് വിഷയം അല്ലായെന്നവൾക്ക് തോന്നി പകരം താൻ ജീവനോടുക്കാൻ ശ്രമിച്ചതായിരുന്നു അച്ഛനെ വേദനിപ്പിച്ചതെന്നറിഞ്ഞപ്പോഴാണ് അവളാകെ തകർന്നു പോയത് '' കുട്ടാ ... നീയെന്തിനാണവളെ തല്ലിയത് ? അതാണോ ഒരു ചേട്ടന്റെ കർത്തവ്യം എന്ന് നീ പഠിച്ചിട്ടുള്ളത് . നിനക്കെന്തവകാശമാണ് തല്ലാനും കൊല്ലാനുമുള്ളത് ? നീ തല്ലിക്കൊല്ലുന്നതും അവൾ ആത്മഹത്യ ചെയ്യുന്നതുംതമ്മിലെന്ത് വ്യത്യാസമാണുള്ളത് . തല്ലാനും കൊല്ലാനുമല്ല ഞാൻ എന്റെ മക്കളെ വളർത്തിയത് . മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ശാസിക്കാനും നേർവഴിക്ക് നടത്താനും അധികാരമുണ്ട് ..അതിൽ കൂടുതൽ ഒരാളുടെ മേൽ യാതൊരു അവകാശവുമില്ല . ഒരാളുടെ കൂട്ടുകെട്ടും അവരുടെ ജീവിതവുമൊക്കെ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത് .അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട് . തെറ്റാണെങ്കിൽ തിരുത്താം എന്നല്ലാതെ നമ്മുടെ ആജ്ഞകൾ ആരുടെമേലും അടിച്ചേൽപ്പിക്കാൻ നമുക്കവകാശമില്ല . ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാണ് ഇതെല്ലാം '' 'നീ നിന്റെ ഫ്രണ്ട് മെറിനുമായി നീ സിനിമക്ക് പോയിട്ടില്ലേ ? ബീച്ചിലും പാർക്കിലും പോയിട്ടില്ലേ ? അതെന്താ പരിശുദ്ധ പ്രണയമാണോ ? മക്കളെ ... ചതി നടക്കും വരെ എല്ലാ പ്രണയവും പരിശുദ്ധമാണ് . അങ്ങനെയാണ് നാം കരുതുന്നത് . '' മായയുടെ ശിരസ്സിലൂടെ തലോടി ആശ്വസിപ്പിച്ചിരുന്ന മനോജിന്റെ കൈകൾ നിശ്ചലമായിരുന്നു . മെറിൻ കൂടെ പഠിച്ചതാണ് . അന്യ മതസ്തരായതിനാൽ ഒരിക്കലും ഇരുവരുടെയും വീട്ടിൽ അനുവദിക്കില്ലായെന്നും പറഞ്ഞുനോക്കാം , എന്നാൽ വീട്ടുകാരെ വെറുപ്പിച്ച് തങ്ങൾക്കൊരു ജീവിതം വേണ്ടാന്നും ഇരുവരും ആലോചിച്ചുറപ്പിച്ചിട്ടുണ്ടായിരുന്നു . '' നീയവളെ വഞ്ചിച്ചിട്ടില്ലല്ലോ എന്നായിരിക്കും ഇപ്പോൾ നിന്റെ മനസ്സിൽ '' ''ഇല്ല ..അച്ഛാ ... രണ്ടുപേരുടെയും വീട്ടിൽ അനുവാദം തന്നില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് '' '' ഭ്ഭാ .... ''' ശിവൻ ക്രൂദ്ധനായി കയ്യോങ്ങിക്കൊണ്ട് ചാടിയെണീറ്റു . മായ ഒരുനിമിഷം കൊണ്ട് തന്റെ വിഷമം മറന്ന് ഏട്ടന്റെ മുന്നിൽ അച്ഛന് വിലങ്ങായി നിന്നു അച്ഛനെ ഇത്ര ക്രൂദ്ധനായി ഇതുവരെ കണ്ടിട്ടില്ല '' അങ്ങനെയൊരു അനുവാദം കിട്ടില്ലെന്ന്‌ തോന്നിയെങ്കിൽ നിങ്ങളെന്തിനാണ് പ്രണയിച്ചേ ? നേരമ്പോക്കിനോ ? വീട്ടുകാരുടെ അനുവാദം കിട്ടിയില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് രണ്ടാളും തീരുമാനിച്ചിട്ടുണ്ട് പോലും !!'' ''അതോടെ എല്ലാം കഴിഞ്ഞോ ? നിങ്ങൾക്ക് വേണ്ടന്ന് വെക്കാനെളുപ്പമാണ് . മനസ്സറിഞ്ഞൊരാളെ സ്നേഹിച്ചാൽ ജീവൻ പോകും വരെ അവരുടെ ഓർമ മനസിൽ നിന്ന് പോകുമെന്ന് കരുതുന്നുണ്ടോ ? പക്ഷെ പിന്നീട് നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നൊരാളെ പൂർണഹൃദയത്തോടെ, സംതൃപ്തിയോടെ സ്നേഹിക്കുമെന്നുറപ്പുണ്ടോ ? . എത്ര വിശാല മനസ്കനായാലും ഒരു താരതമ്യം ഉണ്ടാകും .എല്ലാറ്റിനും വരാൻ പോകുന്ന പങ്കാളിയോടാണ് നിങ്ങൾ ചതി ചെയ്യുന്നത് ..അല്ലാതെ സ്വന്തം മനസിനോടോ ശരീരത്തിനോടോ അല്ല .'' ശിവൻ വീണ്ടും കസേരയിൽ ഇരുന്നപ്പോൾ ശാരദയുടെ ശ്വാസം ഒന്ന് നേരെ വീണു '' പ്രണയം നല്ലതാണ് .. ശരീരം കളങ്കപ്പെട്ടാൽ അയാളെ മാത്രമേ ബാധിക്കൂ .. പക്ഷെ മനസ് കളങ്കപ്പെട്ടാൽ കൂടെയുള്ളവരെ മുഴുവൻ ബാധിക്കും. ഒരാക്സിഡന്റിൽ ശരീരം മുഴുവൻ വൃണപ്പെട്ടാലും അത്യാധുനിക ചികിത്സാസംവിധാനങ്ങൾ ഉള്ള ഇക്കാലത്തു സമയം എടുത്താണെങ്കിലും ശരീരാവയവങ്ങളെ പഴയ നിലയിലെത്തിക്കാനാകും . എന്നാൽ മുറിവേൽക്കുന്നത് മനസിനായാൽ ചികിൽസിക്കാൻ നമ്മളെക്കൊണ്ട് മാത്രമേ സാധിക്കൂ . ഉപദേശങ്ങളും കൗൺസിലിംഗുമൊക്കെ സഹായകമാകുമെങ്കിലും മനസ് പൂർവ്വ സ്ഥിതിയിൽ ആക്കേണ്ടത് നമ്മൾ തന്നെയാണ് .. അതിന് ഫലപ്രദമായ ചികിത്സയില്ല '' ''കുഞ്ഞോളെ ... നീ ചെറുപ്പമാണ് . ലോകം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല . ലോകത്തെവിടെയും ഇതൊരു അസാധാരണ സംഭവവുമല്ല ഇക്കാലത്ത് . നീ പഠിക്കണം ..ജോലി നേടണം . മറ്റൊരു വിവാഹവും കുഞ്ഞുങ്ങളുമൊക്കെ നിന്റെ തീരുമാനങ്ങളാണ് . കാലം മായ്ക്കാത്ത മുറിവുകളില്ല . ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം മതി . പക്ഷെ ആ ജീവിതം ഇതുവരെ എത്തിയത് , എത്തിച്ചതെങ്ങെനെയെന്ന് ചിന്തിച്ചാൽ ആരുമതിന് തുനിയില്ല . മക്കളുടെ ചിരിയും കളിയും ലഭിച്ച സ്നേഹവും മുത്തങ്ങളും ഓർത്താൽ ഒരച്ഛനും അമ്മയും എന്ത് കാര്യത്തിനായാലും മക്കളെ ഒരു പരിധിയിൽ കവിഞ്ഞു, മനസ് മുറിവേൽക്കും പോലെ സംസാരിക്കുകയുമില്ല . അത് നിനക്ക് മനസ്സിലാകണമെങ്കിൽ നീയുമൊരു അമ്മയാകണം . '''' '' ഇല്ലച്ഛാ ...എനിക്ക് ജീവിക്കണം .എനിക്ക് നിങ്ങളെയൊക്കെ വിട്ട് പോകാനാവില്ല '' മായ പൊട്ടിക്കരച്ചിലോടെ നെഞ്ചിലേക്ക് വീണപ്പോൾ ശിവൻ അവളെ അരുമയോടെ തലോടി ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ശാരദ ആനന്ദാശ്രുക്കൾ പൊഴിച്ചു . '' കുട്ടാ ... മാത്യു സാർ അൽപം പുരോഗമനചിന്താഗതിക്കാരനാണ് . നിന്നെ ചെറുപ്പം മുതലേ അറിയാം അദ്ദേഹത്തിന് . നിങ്ങളുടെ സ്നേഹബന്ധമറിഞ്ഞപ്പോൾ എന്നെ വന്നു കണ്ടിരുന്നു . രണ്ടാൾക്കും ഒരു ജോലി ആകട്ടെ എന്ന് ഞങ്ങൾ പറഞ്ഞു തീരുമാനിച്ചതാണ് . ഒരു കാര്യം മാത്രം . അവൾ അന്യമതത്തിൽ പെട്ടവളാണ് . അതുകൊണ്ടു തന്നെ ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഒക്കെ നമ്മളിൽ നിന്നും മാറ്റമുണ്ടാകും . വിശ്വാസങ്ങളുടെ പേരിൽ നിങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകരുത് . നിന്റെ വിശ്വാസങ്ങൾ പോലെ തന്നെ മൂല്യമേറിയതാണ് അവളുടേതും . അതുകൊണ്ടു അവളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും മതവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കരുത് . പ്രണയിക്കാം ..അത് സ്വത്ത് സ്വന്തമാക്കാനോ മത- രാഷ്ട്രീയങ്ങളിലേക്ക് ആളെ ചേർക്കാനോ ആവരുത് .. പ്രണയം മനസുകൾ തമ്മിലുള്ള ബന്ധമാകണം '' ഉറങ്ങാനായി കിടന്നപ്പോൾ വാതിൽക്കൽ വന്നു നിന്ന് പറഞ്ഞ അച്ഛന്റെ വാക്കുകൾ കേട്ട് മനോജ് നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി ... താൻ വിശ്വസിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് . -സെബിൻ ബോസ് #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
ഫോണിൽ msgnte വൈബ്രേറ്റിംഗ് കേട്ടപ്പോ തന്നെ മനസ്സിലായി... അത് കൊണ്ട് തന്നെ ശ്രദ്ധിക്കാനേ പോയില്ല.. ഡാ മനൂ കുറേ നേരമായല്ലോ msg വരുന്നു. ആരാ ഇങ്ങനെ msg വിട്ടോണ്ടിരിക്കുന്നത്. ഫ്രീ ടൈമിൽ എങ്കിലും അതൊന്ന് നോക്കിക്കൂടെ...? ഓ.. എന്തിന് ? അതിന്റെ ആവശ്യം ഒന്നും ഇല്ല. ഓ.. അത് നിന്റെ ഭാര്യ യാണ് അല്ലേ? ഉം.. അത് എന്താടാ നീ കാൾ എടുക്കാത്തത്? ഓ.. വേറെ പണിയില്ല. കുത്തിയിട്ടതും മുളച്ചതും ഒക്കെ പറഞ്ഞോണ്ടിരിക്കും ഇവിടെ നല്ല വർക്കിലാ എന്നറിഞ്ഞൂടെ അവൾക്ക്? മാസത്തിൽ ചിലവിന് ക്യാഷ് കൊടുക്കുന്നുണ്ട്.. പിന്നെ അവൾക്ക് എന്തിന്റെ കേടാ. ഫുഡ്‌ കഴിച്ചോ? ഉറങ്ങിയോ? പിന്നെ ഉ മ്മ അത് പറഞ്ഞു. ഇത് പറഞ്ഞു. ഇല്ലാത്ത കുറ്റോം കുറവും ഒക്കെ പറയും. ഉമ്മയും അതേ ഭാര്യയും ഇതേ പല്ലവിയാ.. അല്ലെങ്കിലേ ഇവിടെ നൂറായിരം പ്രശ്നങ്ങൾ ഉണ്ട്. അത് അടുക്കളയിൽ ആ പൊട്ടകുളത്തിൽ കിടക്കുന്ന തവളക്ക് ഉണ്ടോ അറിയുന്നു.. ഒന്ന് ഫ്രീ ആയപ്പോൾ എ ടുത്ത് നോക്കി.. പരാതികളുടെയും പരിഭവങ്ങളുടെയും നീണ്ട നിര.. വീട്ടിലെ കോഴികൾ ചൂട് കൂടി ചത്തു. കീരി.. Naya കോഴി കളെ പിടിക്കും.എന്നൊക്കെ നിങ്ങളോട് ഞാൻ പറഞ്ഞു.. തൊടിയിലെ മരങ്ങൾ മുറിക്കണ്ടാന്ന്. ആര് കേൾക്കാൻ.. ഇവിടെ ചൂട് സഹിക്കാൻ വയ്യ മനുഷ്യാ... തുടങ്ങി .. ദേഷ്യം വന്ന് ഫോൺ കട്ടിലിൽ ഇട്ട് ഞാൻ എന്റെ പാട്ടിന് പോയി.. വൈകുന്നേരത്തിനുള്ളിൽ 50000രൂപ വേണം. എവിടെ നിന്നുണ്ടാക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല.. അതിനിടക്കാ അവളുടെ തേങ്ങേൽ കോഴി കുറുക്കൻ പറഞ്ഞോണ്ട്... കാൽ ഉയർത്തി ആഞ്ഞൊരു ചവിട്ട് ചുമരിനിട്ട് കൊടുത്തു.. അതാവുമ്പോ പ്രതികരിക്കില്ലാലോ. എന്റേതായ തിരക്കുകളിൽ ടെൻഷനിൽ ഞാൻ മുഴുകി.. ശശി ഏ ട്ടന്റെ കാൾ കണ്ടപ്പോൾ കാർ സൈഡാക്കി നിർത്തി. നിന്റെ ക്യാഷ് ok ആയോ? ഇല്ല ഏട്ടാ... ആ എന്നാ ഞാൻ തത്കാലം തരാം.. പക്ഷേ ഞാൻ പറയുന്നത് നീ കേൾക്കണം.. ഞാൻ ഇവിടെ മാർക്കറ്റിൽ ഉണ്ട്.. ശശി ഫോൺ വെച്ചു. ശശി ഏ ട്ടൻ തത്കാലം കാശ് കടം തന്നു... നീ റൂമിൽ എ ത്തുമ്പോൾ വിളിക്ക്. അപ്പോളേക്കും എന്റെ വർക്കും തീരും.