💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -10
മുറിയിലേക്ക് നടക്കുമ്പോൾ ആണ് ഒരു കൊലുസിന്റെ ശബ്ദം കേട്ടത്.... അവൻ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി... മുറിക്കുള്ളിൽ നിന്നാണ്.... ഈ മുറിയാണ് തന്റെ എന്നാണ് അമ്മ പറഞ്ഞത്.. ഡോർ തുറക്കാൻ ഹാൻഡിൽ പിടിച്ചു തിരിക്കും മുൻപ് അത് തുറന്നിരുന്നു...
ഇന്ദ്രൻ നോക്കിയതും ആദ്യം രണ്ട് കാലാണ് കണ്ടത്.... തല ഉയർത്തി നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ കണ്ണുകൾ പോയി..
കയ്യിൽ ഒരു ചൂലും കൊണ്ട് ആണ് നിൽപ്പ്... തലയും താഴ്ത്തി നിൽക്കുവാണ് ആൾ ...
ഇവിടെ ജോലിക്ക് നിൽക്കുന്ന കുട്ടി ആണോ....ചെറു ചിരിയോടെ അവൻ ചോദിച്ചതും കുശുമ്പ് നിറഞ്ഞ മുഖത്തോടെ അവൾ തല ഉയർത്തി..
കണ്ണേട്ടാ.... അവൾ കൊഞ്ചലോടെ വിളിച്ചു...
ആഹാ അപ്പൊ വായിൽ നാക്കുണ്ട്.. നീ എന്താ എന്നെ ആദ്യായിട്ടു കാണുന്നത് പോലെ ഈ തലയും താഴ്ത്തി നിൽക്കുന്നത്....
അത് പിന്നെ വന്നന്ന് അറിഞ്ഞപ്പോ ഒരു ചമ്മൽ അതാ.... പിന്നെ മുറി ഒന്ന് വൃത്തി ആക്കി ഇട്ടേക്കാമെന്നു കരുതി.. അവൾ പറയുമ്പോൾ മുറിക്ക് ചുറ്റും അവനൊന്നു നോക്കി പോയി..
ആഹാ..അടി പോളി റൂം ആണല്ലോ....ഇന്ദ്രൻ ചിരിയോടെ പറഞ്ഞു...
അതെ.... ഈ വീട്ടിലെ ഏറ്റവും നല്ല മുറി കണ്ണേട്ടന്റെയാ.. നാണം കലർന്ന സ്വരത്തിൽ
അവൾ പറഞ്ഞു... എന്നാൽ ഇന്ദ്രന് അവളാ പറഞ്ഞതിൽ പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ല...
അച്ഛന്റെ പെങ്ങളുടെ മകളാണ് ഇവൾ .. തന്റെ മുറപ്പെണ്ണ്.. ഇവിടെ എല്ലാവർക്കും ആളെ എന്നെ കൊണ്ട് കെട്ടിക്കണം എന്നാണ്...അവൾ വെളിയിലേക്ക് ഇറങ്ങി പോകും മുൻപ് ഒരിക്കൽ കൂടി അവനെ തിരിഞ്ഞു നോക്കി..... എന്നാൽ ഇന്ദ്രൻ ഉള്ളിലേക്ക് കയറാൻ പാവിക്കുക ആയിരുന്നു...
ഒത്തിരി മാറ്റം വന്നു.. താടിയും മുടിയും ഒക്കെ വളർത്തി.... പണ്ട് ഇത്രേം തടി ഒന്നും ഇല്ലായിരുന്നു...നന്നേ മെലിഞ്ഞിട്ട് ആയിരുന്നു ആൾ.. അന്നേ വല്യ പഠിത്തക്കാരൻ ആയിരുന്നു... ആരോടും അതികം മിണ്ടറൊന്നും ഇല്ല..എന്തിന് റൂമിൽ നിന്നും ഇറങ്ങാൻ കിട്ടുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു....ആകെ ഉള്ള കൂട്ട് വല്യഅപ്പച്ചിടെ മക്കൾ ആയ ശക്തി ചേട്ടനോടും സ്വാതി ചേച്ചിയോടുമാണ്... അവർ ആണ് ഇന്ന് ആളെ കൂട്ടിക്കൊണ്ട് വരാനും പോയത്...
