💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -14
"""വൈഷ്ണവി """ക്ലാസ്സിലെ നിശബ്ദയെ മുറിച്ചു കൊണ്ട് ആണ് തന്റെ പേര് ആ ക്ലാസ്സ് മുറിയിൽ മുഴങ്ങി കേട്ടത്.... നേഹയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ എണീറ്റ് നിന്നു..... ടെൻഷൻ കാരണം അവളുടെ കൈ വിറച്ചു...
എന്തിനാവും സാർ തന്റെ പേര് വിളിച്ചത്...
വൈഷ്ണവി തന്നെ കൂട്ടാൻ ആള് വന്നിട്ടുണ്ട് ബാഗും എടുത്തു കൊണ്ട് പൊക്കൊളു..... ഉള്ളിൽ പേടി അതിക്രമിച്ചിരിക്കുന്നു.... നേഹയുടെ കയ്യിൽ അവൾ മുറുക്കെ പിടിച്ചു.. ടെഷൻ കാരണം വീഴുമോ എന്ന ഭയന്നു.... നേഹയുടെയും സാറിന്റെയും കണ്ണിൽ മാറി മാറി നോക്കി... താൻ ഭയന്നത് വല്ലതും ആണോ ഇനി... ആരാവും തന്നെ കൂട്ടാൻ വന്നിട്ടുള്ളത്... എന്തിനാവും വന്നത്.......
ബാഗ് എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി ചെന്നു...
തന്നെ നോക്കി അങ്ങേ അറ്റത്ത് നിൽക്കുന്ന വെക്തി.. അനൂപേട്ടൻ.... അടുക്കലേക്കു നടന്നു എത്തുമ്പോൾ അയാൾ തന്നെ നോക്കാൻ ത്രാണി ഇല്ലാതെ തല താഴ്ത്തി നിൽക്കുന്നത് അവൾ ശ്രെദ്ധിച്ചു.... പ്രേത്യേകിച്ചു ഒന്നും തോന്നി ഇല്ല.. ആളും ഒന്നും മിണ്ടി ഇല്ല എന്തിനാണ് തന്നെ വിളിച്ചു കൊണ്ട് പോകുന്നത് എന്ന് അവൾ ഒട്ടു ചോദിച്ചതും ഇല്ല.......... ബൈക്കിന് പിറകിലേക്ക് കയറി ഇരുന്നു.... ദേഹം വല്ലാണ്ട് വിറക്കുന്നത് അവൾ അറിഞ്ഞു..
അനൂപ് അവളെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് ആണ് പോയത്..... വീട് എത്തിയതും അവൾ മുറ്റത്തേക്ക് നോക്കി... വലിച്ചു കെട്ടുന്ന ടാർപൊളിൻ ഷീറ്റ് കണ്ടപ്പോഴേ അവൾക്ക് കാര്യം മനസിലായി..... താൻ ഭയന്നത് തന്നെ ആണ് കാര്യം എന്ന്...
""""പാറുട്ടിയെ മുത്തശ്ശിക്ക് മഹാദേവന്റെ അടുത്ത് പോകാൻ ഒരു ആഗ്രഹം... രാവിലെ ഞാൻ അമ്പലത്തിൽ ഒന്ന് പോകൂട്ടോ...""'
"""പോകുന്നത് ഒക്കെ കൊള്ളാം രാത്രി കാല് വേദന ആണെന്ന് പറഞ്ഞ ഞാൻ കുഴമ്പ് ഇട്ടു തിരുമ്മാൻ വരില്ല കേട്ടോ... ചിരിയാലേ അവൾ പറഞ്ഞു """"
ആ കവിളിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് രാവിലെ ഇവിടെ നിന്നും താൻ ഇറങ്ങുമ്പോൾ അറിഞ്ഞില്ലല്ലോ മുത്തശ്ശി അവസാനം ആയിട്ടാ ഞാൻ കാണുന്നെ എന്ന്... അവളൊന്നു ഏങ്ങി പോയി.. ആരോടും ഒന്നും മിണ്ടാൻ ഇല്ലാതെ അവളാ മുറിയിൽ തന്നെ ഇരുന്നു....
ഓ കുറച്ചു നാള് കൊണ്ട് ഒട്ടും വയ്യാതെ ഇരിക്കുവല്ലായിരുന്നോ... എന്നാലും ഈ പ്രായത്തിലും അവർ നല്ല പോലെ കഷ്ടപെടുവായിരുന്നു... എന്ത് ഐശ്വര്യ മായിരുന്നു ഇച്ചേയുടെ മുഖത്തു... ജനലിൽ കൂടി പുറത്ത് നിൽക്കുന്നവർ പറയുന്നത് ഒക്കെ പാറു കെട്ടു... കണ്ണുകൾ നിറഞ്ഞിട്ട് ചുറ്റുമുള്ളതൊന്നും കാണാൻ വയ്യാത്ത അവസ്ഥ.. തളർന്നു പോയി.. ബെഡിലേക്ക് കിടന്നു ...
ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നോർത്ത് പോയി..... മുറ്റത്ത് എടുത്തിട്ടിരിക്കുന്ന കസേരകളിൽ ആളുകൾ സ്ഥാനം പിടിച്ചു.. അയലത്തെ വീടിന്റെ പുറകിൽ കഞ്ഞിക്കുള്ള അടുപ്പും കത്തിച്ചു... അപ്പോളും ഇത്തിരി വെള്ളത്തിനായി ആഗ്രഹിച്ചവൾ ആ മുറിയിൽ നെഞ്ച് പിടഞ്ഞു കിടക്കുന്നുണ്ടായിരുന്നു... എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു തനിക്ക്.. പഠിക്കണം ജോലി വാങ്ങി മുത്തശ്ശിയെ പൊന്നു പോലെ നോക്കണം... ഒന്നും കാണാതെയും കേൾക്കാതെയും ആളങ്ങു പോയി.. തൊണ്ടക്കുഴിയിൽ കൈപ്പ് നിറഞ്ഞു...
കുട്ടി, ആരോ തന്നെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു തന്റെ അടുക്കൽ ഇരുന്നു.... അവളുടെ നെറുകിൽ ഒന്ന് തലോടി അവർ.. മിഴികൾ ഉയർത്തി അവൾ അവരെ നോക്കി...
അനൂപിന്റെ അമ്മയാണ് മോളെ....അവർ പറയുമ്പോൾ
എനിക്ക് ഇത്തിരി വെള്ളം തരുമോ.. സംസാരിക്കാൻ പോലും അവൾക്കാവുന്നില്ല... ആയമ്മക്ക് നെഞ്ച് പിടഞ്ഞു.. തന്റെ മകളുടെ പ്രായം മാത്രം ഉള്ളു ഈ കൊച്ചിനും.. അവർക്ക് സങ്കടം വന്നു പോയി... ഇവിടുള്ളവർ ഒക്കെ എന്ത് മനുഷ്യർ ആണ്.... ഈ കൊച്ചു കരഞ്ഞു തളർന്നു കിടക്കുന്നത് ഇവർ ആരും കണ്ടില്ലേ... അടുക്കളയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നവർ അവളുടെ ചുണ്ടോടു അടുപ്പിച്ചു... എങ്ങനെ ഒക്കെയോ അവൾ ആ വെള്ളം ഇത്തിരി ഇറക്കി... തൊണ്ട ഒന്ന് നനഞ്ഞപ്പോ ഒരു ആശ്വാസം തോന്നി... നിറഞ്ഞ മിഴികളോടെ അനൂപിന്റെ അമ്മയെ അവൾ നോക്കി..
മുത്തശ്ശിടെ ബോഡി കൊണ്ട് വന്നപ്പോൾ അനൂപിന്റെ അമ്മയും മറ്റു രണ്ടു സ്ത്രീകളും കൂടി അവളെ മുറിയിൽ നിന്നും ഉമ്മറത്തേക്ക് കൊണ്ട് വന്നു ഇരുത്തി....... അവളാ കൈയ്യിൽ മുത്തശ്ശിടെ ഒരു നേര്യത് ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു
മുത്തശ്ശിയെ നോക്കി അവൾ അങ്ങനെ ഇരുന്നു ഒരുതുള്ളി കണ്ണുനീർ പോലും അവളിൽ നിന്നും ഇറ്റ് വീഴുന്നില്ല.. ആരൊക്കെ വരുന്നെന്നോ പോകുന്നെന്നോ അവൾ അറിഞ്ഞില്ല... എവിടെ നിന്നോ നേഹ ഓടി പാഞ്ഞു തന്റെ അടുത്ത് വന്നിരിക്കുന്നത് പോലും അവൾ അറിഞ്ഞില്ല... ഇടക്കെപ്പോഴോ അവളുടെ തോളിലേക്ക് പാറു ചാഞ്ഞിരുന്നു... ശ്രീജിത്ത് ഒക്കെ നാട്ടിൽ തന്നെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് തന്നെ മുത്തശ്ശിയെ അടക്കം ചെയ്യാൻ ആയിരുന്നു ശ്രീധരന്റെ നിർദ്ദേശം......
നേരവും സമയവും ഒക്കെ കുറിച്ചെടുത്തു അയാൾ...
3 മണിക്കാണ് സംസ്കാരം....
സമയം അടുത്തതും ബോഡി ഉള്ളിൽ നിന്നും എടുത്തു വെളിയിൽ കിടത്തി... പ്രാർത്ഥനയും കോടി ഇടലും ഒക്കെ കഴിഞ്ഞു ചിതയിലേക്ക് എടുക്കാൻ പാവിച്ചു...
ശ്രീജിത്ത് ആണ് കർമങ്ങൾ എല്ലാം ചെയ്യ്തത്... ചിതക്ക് തീ കൊടുത്തതും അവൾ ഞെട്ടി പിന്നെ അലറി കരഞ്ഞു കൊണ്ട് മുന്നോട്ടു ഓടാൻ പാവിച്ചതും ആരോ അവളെ താങ്ങി പിടിച്ചിരുന്നു.. ബോധം മറഞ്ഞവൾ ആ നെഞ്ചിലേക്ക് വന്നു വീണു........
ഇച്ചായ.... നേഹ അലറി വിളിച്ചു പോയി.. അയാൾ താൻ പിടിച്ചു മാറ്റിയ പെൺകുട്ടിയെ നോക്കി പോയി...തന്റെ നെഞ്ചിൽ ചാരി നിൽക്കൊന്നൊരു കുഞ്ഞ് പെണ്ണ്... അവന് സങ്കടം തോന്നി പോയി....
ഇച്ചായ പാറു കണ്ണ് തുറക്കുന്നില്ല... നേഹക്ക് പേടി ആയി അവളുടെ കണ്ണുകൾ നിറഞ്ഞു....
ഏയ് ഒന്നുല്ലാടി...... പെട്ടെന്നുള്ള ഷോക്കിൽ ബോധം പോയതാ.. നമുക്ക് അകത്തേക്ക് കിടത്താം.. പറയുകയും അയാൾ വേഗം അവളെ കയ്യിൽ കോരി എടുത്തു വീടിനുള്ളിലേക്ക് നടന്നു....
എന്നാൽ ഈ കാഴ്ച ഇഷ്ടപ്പെടാതെ നിന്ന ശ്രീധരനും ഭാര്യവീട്ടുകാരിലും ശ്രീമോൾക്കും അവളുടെ അമ്മക്കും ഒക്കെ പുച്ഛം ആയിരുന്നു...
അല്ലേലും തള്ളക്കും മോൾക്കും വരത്തന്മാരെ അല്ലെ പിടിക്കാത്തൊള്ളൂ ശ്രീധരന്റെ ഭാര്യ പറയുമ്പോൾ അനൂപിന്റെ അമ്മ അവരെ ദേഷ്യത്തിൽ ഒന്നു നോക്കി..
എന്ത് വാർത്തനമാ എന്റെ വിജി നീ ഈ പറയുന്നത്.. ഒന്നുവില്ലേ അതൊരു കൊച്ച് കൊച്ചല്ലേ.....
അനൂപിന്റെ അമ്മ ചോദിക്കുമ്പോൾ അവർ പല്ല് കടിച്ചു കൊണ്ട് നോക്കിയത് തന്നെ ശ്രെദ്ധിച്ചു നിൽക്കുന്ന അനൂപിനെയും അവനൊപ്പം ഉള്ളവരെയും ആയിരുന്നു.
ഇനി അവിടെ നിന്ന് എന്തേലും പറഞ്ഞു അടുത്തൊരു വഴക്കിടാൻ അവർക്ക് താല്പര്യം ഇല്ലായിരുന്നു... ബന്ധുക്കളെയും വിളിച്ചു അവർ അകത്തേക്ക് കയറി...
അടുത്ത വീട്ടിൽ നിന്നും എല്ലാവർക്കും കഞ്ഞി കൊണ്ട് വന്നു.... ശ്രീധരനും അയാളുടെ ആളുകളും അതൊക്കെ വാങ്ങി കുടിക്കുമ്പോൾ ഇവിടെ പാവം പാറു മയക്കത്തിൽ ആയിരുന്നു... അവൾക്ക് കൂട്ടായി നേഹയും അടുത്തുണ്ടായിരുന്നു.. പോകാൻ നേരം അനൂപിന്റെ അമ്മ അങ്ങോട്ടേക്ക് വന്നു നേഹയോട് യാത്ര പറഞ്ഞിട്ടാണ് ഇറങ്ങിയത്..
#📙 നോവൽ #നോവൽ
( തുടരും )
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
അതിൽ 34 പാർട്ട് ആയി..
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -13
പാർട്ട് -13
അന്ന് പതിവിലും നേരത്തെ തന്നെ അവൾ കോളേജിൽ എത്തി.... നേഹക്കു വേണ്ടി അവൾ കാത്തിരുന്നു..... ഒരാഴ്ചയായി പെണ്ണിനെ കണ്ടിട്ട് അല്ലറ ചില്ലറ അവധികൾ ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തന്നെ അവളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി...... ഇന്ന് തിങ്കൾ അവർ എത്താറായി എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്..... അവളുടെ ആന്റി യുടെ വീട്ടിൽ എത്തി ഫ്രഷ് ഒക്കെ ആയിട്ടാണ് പെണ്ണ് ഇങ്ങോട്ട് വരൂ... ക്ലാസ്സ് തുടങ്ങാൻ ഉള്ള ബെൽ അടിച്ചു...
പാറുവിന് വല്ലാത്ത ടെൻഷൻ തോന്നി.....അവളിനി വരില്ലേ.. തന്നെ പറ്റിച്ചത് വല്ലതും ആണോ..... ആലോചിച്ചു ആലോചിച്ചു ഒരുപാട് അങ്ങ് കൂട്ടി..
സാർ...... ഗംഭീര്യം ഉള്ള ഒരു ശബ്ദം കേട്ടതും അവളുടെ മിഴികൾ പുറത്തേക്കു നീണ്ടു.. ഡേവിഡ് ചേട്ടൻ.... അവന് പിറകിലായി നേഹയും പാറു തന്റെ നെഞ്ചിൽ കൈ വെച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു....
കൂട്ടുകാരി എത്തിയല്ലോ.. സാം സാർ തന്നെ നോക്കി ചോദിച്ചു.... എനിക്ക് ആകെ ചിരി വരുന്നുണ്ടായിരുന്നു.... ഡേവിഡിനോട് സാർ എന്തൊക്കെയോ സംസാരിക്കുമ്പോൾ നേഹ തന്റെ അടുക്കലേക്കു ഓടി വന്നിരുന്നു...
പിന്നെ കുറച്ചൊക്കെ സംസാരിച്ചു... അവളുടെ ചേട്ടൻ തിരികെ പോകുക ആണെന്ന് ഞങ്ങളെ നോക്കി കൈ കാണിച്ചു കൊണ്ട് പറഞ്ഞു...
നെഹെ ഈ വെട്ടം നാട്ടിൽ പോയിട്ടു വന്നിട്ട് എനിക്ക് ഒന്നും കൊണ്ട് വന്നില്ലേ നി...
കൊണ്ട് വരാതെ ഇരിക്കുവോ പെണ്ണെ... കൊണ്ട് വന്നിട്ടുണ്ട്... എല്ലാം വീട്ടിൽ ഉണ്ട്.. തിരിച്ചു പോകുമ്പോൾ നി എന്റെ കൂടെ വാ.. എല്ലാം എടുത്തു തന്നിട്ട് നിന്നെ ഞാൻ തന്നെ വീട്ടിൽ കൊണ്ട് ആക്കാം... അത് പോരെ...
അവൾ മതിയെന്ന് തലയാട്ടി....പിന്നീട് സാർ ക്ലാസ്സ് എടുത്തു തുടങ്ങിയത് കൊണ്ട് അതിൽ ശ്രെദ്ധിച്ചു അങ്ങനെ അങ്ങ് ഇരുന്നു...
💜
നേഹയുടെ കൈയ്യും പിടിച്ചു വാഗമരത്തിന്റെ അടുക്കൽ വന്നിരിക്കുമ്പോഴും പാറു മറ്റെന്തോ ആലോചനയിൽ ആയിരുന്നു...
ആരെ കുറിച്ചാണ് ഈ ആലോചിച്ചു കൂട്ടുന്നത്.. നിന്റെ കണ്ണേട്ടനെ പറ്റി ആണോ...
നിനക്ക് എന്താ നേഹ.. കണ്ണേട്ടനെ കുറിച്ച് മാത്രമേ ഉള്ളോ എനിക്ക് ആലോചിക്കാൻ.. മുത്തശ്ശിയെ കുറിച്ച് ആലോചിക്കില്ലേ ഞാൻ....
ആയിരിക്കും പക്ഷെ നി ഇപ്പോൾ ആലോചിച്ചു കൂട്ടുന്നത് മുത്തശ്ശിയെ പറ്റി അല്ല..
അതിന് അവൾ തല താഴ്ത്തി ഇരുന്നുപോയി..
നിന്റെ മനസ് എനിക്ക് അറിയില്ലേ പാറു... ഇന്ദ്രൻ നിനക്ക് നല്ലൊരു സുഹൃത്ത് ആയിരുന്നെന്നു മറ്റാരേക്കാളും എനിക്ക് അറിയാം....
ഒരു സുഹൃത്തിനെ കാണാതെ ആയാൽ ഇങ്ങനേ ഒക്കെ ആകാൻ കഴിയുമോ പാറു.. മിക്കപ്പോഴും അയാളെ ആലോചിച്ചു ഇരിക്കുവാ.... നി ഇവിടെ പഠിക്കാൻ വന്നതല്ലേ... പഠിക്കണ്ടേ നിനക്ക്... മുന്നോട്ട് എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു....എനിക്ക് തോന്നുന്നത് വീണ്ടും പറയുന്നു ഒന്നങ്കിൽ നീ അയാളെ പ്രണയിക്കുന്നുണ്ട്... അത് നീ മനസ്സിലാക്കുന്നില്ല..
നി പറഞ്ഞു പറഞ്ഞു ഇത് എവിടെ പോകുവാ.... ഡി.. ഞാൻ ഈ കോളേജിൽ ആദ്യം വന്നത് തന്നെ കണ്ണേട്ടന്റെ കൂടെയാ... എനിക്ക് വേണ്ടി പുള്ളി പ്രേത്യേകിച്ചു ഒന്നും ചെയ്തിട്ടില്ല.. പക്ഷെ ഒറ്റക്ക് നിന്നപ്പോ എനിക്ക് കൂട്ടായി വന്നില്ലേ.. അതിന്റെ ഒരു നന്ദി എന്നും എനിക്ക് ആ മനുഷ്യനോട് കാണും...അതിനെ പ്രണയം എന്ന് വിളിച്ചു കളങ്കപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഇന്ദ്രേട്ടനെ ഒരുക്കലും പാറു പ്രണയിക്കില്ല.. അത് സത്യം തന്നെയാ..
ശരിയാണ്.. പാറു ഇന്ദ്രനെ സ്നേഹിക്കുന്നില്ല.. അത് മറ്റാരേക്കാളും തനിക്കറിയാം പക്ഷെ ചില സമയത്തുള്ള ഇവളുടെ ആലോചന കാണുമ്പോൾ ചോദിച്ചു പോകുന്നതാണ്.. നേഹ ഓർത്തു പോയി..
ശെരി നിന്റെ അനൂപ് ചേട്ടനോട് ചോദിച്ചാൽ പുള്ളി എവിടെ ആണെന്ന് പറയില്ലേ..
ഇല്ല പറയില്ല.... കാരണം ആൾ എവിടെ ആണെന്ന് ആരുമറിയാൻ അങ്ങേരും ആഗ്രഹിക്കുന്നില്ല അത് തന്നെ കാരണം...
നിനക്ക് അറിയാല്ലോ മുത്തശ്ശിക്ക് തീരെ വയ്യാടി.. ആൾ എപ്പോളും പറയും ഇന്ദ്രൻ കുഞ്ഞിനെ ഒന്ന് കാണണം എന്ന്...... സത്യം പറഞ്ഞാൽ എനിക്ക് പേടിയാ... മുത്തശ്ശി കൂടെ ഇല്ലാണ്ട് ആയാൽ ഞാൻ എന്ത് ചെയ്യും ഒറ്റക്ക്... ആ ശ്രീധരനെയും അങ്ങേരുടെ ഭാര്യയെയും ഇളയ മകളെയും ആണ് എനിക്ക് ഏറ്റവും പേടി..
നി പേടിക്കണ്ട.. മുത്തശ്ശിക്ക് ഒന്നും വരില്ല ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ.... എന്റെ ഏട്ടമ്മാര് മതി വേറെ ആരും വേണ്ട....
അതിനവൾ ചിരിച്ചു.. പക്ഷെ ഉള്ളിൽ അപ്പോളും എങ്ങനെ കണ്ണനെ മുത്തശ്ശിക്ക് കാണിച്ചു കൊടുക്കും എന്ന ചിന്ത ആയിരുന്നു...
വൈകിട്ട് കോളേജ് വിട്ടതും നേരെ രണ്ടാളും നേഹയുടെ വീട്ടിലേക്കു പോയി.... അവളുടെ മമ്മി ഉണ്ടാക്കി കൊടുത്തു വിട്ടതൊക്കെ പാറുവിന് അവൾ കൊടുത്തു.... ഒപ്പം കുറച്ചു ഡ്രെസ്സ് കൂടി..
എന്തിനാടി ഇതൊക്കെ.....
എടി എനിക്ക് വാങ്ങിയപ്പോൾ മമ്മ നിന്നെയും
ഓർത്തു അത് കൊണ്ട് വാങ്ങിയതാ... അവളെ കുറിച്ച് പറഞ്ഞു പറഞ്ഞു എല്ലാവർക്കും നല്ലത് പോലെ അറിയാം പാറുനെ ...വൈകിട്ടത്തെ ചായ കുടിയും കഴിഞ്ഞു നേഹ തന്റെ വണ്ടിയിൽ അവളെ വീട്ടിൽ കൊണ്ട് ആക്കി...
മുത്തശ്ശിയെയും കണ്ട് അവൾ അന്ന് തിരികെ മടങ്ങി.. മുത്തശ്ശി അവൾക്കായി ഇലയട ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു... വായിലേക്ക് വെക്കാൻ നേരം ഒരിക്കൽ ഇന്ദ്രന് കൊണ്ട് കൊടുത്തത് ഒക്കെ അവൾ ഓർത്തു...
💜
പിറ്റേന്ന് കോളേജിൽ പോകുവാനായി കവലയിൽ ബസ് കാത്ത് നിന്നവക്കരുകിലേക്ക് അനൂപ് വന്നു......
എങ്ങനെയാ ഒരാൾക്ക് ഇങ്ങനേ വിശ്വസ്ഥൻ ആയിരിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അനൂപ്... അയാൾ വിചാരിച്ചാൽ എന്തൊക്കെ തിരിമറി നടത്താം പക്ഷെ അധ്വാനിച്ചു കിട്ടുന്നത് മാത്രം കൈയ്യിൽ വെച്ചാൽ മതി എന്നാണ് അവന്റെ അച്ഛനും അമ്മയും അവനെ പഠിപ്പിച്ചിട്ടുള്ളത് ഇന്നോളം അവനത് പാലിക്കുന്നുമുണ്ട്....
പാറു നിനക്ക് ഒരു ഹാപ്പി ന്യൂസ് ഉണ്ട്...
പാറു സംശയത്തിൽ അനൂപിനെ നോക്കി
കണ്ണൻ തിരികെ വരുന്നു.. ഇനി അങ്ങോട്ട് പഴയത് പോലെ അവൻ ഇവിടെ കാണും... കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചിരിക്കണോ വേണ്ടായോ എന്നുള്ള അവസ്ഥയിൽ അവൾ നിന്നു പോയി...
ഉള്ളത് തന്നെ ആണോ അനൂപേട്ടാ....
ഉള്ളത് തന്നെ ആടി ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്... അവൾക്ക് അതിയായ സന്തോഷം തോന്നി....
കണ്ടാൽ ചോദിക്കണം എന്തിനാ ഈ നാട്ടിൽ നിന്നും മാറി താമസിച്ചത് എന്ന്.. അതിനും വേണ്ടി എന്ത് കാരണം ഉണ്ടായട്ടു ആവും.... അവൾ ഓർത്തു...
കിട്ടിയ ബസിൽ കോളേജിന്റെ വാതിക്കൽ ചെന്നിറങ്ങി അവൾ.... തന്റെ മുഖത്തെ സന്തോഷം കണ്ടാണ് നേഹ ഓടി അവൾക്കരുകിൽ എത്തിയത്...
എന്താണ്.. കാര്യമായി എന്തോ പറ്റിയിട്ടുണ്ടല്ലോ.. എന്തിനാണ്. ഈ ചിരി..
നെഹെ കണ്ണേട്ടൻ വരുന്നുണ്ടന്ന്....
ആഹാ ചുമ്മാതെ അല്ല പെണ്ണിന് ഇന്ന് വല്ലാത്ത സന്തോഷം അല്ലെ.....
അതിനവൾ തലയാട്ടി....
മുത്തശ്ശിക്ക് ഇനി കണ്ണേട്ടനെ കാണാമല്ലോ.... പാവം ഒത്തിരി ആശിച്ചു ഇരിക്കുവാ.. കണ്ണേട്ടൻ വരുമെന്ന് അറിഞ്ഞാൽ ഉറപ്പായും സന്തോഷിക്കും...
അപ്പൊ നിന്റെ കണ്ണേട്ടൻ വരുന്നെന്നു മുത്തശ്ശി അറിഞ്ഞില്ലേ...
ഇല്ല..... ഇനി വീട്ടിൽ ചെന്നിട്ടു പറയണം...
ആദ്യത്തെ ക്ലാസ്സ് സാം സാറിന്റെ ആണ്.. ഇടക്കിടക്ക് സാറിന്റെ കണ്ണുകൾ നേഹയിൽ പറന്നു വീഴുന്നുണ്ടോ എന്ന് ഒരു സംശയം ഇല്ലാതെ ഇല്ല... നേഹക്കും ഇത് അറിയാം എങ്കിലും അവൾ മൈൻഡ് ചെയ്യാറില്ല... അങ്ങ് അവളുടെ നാട്ടിൽ അവളുടെ മൂത്ത ഇച്ചായന്റെ കൂട്ടുകാരൻ ആയിരുന്ന ഒരാൾ ഉണ്ട്.. ഇച്ചായനും ആ ചേട്ടനും തമ്മിൽ ഇടക്ക് എന്തോ പ്രശ്നം ഉണ്ടായി.. രണ്ടാളും തമ്മിൽ കണ്ടാൽ മിണ്ടില്ല... പക്ഷെ ഇവളോ ആ ചേട്ടനെ മതി എന്ന് പറഞ്ഞു അങ്ങേരുടെ പിറകെ നടക്കുവാ... അങ്ങേർക്ക് ഇവളെ കണ്ടാലേ കലിപ്പാ... സിജോ മാത്യു എന്ന എങ്ങാണ്ട് ആ ആ ചേട്ടന്റെ പേര്.. അവളുടെ മാത്രം സീച്ചൻ......
സാർ ക്ലാസ്സിൽ നിന്നും പോയപ്പോഴാണ് ശ്വാസം നേരെ വീണത്..