ഞാൻ റൂമിൽ വന്നിട്ട് സംസാരിക്കാം. Ok.. By ഏട്ടാ.. രാത്രി 12 മണി ആയി ഒന്ന് ഫ്രീ ആയപ്പോൾ.. ശശി ഏട്ടൻ റൂമിൽ ഉണ്ട് ഞാൻ എത്രയും പെട്ടെന്ന് കാശ് തിരിച്ചു തരാം.താങ്ക്സ് മനു പറഞ്ഞു ഉം.. ഡാ എനിക്ക് ഇന്ന് ഈ ഭൂമിയിൽ ആരാ ഉള്ളത് എന്ന് നിനക്കറിയോ? എന്റെ ലൈഫ് നിനക്കറിയോ? ഇല്ല.. പേഴ്സിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. എന്റെ ഭാര്യ ആണത്... 18 വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ഞാനും മക്കളും അവൾക്ക് ജീവനാണ്. നിന്റെ പെണ്ണിനെ പ്പോലെ തന്നെ ഇടക്ക് ഇടക്ക് അവൾ msg വിടും. ഒരു ഹഗ്ഗ്‌ തരോ? ഒരു ഫ്രഞ്ച് കിസ് തരോ എന്നൊക്കെ ആവും ചോദ്യo. മക്കൾക്ക് മക്കൾ ആയാലും നമ്മൾ ഇങ്ങനെ എന്നും പ്രണയിച്ചുകൊണ്ടിരിക്കണം. അല്ലേ ഏട്ടാ ഉം. ഞാനും മൂളും.. എന്റെ സ്വരം ഒന്ന് മാറിയാൽ എന്റെ പെണ്ണ് കരയും.. അവൾക്ക് അത്രക്ക് ഇഷ്ടം ആണ് എന്നെ.... ഒരു തൊട്ടാവാടി. ഞാൻ ഒന്ന് വിളിക്കാഞ്ഞാൽ ആ പാവത്തിന് ഉറക്കം പോലും ഉണ്ടാവില്ല. കാമുകീ കാമുകന്മാരായിരുന്നു ഞങ്ങൾ.. എന്നിട്ട്? ബാക്കി പറയ്. ശശി ഏ ട്ടാ.. ചേച്ചിക്ക് സുഖo അല്ലേ? പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് ശശി ഏ ട്ടൻ കരഞ്ഞു. കാര്യം എന്ത് എന്നറിയാതെ ഞാൻ നിന്നു. ആ കൈകളിൽ മുറുകെ പിടിച്ചു. കരച്ചിൽ തെല്ലൊന്ന് അടങ്ങിയപ്പോൾ വീണ്ടും ഏ ട്ടൻ പറയാൻ തുടങ്ങി. ഒരിക്കൽ ഒരു msg വന്നു എന്റെ ഭാര്യ അയച്ചതാണ് എനിക്ക്. ഞാൻ മറ്റൊരാളുടെ കൂടെ പോവുന്നു. നിങ്ങളെ ഉപേക്ഷിച്ച്... എന്നെ കൂടാതെ അവന് ശ്വാസം മുട്ടുന്നു എന്ന്. ഞാനും അവനും അത്രയേറെ സ്നേഹത്തിൽ ആയി.. എന്റെ കൈകാൽ ഒക്കെ തണുത്ത് മരവിക്കുന്ന പോലെ. നെഞ്ച് വേദനിക്കുന്നപോലെ. തളർന്ന് ഞാൻ ഇരുന്നു.. എന്റെ പെണ്ണ് എന്നെ കളിപ്പിക്കാൻ പറഞ്ഞതാണോ? നോർമൽ ആയപ്പോൾ അവളെ എന്റെ ഭാര്യയെ വിളിച്ചു. ആരും ഫോൺ എ ടുത്തില്ല. അമ്മക്കും അച്ഛനും ഒക്കെ വിളിച്ചു. നേരം ഉച്ചയായപ്പോൾ അനിയന്റെ msg വന്നു. ഏട്ടാ ഏടത്തിയമ്മ പോയി... ഞാൻ വിചാരിച്ചത് അവൾ... നീ കാര്യം പറയ്.. ഞാൻ അവനോട് ദേഷ്യപെട്ടു. അവൻ മറുപടി ഒന്നും പറഞ്ഞില്ല.. പകരം ഒരു ഫോട്ടോ അയച്ചു തന്നു. എന്റെ പൊട്ടിപെണ്ണിന്റെ ഫോട്ടോ... അവൾ മരിച്ചുകിടക്കുന്ന ഫോട്ടോ... എന്റെ കയ്യിൽ നിന്നും ഫോൺ വീണു. കൂട്ടുകാർ എല്ലാവരും ചേർന്ന് എന്നെ നാട്ടിലേക്ക് ഫ്ലൈറ്റ് കേറ്റി.. വിറങ്ങലിച്ചു കിടക്കുന്ന എന്റെ വായാടിയുടെ ജീവനറ്റ ശരീരം എനിക്ക് സഹിക്കാൻ ആയില്ല. ഒന്നല്ല ഒരായിരം വട്ടം വിളിക്കും. കലപില കൂട്ടും . പിണങ്ങിയിരിക്കും. പക്ഷേ ഞാൻ ഒന്ന് വിളിച്ചാ മതി അവളുടെ എല്ലാ പിണക്കവും മാറും. ഇന്ന് അവൾ എന്നെ വിട്ട് പോയിട്ട് 7 വർഷം കഴിഞ്ഞു. പക്ഷേ അവൾ എ ന്റൊപ്പം ഉണ്ട്. എന്റേത് മാത്രമായി.. നഷ്ടപെടുമ്പോൾ മാത്രമാണ് വില അറിയുന്നത്.. ഒരിക്കലും അവൾ വരില്ല എന്ന് ഓർമ വരുമ്പോൾ തളർന്നു പോവും ഞാൻ.. അതേ എനിക്ക് തനിച്ചൊന്നിരിക്കണം. ഏ ട്ടൻ പുറത്തേക്ക് പോയി. ചിലപ്പോൾ മതി വരോളം കരയാനാവും. കിടന്നിട്ട് ഉറക്കം വന്നില്ല. മനുവിന് നാട്ടിൽ ഈ നേരത്ത് 2.30. Am. അവൾ തഹജ്ജുദ് നിസ്കരിക്കാൻ എണീച്ചിട്ടുണ്ടാവോ? വിളിക്കണോ? ജസ്റ്റ്‌ ഒരു msg വിട്ടു. നീ ഉറങ്ങിയോ?. Msg. ൽ നീല വര കണ്ടു. പിന്നെ ചറപറാ മെസ്സേജ് ആയിരുന്നു. എന്നെ നിങ്ങൾക്ക് വേണ്ടാതായോ? ശല്യമായോ? ക്ഷമയോടെ അവൾക്ക് മറുപടി കൊടുത്തു എന്റെ പെണ്ണേ.. ഒരുപാട് ഇഷ്ടമാ എനിക്ക് നിന്നെ... ജോലി തിരക്ക് ഓരോ പ്രശ്നങ്ങൾ... അതാ ഞാൻ.. സാരല്ല ഇക്കാ .. നിങ്ങൾ വിളിച്ചൂലോ.. അവളുടെ ചിരി കുപ്പിവള പോലെ കിലുങ്ങി. അവളുടെ സംസാരം കേ ട്ട് ഉമ്മയും വന്നു.. കുറേ നേരം സംസാരിച്ചപ്പോൾ ആശ്വാസം ആയി. എന്തോ ഇന്ന് കിടന്നപ്പോൾ അവൾ അടുത്തുണ്ടെങ്കിലോ എന്ന് തോന്നിപ്പോയി. .ഒരു hugg ന്റെ ചിത്രം അയച്ചപ്പോൾ ഒത്തിരി hugg msg... അറിയാതെ ചിരിച്ചുപോയി... ഇത്രയേ ഉളളൂ എന്റെ പെണ്ണ്... നീ പാതി നാൻ പാതി കണ്ണേ... അറിയാതെ 2 വരി മൂളി.. എന്നാ റെക്കോർഡ് ഇട്ടാലോ.. എന്റെ പെണ്ണിന് ഞാൻ അയച്ചു കൊടുത്തു.ഞാൻ പാടിയത് അവൾ ഇടക്കിടെ ചോദിക്കും രണ്ട് വരി തരോ എന്ന്.. പതിയെ ഞാനും ഉറക്കത്തിലേക്ക്... രചന - താഹിറ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
നിങ്ങളെ ആരേം കണ്ടോണ്ടല്ല ഞാനീ സ്ഥാപനം തുടങ്ങിയത്.... താല്പര്യം ഇല്ലാ എങ്കിൽ വരണ്ട.... തോന്നിയ പോലെ വരാനും വരാതെ ഇരിക്കാനും പറ്റില്ല.... കണ്ണൻ മുതലാളിയുടെ ഉയർന്ന ശബ്ദത്തിനു മുന്നിൽ തലകുനിച്ചു ഉഷ നിൽക്കുന്നുണ്ട്..... കസ്റ്റമറേ ഡീൽ ചെയ്യുക ആരുന്നെങ്കിലും എൽസി യുടെ കണ്ണ് കാഷ്യർ കൗണ്ടറിലേക്ക് ആയിരുന്നു... ഈ പെണ്ണിന്റെ വായിൽ എന്തോന്നാ..... വരാതെ ഇരുന്നതിന്റെ കാരണം അങ്ങോട്ടു തൊള്ള തുറന്നു പറഞ്ഞാൽ എന്താ.... എന്നു എൽസി ചിന്തിച്ചു... അതേയ് ആ പച്ച കളർ ഒന്നു കാണിക്കുമോ.. എൽസിയുടെ മുന്നിലുള്ള കസ്റ്റമർ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ എൽസി പെട്ടന്ന് തിരിഞ്ഞു... മാഡം.. അത് ചെറുപയർ പച്ച ആണ്.... അത് ഈ ടോപ് നു മാച് ആവില്ല.... കുറച്ചൂടെ ബ്രയ്റ്റ് ആയിട്ടുള്ള പച്ച ആണ് ചേരുക.... എന്നു പറഞ്ഞു എങ്കിലും അവർ കാണിച്ചു കൊടുത്ത ലെഗിൻസ്, കവറിൽ നിന്നും പുറത്തെടുത്തു കാണിച്ചു... എന്നാ. പിന്നെ ആദ്യം കാണിച്ചതു മതി..... കുന്നു കൂടി കിടക്കുന്ന തുണികൾക്ക് അടിയിൽ നിന്നും ആദ്യം എടുത്തിട്ട ലെഗിൻസ് അവർ തന്നെ വലിച്ചു പുറത്തെടുത്തു.... വേറെ എന്താ മാഡം....എൽസി ചുണ്ടിലൊരു പുഞ്ചിരിയോടെ ചോദിച്ചു... ഇത് മതി.... ഓക്കേ... പെട്ടന്നത് കവറിൽ ആക്കി അവരുടെ കൈയിലേക്ക് കൊടുത്തു... കാശ് അവിടെ അടച്ചോളൂ..... എൽസി കഷ്യർ കൗണ്ടറിലേക്ക് കൈ ചൂണ്ടി.. മുന്നിൽ കിടക്കുന്ന തുണി കൂമ്പാരം കണ്ടു എൽസിയ്ക്ക് കരച്ചിൽ വന്നു.. കട തുറന്നപ്പോൾ കേറി വന്ന കസ്റ്റമർ ആണ്.. ഒരു ലെഗിൻസ് ആണ് അവർക്കു വേണ്ടിയിരുന്നതും.... പക്ഷേ... ഒരു രസം പോലെ കണ്ണിൽ കണ്ട ചുരിദാർ ഒക്കെ എടുത്തു നോക്കി... ഓരോന്ന് എടുത്തു നിവർത്തി നെഞ്ചിലേക്ക് ഇട്ടു കണ്ണാടി ക്കു മുന്നിൽ പോയി അവർ നിൽക്കുന്നുണ്ടാരുന്നു... ആദ്യ കസ്റ്റമർ ഇറങ്ങി പോയാൽ ഉള്ള ഭവിഷ്യത്തു ഓർത്തു ഉഷ ഒന്നും മിണ്ടാതെ നിന്നതാണ്... ക്യാഷ് കൗണ്ടറിൽ ആള് ചെന്നപ്പോൾ ഉഷ യോട് അയാൾ പറഞ്ഞു... ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാവില്ല.. ടൈം കീപ്‌ ചെയ്യാൻ പറ്റുന്നില്ല എങ്കിൽ കടയിൽ ഞാൻ കയറ്റില്ല..... പൊക്കോ..... തലകുനിച്ചു ഉഷ എൽസിക്ക് അരികിലെത്തി....എൽസിയെ നോക്കി . വരണ്ട ഒരു പുഞ്ചിരി മുഖത്തു വിടർന്നപ്പോൾ നിറഞ്ഞു നിന്ന കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീണു.... അയ്യേ.. നീ കരയുവാ..... എൽസി മെല്ലെ ചോയ്ച്ചു.... അതിനും അവൾ ഒന്നും പറഞ്ഞില്ല.... ഉഷേ.... ഇതൊന്നു മടക്കാൻ കൂടിക്കെ.... എൽസി അവളോട്‌ പറഞ്ഞു.... മിനി വന്നില്ലേ ചേച്ചി.. ഉഷ ചോദിച്ചു... ഇല്ല.. ഓൾടെ കൊച്ചിന് പനി.....അവൾ രാവിലെ വിളിച്ചു ലീവ് പറഞ്ഞപ്പോളാ നീ താമസിച്ചു കേറി വന്നത്.. അതാ കണ്ണേട്ടൻ അങ്ങനൊക്കെ... സാരല്യ... എനിക്കിതു ശീലം ആണ്.. ഉഷ പിന്നെയും ചിരിച്ചു.... കോട്ടയത്തെ ജില്ലാ ആശുപത്രിയുടെ ഗേറ്റ് നു തൊട്ട് മുന്നില ആണ് സരയൂ ഗാർമന്റ്സ്.... താരതമ്യേനെ ചെറുതല്ലാത്ത തുണിക്കട... അവിടുത്തെ സ്റ്റാഫ് ആണ് എൽസി എന്ന നാല്പത്തഞ്ചു കാരിയും ഉഷ എന്ന മുപ്പതു കാരിയും പിന്നെ മിനി എന്നൊരു പുതിയ പെണ്ണും.... അത്യാവശ്യം കച്ചവടം ഉണ്ടാരുന്ന കടയിൽ കൊറോണ യ്ക്ക് ശേഷം എല്ലാം അവതാളത്തിൽ തന്നെയാണ്... എന്നാലും മൂന്നു സ്റ്റാഫ് ഇല്ലാതെ പറ്റില്ല എന്നതാണ് സത്യം.... കടയുടെ ഓണർ കടതുറന്നു പതിനൊന്നു ആകുമ്പോ.... ടൗണിലുള്ള മറ്റൊരു കടയിലേക്ക് പോകും..... അപ്പോൾ മിനി എന്ന സ്റ്റാഫ് ആണ് കഷ്യർ കൗണ്ടറിൽ ഉണ്ടാകുന്നത്.... എൽസിയും ഉഷയും ആറേഴ് കൊല്ലമായി അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.... എൽസി ഞാൻ പോകുന്നു... വല്ലാതെ തിരക്ക് വന്നാൽ ശ്യാമിനെ വിളിക്കണം... കണ്ണൻ മുതലാളി കസേരയിൽ നിന്നും എണീറ്റു.... പുറത്തേക്കു നടന്നു..... ഇന്നെന്താ താമസിച്ചേ ഉഷേ..... മുതലാളി പോയി കഴിഞ്ഞാ കിട്ടുന്ന ആകെയുള്ള സ്വാതന്ത്ര്യം ഇത്തിരി ശബ്ദം ഉയർത്തി സംസാരിക്കാൻ പറ്റും എന്നുള്ളതാണ്... താമസിച്ചു...... ഉദാസീനമായി അവൾ പറഞ്ഞു... ഇന്നലയും മിനിഞ്ഞാന്നുമൊക്കെ അരമുക്കാൽ മണിക്കൂർ ലേറ്റ് ആയല്ലേ നമ്മൾ ഇവിടുന്നു ഇറങ്ങി പോയെ.... അതൊന്നും കണക്കിൽ പെടില്ലേ.... എൽസി അവളുടെ മുഖത്തേക്ക് നോക്കി എനിക്കറിയില്ല..... കണ്ണേട്ടനോട് ഞാൻ ഇതുവരെ തിരിച്ചൊന്നും പറഞ്ഞിട്ടില്ല... ഉഷ പതിഞ്ഞ ച്ചിരിയോടെ പറഞ്ഞപ്പോളും ആ കണ്ണ് നിറഞ്ഞു വരുന്നത് എൽസി കണ്ടു എന്നോട് അധികം ആരും ചാടാൻ വരില്ല... എനിക്കുറപ്പാണ്.... നമ്മൾ എന്താ അടിമകൾ ആണോ..... പത്തു മണിക്കൂർ ജോലിയും ചെയ്യണം വായിലിരിക്കുന്നതൊക്കെ കേൾക്കുകേം വേണം.... എൽസി പിന്നെയും നിന്നു പിറുപിറുത്തു... എൽസി ചേച്ചി അടിമ അല്ല.... പക്ഷെ ഞാൻ അടിമയെപ്പോലെ അല്ലേ.... രൂപ അമ്പതിനായിരം കൊടുക്കാൻ ഉണ്ട്.... എന്നിട്ടും മാസശമ്പളത്തിൽ നിന്നും അയ്യായിരം മാത്രം അല്ലേ പിടിക്കുന്നുള്ളു... ഇനീം ഒരു കൊല്ലം കൊടുത്താൽ മാത്രേ അത് തീരു....