....... ഓരോന്നും ആലോചിച്ചു ചിരിച്ചു താഴേക്കു ഇറങ്ങി വന്നതും കണ്ടു തന്റെ ചെറിയ അപ്പച്ചിയെ... എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ട് ആണെന്ന് തോനുന്നു ആ മുഖത്ത് വല്ലാത്ത ചിരി..
മ്മ് എന്തെ വന്നപ്പോ തന്നെ കണ്ണനെ കാണാൻ ഓടി അല്ലെ..
അത് പിന്നെ
മ്മ്.. തത്തി കളിക്കണ്ട.. എനിക്ക് എല്ലാം അറിയാം....അപ്പച്ചി പറഞ്ഞതും ചിരിച്ചു കൊണ്ട് അവൾ മുറിക്കുള്ളിലേക്ക് ഓടി കയറി...
കണ്ണാടിയുടെ മുന്നിൽ പോയി നിന്നു അവൾ വട്ടം ചുറ്റി.... ഒരു ബ്ലാക്ക് അനാർക്കലി ആണ് അവളുടെ വേഷം.. തനിക്ക് ഇത്തരം പുതിയ തുണി ഇടണം എന്നൊന്നും ഇല്ല.. ഇതൊക്കെ അപ്പച്ചി തനിക്ക് ആയി വാങ്ങി തരുന്നവയാണ്... വീട് ഉണ്ടായാലും താൻ കുഞ്ഞുനാൾ മുതലേ ഇവിടെ ആണ്.. അപ്പച്ചി തന്റെ അമ്മയേക്കാളും സ്നേഹം തനിക്ക് വാരിക്കോരി തരാറുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഇവിടം വിട്ടു വേറൊരു ലോകം തനിക്ക് ഇല്ല...
എല്ലാവരും മോഡേൺ ഡ്രെസ്സ് ഒക്കെ ഇട്ടു നടക്കുമ്പോൾ ഞാൻ എന്നും എനിക്ക് കംഫർട് ആയിട്ടുള്ള ഡ്രെസ്സ് മാത്രേ ഇടാറുള്ളു.. സ്വന്തം ചേച്ചി പോലും കഴുതറ്റം വരെ മുടി വളർത്തിയപ്പോൾ താൻ ഉള്ളുള്ള മുടി ഇടുപ്പ് വരെ വളർത്തി... അതിന്റെ ക്രെഡിറ്റ് അപ്പച്ചിക്കാണ്... Bsc nursing പഠിക്കുന്ന ആളാണെന്നു ഒക്കെ പറയുമ്പോൾ ഇത്തിരി മോഡേൺ പ്രതീക്ഷിക്കാം കുഞ്ഞാറ്റെ എന്ന് ചേച്ചിയും അമ്മയും എപ്പോളും. പറയും.. പക്ഷെ താൻ ഇങ്ങനേ ആണ് തനിക്ക് ഇതേ പറ്റു...