അങ്ങേര് പോയെന്നു കണ്ടതും പെണ്ണ് തന്റെ പതിവ് പരുപാടി തുടങ്ങി.. സിജോ ക്ക് മെസ്സേജ് ഇടാൻ... അയാൾ ഇവളുടെ ശല്യം കാരണം ഇത് എത്രാമത്തെ സിം ആണ് മാറുന്നത് പോലും അറിയില്ല... എത്ര സിം മാറിയാലും അവൾ നമ്പർ കണ്ട് പിടിക്കും എന്നത് ആണ്. വാസ്തവം... എങ്ങനെ നമ്പർ കിട്ടുന്നു എന്നതിൽ സിം മേടിക്കാൻ അങ്ങേരു ചെല്ലുന്ന കടയിലെ ചേട്ടൻ ഉൾപ്പെടെ അടുത്തുള്ള പലചരക്ക് കടയിലെ ചേട്ടൻ വരെ അവളുടെ കൂടെ നിൽക്കും... കൃഷിയും മറ്റുമായി നടക്കുന്ന ആ ചേട്ടന് നമ്പർ മാറി മാറി നടക്കുന്നതും ബുദ്ധിമുട്ട് ആണ്... ആരേലും. അത്യാവശ്യം വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ട് ആവും... ഇപ്പൊ മാറുന്നത് കുറച്ചു.. അവൾ അയക്കുന്ന മെസ്സേജ് നോക്കാതെ ഇട്ടേക്കും എങ്കിലും അവൾ അയക്കും.. വാട്സ്ആപ്പ് ബ്ലോക്ക് ആക്കിയാൽ... അറിയാത്ത ആളുകളുടെ ഫോണിൽ നിന്നു വരെ 500 മിസ്സ് കാൾ അവൾ അടിക്കും.. ചിലപ്പോ എനിക്കും തോന്നും ഇവൾ വല്ല സൈക്കോ ആണോന്നു.. ഇല്ലങ്കിൽ ഒരാളെ ഇങ്ങനേ മനുഷ്യൻ ബുദ്ധിമുട്ടിക്കുമോ..
( തുടരും )
പറ്റുന്നവർ ലിപിയിൽ കൂടി ഫോളോ ചെയ്യ്.... അവിടെ 33 പാർട്ട് പോസ്റ്റിട്ടുണ്ട്
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
ഒട്ടേറെ രചനകള് വായിക്കുകയും #നോവൽ #📙 നോവൽ എഴുതുകയും കേള്ക്കുകയും ചെയ്യൂ, സൗജന്യമായി!
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -12
കുറച്ചു നാളുകൾക്ക് ശേഷം..
കവലയിൽ വല്യ ഒരു ഫ്ലക്സ് ഉയർന്നു.... ഇന്ദ്രന്റെ കണ്ണുകൾ അതിശയത്തോടെ അവയിൽ പതിഞ്ഞു...
പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ വൈഷ്ണവി. S ന് നാടിന്റെയും നാട്ടുകാരുടെയും സ്നേഹാഭിനന്ദനങ്ങൾ....
ഡാ കണ്ണാ കൊച്ച് നമ്മള് കരുതിയത് പോലെ അല്ലടാ പഠിപ്പി ആണല്ലോ... ആട്ടെ അവൾക്കു നല്ല മാർക്ക് ഉണ്ടല്ലോ സന്തോഷം... അനൂപ് പാറുന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു.... ഇന്ദ്രനും അത് അനുകൂലിച്ചു കൊണ്ട് തലയാട്ടി...
ഒരു മാസത്തോളം ആയി അവളെ കണ്ടിട്ട് ഇവിടെ എങ്ങും ഇല്ലേ അവൾ.... ഇന്ദ്രൻ സംശയത്തോടെ അനൂപിനോട് ചോദിച്ചു...
ചോദിച്ചു തീരുമ്പോഴേക്കും അവർക്കു മുൻപിലായി ഒരു ഓട്ടോ വന്നു നിന്നു... അതിൽ നിന്നും മുത്തശ്ശിയും ഒപ്പം പാറുവും ഇറങ്ങി....
ഡാ കണ്ണാ നോക്ക് അവൾക്കു നൂറ് ആയുസാ .. ദേ കണ്ടില്ലേ നീ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അതിന് മുൻപ് എത്തിയല്ലോ.......കയ്യിൽ ഇരുന്ന സിഗരറ്റ് ഒരിക്കൽ കൂടി വലിച്ചു കൊണ്ട് താഴെക്കിട്ട് മടക്കി ഉടുത്ത മുണ്ട് നേരെ ഇട്ടു കൊണ്ട് അനൂപ് മുത്തശ്ശിക്ക് അടുത്തേക്ക് ചെന്നു
പാറു തന്റെ ഫോട്ടോ വെച്ച ഫ്ലക്സിലേക്ക് തന്നെ നോക്കി നിന്നു...... അതിൽ കാണുന്ന അവളുടെ ഫോട്ടോയിൽ ഒന്ന് തഴുകി... കഴിഞ്ഞ ദിവസം വക്കീൽ സാർ ആണ് തന്റെ മാർക്ക് ലിസ്റ്റ് നോക്കിയത്... ഫുൾ A+ ഉണ്ടന്ന് അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു... മുത്തശ്ശിയും ഞാനും ഇത്രയും ദിവസം മുത്തശ്ശിടെ അനിയത്തീടെ വീട്ടിൽ ആയിരുന്നു.. തനിക്ക് ബന്ധം എന്ന് പറഞ്ഞു പോകാൻ ഉള്ള ആകെ ഒരേ ഒരു ഇടം.. അവിടെയും മുത്തശ്ശിടെ അനിയത്തി ഒറ്റക്കാണ് താമസിക്കുന്നത്.. എല്ലാവരോടും മൂശാട്ടയും ദേഷ്യവും ഉള്ള ആ അനിയത്തി ഇവരോട് മാത്രമേ സ്നേഹത്തോടെ പെരുമാറുക ഉള്ളു...
മുത്തശ്ശി ഇത് കണ്ടോ എന്റെ ഫോട്ടോ... അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി പോയി..
കണ്ട് കുട്ടിയെ എനിക്ക് അപ്പോഴേ അറിയാമായിരുന്നു നീ ജയിച്ചതിന് എന്റെ കുട്ടിയുടെ ഫോട്ടോ ഇവിടെ ഇങ്ങനേ വരുമെന്ന്... മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു.... ഒത്തിരി സന്തോഷം ഉണ്ട് പാറുവേ എനിക്ക് ഇപ്പൊ നിന്നെ ഓർത്ത്... അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
വീണ്ടും വീണ്ടും കൊതിയോടെ അവൾ തന്റെ ഫോട്ടോയിൽ നോക്കി..
അനൂപ് അവൾക്ക് അടുത്തേക്ക് വന്നു congratulation പറഞ്ഞു.. എന്നാൽ ഇന്ദ്രൻ അവളുടെ സന്തോഷം കണ്ട് നോക്കി നിന്നതേ ഉള്ളൂ....
പാറു അനൂപിന്റെ സൈഡിയിൽ കൂടി പിറകിൽ നിൽക്കുന്ന ഇന്ദ്രനെ നോക്കി... ഇന്ദ്രൻ കണ്ട് എന്ന് കണ്ടതും പാറു നോട്ടം മാറ്റി കളഞ്ഞു...
എന്താ പാറു.. എന്തിനാ ഈ ഒളിഞ്ഞു നോട്ടം പോയി മിണ്ടിക്കൂടെ...( അനൂപ് ചിരിയോടെ അവളോടായി പറഞ്ഞു )
എന്നിട്ട് വേണം അന്നത്തെ പോലെ ഞാൻ വീണ്ടും നാണം കെടാൻ എനിക്ക് ഒന്നും വയ്യ..... ആരോടോ ഉള്ള ദേഷ്യമൊക്കെ എന്നോട് തീർത്തില്ലേ അന്ന്....
അനൂപ് സംശയത്തിൽ പുരികം ചുളിച്ചു... പിന്നെ ശ്രീധരന്റെ കാര്യമാകും അവൾ ഉദ്ദേശിക്കുന്നത് എന്ന് ഓർത്തു....
മുത്തശ്ശി കടയിലേക്ക് കയറിൽ ലഡു വാങ്ങി അവിടെ നിന്നവർക്കൊക്കെ കൊടുത്തു... ഇന്ദ്രനും കിട്ടി ഒരെണ്ണം..... ഓട്ടോയിലേക്ക് കയറാൻ നേരം അവൾ ഇന്ദ്രനെ നോക്കി..എന്നാൽ ഇന്ദ്രനെ അവിടെ ഒന്നും കണ്ടില്ല...എന്നാലും എന്നെ ഒന്ന് അഭിനന്ദിച്ചു കൂടെ ഇല്ലല്ലോ കണ്ണേട്ടൻ അവൾക്ക് സങ്കടം തോന്നി പോയി...... ഇനിയും ഞാൻ മിണ്ടില്ല നോക്കിക്കോ...
വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ കണ്ടു കടയിൽ നിന്നും ഇറങ്ങി അവർക്കടുത്തേക്ക് വരുന്ന ഇന്ദ്രനെ.....
അവൻ അവൾക്ക് നേരെ 3 ഡയറി മിൽക്ക് പാക്കറ്റ് നീട്ടി...
അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി... അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ഇന്ദ്രന് ചിരി വന്നു പോയി...
"'വാങ്ങിച്ചോടി ""
ഇന്ദ്രൻ ചെറു ചിരിയാലേ പറഞ്ഞതും തട്ടിപ്പറിക്കും പോലെ അവൾ അത് വാങ്ങി....അല്ലേലും ഈ കണ്ണേട്ടൻ എപ്പോഴും ഇങ്ങനെയാ.. ഈ മിഠായും വാങ്ങി തരും എന്റെ പിണക്കവും മാറ്റിക്കളയും മുത്തശ്ശി അവൾ പറഞ്ഞു നിർത്തിയതും രണ്ടാളും ഒരുപോലെ ചിരിച്ചു പോയി... എങ്കിലും അവളുടെ ചുണ്ട് മാത്രം പിണക്കത്തിൽ കൂർത്തിരുന്നു..ആ ഓട്ടോ കണ്ണിൽ നിന്നും മായുന്നത് വരെ ഇന്ദ്രൻ നോക്കി നിന്നു...
പൊട്ടി പെണ്ണ്... ചെറു ചിരിയോടെ അവനോർത്തു..
💜💜
പ്ലസ് ടു ന് നല്ല മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൾക്കു ഇഷ്ടമുള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി... കോളേജിൽ ഇട്ടു കൊണ്ട് പോകുവാനുള്ള ഡ്രെസ്സ് ഒക്കെ വക്കിൽ സാറും മേടവും വന്നു അവൾക്ക് വാങ്ങി കൊടുത്തു.....അവൾ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചതും ആ ഒരു ഒറ്റ കാരണത്തിനു ആയിരുന്നു.. ദിവസവും ഇട്ടു കൊണ്ട് പോകുവാനുള്ള ഡ്രെസ്.. എന്നാൽ അവളുടെ മനസറിഞ്ഞു തന്നെ അവർ അവൾക്കു വേണ്ടുന്ന തുണികൾ എല്ലാം വാങ്ങി കൊടുത്തു...
ബിഷപ്പ് മൂർ കോളേജിൽ ആണ് അഡ്മിൻ കിട്ടിയത്.. അവളുടെ ആഗ്രഹം ആയിരുന്നു അവിടെ തന്നെ പഠിക്കണം എന്നത്.. ആ കലാലയത്തെ പറ്റി ഒരുപാട് അവൾ കേട്ടിട്ടുണ്ട്.... പൊതുവെ ദൂരെ നിന്നും ഉള്ള കുട്ടികൾ ആണ് ആ കോളേജ് തേടി പിടിച്ചു പഠിക്കാൻ എത്തിച്ചേരുന്നത് പോലും... Bsc chemistry ആണ് അവൾ എടുത്തത്...
നാളെ ആണ് മുത്തശ്ശി അഡ്മിഷൻ എടുക്കാൻ പോകണ്ടത്... മുത്തശ്ശി വരില്ലേ എന്റെ കൂടെ.... അവരുടെ നീര് ബാധിച്ച കാലിൽ കുഴമ്പ് തേച്ചു കൊണ്ട് ആണ് അവളുടെ ചോദ്യം.... അവർ തന്റെ വയ്യാത്ത കാലിലേക്ക് നോക്കി...
അവരുടെ കണ്ണ് നിറഞ്ഞു വന്നു.... ശ്രീജിത്ത് നാട്ടിൽ ഇല്ല.. അല്ലായിരുന്നെങ്കിൽ അവനെ വിടാമായിരുന്നു... ശ്രീധരനും പാറുവിന്റെ കൂടെ പോകില്ല.. ശ്രീമോൾക്ക് മാർക്ക് നന്നേ കുറവായിരുന്നു.
കോളേജിൽ എങ്ങും അഡ്മിഷൻ കിട്ടിയില്ല... അവർ ആകെ വിഷമിച്ചു..
ഒരു വഴി ദൈവം കാണിച്ചു തന്നിരുന്നെങ്കിൽ അവർ ഓർത്തു പോയി....
വരാം കുട്ടിയെ..... ഞാൻ അല്ലാതെ ആര് കൂടെ വരാനാ...പറയുമ്പോൾ അവരുടെ കൈ അവളുടെ നെറുകിലൂടെ തഴുകി വിട്ടിരുന്നു അവർ
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜.
പിറ്റേന്ന് രാവിലെ മുത്തശ്ശിയെ അവൾ എണീപ്പിച്ചു കട്ടിലിൽ ഇരുത്തി.... തറയിലേക്ക് കാല് വെക്കുമ്പോൾ കുത്തുന്ന വേദന തോന്നി അവർക്ക്....
മുത്തശ്ശിക്ക് പറ്റുമോ വരാൻ.. അവളുടെ
കണ്ണുനിറച്ചുള്ള ചോദ്യം കേട്ട് അവർ ചിരിച്ചു കൊണ്ട് അവളുടെ നെറുകിൽ തലോടി......
അവളൊന്നു ചിരിച്ചു..... പിന്നെ അവരെ എണീപ്പിക്കാൻ നോക്കി... രണ്ടടി വെച്ചതും വേദന കൊണ്ട് അവർക്ക് ഇനിയും മുന്നോട്ടു നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......
അവരുടെ കണ്ണൊന്നു നിറഞ്ഞു അത് പാറുവിനെ ഓർത്തായിരുന്നു അവളുടെ അവസ്ഥ ഓർത്തായിരുന്നു.
മുത്തശ്ശി... സാരമില്ല..
ഞാൻ കോളേജിൽ പറഞ്ഞോളാം... മുത്തശ്ശിക്ക് വയ്യാന്നു അത് കൊണ്ട ആരും വരാഞ്ഞത് എന്ന് ..... സാരമില്ല ഈ കാലും വെച്ചു മുത്തശ്ശി വരണ്ട....
പാറൂട്ടി മുത്തശ്ശിക്ക് തീരെ വയ്യാത്തത് കൊണ്ട...
അറിയാം എനിക്ക്.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.. സമയം ആയതും അവൾ വെളിയിലേക്ക് ഇറങ്ങി... രാവിലെയുള്ള ബസ് പോയി കാണും ഇനി അത് കിട്ടില്ല... അവൾ അച്ഛന്റെ അസ്ഥി തറയിൽ പോയി തോട്ട് തൊഴുതു വന്നു... അവൾക്ക് നല്ല പേടി തോന്നി കൂടെ ആരും ഇല്ലാതെ അഡ്മിഷൻ എടുക്കാൻ പോകാൻ...
മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇന്ദ്രൻ അത് വഴി വന്നത്... കണ്ണ് നിറച്ചു നടന്നു പോകുന്നവളുടെ അരികിലേക്ക് അവൻ ബൈക്ക് നീക്കി നിർത്തി...
എങ്ങോട്ടേക്കാ ഈ രാവിലെ..... ചെറു ചിരിയോടെ ആയിരുന്നു അവന്റെ ചോദ്യം...പാറു മുഖം ഉയർത്തി അവനെ നോക്കി....
അത്... അഡ്മിഷൻ എടുക്കാൻ കോളേജിൽ...
ഇന്ദ്രന്റെ മുഖമൊന്നു ചുളിഞ്ഞു...
നീ ഒറ്റക്ക് ആണോ അഡ്മിഷൻ എടുക്കാൻ പോകുന്നത്... കൂടെ ആരുമില്ലേ മുത്തശ്ശി എന്തിയെ.... ഇന്ദ്രൻ ചോദിച്ചു തീർന്നതും അവൾ അവിടെ നിന്ന് കരഞ്ഞു...
കൊച്ചേ.. നീ എന്തിനാ കരയുന്നെ.. ആരേലും കണ്ടോണ്ട് വന്നിട്ട് വേണം എന്നെ തെറ്റിദ്ധരിക്കാൻ.. പാറു കണ്ണ് തുടച്ചേ..... ഇന്ദ്രൻ പറയുമ്പോൾ അവൾ കണ്ണ് തുടച്ചു....
ബൈക്ക് സൈഡ് ഒതുക്കി വെച്ചവൻ പാറുവിന്റെ വീട്ടിലേക്ക് നടന്നു..
മുത്തശ്ശിയെ വിളിച്ചതും ഏറെ പണി പെട്ടവർ ജനൽ അരികിലേക്ക് നീങ്ങി ഇരുന്നു....
എന്താ കുഞ്ഞേ...
മുത്തശ്ശി.. ഇന്ന് ഇവളുടെ കോളേജിൽ അഡ്മിഷൻ എടുക്കണ്ട ദിവസം അല്ലെ... ഒറ്റക്ക് അല്ലെ ഉള്ളൂ കൂടെ പോകേണ്ടേ...
ഒഴുകി വന്ന കണ്ണുനീർ അവർ മുണ്ടിന്റെ തുമ്പാലെ ഒപ്പി..
എനിക്ക് ഒട്ടും വയ്യ മോനെ... ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല... അവളെ ഒറ്റക്ക് വിടാനും വയ്യ... പക്ഷെ ദേ ഈ കാല് കണ്ടോ... ഒരടി. എനിക്ക് മുന്നോട്ട് നടക്കാൻ വയ്യ......
എന്തോ അവരുടെ നിറഞ്ഞ മിഴികൾ കണ്ട് അവന് സഹിച്ചില്ല....കാലിലേക്ക് നോക്കിയപ്പോഴേ അവന്റെ മനസൊന്നു പിടഞ്ഞു... നീരാണ് ആ കാലിൽ... മുത്തശ്ശിക്ക് നല്ല പ്രായം ഉണ്ട്.. പാവം അവനോർത്തു...
മുത്തശ്ശി... ഞാൻ കൊണ്ട് പോകാം അവളെ.. മുത്തശ്ശിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ.
ബുദ്ധിമുട്ടോ... ദൈവം ആയിട്ടാ എന്റെ കുഞ്ഞിനെ ഇവിടെ എത്തിച്ചത്... അതിന്റെ പുണ്യം എന്റെ കുട്ടിക്ക് കിട്ടും... അവർ തൊഴുതു കൊണ്ട് പറഞ്ഞു...
പാറുവും എല്ലാം കേട്ട് നിൽക്കുക ആയിരുന്നു....
പാറു.... വാ... അത്രമാത്രം അവൻ പറഞ്ഞു....
എന്തോ അവൻ കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ അവൾക്ക് ലോകം കീഴടക്കിയത് പോലെ തോന്നി.... തന്നെ കോളേജിൽ ഒന്നു കൊണ്ട് പോകാൻ ദൈവം ആയിട്ട് ഈ നേരം അവനെ അവിടെ കൊണ്ട് വന്നത് പോലെ തോന്നി അവൾക്ക്...
കയറ്.. അവൻ പറയുമ്പോൾ അവൾ വീണ്ടും അവിടെ തന്നെ നിന്ന് പോയി...
കയറ് പെണ്ണെ സമയം പോകുന്നു....
എനിക്ക് അറിയില്ല കണ്ണേട്ടാ ഇതിൽ കയറാൻ...
അവൾ പറഞ്ഞത് സത്യമാണെന്നു അവനറിയാം.. ആര് അല്ലങ്കിൽ തന്നെ അവളെ ബൈക്കിൽ ഒക്കെ കയറ്റി കൊണ്ട് പോകാനാണ്...
ദേ ഈ സ്റ്റാൻഡ് കണ്ടോ നീ അതിൽ ചവിട്ടി എന്റെ ഷോൾഡറിൽ പിടിച്ചു കയറി രണ്ട് സൈഡ് കാലിട്ട് ഇരിക്കു.. അപ്പൊ എവിടേലും കുഴിൽ ചാടിയാലും വീഴില്ല... അവൻ പറഞ്ഞത് പോലെ തന്നെ അവൾ കയറി ഇരുന്നു...
ഇന്ദ്രന്റെ ബൈക്കിൽ കയറി ഇരുന്നു കൊണ്ട് അവൾ സന്തോഷത്തോടെ മുത്തശ്ശിയെ നോക്കി...
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അവന്റെ ബൈക്കിൽ ഇരുന്നു പോകുമ്പോൾ ചുറ്റും ആര് നോക്കുന്നെന്നോ കാണുന്നെന്നോ അവൾ ചിന്തിച്ചില്ല...നാട്ടിലെ പലിശപ്പിരുവുകാരൻ ഇന്ദ്രന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകുവാ എന്ന് പറയുന്നത് തന്നെ ഒരു ഗമ അല്ലെ.. ഓർത്തതെ അവൾ ചിരിച്ചു പോയി.... ബൈക്കിന്റെ മിററിൽ കൂടി നോക്കിയ ഇന്ദ്രനും കണ്ടു അവളുടെ ആ ചിരി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
കോളേജിന്റെ ഗേറ്റ് കടന്നതും എന്തെന്നില്ലാത്ത വെപ്രാളം തോന്നി അവൾക്ക്....
കൈയും കാലും ഒക്കെ വിറക്കുന്നു.... ഒരുപാടു കുട്ടികൾ അവിടെയും ഇവിടെയും ഒക്കെ ആയിട്ട് നിൽക്കുന്നു... അഡ്മിഷൻ എടുക്കാൻ വന്നവർ ആണെന്ന് തോനുന്നു... ഇന്ദ്രൻ ബൈക്ക് പാർക്കിങ്ങിൽ ഒതുക്കി...
വൈഷ്ണവി.... അവന്റെ ബാസ്സ് കൂടിയ ശബ്ദം ആണ്.... കേൾക്കുമ്പോൾ തന്നെ ഒരു വിറയൽ ആണ്.....
എന്തോ...
ഇറങ്ങാൻ ഇനി പ്രേത്യേകിച്ചു പറയണോ...
വേണ്ട ഇറങ്ങി...
ബൈക്കിൽ നിന്നവൾ വേഗം ഇറങ്ങി ....
അവളുടെ വെപ്രാളവും വിറയലും കണ്ടതും ഇന്ദ്രൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു.. കൊച്ച് കുട്ടിയെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോകും പോലെയാണ് അവന്റെ നടത്തം.... ഇന്ദ്രന്റെ പകുതിയേ ഉള്ളൂ അവൾ... ഓടിയും നടന്നും അവൾ വേഗം അവന്റെ ഒപ്പം എത്തുന്നുണ്ട്...അല്ലങ്കിൽ അവൻ വലിച്ചു കൊണ്ട് പോകും....
ഓഫീസ് റൂമിന്റെ വാതിക്കൽ എല്ലാവരുടെയും ഒപ്പം അവരും കാത്തു നിന്നു.... ഓരോരുത്തർ വെച്ച് അകത്തേക്ക് കയറുന്നുണ്ട്...
അങ്ങനെ ഇന്ദ്രന്റെ ഊഴവും എത്തി... കോളേജിന്റെ ഭംഗി നോക്കി നിന്നവൾ ഇന്ദ്രൻ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയതും അവനിലേക്ക് ചരിഞ്ഞു പൊയി ..
എവിടെ നോക്കി നിൽക്കുവാ വൈഷ്ണവി... ദേ കയറാനുള്ള സമയം ആയി.അവൻ പറഞ്ഞതെ പോയ പേടി അവളിൽ തിരികെ വന്നു....... ഉള്ളിൽ ചെന്നപ്പോൾ വട്ടക്കണ്ണടയും ഒക്കെ വെച്ചു ഒരാൾ സീറ്റിൽ ഇരിപ്പോണ്ട്....
ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.... എല്ലാകാര്യങ്ങളും ആൾ കണ്ണേട്ടനോട് ആണ് ചോദിക്കുന്നത്.. ഓരോന്ന് വീതം പറയുന്നുണ്ട്... അവനെന്റെ സഹോദരൻ ആണെന്നൊക്കെ തട്ടി വിടുന്നുണ്ട്... അഹ് സഹോദരിയെ കോളേജിൽ ചേർക്കുന്ന സഹോദരൻ... അവൾക്ക് ചിരി വന്നു പോയി... പിന്നീട് അയാൾ തന്നോടും ചോദിച്ചു... എവിടാ പഠിച്ചത്.. കോളേജിന് നല്ല പേര് വാങ്ങി കൊടുക്കണം... എന്നിൽ പ്രതീക്ഷ ഉണ്ട് എന്നൊക്കെ... ഈ കോളേജിൽ പഠിക്കുന്ന 70 % കുട്ടികളോടും പുള്ളി ഇത് തന്നെ ആവും പറഞ്ഞിട്ടുള്ളത്.. അഡ്മിൻ ശെരി ആക്കി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി...
വെളിയിലേക്ക് ഇറങ്ങിയതും ഇന്ദ്രൻ അടുത്തൊരു ചായ കടയിലേക്ക് ബൈക്ക് നീക്കി നിർത്തി..
അവൾ ഇന്ദ്രനെ ഒന്ന് നോക്കി....
ഇതില് വെയിൽ ആയാലും മഴ ആയാലും ചായ കുടിക്കാതെ പറ്റില്ലേ... അവൾ ഓർത്തു പോയി... അവൾക്കു ജ്യൂസ് ഉം ഇന്ദ്രൻ ചായയും പറഞ്ഞു.. ചായ കുടിക്കുന്നതിനോട് ഒപ്പം അവൻ ഫോണിൽ തോണ്ടുന്നതും ഉണ്ട്.. ഇതിനും വേണ്ടി എന്താണാവോ ഇതിൽ... അവൾ ഓർത്തു പോയി....
ഒരു കാൾ വന്നതും ഇന്ദ്രൻ എണീറ്റ് അവൾക്കടുത്തു നിന്നും മാറി.... ആരോടോ കാര്യമായി ആൾ സംസാരിക്കുന്നുണ്ട്.. കൂട്ടത്തിൽ ചായയും കുടിക്കുന്നുണ്ട്.. അവന്റെ കണ്ണുകൾ അവളിൽ ഒരുനിമിഷം എത്തിയതും അവൻ കണ്ണുകൊണ്ട് എന്തോ കാണിച്ചു.... അപ്പോളാണ് അവൾ അത്രയും നേരം ഫോൺ വിളിക്കുന്നവനെ നോക്കി നിന്നത് ഓർത്തത്... പെട്ടെന്ന് കുടിക്കാൻ ആണ് ആൾ കണ്ണ് കൊണ്ട് കാണിച്ചത്.... ഒറ്റ വലിക്കു ജ്യൂസ് കുടിച്ചു തീർത്തു എണീറ്റു...
അവൻ അടുക്കലേക്കു വന്നു അവളെ ഒന്ന് നോക്കി....
അവൾ വേഗം ബാഗ് തുറന്ന് അതിൽ നിന്നും കാശ് എടുത്തു... എണ്ണി തിട്ടപ്പെടുത്തി ഇന്ദ്രന് നേരെ നീട്ടി... ആ കാശ് തനിക്ക് മുന്നിലേക്ക് നീണ്ടു വന്നതും ഇന്ദ്രൻ പുരികം ഒന്ന് ചുളിച്ചു...