അപ്പോൾ അടുത്ത കടം വാങ്ങാനുള്ള എന്തെങ്കിലും കാരണം ദൈവം ഒപ്പിച്ചു തന്നോളും... ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു... മടക്കി തീർന്ന തുണികൾ രണ്ടാളും കൂടി അതാത് സ്ഥലങ്ങളിൽ വെച്ചപ്പോൾ അടുത്ത കസ്റ്റമർ കയറി വന്നു.... ഉഷേ.... എന്റെ ബാഗിൽ പാലപ്പം ഉണ്ട്... ഞാൻ ഇവരെ മാനേജ് ചെയ്തോളാം പോയി കഴിക്കു.... ഇതൊരു പതിവാണ്.... ഉഷയ്ക്ക് വേണ്ടി എന്നും ഉണ്ടാകും എന്തെങ്കിലും ഒക്കെ കഴിക്കാനായി എൽസിയുടെ ബാഗിൽ.... കിടപ്പിലായ അമ്മയെയും.... ബുദ്ധി വളർച്ച ഇല്ലാത്ത ചേട്ടനെയും പരിചരിച്ചു.. അവർക്കു ഉള്ളതൊക്കെ കൊടുത്തു.... അടുക്കളയിലെ പണികൾ ഒക്കെ തീർത്തു വരുമ്പോൾ ഉഷ എന്നും പട്ടിണി ആയിട്ടാകും വരുന്നതെന്ന് എൽസിക്ക് ഉറപ്പാണ്... എൽസിക്ക് വീട്ടിൽ ജോലി ചെയ്തു സഹായിക്കാൻ മോളുണ്ട്.... ഓട്ടോ ഡ്രൈവർ ആയ ഭർത്താവ് ഫിലിപ്പ് ചേട്ടനും കൂടെ കൂടും.... സന്തോഷം സമാധാനം കുടുംബ ജീവിതം... കസ്റ്റമറേ ഡീൽ ചെയ്തു.... കാശും വാങ്ങി പെട്ടിയിൽ ഇട്ടു കഴിഞ്ഞപ്പോൾ ഉഷ കഴിച്ചിട്ട് വന്നു..... ഉഷ...ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് അവളുടെ അച്ഛൻ പെട്ടന്ന് മരിക്കുന്നതു.... അതുവരെ സന്തോഷകരം ആയിരുന്നു ജീവിതം...ചെറിയ ചെറിയ സ്ഥലകച്ചോടം ഒക്കെ നടത്തി അത്യാവശ്യം കുഴപ്പം ഇല്ലാതെ ജീവിക്കുന്ന സമയത്ത് പെട്ടന്നൊരു ദിവസം കുഴഞ്ഞു വീണു മരിച്ചു.... ഉഷയുടെ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ വേർപാട്... കല്യാണപ്രായം ആയ മകൾ..... ബുദ്ധി വളർച്ച ഇല്ലാത്ത മൂത്ത മകൻ.... ആകെ ഉള്ളത് ചെറുതെങ്കിലും മനോഹരമായ കുഞ്ഞൊരു വീട്.... ബാങ്ക് ബാലൻസ് ആയി ഒരു ലക്ഷത്തിൽ കുറയാത്ത കൊറച്ചു തുക.... പക്ഷെ.... അവർക്കു ഭർത്താവിന്റെ വേർപാടുമായി പൊരുത്തപ്പെടാൻ പിന്നെ ആയില്ല... ആഹാരം കഴിക്കാതെ.... എന്തൊക്കെയാ പ്രതീക്ഷിച്ചു അവർ വാതില്പടിയിൽ ഇരുപ്പായി.... മകന്റെ കാര്യങ്ങൾ എല്ലാം നോക്കി ഇരുന്ന ആ അമ്മയ്ക്ക് അങ്ങനൊരു മകൻ കൂടെ ഉള്ളത് മറന്നത് പോലെ ആയി... അമ്മയുടെ മനസ് കൈവിട്ടു പോകുക ആണെന്ന് അറിഞ്ഞപ്പോൾ ഉഷ ഭയന്ന് പോയി.... താങ്ങായി ആരും ഇല്ലാത്ത അവസ്ഥ.....അമ്മ കൂടി ഇല്ലാ എങ്കിൽ.... അവൾക്കതു ചിന്തിക്കാൻ പോലും ആയില്ല... വിളിക്കാത്ത ഈശ്വരന്മാരില്ല... പക്ഷെ ആ വിളികൾ എല്ലാം വെറുതെ ആയി... ഒരു ദിവസം ആ അമ്മയും വീണു... ഒന്നിനോടും പ്രതികരിക്കാൻ ഇല്ലാതെ കൊറേ നാൾ...... ആശുപത്രി വാസം......ബാങ്ക് ബാലൻസ് കാലി ആയപ്പോൾ അമ്മയെ വീട്ടിലേക്കു കൊണ്ട് വന്നു....പിന്നെ ആണ് ജീവിത സമരം തുടങ്ങിയത്....അങ്ങിനെ എത്തി പെട്ടതാണ് സരയു വിൽ.... നീയെന്താ ആലോചിക്കുന്നേ.... സങ്കടം ആയോ.... എൽസി വന്നു ചുമലിൽ തൊട്ടപ്പോൾ ആണ് അവൾ ഓർമ്മയിൽ നിന്നും ഉണർന്നത്... എനിക്കോ..... എന്നു ചോദിച്ചു ഉഷ ചിരിച്ചു.... എനിക്ക് ഇതൊക്കെ ശീലം ആയതല്ലേ.... എന്നാലേ... രണ്ടു ചാക്ക് നിറയെ നൈറ്റി വന്നിട്ടുണ്ട്... അത് സൈസ് നോക്കി വെക്കാം... ഉം..... അവൾ മൂളി.... എന്താടി.... നീയൊന്നു ഉഷാർ ആയിക്കെ പെണ്ണെ... എൽസി അവളുടെ ചുമലിൽ വേദനിപ്പിക്കാതെ തല്ലി... പെട്ടന്ന് ഉഷ ഒന്ന് വിതുമ്പി.... അയ്യോ.. എന്നാ കൊച്ചേ.... എൽസി അവളെ ചുമലിൽ പിടിച്ചു ചേർത്ത് നിർത്തി ചോയ്ച്ചു... ഇന്നലെ ഹരിയേട്ടൻ എന്നോട് ചോദിക്കുവാ...അമ്മേനേം എന്നേം വിഷം തന്നു കൊന്നാൽ ഉഷ മോള് രക്ഷപെടുമോ ന്നു.... ഉഷ എൽസിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..... ഹരിയേട്ടൻ അപ്പുറത്ത് പിള്ളേരുടെ ഒപ്പം കളിക്കാൻ ചെന്നപ്പോൾ ആരോ പറഞ്ഞത്രേ.... അതോണ്ട് ഞാനിന്നലെ ചോർ കഴിക്കാൻ കൊടുത്തപ്പോൾ ഹരിയേട്ടനു പേടിയാണെന്ന്.... അത് പറഞ്ഞതും അവൾ ഒന്നു പൊട്ടിക്കരഞ്ഞു നിലത്തേക്കു ഇരുന്നു.... ഞാൻ എങ്ങിനാ..... എന്ത് പറഞ്ഞാ ഏട്ടനെ സമാധാനിപ്പിക്കുക .....എനിക്കിന്നലെ ഉറങ്ങാൻ കഴിഞ്ഞില്ല..... ഹരിയേട്ടൻ ഇന്നലെ പട്ടിണിയാരുന്നു.... എന്റെ കയ്യീന്ന് വാങ്ങി കഴിക്കാൻ പേടിയാത്രേ.... നാല്പതു വയസ് ഉണ്ടേലും ഒരു എട്ടു വയസുകാരെന്റെ ബുദ്ധി അല്ലേ അതിനുള്ളൂ... അതിനും പേടി കാണില്ലേ.... എനിക്ക് അതിനേക്കാൾ വിഷമം ആയതു എന്നെ പേടി ആണെന് ഹരിയേട്ടൻ പറഞ്ഞപ്പോൾ... അമ്മയുടെ മുഖത്തും ഞാനാ പേടി കണ്ടു.... ഞാനാർക്ക് വേണ്ടിയാ ജീവിക്കുന്നെ എൽസേ.ച്ചി..... ഇന്നലെ എന്നെ പേടിച്ചു രണ്ടാളും ചോറ് കഴിക്കാതെ കിടന്നു.... അവർക്കു വേണ്ടി അല്ലേ ഞാൻ ജീവിക്കുന്നെ.... എനിക്ക് അവരല്ലാതെ മറ്റാരാ ഉള്ളെ..... പിന്നെയും എന്തൊക്കെയോ പറഞ്ഞവൾ കരഞ്ഞു.... തറയിൽ ഇരുന്ന അവളുടെ ചാരെ എൽസി ചേർന്നിരുന്നു..... സാരല്യ.... അയാൾ കുഞ്ഞിനെ പോലെ ആണെന്ന് നീയല്ലേ പറയാറ്...പോട്ടെ.... പെട്ടനാണ് കൊറേ ആളുകൾ കടയിലേക്ക് കയറി വന്നത്.... എടീ....കസ്റ്റമർ...... വാ... എൽസി ഉഷയുടെ കൈ പിടിച്ചു എണീപ്പിച്ചു.....കണ്ണും മുഖവും അമർർത്തി തുടച്ചിട്ടു മുഖത്തു ഒരു ഒട്ടിച്ച ചിരിയുമായി പെട്ടന്ന് ഉഷ ചോദിച്ചു.... എന്താ മേഡം വേണ്ടത്..... ചുരിദാർ ടോപ് ന്റെ സെക്ഷനിലേക്ക് ഉഷയോടൊപ്പം മൂന്നാലു ആളുകൾ നടന്നു... വിഷാദം കലർന്ന ചിരിയോടെ അവൾ അവരെ ഡീൽ ചെയ്യുന്നത് നോക്കി എൽസി നിന്നു... കർത്താവേ ഇന്ന് ആളുകൾ ഇഷ്ടം പോലെ വരണേ എന്നവർ പ്രാർത്ഥിച്ചു.... ഇനിയും വീടിനെ പറ്റി ഓർക്കാതെ ഇരിക്കണം എങ്കിൽ കച്ചവടം നടക്കണം..... അപ്പോളും ചിരിച്ചമുഖവുമായി ഉഷ നല്ലൊരു സെയിൽസ് ഗേൾ ആയി കഴിഞ്ഞിരുന്നു... അൻവർ താമരശ്ശേരി #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ
"അനൂപേട്ടാ ഓഫീസിലെ ഫങ്ക്ഷന് ഈ ചുരിദാർ ഇട്ടാ മതിയോ..." ഗോൾഡൻ കളർ പൂക്കൾ ഉള്ള ഇളം പച്ച ചുരിദാർ ഉയർത്തി ഉത്സാഹത്തോടെ ധന്യ ചോദിച്ചു "ട്രെൻഡ് ൽ നിന്നെടുത്ത ആ പച്ച ചുരിദാർ ഇല്ലേ...ഗോൾഡൻ കളർ പൂക്കൾ ഉള്ള അത് ഇട്ടാ മതി' ധന്യ ഉയർത്തി കാട്ടിയ ആ ചുരിദാറിൽ ഒന്ന് ഏറുകണ്ണിട്ട് നോക്കിയിട്ട് വീണ്ടും മൊബൈലിൽ ശ്രദ്ധയൂന്നികൊണ്ട് അനൂപ് പറഞ്ഞു ഉത്സാഹത്തോടെ ഉയർത്തി കാട്ടിയ ചുരിദാർ താഴ്ത്തിയ ധന്യയുടെ മുഖത്തെ ഉത്സാഹം പെട്ടന്ന് ഒലിച്ചുപോയി 'ഏട്ടാ ഞാൻ കാണിച്ചത് എന്താ...? ഏട്ടൻ കണ്ടത് എന്താ...? മൊബൈലിൽ നിന്ന് ശ്രദ്ധ തിരിച്ച അനൂപ് വീണ്ടും ധന്യയുടെ കൈയ്യിലെ ചുരിദാറിലേക്ക് നോക്കി "ഓ.. സോറി, ഇതല്ലേ ട്രെൻഡിൽ നിന്ന് നമ്മൾ വാങ്ങിയ ചുരിദാർ, ങാ..ഇത് തന്നെ ഇട്ടാ മതി.. ഇതാ നിനക്ക് ചേരുന്നേ " "ഞാൻ എഡിറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.. " ഒരു വിഡ്ഢി ചിരി ചിരിച്ചുകൊണ്ട് അനൂപ് അവളെ നോക്കി "കഷ്ടം...." ചിറി കോട്ടി എന്തോ പിറുപിറുത്തുകൊണ്ട് തന്റെ ദേക്ഷ്യം പ്രകടിപ്പിച്ച ധന്യ അവിടുന്ന് ബെഡ്ഡ് റൂമിലേക്ക്‌ പോയി അന്ന് ധന്യയുടെ ഓഫീസ്, വാടക കെട്ടിടത്തിൽ നിന്ന് പുതിയതായി കിട്ടിയ വാടക കെട്ടിടത്തിലേക്കു മാറുന്ന ഉൽഘാടന ഫങ്ക്ഷൻ ആയിരുന്നു "ഏട്ടാ ഞാൻ ഇറങ്ങുവാണെ... കുട്ടികളെ നോക്കിക്കോണേ " മൊബൈൽ, ക്യാമറ സ്റ്റാൻഡിൽ വച്ചുകൊണ്ട് മക്കളുടെ ഡാൻസ് ഷൂട്ട് ചെയ്യുവായിരുന്ന അനൂപിനെ നോക്കി ധൃതിയിൽ സ്കൂട്ടി എടുത്തുകൊണ്ടു ധന്യ പറഞ്ഞു "ആ..ശരി..." ധന്യയെ നോക്കാതെ കൈ ഉയർത്തി അനൂപ് പറഞ്ഞു "ധന്യേ ഒന്ന് നിന്നെ...