കണ്ണേട്ടനോട് എന്നാണ് തനിക്ക് മറ്റൊരു ഇഷ്ടം തോന്നി തുടങ്ങിയത് എന്ന് വെച്ചാൽ കണ്ണേട്ടൻ ഇവിടെ നിന്നും പോകുമ്പോൾ ആണ്.. മാമന്റെയും കണ്ണേട്ടന്റെയും വഴക്ക് കഴിഞ്ഞ് ഏട്ടൻ ഇവിടെ നിന്നും ഇറങ്ങി പോയി.. അന്ന് തൊട്ടു ആ ആളെ കാണാതെ ഒരുപാട് വിഷമിച്ചു ഞാൻ രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു തീർത്തിട്ടുണ്ട്... 1 കൊല്ലം കഴിഞ്ഞക്പ്പോഴാണ് കണ്ണേട്ടന്റെ നമ്പർ കിട്ടിയെന്നു പറഞ്ഞു ചേച്ചി വിളിക്കുന്നത്... വാട്സ്ആപ്പ് ഇൽ താൻ ആണെന്ന് പറഞ്ഞു ഒരു മെസ്സേജ് ഇട്ടു.. രണ്ടു ദിവസം കഴിഞ്ഞാണ് അതിന് റിപ്ലൈ വന്നത്... സുഖമാണോ എന്നൊക്കെ ചോദിച്ചു... പഴയ ഒരു dp ആയിരുന്നു.... അതിൽ നിന്നും ഒരു കാര്യം മനസിലായി വീട്ടിൽ ഉള്ളവർക്ക് വേണ്ടി മാത്രം കണ്ണേട്ടൻ എടുത്തത് ആണെന്ന് ആ നമ്പർ.. വിളിച്ചാൽ പോലും കിട്ടില്ല.. മാമന് അറിയാം കണ്ണേട്ടൻ എവിടെയാ താമസിക്കുന്നത് എന്ന് പക്ഷെ വാശി ആയിരുന്നു ആൾക്ക്..അത് കൊണ്ട് എന്ത് ഉണ്ടായി ഇത്രയും നാളും കണ്ണേട്ടൻ വല്ല നാട്ടിലും അല്ലായിരുന്നോ..... ഇനി തനിക്ക് കാണാതെ ഇരിക്കാൻ കഴിയില്ല... അപ്പച്ചിയോട് പറഞ്ഞു എങ്ങനെ എങ്കിലും കണ്ണേട്ടനെ ഇവിടെ പിടിച്ചു നിർത്തണം....
ഇത്രേ ഒക്കെ പറഞ്ഞിട്ടും എന്റെ പേര് പറഞ്ഞില്ല അല്ലെ..." കൃഷ്ണ മോഹൻ" മോഹൻ എന്റെ പിതാശ്രീ ആണ് കേട്ടോ... ഒരു പൊട്ടി പെണ്ണ് ഇന്ദ്രനെ മാത്രം പാതി ആയി സങ്കൽപ്പിച്ചു ജീവിക്കുന്നവൾ...അമ്മ സിന്ധു ഒരു ചേച്ചി ഉണ്ട്... മനീഷ മോഹൻ ആൾ നേഴ്സ് ആണ്..
മറ്റുള്ള വീട്ടുകാരെ പോലെ പണത്തിനോട് ആക്രാന്തം ഉള്ള,,, കുടുംബങ്ങളെ തമ്മിൽ തെറ്റിക്കണം എന്ന് കരുതി ജീവിക്കുന്നവർ അവിടെ ഇല്ല... അതിന് പ്രധാന കാരണം അവരുടെ ഒത്തൊരുമ ആണ്....ഉള്ളതൊക്കെ അങ്ങോട്ടുമിങ്ങോട്ടും പങ്ക് വെക്കാനും മടി ഇല്ല....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഉച്ചക്ക് ആഹാരം കഴിക്കാൻ വന്നപ്പോളും ഇന്ദ്രൻ ഇരുന്നതിന്റെ തൊട്ടടുത്ത ചെയറിൽ ഇരിക്കാൻ കൃഷ്ണക്ക് സാധിച്ചു... ആദ്യം ഒരു ചമ്മൽ ഉണ്ടായിരുന്നു എങ്കിലും അവൾ അതിനോട് പൊരുത്തപ്പെട്ടു... എന്നാൽ ഇന്ദ്രൻ അടുത്തിരിക്കുന്നവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തലയിൽ ഒന്ന് തഴുകി അവളുടെ... ലോകം കീഴടക്കിയത് പോലെ തോന്നി അവൾക്ക്... അല്ലങ്കിലും വല്ലപ്പോഴും ഇത് പോലെ ഒരു തലോടൽ കിട്ടീട്ടുണ്ട്... അതും എല്ലാവരും ഉള്ളപ്പോൾ മാത്രം..