എന്താ.... എനിക്ക് എന്തിനാ കാശ്... (ഇന്ദ്രന് )
ഏട്ടന്റെ കാശ് ആ.. അഡ്മിഷൻ എടുക്കാൻ വന്നപ്പോ അവിടെ ഓരോ ഫീയും മറ്റുമായി ഇത്തിരി കാശ് ചിലവായില്ലേ അതാ... വീട്ടിൽ ചെല്ലുമ്പോൾ മുത്തശ്ശി വഴക്ക് പറയും... ദാ ഇത് വാങ്ങിക്കോ... അവൾ പറഞ്ഞു നിർത്തിയതും ഒന്നും മിണ്ടാതെ ഇന്ദ്രൻ ചായക്കടക്കുള്ളിലേക്ക് ചെന്നു... പോക്കറ്റിൽ നിന്നവൻ ചായക്കാശ് അയാൾക്ക് കൊടുത്തു..... തിരികെ വരുമ്പോൾ അവൾ ആ കാശും കയ്യിൽ പിടിച്ചു കൊണ്ട് നിൽപ്പുണ്ട്...
ആ കാശ് വെച്ചോടി.. മുത്തശ്ശിക്ക് ഒന്നാതെ വയ്യാണ്ട് ഇരിക്കുവല്ലേ....
അതിനൊക്കെ ഉള്ളത് എന്റെൽ ഉണ്ട്... അവൾ വീണ്ടും പറഞ്ഞതും അവന് ദേഷ്യം വന്നു പോയി..
അതെന്താടി നിന്റെ ഫീ ഞാൻ കൊടുത്തെന്നു വെച്ച് ആകാശം ഇടിഞ്ഞു വീഴുവോ... അവൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ കണ്ണടച്ച് കാണിച്ചു...
ഇന്ദ്രന് ചിരി വന്നു പോയി
നിനക്ക് കോളേജിൽ ഇട്ടോണ്ട് പോകാൻ ഡ്രെസ്സ് ഒക്കെ ഉണ്ടോ.....
ഹ്മ്മ്.. ഉണ്ട് വക്കീൽ സാറും മേടവും വന്നപ്പോൾ മേടിച്ചു തന്നു.... ഇന്ദ്രന്റെ ബൈക്കിൽ കയറി ഇരുന്നു കൊണ്ട് ആണ് അവളുടെ സംസാരം...
പാറു നിന്നെ ഞാൻ സ്റ്റാൻഡിൽ കൊണ്ട് ആക്കാം... എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്.... അത് പോരെ...
മതി.... രാവിലെ എന്റെ കൂടെ കോളേജ് വരെ വന്നില്ലേ.. അത് തന്നെ വല്യ കാര്യം.... എപ്പോളും കണ്ണേട്ടനെ ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലല്ലോ.... അവൾ പറഞ്ഞു നിർത്തിയതും ഇന്ദ്രൻ ചിരിച്ചു പോയി... അവളെ കൊണ്ട് സ്റ്റാൻഡിൽ വിട്ടു..
ബസ് വരുന്നത് വരെ ഇന്ദ്രൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.. ഒരുപാടു വെട്ടം അവൾ പറഞ്ഞതാണ് അവനോടു പൊക്കോളാൻ എന്നാൽ അവനത് കേട്ടില്ല... അപ്പോഴും ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു....
ബസിൽ കയറിയതും ഒരു വിൻഡോ സീറ്റ് കിട്ടി അവൾ അവിടെ ഇരുന്നു ഇന്ദ്രനെ നോക്കി.. അവളെ നോക്കി കൈ കാണിച്ചു കൊണ്ട് അവൻ ബൈക്കിനു അടുത്തേക്ക് നടന്നു...
ഇന്ദ്രൻ ബൈക്ക് വളച്ചെടുത്തു കൊണ്ട് മറ്റൊരു വഴിയിലേക്ക് പോകുന്നത് അവൾ കണ്ടു.... പിന്നീട് ഇന്ദ്രനെ അവൾ കണ്ടിട്ടില്ല... കഴിഞ്ഞ ഒന്നര കൊല്ലവും അവൻ ഈ നാട്ടിൽ വന്നിട്ടില്ല... കേൾക്കുമ്പോൾ പലർക്കും അതിശയം തോന്നുന്നുണ്ടാവും പക്ഷെ സത്യമത് തന്നെ ആണ്......
അനൂപിന് മാത്രം അറിയാം ഇന്ദ്രൻ എവിടെ ആണെന്ന്.... എന്തിനാവും അയാൾ മാറി നിൽക്കുന്നത്... എവിടെയായിരിക്കും ഇന്ദ്രൻ.... ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല.... അനൂപ് ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഒരു കടമുറി എടുത്തു ഇട്ടു കൊണ്ട് ആയി പിന്നീട് പണമിടപാടുകൾ.. അതിൽ ഒക്കെ ഇന്ദ്രന്റെ സ്വാധിനം വെക്തമായി ഉണ്ട്.... സ്വർണ്ണം പണയം.. വായിപ പലിശക്ക് പണം എന്നിവയാണ്..... അനൂപിന്റെ വായിൽ നിന്നും ഒന്ന് അറിയാൻ കഴിഞ്ഞു ഇപ്പൊ ഒരു മാസത്തോളം ആയി എല്ലാ ശനി ആഴ്ചകളിനും ഇന്ദ്രൻ അവിടെ വരാറുണ്ട് അത്രേ... പക്ഷെ ഇത് വരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല.. വന്നാൽ തന്നെ കണക്കും കാര്യങ്ങളും ചെക്ക് ചെയ്തിട്ടു തിരികെ പോകുമെന്നും അറിഞ്ഞു...
മുത്തശ്ശിക്ക് ആളെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം ആണ്.... അത് അനൂപേട്ടനോട് പറയുകയും ചെയ്യ്തു.... മുത്തശ്ശിക്ക് ഇപ്പൊ കുറച്ചു നാളുകൊണ്ട് വയ്യാണ്ട് ഒക്കെ ഇരിക്കുവാണ്.... ഒന്ന് വന്നു കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...
അന്ന് ഫസ്റ്റ് ഡേ കോളേജിൽ ചെന്നപ്പോൾ തനിക്ക് കിട്ടിയ കൂട്ടാണ് നേഹ ഫിലിപ്പ്.... ഒരു പാവം അച്ചായത്തി കൊച്ച്.. ഈ ഒന്നരകൊല്ലമായി അവൾ എന്റെ കൂടെ തന്നെ ഉണ്ട്......ഇടക്കൊക്കെ ആൾ മുത്തശ്ശിയെ കാണാൻ ഇങ്ങോട്ടേക്കു വരാറുണ്ട്.... അവർ നാല് മക്കൾ ആണ്... ഇടുക്കിയിൽ ആണ് ബാക്കി ഉള്ളവർ ഒക്കെ... ഇവൾ ഇവിടെ അമ്മയുടെ ചേച്ചിടെ വീട്ടിൽ താമസിക്കുന്നു.... അവധി കിട്ടുമ്പോൾ രണ്ടാമത്തെ ചേട്ടൻ കൂട്ടിക്കൊണ്ട് പോകും.. ആളൊരു പാവമാണ്.. വരുമ്പോൾ ഒക്കെ തനിക്ക് വേണ്ടി പ്രേത്യേകം അമ്മച്ചി ഉണ്ടാക്കി കൊടുത്തു വിടുന്ന ബീഫും മട്ടൻ ചിക്കൻ വരട്ട് ഒക്കെ കൊണ്ട് വന്നു തരും.. പിന്നെ ഒരാഴ്ചത്തേക്ക് തനിക്കു മറ്റൊന്നും വേണ്ട..
നാലു മക്കൾ ആണ് ഇവർ എന്ന് പറഞ്ഞില്ലേ..
മൂത്തവൻ... ഡെറിക് ഫിലിപ്പ് കുരിശിങ്കൽ...
ഇടുക്കിയിൽ പൊന്നു വിളയിക്കുന്നവൻ...തേയ്ല, റബ്ബർ, പല തരം പൂക്കൾ, പച്ചക്കറികൾ ഒക്കെ ആണ് ആളുടെ നോട്ടത്തിൽ അവിടെ കൃഷി.....
ഇനി രണ്ടാമൻ ഡേവിഡ് ഫിലിപ്പ് കുരിശിങ്കൽ
അച്ഛനെ പോലെ ഡോക്ടർ പട്ടം നേടി ഇപ്പൊ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതിനോടൊപ്പം അടുത്ത് ഒരു ക്ലിനിക് ഇട്ട് അവിടെയും ഇരിക്കുന്നു..
മൂന്നാമത്തവൻ അലൻ ഫിലിപ്പ്... അവനെ പറ്റി പറയാൻ പ്രേത്യേകിച്ചു ഒന്നുല്ല.... രാവിലെ എണീക്കുന്നു ഗെയിം കളിക്കുന്നു ഉറങ്ങുന്നു... ഏയ് ഉറങ്ങുന്നില്ല.. അവന് ഉറക്കം ഇല്ല... പക്ഷെ പണം ഉണ്ടാക്കുന്നുണ്ട്.. ഇച്ചായന്മാർ ഉണ്ടാക്കുന്നതിലും ഇരട്ടി... ഭാവിയിലെ സ്വയം സെലിബ്രറ്റി ആണവൻ... യൂട്യൂബിൽ തന്നെ 3 മില്യൺ followers ഉള്ള ഒരു gamer...instagram il 1.6 മില്യൺ കൊച്ചൻ ഇപ്പോളെ സെലിബ്രറ്റി ആയതു കൊണ്ട് നേഹ അതികം അവന്റെ കൂടെ കറങ്ങാൻ പോകില്ല....... ആരാധിക മാരുടെ ശല്യം പോട്ടെ എന്ന് വെക്കാം പക്ഷെ മൊബൈൽ ഫോണും പിടിച്ചു കൊണ്ട് കൊറേ യൂട്യൂബ് മാധ്യമപ്രവർത്തകർ വരും എന്റെ പാറുവേ...അതാ സഹിക്കാൻ പറ്റാത്തത് കോളേജിൽ വന്നിരുന്നു നേഹ പറയുമ്പോൾ പാറു ചിരിക്കും.....
പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരിക്കൽ എങ്കിലും ഇന്ദ്രനെ ഒന്ന് കാണാൻ കഴിയുമോ എന്നുള്ള ആഗ്രഹം മാത്രമേ അവളിൽ ഉള്ളു... ആരും ഇല്ലാതിരുന്ന സമയത്ത് തനിക്ക് അവൻ ആരൊക്കെയോ ആയിരുന്നു എന്ന് മാത്രം അവൾക്കറിയാം...
#📙 നോവൽ #നോവൽ
( തുടരും )
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
31 പാർട്ട് അതിൽ ഉണ്ട്..
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -11
(ഇന്ദ്രന്റെ അച്ഛൻ മനോഹർ, അമ്മ മഞ്ജുഷ.. )
ഇനി അവിടെ നിന്നിട്ട് എന്തിനാണെന്ന് തോന്നി ഇന്ദ്രന്..
തിരികെ ഇറങ്ങാൻ പാവിച്ച അവന്റെ കയ്യിൽ അച്ഛന്റെ പിടി വീണു...
എങ്ങോട്ടേക്കാ... കഴിഞ്ഞിട്ടില്ല... ഒരു കുഞ്ഞ് സർപ്രൈസ് കൂടി ഉണ്ട്.... അച്ഛൻ പറഞ്ഞു തീർത്തതും സംശയത്തോടെ അയാളെ ഇന്ദ്രൻ നോക്കി....ഇനി എന്ത് സർപ്രൈസ് ഏറ്റവും വല്യ കാര്യം അച്ഛന്റെ ബർത്തഡേ അല്ലായിരുന്നോ അത് കഴിഞ്ഞല്ലോ.. ഇനി എന്ത്..
ഇവിടെ കൂടി ഇരിക്കുന്ന എല്ലാവരോടും കൂടി ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്... അയാൾ അത്യധികം സന്തോഷത്തോടെ എല്ലാവരോടും ആയി പറഞ്ഞു
എന്റെ മകൻ ഇന്ദ്രന്റെയും അവന്റെ മുറപ്പെണ്ണ് ആയ കൃഷ്ണയുടെയും വിവാഹം നടത്താൻ ഞങ്ങൾ അങ്ങ് തീരുമാനിച്ചു.....അതിന്റെ ആദ്യ പടി എന്നോണം എൻഗേജ്മെന്റ് ഇന്ന് നടത്താനും... അതിനും കൂടി വേണ്ടിട്ടാണ് എല്ലാവരെയും ഇവിടെ ക്ഷണിച്ചിരിക്കുന്നത് പോലും... എൻറെ മകൻ ഇന്ദ്രന് പോലും അറിയില്ല ഇന്ന് അവന്റെ എൻഗേജ്മെന്റ് ആണെന്ന്.....
ഇന്ദ്രൻ നിന്ന നിൽപ്പിൽ ഞെട്ടി പോയി.. കൃഷ്ണയുടെ മുഖത്തു അതിയായ സന്തോഷം..അച്ഛൻ ഇത് എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്... അവന്റെ കണ്ണുകൾ സ്വാതിയിലും ശക്തി യിലും എത്തി നിന്നു.. അവരും ഞെട്ടി അവനെ നോക്കുകയാണ് അതിൽ നിന്നും ഒന്ന് അവന് ഉറപ്പായി അവർക്ക് പോലും അറിയില്ല.. എല്ലാം അച്ഛനും അമ്മയും കൂടി തീരുമാനിച്ചതാണ്... പക്ഷെ എന്റെ ലൈഫ് അല്ലെ അവർ അങ്ങ് തീരുമാനം എടുത്താൽ മതിയോ.. എന്റെ ഇഷ്ടം എന്തെ അവര് തിരക്കുന്നില്ല....അവന് ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ പോലും ശപിച്ചു പോയി....
അവൻ ചുറ്റുമെല്ലാവരെയും നോക്കി... ബന്ധുക്കളുടെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നു...ഈ സമയത്ത് തനിക്ക് ഒന്നും പറയാൻ കഴിയില്ല... ഇത്രയും പേരുടെ മുന്നിൽ വെച്ചു താൻ എന്തേലും പറഞ്ഞു പോയാൽ അത് പിന്നെ അച്ഛനും അമ്മയ്ക്കും കിട്ടുന്ന അടിയാവും... അത് പാടില്ല....
മനോഹർ തന്റെ ഭാര്യ മഞ്ജുഷയെ വിളിച്ചതും അവർ ഒരു ബോക്സ് ഇന്ദ്രന്റെ കൈയിലേക്ക് വെച്ചു കൊടുത്തു.. ഒരെണ്ണം കൃഷ്ണയുടെ കയ്യിലേക്കും...
ഇട്ടു കൊടുക്ക്. ചെറു ചിരിയോടെ മനോഹർ പറഞ്ഞു
ബാക്കി ഒന്നും ഇന്ദ്രൻ കേട്ടില്ല.... രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും റിങ് മാറി... ഇന്ദ്രൻ ഇട്ടു കൊടുത്ത മോതിരത്തിലേക്കു കൃഷ്ണ സന്തോഷത്തോടെ നോക്കി..... എല്ലാവരും ഫുഡ് കഴിക്കാൻ പോയ നേരം ഇന്ദ്രൻ വീട്ടിലേക്ക് നടന്നു.....
എല്ലാവരും പാർട്ടി ഒക്കെ കഴിഞ്ഞു തിരികെ വരുമ്പോൾ ഇന്ദ്രൻ തിരികെ പോകാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്തു വന്നു.......
കണ്ണാ ഈ രാത്രിയിൽ നീ ഇത് എങ്ങോട്ടേക്ക.. അമ്മ അവന്റെ അടുക്കലേക്ക് വന്നു...
ഞാൻ തിരികെ പോകുവാ...
തിരികെ പോകാനോ.. നീ എന്തൊക്കെ ആണ് മോനെ പറയുന്നേ.. എത്ര നാള് കഴിഞ്ഞ നീ ഇങ്ങോട്ട് വന്നത്.. എന്നിട്ട് പെട്ടെന്ന് തിരികെ പോകാനോ..
അതെ പോകാൻ തന്നെയാ.. എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ.. നിങ്ങൾ ഒക്കെ എന്നെ വെറും പൊട്ടൻ ആയി ആണോ കാണുന്നത്... അതോ പൊടി കുഞ്ഞ് ആയിട്ടാണോ...
എന്താ കണ്ണാ.... എന്താ പെട്ടെന്ന് ഇങ്ങനേ ഒക്കെ നിനക്ക് തോന്നാൻ മാത്രം... അല്ലങ്കിൽ തന്നെ അതിനും മാത്രം ഇവിടെ എന്ത് ഉണ്ടായി..... മഞ്ജുഷ ചോദിച്ചു പോയി...
ഒരിക്കൽ എന്റെ ഇഷ്ടത്തിന് എതിര് നിന്നതിനാ ഞാൻ എല്ലാം ഇട്ടെറിഞ്ഞു പോയത്.. വീണ്ടും നിങ്ങൾ ഒക്കെ അത് തന്നെ ആണ് ആവർത്തിക്കുന്നത്.( ഇന്ദ്രൻ)
ഞങ്ങൾ എന്ത് ചെയ്തെന്ന നീ പറയുന്നത്..
അമ്മക്ക് അറിയില്ലേ എന്താ ചെയ്തെന്ന്... എന്റെ ഇഷ്ടവും താല്പര്യവും ഒന്നും തിരക്കാതെ കൃഷ്ണയും ആയിട്ടുള്ള മോതിരം മാറ്റം നടത്താൻ നിങ്ങളോട് ഒക്കെ ആരാ പറഞ്ഞത്.
കൃഷ്ണ അവന്റെ ആ തുറന്നു പറച്ചിലിൽ നടുങ്ങി നിന്നു പോയി....
ഈ കല്യാണം എന്നൊക്കെ പറയുന്നത് രണ്ടു വ്യക്തികളുടെ ഇഷ്ടങ്ങൾ ആണ്.. അതിൽ ഒരാൾക്ക് ആ ഇഷ്ടം ഇല്ലങ്കിൽ പോലും മുന്നോട്ടു ജീവിക്കുമ്പോൾ എന്തിന് കല്യാണം കഴിച്ചു എന്ന് വരെ തോന്നി പോകും..... എനിക്ക് കൃഷ്ണയ കല്യാണം കഴിക്കാൻ പറ്റില്ല.... എനിക്ക് ഇത് വരെ കൃഷ്ണയോടു അങ്ങനെ ഒരു ഇഷ്ടം തോന്നിട്ടില്ല... ഇനി നാളെ ... അങ്ങനെ ഒരു ഇഷ്ടം എന്നിൽ ഉണ്ടാവുക ആണെങ്കിൽ അവൾക്കു കൂടി ആ ഇഷ്ടം ഉണ്ടങ്കിൽ മാത്രം കല്യാണം കഴിച്ചെന്നും വരാം... പക്ഷെ ഇപ്പൊ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് തുള്ളാൻ എന്നെ കിട്ടില്ല..
ഇന്ദ്രൻ മോതിരം ഊരി കൃഷ്ണക്ക് അടുത്തേക്ക് നടന്നു..
കൃഷ്ണ.... മറ്റുള്ളവരുടെ മുൻപിൽ നിന്നെ നാണം കെടുത്താൻ വയ്യാത്തത് കൊണ്ട നീ ഈ മോതിരം അണിഞ്ഞപ്പോൾ ഞാൻ എതിർക്കാഞ്ഞത്... നിന്നോട് എനിക്ക് ഇഷ്ടം ഉണ്ടാവുക ആണെങ്കിൽ അന്ന് നിനക്കും ആ ഇഷ്ടം ഉണ്ടങ്കിൽ ഉറപ്പായും ഈ റിങ് ഇഷ്ടത്തോടെ നിന്റെ ഈ വിരലിൽ ചാർത്തും.. മറിച്ചാണേൽ നീ എന്നെ നിർബന്ധിക്കരുത്... അത്രയും പറഞ്ഞു ബാഗും എടുത്ത് അവൻ വെളിയിലേക്ക് ഇറങ്ങി.. പുറത്തേക്കു ഇറങ്ങിയപ്പോൾ കിട്ടിയ ഓട്ടോയിൽ കയറി അവൻ ksrtc bus standil എത്തി.. വെളുപ്പിന് 3 മണിക്കാണ് ആലപ്പുഴ യിലേക്ക് നേരിട്ട് ബസ്.. അത് വരെ അവൻ സ്റ്റാൻഡിൽ ഇരുന്നു..... 3 മണിക്ക് ബസ് വന്നിരുന്നു..... നേരം വെളുക്കുമ്പോൾ ഇന്ദ്രൻ അവന്റെ വീട്ടിലെ ബെഡിൽ കിടപ്പൊണ്ട്... സ്റ്റാൻഡിൽ നിന്നും നേരെ അവൻ അങ്ങോട്ടെക്കാണ് വന്നത്...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഇടക്കെപ്പോഴോക്കെയോ പാറുന്റെ വീടിനു അടുത്ത് കൂടി പോകുമ്പോൾ അവൻ മുത്തശ്ശിയെ കാണുവാണേൽ വണ്ടി നിർത്തി സംസാരിക്കാറുണ്ട്.. മുത്തശ്ശിക്കും അവനെ കാണുമ്പോൾ ഒരു സന്തോഷം ആണ്......
പാറുവും ഇന്ദ്രനും തമ്മിൽ കണ്ടിട്ട് ദിവസങ്ങൾ ആയി.. എക്സാം ഒക്കെ ആയത് കൊണ്ട് തന്നെ രണ്ടാളും നേരിൽ കാണുന്നത് പോലും അത്യപൂർവ്വം ആണ്..അവനെ അഥവാ കാണുമെങ്കിൽ പോലും മിണ്ടാൻ പറ്റാറില്ല അവൾക്ക്.... മുന്നോട്ടുള്ള എക്സാമിന്റെ ടെൻഷൻ വല്ലാതെ അവളിൽ ഉണ്ടായിരുന്നു.... എന്നിരുന്നാലും എക്സാം എല്ലാം അവൾക്ക് നല്ല രീതിയിൽ എഴുതാൻ പറ്റി.....
ലാസ്റ്റ് എക്സാം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ ഇന്ദ്രൻ നിൽക്കുന്നത് കണ്ട് അവന് അടുക്കലേക്ക് അവൾ ചെന്നു....
കണ്ണേട്ടാ.....
ആരോടോ സംസാരിച്ചു നിന്ന ഇന്ദ്രൻ തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ അവൾ..
മ്മ്.. എന്തെ.... വല്യ ഗൗരവം ഒക്കെ ഇട്ട് തന്നോട് മിണ്ടുന്ന ഇന്ദ്രനോട് അവൾക്കെന്തോ തിരികെ മിണ്ടാൻ തൊന്നി ഇല്ല...
ഏയ് ഒന്നുല്ല കണ്ടപ്പോൾ വന്നതാ ശെരി എന്നാൽ.... അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു...
എന്തിനാടാ അവളോട് ചൂടായത്... അങ്ങോട്ടേക്ക് വന്ന അനൂപ് ആയിരുന്നു ചോദിച്ചത്..
ഒന്നാതെ ആ ശ്രീധരൻ ഓരോന്ന് പറഞ്ഞു ഇറക്കിയേക്കുവാ.. ഇനി അവളോട് മിണ്ടുന്നതു കൂടി കണ്ടിട്ട് വേണം അടുത്ത കഥ ഇറങ്ങാൻ ..
അതിന്.. നിനക്ക് അറിയാല്ലോ നിങ്ങൾ തെറ്റുകാർ അല്ലെന്നു പിന്നെ എന്തിന് പേടിക്കണം..
ഇന്ദ്രനും അനൂപ് പറഞ്ഞത് ആലോചിക്കുക ആയിരുന്നു സാധാരണ തനിക്ക് അങ്ങനെ ദേഷ്യമൊന്നും വരുന്നത് അല്ല പക്ഷെ ഇതെന്ത് പറ്റി.... കൃഷ്ണയോടും വീട്ടുകാരോടുമുള്ള ദേഷ്യം അവളോട് തീർത്തത് പോലെ ഉണ്ട്.. അവൻ സ്വന്തം നെറ്റിയിൽ അടിച്ചു....
വീടിനു അടുത്തേക്കുള്ള വളവ് തിരിഞ്ഞവൾ നടന്നതും ദൂരെ മാറി ബൈക്കിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ കണ്ടു.. എന്തോ ഒരിക്കൽ കൂടി നോക്കാൻ തോന്നി ഇല്ല... ബൈക്കിൽ ആണ് ഇരിപ്പ്... ഒരു കാൽ തറയിൽ കുത്തിട്ടുണ്ട് .. അങ്ങ് നിന്നും അവൾ വരുന്നത് കണ്ടതെ അവന് ചിരി വന്നു പോയി... എന്തായാലും ഒന്ന് ഉറപ്പാ അവൾ തന്നെ കണ്ടിട്ടുണ്ട്....
ഇങ്ങേരു ഇത്ര വേഗം ഇവിടെ എത്തിയോ... അങ്ങോട്ടേക്ക് പല വഴിയിലൂടെയും വരാം ഏതു വഴി വന്നാലും ഇവിടെ എത്തും പക്ഷെ എളുപ്പം ഞാൻ വന്ന വഴിയാണ്....
അവനെ കടന്ന് മുന്നോട്ടു നടന്നതും...
ഡീ കാന്താരി... ഒന്ന്..നിന്നെ....
ഇന്ദ്രൻ പറഞ്ഞിട്ടും അത് കേൾക്കത്തത് പോലെ അവൾ മുന്നോട്ടു നടന്നു...
ഡി പാറു നിൽക്ക് നിന്നെ തന്നെയാ... ഇന്ദ്രൻ തന്റെ പേര് വിളിച്ചതും പാറു അവിടെ നിന്നു... ഇന്ദ്രൻ ബൈക്ക് തിരിച്ചു അവൾക്കടുത്തേക്ക് നിർത്തി..
അവൾ മിഴി ഉയർത്തി നോക്കാനേ പോയില്ല...
ഡീ സോറി.... നിന്റെ അമ്മാവന്റെ ആളുകൾ ആ കവലയിൽ ഒക്കെ നിൽപ്പുണ്ട് നീ എന്നോട് മിണ്ടുന്നതു അവർ ആരേലും കണ്ടിട്ട് നിനക്ക് പ്രശ്നം ആകേണ്ടല്ലോ എന്ന് കരുതിയിട്ടാ നീ അങ്ങ് ക്ഷമിക്ക്... ഇന്ദ്രൻ കൈ കൂപ്പി പറഞ്ഞതും പാറു ചിരിച്ചു പോയി...
സാരമില്ല.. കണ്ണേട്ടൻ അങ്ങനെ ചോദിച്ചപ്പോ എനിക്ക് സങ്കടം വന്നു പോയി... ഇപ്പൊ മാറി...
അവൾ പറഞ്ഞതും ഇന്ദ്രൻ ഒരു ഡയറി മിൽക്ക് അവൾക്ക് നേരെ നീട്ടി...
വാങ്ങിച്ചോടി... എക്സാം ഒക്കെ എഴുതി ക്ഷീണിച്ചു വന്നത് അല്ലെ.... ഇന്ദ്രൻ പറയേണ്ട താമസം അവളത് വാങ്ങി...
നന്നായിട്ടു എഴുതിയോ... എക്സാം ഇന്നുടെ ഉള്ളന്നു മുത്തശ്ശി പറഞ്ഞായിരുന്നു..
മ്മ്.. ഇന്നുടെ ഉള്ളായിരുന്നു... കഴിഞ്ഞു... പാറു പറയുമ്പോൾ അവൻ കേട്ടു നിന്നു
ഇത് കഴിഞ്ഞു എന്തിനാ പോകുന്നെ.. (ഇന്ദ്രൻ)
ഒന്നും തീരുമാനിച്ചില്ല.. ആദ്യം റിസൾട്ട് വരട്ടെ... അവള് പറഞ്ഞതും അവനൊന്നു തലയാട്ടി കൊടുത്തു..
എങ്കിൽ ശെരി വീട്ടിൽ പൊക്കോ.... അത്ര മാത്രം പറഞ്ഞതും അവൾ തലയാട്ടി നടന്നു പോയി... അവൾ പോകുന്നത് മിററിൽ കൂടി നോക്കിയ ഇന്ദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു....