ഇനാഗുറേഷൻ കഴിഞ്ഞു പോരാൻ നേരം ഒരു ഫെവി ക്യുക്ക് വാങ്ങിച്ചോണേ" ധന്യയുടെ അടുത്തേക്ക് വന്ന അനൂപ് പറഞ്ഞു "ഉം... ഞാൻ പോട്ടെ ഒത്തിരി ലേറ്റ് ആയി എല്ലാവരും എത്തിക്കാണും " ധന്യ പോയതും അനൂപ് മക്കളുമൊത്തുള്ള ഷൂട്ടിംങിലേക്ക് തിരിഞ്ഞു ഓഫീസ് ഇനാഗുറേഷൻ കഴിഞ്ഞ് വന്ന ധന്യയുടെ മുഖം ഇരുണ്ടിരിക്കുകയായിരുന്നു 'എന്തേ നിന്റെ മുഖത്തിന്‌ ഒരു തെളിച്ചമില്ലായ്മ ? അനൂപ് ചോദിച്ചു അനൂപേട്ടന്റെ ആരാ ഞാൻ. ? ഉച്ചത്തിലാണ് ധന്യ അത് ചോദിച്ചത് "ഭാര്യ..." "ഭാര്യയോടുള്ള എന്തെങ്കിലും കടമ അനൂപേട്ടൻ ചെയ്യാറുണ്ടോ, എന്നെ കെയർ ചെയ്യാൻ ഒരല്പം സമയം എങ്കിലും അനൂപേട്ടൻ നീക്കിവെക്കാറുണ്ടോ" അവളുടെ കണ്ണ് നനയുന്നുണ്ടായിരുന്നു.. ധന്യേ അതിന്മാത്രം എന്തുണ്ടായി. ? "ഒന്നും ഉണ്ടായില്ല, ഞാൻ കോമാളിയാകേണ്ടതായിരുന്നു ,അനൂപേട്ടൻ എന്നെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. " "ഞാൻ പോകുമ്പോൾ ഈ ചെറിയ ചീപ്പ് എന്റെ മുടിയിൽ ഉടക്കി ഇരുപ്പുണ്ടായിരുന്നു" ബാഗിൽ നിന്ന് ചീപ്പ് ഉയർത്തികാട്ടി അമർഷത്തോടെ ധന്യ പറഞ്ഞു "ഓഫീസിലേക്ക് കയറുമ്പോ അടുത്തിടെ ട്രാൻസ്ഫർ ആയി വന്ന വിഷ്ണുവിന്റെ കണ്ണിൽ പെട്ടതുകൊണ്ട് ചീപ്പ് തലയിൽ ഇരുന്നത് മറ്റാരും കണ്ടില്ല " 'ങാ...ഭർത്താവ് ഉണ്ടായിട്ട് എന്താ കാര്യം എന്നെ കെയർ ചെയ്യണമെങ്കിൽ വേറെ ആരെങ്കിലും വേണം" നെടുവീർപ്പിട്ടുകൊണ്ട് ധന്യ മക്കളുടെ മുറിയിലേക്ക് പോയി അനൂപ് ഒരു നിമിഷം ആലോചിച്ചു നിന്നു "നിന്നെ ഞാൻ കെയർ ചെയ്യുന്നില്ല എന്നത് നിന്റെ തോന്നലാ..." രാത്രിയിൽ ധന്യ ബെഡ്ഡ് റൂമിലേക്ക് വന്നതും അനൂപ് പറഞ്ഞു "ഉം..... ഒന്ന് അമർത്തി മൂളിയ ശേഷം ധന്യ ബെഡ്‌ഡിലേക്ക് കിടന്നു "സ്കൂളിൽ അദ്ധ്യാപകൻ ആയതുകൊണ്ട് കിട്ടുന്ന വെക്കേഷനിലല്ലേ ഞാൻ മക്കളെ വച്ച് റീൽസ് ചെയ്യുന്നത്, ഇപ്പൊ അഞ്ഞൂറ് സബ്സ്ക്രൈബ്ഴ്സ് കഴിഞ്ഞു, ക്യാഷ് കിട്ടുന്ന കാര്യം കൂടി അല്ലെ ഒപ്പം മക്കളുടെ ഉള്ളിലെ കഴിവുകൾ പുറത്ത് കൊണ്ടുവരികയും ചെയ്യാം " "അതൊന്നും അല്ല നിങ്ങൾ എപ്പോഴും മൊബൈലിൽ എൻഗേജ് തന്നെയാ, അത് പോട്ടെ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ ഒക്കെ പോകാമെന്നു എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് അപ്പോഴൊക്കെ നിങ്ങളുടെ കാര്യം. " "അതൊക്കെ നിന്റെ തോന്നലാ, ഞാനും എന്തെങ്കിലും കാര്യത്തിൽ ബിസിയാകുന്നത് നമുക്ക് പ്രയോജനം ഉള്ള കാര്യത്തിനല്ലേ ' "ഓ..മതി മതി..ന്യായം പറച്ചിൽ' അനൂപിന്റെ മനസ്സിൽ രൂപം കൊണ്ട എന്തോ ഒരു ആശയകുഴപ്പം മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു 'വിഷ്ണു നീ ഇന്നലെ ആ ചീപ്പ് കണ്ടില്ലായിരുന്നെങ്കിൽ ആകെ കുളമായി പോയേനെ..' "പിന്നെ എന്നാ ഉണ്ടെടാ, ഇപ്പൊ എനിക്കും ഓഫീസിൽ പോകാനുള്ള വിരസത മാറി നിന്റെ വരവോടെ " ധന്യ അടക്കത്തിൽ സംസാരിക്കുന്നത് ശ്രദ്ധിക്കുവാനിടയായ അനൂപ് അമ്പരന്ന് നിന്നുപോയി അനൂപിന്റെ മനസ്സിൽ പല പല ചിന്തകൾ മിന്നി മറഞ്ഞു പോയി 'ശരി വെച്ചേക്കേടാ, അങ്ങേര് വീഡിയോ പിടുത്തം കഴിഞ്ഞു ഇപ്പൊ വരും ബ്രേക്ക്‌ ഫാസ്റ്റ് അന്വേഷിച്ച്" "ഒക്കെ.. പിന്നെ വിളിക്കാം...." ശ്വാസം നിലച്ച പോലെ നിന്ന അനൂപ് പെട്ടന്ന് അവിടുന്ന് വെളിയിലേക്ക് പോയി "അമ്മേ ഈ അച്ഛൻ ഞങ്ങടെ വീഡിയോ പിടിക്കുന്നില്ല, ഞങ്ങൾ എത്ര നേരം കൊണ്ട് പറയുന്നതാ" "അനൂപേട്ടാ എന്താ വീഡിയോ ചെയ്യാത്തെ ? ക്യാമറ സ്റ്റാൻഡിനു അടുത്ത് കസേരയിൽ എന്തോ ആലോചിച്ചു ഇരിക്കുന്ന അനൂപിനെ നോക്കി ധന്യ പറഞ്ഞു "ഏയ്‌ ഒരു തലവേദന ബിപി കുറഞ്ഞതാന്ന് തോന്നുന്നു" "രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു എന്താ നിങ്ങൾക്ക് പറ്റിയത്. ? ശുണ്ഠിയോടെ അനൂപിനെ ഒരു നോട്ടം നോക്കി അവൾ അവിടുന്ന് പോയത് നോക്കി നിന്ന അനൂപ് വീണ്ടും ചിന്തയിലായി അടുത്ത ദിവസം രാവിലെ ധന്യ കുളിമുറിയിൽ കയറിയതും അനൂപ് അവളുടെ മൊബൈൽ ധൃതിയിൽ നോക്കാൻ തുടങ്ങി "ങേ ലോക്ക് ഇട്ടിരിക്കുന്നു.." "ഇതുവരെ ലോക്ക് ഇടാതിരുന്ന അവൾ മൊബൈലിൽ ലോക്ക് ഇട്ടിരിക്കുന്നു" അനൂപിന്റെ മനസ്സിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി തോർത്ത്‌ എടുക്കാൻ മറന്നു പോയ ധന്യ ബാത്ത് റൂമിൽ നിന്നിറങ്ങി വന്ന ധന്യയെ കണ്ടതും അനൂപ് മൊബൈൽ പെട്ടന്ന് താഴെ വച്ചു തപ്പി തടഞ്ഞു അനൂപിനെ സൂക്ഷിച്ചൊരു നോട്ടം നോക്കി അവൾ കടന്നു പോയി "അപ്പൊ നമുക്ക് അടുത്ത സെക്കന്റ്‌ സാറ്റർഡേ പോകാം, കുറച്ചു നേരം അങ്ങനെ ബീച്ചിൽ ഇരിക്കാം അല്ലെ...നീ ബുള്ളറ്റിൽ ആണോ വരുന്നേ " ഉം.. "ഓ ചേട്ടൻ എന്നെ എങ്ങും കൊണ്ടുപോകില്ല..ഉം പുള്ളിക്കാരന് ചെറിയ സംശയം തോന്നിതുടങ്ങിയെന്നാ തോന്നുന്നേ....." "ശരി ഒക്കെ...." ധന്യ സ്വരം താഴ്ത്തി സംസാരിക്കുന്നത് മറഞ്ഞു നിന്ന് കേട്ട അനൂപിന്റെ പെരുവിരൽ മുതൽ തല വരെ പെരുക്കാൻ തുടങ്ങി അന്ന് രാത്രിയിൽ ധന്യ ബെഡ്ഡ്റൂമിലേക്ക് കയറിയതും "സോറി... നിനക്ക് എന്നോട് ഇപ്പൊ ആ പഴയ സ്നേഹം ഇല്ല അല്ലെ.. എന്റെ മനസ്സിൽ നൂറ് ശതമാനവും നീ മാത്രമേ ഉള്ളൂ.. പക്ഷേ നിനക്ക് അങ്ങനെയല്ലാന്ന് എനിക്ക് തോന്നി തുടങ്ങി.. എങ്ങനെയല്ലാന്ന്..? എടുത്തടിച്ചുകൊണ്ട് ധന്യ ചോദിച്ചു വിഷ്ണു നിനക്ക് ആരാ ? അനൂപിന്റെ ചോദ്യത്തിന് നേരിയ വിറയൽ ഉണ്ടായിരുന്നു "നിങ്ങൾക്ക് എന്നെ കെയർ ചെയ്യാൻ സമയം ഇല്ലല്ലോ അപ്പൊ എന്നെ കെയർ ചെയ്യാൻ ആരെങ്കിലും വന്നാൽ പിന്നെ ഞാൻ വേണ്ടാന്ന് പറയണോ...." അനൂപിന്റെ മുഖം ഇരുണ്ടു രക്തമയം ഇല്ലാതായി ഉള്ളിൽ നിന്ന് വന്ന ചിരി പിടിച്ചു നിർത്താൻ ധന്യക്ക് കഴിഞ്ഞില്ല ഒന്നും മനസ്സിലാകാതെ അനൂപ് അന്തിച്ചിരുന്നു "വിഷ്ണു ആരെന്നറിയണ്ടേ.. എന്റെ കൂടെ മുൻപ് ജോലി ചെയ്ത ഇപ്പോ ഞങ്ങളുടെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി വന്ന കുറുമ്പി പെണ്ണ്.. വിഷ്ണുപ്രിയ.....നല്ലൊരു ബുള്ളറ്റ് ഉണ്ട് അവൾക്ക് മിക്കവാറും അതിലാ അവൾ വരുന്നത് " ധന്യക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല.. മനസ്സിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെട്ടന്ന് അപ്രതീക്ഷിതമായതിന്റെ കുളിർമയിൽ അനൂപിലും ചിരി വിടർന്നു.. "കെയർ ചെയ്തില്ലെങ്കിൽ പിടിച്ചു വാങ്ങാൻ ചെറിയ ഒരു തന്ത്രം എടുത്തല്ലേ പറ്റൂ...അല്ലെങ്കിൽ ഈ ആണുങ്ങൾ ഒരു പരിഗണനയും തരില്ല " ധന്യ മനസ്സിൽ പറഞ്ഞു അടുത്ത ദിവസം രാവിലെ സ്കൂട്ടിയുമായി ധന്യ ഓഫീസിലേക്ക് പോകാൻ നേരം അനൂപ് കുട്ടികളുമായി വീഡിയോ എടുക്കുവായിരുന്നു. ദേ ഞാൻ പോകുവാണ്, ഇവിടെ കിടക്കുന്ന ഈ പ്ലാസ്റ്റിക് കൂട് എടുത്തു പുറകിൽ ഇട്ടേക്കണേ "ങാ... ശരി...." ധന്യയെ നോക്കാതെ കൈ പൊക്കി കാണിച്ചുകൊണ്ട് മൊബൈലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുന്ന അനൂപിനെ താടിക്ക് കൈ കൊടുത്തുകൊണ്ട് ധന്യ ഒരു നിമിഷം നോക്കി നിന്നുപോയി.. എന്തോ മിന്നിയ പോലെ പെട്ടന്ന് അനൂപ്, അവളുടെ അടുത്തേക്ക് ഓടി വന്നു "ദേ കെയർ ചെയ്യുന്നില്ല എന്ന പരിഭവം വേണ്ടാട്ടോ " പുഞ്ചിരിയോടെ അനൂപ് അത് പറയുമ്പോൾ നാണത്തിൽ മുങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ കടന്നുപോയി ## ഗിരീഷ് കാവാലം ## #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
Part - 10 നീലിമ ഏറെ സന്തോഷവതിയായി. തന്റെ കാര്യങ്ങൾ കേൾക്കുകയും തന്നെ സഹായിക്കാമെന്ന് ഉറപ്പുതരികയു ചെയ്ത എസ്‌കെയോട് അവൾക്ക് അതിരറ്റ സ്നേഹവും ബഹുമാനവും തോന്നി. ഫിറോസ് ഇങ്ങനെയൊരു കാര്യം പറയുമ്പോൾ താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഇത്ര പെട്ടെന്ന് അതിന് ഫലം കണ്ടെത്തുമെന്ന്. അവനെ ഫോൺ ചെയ്ത് പറയാനായി മൊബൈൽ കൈയ്യിലെടുത്ത് നീലിമ മുറ്റത്തേക്ക് ഇറങ്ങി. ഒരിക്കൽക്കൂടി എസ്‌കെയെ നോക്കി ഒന്ന് പുഞ്ചിരിച്ചതിന് ശേഷം അവൾ നടന്നു. "നീലിമേ.." അപ്പോൾ എസ്‌കെ വിളിച്ചു. അവൾ തിരിഞ്ഞു നിന്നപ്പോൾ, എസ്‌കെ ചവിട്ടുപടികളിറങ്ങി അവളുടെ അടുത്തെത്തി. "പിന്നേ.. ഒരു കാര്യം പറയാനുണ്ട്. ഞാൻ ആദ്യമേ പറഞ്ഞല്ലോ ഞാനിപ്പോൾ കേസുകളൊന്നും ഏറ്റെടുക്കാറില്ലെന്ന്.. അതിനാൽ ഈ കാര്യം അതീവ രഹസ്യമാക്കി വയ്ക്കണം. എന്റെ ഭാര്യയോ സുഹൃത്തുക്കളോ ഒന്നുമറിയാതെയാണ് ഞാൻ നീലിമയെ സഹായിക്കാനായി വരുന്നത്. ഈ കേസിൽ എനിക്ക് പുറത്തുനിന്ന് മറ്റാരുടെയും സഹായം ചോദിക്കാനും കഴിയില്ല. അതിനാൽ എത്രത്തോളം ഞാനീ കേസിൽ വിജയിക്കുമെന്ന് എനിക്ക് ഉറപ്പ് പറയാനും പറ്റില്ല" "അങ്കിളീ കേസിൽ ഇറങ്ങിയാൽ അതിൽ വിജയം കാണുമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്" "ഞാൻ പരമാവധി ശ്രമിക്കാം. എന്നാൽ നമ്മളല്ലാതെ മറ്റൊരാളും