അത്രയും അടുത്തു ഇന്ദ്രന്റെ കൂടെ ഇരുന്നു ആഹാരം കഴിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി..... എങ്ങനെ ഒക്കെയോ കഴിച്ചു...
എന്നാൽ ഇന്ദ്രൻ ആകട്ടെ കുറെ നാളിന് ശേഷം അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കുന്ന സന്തോഷത്തിൽ ആയിരുന്നു അവനും.. അത് കൊണ്ട് തന്നെ നല്ല രീതിയിൽ ആഹാരം അവനന്ന് കഴിച്ചു....
തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല എങ്കിൽ പോലും ഇന്ദ്രൻ ഇരിക്കുന്ന അത്രയും നേരം അവന് അടുക്കൽ അവളും ഇരുന്നു.... അവൻ എണീറ്റ് പോയപ്പോഴാണ് അവളും എണീറ്റത്...
രാത്രിയിൽ ഇന്ദ്രൻ വന്നത് പ്രമാണിച്ചു ശക്തിയും സ്വാതിയും അവനെയും കൂട്ടി മുകളിലേക്കു പോയി... കയ്യിൽ കുറച്ചു ബിയർ ആരും കാണാതെ അവർ എടുത്തിരുന്നു.... സ്വാതി യും അവർക്കൊപ്പം കൂടാറുണ്ട്.... ബോയ് കട്ട് വെട്ടി ജീൻസ് ഷർട്ട് ധരിച്ചേ അവളെ എപ്പോഴും കാണാൻ ഒക്കു... ഒന്ന് പറഞ്ഞാൽ തിരികെ രണ്ട് പറയുന്ന പ്രതീകം ആണവൾ... അത് കൊണ്ട് വീട്ടുകാർ ഒക്കെ അവളെ കൈ ഒഴിഞ്ഞ മട്ടാണ്.... കല്യാണ പ്രായം ആയെങ്കിലും ഒരാളുടെ വീട്ടിൽ പോയി കുടുംബം കുട്ടികൾ ആ വക പരിപാടിക്ക് ഒന്നും അവളെ കിട്ടില്ല... ആൾ IT companiyil work ചെയ്യുവാണ്.. ബാംഗ്ലൂർ.... ശക്തി..ആളും സ്വാതി യും ഒരേ കമ്പനിയിൽ തന്നെ ആണ്... ഇന്ദ്രൻ പോയതോടെ നാട്ടിലേക്ക് പോലും വരാൻ താല്പര്യം ഇല്ലായിരുന്നു. അവർക്ക്.... അങ്ങനെ ആണ് നാട്ടിൽ നിന്നും മാറി താമസിച്ചത്...
രാവിലെ ഉറക്കം എണീക്കുമ്പോൾ കണ്ണിലേക്കു സൂര്യപ്രകാശം അടിച്ചു കയറിയതും ഇന്ദ്രൻ കൈ കൊണ്ട് മറച്ചു പിടിച്ചു.... ഇന്നലെ കുടിച്ചത് കൊണ്ട് തന്നെ മൂന്ന് പേരും അവിടെ തന്നെ കിടന്നു ഉറങ്ങി..... മുന്നിലേക്ക് ഒരു കപ്പ് കോഫി വന്നതും ഇന്ദ്രൻ കൈ മാറ്റി...
നിയോ.... നീ എന്താ ഇവിടെ... ഇന്ദ്രൻ ചോദിച്ചതും കൃഷ്ണ മുഖമൊന്നു കൊട്ടി...