(തുടരും )
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
30 പാർട്ട് അതിൽ ഉണ്ട്...
#നോവൽ #📙 നോവൽ
അപ്പൊ ലൈക് കമന്റ് ഒക്കെ പോരട്ടെ 💜💜🥰
💜സ്നേഹതീരം 💜
പാർട്ട് -2
എടി ഭാമേ...... കൂടെ ഉണ്ടായിരുന്നവൾ തട്ടി വിളിച്ചതും അവൾ ഞെട്ടി മുന്നോട്ടു നോക്കി.....
എന്താടി ഇത്..എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ഇത് ഏതു ലോകത്ത എന്റെ പെണ്ണെ....
ഞാൻ ആ മഹി ഏട്ടന്റെ കാര്യം ആലോചിക്കുവായിരുന്നടി....( ഭാമ )
മഹി ഏട്ടന്റെ കാര്യമോ.... 🙄( നീതു )
അതെന്താടി അങ്ങേരെ പറ്റി ആലോചിച്ചു കൂടെ...പട്ടി പോലും തിരിഞ്ഞു നോക്കാത്തെ ഈ തുണി കടയിൽ ചിന്തിക്കാൻ ഇതൊക്കെ അല്ലെ ഉള്ളു പെണ്ണെ... ( ഭാമ )
ഡി.. ഡി അങ്ങേരു കേൾക്കണ്ട..എപ്പൊ ജോലി പോയി എന്ന് ചോദിച്ച മതി... കുറച്ചു നീങ്ങി ഇരിക്കുന്ന കടയുടെ മുതലാളിയെ നോക്കി ആയിരുന്നു അവൾ അത് പറഞ്ഞത്....
അത് നീ പറഞ്ഞത് കറക്റ്റ് ആ..ഉടനെ തന്നെ അത് സംഭവിക്കും... ( ഭാമ)
എന്ത്.. ജോലി പോകുന്നതോ... ( നീതു)
അല്ലടി.. ഒരാൾ എങ്കിലും ദിവസവും ഇങ്ങോട്ട് വരുന്നത് തന്നെ വല്യ കാര്യമാ.. ഇങ്ങനെ പോയ വൈകാതെ തന്നെ ഇത് പൂട്ടി കേട്ടെണ്ടി വരും.. ഈ പോടി പിടിച്ച പഴയ കാലത്തുള്ള ഡ്രെസ്സിനു പകരം ഇപ്പോളത്തെ പിള്ളേർക്ക് ഇഷ്ടമാകുന്ന രീതിക്കുള്ള ഡ്രസ്സ് ഇങ്ങേർക്ക് എടുത്തു വെച്ചൂടെ.... ശമ്പളം കിട്ടുമല്ലോ എന്ന ഒറ്റ കാരണം കൊണ്ട ഞാൻ ഇന്ന് ഇവിടെ നിക്കുന്നെ... 😏(ഭാമ)
ദെ പെണ്ണെ മിണ്ടാതിരുന്നോണം... അങ്ങേരു കേട്ടിട്ട് ജോലി പോയ നിനക്ക് പ്രശ്നം ഇല്ലല്ലോ.. മഹി ഏട്ടൻ ചിലവിനു തരും.. പക്ഷെ എനിക്ക് അങ്ങനെ അല്ല.... നീതു പറഞ്ഞു കഴിഞ്ഞു ഭാമയുടെ മുഖത്തേക്ക് നോക്കിയതും അവിടെ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി നിക്കുന്നവളെയാണ് കാണാൻ കഴിഞ്ഞത്..
ദെ പെണ്ണെ... വെറുതെ ഒന്നും അല്ല എന്റെ അമ്മ അവിടെ ജോലി ചെയ്തിട്ട അയാൾ പൈസ തന്നിരുന്നത്... ദേഷ്യത്തിൽ തന്നെ അവൾ പറഞ്ഞു നിർത്തി...
എന്റെ ഭാമേ ഒന്ന് അടങ്ങടി...ഞാൻ ആ ഫ്ലോ യിൽ അങ്ങ് പറഞ്ഞു പോയതാ.. നീ അങ്ങ് ക്ഷമിക്കു...
നീതു വളരെ വിനിമയത്തോടെ പറഞ്ഞതും ഭാമ ഒന്നു അടങ്ങി....
അന്ന് വൈകിട്ട് എന്നത്തേയും പോലെ അവൾ ബസ് സ്റ്റോപ്പിൽ വന്നു നിന്നു... പതിവ് പോലെ മഹിയുടെ ബസ് അവിടേക്കു എത്തി... എന്നാൽ അവളെ കണ്ട മഹി കുറച്ചു നീക്കി തന്നെ ബസ് നിർത്തി... അവനോടുള്ള ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി അവൾ ബസിലേക്ക് വന്നു കയറി..
സ്റ്റോപ്പിൽ നിന്നും ബസ് കടന്നു പോയതും ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ യിൽ ഇരുന്നവൻ തല വെളിയിലേക്ക് നീട്ടി ബസിലേക്ക് നോക്കി...
എന്റെ അഖിലേ... നീ ഇങ്ങനെ ആമ തല നീട്ടുന്ന പോലെ നീട്ടാതെ ആ കൊച്ചിനോട് ചെന്ന് കാര്യം പറ....
അടുത്ത ഓട്ടോയിൽ ഇരുന്നവൻ അത് പറഞ്ഞതും അഖി അയാളെ നോക്കി ഒന്ന് ചിരിച്ചു...
💜💜
ഭാമ ബസ് ഇറങ്ങി വീട്ടിലേക്കു വേഗം തന്നെ നടന്നു...... വീട്ടിൽ എത്തിയതും പതിവു പോലെ അമ്മ മഹിടെ വീട്ടിൽ ജോലിക്ക് പോയിട്ട് ഉണ്ടാകും എന്ന് അവൾക്കറിയാമായിരുന്നു..... പിന്നെ ഒന്നും നോക്കാതെ മഹിടെ വീട്ടിലേക്കു നടന്നു... അവിടെ ഉമ്മറത്ത് തന്നെ മഹിടെ ചെറിയച്ഛൻ ഇരിപ്പുണ്ടായിരുന്നു....
ആഹാ... ഇതാരാ.. ഭാമ കുഞ്ഞോ... ഇങ്ങോട്ട് കാണാനേ ഇല്ലല്ലോ....... കയ്യിൽ ഇരുന്ന പത്രം താഴേക്കു വെച്ച കൊണ്ട് അയാൾ ചോദിച്ചു...
ഓ ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടെ.. പിന്നെ ഇങ്ങോട്ട് വരാൻ സമ്മതിക്കാത്തത് വളർത്തുമകന് എന്നെ കാണുമ്പോളെ പുച്ഛം അല്ലെ.....ചുണ്ട് കൊട്ടികൊണ്ട് ആയിരുന്നു അവൾ അത് പറഞ്ഞത്....
പെട്ടെന്ന് അവിടെ ഒരു ചിരി ആയിരുന്നു....
എടി കള്ളി... നീ അല്ലെ അവന്റെ അടുത്ത് എപ്പോളും അടി ഉണ്ടാക്കാൻ ചെല്ലുന്നേ.. സഹിക്കാൻ പറ്റാതെ ആവുമ്പൊ അല്ലെ അവൻ നിന്നെ എന്തേലും പറയുന്നേ.... വീണ്ടുമയാൾ ചിരിക്കാൻ തുടങ്ങി.....
ദെ മാധവമാമേ... എനിക്ക് ദേഷ്യം വരുന്നുണ്ട്...
( ഭാമ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു നിർത്തി..)
ഓ ദേഷ്യം വന്നല്ലോ പെണ്ണിന്.... എടി നീ അവനോട് ദേഷ്യം കാണിക്കാതെ സ്നേഹത്തോടെ ഒന്ന് മിണ്ടി നോക്ക്.... അപ്പൊ പതിയെ രണ്ടാളുടെയും ഈ വഴക്ക് ഒക്കെ മാറും....
അഹ് അത് ഈ ജന്മത്തു നടക്കില്ല.... അടുക്കളയിൽ നിന്നും സാരി തലപ്പിൽ കയ്യും തുടച്ച് കൊണ്ട് ഇറങ്ങി വരുവായിരുന്നു മല്ലിക .....
ഓ.. ഇനി അതിനെ പറ്റി ഒരു സംസാരം വേണ്ട.. ഞാൻ പോകുവാ.. ഇതാ ഞാൻ ഇങ്ങോട്ട് വരാത്തെ. വന്നു കഴിഞ്ഞ രണ്ടിന്റെയും ഉപദേശം കേൾക്കണം എന്നെ കൊണ്ട് ഒന്നും വയ്യ.... അതും പറഞ്ഞവൾ മുറ്റത്തേക്ക് ഇറങ്ങി....
എടി നിക്ക്.. ചായ കുടിച്ചിട്ട് പോ...... ( മല്ലിക പിറകിൽ നിന്നും വിളിച്ചു പറഞ്ഞു )
ഓ അതൊന്നും വേണ്ട... ഞാൻ കാപ്പി ഇട്ടു കുടിച്ചോളാം.... 😏ഭാമ വീട്ടിലേക്കു നടന്നു....
💜💜💜
എന്നത്തേയും പോലെ രാത്രിയിൽ ബസ് ലാസ്റ്റ് ഓട്ടവും കഴിഞ്ഞു തിരിച്ച് പോകുകയായിരുന്നു.. ബസ് നിർത്തി ഇടാറുള്ള പമ്പിൽ കൊണ്ട് ബസ് ഒതുക്കി കൊണ്ട് അടുത്ത് കിടന്ന തോർത്ത് എടുത്തവൻ മുഖമൊന്നു തുടച്ചു.... തന്റെ കയ്യിൽ ഇരുന്ന അവസാന നോട്ടും എണ്ണി തീർത്തു കൊണ്ട് ബാലു മഹിയെ ഒന്ന് നോക്കി.....
മഹി ഡ്രൈവർ സീറ്റിൽ നിന്നും എണീറ്റ് വെളിയിലേക്ക് ഇറങ്ങി...
അല്ല മഹി ഏട്ടാ . ഞാൻ ഇങ്ങനെ ചോദിക്കണം ചോദിക്കണം എന്ന് കുറെ നാള് കൊണ്ട് കരുതുവാ..... അജയ് അത് പറഞ്ഞു നിർത്തിയതും മഹി കിളി ആയ അജയെ സൂക്ഷിച്ചു നോക്കി...
ശെരിക്കും ഭാനു ചേച്ചിയും ആയി എന്നതാ പ്രശ്നം... നിങ്ങള് രണ്ടും കണ്ണിൽ കണ്ട അപ്പൊ അടി ആണല്ലോ.......
ഡാ.. ഡാ... നിനക്ക് ഇവന്റെ വായിൽ നിന്നും തെറി കേൾക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ല അല്ലെ.... ബാലു അതും പറഞ്ഞു അജയെ നോക്കി ..(. ബാലു മഹിയുടെ ഉറ്റ സുഹൃത്ത് )
ഈ സംശയം അത് വെച്ചോണ്ട് ഇരിക്കുന്നത് അത്ര നല്ലതിന് അല്ലല്ലോ.... അതോണ്ട് ചോദിച്ചതാ... ( അജയ് )
അങ്ങനെ ഇപ്പൊ നീ ഒരു സംശയവും തീർക്കേണ്ട... അവളും ഞാനും തമ്മിൽ പല പ്രശ്നവും കാണും അതിൽ മൂന്നാമത് ഒരാളുടെ ആവശ്യം ഇല്ല കേട്ടോ... അത്രയും പറഞ്ഞു കൊണ്ട് മഹി ബസിൽ നിന്നും ഇറങ്ങി പോയി.....
ഏഹ്ഹ്... ഇതെന്തുവാ ബാലു ചേട്ടാ.... ചോദിച്ചതാണോ കുറ്റം.... ( അജയ് )
ഡാ അവന് അതൊന്നും ഇഷ്ടവല്ല.... നീ ഇനി ഇങ്ങനുള്ളതൊന്നും അവനോട് ചോദിക്കരുത്... നിന്റെ ഉള്ള പണി കൂടി പോകും .. അത്രയും പറഞ്ഞു ബാലുവും ബസിൽ നിന്നും ഇറങ്ങി പോയി... പിറകെ അജയും....
തിരികെ വീട്ടിലേക്കു വന്നു കയറിയ മഹി ഭാമയുടെ വീട്ടിലേക്കു ഒന്ന് നോക്കി.... അപ്പോളും അവളുടെ മുറിയിലെ ലൈറ്റ് ഓൺ ആയി തന്നെ ഉണ്ടായിരുന്നു... അത് കാൺകെ അവന്റെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരി വിടർന്നു... പെട്ടെന്ന് തന്നെ അവൻ മുറിയിലേക്ക് ചെന്ന് കയറി.....ഇനി അങ്ങോട്ട് നോക്കി നിന്നിട്ട് വേണം അവൾ അടുത്ത വഴക്ക് ഇടാൻ എനിക്ക് ഒന്നും വയ്യേ അതിന്റെ വായിൽ ചെന്നു കേറാൻ....
💜💜
പിറ്റേന്നും ഭാമ നേരത്തെ എണീറ്റ്... അമ്മക്കൊപ്പം അടുക്കള ജോലികളിൽ സഹായിച്ചും കുറച്ച് നേരം പത്രം വായിച്ചും അവൾ ഇരുന്നു...8.30 ആകാറായപ്പോളേക്കും വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു അവൾ... മുന്നോട്ടു കുറച്ചു നടന്നതും ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..
മഹി ആയിരുന്നു അത്..... അവനെ കണ്ടതും ചുണ്ട് കൊട്ടി അവൾ തല വെട്ടിച്ച് വേഗം നടന്നു.... അസുരന് ഇന്ന് ബസിൽ പോകണ്ടായിരുന്നോ....അല്ലെ തന്നെ എന്നാ പോകുന്നെ രണ്ട് ദിവസം പോയ മൂന്നിന്റെ അന്ന് വേറെ ഡ്രൈവർ ആയിരിക്കും ബസ് ഓടിക്കുന്നെ... ഹ.. സ്വന്തം ആയിട്ട് ഇതൊക്കെ ഉള്ളതിന്റെ അഹങ്കാരം.... കാട്ട് പോത്ത്... അതും ചിന്തിച്ചവൾ മുന്നോട്ടു നടന്നു... പാതി എത്തിയതും നീതുനെ കണ്ടു.. സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നതും അവൾക്കൊപ്പം നീതുന്റെ അമ്മയും കൂടി ഉള്ളത് കൊണ്ട് അത്രയും നേരം ചിരിച്ച മുഖം പെട്ടെന്ന് ഒന്ന് വാടി..
ഭാമേ... ഞാൻ ഇന്ന് ഇല്ലടി... ( നീതു ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു...
അയ്യോ അതെന്താ നീ ഇല്ലാത്തെ... ( ഭാമ )
എടി അത് പിന്നെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ വരെ ഒന്ന് പോകുവാ... ചെറിയൊരു പനി.... രാത്രിയിൽ തീരെ വയ്യാരുന്നു... ഇപ്പൊ ഇത്തിരി കുറവുണ്ട്.. എന്നാലും ഒന്ന് കൊണ്ട് കാണിക്കാമെന്നു കരുതി...... ( നീതു )
അപ്പൊ ഞാൻ ഇന്ന് ഒറ്റക്കെ ഒള്ളു അല്ലെ...... ഭാമ വിഷമത്തോടെ മുഖം കുനിച്ചു...
എടി അത് സാരമില്ല.. ഞാൻ നാളെ വരില്ലേ.... ഇന്ന് നീ പോ... പ്ലീസ് ഡി ... നീതു പറഞ്ഞു നിർത്തിയതും ബസ് വന്നതും ഒരുമിച്ച് ആയിരുന്നു.. പെട്ടെന്ന് അവർ അതിലേക്കു കയറി.... മഹി അല്ലാത്തത് കൊണ്ട് തന്നെ ബസ് സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി... ഭാമ അതിൽ നിന്നും ഇറങ്ങിയതും നീതു കൈ വീശി കാണിച്ചു.... ഭാമ പെട്ടെന്ന് കടയിലേക്ക് നടന്നു.....
ഷോപ്പിൽ എത്തിയതും ബില്ലിങ് സെക്ഷനിലേക്ക് കണ്ണുകൾ പാഞ്ഞു.. അവിടെ ഇരിക്കുന്നവനെ കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി..... താനും ഇന്ന് വരേണ്ടി ഇരുന്നില്ല അവൾ ഓർത്തു കൊണ്ട് അകത്തേക്ക് ചെന്ന്... അവിടെ ഇരിക്കുന്നവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിടർന്നു... കുറച്ചു കഴിഞ്ഞതും കടയുടെ ഓണർ എത്തിയിരുന്നു.. അപ്പോളാണ് അവൾക്കു ശ്വാസം നേരെ വീണത്...
കുറച്ച് മുൻപ് അവിടെ ഇരുന്നവൻ ആണ് സൂരജ്.... കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്നു അവൻ....എല്ലാ ദുശീലങ്ങളും അവനു കൂട്ടായി ഉണ്ട്... പഠിക്കുന്ന കാലം തൊട്ടേ അവനെ ഭയം ആയിരുന്നു... ഇവിടേയ്ക്ക് വന്നിട്ട് ഒരു മാസം ആയതേ ഉള്ളു ഞാനും നീതുവും... കോളേജിൽ നിന്നും ഇറങ്ങിയിട്ടും..... അപ്പോളേക്കും ദെ വീണ്ടും...സീനിയർ ആണെങ്കിലും കോളേജ് ജീവിതം തീർന്നിട്ടും ദിവസവും സൂരജ് ആ കോളേജിനു വെളിയിൽ തന്നെ ഉണ്ടായിരുന്നു...കട മുതലാളിയുടെ ചേട്ടന്റെ മകൻ ആണവൻ.. കുറച്ച് ദിവസത്തിന് ശേഷം ഇന്നാ വീണ്ടും അവനെ കാണുന്നത്.... കോളേജിൽ വെച്ച് പല തവണ ഉടക്കാനും വന്നിട്ടുണ്ട്...അവൾ ഓർത്തു....തന്നോട് ഇനി എന്തേലും പ്രശ്നത്തിന് വരുമോ അവൻ....
എന്നാൽ കുറച്ചു കഴിഞ്ഞതും അവൻ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്....
പിന്നീട് അവൾ ചെയ്യുന്നതൊക്കെയും വേഗത്തിൽ ആയിരുന്നു... എങ്ങനെ എങ്കിലും വീട്ടിൽ എത്തണം.... നേരം പോകുന്നും ഇല്ല... എന്തോ ഒന്ന് അവളുടെ മനസിനെ അലട്ടുന്നത് പോലെ അവൾക്കു തോന്നി...
കുറച്ചു സമയം കഴിഞ്ഞതും കടയിൽ ആരുടെയോ പരിചിതം ആയ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നോക്കി.... മഹി ..... അവളുടെ കണ്ണുകളിൽ അപ്പോൾ ദേഷ്യം അല്ലയിരുന്നു.... പതിയെ അവളുടെ ഉള്ളിലെ പേടി കുറയുന്നത് അവൾ ശ്രെദ്ധിച്ചു..... കുറച്ചു നേരം മഹി സംസാരിച്ചതും ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങാൻ പാവിച്ചു... കുറച്ചു മാറി നിന്നു ഭാമ അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു......
ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയാമോ... അതും ആലോചിച്ചു നിന്നവൾ തന്റെ ജോലിയിൽ ശ്രെദ്ധ തിരിച്ചു ...
കുറച്ചു കഴിഞ്ഞതും ആകാശം ഇരുട്ട് മൂടി തുടങ്ങി..... പെയ്യാൻ വെമ്പി നിന്നത് പോലെ ഭൂമിയിൽ മഴ തുള്ളികൾ കൂട്ടമായി ചാറാൻ തുടങ്ങി........ പിന്നീട് അതൊരു പെരുമഴയായി മാറി...... പുറത്തേക്കു നോക്കി നിന്ന ഭാമ പെട്ടെന്ന് തന്റെ ബാഗിൽ വെപ്രാളത്തോടെ പരതാൻ തുടങ്ങി.. താൻ തേടിയത് കയ്യിൽ കിട്ടിയതും അവളുടെ മുഖത്തു ആശ്വാസം നിറഞ്ഞു.....
ഹോ... കുട എടുക്കാൻ മറന്നട്ടില്ല....അതും പറഞ്ഞു അവൾ വാച്ചിലേക്ക് നോക്കി...
അയ്യോ 5 മണി... ബസ് ഇപ്പൊ വരും.. അവൾ വേഗം തന്നെ പോകാൻ ഇറങ്ങി..... വെളിയിലേക്ക് നോക്കിയതും ആർത്തിരമ്പി മഴ പെയ്യുന്നുണ്ട്... അവൾ ബാഗിൽ നിന്നും കുട നിവർത്തി വെളിയിലേക്ക് ഇറങ്ങി.. മഴത്തുള്ളിൽ അവളുടെ ഡ്രെസ്സിനെ നനച്ചു അവൾ മുന്നോട്ടു നടന്നു....
💜💜
മഴ ഒന്ന് തോർന്നതും മഹി തന്റെ വീട് ലക്ഷ്യമാക്കി പോക്കൊണ്ടെ ഇരുന്നു.... വീട്ടിൽ എത്തിയതും ഉമ്മറത്ത് തന്നെ മല്ലികയും മാധവനും നിക്കുന്നതവൻ കണ്ടു.... അവരെ നോക്കി ചിരിച്ചു കൊണ്ട് അവൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു....
ആഹാ രണ്ടും കൂടി ഇതെന്താ ഇവിടെ വന്നു നിക്കുന്നെ.. മല്ലികാമ്മേ ഒരു സ്ട്രോങ് ചായ അങ്ങോട്ട് എടുത്തേ ഞാൻ ഈ ഡ്രസ്സ് മാറിട്ടു വേഗം വരാം..... അവൻ അതും പറഞ്ഞു അവരുടെ മുഖത്തേക്ക് നോക്കി..
രണ്ടാളുടെയും മുഖത്തേക്ക് അവൻ മാറി മാറി നോക്കി..
എന്തോ വെപ്രാളംത്തോടെ നിൽക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവനു മനസിലായി.....
മല്ലികാമ്മേ..... അവൻ വിളിച്ചതും അവർ അവനെ നോക്കി അവരുടെ കണ്ണുകൾ കലങ്ങി കിടപ്പുണ്ടയിരുന്നു......
എന്താമ്മേ...... എന്ത് പറ്റി... അവൻ അവർക്കരുകിലേക്ക് നീങ്ങി നിന്നു...
മോനെ... അവൾ... അവളിതുവരെ വന്നില്ല.....
മഹിയുടെയും ഭാമയുടെയും വഴക്ക് അറിയാവുന്നതു കൊണ്ട് തന്നെ വിറച്ചു വിറച്ചായിരുന്നു അവരത് പറഞ്ഞത്....
വന്നില്ലന്നോ.... ( മഹി )
അതെ മോനെ.....വരണ്ട സമയം കഴിഞ്ഞു....5.10 ന് ഉള്ള ബിസിന എന്നും വരുന്നത്.. അഞ്ചോ പത്തോ മിനിറ്റ് താമസിക്കും എന്നല്ലാതെ.. ഇതിപ്പോ ആറര കഴിഞ്ഞു..... ഏട്ടൻ നോക്കി പോകാം എന്നും പറഞ്ഞു ഇറങ്ങിയത... അപ്പോള മോൻ വന്നത്.... എന്റെ മോൾ.... അവരുടെ കണ്ണുകൾ നിറഞ്ഞു....
ഏയ് എന്താ അമ്മേ ഇത്... അവൾ ചിലപ്പോ താമസിച്ചു കാണും ഇറങ്ങാൻ.. ബസ് പോയതായിരിക്കും... അവിടെ തന്നെ നിൽപ്പൊണ്ടാകും .. അമ്മ പേടിക്കണ്ട... നേരത്തെ വിളിച്ചു എന്നോട് പറഞ്ഞ പോരായിരുന്നോ... ( മഹി അവരെ ടെൻഷൻ ആക്കാതെ പറഞ്ഞു നിർത്തി )
അതെങ്ങനെ പറയും രണ്ടും കണ്ണിൽ കണ്ട അടി അല്ലെ... അതാ പറയാഞ്ഞേ.. ( മാധവൻ )
അടിയും വഴക്കും ഒക്കെ ഒരു കോണിൽ നിൽക്കും.... മഹി അത്രയും പറഞ്ഞു വെളിയിലേക്കിറങ്ങി...ബുള്ളറ്റ് പെട്ടെന്ന് സ്റ്റാർട്ട് ചെയ്യ്തു വീടിനു വെളിയിലേക്ക് ഇറങ്ങി..
കുറച്ചു ദൂരം മുന്നോട്ടു പോയി..... റോഡിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു.. അവൾ ഇനി നടന്നു വരുന്നോ എന്ന് കരുതി ചുറ്റിനും നോക്കിയാണവൻ വണ്ടി ഓടിച്ചത്....എന്നാൽ ഷോപ്പിന് മുന്നിൽ എത്തിയതും അവിടം അടഞ്ഞു കിടക്കുന്നത് കണ്ട് അവന്റെ ഉള്ളൊന്നു വിറച്ചു....... അവൻ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി എങ്ങും അവൾ ഇല്ലായിരുന്നു...
( തുടരും )
അപ്പൊ എന്താ ലൈക് പോരട്ടെ 💜🥰
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
പ്രതിലിപിയിൽ ഇതിന്റെ 58 പാർട്ട് ഉണ്ട്. ❤️ #📙 നോവൽ #നോവൽ
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -10
മുറിയിലേക്ക് നടക്കുമ്പോൾ ആണ് ഒരു കൊലുസിന്റെ ശബ്ദം കേട്ടത്.... അവൻ ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി... മുറിക്കുള്ളിൽ നിന്നാണ്.... ഈ മുറിയാണ് തന്റെ എന്നാണ് അമ്മ പറഞ്ഞത്.. ഡോർ തുറക്കാൻ ഹാൻഡിൽ പിടിച്ചു തിരിക്കും മുൻപ് അത് തുറന്നിരുന്നു...
ഇന്ദ്രൻ നോക്കിയതും ആദ്യം രണ്ട് കാലാണ് കണ്ടത്.... തല ഉയർത്തി നോക്കുമ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ കണ്ണുകൾ പോയി..
കയ്യിൽ ഒരു ചൂലും കൊണ്ട് ആണ് നിൽപ്പ്... തലയും താഴ്ത്തി നിൽക്കുവാണ് ആൾ ...
ഇവിടെ ജോലിക്ക് നിൽക്കുന്ന കുട്ടി ആണോ....ചെറു ചിരിയോടെ അവൻ ചോദിച്ചതും കുശുമ്പ് നിറഞ്ഞ മുഖത്തോടെ അവൾ തല ഉയർത്തി..
കണ്ണേട്ടാ.... അവൾ കൊഞ്ചലോടെ വിളിച്ചു...
ആഹാ അപ്പൊ വായിൽ നാക്കുണ്ട്.. നീ എന്താ എന്നെ ആദ്യായിട്ടു കാണുന്നത് പോലെ ഈ തലയും താഴ്ത്തി നിൽക്കുന്നത്....
അത് പിന്നെ വന്നന്ന് അറിഞ്ഞപ്പോ ഒരു ചമ്മൽ അതാ.... പിന്നെ മുറി ഒന്ന് വൃത്തി ആക്കി ഇട്ടേക്കാമെന്നു കരുതി.. അവൾ പറയുമ്പോൾ മുറിക്ക് ചുറ്റും അവനൊന്നു നോക്കി പോയി..
ആഹാ..അടി പോളി റൂം ആണല്ലോ....ഇന്ദ്രൻ ചിരിയോടെ പറഞ്ഞു...
അതെ.... ഈ വീട്ടിലെ ഏറ്റവും നല്ല മുറി കണ്ണേട്ടന്റെയാ.. നാണം കലർന്ന സ്വരത്തിൽ
അവൾ പറഞ്ഞു... എന്നാൽ ഇന്ദ്രന് അവളാ പറഞ്ഞതിൽ പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ല...
അച്ഛന്റെ പെങ്ങളുടെ മകളാണ് ഇവൾ .. തന്റെ മുറപ്പെണ്ണ്.. ഇവിടെ എല്ലാവർക്കും ആളെ എന്നെ കൊണ്ട് കെട്ടിക്കണം എന്നാണ്...അവൾ വെളിയിലേക്ക് ഇറങ്ങി പോകും മുൻപ് ഒരിക്കൽ കൂടി അവനെ തിരിഞ്ഞു നോക്കി..... എന്നാൽ ഇന്ദ്രൻ ഉള്ളിലേക്ക് കയറാൻ പാവിക്കുക ആയിരുന്നു...
ഒത്തിരി മാറ്റം വന്നു.. താടിയും മുടിയും ഒക്കെ വളർത്തി.... പണ്ട് ഇത്രേം തടി ഒന്നും ഇല്ലായിരുന്നു...നന്നേ മെലിഞ്ഞിട്ട് ആയിരുന്നു ആൾ.. അന്നേ വല്യ പഠിത്തക്കാരൻ ആയിരുന്നു... ആരോടും അതികം മിണ്ടറൊന്നും ഇല്ല..എന്തിന് റൂമിൽ നിന്നും ഇറങ്ങാൻ കിട്ടുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു....ആകെ ഉള്ള കൂട്ട് വല്യഅപ്പച്ചിടെ മക്കൾ ആയ ശക്തി ചേട്ടനോടും സ്വാതി ചേച്ചിയോടുമാണ്... അവർ ആണ് ഇന്ന് ആളെ കൂട്ടിക്കൊണ്ട് വരാനും പോയത്...
....... ഓരോന്നും ആലോചിച്ചു ചിരിച്ചു താഴേക്കു ഇറങ്ങി വന്നതും കണ്ടു തന്റെ ചെറിയ അപ്പച്ചിയെ... എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ട് ആണെന്ന് തോനുന്നു ആ മുഖത്ത് വല്ലാത്ത ചിരി..
മ്മ് എന്തെ വന്നപ്പോ തന്നെ കണ്ണനെ കാണാൻ ഓടി അല്ലെ..
അത് പിന്നെ
മ്മ്.. തത്തി കളിക്കണ്ട.. എനിക്ക് എല്ലാം അറിയാം....അപ്പച്ചി പറഞ്ഞതും ചിരിച്ചു കൊണ്ട് അവൾ മുറിക്കുള്ളിലേക്ക് ഓടി കയറി...
കണ്ണാടിയുടെ മുന്നിൽ പോയി നിന്നു അവൾ വട്ടം ചുറ്റി.... ഒരു ബ്ലാക്ക് അനാർക്കലി ആണ് അവളുടെ വേഷം.. തനിക്ക് ഇത്തരം പുതിയ തുണി ഇടണം എന്നൊന്നും ഇല്ല.. ഇതൊക്കെ അപ്പച്ചി തനിക്ക് ആയി വാങ്ങി തരുന്നവയാണ്... വീട് ഉണ്ടായാലും താൻ കുഞ്ഞുനാൾ മുതലേ ഇവിടെ ആണ്.. അപ്പച്ചി തന്റെ അമ്മയേക്കാളും സ്നേഹം തനിക്ക് വാരിക്കോരി തരാറുണ്ടായിരുന്നു... അത് കൊണ്ട് തന്നെ ഇവിടം വിട്ടു വേറൊരു ലോകം തനിക്ക് ഇല്ല...
എല്ലാവരും മോഡേൺ ഡ്രെസ്സ് ഒക്കെ ഇട്ടു നടക്കുമ്പോൾ ഞാൻ എന്നും എനിക്ക് കംഫർട് ആയിട്ടുള്ള ഡ്രെസ്സ് മാത്രേ ഇടാറുള്ളു.. സ്വന്തം ചേച്ചി പോലും കഴുതറ്റം വരെ മുടി വളർത്തിയപ്പോൾ താൻ ഉള്ളുള്ള മുടി ഇടുപ്പ് വരെ വളർത്തി... അതിന്റെ ക്രെഡിറ്റ് അപ്പച്ചിക്കാണ്... Bsc nursing പഠിക്കുന്ന ആളാണെന്നു ഒക്കെ പറയുമ്പോൾ ഇത്തിരി മോഡേൺ പ്രതീക്ഷിക്കാം കുഞ്ഞാറ്റെ എന്ന് ചേച്ചിയും അമ്മയും എപ്പോളും. പറയും.. പക്ഷെ താൻ ഇങ്ങനേ ആണ് തനിക്ക് ഇതേ പറ്റു...
കണ്ണേട്ടനോട് എന്നാണ് തനിക്ക് മറ്റൊരു ഇഷ്ടം തോന്നി തുടങ്ങിയത് എന്ന് വെച്ചാൽ കണ്ണേട്ടൻ ഇവിടെ നിന്നും പോകുമ്പോൾ ആണ്.. മാമന്റെയും കണ്ണേട്ടന്റെയും വഴക്ക് കഴിഞ്ഞ് ഏട്ടൻ ഇവിടെ നിന്നും ഇറങ്ങി പോയി.. അന്ന് തൊട്ടു ആ ആളെ കാണാതെ ഒരുപാട് വിഷമിച്ചു ഞാൻ രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു തീർത്തിട്ടുണ്ട്... 1 കൊല്ലം കഴിഞ്ഞക്പ്പോഴാണ് കണ്ണേട്ടന്റെ നമ്പർ കിട്ടിയെന്നു പറഞ്ഞു ചേച്ചി വിളിക്കുന്നത്... വാട്സ്ആപ്പ് ഇൽ താൻ ആണെന്ന് പറഞ്ഞു ഒരു മെസ്സേജ് ഇട്ടു.. രണ്ടു ദിവസം കഴിഞ്ഞാണ് അതിന് റിപ്ലൈ വന്നത്... സുഖമാണോ എന്നൊക്കെ ചോദിച്ചു... പഴയ ഒരു dp ആയിരുന്നു.... അതിൽ നിന്നും ഒരു കാര്യം മനസിലായി വീട്ടിൽ ഉള്ളവർക്ക് വേണ്ടി മാത്രം കണ്ണേട്ടൻ എടുത്തത് ആണെന്ന് ആ നമ്പർ.. വിളിച്ചാൽ പോലും കിട്ടില്ല.. മാമന് അറിയാം കണ്ണേട്ടൻ എവിടെയാ താമസിക്കുന്നത് എന്ന് പക്ഷെ വാശി ആയിരുന്നു ആൾക്ക്..അത് കൊണ്ട് എന്ത് ഉണ്ടായി ഇത്രയും നാളും കണ്ണേട്ടൻ വല്ല നാട്ടിലും അല്ലായിരുന്നോ..... ഇനി തനിക്ക് കാണാതെ ഇരിക്കാൻ കഴിയില്ല... അപ്പച്ചിയോട് പറഞ്ഞു എങ്ങനെ എങ്കിലും കണ്ണേട്ടനെ ഇവിടെ പിടിച്ചു നിർത്തണം....
ഇത്രേ ഒക്കെ പറഞ്ഞിട്ടും എന്റെ പേര് പറഞ്ഞില്ല അല്ലെ..." കൃഷ്ണ മോഹൻ" മോഹൻ എന്റെ പിതാശ്രീ ആണ് കേട്ടോ... ഒരു പൊട്ടി പെണ്ണ് ഇന്ദ്രനെ മാത്രം പാതി ആയി സങ്കൽപ്പിച്ചു ജീവിക്കുന്നവൾ...അമ്മ സിന്ധു ഒരു ചേച്ചി ഉണ്ട്... മനീഷ മോഹൻ ആൾ നേഴ്സ് ആണ്..
മറ്റുള്ള വീട്ടുകാരെ പോലെ പണത്തിനോട് ആക്രാന്തം ഉള്ള,,, കുടുംബങ്ങളെ തമ്മിൽ തെറ്റിക്കണം എന്ന് കരുതി ജീവിക്കുന്നവർ അവിടെ ഇല്ല... അതിന് പ്രധാന കാരണം അവരുടെ ഒത്തൊരുമ ആണ്....ഉള്ളതൊക്കെ അങ്ങോട്ടുമിങ്ങോട്ടും പങ്ക് വെക്കാനും മടി ഇല്ല....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഉച്ചക്ക് ആഹാരം കഴിക്കാൻ വന്നപ്പോളും ഇന്ദ്രൻ ഇരുന്നതിന്റെ തൊട്ടടുത്ത ചെയറിൽ ഇരിക്കാൻ കൃഷ്ണക്ക് സാധിച്ചു... ആദ്യം ഒരു ചമ്മൽ ഉണ്ടായിരുന്നു എങ്കിലും അവൾ അതിനോട് പൊരുത്തപ്പെട്ടു... എന്നാൽ ഇന്ദ്രൻ അടുത്തിരിക്കുന്നവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തലയിൽ ഒന്ന് തഴുകി അവളുടെ... ലോകം കീഴടക്കിയത് പോലെ തോന്നി അവൾക്ക്... അല്ലങ്കിലും വല്ലപ്പോഴും ഇത് പോലെ ഒരു തലോടൽ കിട്ടീട്ടുണ്ട്... അതും എല്ലാവരും ഉള്ളപ്പോൾ മാത്രം..
അത്രയും അടുത്തു ഇന്ദ്രന്റെ കൂടെ ഇരുന്നു ആഹാരം കഴിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി..... എങ്ങനെ ഒക്കെയോ കഴിച്ചു...
എന്നാൽ ഇന്ദ്രൻ ആകട്ടെ കുറെ നാളിന് ശേഷം അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കുന്ന സന്തോഷത്തിൽ ആയിരുന്നു അവനും.. അത് കൊണ്ട് തന്നെ നല്ല രീതിയിൽ ആഹാരം അവനന്ന് കഴിച്ചു....
തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല എങ്കിൽ പോലും ഇന്ദ്രൻ ഇരിക്കുന്ന അത്രയും നേരം അവന് അടുക്കൽ അവളും ഇരുന്നു.... അവൻ എണീറ്റ് പോയപ്പോഴാണ് അവളും എണീറ്റത്...
രാത്രിയിൽ ഇന്ദ്രൻ വന്നത് പ്രമാണിച്ചു ശക്തിയും സ്വാതിയും അവനെയും കൂട്ടി മുകളിലേക്കു പോയി... കയ്യിൽ കുറച്ചു ബിയർ ആരും കാണാതെ അവർ എടുത്തിരുന്നു.... സ്വാതി യും അവർക്കൊപ്പം കൂടാറുണ്ട്.... ബോയ് കട്ട് വെട്ടി ജീൻസ് ഷർട്ട് ധരിച്ചേ അവളെ എപ്പോഴും കാണാൻ ഒക്കു... ഒന്ന് പറഞ്ഞാൽ തിരികെ രണ്ട് പറയുന്ന പ്രതീകം ആണവൾ... അത് കൊണ്ട് വീട്ടുകാർ ഒക്കെ അവളെ കൈ ഒഴിഞ്ഞ മട്ടാണ്.... കല്യാണ പ്രായം ആയെങ്കിലും ഒരാളുടെ വീട്ടിൽ പോയി കുടുംബം കുട്ടികൾ ആ വക പരിപാടിക്ക് ഒന്നും അവളെ കിട്ടില്ല... ആൾ IT companiyil work ചെയ്യുവാണ്.. ബാംഗ്ലൂർ.... ശക്തി..ആളും സ്വാതി യും ഒരേ കമ്പനിയിൽ തന്നെ ആണ്... ഇന്ദ്രൻ പോയതോടെ നാട്ടിലേക്ക് പോലും വരാൻ താല്പര്യം ഇല്ലായിരുന്നു. അവർക്ക്.... അങ്ങനെ ആണ് നാട്ടിൽ നിന്നും മാറി താമസിച്ചത്...
രാവിലെ ഉറക്കം എണീക്കുമ്പോൾ കണ്ണിലേക്കു സൂര്യപ്രകാശം അടിച്ചു കയറിയതും ഇന്ദ്രൻ കൈ കൊണ്ട് മറച്ചു പിടിച്ചു.... ഇന്നലെ കുടിച്ചത് കൊണ്ട് തന്നെ മൂന്ന് പേരും അവിടെ തന്നെ കിടന്നു ഉറങ്ങി..... മുന്നിലേക്ക് ഒരു കപ്പ് കോഫി വന്നതും ഇന്ദ്രൻ കൈ മാറ്റി...
നിയോ.... നീ എന്താ ഇവിടെ... ഇന്ദ്രൻ ചോദിച്ചതും കൃഷ്ണ മുഖമൊന്നു കൊട്ടി...
കണ്ണേട്ടന് രാവിലെ അപ്പച്ചി കോഫി തന്നു വിട്ടതാ എന്റെ കൈയ്യിൽ...അപ്പച്ചിക്ക് അറിയില്ലല്ലോ നിങ്ങള് മൂന്ന് പേരും ഇന്നലെ ഉറങ്ങിയത് ടെറസിൽ ആണെന്ന്.. മുറിയിൽ കാണാതെ വന്നപ്പോഴേ എനിക്ക് തോന്നി.. ഇവിടേ കാണുമെന്നു... ഇന്ദ്രൻ നെറ്റി ഒന്ന് അമർത്തി തിരുമ്മി....
നീ ഇത് പോയി അമ്മയോട് പറയണ്ട കേട്ടോ..
ഇല്ലന്ന് അവൾ തലയാട്ടി....
രാവിലെ വാ കഴുകിട്ടില്ല.. പല്ലും തേച്ചില്ല... അവൻ പറയുമ്പോൾ
എന്നാൽ ഞാൻ ഇത് കൊണ്ട് പൊയ്ക്കോളാം.. പിന്നീട് കൊണ്ട് തരാം..
ഇല്ല വേണ്ട... അമ്മക്ക് സംശയം തോന്നും.. ഇന്ദ്രൻ വേഗം എണീറ്റു ടെറസിൽ ഒരു പൈപ്പ് കൊടുത്തിട്ടുണ്ട് അവിടെ ചെന്നു വായും മുഖവും നന്നായി കഴുകി... ശേഷം അവളുടെ കയ്യിൽ നിന്നും ആ കോഫി വാങ്ങി കുടിച്ചു.... തലവേദന ക്കും ഒരു ആശ്വാസം തോന്നി അവന്...
തന്നെ നോക്കി നിൽക്കുന്ന കൃഷ്ണയെ അവനൊന്നു നോക്കി...
എന്തെ.. പൊയ്ക്കോ...
അത് പിന്നെ കപ്പ്.... അവൾ സംശയത്തോടെ പറയുമ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി...
ഞാൻ വരുമ്പോ കൊണ്ട് വന്നോളാം.. നീ പൊയ്ക്കോ....
എന്നാൽ ഇന്ദ്രന്റെ ആ ചിരിയിൽ സ്റ്റക്ക് ആയി നിന്ന് പോയി അവളും...
ഇന്ദ്രൻ ഒന്ന് കൈ ഞൊടിച്ചപ്പോഴാണ് അവൾ ഞെട്ടിക്കൊണ്ട് മൂളി താഴേക്കു പോയത്....
ഇതെല്ലാം കണ്ട് കൊണ്ട് സ്വാതി ഇരിക്കുന്നുണ്ടായിരുന്നു..
എന്താടാ.. വന്നപ്പോ തൊട്ടേ അവള് നിന്റെ പുറകെ ആണല്ലോ.... സ്വാതി ചോദിച്ചോദിക്കുമ്പോൾ ഇന്ദ്രൻ ഒന്ന് ചിരിച്ചു....
എനിക്കും തോന്നി അത്.... ശക്തി പറയുമ്പോൾ ഇന്ദ്രനും ആലോചിക്കുക ആയിരുന്നു...
എന്താ മോനെ തല കൊണ്ട് വെച്ചു കൊടുക്കാൻ പ്ലാൻ വല്ലതും ഉണ്ടോ... സ്വാതി ആയിരുന്നു..
എന്തായാലും ഇല്ല... അങ്ങനെ ഒന്ന് ഉണ്ടാവുകയെ ഇല്ല. അത്ര മാത്രം അവൻ പറഞ്ഞു....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഇന്ദ്രന്റെ അച്ഛന്റെ 60 ആം പിറന്നാൾ ആണിന്ന്.... അതിന്റെ സന്തോഷത്തിലാണ് വീട് മുഴുവൻ.... അലങ്കാര ബൾബുകൾ കൊണ്ട് മനോഹരം ആക്കിയിരുന്നു അവിടം... വല്യ കേക്ക് ഉൾപ്പെടെ ഫുഡും ഒക്കെ ആയി ഒരു ആഘോഷം തന്നെ ആണ്...... ഇന്ദ്രന്റെ അച്ഛന് ബിസിനസ് ആണ്.. അമ്മ വീട്ടമ്മയാണ്... ടീച്ചർ ആയിട്ട് ജോലി ചെയ്യ്തു കൊണ്ട് ഇരുന്നത് ആണവർ... കണ്ണന്റെ കാര്യങ്ങൾ നോക്കേണ്ടത് കൊണ്ട് ഇനി വീട്ടിൽ ഇരുന്നു റസ്റ്റ് എടുത്താൽ മതിയെന്ന ഭർത്താവിന്റെ സ്നേഹത്തോടെ ഉള്ള പറച്ചിൽ എന്തോ അവർക്ക് നിരസിക്കാൻ തോന്നി ഇല്ല.. കുട്ടികൾ ഉണ്ടാകാതെ ഇരുന്ന അവർക്ക് ദൈവം ആയി കൊണ്ട് കൊടുത്താണ് .. അവനെ നല്ലൊരമ്മയായി നോക്കണം മുന്നോട്ടു എന്ന് അവർക്ക് തോന്നി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ആഘോഷങ്ങളിൽ പൊതുവെ പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തവൻ ആണ് കണ്ണൻ.. എന്നാൽ തന്റെ അച്ഛന്റെ സന്തോഷത്തിൽ അവനും പങ്ക് ചേർന്നു...ആളറിഞ്ഞു എല്ലാവരെയും വിളിക്കാൻ ശ്രെമിച്ചിരുന്നു അവർ...മുറിച്ചു എടുത്ത ഒരു കഷ്ണം കേക്ക് ആദ്യം ഭാര്യക്കും പിന്നെ തന്റെ മകനുമായി അയാൾ നീട്ടി.. കൂടപ്പിറപ്പുകൾ ചുറ്റും കൂടി നിൽപ്പുണ്ട്.. അവർക്കും കൊടുത്ത്...ആ ആൾ കൂട്ടത്തിനിടയിലും ഇന്ദ്രന്റെ കണ്ണുകൾ ആർക്കോ വേണ്ടി പാഞ്ഞു.... അവിടെ ആ സാന്നിധ്യം ഇല്ല എന്ന് ഉത്തമ ബോധ്യം അവന് ഉണ്ടങ്കിൽ പോലും ഇന്ദ്രൻ ആഗ്രഹിച്ചിരുന്നു ആ ആളെയും...
ഇന്ദ്രനെ ചുറ്റി പറ്റി തന്നെ ഒരുവളും നിൽപ്പുണ്ടായിരുന്നു......കൃഷ്ണ.. ഇന്ദ്രൻ അതൊന്നും ശ്രെദ്ധിക്കുന്ന തിരക്കിൽ അല്ലായിരുന്നു.....
""""ഇന്നെന്റെ മകൻ ഇന്ദ്രന്റെയും ഈ നിൽക്കുന്ന കൃഷ്ണ മോളുടെയും എൻഗേജ്മെന്റ് കൂടിയാണ്...."""""
""അച്ഛൻ വിളിച്ചു പറയുന്ന കാര്യങ്ങൾ കെട്ട് ഒരുവൻ ഞെട്ടി അയാളെ നോക്കി പോയി..""
( തുടരും)
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
പ്രതിലിപിയിൽ ഇതിന്റെ 28 പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട് കേട്ടോ... #നോവൽ #📙 നോവൽ
പറ്റുന്നവർ അതിൽ ഒന്ന് ഫോളോ കൂടി ചെയ്തേക്കണേ.. 💜
അപ്പൊ എന്താ ലൈക് ഒക്കെ പോരട്ടെ... നിങ്ങളുടെ ലൈക് ഒക്കെ ഉണ്ടങ്കിൽ മാത്രമേ ഇതിനു views kooduthal kittu ❤️
💜സ്നേഹതീരം 💜
പാർട്ട് -1
ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു..,
എഴുത്തുകാരി ആയ( ആര്യ )എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്...
സ്നേഹതീരം.......
നിർത്തടി.... ഇനി മേലാൽ.... ഇനി മേലാൽ നി അവനെ പറ്റി ഒരു അക്ഷരം ഇത് പോലെ പറഞ്ഞേക്കരുത്... ഇപ്പൊ പറഞ്ഞത് പോലെ...
തന്റെ നേർക്കു വിരൽ ചൂണ്ടിക്കൊണ്ട് മല്ലിക അത് പറയുമ്പോൾ നിറകണ്ണുകളോടെ അവൾക്കു നിക്കുവാനേ ആയുള്ളൂ...കുറച്ചു മുൻപ് കവിളത്തു കിട്ടിയ അടി കാരണം മൂന്ന് വിരലുകളും കവിളിൽ തിണർത്തു കിടപ്പുണ്ടായിരുന്നു...
നി... നി ഒറ്റ ഒരുത്തി കാരണമാ അവൻ ഇങ്ങനെ ആയത്.... കുഞ്ഞുനാൾ മുതൽ അവനു നി എന്തേലും സന്തോഷം കൊടുത്തിട്ടുണ്ടോ.... ഒളിഞ്ഞും മറിഞ്ഞും അനാഥൻ എന്ന് വിളിച്ചു നീയും നിന്റെ കൂട്ടുകാരികളും കൂടി കളി ആക്കിട്ടല്ലേ ഉള്ളു ആ പാവത്തിനെ.....
അവനു ഇനി പെണ്ണ് കിട്ടിയാലും ഇല്ലങ്കിലും നിന്നെ അവനു ഭാര്യ ആക്കാൻ ഞാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല.... പോരെ..... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവർ അടുക്കളയിലേക്ക് നീങ്ങി......
സങ്കടം സഹിക്കാൻ പറ്റാതെ അവൾ മുറിക്കുള്ളിലേക്ക് നടന്നു.... തുറന്നിട്ട ജനാലക്കുള്ളിലൂടെ അടുത്ത വീട്ടിലേക്കു അവളുടെ കണ്ണുകൾ നീണ്ടു.......
അരഭിത്തിയിൽ തലയ്ക്കു കയ്യും കൊടുത്തു അവൻ അവിടെ തന്നെ ഉണ്ട്..... അവനെ കാണും തോറും അവളുടെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരു പോലെ വരുന്നുണ്ടായിരുന്നു.... ദേഷ്യത്തിൽ ജനൽ വലിച്ചടക്കുമ്പോൾ അവന്റെ കണ്ണുകൾ ആ ജനലയിലെക്ക് നീണ്ടിരുന്നു..... പുച്ഛത്തോടെ സിഗരറ്റു എടുത്തു ചുണ്ടിലേക്ക് വെച്ചു കൊണ്ടവൻ അര ഭിത്തിയിൽ നിന്നും ചാടി ഇറങ്ങി.....
💜💜
അല്ല.... ഭാമേ നിനക്ക് എന്താടി മഹിയേട്ടനെ കാണുമ്പോ ഇത്ര ദേഷ്യം
പണ്ട് മുതലേ ഞാൻ കാണുന്നതാ.. നേരിട്ട് കണ്ടാൽ അപ്പൊ തുടങ്ങും രണ്ടും തല്ലും വഴക്കും.....
ഇതിനും വേണ്ടി എന്താ പ്രശ്നം നിങ്ങള് തമ്മിൽ.....
നീതു അത് ചോദിക്കുമ്പോൾ തനിക്ക് പറയുവാൻ ഒരു ഉത്തരം ഉണ്ടായിരുന്നില്ല....
നി ഇപ്പൊ എന്നോട് ചോദിക്കുന്ന ഈ ചോദ്യം ഉണ്ടല്ലോ പതിനഞ്ചു കൊല്ലം കൊണ്ട് ഞാൻ എന്നോട് തന്നെ ചോദിക്കുവാ..... എത്ര കൂട്ടിയാലും കുറച്ചാലും തനിക്കു ഉത്തരം കിട്ടാത്ത ഒന്ന്.....
ഒരു ആറ് വയസു കാരിക്ക് തോന്നിയ ദേഷ്യം ആയിരുന്നു അയാൾ...... പിന്നീട് അവൾ ചോദിച്ചതിനൊന്നും ഭാമക്കു പറയുവാൻ ഒരു മറുപടി ഉണ്ടായിരുന്നില്ല...... എന്നത്തേയും പോലെ അവൾ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു.........
സ്ഥിരം ബസിനു പോകുന്നവരൊക്കെയും ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടതും ഭാമയുടെ ദേഷ്യം ഒന്ന് കൂടി കൂടിയിരുന്നു....
ഓ... ഇന്നും ഇല്ലിയോ.... ആകെ രണ്ട് ബസ് മാത്രേ ഒള്ളു... അതാണെങ്കിൽ ഒരെണ്ണം മിക്കപ്പോഴും കേടാ.... ഇനി അടുത്തത് മഹിയേട്ടന്റെ ബസ് ആയിരിക്കുവല്ലോ... അല്ലേടി ഭാമേ......
എടി ഭാമേ... നീതു കയ്യിൽ തട്ടി വിളിച്ചു......
ഏഹ്ഹ്..എന്താടി... ( ഭാമ...)
എടി ഇന്നും ബസ് ഇല്ലെന്ന തോന്നുന്നെ..... നീതു ബസ് വരാറുള്ളടുത്തോട്ടും നോക്കി പറഞ്ഞു....
അയ്യോ ഇന്നും ഇല്ലിയോ .... ആ കാലമാടന്റെ മുന്നിൽ ചെന്ന് ഇന്നും പെടുവല്ലോ എന്റെ കൃഷ്ണ....ഭാമ പറഞ്ഞു തീർന്നതും മഹിയുടെ ബസ് അവിടേക്കു വന്നിരുന്നു...... ഡ്രൈവിംഗ് സീറ്റിൽ അവൻ ഇരിക്കുന്നത് കണ്ടതും ഭാമയുടെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നിരുന്നു..... എന്നാൽ മഹിയുടെ ഒരു നോട്ടം പോലും ഭാമക്കു നേരെ ഉണ്ടായില്ല....... ബസിലേക്ക് കയറിയതും മഹി തിരിഞ്ഞു പിറകിലേക്ക് നോക്കി... ആ നോട്ടം ചെന്ന് നിന്നത് ഭാമയുടെ മുഖത്തേക്കും... അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ ബസ് മുന്നോട്ടു എടുത്തു...
സ്റ്റോപ്പ് എത്തിയത്തും എന്നും നിർത്താറുള്ളത് നിന്നും കുറച്ചു നീക്കി തന്നെ മഹി ബസ് നിർത്തി..
അല്ല ചേട്ടാ.... സാധാരണ ബസ് നിർത്താറുള്ളത് ബസ് സ്റ്റോപ്പിൽ അല്ലെ ... വെണ്ടയ്ക്ക അക്ഷരത്തിൽ തന്നെ അല്ലിയോ അവിടെ ബസ് സ്റ്റോപ്പ് എന്ന് എഴുതി വെച്ചേക്കുന്നേ... അവിടെ നിർത്താതെ ഇത്രയും നീക്കി എന്തിനാ നിർത്തുന്നെ... ഇതിലും ഭേദം അടുത്ത സ്റ്റോപ്പിൽ കൊണ്ട് നിർത്തുന്നതാ.....
എടി ഭാമേ... ആളുകൾ ഒക്കെ നോക്കുന്നടി... നീതു പെട്ടെന്ന് ഭാമക്കടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു.....