ഇക്കാര്യമറിയരുത് എന്നെനിക്ക് ഉറപ്പ് തരണം" "അങ്കിളിന് എന്നെ വിശ്വസിക്കാം" "ഒരു കാര്യംകൂടി എനിക്ക് ചോദിക്കാനുണ്ട്" "എന്താ അങ്കിളേ?" "ഇങ്ങോട്ട് വരാനും എന്നെക്കണ്ട് സംസാരിക്കാനും നീലിമയോട് ആരാണ് പറഞ്ഞു തന്നത്?" "അത്.. അങ്കിളേ..." "സ്വന്തം അച്ഛനോട് പെരുമാറുന്നതുപോലെ എന്നോട് പെരുമാറിയതും അൽപ്പനേരം ഇവിടെ എന്റെ മകളായി നിന്നതുമൊക്കെ, ഒരു അഭിനയമായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ അതിന്റെ പിന്നിലൊരു പ്രേരണ ഉണ്ടെന്ന് എനിക്ക് നല്ലതുപോലെ അറിയാം" "അയ്യോ.. ഞാൻ അങ്കിളിന്റെ മുന്നിൽ ആക്ട് ചെയ്തിട്ടില്ല. എന്റെ ഹൃദയം മുറിയുന്ന വേദനയോടെയാ ഞാൻ സംസാരിച്ചത്" "അതിലൊരു തർക്കവുമില്ല. എന്നാൽ, എന്നെ കാണാനും ഇതുപോലെ പറയാനും എനിക്ക് നീലിമയുടെ അതേ പ്രായത്തിലുള്ള ഒരു മകൾ ഉണ്ടെന്നുള്ള കാര്യവുമൊക്കെ തീർച്ചയായും ആരോ പറഞ്ഞു തന്നിട്ടുണ്ടെന്ന് എനിക്കുറപ്പാണ്" "അതെന്താ ഇത്ര ഉറപ്പ്?" "എന്നെ മകളെപ്പോലെ കാണണമെന്ന് നീലിമ പറഞ്ഞപ്പോൾ, എനിക്ക് മകളില്ലെന്ന് ഞാൻ പറഞ്ഞില്ലേ?" "അത് അങ്കിൾ എന്നെ പറ്റിക്കാനായി പറഞ്ഞതാണെന്ന് എനിക്കറിയാം" "അതെ. അത് മോളെ പറ്റിക്കാൻ തന്നെയാ ഞാൻ പറഞ്ഞത്. എനിക്കപ്പോഴുള്ള മോളുടെ മുഖഭാവം കാണണമായിരുന്നു. ഞാനത് കണ്ടു. എനിക്കൊരു മകളുള്ള വിവരം അറിഞ്ഞുകൊണ്ട് തന്നെയാണ് നീലിമ ഇങ്ങോട്ട് വന്നിട്ടുള്ളതെന്ന് എനിക്കപ്പോൾ മനസ്സിലായി. തന്റെ പ്രതീക്ഷ തെറ്റിയ വിവർണ്ണമായ ഭാവം ഞാനീ കുഞ്ഞു മുഖത്ത് അപ്പോൾ നല്ലതുപോലെ കണ്ടു" നീലിമ അപ്പോൾ ചിരിച്ചു. എസ്‌കെ തുടർന്നു. "എന്റെ മകളെക്കുറിച്ച് പറഞ്ഞപ്പോൾ, അവൾ മെഡിക്കൽ ബയോ കെമിസ്ട്രിക്കാണ് പഠിക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?" "ആ.. പറഞ്ഞിരുന്നു" "എന്നാൽ ഞാനത് കുറച്ച് സ്പീഡിലാണ് പറഞ്ഞത്. മനഃപൂർവ്വം തന്നെയാണ് ഞാനത് വേഗത്തിലാക്കിയത്. എന്റെ മുഖത്തിനടുത്ത് നിൽക്കുന്ന ആൾക്കുപോലും 'ബയോസ്ട്രി' എന്നോ മറ്റോ കേൾക്കാനേ സാധ്യതയുള്ളൂ. അത്രയ്ക്കും സ്പീഡിൽ പറഞ്ഞപ്പോൾ നീലിമ ഉടൻ മറുപടി പറഞ്ഞത്, ഞാനും ബയോ കെമിസ്ട്രിക്കാണ് പഠിക്കുന്നതെന്നാണ്. എന്റെ മകൾ എന്താണ് പഠിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കി വന്നതിനാലാണ്, എന്റെ അവ്യക്തമായ സ്വരത്തിലും നീലിമയത് മനസ്സിലാക്കിയെടുത്തത്" "അപ്പൊ അങ്കിളെന്നെ ടെസ്റ്റ് ചെയ്യുകയായിരുന്നോ?" "തീർച്ചയായും.. എന്റെയടുത്ത് വന്നിരിക്കുന്നത് ആരാണെന്നും എന്താണ് ഉദ്ദേശമെന്നും എനിക്കറിയണമല്ലോ" "വേറെ എന്തൊക്കെയാ അങ്കിളിന് മനസ്സിലായത്?" "അത് വിട്.. ഇക്കാര്യം പറയ്" "അത്.. അങ്കിളേ..." അവൾ പറയാൻ മടിച്ചു. "ധൈര്യമായി പറഞ്ഞോളൂ. ഞാനാ വ്യക്തിയോട് ചോദിക്കില്ല" "എന്റെ ഒരു ഫ്രണ്ടാ അങ്കിളിന്റെ കാര്യം പറഞ്ഞത്. അവന്റെ ഉമ്മയും അങ്കിളിന്റെ വൈഫും കോളേജിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ടെത്രെ" "എന്താ ഫ്രണ്ടിന്റെ പേര്?" "ഫിറോസ്" "ജാസ്മിന്റെ മോനാണോ?" "അതെ" "എങ്കിൽ നീലിമ പൊക്കോളൂ" "അതെന്തേ.. അപ്പൊ അങ്കിളെന്നെ സഹായിക്കില്ലേ?" "ഞാനത് വാക്ക് പറഞ്ഞതല്ലേ. പക്ഷേ, ഒരു കണ്ടീഷനുണ്ട്" "എന്താ?" "ഞാനിതിൽ ഇടപെടുന്നത് ആരും അറിയാൻ പാടില്ല" "ഞാനത് ഉറപ്പ് തരുന്നു" "അങ്ങനെയെങ്കിൽ ഒരു കാര്യം ചെയ്യണം" "പറയൂ അങ്കിളേ.." "ആ ഫിറോസിനോട് പറയണം, നീലിമ എന്നെ കാണാൻ വന്നെന്നും കേസിനെ കുറിച്ച് സംസാരിച്ചെന്നും. അപ്പോൾ കേസേറ്റെടുക്കാൻ ഞാൻ സമ്മതിച്ചില്ലെന്നും പോലീസ് കേസ് നോക്കിക്കൊള്ളുമെന്നും ഞാൻ പറഞ്ഞതായി പറയണം" "സമ്മതിച്ചു" "എന്നാ പൊക്കോളൂ. എന്റെ വൈഫ് വരാൻ സമയമായി. അവളും മക്കളും ഇവിടെ അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ കല്യാണത്തിന് പോയതാ" "ആണോ.. എന്നാ ഞാൻ പോവാം" "എന്റെ നമ്പർ സേവ് ചെയ്തോളൂ. എന്നിട്ട് നീലിമ, വീട്ടിലെത്തിയാൽ അവിടത്തെ ലൊക്കേഷൻ എനിക്കൊന്ന് അയച്ചിടണം. കുറച്ച് കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരാം" "ഓക്കെ.. അവിടെയെത്തിയാൽ ഞാൻ അയക്കാം" "നീലിമയിപ്പൊ ആ പത്രോസിന്റെ വീട്ടിലാണല്ലോ അല്ലേ..?" "അതെ. മുത്തശ്ശനും മുത്തശ്ശിയും പോയതോടെ അപ്പാപ്പൻ എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി" "ഓക്കെ ഫൈൻ.. ഞാൻ നീലിമയുടെ കോളേജിലെ സാറായിട്ടാണ് അങ്ങോട്ട് വരുന്നത് ട്ടോ.. ശരിയ്ക്കും ഡീൽ ചെയ്തോളണം" "ഷുവർ" എസ്‌കെ തന്റെ നമ്പർ നീലിമയ്ക്ക് കൈമാറി. അപ്പോൾ കീർത്തനയുടെ ഫോൺ അവൾക്ക് വന്നു. അവൾ അത് കട്ട് ചെയ്തുകൊണ്ട് എസ്‌കെയോട് യാത്ര പറഞ്ഞു. ഒരു പുഞ്ചിരിയോടെ എസ്‌കെ, അവൾ പോകുന്നത് നോക്കിനിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജാനിയും മക്കളും വന്നു. അപ്പോൾ എസ്‌കെ വസ്ത്രം മാറി പുറത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു. "ഇതെവിടെക്കാ എസ്‌കെ? നല്ല സന്തോഷത്തിലാണല്ലോ.." ജാനി ചോദിച്ചു. "ഞാനൊരാളെ കണ്ടിട്ട് വരാം" അപ്പോൾ ജാനിയൊന്നും പറയാതെ വെറുതെ അദ്ദേഹത്തെ നോക്കുക മാത്രം ചെയ്തു. "നീയെന്തേ ഇങ്ങനെ നോക്കുന്നേ?" എസ്‌കെ ചോദിച്ചു. "ഏയ് ഒന്നുല്ല. എസ്‌കെ പോയിട്ട് വാ" "എന്നാലും..." "അല്ലാ.. കല്യാണത്തിലെ വിശേഷങ്ങൾ പറയാന്ന് വച്ചിട്ടാ" "ആ.. അത് ഞാൻ വന്നിട്ട് സംസാരിക്കാം. പിന്നേ.. മോൾ വിളിച്ചിരുന്നുട്ടോ.. നിന്നെ വിളിച്ചിട്ട് കിട്ടിയില്ലാന്ന് പറഞ്ഞു" "ഫോൺ മോന്റെ കൈയ്യിലായിരുന്നു. അവനാണെങ്കിൽ ഓഡിറ്റോറിയത്തിൽ താഴെ എവിടെയോ ഇരിക്കേരുന്നു" "ആ.. ഓക്കെ.. എന്നാൽ ഞാൻ പോയിട്ട് വരാം" "എസ്‌കെ ഫോണെടുത്തിട്ടില്ലേ?" "ഉണ്ട്.. എന്റെ പോക്കറ്റിലുണ്ട്" ജാനിയോട് യാത്ര പറഞ്ഞിറങ്ങിയ എസ്‌കെ, നീലിമയെ ഫോണിൽ വിളിച്ച് താൻ അവിടേക്ക് വരുന്ന വിവരം അറിയിച്ചു. ശേഷം, അദ്ദേഹം നേരെ പത്രോസിന്റെ വീട്ടിലേക്ക് പോയി. പത്രോസും അന്നാമ്മയും വീടിന് പുറത്ത് നിൽക്കുമ്പോഴാണ് എസ്‌കെ അവിടേക്ക് കയറിച്ചെന്നത്. "ആരാ?" അദ്ദേഹത്തെ കണ്ടയുടൻ പത്രോസ് ചോദിച്ചു. "ഞാൻ നീലിമയുടെ സാറാ.. കോളേജിലെ..." "നീലിമേ.. ദേ.. നിന്റെ സാർ വന്നിരിക്കുന്നു കോളേജിൽ നിന്ന്" അകത്തേക്ക് നോക്കി അന്നാമ്മ വിളിച്ചു പറഞ്ഞു. "സാർ കയറിയിരിക്കൂ?" പത്രോസ് എസ്‌കെയെ അകത്തേക്ക് ക്ഷണിച്ചു. അപ്പോൾ നീലിമ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. "നീലിമയുടെ മുത്തച്ഛൻ മരിച്ച സമയത്ത് എനിക്ക് വരാൻ കഴിഞ്ഞിരുന്നില്ല" പത്രോസിനെ നോക്കി അദ്ദേഹം പറഞ്ഞു. "അത് വല്ലാത്തൊരു മരണം തന്നെയായിരുന്നു സാറേ.." "സത്യത്തിൽ ഞാൻ വന്നത് അതിനെക്കുറിച്ചെല്ലാം അന്വേഷിക്കാനാ. എന്നോട് നീലിമ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എനിക്കാണെങ്കിൽ കുറ്റാന്വേഷണ കാര്യങ്ങളിലൊക്കെ നല്ല താത്പര്യമാ. അപ്പൊ എന്നെക്കൊണ്ടാവുന്നപോലെ ചെറിയൊരു അന്വേഷണം നടത്താമെന്ന് കരുതി" "ഇനിയെന്ത് അന്വേഷിക്കാനാ സാറേ. പോലീസൊക്കെ കുറെ അന്വേഷിച്ചു മതിയാക്കി പോയതാ. സുകുമാരേട്ടൻ മരിച്ചത് എങ്ങനെയാണെന്നോ തങ്കമ്മേച്ചി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നോ എന്നൊന്നും ഒരറിവും ആർക്കുമില്ല" "എന്തായാലും എന്നെക്കൊണ്ടാവുന്നതുപോലെ ഞാനൊന്ന് നോക്കാം. തൽക്കാലം പോലീസിനോടോ മറ്റുള്ളവരോടോ ഒന്നും പറയണ്ട. ഞാൻ നീലിമയോടും ഇക്കാര്യം പറഞ്ഞിരുന്നു" "ഞങ്ങളാരോടും പറയുന്നില്ല സാറേ.. ഇക്കാര്യത്തിൽ എന്തെങ്കിലും വിവരം കിട്ടിയാൽ അതിൽപരം സന്തോഷം മറ്റെന്തെങ്കിലുമുണ്ടോ" "നീലിമ ഇപ്പോൾ നിങ്ങളുടെ കൂടെയാണല്ലേ താമസം?" "അതെ. സുകുമാരേട്ടനും തങ്കമ്മേച്ചിയും എവിടെക്കെങ്കിലും പോവുകയാണെങ്കിൽ നീലിമയെ ഞങ്ങളെ ഏല്പിച്ചിട്ടാണ് പോകാറുള്ളത്. ഇത്തവണ ഞങ്ങളോട് പറഞ്ഞില്ലെന്നേ ഉള്ളൂ. എങ്കിലും അവർ പോയപ്പൊ, ഞങ്ങളിവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നു" "ഒരു കാര്യം ചെയ്യാമോ.. സംഭവിച്ചതും നിങ്ങൾക്കറിയാവുന്നതുമായ എല്ലാ കാര്യങ്ങളും എന്നോടൊന്ന് പറയോ? നീലിമ എന്നോട് പറഞ്ഞതാണ്. എങ്കിലും നിങ്ങളുംകൂടി അത് പറയുമ്പോൾ എനിക്കത് കൂടുതൽ ഉപകാരപ്പെടും" അപ്പോൾ പത്രോസും അന്നാമ്മയുകൂടി എല്ലാ കാര്യങ്ങളും എസ്‌കെയോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞതിന് ശേഷം, അദ്ദേഹം കുറച്ചുനേരം മിണ്ടാതെയിരുന്നു. ശേഷം നീലിമയെ നോക്കിക്കൊണ്ട് പറഞ്ഞു. "മോൾ പോയി എനിക്കൊരു ഗ്ലാസ് പച്ചവെള്ളം എടുത്തുകൊണ്ടുവായോ" "അയ്യോ.. ഞാനത് മറന്നു. മോളേ.. സാറിന് ചായ എടുക്ക്" അന്നാമ്മ പെട്ടെന്ന് പറഞ്ഞു. "ചായ വേണ്ട. വെള്ളം മതി" എസ്‌കെ നീലിമയോട് പറഞ്ഞു. അവൾ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയതും എസ്‌കെ പത്രോസിന്റെ നേരെ നോക്കി ചോദിച്ചു. "നിങ്ങൾക്കെന്ത് തോന്നുന്നു.. നീലിമയുടെ മുത്തശ്ശി ജീവിച്ചിരിക്കുന്നുണ്ടാവുമോ?" "ഇല്ല സാർ.. എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ ഇത്ര ദിവസമായിട്ടും തങ്കമ്മേച്ചി വരാതിരിക്കുമോ?" "ഒരുപക്ഷേ, വരാൻ പറ്റാത്ത സാഹചര്യമാണെങ്കിലോ? പരിക്ക് പറ്റി കിടക്കാമല്ലോ" "അങ്ങനെയാണെങ്കിൽ ഒന്ന് ഫോണെങ്കിലും ചെയ്യാമല്ലോ സാർ?" "അബോധാവസ്ഥയിലാണെങ്കിലോ ഇപ്പോഴും" "എന്തോ.. എനിക്ക് തോന്നുന്നില്ല" "നീലിമയുടെ മുത്തച്ഛൻ മരിച്ചതിനെ കുറിച്ചോ?" "പോലീസ് പറഞ്ഞത് കിണറ്റിൽ വീണ്, വെള്ളം കുടിച്ചാണ് മരിച്ചതെന്നാണ്. അതുവച്ച് നോക്കുമ്പോൾ ഒരു കൊലപാതകമാകാൻ സാധ്യതയില്ല. ചിലപ്പോൾ ആത്മഹത്യയാവാനും സാധ്യതയുണ്ടെന്നാ ഒരു പോലീസുകാരൻ പറഞ്ഞത്" "കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നത്, അയാളുടെ ഭാര്യ നോക്കി നിൽക്കുമോ?" "സാർ നേരത്തെ പറഞ്ഞത്, തങ്കമ്മേച്ചി അബോധാവസ്ഥയിലായിരിക്കും എന്നല്ലേ. ഒരുപക്ഷേ, അങ്ങനെ സംഭവിച്ചതിന് ശേഷമാണെങ്കിലോ സുകുമാരേട്ടൻ കിണറ്റിൽ ചാടിയത്?" അപ്പോൾ എസ്‌കെ പത്രോസിനെ നോക്കി ഗൂഢമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു. "അത് ശരിയാല്ലേ... തങ്കമ്മയുടെ രക്തം പുരണ്ട മേൽമുണ്ട് നിങ്ങൾ കണ്ടതാണല്ലോ അല്ലേ.. അപ്പോൾ ചേട്ടൻ പറഞ്ഞതുപോലെ അബോധാവസ്ഥയിലായിരിക്കും.." "അതറിയില്ല സാർ.. പക്ഷേ, ആ മേൽമുണ്ടിലെ രക്തം, തങ്കമ്മേച്ചിയുടെ തന്നെയാണെന്നാ പോലീസ് പറഞ്ഞത്" അപ്പോൾ എസ്‌കെ, തന്റെ മൂക്കിലൊന്ന് തൊട്ടു. ശേഷം വിരലുകൾകൊണ്ട് മീശയും ചുണ്ടുംകൂടി ഒരുമിച്ച് തടവി. (തുടരും) സമീർ കലന്തൻ #🧟 പ്രേതകഥകൾ! #💞 പ്രണയകഥകൾ #❤️ പ്രണയ കവിതകൾ #📔 കഥ #📙 നോവൽ
🧟 പ്രേതകഥകൾ! - PART 10 6 ப0!64| ஸரிம் கபாஸை PART 10 6 ப0!64| ஸரிம் கபாஸை - ShareChat
ഹലോ..... രഞ്ജു... നീ ഉറങ്ങ്യോ.... ഞാനിവിടെ എത്തി.... രഞ്ജു... നീ എത്തിയോ...ഞാൻ ടിവി കാണായിരുന്നു .. ഉറങ്ങീട്ടില്ല... എത്ര നേരായി കാത്തിരിക്കുന്നു.. എന്താ ഇത്ര വൈകിയേ.. രാഹുൽ... എല്ലാരും ഉറങ്ങീട്ട് വേണ്ടേ വരാൻ... നോക്ക് ഞാൻ വരട്ടെ അങ്ങോട്ട് . കുഴപ്പൊന്നുല്ലാലോ.... രഞ്ജു.. നിനക്ക് പേടിയുണ്ടോ....ഇവിടെ മുത്തശ്ശിയും അനിയത്തിയും മാത്രോള്ളു... അവരൊക്കെ ഉറങ്ങി... അമ്മയും അച്ഛനും ഇവിടില്ലെന്നു ഞാൻ പറഞ്ഞതല്ലേ.. അവർ ഒരു കല്യാണത്തിന് പോയതാ.... രാഹുൽ.... ഞാനൊരു രണ്ട് മിനിറ്റ് കൊണ്ട് എത്തും.... മിസ്സ്‌ അടിക്കുമ്പോ വാതിൽ തുറക്കണം.. ഓക്കേ..... രഞ്ജു എന്ന രഞ്ജിനിക്ക് വയസ്സ് 18.. ഡിഗ്രിക്ക് പഠിക്കുന്നു... രാഹുൽ അവളുടെ ക്ലാസ്സ്‌മേറ്റ് ആണ്... അതിലുപരി അവർ ഇന്നത്തെ കമിതാക്കളാണ് .. ക്ലാസ്സ്‌ കഴിഞ്ഞ് ഒരുപാട് നേരം മുട്ടി ഉരുമ്മിയും തൊട്ടു തലോടിയും അവർ സംസാരിക്കാറുണ്ട്.... സൗഹൃദത്തിനിടെയിലെ പ്രണയം ഇടക്ക് അതിരു വിടുന്നതായി തോന്നിയാലും അവരത് കാര്യമാക്കാറില്ല... അന്നും വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഒഴിഞ്ഞ ക്ലാസ്സ്‌റൂമിൽ വെച്ചു അവർ പ്രണയം പങ്കുവെച്ചു.. അവന്റെ തമാശയിൽ പുഞ്ചിരി വിടർത്തിയ അവളുടെ ചുണ്ടിൽ അവനൊന്നു മെല്ലെ വിരലമർത്തി....പിന്നെ മെല്ലെ ചുണ്ടുകൾ പരസ്പരം കോർത്തിണക്കി.. അവളുടെ കണ്ണുകൾ അവനെ തന്നെ തീക്ഷണമായി നോക്കി... ആ കണ്ണുകൾ അവനോട് എന്തൊക്കെയോ മന്ത്രിച്ചു കൊണ്ടിരുന്നു... ആ തിരിച്ചു പോക്കാണ് ഇന്ന് രാഹുലിനെ അവളുടെ വീട്ടിലേക്കെത്തിച്ചത്... അതും ഈ രാത്രി.... വീട്ടിലെത്തിയപ്പോ അച്ഛനും അമ്മയും ഇന്ന് രാത്രി ഇവിടുണ്ടാകില്ലെന്നു അനിയത്തി രാഗി പറഞ്ഞപ്പോ സത്യത്തിൽ മനസ്സിൽ ലഡ്ഡു പൊട്ടി..... അപ്പോഴേ വിളിച്ചു പറഞ്ഞു.. രാത്രിയിതാ ആളിവിടെ എത്തി...... മിസ്സ്‌ അടിച്ചപ്പോ അവൾ മെല്ലെ വാതിൽ തുറന്നു.. മഴയില്ലെങ്കിലും റൈൻകോട്ടും തൊപ്പിയുമിട്ടാണ് അവൻ വന്നിരിക്കുന്നെ... പുറത്ത് തണുത്ത കാറ്റടിക്കുന്നു... അഴിച്ചിട്ടിരിക്കുന്ന മുടി കാറ്റിൽ അലക്ഷ്യമായി പാറി നടക്കുന്നുണ്ട്... പെട്ടെന്നുള്ള അങ്കലാപ്പിൽ അവൾ അവന്റെ കൈ പിടിച്ചു മുറിയിലേക് കൊണ്ടുപോയി.... ഒരു ചുവന്ന റോസാപൂ കണക്കെ റെഡ് സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു.... നേർത്ത സാരി ഇഴകളിലൂടെ മുഴുത്ത മാറിടം എന്തിനൊക്കെയോ കൊതിച്ചു നിൽക്കുന്നത് അവൻ കണ്ടു... അരക്കെട്ടിൽ ചുറ്റിയൊതുക്കിയ സാരി... അവൻ അവളെ തന്റെ കണ്ണുകളാൽ ബലാത്സംഗം ചെയ്തു...... അരക്കെട്ടിൽ ചുറ്റി പിടിച്ചു മുഖം ചേർത്തു പിടിച്ചു ചുണ്ടിലൊരു കടി...... ശേഷം കണ്ണ് തുറന്നപ്പോ അവൻ നെട്ടി പോയി... രഞ്ജുവിന്റെ അനിയത്തി അവര് നിൽക്കുന്ന റൂമിൽ കട്ടിലിൽ കിടന്നുറങ്ങുന്നു.... അവനാകെ നെട്ടി തരിച്ചു..... അവളെങ്ങാനും ഉണർന്നാൽ..... എന്നാൽ രഞ്ജുവിന്റെ കാമകേളിയിൽ പിന്തിരിയാൻ അവനു തോന്നിയില്ല.... ഒരു മുറിയിൽ മുത്തശ്ശി ഉറങ്ങുന്നു.... അച്ഛന്റേം അമ്മയുടെയും റൂം ലോക്ക് ചെയ്താണ് അവര് പോയത്... വേറെ റൂം ഇല്ലെന്നും അനിയത്തി ചെറിയ കുട്ടിയല്ലേ അവൾ കട്ടിലിൽ കിടക്കട്ടെ നമുക്ക് നിലത്തു കിടക്കാംന്നു പറഞ്ഞു അവളവന് ധൈര്യം നൽകി.... അവനെ ചേർത്തു നിർത്തി കവിളിലൊരു ഉമ്മ കൊടുത്തപ്പോ ആൾ ഫ്ലാറ്റ് ആയി.. ടെൻഷൻ ഉണ്ടെങ്കിലും കാമാസക്തി അവർക്ക് ധൈര്യം നൽകി.... നിലത്തു പായ വിരിച്ചു അവർ മെല്ലെ കിടന്നു.... ആദ്യമായി എന്തൊക്കെയോ കിട്ടാൻ പോകുന്ന ആവേശത്തിലാണ് രണ്ടുപേരും.. അവൻ അവളുടെ മേനിയിൽ മെല്ലെ കൈ വച്ചു....നെഞ്ച് പട പടാ ഇടിക്കുന്നു... കഴുത്തിൽ മുഖമമർത്തി.. ചെറുതായി കിളിർത്ത കുറ്റിത്താടികൊണ്ട് മെല്ലെ തഴുകി.. അപ്പോഴേക്കും നെഞ്ചിൽ നിന്നു സാരി അഴിഞ്ഞു വീണു... ആലില പോലെ ഇളകി കളിക്കുന്ന വയറിലും പുക്കിളിലും അവൻ വിരലോടിച്ചു... കാലുകൾ പരസ്പരം കെട്ടുപിണയുന്നതിനിടെ കാൽ തട്ടി ഉണ്ടായ ശബ്ധത്തിൽ അനിയത്തി രാഗി നെട്ടിയുണർന്നു... എണീറ്റു നോക്കുമ്പോ തന്റെ ചേച്ചിയതാ ഏതോ ഒരു ആളിന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നു.... ചേച്ചി എന്ന വിളിയിൽ രഞ്ജുവും രാഹുലും കുതറി നീറ്റു.... എന്ത് പറയണമെന്ന് അറിയാതെ അവർ കുഴങ്ങി.... രഞ്ജു എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അവളെ സോപ്പിടാനും ആരോടും പറയരുതെന്ന് ഭീഷണി പെടുത്തി.... ആറാം ക്ലാസ്സിൽ പഠിക്കുന്ന രാഖിക്ക് ഇതൊന്നും മനസിലായില്ല അവൾ മുത്തശ്ശിയെ വിളിക്കാനായി തുനിഞ്ഞു... പെട്ടെന്ന്....... പെട്ടെന്ന് രഞ്ജു അവളുടെ മുഖമമർത്തി പിടിച്ചു.... സാഹചര്യങ്ങൾ നമ്മളെ മൃഗതുല്യരാക്കുമെന്ന് പറയും പോലെ രഞ്ജുവിലെ മൃഗീയത പുറത്തു വന്നു... രഹസ്യം ആരുമറിയാതിരിക്കാനും സ്വയരക്ഷക്കുമായി അവളുടെ നിർദേശപ്രകാരം രാഹുലും അവളും ചേർന്ന് തലയണ അമർത്തി രാഖിയെ ശ്വാസം മുട്ടിച്ചു കൊന്നു.... സ്വന്തം അനിയത്തി കണ്മുന്നിൽ പിടഞ്ഞു മരിച്ചിട്ടും രഞ്ജുവിലെ ക്രൂരത അടങ്ങിയില്ല.... അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കത്തിന് ഏതോ ചെക്കനെ മുറിയിൽ കയറ്റിയെന്ന ചീത്തപ്പേരു പേടിച്ചു സ്വയരക്ഷക്കായി വീട്ടിൽ കള്ളൻ കയറിയതായും അനിയത്തിയെ ബലാത്സംഗം ചെയ്തു കൊന്നതായും വരുത്തി തീർക്കാൻ കാമുകനെ കൊണ്ട് സ്വന്തം അനിയത്തിയെ പീഡനത്തിനിരയാക്കി.... അതും ശ്വാസം കിട്ടാതെ പിടഞ്ഞു വീണ അതെ സമയം.... അനിയത്തിയുടെ മരണത്തിൽ അവൾക്ക് യാതൊരു ദയയും തോന്നിയില്ല... സ്വന്തം സാരി മാറ്റി ചുരിദാർ ഇട്ടു.... ഡ്രെസ്സിൽ കുറച്ചു പൊറലുകൾ വരുത്തി.. നെട്ടി ചുമരിലിടിച്ചു മുറിയാക്കി....