ShareChat
click to see wallet page
#😓 വല്ലാത്ത അവസ്ഥ! രോഗാവസ്ഥ പങ്കുവച്ച് മലയാള നടി താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും നർത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് എ രോഗബാധയെത്തുടർന്ന് തനിക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) കഴിയേണ്ടിവന്നുവെന്ന് അവർ വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ദുരനുഭവം ആരാധകരുമായി പങ്കുവെച്ചത് 'ഒരുമാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നുപറഞ്ഞ് വെച്ചുകൊണ്ടിരുന്നു. പക്ഷേ, ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ നന്നായി കൂടി. ഐസിയുവിലായി. രണ്ടാഴ്‌ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ ഏകദേശം ഭേദമായി വരുന്നു', ദേവി ചന്ദന പറഞ്ഞു. 'കോവിഡ് വന്നപ്പോൾ അതായിരിക്കും ഏറ്റവും കടുപ്പമേറിയ കാലം എന്നാണ് കരുതിയത്. ആറുമാസം കഴിഞ്ഞപ്പോൾ എച്ച് വൺഎൻവൺ വന്നു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നുവെന്ന്. പക്ഷേ, ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു', നടി വിവരിച്ചു.
😓 വല്ലാത്ത അവസ്ഥ! രോഗാവസ്ഥ പങ്കുവച്ച് മലയാള നടി - Sp Ollica 0 ஸூணல ஷ9ஸேஸ்வBிவ கிஸ்விவ வவஸஜேஜலடஸிவவிண; வேவிவளைவெவிலிூ! Sp Ollica 0 ஸூணல ஷ9ஸேஸ்வBிவ கிஸ்விவ வவஸஜேஜலடஸிவவிண; வேவிவளைவெவிலிூ! - ShareChat

More like this