നി ഒന്ന് മിണ്ടാതിരിക്ക് നീതു ... ഇതിനൊക്കെ വളം വെച്ച് കൊടുത്തിട്ട.. ഡ്രൈവർ ചേട്ടന് തിമിരത്തിന്റെ അസുഖം ഉണ്ട് അതാ ഇങ്ങനെ..... അടുത്ത് നിന്ന കണ്ടക്ടർ ചേട്ടനോട് ആയിരുന്നു ഇത്രയും നേരം ഭാമ വായിട്ടലച്ചത്......
ഇവളെ ഇന്ന് ഞാൻ..അവൾ പറഞ്ഞു പറഞ്ഞു മഹിയിലേക്ക് എത്തുന്നതറിഞ്ഞതും ദേഷ്യം കൊണ്ട് അവന്റെ മുഖം വിറച്ചു... അത് വരെ കണ്ണുകൾ മിററിൽ ആണെങ്കിൽ കൂടി അവളുടെ സംസാരം കേട്ടു കൊണ്ട് ഇരിക്കുവായിരുന്നു അവൻ .
എടി...മഹി അവൾക്ക് നേരെ തിരിഞ്ഞു..... നിന്റെ തന്ത ആ തമിഴൻ വാങ്ങി ഇട്ടാട്ടൊണ്ടോടി നിനക്ക് സ്റ്റോപ്പിൽ നിർത്താൻ ബസ്....... ഇതേ ഈ മഹിടെ ബസ് ആ... വേണോങ്കിൽ ഇവിടെ ഇറങ്ങി അങ്ങോട്ട് നടന്നു പോടീ....... നാക്കു വായിൽ കിടക്കണം അല്ലാതെ എപ്പോളും പട്ടി മോങ്ങുന്ന പോലെ ഇങ്ങനെ മോങ്ങിക്കൊണ്ട് ഇരുന്ന നിന്നെ സ്റ്റോപ്പിൽ പോയട്ട് ബസിൽ കെറ്റണോ എന്ന് തന്നെ ഞാൻ ചിന്തിക്കേണ്ടി വരും...
മഹിയുടെ വായിൽ നിന്നും അത്രയും കേട്ടതും അവളുടെ കണ്ണുകൾ കലങ്ങി ..എന്നാൽ അതൊന്നും വകവെക്കാതെ ദേഷ്യത്തിൽ ഡോർ തുറന്നു അവൾ വെളിയിലേക്ക് ഇറങ്ങിയിരുന്നു..... സ്ഥിരം ആ ബസിൽ പോകുന്നവർക്കൊക്കെയും ഈ കാഴ്ച ശീലമായിരുന്നു.......എന്നാൽ ആദ്യം കാണുന്നവരൊക്കെയും അവരെ അന്യ ഗ്രഹ ജീവികളെ പോലെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു....
സ്നേഹെ ..... മോളെ... ഈ കലിപ്പന്റെ കാന്താരി ആകാനാണോ ഇന്ന് അങ്ങേരോട് സ്നേഹം തുറന്നു പറയാണോന്നു നി പറഞ്ഞത്.... സ്കൂൾ യൂണിഫോം ഇൽ നിന്ന ഒരു പെൺകുട്ടിയുടെ സംസാരം ആയിരുന്നു അത് ... കൂട്ടത്തിൽ നിന്ന പെൺകുട്ടികൾ മഹിയെ ഹീറോ ആയി കണ്ടു.....എന്നാൽ ഭാമ അവനെ പറ്റാവുന്ന അത്രയും പ്രാകി ആണ് മുന്നോട്ടു നടന്നത്.... ഭാമ ഡിഗ്രി കഴിഞ്ഞു നേരെ ടൗണിൽ ഉള്ള ഒരു തുണികടയിൽ ജോലിക്ക് കയറി....മഹിയുടെ അച്ഛന്റെ അനിയൻ വഴിയാണ് അവൾക്കവിടെ ജോലി കിട്ടിയത്.....
അച്ഛനും അമ്മയും രണ്ട് വഴിക്കു പിരിഞ്ഞതോടെ ഒറ്റപെട്ടു പോയ ബാല്യം ആയിരുന്നു അവന്റേത്....... നഷ്ടങ്ങൾ മാത്രം കൂട്ടിനുള്ള അവനെ ഒരു മകനായി തന്നെ ആയിരുന്നു അവന്റെ ചെറിയച്ഛൻ കണ്ടത്....... തന്റെ മകന് വേണ്ടതെല്ലാം അവന്റെ പേരിൽ എഴുതി വെച്ചു സ്വന്തം ഇഷ്ടങ്ങൾ നോക്കി രണ്ട് പേരും രണ്ട് വഴിക്കു പിരിഞ്ഞു... മകൻ ബാധ്യത ആണെന്ന് തോന്നി തുടങ്ങിയ അവർക്കു അവന്റെ ചെറിയച്ഛൻ ഒരു ശെരി ആയിരുന്നു.... ഒറ്റാം തടി ആയിരുന്ന അയാൾ മകനെ പോലെ അവനെ വളർത്തി ...എന്നും രാത്രിയിൽ നാലുകാലിൽ വരുന്ന ചെറിയച്ഛനെ കാണും തോറും അവന്റെ ഉള്ളിലെ വിഷമങ്ങൾ പൊന്തിവരുമെങ്കിലും.... ആ വിഷമങ്ങളെ തുടച്ചു നീക്കിട്ടെ അവർ ഉറങ്ങാറുള്ളായിരുന്നു....ഒരു സഹായത്തിനു എന്നോണം കൂടിയതാണ് ഭാമേടെ അമ്മ.... മഹിക്ക് സ്വന്തം അമ്മയെ പോലെ ആയിരുന്നു.....എന്നാൽ മഹി വന്നതിൽ പിന്നേ തന്നോടുള്ള ഇഷ്ടം കുറഞ്ഞു പോകുമോ എന്നാ കോംപ്ലക്സ് ആയിരുന്നു ഭായുടെ ഉള്ളിൽ... വെറും 13 വയസു മാത്രം ഉള്ള അവനു പോകെ പോകെ അവൾക്ക് തന്നോട് ദേഷ്യം ആണുള്ളത് എന്ന തിരിച്ചറിവിൽ എത്തിയിരുന്നു... എന്നാൽ ആദ്യമൊന്നും അവനത് കാര്യമാക്കി ഇല്ല.... പക്ഷെ സ്കൂളിൽ വെച്ചും കൂട്ടുകാരുടെ മുന്നിൽ വെച്ചും അവസരം കിട്ടുമ്പോൾ ഒക്കെ അവൾ കളിയാക്കുന്നത് മഹിയുടെ ഉള്ളിൽ പകയുടെ വിത്തുകൾ പാകി..... വളരും തോറും അത് കൂടിയട്ടെ ഒള്ളു.... എപ്പോൾ തമ്മിൽ കണ്ടാലും വായിൽ വരുന്നതൊക്കെയും രണ്ടും വിളിച്ചു കൂവും...ചെറിയച്ഛൻ ഇപ്പോൾ കുടി ഒക്കെ നിർത്തി.... എന്നാലും ഇടയ്ക്കു രണ്ടാളുടെയും പാട്ട് ഉച്ചത്തിൽ കേൾക്കുന്നത് കാണാം..
#📙 നോവൽ #നോവൽ
ഇനി ഭാമയിലേക്ക് വരികയാണെങ്കിൽ..... അച്ഛൻ തമിഴനും അമ്മ മലയാളിയും... ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു... എന്നാൽ അവൾക്കു ഒരു വയസു ആയതും അയാൾ ഉപേക്ഷിച്ചു പോയി... ഇപ്പൊ വേറെ ഭാര്യ മക്കൾ അവർക്കൊപ്പം കുടുംബ ജീവിതം നയിക്കുന്നു... മഹിയുടെ വീട്ടിൽ അമ്മയെ ജോലിക്ക് വിടില്ല എന്ന വാശിയാണ് ഡിഗ്രി കഴിഞ്ഞതും അവൾ ഒരു കടയിൽ ജോലിക്ക് കയറിത്... എന്നാൽ മല്ലിക അവിടുത്തെ ജോലി നിർത്താൻ ഉദ്ദേശിക്കുന്നില്ലായിരുന്നു.... അതിന്റെ വഴക്ക് ആണ് ആദ്യം കേട്ടത്.... ഒന്ന് പറഞ്ഞു രണ്ടായി പിന്നെ മഹിയെ ഭാമ പറഞ്ഞതും അമ്മ അവളെ തല്ലി...
💜💜
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
( തുടരണോ... നിങ്ങൾ പറ...സപ്പോർട്ട് ഇല്ലങ്കിൽ നിർത്തിയേക്കാം.... )
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -9
ഡാ വേണ്ടായിരുന്നെടാ.....
ആ തിരക്കേറിയ റോഡിലൂടെ രാത്രി ബൈക്ക് മുന്നോട്ടു പോകുമ്പോൾ അനൂപിനോടായി അവൻ പറഞ്ഞു...
എന്ത് വേണ്ടായിരുന്നു എന്ന്....ഇന്ദ്രന്റെ ദേഹത്തേക്ക് ചാരി കിടന്നു കൊണ്ട് ആണ് അനൂപ് ചോദിക്കുന്നത്...
അവളെ കാണാൻ പോകണ്ടായിരുന്നടാ...
അതെന്താ....
മുത്തശ്ശി കണ്ടെടാ എന്നെ.... ഇന്ദ്രൻ പറയുമ്പോൾ അനൂപ് ഞെട്ടി എണീറ്റു...
എപ്പോ...
ഹോസ്പിറ്റലിൽ വെച്ച്.... ഒന്നും പറഞ്ഞില്ല... പക്ഷെ മുത്തശ്ശി കണ്ടതിൽ അല്ലടാ... അവൾ അറിഞ്ഞു അതാണ്.....
ശോ.... അറിയേണ്ടാരുന്നു അല്ലിയോടാ.. അനൂപ് പറയുമ്പോൾ ഇന്ദ്രൻ ഒന്ന് ചിരിച്ചു....
നി ഉറങ്ങിക്കോട അനൂപേ.. ഇന്ദ്രൻ പറയുമ്പോൾ അനൂപ് അവനെ ചുറ്റി പിടിച്ചു കിടന്നു....
നേരെ അവർ തന്റെ വീട്ടിലേക്കാണ് പോയത്..... അന്ന് അനൂപ് ഇന്ദ്രന്റെ വീട്ടിൽ ആണ് കിടന്നു ഉറങ്ങിയത്..... ഈ കോലത്തിൽ അവന്റെ വീട്ടിലേക്കു കൊണ്ട് വിടണ്ട എന്ന് ഇന്ദ്രനും കരുതി....
റൂമിലേക്ക് കയറി ബെഡിലേക്ക് വീഴുമ്പോൾ ഉള്ളിൽ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രെമിച്ചു പരാജയപ്പെട്ടവളുടെ മുഖം ആയിരുന്നു..
പാവം പെണ്ണ്..... പറഞ്ഞതും ഉറങ്ങിയതും ഒരുമിച്ചു ആയിരുന്നു അവൻ....
രാവിലെ എണീക്കുമ്പോൾ അനൂപ് ബെഡിൽ തന്നെ ഉണ്ട്.. അവനെയും ഒന്ന് പുതപ്പിച്ചു കൊടുത്ത് ഇന്ദ്രൻ വെളിയിലേക്ക് ഇറങ്ങി... പല്ലും തേച്ചു മുഖവും കഴുകി... കുളിച്ചു ഇറങ്ങി തോർത്തും ഉടുത്തു അവൻ അകത്തേക്ക് വന്നു... അപ്പോളും അനൂപ് നല്ല ഉറക്കം ആണ്... അലമാരയിൽ നിന്നും ഷർട്ട് എടുത്തതും ഇന്ദ്രൻ കണ്ണുകൾ അമർത്തി അടച്ചു പോയി.... തല വെട്ടി പൊളിയുന്ന വേദന... ഇതിപ്പോ കുറച്ചു ദിവസം കൊണ്ട് ഉണ്ട്.... അതെങ്ങനെയാ അത് പോലെ അല്ലെ കഴിഞ്ഞ ദിവസം കുടിച്ചത്.... മിക്കവാറും ഈ കുടി കാരണം ആവും.... ഷർട്ടിന്റെ ബട്ടൺ ഓരോന്നും ഇടുമ്പോൾ അവൻ ഓർത്തു.... റൂമിനു വെളിയിലേക്ക് ഇറങ്ങി അടുക്കളയിലേക്ക് നടന്നു..കടുപ്പം കുറച്ചു ഒരു കട്ടൻ ഇട്ടു കുടിച്ചു.... മുന്നിൽ ഇരിക്കുന്ന ഗ്ലാസ്സ് എടുക്കാൻ പാവിച്ചതും കണ്ണിനു ഒരു മങ്ങൽ പോലെ തോന്നി അവന്...
ഓ ഇത് എന്താണ്..... കണ്ണും അടിച്ചു പോയോ കോപ്പ്....
ഡാ.... ആലോചിച്ചു നിൽക്കുന്നതിനു മുൻപ് അനൂപിന്റെ വിളി വന്നു...
ഇന്ദ്രൻ തിരിഞ്ഞു ഒരു ഗ്ലാസ് കട്ടൻ അവനും എടുത്തു കൊടുത്തു....
എടാ ഇന്നലെ അടിച്ച ബ്രാൻഡ് ഇനി വേണ്ടാട്ടോ..ഇന്ദ്രൻ പറഞ്ഞതും അനൂപ് സംശയത്തോടെ അവനെ നോക്കി..
മം.... എന്തെ.... ആദ്യത്തെ സിപ് എടുത്തു കൊണ്ട് അനൂപ് ചോദിച്ചു....
അറിയില്ലെടാ... ഒടുക്കത്തെ തലവേദന... പോരാത്തേന് കണ്ണിനും ഒരു മങ്ങൽ...ഇന്ദ്രൻ പറയുമ്പോൾ അനൂപ് ചിരിച്ചു....
പോയി ഒരു ഡോക്ടറെ കാണെടാ.....അനൂപ് പറഞ്ഞതും ഇന്ദ്രൻ തലയാട്ടി...
ഡാ ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു...
എന്ത്...... ഇന്ദ്രൻ സംശയത്തോടെ അവനെ നോക്കി....
നീയും ഞാനും ആ കൊച്ചു ഇല്ലേ പാറു അവളെ കാണാൻ പോയെന്നു..... അനൂപ് ചിരിച്ചു. കൊണ്ട് പറയുമ്പോൾ ഒരു ഭാവഭേദവുമില്ലാതെ ഇന്ദ്രൻ നിൽക്കുന്നു.
.
നി എന്താടാ ഞെട്ടുന്നില്ലേ..... (അനൂപ് )
അതിനു നടന്ന കാര്യത്തിന് ഞാൻ എന്തിനു ഞെട്ടണം.... ഇന്ദ്രൻ ചോദിക്കുമ്പോൾ അനൂപ് അൽപ നേരം വായും തുറന്നു നിന്നു പോയി... അപ്പോഴേക്കും ഇന്ദ്രൻ ഹാളിൽ എത്തി ടീവി ഓൺ ചെയ്തു അതിന്റെ മുന്നിൽ ഇരുന്നു.....
അനൂപ് അവന് അടുത്തേക്ക് ചെന്നിരുന്നു.... അളിയാ നി തന്നെ ആണോ ഈ പറയുന്നത്..... അനൂപ് ചോദിച്ചതും ഇന്ദ്രൻ ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി....
അനൂപ് ഒന്ന് തലയാട്ടി എണീറ്റ് അവിടെ നിന്നും പോയി.....
💜💜
ഡോക്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ പാറു മുത്തശ്ശിയെ നോക്കി.... അവൾ കണ്ണടച്ച് കാണിച്ചു...
ഇന്നും കൂടി ഇവിടെ കിടക്ക് വൈഷ്ണവി നാളെ പോയാൽ പോരെ....
എന്റെ പൊന്നു ഡോക്ടർ...ഇവിടെ കിടക്ക് കിടക്കെന്നു പറയുമ്പോൾ ചുമ്മാ അങ്ങ് പറ്റുമോ... ഇപ്പൊ തന്നെ ബില്ല് എത്ര വരുമെന്ന് ഉള്ള ടെൻഷൻ വേറെ... സ്വന്തം വീട് പോലെ എത്ര ദിവസം വേണേലും ഇവിടെ കിടക്കാൻ പറ്റുമോ.. കയ്യിൽ അതിനുള്ള തുട്ട് കൂടി വേണ്ടയോ... അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും ഡോക്ടർ ചിരിച്ചു പോയി....
ഓക്കേ... പക്ഷെ ഞാൻ എഴുതി തരുന്ന മരുന്ന് കഴിക്കണം കേട്ടോ...
അത് കഴിക്കാം.... അവൾ ഉറപ്പ് കൊടുത്തു....
മുത്തശ്ശിടെ കയ്യും പിടിച്ചു അവൾ വെളിയിലേക്ക് ഇറങ്ങി പോകുന്നതും നോക്കി ആ ഡോക്ടർ ഇരുന്നു.... തിരക്കുകൾക്ക് ഇടയിൽ അടുത്ത പേഷ്യന്റ് നെ അകത്തേക്ക് കടത്തി വിട്ടിരുന്നു.....
ഓട്ടോയിലേക്ക് രണ്ടാളും കയറി.... വീട്ടിൽ എത്തിയതും മുത്തശ്ശി കയ്യിൽ ഉണ്ടായിരുന്ന പൈസ ഓട്ടോകാരനു കൊടുത്തു കൊണ്ട് വാതിൽ തുറന്നു അപ്പോളേക്കും പാറു ഉള്ളിലേക്ക് കയറിയിരുന്നു... വന്നപ്പോഴേ ബെഡിലേക്ക് വീണവൾ... ഡോക്ടറിനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഉള്ളിൽ അവൾക്ക് വയ്യഴിമ ഉണ്ട്.....
മുത്തശ്ശി അവൾ വിളിച്ചതും അവർ മുറിക്ക് അരുകിൽ എത്തി...
എന്താ പാറു...
മുത്തശ്ശി എന്റെ അടുത്ത ഇത്തിരി നേരം കിടക്കുമോ.... അവളുടെ നിഷ്കളങ്ക മായ ചോദ്യം കേട്ടതും. ഒന്നും മിണ്ടാതെ മുത്തശ്ശി വന്നു അവൾക്കരുകിൽ കിടന്നു...
അങ്ങോട്ടേക്കുള്ള ജനൽ അരുകിൽ നിൽക്കുകയായിരുന്നു ശ്രീമോൾ... തോളത്തു ഒരു അടി വീണതും അവൾ തിരിഞ്ഞു നോക്കി....
അമ്മ..... അവൾ തോളൊന്നു തിരുമ്മി പോയി...
എന്താടി അങ്ങോട്ട് നോക്കി നിന്നു അങ്ങേർക്കുള്ള അടുത്ത അടി വാങ്ങി കൊടുക്കുന്നത് എങ്ങനെ ആണെന്ന് ആലോചിക്കുവാണോ നി....
ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ഇനി നി ആ പെണ്ണിന്റെ പിറകെ എങ്ങാനം നടക്കുന്ന കണ്ടാൽ കൊല്ലും നിന്നെ ഞാൻ ... അവൾ എങ്ങനെ പോയാലും അത് നിന്നെ ബാധിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത് മനസ്സിലായല്ലോ നിനക്ക്... അവർ ദേഷ്യത്തിൽ ചോദിക്കുമ്പോൾ ശ്രീമോൾ തലയാട്ടി...
അവൾക്ക് ദേഷ്യവും വിഷമവും ഒക്കെ തോന്നി പോയി...
💜💜
ടീവിയിൽ പറക്കും തളിക സിനിമയും കണ്ട് ഇരിക്കുമ്പോൾ ആണ് ഇന്ദ്രന്റെ ഫോൺ ബെൽ അടിച്ചത്.. ഫോൺ എടുത്തു നോക്കുമ്പോൾ അമ്മ കാളിങ്..... അനൂപിനെ ഒന്ന് നോക്കിക്കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി... അലക്കു കല്ലിന്റെ മുകളിൽ കയറി ഇരുന്നു കൊണ്ട് കാൾ അറ്റൻഡ് ചെയ്യ്തു...
കണ്ണാ മോനെ...... അവർ ഏറെ വേദനയോടെ വിളിക്കുമ്പോൾ അവനൊന്നു മൂളുക മാത്രം ചെയ്യ്തു..
അമ്മയോട് ദേഷ്യം ആണോ നിനക്ക്....
എനിക്ക് എന്തിനാണമ്മ ദേഷ്യം.... എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല.....
പിന്നെ എന്താടാ ഞങ്ങളെ ഒന്നും വിളിക്കുക പോലും ചെയ്യാതെ വല്ല നാട്ടിലും പോയി കിടക്കുന്നത്... വന്നൂടെ നിനക്ക്.......
വരണമെന്ന് എനിക്കും കൂടി തോന്നണ്ടേ അമ്മേ.... ""അച്ഛൻ"" അവൻ ചോദിക്കാൻ മടിച്ചാണ് ചോദിക്കുന്നത് പോലും....
ഞാൻ അതിനും കൂടിയ കണ്ണാ ഇപ്പൊ വിളിച്ചത്... അറിയാല്ലോ അച്ഛന്റെ 60 ആം പിറന്നാൾ ആണ്.... ഇവിടെ ബന്ധുക്കൾക്കെല്ലാം അത് ആഘോഷിക്കണം എന്ന് പറഞ്ഞു ബഹളം വെക്കുവാ.. ഒടുക്കം ഞാനാ പറഞ്ഞത് അങ്ങനെ ആവട്ടെ എന്ന്.... അച്ഛന് നിന്നെയും കാണണം എന്ന് പറഞ്ഞു.... വഴക്കും ദേഷ്യവും ഒക്കെ മാറ്റി വെച്ച് എന്റെ കുട്ടി വരണം... അച്ഛന് അത് ഒരു ആശ്വാസം ആകുമെങ്കിൽ അത് അല്ലേടാ നല്ലത്....
ഇന്ദ്രൻ കുറച്ചു നേരം ഒന്നും മിണ്ടി ഇല്ല... പഴയത് ഓരോന്നും ഓർത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു.....
ഞാൻ വരാം.... അവനത് പറയുമ്പോൾ ഏറെ സന്തോഷത്തോടെ ആ അമ്മ അവനോടു സംസാരിച്ചു...
കാൾ കട്ട് ചെയ്യ്തു അകത്തേക്ക് വരുമ്പോൾ അനൂപ് പോകാൻ റെഡി ആയി നിൽക്കുന്നു... ഇന്ദ്രനോട് യാത്ര പറഞ്ഞു ഇറങ്ങാൻ പാവിച്ചതും അനൂപിനെ ഇന്ദ്രൻ വിളിച്ചു...
എന്താടാ....
എടാ ഞാൻ ഒരാഴ്ച ഇവിടെ കാണില്ല നാട്ടിലേക്ക് ഒന്ന് പോകണം.. അമ്മയാ വിളിച്ചത്.. അവിടെ ചെറിയൊരു ഫങ്ക്ഷൻ... അച്ഛന്റെ പിറന്നാൾ... ഈ വെട്ടം ഞാൻ അവിടെ കാണണമെന്ന് അച്ഛന് ഒരേ വാശി... പോകാമെന്നു തോന്നി അതാ....
അതിനെന്താടാ പോയിട്ട് വാ... ഒന്നാതെ പ്രായം ഉള്ള ആളുകൾ അല്ലെ...അവർ പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് എത്രനാൾ നി പോകും.... പോയിട്ട് വാ... ചിരിയോടെ അനൂപ് അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...
ഇന്ദ്രനും ചിരിയോടെ അനൂപിനെ യാത്ര ആക്കി....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
രാത്രിയിൽ കണ്ണ് തുറന്നു വെച്ച് കിടക്കുന്നവളുടെ നെറുകിൽ മുത്തശ്ശി ഒന്ന് തലോടി....
എന്ത് പറ്റി... എന്തുവാ എന്റെ കുട്ടി ആലോചിച്ചു കൂട്ടുന്നത്....
അവർ ചോദിക്കുമ്പോൾ അവളൊന്നു ചിരിച്ചു..
മുത്തശ്ശിക്ക് പേടി ഉണ്ടോ ഞാൻ ഇന്ദ്രേട്ടനെ സ്നേഹിച്ചു അമ്മയുടെ കൂട്ട് ഒളിച്ചോടി പോകും എന്ന്.....
ആ പന്ന നാറി പറഞ്ഞത് കെട്ട് എന്റെ മോളെ മുത്തശ്ശി സംശയിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്.... എനിക്ക് മറ്റാരേക്കാളും വിശ്വാസം ആണ് എന്റെ മോളെ........ ഇനി നാളെ നിനക്ക് ഇന്ദ്രനോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായാൽ പോലും മുത്തശ്ശി എതിര് നിൽക്കില്ല.. എന്താണെന്നോ..എന്റെ മകൻ ശ്രീധരന് ആദ്യമായി രണ്ടു പൊട്ടിച്ചവൻ അല്ലെ അവൻ.. ഉശിരുള്ള പയ്യനാ...മറ്റുള്ളവരുടെ സങ്കടം കണ്ട് വിഷമിക്കുന്നവനാ അവൻ...എന്റെ കുട്ടിക്ക് അവനോടു ഇഷ്ടം ഉണ്ടങ്കിൽ ഈ മുത്തശ്ശി മുന്നിൽ നില്കും.
ബെസ്റ്റ്.. പ്രേമവും പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി അങ്ങേരു കാലേ വാരി നിലത്തു അടിക്കും ശ്രീമോൾടെ അവസ്ഥ കണ്ടില്ലേ.. എല്ലാവരുടെയും കയ്യിൽ നിന്ന് കിട്ടിയെന്നല്ലേ അപ്പുവേട്ടൻ പറഞ്ഞത്... ശ്രീമോളോട് ഞാൻ പറഞ്ഞിട്ടുള്ളതാ ആ ധന്യ ബസിലെ ഡ്രൈവർ ആള് ശെരിയല്ലെന്നു പക്ഷെ അവളൊണ്ടോ കേൾക്കുന്നത്...... അവള് പറയുന്നത് ഇപ്പോൾ അല്ലെ ഇതൊക്കെ പറ്റു എന്നാ... വെറുതെ അവളുടെ കാര്യത്തിൽ ഇടപെട്ടു ഞാൻ എന്തിനാ മുത്തശ്ശി സ്വയം കുഴി തോണ്ടുന്നത് എന്ന് ഓർത്തു പോയി.. എങ്കിലും അപ്പുവേട്ടന് ഒരു സൂചന ഞാൻ കൊടുത്തിരുന്നു...
മുത്തശ്ശി എല്ലാം കേട്ട് കൊണ്ട് ഇരുന്നു...