തനിക്കും പരിക്ക് പറ്റിയെന്ന തെളിവിനായി... എന്തുചെയ്യണമെന്ന് അറിയാതെ ടെൻഷനായി നിന്ന രാഹുലിന് അവൾ ധൈര്യം നൽകി.. അവിടെ നിന്നും വേഗം പൊക്കോളാൻ പറഞ്ഞു... രഞ്ജുവിൽ വന്ന അസാധാരണ ധൈര്യം കണ്ട് രാഹുൽ അന്തം വിട്ടു... അവൻ വേഗം അവിടെ നിന്നും പോയി..... ഇനിയെന്താകുമെന്ന പേടിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല മുറിക്കുള്ളിൽ തങ്ങി നിൽക്കുന്ന ചുടു ചോരയുടെ മണം അവളെ വീർപ്പുമുട്ടിച്ചു... പിന്തിരിഞ്ഞു നോക്കാൻ അവൾക്കായില്ല... സത്യം പുറംലോകം അറിയാതിരിക്കാൻ താൻ എത്ര വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്... ചേച്ചി എന്ന വിളി അവളുടെ കാതുകളിൽ കേൾക്കാൻ തുടങ്ങി... നേരം പുലർന്നാൽ എന്താകുമെന്ന് അവൾ ഭയപ്പെട്ടു...... ഏറെ നേരം കഴിഞ്ഞ് അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു... ചേച്ചി.... നെറ്റിയിൽ മുറിവ് പറ്റിയല്ലോ.... വേദനിക്കുന്നുണ്ടോ.. രഞ്ജു നെട്ടി തരിച്ചു പുറകിലേക്ക് നോക്കി... അവൾ ഭയത്താൽ മുഖം വിളറി വെളുത്തു.... ചേച്ചി എന്തിനാ പേടിക്കുന്നെ... ഞാൻ ചേച്ചിയുടെ അനിയത്തികുട്ടിയല്ലേ.... ചേച്ചിക്ക് ഒരു ആവശ്യം വന്നപ്പോ എന്നെയങ്ങു കൊന്നുകളന്നുലെ... അച്ഛനോടും അമ്മയോടും എന്ത്‌ മറുപടി പറയും... ചേച്ചിടെ കൂട്ടുകാരൻ ഇനി ചേച്ചിയെ സ്വീകരിക്കോ..... ചേച്ചി എന്തിനാ ഇങ്ങനൊരു മണ്ടത്തരം ചെയ്തെ.... നമ്മളെത്ര സ്നേഹത്തിൽ കഴിഞ്ഞിരുന്നതാ.... അച്ഛനും അമ്മയ്ക്കും രണ്ട് മക്കളേം ഒരുമിച്ച് നഷ്ടകുംപോ എന്ത്‌ വേദനയുണ്ടാകും... നമുക്കിടയിൽ എന്തിനാ വേറൊരാളെ കൊണ്ടുവന്നെ.. അതോണ്ടല്ലേ ഇങ്ങനൊക്കെ ഉണ്ടായേ.... എത്ര ദിവസം ചേച്ചി ഇങ്ങനെ പേടിച്ചു കഴിയാ..... എല്ലാം നഷ്ടയിലെ ഇപ്പോ..... അനിയത്തീടെ വാക്കുകൾ കൂരമ്പ് പോലെ അവളുടെ മനസ്സിൽ തറച്ചു ..കുറ്റബോധത്താൽ അവൾ വിങ്ങി.... നെട്ടി കണ്ണ് തുറന്നു നോക്കുമ്പോ അനിയത്തി രാഗി തണുത്തു മരവിച്ചു കിടക്കുന്നു.... എങ്ങലടിച്ചു പൊട്ടി കരയാനെ അവൾക്ക് ആയുള്ളൂ.... ഈ നശിച്ച നേരത്തെ അവൾ മനസ്സിൽ ശപിച്ചു.... പുറത്ത് നല്ല മഴ പെയ്യുന്നു.... തിമിർത്തു പെയ്യുന്ന മഴയിൽ കുറ്റബോധത്താൽ കണ്ണിൽ നിന്നും കണ്ണീർതുള്ളികൾ ഒഴുകിതുടങ്ങി... താല്കാലിക സുഖത്തിനായി തന്റെ ജീവിതത്തിലെ നിത്യസുഖം കളഞ്ഞതിൽ നൂറുവട്ടം അവൾ അവളെ തന്നെ ശപിച്ചു...... ശ്രദ്ധിക്കുക... സാഹചര്യങ്ങളാണ് നമ്മെ കുറ്റക്കാരാക്കുന്നത്... വിദ്യ പ്രദീപ്‌ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
ലക്ഷ്മികയുടെ കണ്ണുകൾ തുളുമ്പിയിരുന്നു. എന്നെ അമ്മയും ഉപേക്ഷിക്കുകയാണോ എന്നൊരു ചോദ്യം ആ മുഖത്തുണ്ടായിരുന്നു. ഒരിക്കൽ ആരും സഹായത്തിനില്ലാതെ താൻ നിന്ന അതേ നിൽപ്പാണ് ഇന്നീ കുട്ടിയും നിൽക്കുന്നത്. ജാനകി നൊമ്പരത്തോടെ ഓർമ്മിച്ചു. മോളെ, പെട്ടന്നൊരു ദിവസം നിന്നെ ഉപേക്ഷിക്കാൻ തക്ക മനസലിവ് ഇല്ലാത്ത ആളൊന്നുമല്ല ഞാൻ. പക്ഷെ മോളെ, എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഹൃദയമാണ് അമ്മക്കുള്ളിൽ തുടിക്കുന്നത്. അമ്മ എന്തായീ പറയുന്നത്? ലക്ഷ്മിക വിശ്വാസം വരാതെ ചോദിച്ചു. രണ്ട് തവണ ഹാർട്ട് അറ്റാക്ക് വന്നതാണ്. ഇനി എപ്പോഴാണ് എന്താണ് എന്ന് ആർക്കറിയാം. അത് കേട്ടപ്പോൾ, ലക്ഷ്മികക്ക് ഋഷിയോട് എന്തെന്നറിയാത്ത ദേഷ്യം തോന്നി. ഈ വയ്യാത്ത അമ്മയുടെ ചിലവിൽ, അതിന്റെ പങ്ക് പറ്റി ജീവിക്കാനാണ് അവൻ തന്നെ കൊണ്ടുവരുന്നത് എന്ന് തനിക്കറിയില്ലായിരുന്നു. കാർ മെക്കാനിക്ക് ആണെന്നാണ് അവൻ പറഞ്ഞിരുന്നത്.സ്വന്തമായി ഒരു വർക്ക്‌ ഷോപ്പ് ഉണ്ടെന്നും. പറഞ്ഞതൊക്കെ നുണയാണെന്ന് വന്ന ദിവസം തന്നെ ബോധ്യമായതാണ്. പക്ഷെ ഒന്നും ചോദിച്ചില്ല. അമ്മക്ക് സുഖമില്ലാത്ത കാര്യമൊന്നും തനിക്കറിയില്ലായിരുന്നു. ഓഹ് ദൈവമേ.... ഇതെന്ത് പരീക്ഷണമാണ്. മോളെ... ജാനകിയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി. ഞാൻ ജോലി ചെയ്യുന്ന വീട്ടിലെ സാറിന്റെ മകനും ഭാര്യയും വിദേശത്താണ്. അവരുടെ കുട്ടികൾ ഇവിടെയുണ്ട്. അവർക്ക് ട്യൂഷന് ആള് വേണമെന്ന് പറഞ്ഞായിരുന്നു. ചെറിയ കുട്ടികളാണ്. മോളുടെ കാര്യം ഞാൻ പറഞ്ഞു. മോൾക്ക്‌ അവിടെ താമസിക്കുകയും ചെയ്യാം. കൂടാതെ മോൾക്ക്‌ ചെറിയ ഒരു വരുമാനവും കിട്ടുമല്ലോ. പിന്നെ,പകൽ ആ കുട്ടികൾ സ്കൂളിൽ പോകുമല്ലോ, അപ്പോൾ മോൾക്ക്‌ തുടർന്ന് പഠിക്കാൻ കോളേജിൽ പോകുകയും ചെയ്യാം. പഠനത്തിനുള്ള കാശ് അമ്മ തന്നോളാം. വേണ്ടമ്മേ... ഞാൻ പഠിക്കുന്നില്ല.ലക്ഷ്മിക പറഞ്ഞു. വേണം. എന്റെ മകന്റെ ഭാര്യയാണ് നീ ഇപ്പോഴും. ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി. ജാനകി ചിരിയോടെ പറഞ്ഞു. അനുസരിക്കാം പക്ഷെ ഞാനവിടെ താമസിക്കില്ല. ഇവിടെ അമ്മയുടെ കൂടെ നിന്നോളാം. പങ്ക് വയ്ക്കാനുള്ളത് സങ്കടങ്ങളും ദാരിദ്രവും ആണെങ്കിലും നമ്മുക്കത് ഒരുമിച്ചു പങ്കു വയ്ക്കാം. അമ്മക്കെന്നെ എന്ന് വേണ്ടെന്ന് തോന്നുന്നുവോ അന്ന് ഞാൻ പൊയ്ക്കോളാം. അതുവരെ ഞാൻ ഇവിടെ നിന്നോട്ടെ അമ്മേ?? ജാനകി അലിവോടെ അവളെ നോക്കി. പിന്നെ അവളെ തന്റെ മെല്ലിച്ച ഉടലിലേക്ക് ചേർത്തു പിടിച്ചു. മോളിവിടെ നിന്നോ കേട്ടോ... വെറുതെ അവൾക്കപ്പോൾ പൊട്ടിക്കരയണമെന്ന് തോന്നി. ഇത്രയും സ്നേഹത്തോടെ ജീവിതത്തിൽ ആരും തന്നെയൊന്ന് കെട്ടിപ്പിടിച്ചിട്ടില്ല. ആദ്യമായ് കിട്ടിയ നിഷ്കളങ്കസ്നേഹത്തിന്റെ നിറവിൽ അവളങ്ങനെ സ്വയം മറന്നു നിന്നു. 🍀🍀🍀🍀🍀 ലക്ഷ്മിക മുടങ്ങിയ പഠനം, തുടർന്നു. ജാനകിക്കൊപ്പം അവളും പറ്റുന്ന ജോലികളെല്ലാം ചെയ്തു. ട്യൂഷന് ആ വീട്ടിലേക്ക് വേറെയും കുറേ കുട്ടികൾ വന്നെത്തി. അതോടെ അവൾക്കും ഒരാത്മവിശ്വാസമൊക്കെ വന്നു. ഡിഗ്രി കഴിഞ്ഞ് താൽകാലികമായി അവൾ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി, ഒപ്പം പിജി കോഴ്സ് തനിയെ പഠിച്ചു പാസായി. ഒരു സ്ഥിര വരുമാനം നേടണമെന്ന് അവൾക്ക് വാശി ഉണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിൽ ആയിരുന്നു അവൾ. ഒടുവിൽ അവളത് നേടുകയും ചെയ്തു. അന്ന് അവൾ അമ്മയെ കൂട്ടി ടൗണിലേക്ക് പോയി. അമ്മക്കായി എന്തൊക്കെ വാങ്ങിയിട്ടും അവൾക്ക് മതിയാകുന്നില്ലായിരുന്നു. മോൾക്ക്‌ ജോലി കിട്ടിയ വിവരം മോളുടെ അമ്മയെ അറിയിക്കണ്ടേ? ജാനകി ചോദിച്ചു. ഇനിയതിന്റെ ആവശ്യമില്ലമ്മേ... അതെന്താ മോളെ, ആ ദുഷ്ട്ടാനായ അച്ഛന്റെ അരികിൽ നിന്നും രക്ഷപ്പെടാൻ പറഞ്ഞത് അമ്മയല്ലേ... പാവം അതിന് വേറൊന്നും ചെയ്യാൻ കഴിയാഞ്ഞിട്ടല്ലേ.. അമ്മക്ക് ചെയ്യാൻ കഴിഞ്ഞത് അമ്മ ചെയ്തിരുന്നല്ലോ. എന്നോട് രക്ഷപെടാൻ പറഞ്ഞിട്ട് , അന്ന് തന്നെയമ്മ അങ്ങ് പോയി. എങ്ങോട്ട്? ഒരുമുഴം കയറിൽ സ്വയം അങ്ങ് തീർന്നു. അച്ഛൻ ആളുകളോട് പറഞ്ഞത് ഞാൻ ഒളിച്ചോടിയത് കൊണ്ട് അപമാനം സഹിക്കാനാവാതെ ചെയ്തതാണെന്നാണ്. പക്ഷെ, ആ ദുഷ്ട്ടന്റെ കൂടെയുള്ള ജീവിതത്തേക്കാൾ നല്ലത് മരണമാണെന്ന് അമ്മക്ക് തോന്നിയിരിക്കും.അല്ലെങ്കിൽ തന്നെ അമ്മ ജീവിച്ചത് എനിക്ക് വേണ്ടി മാത്രമായിരുന്നു. ഒരു പഞ്ചപാവം അമ്മയുടെ മകളായി ജനിച്ചതുകൊണ്ടാവാം എനിക്ക് ഒന്നിനും ധൈര്യമില്ലായിരുന്നു. അന്നെന്റെ അമ്മയെയും കൂട്ടി എങ്ങോട്ടെങ്കിലും ഇറങ്ങി പോയാൽ മതിയായിരുന്നു. എങ്കിൽ എനിക്കെന്റെ അമ്മയെ നഷ്ടമാവില്ലായിരുന്നു. പക്ഷെ അന്ന് അങ്ങനെയൊന്നും തോന്നിയില്ല... മണ്ടിയായിരുന്നു ഞാൻ വെറും മണ്ടി. ജാനകി അവളുടെ കൈയിൽ മുറുകെ പിടിച്ചു. ഇക്കാര്യങ്ങളെല്ലാം ഞാനതറിഞ്ഞത് വീണ്ടും കോളേജിൽ പോയ ആ ദിവസമാണ്. എന്നിട്ട് മോൾ അതൊന്നും എന്നോട് പറഞ്ഞില്ലല്ലോ. ഇല്ല... എന്റെ ദുഃഖങ്ങളെ പങ്കിട്ട് തന്നാൽ ഈ അമ്മയും കൂടുതൽ വേദനിക്കുകയല്ലേ ഉള്ളൂ... ആ വേദനയും കൂടി ഈ ഹൃദയത്തിന് താങ്ങാനുള്ള കഴിവുണ്ടോ? എനിക്കിനി ഈ അമ്മ മാത്രമേ ഉള്ളൂ... അവൾ ആ തോളിലേക്ക് മുഖം ചേർത്തു. 🍀🍀🍀🍀🍀 ജാനകി ഇടക്ക് ഋഷിയെ കാണാൻ പോയിരുന്നു. അവന് തെല്ലും കൂസലില്ലായിരുന്നു. അവൻ ജയിലിൽ നിന്നിറങ്ങിയാലും നന്നാവാൻ പോകുന്നില്ലെന്ന് ജാനകിക്ക് തോന്നി. അവന്റെ കൂടെ ഇറങ്ങി വന്ന ആ പാവം പെണ്ണിനെക്കുറിച്ച് പോലും അവന് ചിന്തയില്ല. എന്ത് ചെയ്യാനാ... മകനായി പോയില്ലേ... 🍀🍀🍀🍀🍀 വർഷങ്ങൾ ഓരോന്നായി കടന്നു പോയി. ജീവിതത്തെ ലക്ഷ്മിക കൂടുതൽ സ്നേഹിച്ചു തുടങ്ങി. അവൾക്കിപ്പോൾ കാത്തിരിക്കാൻ ഒരമ്മയുണ്ട്.. അവരുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുമായി ഓരോ ദിനങ്ങളും കടന്നു പോയി. ജാനകി ജോലിക്ക് പോകുന്നത് നിർത്തി. ജാനകിയെ ഇടയ്ക്കിടെ ചെക്കപ്പിന് കൊണ്ടുപോകുന്നത് ലക്ഷ്മിക ആയതുകൊണ്ട്, ഡോക്ടർ അമ്മയോട് അധികം ജോലിയൊന്നും എടുക്കരുതെന്ന് പറഞ്ഞത് അവൾ ശ്രദ്ദിച്ചിരുന്നു. അതുകൊണ്ട് അവൾ അമ്മയെ ജോലിക്ക് വിടില്ല. അവൾ ഒരു ദിവസം വന്നത്. കൈയിൽ വലിയൊരു പൊതിയുമായിട്ടാണ്. അവൾ അമ്മയെ ടേബിളിന്റെ അരികിലേക്ക് കൊണ്ടുപോയി. ഇതെന്താ മോളെ? ഇന്ന് അമ്മയുടെ പിറന്നാൾ അല്ലേ? ആണോ? അതൊക്കെ ആര് ഓർക്കാൻ. ഞാൻ ആ ദിനം ഓർക്കുന്നത് പോലുമില്ല മോളെ. എന്നാലേ... അമ്മക്കുട്ടി ഈ കേക്ക് ഒന്ന് മുറിച്ചേ... അവൾ ആ ബോക്സ്‌ തുറന്നു. "ഹാപ്പി ബർത്ത്ഡേ അമ്മ" എന്നെഴുതിയ ആ കേക്ക് കണ്ടതും അമ്മയുടെ മിഴികൾ നനഞ്ഞു. ഞാൻ ഒരിക്കലും എന്റെ പിറന്നാൾ ദിനം ആഘോഷിച്ചിട്ടില്ല, എന്തിനേറെ ഓർക്കാറ് പോലുമില്ല മോളെ.. നമുക്കും എന്തെങ്കിലുമൊക്കെ സന്തോഷങ്ങൾ വേണ്ടേ അമ്മേ.. അമ്മ ഇത് മുറിച്ചേ... അമ്മ കേക്ക് കട്ട് ചെയ്തതും അവളൊരു കഷ്ണമെടുത്ത് അമ്മയുടെ വായിൽ വച്ചു കൊടുത്തു. കൂടെ ആ കവിളിൽ ഒരുമ്മയും. ജാനകിക്ക് ചിരിയും, കരച്ചിലും ഒരുമിച്ചു വന്നു.. ജാനകി അന്ന് ഒരുപാട് ചിരിച്ചു.. ജീവിതത്തിൽ ആദ്യമായാണ് അമ്മ അത്രയുറക്കെ ചിരിക്കുന്നത് അവൾ കണ്ടത്. അവൾ കൈയിൽ പിടിച്ച ചെറിയ ബോക്സ്‌ തുറന്ന് ഒരു സ്വർണ്ണമാല പുറത്തെടുത്തു. ജാനകിയുടെ കഴുത്തിലെ കറുത്ത ചരട് അവൾ ഊരി കളഞ്ഞു. ഇതൊക്കെ എന്തിനാ മോളെ വാങ്ങിയത്. ഇതൊക്കെ വേണം എന്റെ അമ്മക്ക്. ഈ പെണ്ണിന് വട്ടാ. ചുമ്മാ പൈസ കളയാൻ വേണ്ടിയിട്ട്. അതേ... ഇച്ചിരി വട്ടുണ്ട് എനിക്ക്.