കണ്ണേട്ടന് രാവിലെ അപ്പച്ചി കോഫി തന്നു വിട്ടതാ എന്റെ കൈയ്യിൽ...അപ്പച്ചിക്ക് അറിയില്ലല്ലോ നിങ്ങള് മൂന്ന് പേരും ഇന്നലെ ഉറങ്ങിയത് ടെറസിൽ ആണെന്ന്.. മുറിയിൽ കാണാതെ വന്നപ്പോഴേ എനിക്ക് തോന്നി.. ഇവിടേ കാണുമെന്നു... ഇന്ദ്രൻ നെറ്റി ഒന്ന് അമർത്തി തിരുമ്മി....
നീ ഇത് പോയി അമ്മയോട് പറയണ്ട കേട്ടോ..
ഇല്ലന്ന് അവൾ തലയാട്ടി....
രാവിലെ വാ കഴുകിട്ടില്ല.. പല്ലും തേച്ചില്ല... അവൻ പറയുമ്പോൾ
എന്നാൽ ഞാൻ ഇത് കൊണ്ട് പൊയ്ക്കോളാം.. പിന്നീട് കൊണ്ട് തരാം..
ഇല്ല വേണ്ട... അമ്മക്ക് സംശയം തോന്നും.. ഇന്ദ്രൻ വേഗം എണീറ്റു ടെറസിൽ ഒരു പൈപ്പ് കൊടുത്തിട്ടുണ്ട് അവിടെ ചെന്നു വായും മുഖവും നന്നായി കഴുകി... ശേഷം അവളുടെ കയ്യിൽ നിന്നും ആ കോഫി വാങ്ങി കുടിച്ചു.... തലവേദന ക്കും ഒരു ആശ്വാസം തോന്നി അവന്...
തന്നെ നോക്കി നിൽക്കുന്ന കൃഷ്ണയെ അവനൊന്നു നോക്കി...
എന്തെ.. പൊയ്ക്കോ...
അത് പിന്നെ കപ്പ്.... അവൾ സംശയത്തോടെ പറയുമ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി...
ഞാൻ വരുമ്പോ കൊണ്ട് വന്നോളാം.. നീ പൊയ്ക്കോ....
എന്നാൽ ഇന്ദ്രന്റെ ആ ചിരിയിൽ സ്റ്റക്ക് ആയി നിന്ന് പോയി അവളും...
ഇന്ദ്രൻ ഒന്ന് കൈ ഞൊടിച്ചപ്പോഴാണ് അവൾ ഞെട്ടിക്കൊണ്ട് മൂളി താഴേക്കു പോയത്....
ഇതെല്ലാം കണ്ട് കൊണ്ട് സ്വാതി ഇരിക്കുന്നുണ്ടായിരുന്നു..
എന്താടാ.. വന്നപ്പോ തൊട്ടേ അവള് നിന്റെ പുറകെ ആണല്ലോ.... സ്വാതി ചോദിച്ചോദിക്കുമ്പോൾ ഇന്ദ്രൻ ഒന്ന് ചിരിച്ചു....
എനിക്കും തോന്നി അത്.... ശക്തി പറയുമ്പോൾ ഇന്ദ്രനും ആലോചിക്കുക ആയിരുന്നു...
എന്താ മോനെ തല കൊണ്ട് വെച്ചു കൊടുക്കാൻ പ്ലാൻ വല്ലതും ഉണ്ടോ... സ്വാതി ആയിരുന്നു..