അടുത്ത എക്സാം മറ്റെന്നാളാ... ഈ കയ്യിലെയും മുഖത്തെയും ഒക്കെ പാട് അങ്ങ് മാറിയാൽ മതിയായിരുന്നു..... ദേ മുത്തശ്ശി ടീച്ചേർസ് ഫ്രെണ്ട്സ് ഒക്കെ ചോദിക്കുവാണേൽ ഞാൻ ഉള്ളത് തുറന്നു പറയും കേട്ടോ... ഇല്ലങ്കിൽ അവൾ കള്ളം പറഞ്ഞു നടന്നു എന്നെ നാറ്റും... അത്രയും പറഞ്ഞു കഴുത്തു വഴി പുതപ്പും ചൂടി അവൾ കിടന്നു.....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
മുത്തശ്ശിക്ക് നല്ലത് പോലെ അറിയാം അവളുടെ ഉള്ളിലെ വിഷമം.... കൊച്ച് പെൺകുട്ടി ആണ്... ഈ പ്രായത്തിൽ തന്നെ അവൾ എന്തോരം മനസ് വിഷമിപ്പിക്കുന്നു... അവർ അടുക്കളയിലേക്ക് നടന്നു... ഉച്ചക്ക് എന്താണോ അത് തന്നെയാണ് രാത്രിയിലേക്കും.... അവർ രണ്ടു പ്ലേറ്റിൽ ആയി ചോറ് വിളമ്പി.... തേങ്ങ അരച്ച തീയലും അച്ചാറും പപ്പടവും അവൾക്കത് മതി.... ഇഷ്ടപ്പെട്ട ആഹാരം പോലും തനിക്ക് അവൾക്ക് മേടിച്ചു കൊടുക്കാൻ ചിലപ്പോ പറ്റാറില്ല.... മുന്നോട്ടുള്ള അവളുടെ പഠിത്തം അതെ ഉള്ളൂ തന്റെ മുന്നിൽ...... അവളുടെ അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് വക്കിൽ സാറും സാറിന്റെ ഭാര്യയും കൂടി ഇവിടെ വന്നു..... ഒരു തുക തനിക്ക് തരാൻ പാവിച്ചു... എന്നാൽ ഞാൻ അത് സമ്മതിച്ചില്ല... കാരണം എന്റെ മരുമകൾ തന്നെ ആയിരുന്നു... പാറു മോൾടെ പേരിൽ ഇട്ടാൽ മതിയെന്നും അവൾക്കു പതിനെട്ടു വയസാകുമ്പോൾ അവടെ പഠിത്തതിന് വേണ്ടി അത് ഉപകരിക്കണം എന്നും താൻ അവരോടു പറഞ്ഞു.... അവർ അത് അനുസരിച്ചു.... ഇടക്കൊക്കെ അവർ വരാറുണ്ട് പാറു മോളെ കാണാൻ.. വരുമ്പോൾ കൈ നിറയെ ഓരോന്നും കൊണ്ട് ആണ് സാറും മേടവും അവളെ കാണാൻ വരുന്നത്.... പാറുന്റെ അച്ഛൻ സേതു..... മരുമകൻ അല്ല മകൻ തന്നെ ആയിരുന്നു എനിക്ക് അവൻ... ഇപ്പോളും തങ്ങളെ വിട്ടു പോയി എന്ന വിശ്വസിക്കാൻ പറ്റുന്നില്ല.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ... എന്റെ കുട്ടി ഉണ്ടായിരുന്നേൽ പാറുവിനു ഇന്ന് ഈ ഗതി വരില്ലായിരുന്നു... ശ്രീധരൻ ജീവിക്കുന്നതിലും എത്രയോ നന്നായി സേതു തന്റെ മകളെയും കൊണ്ട് ജീവിച്ചേനെ.... അവർ ഒഴുകി വന്ന കണ്ണുനീർ ചുക്കി ചുളിഞ്ഞ ആ കയ്യാലേ തുടച്ചു നീക്കി....
പാറുട്ടി... അവർ അവൾക്കടുത്തു ഇരുന്നു വിളിച്ചു..... ഉറക്കത്തിൽ തന്നെ എങ്ങനെ ഒക്കെയോ എണീറ്റു ഇരുന്നു... മുത്തശ്ശി അവൾക്ക് ചോറ് വാരി വായിൽ വെച്ചു കൊടുത്തു.... അവൾക്ക് ഒരുപാട് ഇഷ്ടമാണ് മുത്തശ്ശി ഇങ്ങനേ വാരി കൊടുക്കുന്നത്.....
വയർ നിറയെ കഴിച്ചു കൊണ്ട് അവൾ ഉമ്മറത്ത് വന്നിരുന്നു.. കഴിച്ചിട്ട് ഉടനെ കിടക്കരുത് എന്നാണ് മുത്തശ്ശി പറയുന്നത്.... മുത്തശ്ശിയുടെ കാലിൽ കുഴമ്പ് പുരട്ടി കൊടുക്കുകയാണവൾ......
വഴി വക്കിൽ ഇരുട്ടിൽ ആരോ തങ്ങളെ നോക്കി നിൽക്കുന്നത് കണ്ടതും അവളൊന്നു ഭയന്നു....
മുത്തശ്ശി.. അവിടെ ആരെങ്കിലും നിൽപ്പുണ്ടോ എന്ന് ഒന്ന് നോക്കിയേ.....ഇരുട്ടിൽ ഒരു രൂപം നിൽക്കുന്നത് പോലെ തോന്നിയത് പാറു അല്പം പേടിയോടെ മുത്തശ്ശിയോട് പറഞ്ഞു... ഒന്നാതെ ഇവിടെ ഞാനും മുത്തശ്ശിയും മാത്രേ ഉള്ളന്നു നാട്ടിലെ പുൽക്കോടിക്ക് പോലും അറിയാം.... ശെരിയാണ് അവിടെ ആരോ നിൽപ്പുണ്ട്... ആ രൂപം മുന്നിലേക്ക് നടക്കുന്നു.... അതെ അത് ഇങ്ങോട്ടേക്കു വരുവാ...
മുത്തശ്ശി അവൾ പറഞ്ഞിടത്തേക്ക് നോക്കി... ശരിയാണ് അവിടെ ആരോ നിൽപ്പുണ്ട് അവർക്ക് ഭയം തോന്നി.. ഇരുന്നിടത്തു നിന്നും എണീറ്റു... ടോർച്ച് എടുത്തു അങ്ങോട്ടേക്ക് അടിച്ചു..
ആരാ...
ആരാ അവിടെ...... ആരായാലും മുന്നിലേക്ക് വരൂ..... മുത്തശ്ശി അൽപ്പം ദേഷ്യത്തിൽ പറഞ്ഞതും ഇരുട്ടിൽ നിന്നവൻ മുന്നിലേക്ക് വന്നു.....
ഇന്ദ്രൻ... അവൾ അതിശയത്തിൽ അവനെ നോക്കി...
എന്താ കുട്ടിയെ എന്തിനാ ഈ ഇരുട്ടത്ത് നീ അവിടെ വന്നു നിന്നത്.... മുത്തശ്ശി ആകുലതയോടെ ചോദിച്ചു....
അത്... ഇന്ദ്രൻ ഒന്ന് പരുങ്ങി....
എന്താ കുട്ടിയെ പറയ് നി.... മുത്തശ്ശി വീണ്ടും ചോദിച്ചതും അവൻ പറഞ്ഞു തുടങ്ങി...
മുത്തശ്ശി ഹോസ്പിറ്റലിൽ അങ്ങനെ കയറി വരണോന്നു ഒന്നും വിചാരിച്ചത് അല്ല.. എന്റെ പേരും പറഞ്ഞാണ് അയാൾ ഇവളെ അടിച്ചത് എന്ന് ഓർത്തപ്പോ സഹിച്ചില്ല... അങ്ങനെ പറ്റി പോയതാ... മുത്തശ്ശി എന്നോട് ക്ഷമിക്കണം.. എന്തോ ബോധത്തോടെ ഇത് വന്നു പറയണം എന്ന് തോന്നി.....
അതൊന്നും സാരമില്ല കുട്ടി.... മുത്തശ്ശി പറഞ്ഞതും അവനൊരു ആശ്വാസം തോന്നി പോയി....
പിന്നെ... ഇപ്പൊ ഞാൻ ഇങ്ങോട്ട് വന്നത് മറ്റൊരു കാര്യം പറയാനാ...ഞാൻ ഇവിടെ കാണില്ല കുറച്ചു നാൾ... നാട്ടിൽ പോകുവാ..... അപ്പൊ നിങ്ങളെ ഒന്ന് കണ്ടിട്ട് പോകാമെന്നു തോന്നി.. അതാ വന്നത്....
പെട്ടെന്ന് എന്തെ പോകുന്നത്....( മുത്തശ്ശി)
അമ്മ വിളിച്ചിരുന്നു.. ചെല്ലാൻ പറഞ്ഞു.... അവൻ കൂടുതൽ ഒന്നും പറഞ്ഞതുമില്ല.. മുത്തശ്ശി ഒട്ടു ചോദിച്ചതുമില്ല...
മോൻ ഇനി വരില്ലേ ഇങ്ങോട്ട്....
മുത്തശ്ശി... കുറച്ചു നാൾ എന്റെ നാട്ടിൽ പോകുന്നു.. ഉടനെ വരും.. എന്റെ വീടും നാടും ഒക്കെ ഇതല്ലേ... പിന്നെ ഇന്ദ്രൻ എന്തേലും ഒന്ന് ആയി തീർന്നിട്ടുണ്ടങ്കിൽ അത് ഈ നാട്ടിൽ വന്നു കഴിഞ്ഞതിനു ശേഷം ആണ്... ഏറി പോയാൽ രണ്ടാഴ്ച അതിനുള്ളിൽ ഞാൻ ഇങ്ങു വരും...
അപ്പൊ അത് വരെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെയോ... ( മുത്തശ്ശി )
അനൂപ് നോക്കിക്കോളും...
എന്നാൽ ശെരി ഇറങ്ങുവാണെ.. അത്രയും പറഞ്ഞവൻ ബൈക്കിൽ ചെന്നു കയറി... ആ മുത്തശ്ശിയുടെ നിൽപ്പ് കണ്ടപ്പോൾ അവനെന്തോ തന്റെ മുത്തശ്ശിയെയും ഓർത്തു പോയി.. തിരികെ ബൈക്കിൽ നിന്നവൻ ഇറങ്ങി അവർക്കടുത്തേക്ക് വന്നു....
വീണ്ടും വരുന്നവനെ മുത്തശ്ശിയും പാറുവും ഒരു പോലെ നോക്കി പോയി....
എന്താ കുട്ടിയെ...
മുത്തശ്ശി ചോദിക്കുമ്പോൾ ഒന്നും പറയാതെ അവൻ പോക്കറ്റിൽ നിന്നും എണ്ണാതെ പോലും കുറച്ചു നോട്ടുകൾ എടുത്തു അവരുടെ കയ്യിൽ പിടിപ്പിച്ചു...
എന്താ കുട്ടിയെ ഇത്.. ഇതൊന്നും വേണ്ട.. അവർ അവനെ തിരിച്ചു ഏൽപ്പിക്കാൻ പാവിച്ചു....
മുത്തശ്ശി... മുത്തശ്ശിയുടെ കൊച്ചു മകൻ തന്നാൽ വാങ്ങില്ലേ.... അത് പോലെ കണ്ടാൽ മതി... മുത്തശ്ശിയുടെ കൊച്ച് മകൻ തന്നു.. അവർ കരഞ്ഞു കൊണ്ട് അവന്റെ നെറുകിൽ തലോടി...
നന്നായി വരും എന്റെ കുട്ടി.... അവൻ അവരുടെ കണ്ണുനീര് തുടച്ചു... അവൻ അവരെ ചേർത്ത് പിടിച്ചു അകന്നു മാറി...
ഇന്ദ്രൻ നോക്കുമ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടു... അവൻ അവൾക്കടുക്കലേക്കു ചെന്നു...
പാറുവിന്റെ നെറുകിൽ ഒന്ന് തലോടി... കണ്ണുകൾ ചിമ്മി അടച്ചു കൊണ്ട് അവൻ അവിടെ നിന്നും പോയി......
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
അനൂപിന്റെ കയ്യിൽ ബൈക്ക് കൊടുത്തിട്ട് ksrtc ബസിൽ ആണ് ഇന്ദ്രൻ ഓടി കയറിയത്.... ഇന്ദ്രന്റെ പാസ്ററ് എന്താണെന്ന് ആ നാട്ടിൽ ഒരാൾക്ക് മാത്രേ അറിയൂ അത് അനൂപിന് ആണ്.....
ഡാ എത്തിയിട്ട് വിളിക്കണേ... അനൂപ് ഒരു കുപ്പി വെള്ളം മേടിച്ച് അവന് കൊണ്ട് കൊടുത്തു ...
ആട വിളിക്കാം.... അപ്പോളേക്കും ബസ് എടുത്തിരുന്നു....
ഇന്ദ്രൻ കൈ വീശി കാണിച്ചു......
ആ ബസിന്റെ ബോർഡ് അനൂപ് തിരിഞ്ഞു ഒന്ന് നോക്കി...
കോട്ടയം.........
കണ്ണുകൾ അടച്ചു ഇന്ദ്രൻ ബസിന്റെ സീറ്റിലേക്ക് ചാരി ഇരുന്നു...........
കോട്ടയം സ്റ്റാൻഡിൽ എത്തുമ്പോൾ ഫോൺ എടുത്തു അവൻ ആരെയോ വിളിച്ചു...
മറുവശത്തു നിന്നും വന്ന മറുപടി അനുസരിച്ചു അവൻ സ്റ്റാൻഡിൽ നിന്നും ഇറങ്ങി വെളിയിലേക്ക് നടന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ കൂട്ടാൻ അവിടെ രണ്ടു പേര് ഉണ്ടായിരുന്നു.. ചിരിച്ചു കൊണ്ട് അവർക്ക് കൈയും കൊടുത്തു കാറിലേക്ക് ചെന്നു കയറി.....
അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ടങ്കിൽ പോലും ഇന്ദ്രൻ അതിനൊക്കെ ഒന്ന് മൂളുക മാത്രം ചെയ്യ്തു...
എന്റെ ഇന്ദ്ര.. നീ ഇങ്ങനേ താടി ഒക്കെ വളർത്തി.... അതും ഈ കോലത്തിൽ...വിശ്വസിക്കാൻ പറ്റുന്നില്ലടാ.. എത്ര നാളുകൾ ആയി എന്നറിയാമോ നമ്മൾ കണ്ടിട്ട്..
ഓർമ്മ ഉണ്ട്... രണ്ടു വർഷവും 5 മാസവും കറക്റ്റ് അല്ലെ.. ഇന്ദ്രന്റെ ശബ്ദം പോലും വെത്യാസം...
പഴയ ഇന്ദ്രൻ ആയിരുന്നെങ്കിൽ തങ്ങളോട് മിണ്ടിയും അടി ഇട്ടും വേറെ തന്നെ ഒരു വൈബ് ആയിരുന്നു.. ഇതിപ്പോൾ അവൻ മിണ്ടുന്നതു പോലും എണ്ണി എണ്ണിയാണ്...
നിനക്ക് ഇപ്പോളും വല്യച്ഛനൊട് ദേഷ്യമാണോ കണ്ണാ... കൂടെ ഉണ്ടായിരുന്നവളുടെയാണ് ആ ചോദ്യം...
എനിക്ക് ആരോടും ദേഷ്യമില്ല.. പിന്നെ അമ്മ വിളിച്ചത് കൊണ്ട് മാത്രമാണ് ഇന്നുള്ള തന്റെ ഈ വരവ് പോലും...
ഇനി തിരിച്ചു പോകണോ കണ്ണാ.. ഇവിടെ നിന്നു കൂടെ...
പറ്റില്ല... ഞാൻ നാട്ടിൽ ഒരുപാട് പേർക്ക് പലിശക്ക് കാശ് കൊടുത്തിട്ടുണ്ട്.. അതൊക്കെ എന്റെ ഫ്രണ്ടിനെ ഏൽപ്പിച്ചിട്ട വന്നത്.. അവൻ ഒറ്റക്ക് അതൊന്നും നോക്കാൻ പറ്റില്ല... അത് കൊണ്ട് രണ്ടു ദിവസത്തിന് ഉള്ളിൽ ഞാൻ തിരികെ പോകും...അവരോട് അങ്ങനെ പറഞ്ഞെങ്കിലും കുറച്ചു നാൾ അമ്മക്ക് ഒപ്പം നിൽക്കാനായി തന്നെ വന്നതാണ് ഇന്ദ്രൻ....
ഫങ്ക്ഷൻ നാളെ അല്ലേ. അവൻ ചോദിച്ചു.
അതെ.. നാളെയ......
ആ കാർ പുതിയ മോഡൽ നിർമിച്ച വല്യ ഒരു വീടിന്റെ മുൻപിൽ കൊണ്ട് വന്നു... ഹോൺ അടിച്ചതും സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു.... ...ആ കാർ ഉള്ളിലേക്ക് കടന്നു പോകുമ്പോൾ സെക്യൂരിറ്റി കാറിനുള്ളിലേക്ക് സംശയത്തോടെ നോക്കി പോയി...
പലപ്പോളും കണ്ടിട്ടുണ്ട് ആ വീട്ടിലെ ഭിത്തിയിൽ ആളുടെ ഒരുപാട് ഫോട്ടോകൾ.... അപ്പൊ ഇതാണ് സാറിന്റെയും മാഡത്തിന്റെയും മകൻ... പക്ഷെ ഒരാൾ കൂടി ഉണ്ടല്ലോ.. ആൾ എവിടെയാ... അയാൾ ഓർത്തു പോയി.....
കാറിൽ നിന്നും ഇന്ദ്രൻ വെളിയിലേക്ക് ഇറങ്ങി..... മുന്നിൽ കാണുന്ന വീട്ടിലേക്കു നോക്കി... താൻ ഇവിടെ നിന്നും പോകുമ്പോൾ ഈ വീട് നിന്ന സ്ഥലത്ത് ഒരു നാല് കെട്ട് വീട് ആയിരുന്നു.. അതൊക്കെ പൊളിച്ചു മാറ്റിയിരിക്കുന്നു... കാർ വന്നു നിൽക്കുന്നത് കണ്ടതും ഇന്ദ്രന്റെ അമ്മ വേഗം വെളിയിലേക്ക് ഇറങ്ങി വന്നു..രണ്ടു വർഷങ്ങൾക്കു ഇപ്പുറം ആണ് തന്റെ മകനെ കാണുന്നത്... കണ്ണുകൾ വിടർത്തി അവർ തന്റെ മകനെ നോക്കി... രണ്ടാളുടെയും മിഴികൾ നിറഞ്ഞിരുന്നു.. അവർ അവനെ ചെർത്ത് പിടിച്ചു പൊട്ടി കരഞ്ഞു.....
ഏഹ്ഹ് കരയാതെ..... അവൻ അവരെ ആശ്വസിപ്പിച്ചു....
അമ്മ അവനെയും കൂട്ടി ഉള്ളിൽ ചെല്ലുമ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തന്റെ അടുക്കലേക്കു വരുന്നയാളെ അവൻ നോക്കി...
പപ്പാ.... അവന്റെ കണ്ണുകൾ അയാളുടെ വലതുകാലിലേക്ക് പോയി... അവൻ പിണക്കം എല്ലാം മറന്നു അയാൾക്ക് അടുത്തേക്ക് ഓടി....
ഇതെന്താ പപ്പാ.... അവൻ തറയിലേക്ക് ഇരുന്നു പോയി... മുണ്ട് അല്പം മാറ്റി കാലൊന്നു നോക്കി.. ഞെട്ടി അവൻ പുറകിലേക്ക് മാറി.. അവന്റെ കണ്ണുകൾ നിറഞ്ഞു അലറി കരഞ്ഞു പോയി അവൻ... ആ അച്ഛൻ തന്റെ മകനെ സമാധാനിപ്പിച്ചു..
കണ്ണാ ഒന്നുല്ല.. നീ കരയാതെ.. അയാൾ അവനെ സമാധാനിപ്പിക്കാൻ നോക്കി.... പക്ഷെ അതിൽ ഒന്നും അവൻ അടങ്ങുന്നുണ്ടായിരുന്നില്ല... അവനെ തനിയെ വിട്ടു എല്ലാവരും അവിടെ നിന്നും മാറി...
അച്ഛനും മകനും മാത്രമേ ഇപ്പൊ അവിടെ ഉള്ളൂ.. അച്ഛനെ അവൻ ചേർത്തു പിടിച്ചു..
സോറി പപ്പാ....
ഞാൻ.. ഞാനൊന്നും അറിഞ്ഞില്ല.. എന്നോട് ആരും എന്തെ പറയാഞ്ഞേ...
ആരേം കുറ്റപ്പെടുത്തണ്ട കണ്ണാ.. ഞാൻ പറഞ്ഞിട്ടാ ആരും പറയാതെ ഇരുന്നത്... പ്രായം ഇത്രേ ഒക്കെ ആയില്ലേടാ... ഷുഗർ കൂടുതൽ ആയിരുന്നു.. Dr നെ കാണിച്ചപ്പോൾ ഈ ഇടത് കാലങ്ങു മുറിച്ചെക്കാൻ പറഞ്ഞു... എന്റെ ഭാര്യയെ വിട്ടിട്ട് പോകുന്നതിലും നല്ലത് അല്ലേടാ ഈ ഇടത് കാലങ്ങു അങ്ങ് മുറിക്കുന്നത് എന്ന് ഓർത്തു പോയി... ഇപ്പൊ 8 മാസത്തോളം ആയി... നീ വിഷമിക്കും എന്ന് എനിക്ക് അറിയാമായിരുന്നു... ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ നമ്മൾ തമ്മിൽ ഉണ്ടാവും പക്ഷെ എന്റെ മകന് ഇത് സഹിക്കാൻ പറ്റില്ലാന്നും നീ തകർന്നു പോകുമെന്നും ഈ അച്ഛന് അല്ലാതെ മാറ്റാർക്കാടാ അറിയാവുന്നത്....
അവൻ അയാളെ ചേർത്തു പിടിച്ചു..പക്ഷെ ഇന്ദ്രന് സഹിക്കാൻ പറയുന്നതിനും അപ്പുറം ആയിരുന്നു ഈ കാഴ്ച... തന്നെ നല്ല രീതിയിൽ പഠിപ്പിച്ചു വളർത്തിയ ഈ മനുഷ്യന് ഇങ്ങനെ ഒരു ഗതി വന്നത് അവനെ കൊണ്ട് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു......
മിഴികൾ ഉയർത്തി അമ്മയെ നോക്കുമ്പോൾ അവിടെയും നിറഞ്ഞു തൂവിയ കണ്ണുകൾ....
തന്റെ ചുറ്റുമുള്ള ആർക്ക് എന്ത് പ്രശ്നം വന്നാലും അവനത് സഹിക്കില്ല.....
(തുടരും )
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
സ്നേഹതീരം എന്ന ഒരു നോവൽ കൂടി പോസ്റ്റുന്നുണ്ട് കേട്ടോ... മുഴുവൻ 58 പാർട്ട് ഉണ്ട്... ബാക്കി തുടർന്ന് എഴുതുന്നതെ ഉള്ളു... പിന്നെ മറ്റൊരു കാര്യം... ഇതിലെ വായനക്കാർക്ക് വേണ്ടിട്ടാ ഞാൻ ഇതിൽ സ്റ്റോറി പോസ്റ്റുന്നത്.. അല്ലാതെ ഇതിൽ സ്റ്റോറി പോസ്റ്റുന്നത് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ ഞാൻ 7 കൊല്ലത്തോളം ആയി ഷെയർ ചാറ്റ് യൂസ് ചെയ്യാൻ തുടങ്ങീട്ട്... ആദ്യമായി എല്ലാവരും വായിച്ച അല്ലേൽ ഇഷ്ടപ്പെട്ട എഴുതിയ ഒരു സ്റ്റോറി ആയിരുന്നു. "പുനർവിവാഹം " അന്ന് ഇപ്പോഴത്തെ പോലെ പ്രതിലിപിയിൽ നിന്നും വരുമാനം ഒന്നും ഇല്ല... അത് കൊണ്ട് തന്നെ sharechatil നിന്നും ഒരു പേജ് ചോദിച്ചപ്പോ ഈ സ്റ്റോറി അവരുടെ fb ചാനലിൽ പോസ്റ്റാൻ ഞാൻ കൊടുത്തു.... പിന്നീട് ഞാൻ കണ്ടത് പല പേജ് ഉം എന്നോട് ചോദിക്കാതെ എന്റെ അനുവാദം ഇല്ലാതെ എന്റെ സ്റ്റോറി ഓടി നടന്നു എല്ലാം പേജിലും പോസ്റ്റി നടക്കുന്നതാണ് ഞാൻ കണ്ടത്... ഒടുക്കം ചോദിച്ചപ്പോൾ അവര് പറയുന്നത് വേറെ ആരൊക്കെയോ കൊടുത്തതാ എന്നൊക്കെ... ഞാൻ പറയുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ വായക്കാർക്ക് വേണ്ടിട്ടാ ഞാൻ ഇതിവിടെ പോസ്റ്റുന്നത്.. എന്റെ അനുവാദം ഇല്ലാതെ ഈ സ്റ്റോറി ആരെങ്കിലും എടുത്തു എവിടേലും പോസ്റ്റിയാൽ... അങ്ങനെ പലരുടെയും ഉണ്ടായിട്ടുണ്ട് ... വായിച്ചു അഭിപ്രായം പറ ചേച്ചി എന്ന് പറഞ്ഞു ഒരു കുട്ടി സ്വന്തം പേജിൽ സ്റ്റോറിടെ പേരും മാറ്റി ലൈക് ഉം ഷെയർ ഉം വാങ്ങി കൂട്ടിക്കൊണ്ട് ഇരുന്നത് മറ്റൊരാളുടെ സ്റ്റോറി ആയിരുന്നു...അന്ന് ആ കുട്ടിയെ വഴക്ക് പറഞ്ഞു...
നിങ്ങളോട് ആരോടും ദേഷ്യം ഉണ്ടായിട്ടോ ഒന്നും അല്ല.... എന്താടി നി വല്യ എഴുത്തുകാരി ആണോ?? എന്ന് ചോദിച്ചാൽ അതും അല്ല... പക്ഷെ ഒരു വരി എങ്കിൽ ഒരു വരി അത് ആരുടേയും അടിച്ചു മാറ്റി എഴുതുന്നത് അല്ല... ഈ ഒരു പാർട്ട് എഴുതാൻ തന്നെ മണിക്കൂറുകൾ പിടിക്കും.അപ്പൊ ശെരി അടുത്ത പാർട്ട് നാളെ... പറ്റുന്നവർ ഒക്കെ ആ പ്രതിലിപി ഒന്ന് ഫോളോ ചെയ്യണേ... കുറെ നാളുകൾക്ക് ശേഷം ഇപ്പോളാണ് വീണ്ടും സ്റ്റോറി എഴുതി തുടങ്ങുന്നത്... 🥰🥰 ലൈക് മറക്കല്ലേ 💜 #നോവൽ #📙 നോവൽ
💜സ്നേഹതീരം 💜
57 പാർട്ട് പോസ്റ്റിയിട്ട് ഉണ്ട് ഇത് വരെ പ്രതിലിപിയിൽ....
വായിക്കാൻ താല്പര്യം ഉണ്ടങ്കിൽ ഓരോ പാർട്ട് വീതം എല്ലാ ദിവസവും ഇതിൽ പോസ്റ്റാം...
ഭാമയുടെയും അവളുടെ ശത്രുവും അയൽക്കാരനും ആയ മഹി എന്ന യുവാവിനോട് തോന്നുന്ന ഇഷ്ടവും ഒക്കെയാണ് കഥയുടെ സാരം.... ഇത് ഇവരുടെ മാത്രം കഥയല്ല... അവരെ ചുറ്റി പറ്റി ജീവിക്കുന്ന കുറച്ചു ആളുകളും അവരുടെ ജീവിതവും ഒക്കെയാണ്... ഒരേ നായികയും നായകന്റെയും കഥ ഇതിൽ പ്രതീക്ഷിക്കണ്ട അത് പോലെ ഭാമയും മഹിയും ഒന്നിക്കുമോ വിധി ഓരോ വെട്ടം അവരെ പിരിക്കുവാ... അവർ ഒന്ന് ആകുമോ എന്ന് പോലും അറിയില്ല... വായിക്കാം സ്നേഹതീരം എന്ന നോവൽ 💜💜
നോവലിന്റെ ലിങ്ക്..
"സ്നേഹതീരം", എന്ന രചന പ്രതിലിപിയില് വായിക്കൂ:,
https://malayalam.pratilipi.com/series/സ്നേഹതീരം-ryqk1luvbypv?language=MALAYALAM&utm_source=android&utm_medium=content_series_share
ഒട്ടേറെ രചനകള് വായിക്കുകയും എഴുതുകയും കേള്ക്കുകയും ചെയ്യൂ, സൗജന്യമായി!