അവൾ ചിരിയോടെ പറഞ്ഞു. പിറ്റേന്ന് അവൾ ലീവായിരുന്നു. അന്ന് അമ്മയെ ചെക്കപ്പിന് കൊണ്ടുപോകേണ്ട ദിവസമായിരുന്നു. രാവിലെ ധൃതി പിടിച്ച്‌ രണ്ടാളും ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത് അവൾ ചെന്നു വാതിൽ തുറന്നു. ഋഷി... അയാൾ ചിരിയോടെ അകത്തേക്ക് കയറി. 🍀🍀🍀🍀🍀🍀 തുടരും. #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
📝 ഞാൻ എഴുതിയ വരികൾ - mle@Juo 6000 -5 Al-generated content mle@Juo 6000 -5 Al-generated content - ShareChat
അദ്ദേഹം വളരെ നല്ല മനുഷ്യൻ ആയിരുന്നു. ഞാൻ പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്ന് പരസ്യങ്ങളൊക്കെ ചുമരിൽ എഴുതുന്ന കാലമാണ്,കൂടെ സിനിമാ നടികളുടെയോ നടന്മാരുടെയോ ഒക്കെ ചിത്രങ്ങളും വരയ്ക്കും. അങ്ങനെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. ആ മനുഷ്യനോട് എനിക്ക് ആരാധനയായിരുന്നു. ആരാധന പിന്നെ പ്രണയമായി. ഞാനതു തുറന്ന് പറഞ്ഞു. അദ്ദേഹം എന്റെ പ്രണയം നിരസിച്ചു.ഞാൻ പഠിക്കേണ്ട പ്രായമാണ് പഠിച്ചു ജോലി നോക്കാൻ പറഞ്ഞു. പക്ഷെ, പ്രായത്തിന്റെ ചോരത്തിളപ്പിൽ ഞാൻ അതൊന്നും കേട്ടില്ല. എനിക്ക് എങ്ങനെയെങ്കിലും അദ്ദേഹത്തെ സ്വന്തമാക്കിയാൽ മതിയായിരുന്നു. ഞാൻ അദ്ദേഹത്തെ ശല്യം ചെയ്തു കൊണ്ടിരുന്നു. എന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു ഗോവിന്ദൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്റെ അഗാധ സ്നേഹം കണ്ടായിരിക്കണം അദ്ദേഹവും എന്നെ പ്രണയിച്ചു തുടങ്ങി. ഞാൻ പ്രീഡിഗ്രി കഴിഞ്ഞ് നിന്ന സമയത്താണ്, എന്റെ പ്രണയം അറിഞ്ഞ് അച്ഛൻ മറ്റൊരാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചത്. ഞാൻ കെഞ്ചിപ്പറഞ്ഞു എനിക്ക് മറ്റൊരാളെ സ്നേഹിക്കാനാവില്ലെന്ന്. അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല.അന്നത്തെ കാലത്ത് പ്രണയം എന്തോ മോശം കാര്യമാണെന്നാണ് എല്ലാവരുടെയും വിചാരം. ഞാൻ ഇറങ്ങിപ്പോയി, ഗോവിന്ദേട്ടന്റെ വാടക വീട്ടിലേക്ക് ചെന്ന എന്നെ ഗോവിന്ദേട്ടൻ അപ്പോൾ തന്നെ എന്റെ വീട്ടിൽ തിരിച്ചു കൊണ്ടുചെന്നാക്കി. പക്ഷെ വീട്ടുകാർ എന്നെ തള്ളിപ്പറഞ്ഞു. ഒടുവിൽ എന്നെ അദ്ദേഹം കൊണ്ടുപോയി. ഞങ്ങൾ ഒരുമിച്ച് ജീവിച്ചത് നാല് മാസം മാത്രമാണ്. ഗോവിന്ദേട്ടന്റെ വീട്ടിൽ എന്റെ കാര്യം പറയാമെന്നും അവർ എന്നെ സ്വീകരിക്കും എന്നും പറഞ്ഞിട്ട് അദ്ദേഹം ഒരു ദിവസം സ്വന്തം വീട്ടിലേക്കു പോയി. പക്ഷെ അദ്ദേഹം പിന്നെ തിരികെ വന്നില്ല. പിന്നെ ഞാൻ മനസ്സിലാക്കി, എന്നെ ഉപേക്ഷിച്ചു പോയതാണെന്ന്. അപ്പോൾ മാത്രം എനിക്ക് ഗോവിന്ദേട്ടനോട് ദേഷ്യം തോന്നിയിരുന്നു. ഒരു ഗതിയുമില്ലാതെ ഞാൻ എന്റെ വീട്ടിലേക്ക് തിരികെ ചെന്നു. അവർ എന്നെ സ്വീകരിച്ചില്ല. അവരെ കുറ്റം പറയാൻ ഒക്കുമോ? കുടുംബത്തിനു ചീത്ത പേരുണ്ടാക്കി ഇറങ്ങി പോയ മകളെ അവർ എന്നേക്കുമായി ഉപേക്ഷിച്ചു കളഞ്ഞിരുന്നു. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ ഒരമ്മയാകാൻ പോവുകയാണെന്ന്. ഒരുമിച്ചു ജീവിച്ചിരുന്ന സമയത്ത് ഗോവിന്ദേട്ടൻ കുറച്ച് പണമൊക്കെ എന്നെ ഏൽപ്പിച്ചിരുന്നു. അതുള്ളതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല. കുഞ്ഞ് ജനിച്ചതോടെ കരുതി വച്ച പണമെല്ലാം തീർന്നിരുന്നു. ഋഷിക്ക് ജന്മം നൽകിയതിന്റെ ഏഴാം നാൾ മുതൽ ഞാൻ ഓരോ വീട്ടിലും വീട്ട് പണി ചോദിച്ചു കയറി ഇറങ്ങി. അങ്ങനെയാണ് ഇവിടെ ,ഞാനിപ്പോൾ ജോലി ചെയ്യുന്ന വീട്ടിൽ വീട്ട് പണിക്ക് കയറിയത്. അതാകുമ്പോൾ എനിക്ക് കുഞ്ഞിനേയും നോക്കാം. അല്ലാതെ മറ്റെവിടെ ജോലിക്ക് പോയാലും എന്റെ കുഞ്ഞിനെ കൊണ്ടുപോകാൻ ഒക്കില്ലല്ലോ. അങ്ങനെ ഞാൻ ഈ കോളനിയിൽ വീട് വാടകക്ക് എടുത്തു. അച്ഛനില്ലാത്ത ഋഷിയെ പലരും കളിയാക്കിയിട്ടുണ്ട്. അതുകൊണ്ടാവാം,അവന് എന്നോട് എന്നും ദേഷ്യമായിരുന്നു. ചൂണ്ടിക്കാണിക്കാൻ ഒരച്ഛനില്ലാത്ത ദുഃഖം അവന് എക്കാലവും ഉണ്ടായിരുന്നു. ലക്ഷ്മിക എല്ലാം കേട്ട് ജാനകിയുടെ മുഖത്തേക്കു നോക്കി നിൽക്കുകയായിരുന്നു. അമ്മയുടെ ഗോവിന്ദേട്ടനെക്കുറിച്ച് പിന്നെ അമ്മ തിരക്കിയില്ലേ? ഇല്ല. എനിക്ക് അദ്ദേഹത്തോട് ദേഷ്യമായിരുന്നു. കാരണം കുഞ്ഞിനേയും കൊണ്ട് ജീവിക്കാൻ ഞാൻ അത്രയും ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷെ, ഋഷി പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരാൾ എന്നെ കാണാൻ വന്നു. എന്റെ ഗോവിന്ദേട്ടന്റെ അകന്ന ഒരു ബന്ധു ആയിരുന്നു അത്. ഗോവിന്ദേട്ടൻ കഴിഞ്ഞ ആഴ്ച്ച മരിച്ചു പോയെന്നും, അറിയിക്കാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. അന്ന് അദ്ദേഹം എന്നെ ഉപേക്ഷിച്ചു പോയതല്ലെന്നും എന്റെ വീട്ടുകാർ ത** ല്ലി കൊ** ല്ലാ** റാക്കി ഉപേക്ഷിച്ചതാണെന്നും പറഞ്ഞു. പതിനാറ് വർഷത്തോളം അദ്ദേഹം കിടപ്പിൽ തന്നെ ആയിരുന്നുവെന്നും പറഞ്ഞു. ഞാൻ ഒരിക്കലും അതറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്ന്. എന്നെ ഉപേക്ഷിച്ചു പോയതാണെന്ന് ഞാൻ കരുതിക്കോട്ടെയെന്ന്. എങ്കിലേ വാശിയോടെ ഞാൻ ജീവിക്കൂവെന്ന് എന്റെ ഗോവിന്ദേട്ടൻ പാവമായിരുന്നു.ആ മനുഷ്യനെയായിരുന്നു ഞാൻ അത്രകാലവും തെറ്റിദ്ധരിച്ചത്. പക്ഷെ ഗോവിന്ദേട്ടന്റെ മകനായിട്ടും ഋഷി എന്തുകൊണ്ടോ തലതിരിഞ്ഞു പോയി. ഒരുപക്ഷെ എന്റെ വളർത്തുദോഷമായിരിക്കും. കൂടെയുണ്ടായിരുന്ന നാല് മാസം കൊണ്ട് എന്റെ പുരുഷൻ നാല്പത് കൊല്ലത്തേക്കുള്ള ഓർമ്മകൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട് മോളെ.. എനിക്കറിയാം ഋഷി ഒരിക്കലും അവന്റെ അച്ഛനെപോലെ അല്ല. അതുകൊണ്ടാണ് ഞാൻ മോളോട് പറഞ്ഞത് മോൾ ഇവിടെ നിന്നും രക്ഷപ്പെടാൻ. മോളെ.... ഈ പുതിയ കാലഘട്ടത്തിൽ ഒരു പുരുഷന്റെ തുണ ഇല്ലെങ്കിലും ഒരു സ്ത്രീക്ക് ജീവിക്കാൻ കഴിയും. അവരുടേതായ സന്തോഷം കണ്ടെത്താൻ, സ്വപ്‌നങ്ങൾ നേടാൻ ഒക്കെ കഴിയും. പണമില്ലെങ്കിൽ നമ്മളെ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല കുട്ടീ.. അതെ, അത് ശരിയാണമ്മേ... പക്ഷെ ഒന്നും നേടാനുള്ള ആത്മവിശ്വാസം എനിക്കില്ല. ഒരു വീടിന്റെ സുരക്ഷിതത്വം ഞാൻ അറിഞ്ഞിട്ടില്ല. സ്നേഹം അറിഞ്ഞിട്ടില്ല. എനിക്ക് ഏറ്റവും പേടി എന്റെ വീടായിരുന്നു. മോൾ തുടർന്നു പഠിക്കണം,ജോലി നേടണം, ജീവിക്കണം. ഞാനൊരു കാര്യം ചോദിച്ചാൽ മോൾ സത്യം പറയുമോ? എന്താ അമ്മേ? മോൾ ശരിക്കും ഋഷിയെ സ്നേഹിക്കുന്നുണ്ടോ? അവൾ തല കുനിച്ചു. പറ. ഉണ്ടായിരുന്നു... ഇപ്പോൾ ഇല്ലേ? എനിക്കറിയില്ലമ്മേ... എന്നാൽ എനിക്കറിയാം, മോൾ അവനെ സ്നേഹിക്കുന്നൊന്നും ഇല്ല. എന്റെ മകനെ എനിക്കറിയാം, എപ്പോഴോ അവൻ എന്റെ കൈവിട്ട് പോയി. എത്ര ശ്രമിച്ചിട്ടും എനിക്കവനെ നല്ലൊരു മനുഷ്യനാക്കാൻ പറ്റിയില്ല. ഇനി പറ്റുമോ എന്നും അറിയില്ല. അതുകൊണ്ട് നിന്റെ കാര്യം നോക്കി ജീവിക്കാൻ നീ പഠിക്കണം. ഇല്ലെങ്കിൽ എന്നെപ്പോലെ ജീവിക്കേണ്ടി വരും.എന്തിനെന്നറിയാതെ... ആരുമില്ലാതെ... അമ്മക്ക് ഞാനില്ലേ... ഉണ്ടോ? ഉണ്ടല്ലോ... എങ്കിൽ ഞാൻ പറയുന്നത് പോലെ ചെയ്യുമോ? എന്താ... മോളിവിടെ നിന്നും പോകണം അമ്മേ... അവൾ അവിശ്വാസത്തോടെ ജാനകിയെ നോക്കി. ആ കണ്ണുകൾ തുളുമ്പിയിരുന്നു. എന്നെ അമ്മയും ഉപേക്ഷിക്കുകയാണോ എന്നൊരു ചോദ്യം ആ മുഖത്ത് ഉണ്ടായിരുന്നു. 🍀🍀🍀🍀🍀 തുടരും അഞ്ചു തങ്കച്ചൻ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ
📝 ഞാൻ എഴുതിയ വരികൾ - mle@Juo (300-4| Al-generated content mle@Juo (300-4| Al-generated content - ShareChat