എന്തായാലും ഇല്ല... അങ്ങനെ ഒന്ന് ഉണ്ടാവുകയെ ഇല്ല. അത്ര മാത്രം അവൻ പറഞ്ഞു....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഇന്ദ്രന്റെ അച്ഛന്റെ 60 ആം പിറന്നാൾ ആണിന്ന്.... അതിന്റെ സന്തോഷത്തിലാണ് വീട് മുഴുവൻ.... അലങ്കാര ബൾബുകൾ കൊണ്ട് മനോഹരം ആക്കിയിരുന്നു അവിടം... വല്യ കേക്ക് ഉൾപ്പെടെ ഫുഡും ഒക്കെ ആയി ഒരു ആഘോഷം തന്നെ ആണ്...... ഇന്ദ്രന്റെ അച്ഛന് ബിസിനസ് ആണ്.. അമ്മ വീട്ടമ്മയാണ്... ടീച്ചർ ആയിട്ട് ജോലി ചെയ്യ്തു കൊണ്ട് ഇരുന്നത് ആണവർ... കണ്ണന്റെ കാര്യങ്ങൾ നോക്കേണ്ടത് കൊണ്ട് ഇനി വീട്ടിൽ ഇരുന്നു റസ്റ്റ് എടുത്താൽ മതിയെന്ന ഭർത്താവിന്റെ സ്നേഹത്തോടെ ഉള്ള പറച്ചിൽ എന്തോ അവർക്ക് നിരസിക്കാൻ തോന്നി ഇല്ല.. കുട്ടികൾ ഉണ്ടാകാതെ ഇരുന്ന അവർക്ക് ദൈവം ആയി കൊണ്ട് കൊടുത്താണ് .. അവനെ നല്ലൊരമ്മയായി നോക്കണം മുന്നോട്ടു എന്ന് അവർക്ക് തോന്നി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ആഘോഷങ്ങളിൽ പൊതുവെ പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തവൻ ആണ് കണ്ണൻ.. എന്നാൽ തന്റെ അച്ഛന്റെ സന്തോഷത്തിൽ അവനും പങ്ക് ചേർന്നു...ആളറിഞ്ഞു എല്ലാവരെയും വിളിക്കാൻ ശ്രെമിച്ചിരുന്നു അവർ...മുറിച്ചു എടുത്ത ഒരു കഷ്ണം കേക്ക് ആദ്യം ഭാര്യക്കും പിന്നെ തന്റെ മകനുമായി അയാൾ നീട്ടി.. കൂടപ്പിറപ്പുകൾ ചുറ്റും കൂടി നിൽപ്പുണ്ട്.. അവർക്കും കൊടുത്ത്...ആ ആൾ കൂട്ടത്തിനിടയിലും ഇന്ദ്രന്റെ കണ്ണുകൾ ആർക്കോ വേണ്ടി പാഞ്ഞു.... അവിടെ ആ സാന്നിധ്യം ഇല്ല എന്ന് ഉത്തമ ബോധ്യം അവന് ഉണ്ടങ്കിൽ പോലും ഇന്ദ്രൻ ആഗ്രഹിച്ചിരുന്നു ആ ആളെയും...
ഇന്ദ്രനെ ചുറ്റി പറ്റി തന്നെ ഒരുവളും നിൽപ്പുണ്ടായിരുന്നു......കൃഷ്ണ.. ഇന്ദ്രൻ അതൊന്നും ശ്രെദ്ധിക്കുന്ന തിരക്കിൽ അല്ലായിരുന്നു.....
""""ഇന്നെന്റെ മകൻ ഇന്ദ്രന്റെയും ഈ നിൽക്കുന്ന കൃഷ്ണ മോളുടെയും എൻഗേജ്മെന്റ് കൂടിയാണ്...."""""
""അച്ഛൻ വിളിച്ചു പറയുന്ന കാര്യങ്ങൾ കെട്ട് ഒരുവൻ ഞെട്ടി അയാളെ നോക്കി പോയി..""
( തുടരും)
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
പ്രതിലിപിയിൽ ഇതിന്റെ 28 പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ... #നോവൽ #📙 നോവൽ
പറ്റുന്നവർ അതിൽ ഒന്ന് ഫോളോ കൂടി ചെയ്തേക്കണേ.. 💜
അപ്പൊ എന്താ ലൈക് ഒക്കെ പോരട്ടെ... നിങ്ങളുടെ ലൈക് ഒക്കെ ഉണ്ടങ്കിൽ മാത്രമേ ഇതിനു views kooduthal kittu ❤️