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
#📙 നോവൽ #നോവൽ
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -8
കമ്മിറ്റി ഓഫീസിന് മുന്നിലേക്ക് കാറിൽ വന്നു ഇറങ്ങിയ ശ്രീധരന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ആയിരുന്നു ഇന്ദ്രന്റെ വരവ്..... പൊടി മണ്ണ് പറക്കുന്ന മണ്ണിലേക്ക് മൂക്കും കുത്തി അയാൾ വീഴുമ്പോൾ ഇന്ദ്രൻ അവിടെ നിന്നും അയാളെ പിടിച്ചു വലിച്ചു എണീപ്പിച്ചു നിർത്തി... കവിൾ നോക്കി ആഞ്ഞു പൊട്ടിച്ചു... ആദ്യന്റെ അടി കിട്ടിയപ്പോൾ തന്നെ അയാൾ ഇന്ദ്രനെ ഒന്നും ചെയ്യാൻ ആവതില്ലാതെ നിന്നു പോയി.....
പിടിച്ചു മാറ്റാൻ കൂടിയവരെ ഒരു ഒറ്റ നോട്ടത്തിൽ അവൻ തടഞ്ഞു.....
ദേ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും കൂടിയ എനിക്ക് പറയാൻ ഉള്ളത്.. ഇത് ഞാനും ദേ ഇയാളും തമ്മിൽ ഉള്ള കണക്കാ ഇതിലേക്ക് ഏതെങ്കിലും ഒരുത്തൻ വന്നു കയറാൻ നോക്കിയാൽ.. വിരൽ ചൂണ്ടി എല്ലാത്തിനും നേരെ അവൻ താക്കിത് കാണിച്ചു..
അനൂപേ... ഇന്ദ്രൻ വിളിച്ചതും അനൂപ് അഞ്ചു ചൂരൽ ഒരുമിച്ചു കൊണ്ട് അവന് കൊടുത്തു....
ശ്രീധരന്റെ മുഖത്തു ഭയം തെളിഞ്ഞു...
എന്നെ ഒന്നും ചെയ്യല്ലേ ഇന്ദ്രാ.. അയാൾ കൈയും കൂപ്പി പറഞ്ഞു പോയി...
ഇത് തന്നെ അല്ലേടാ നായെ ആ കൊച്ച് പെണ്ണും നിന്നോട് പറഞ്ഞത്.. നീ കേട്ടോ എന്നിട്ട്... അതിനെ തല്ലി കൊല്ലാറാക്കിയില്ലേ നീ ഏഹ്..
പറഞ്ഞ് തീർന്നില്ല അതിന് മുന്നേ ഇന്ദ്രൻ ചൂരൽ ആഞ്ഞു വീശി ... അവന്റെ ഓരോ അടിയിലും അഞ്ചു ചൂരൽ ഒരുമിച്ചു കെട്ടി വെച്ചതിന്റെ മുഴുവൻ പവർ ഉണ്ടായിരുന്നു......
ചൂരൽ കൊണ്ട് അയാളുടെ വായും കൈയും കാലും ഒക്കെ പൊട്ടി..... അവശതയോടെ അയാൾ ആ മണ്ണിലേക്ക് വീണു കിടന്നു...
വേണ്ട ഇന്ദ്ര എന്നെ ഒന്നും ചെയ്യല്ലേ.... കൈ കൂപ്പി അയാൾ പറയുമ്പോൾ വായിലെ ചോര കലർന്ന മണ്ണ് പുറത്തേക്കു തെറിച്ചു
ഇന്ദ്രൻ അവിടെ കിടന്ന ഒരു ചെയർ വലിച്ചു ശ്രീധരന് മുന്നിലേക്ക് ഇരുന്നു..
എടാ.... നീ തല്ലി ചതച്ചില്ലേ അവളെ.. എങ്കിൽ കേട്ടോ അവൾക്കും എനിക്കും അങ്ങനെ ഒരു ഇഷ്ടം ഉണ്ടങ്കിൽ അന്തസ്സായി അവളെ രണ്ടു വർഷം കഴിഞ്ഞു ഇറക്കിക്കൊണ്ട് വന്നു താലി കെട്ടി കൂടെ കൂട്ടാൻ ഇന്ദ്രന് ഒരു മടിയും ഇല്ല.. പക്ഷെ നീ കരുതും പോലെ അങ്ങനെ ഒരിഷ്ടം തല്ക്കാലം ആ കൊച്ചിന് എന്നോട് ഇല്ല.... നാട് നീളെ എന്നെയും അവളെയും ചേർത്ത് മോശം ആയി പറഞ്ഞു നടക്കുന്ന നിന്റെ ഭാര്യയും നിന്റെ മോളും ഉണ്ടല്ലോ അവർക്കിട്ടുള്ളത് ഞാൻ തരാം....
ഇവിടെ കൂടെ നിൽക്കുന്നവരോട് ആണ്..ഇയാളുടെ ഏറ്റവും ഇളയ മകളുടെ ശബ്ദം എല്ലാവർക്കും അറിയാല്ലോ അല്ലെ... ഈ നാട്ടിൽ ഞാൻ വന്നതിന്റെ ഒരാഴ്ച തികയും മുൻപ് മുതൽ അവൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വോയിസ് മെസ്സേജ് അയച്ച് പ്രണയ അഭ്യർത്ഥന നടത്തുകയാണ്....
ഇല്ല.. എന്റെ മോള് അങ്ങനെ ഒന്നും ചെയ്യില്ല...
അയാൾ എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ചു....
ഓഹോ.... ഇന്ദ്രൻ പുച്ഛത്തോടെ അയാളെ നോക്കി....
എടൊ ശ്രീധര.. ഒരു തെറ്റും ചെയ്യാത്ത ഒരു പാവം കൊച്ചിനെ തല്ലി ചതച്ചപ്പോ നീ ഓർത്തില്ല ഇല്ല... നിന്റെ വീട്ടിൽ വളർന്നു കൊണ്ടിരിക്കുന്നത് ഒരു ആറ്റോം ബോംബ് ആണെന്ന്...
Fb മെസ്സഞ്ചറിൽ കാണുന്ന ഓരോ വോയിസ് വീതം അവൻ ഓപ്പൺ ആക്കാൻ തുടങ്ങി.... ആദ്യത്തെ മെസ്സേജ് കേൾക്കപ്പിച്ചതും ശ്രീധരന് മനസിലായി അത് തന്റെ മകളുടേത് ആണെന്ന്....
ശ്രീമോളുടെ പ്രണയം ഇന്ദ്രനോട് തുറന്നു പറയുന്നത് ആയിരുന്നു ആദ്യത്തെ മെസ്സേജ്...
പിന്നീട് ഉള്ള രണ്ടു വോയിസ് കൂടി കേൾപ്പിച്ചതും ഇനിയും തുടർന്ന് കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അയാൾ കണ്ണുകൾ അമർത്തി അടച്ചു കൈ കൂപ്പി..
ഇനി ഉള്ളത് ഒക്കെ നീ കേട്ടാൽ തന്ത ആയ നീ പോലും സഹിക്കില്ല.. അത് വേണോടോ ശ്രീധര...ഒരുപക്ഷെ നാട്ടുകാർക്ക് കെട്ടും പറഞ്ഞും രസിക്കാൻ ഉള്ളത് ഒക്കെ ഉണ്ട്.. ഞാൻ പറയുന്നത് മനസിലാവുന്നുണ്ടല്ലോ. അല്ലെ...... ചില സമയത്ത് അറിയാതെ എങ്ങാനം കെട്ട് പോയിട്ട് എന്റെ തൊലി വരെ ഉരിഞ്ഞു പോകുന്ന പോലത്തെ മെസ്സേജ് വരെ അവൾ അയച്ചിട്ടുണ്ട്... എന്താ കേൾക്കണോ.....
ഇന്ദ്രൻ ചോദിക്കുമ്പോൾ അയാൾ കണ്ണടച്ച് പിടിച്ചു പോയി...
നിന്നോട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മേലാൽ ആ കൊച്ചിന്റെ ദേഹത്ത് നിന്റെ കൈ വീണാൽ കൊന്നു കളയും പന്നി.. അത്രയും ശബ്ദം കുറച്ചവൻ പറഞ്ഞു.. അപമാന ഭാരത്താൽ അയാളുടെ തല കുനിഞ്ഞു... കണ്ണുകൾ ഈറനയായി... കഴിഞ്ഞ ദിവസം അടി എല്ലാം വാങ്ങി കൂട്ടി പാർവ്വതി ഇരുന്ന ഇരുത്തം അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു..
ഇന്ദ്രന്റെ ബൈക്ക് അവിടെ നിന്നും പോകുമ്പോൾ അയാൾ എണീറ്റു തനിക്ക് ചുറ്റും കൂടി നിൽക്കുന്ന കമ്മിറ്റി അംഗങ്ങളെ നോക്കി.. പിന്നെ കാറിലേക്ക് ചെന്നു കയറി...
വീട്ടിൽ എത്തുമ്പോൾ ഉമ്മറത്ത് തന്നെ ശ്രീമോൾ ഇരിപ്പോണ്ട്... അച്ഛനെ കണ്ടതും അവൾ ഓടി വന്നു കെട്ടി പിടിച്ചു... ദേഷ്യത്തിലും വിഷമത്തിലും അയാൾ അവളെ പിടിച്ചു വലിച്ചു നിർത്തി കവിളിൽ തന്നെ ആഞ്ഞടിച്ചു..
അച്ഛാ.... കവിളിൽ കൈ വെച്ചു കണ്ണ് നിറച്ചു അവൾ വിളിച്ചു..
അച്ഛൻ.. ഇനി നീ എന്നെ അങ്ങനെ വിളിക്കരുത്... ആടി ആടി അയാൾ അകത്തേക്ക് പോകുമ്പോൾ അവൾക്കെന്തോ ഭയം തോന്നി... തന്നോട് ആദ്യമായി ആണ് അച്ഛൻ ഇങ്ങനേ.. അത്രക്ക് ദേഷ്യം വരാൻ എന്തുവാകും കാരണം.. പതിയെ അകത്തേക്ക് കയറി ചെല്ലാൻ പാവിച്ചതും അവൾ കേട്ട്... അമ്മയോട് ഇന്ദ്രൻ പറഞ്ഞ തന്റെ പ്രേണഭ്യർത്ഥനയും മറ്റും.. കേട്ടതും അവൾ ചൂളി പോയി...
തന്റെ അറിവില്ലായ്മ കൊണ്ട് എന്തൊക്കെ ആണ് വോയിസ് അയച്ചത് എന്ന് ഓർമയില്ല... ഇന്നലെ രാത്രി കൂടി ഒരെണ്ണം അയച്ചു.. മറുപടി ആയി നാല് കൂട്ടം പുഴുത്ത തെറി ആണ് കിട്ടിയത്.. എങ്കിലും തനിക്ക് ഇഷ്ടമാണ് ആ കലിപ്പനെ... സ്കൂളിൽ തനിക്ക് മറ്റൊരു ലൈൻ ഉണ്ട്.. ചുമ്മാ കൊണ്ട് നടക്കാം... പഠിപ്പി ആയത് കൊണ്ട് ഫുൾ ടൈം ബുക്കിൽ തന്നെയാ... ധന്യ ബസിലെ ഡ്രൈവർ ചേട്ടനും തന്നെ ഇഷ്ടമാണ്.... Whatsapp ഇൽ കൂടെ താൻ ചാറ്റാറുമുണ്ട്...
പക്ഷെ തനിക്ക് ഇന്ദ്രേട്ടനെ ഒരുപാടു ഇഷ്ടമാ... അത് കൊണ്ട് തന്നെയാണ് ആ പാറു ഇന്ദ്രേട്ടനും ആയി അടുക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ലാത്തത്.. അവൾ ആരാണ്... എന്തിനാണ് എപ്പോഴും ഇന്ദ്രേട്ടനോട് അവൾ മിണ്ടുന്നത്... എനിക്കുള്ളത് ആണ് അയാൾ... അമ്മയുടെ രൂക്ഷമായുള്ള നോട്ടത്തിൽ അവൾ പതറി പോയി..
എടി അസത്തേ... അവർ പാഞ്ഞു വന്നു അവളുടെ തോളിൽ ഒരു അടി കൊടുത്തു....
നിനക്ക് ആ വരത്തനെ മാത്രേ കിട്ടിയൊള്ളോടി പ്രേമിക്കാൻ... എന്തേലും കുറവ് ഞാനും ഇങ്ങേരും നിനക്ക് ഉണ്ടാക്കി തന്നിട്ടുണ്ടോ... അങ്ങേരെ അവൻ ആളുകളുടെ മുന്നിൽ ഇട്ടു തല്ലിയെന്നു...എല്ലാം നീ ഒറ്റ ഒരുത്തി കാരണമാ... ആ പാർവതിയെയും അവനെയും കുറിച്ച് നീ പറഞ്ഞു ഉണ്ടാക്കിയതിന് അല്ലെ അച്ഛൻ അവളെ ചെന്നു അടിച്ചത്... എല്ലാത്തിനും കാരണം നീ ഒറ്റ ഒരുത്തി ആടി...
അമ്മ ഒന്ന് നിർത്തുന്നുണ്ടോ.... ഞാൻ എന്ത് കാണിച്ചന്നാ അമ്മ പറയുന്നത്... ഞാൻ പറഞ്ഞതും അല്ലാത്തതും ആയ കാര്യങ്ങൾ ഇരട്ടിക്ക് ഇരട്ടി ആക്കി അമ്മ തന്നെ അല്ലെ അച്ഛന്റെ ചെവിയിൽ കൊണ്ട് എത്തിച്ചത്.. സത്യമാണോ കള്ളമാണോ എന്ന് തിരക്കാതെ ഓടി പോയി അവളെ തല്ലി കൊല്ലാറക്കിയത് അച്ഛനും.. അപ്പൊ അനുഭവിച്ചോ അതിന് എന്നോട് പറഞ്ഞിട്ട് കാര്യമില്ല... പറഞ്ഞു തീർന്നതും ആരോ അവളെ പിടിച്ചു തിരിച്ചു നിർത്തി കരണം നോക്കി ഒന്ന് പൊട്ടിച്ചു.. അച്ഛൻ അടിച്ചത് പോലെ ആയിരുന്നില്ല ഈ വെട്ടത്തെ അടി.. നല്ല പവർ ഉണ്ടായിരുന്നു കണ്ണിൽ നിന്നും പൊന്നീച്ച പാറി...
ഇനി നീ ഒരു അക്ഷരം ഇവിടെ കിടന്നു ചിലച്ചാൽ... ശ്രീജിത്ത് വിരൽ ചൂണ്ടി പറഞ്ഞു.. നിന്നെ പറ്റി പലരും പറഞ്ഞിട്ട് ഞാൻ വിശ്വസിച്ചിട്ടില്ല... നിയും ആ ബസിലെ ഡ്രൈവറും തമ്മിൽ എന്താടി ബന്ധം.....
അമ്മയും അച്ഛനും അവളെ ഞെട്ടി നോക്കി.. അവൾ നിന്നും ഉരുകുക ആണ്....
എല്ലാം ഞാൻ ക്ഷമിച്ചിട്ടേ.. ഉള്ളൂ.. പ്രായത്തിന്റെ ആണെന്ന് കരുതിയട്ടെ ഉള്ളൂ.. പക്ഷെ ഇപ്പോ... ശ്രീജിത്ത് അച്ഛനും അമ്മയ്ക്കും നേരെ തിരിഞ്ഞു....
രണ്ടാളോടും കൂടിയ ഞാൻ പറയുന്നത്... ഇവൾക്കിനി ഫോൺ എങ്ങാനം ആരെങ്കിലും കൊടുത്താൽ..മോള് ഒപ്പിച്ചു വെക്കുന്നത് കൂടി അനുഭവിക്കാൻ തയ്യാറായി വേണം . അത്രയും പറഞ്ഞു അവളെയും തെള്ളി മാറ്റി ശ്രീജിത്ത് അകത്തേക്ക് കയറി പോയി....
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
അനൂപും ഇന്ദ്രനും പാറപ്പുറത്ത് ഇരുന്നു മദ്യപിക്കുക ആയിരുന്നു.... അനൂപിന്റെ കണ്ണിൽ തെളിഞ്ഞു നിന്നത് ആകട്ടെ ഹോസ്പിറ്റലിൽ അമ്മയെ കാണിക്കാൻ ചെന്നപ്പോഴാണ് പനി പിടിച്ചു വലഞ്ഞു പോയ പാറുവിനെയും കൂട്ടി അവളുടെ മുത്തശ്ശി വരുന്നത് കണ്ടത്.. രണ്ടാളെയും കണ്ട് അമ്മ ആണ് ഓടി ചെന്നത്... കാര്യം തിരക്കിയപ്പോൾ മുത്തശ്ശിയാണ് നടന്നതൊക്കെ അമ്മയോട് പറഞ്ഞത്.. ഇന്ദ്രന്റെ പേര് പറഞ്ഞാണത്രേ അവളെ തല്ലിയത്.. ബോധം ഇല്ലേ അയാൾക്ക് കൊച്ച് കുട്ടി അല്ലെ അവൾ... കൂടി പോയ17 ഓ 18 ഓ വയസു കാണും.. അവൾ പഠിക്കുന്ന പെൺകൊച്ച് അല്ലെ... തന്റെ അനിയത്തിടെ പ്രായം അല്ലെ ഉള്ളൂ ഇവൾക്കും എങ്ങനെ തോന്നി തല്ലാൻ ഇങ്ങനേ...
അപ്പോഴും തലയും താഴ്ത്തി മിണ്ടാതെ ഇരിക്കുവാണ് അവൾ.. ആ കണ്ണുകളിൽ പക ആണെന്ന് തോന്നി പോയി അനൂപിന്... അതെ അവൾക്കു പകയായിരുന്നു ശ്രീധരനോട്.. തന്നെ ഒന്ന് കേൾക്കുക പോലും ചെയ്യാതെ ഇത്രയും അടിച്ചു പൊട്ടിച്ചവനോട്... ഒരു ആണിനോട് മിണ്ടിയാൽ പ്രേമം ആണോ... പുച്ഛം തോന്നി പോയി അവൾക്ക്.....
അനൂപ് വിളിച്ചു നടന്നതൊക്കെ ഇന്ദ്രനോട് പറഞ്ഞു.. അതിന്റെ കോപം ആണ് അവൻ ശ്രീധരനോട് തീർത്തത്...
ഡാ അനൂപേ... ഇന്ദ്രൻ വിളിക്കുമ്പോൾ അനൂപ് ഇന്ദ്രനെ തിരിഞ്ഞു കിടന്നു കെട്ടി പിടിച്ചു... കുടിച്ചു കഴിഞ്ഞ ഇവർക്കൊക്കെ അങ്ങ് സങ്കടം ആണ്....
പറയടാ കണ്ണാ......
എനിക്ക് അവളെ ഒന്ന് കാണണമെടാ..... ( ഇന്ദ്രൻ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു)
ആരെ.....
പാറുവിനെ... പാവമല്ലെടാ അവൾ.... അതിന് ഈ ഗതി വന്നല്ലോ.... ആ ശ്രീധരൻ തെണ്ടിയെ എന്റെ കൈയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ....
അയാൾക്ക് ഉള്ളത് കുറച്ചു മുൻപേ അല്ലേടാ നീ കൊടുത്തത്.... ( അനൂപ് )
അതൊന്നും ആയില്ലടാ....
അത് സാരമില്ല ഇനി എന്തേലും വരുമ്പോൾ നമുക്ക് ഇതിന്റെയും കൂടി ചേർത്ത് കൊടുക്കാം.....
അനൂപ് പറയുമ്പോൾ ഇന്ദ്രൻ മൂളി... പെട്ടെന്ന് അവൻ ഇരുന്നിടത്തു നിന്നും എണീറ്റ് നിന്നു...
മുണ്ടോന്നു മടക്കി കുത്തി അനൂപിനെ നോക്കി....
അനൂപേ വാടാ പോകാം...
എങ്ങോട്ടേക്കടാ...... അനൂപ് ചിരിയോടെ ചോദിച്ചു....
ഹോസ്പിറ്റലിൽ... അവളെ കാണാൻ..... ( ഇന്ദ്ര ൻ )
ശെരി പോകാം വാടാ..... അത്രയും പറഞ്ഞ് രണ്ടാളും ബൈക്കിൽ ചെന്നു കയറി..... ക്ലിനിക്കിന് മുന്നിൽ വന്നു ഇറങ്ങി..
ഇന്ദ്ര.... സെക്യൂരിറ്റി ഒക്കെ ഉണ്ട് നമ്മളെ കയറ്റി വിടില്ലടാ.... അനൂപ് പറഞ്ഞതും ഇന്ദ്രൻ ചുറ്റുമോന്നു നോക്കി...
അനൂപിന്റെ കയ്യിൽ പിടിച്ചു ആ ക്ലിനിക്കിന്റെ പിറകിലേക്ക് നടന്നു.... പുറകോട്ടു നടക്കും തോറും മതിലിന്റെ നീളം കുറഞ്ഞു വന്നു.. മുന്നിൽ മാത്രമേ വലിയ മതിൽ ഉള്ളു... പിറകിലെ ഗേറ്റ് തുറന്നവർ ഉള്ളിൽ കയറി.... കുറച്ചു മുറികൾ മാത്രം ഉണ്ട്... വലിയ ഹോസ്പിറ്റലിൽ ഒന്നും അല്ല...... ഒരു ഡോക്ർ മാത്രമേ അവിടെ ഉള്ളു... ആൾ രാവിലെയും വൈകിട്ടും ആണ് നോക്കുന്നത്... പിന്നെ ഉള്ളത് നേഴ്സ് ആണ്.... അവരുടെ കണ്ണ് വെട്ടിച്ചു. ഇന്ദ്രൻ അനൂപിനെയും കൊണ്ട് ഓരോ മുറിയിലും നോക്കി.... രണ്ട് റൂമിൽ പേഷ്യന്റ് ഉണ്ട്....
വീണ്ടും മുന്നോട്ട് നടന്നതും മുത്തശ്ശി പാത്രവുമായി ഒരു റൂമിൽ നിന്നും ഇറങ്ങി പോകുന്നത് ഇന്ദ്രൻ കണ്ടു....അനൂപിനെയും കൂട്ടി അവൻ ആ റൂമിനു അടുത്തേക്ക് ചെന്നു.... അനൂപിനെ കുറച്ചു മാറ്റി അവൻ നിർത്തി ...
ഡാ ഉറങ്ങരുത്.. മുത്തശ്ശി വരുന്നുണ്ടോ എന്ന് നോക്കണം... വരുന്നതിനു മുന്നേ എന്നെ വിവരം അറിയിക്കണം മനസ്സിലായോ.....
ഇന്ദ്രൻ പറയുമ്പോൾ അനൂപ് എല്ലാം കെട്ട് തലയാട്ടി....
ഡോർ തുറന്ന് അവൻ അകത്തേക്ക് കയറിയതും കണ്ടു വാടി തളർന്നു കിടന്നു ഉറങ്ങുന്നവളെ... ഇന്ദ്രന് എന്തോ സങ്കടം തോന്നി പോയി... കൊച്ച് പെണ്ണാണ് ഇങ്ങനേ അടിക്കണ്ടായിരുന്നു അവളെ... ഇന്ദ്രൻ അവൾക്കടുത്തേക്ക് ചെന്നു.... ആ കയ്യിലെയും കാലിലെയും പാട് അവൻ കണ്ടു... ചുണ്ട് പൊട്ടിയിട്ടുണ്ട്... അവനെന്താ വാത്സല്യം തോന്നി പോയി... കൈ എടുത്തവൻ അവളുടെ നെറുകിൽ ഒന്ന് തലോടി.........
എന്തോ ശബ്ദം കേട്ടാണ് ഇന്ദ്രൻ തിരിഞ്ഞു നോക്കുന്നത്.... മുത്തശ്ശി വാതിക്കൽ....
അവൻ ഒരുനിമിഷം അനൂപിനെ ഓർത്തു... തെണ്ടി അവിടെ ഇരുന്നു ഉറങ്ങികാണും.... മുത്തശ്ശിയുടെ മുഖത്ത് നോക്കാൻ അവന് എന്തോ ചമ്മൽ തോന്നി...
ഒന്നാമത് പാറുവിനെ ശ്രീധരൻ അടിച്ചത് തന്റെ പേര് പറഞ്ഞ്...
രണ്ടാമത് താൻ ഇവിടെ വന്നത് എന്തിന്റെ പേരിലാ..
മൂന്നാമത് മൂക്കുമുട്ടെ കള്ളും കുടിച്ചു ഇവിടെ കയറി വന്നു മുത്തശ്ശിടെ മുന്നിൽ നിൽക്കുന്നത്.....
അവൻ ആടി ആടി മുത്തശ്ശിക്ക് അരുകിൽ എത്തി...
മുത്തശ്ശി എന്നോട് ക്ഷമിക്കണം.....ആ കൊച്ച് എന്റെ പേരിൽ അത്രയും അടി വാങ്ങി കൂട്ടിയത് ഓർത്തപ്പോ സഹിച്ചില്ല... ഒന്ന് കാണണം എന്ന് തോന്നി വന്നതാ..
അവൻ കൈ കൂപ്പി പറഞ്ഞതും മുത്തശ്ശി അവന്റെ കൈയ് ചേർത്ത് പിടിച്ചു അതിലേക്ക് നെറ്റി മുട്ടിച്ചു...
അവനൊന്നു ഞെട്ടി......
മുത്തശ്ശി... അവൻ വിളിക്കുമ്പോൾ ആ വൃദ്ധ കണ്ണുനിറച്ചു അവനെ നോക്കി....
നന്ദി ഉണ്ട് മോനെ.. എന്റെ മകൻ എന്ന് പറയുന്നവനെ എടുത്തിട്ട് രണ്ട് കൊടുത്തതിനു.... അവർ പറയുന്നത് കേട്ടതും ഇന്ദ്രൻ ഞെട്ടി.....
അവർക്കൊപ്പം അടുത്തുള്ള ബെഡിലേക്ക് ഇരുന്നു ഇന്ദ്രൻ... പാറുവിനെ നോക്കി ഇരിക്കുമ്പോളും മുത്തശ്ശിയുടെ കൈ ഇന്ദ്രന്റെ കയ്യോട് ചേർത്ത് പിടിച്ചിരുന്നു...
ഇവളുടെ അമ്മ അതായത് എന്റെ മകൾ ഈ കുഞ്ഞിനെ എന്റെ കൈയ്യിൽ തന്നിട്ട് പോകുമ്പോൾ ഈ കൊച്ചിന് ആറ് വയസേ ഉണ്ടായിരുന്നുള്ളു.... അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും ഒക്കെ കിട്ടി വളരേണ്ട പ്രായത്തിൽ അതൊന്നും കിട്ടാതെ വളർന്നതാ എന്റെ പാറു മോള്... അവൾക്ക് ഞാനെ ഉള്ളു.... എന്റെ കൊച്ച് ഒരു തെറ്റ് ചെയ്യില്ലെന്ന് മറ്റാരേക്കാളും ഈ മുത്തശ്ശിക്ക് അറിയാം മോനെ.... അത് മതി എനിക്ക്... പലപ്പോളും എന്റെ മരുമകൾ പാറുനെ വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറയുന്നതും കെട്ടു നിന്നു കരഞ്ഞിട്ടുണ്ട് ഞാൻ.... മോന് അറിയാമോ എന്റെ കുട്ടിയെ അവർ ആ വീട്ടിലേക്ക് കയറ്റില്ല.... കാലിലെ ചെളി പറ്റുമത്രേ.... പിന്നീട് ഒരിക്കലും അവളാ വീടിന്റെ പടി പോലും കയറി ഞാൻ കണ്ടിട്ടില്ല....
മാസത്തിൽ ഒരിക്കൽ വാങ്ങി തരുന്ന പലചരക്കു സാധനങ്ങൾ മുതൽ ആക്കാൻ എന്റെ കുട്ടിയെ അവർ നേരം വെളുക്കുമ്പോൾ ഒരു മല്ലിത്തൂക്കും കൊടുത്തു വിടും... പോരാത്തതിന് കയ്യിൽ നിറയെ പാൽ കുപ്പികളും...
ശ്രീധരന്റെ രണ്ടാമത്തെ മകളുടെ ഒരു സൈക്കിൾ ഉണ്ടായിരുന്നു അവൾ പഠിക്കാൻ പോയപ്പോ ഇത് ആർക്കും വേണ്ടാതെ അവിടെ കിടന്നു.... ഒരിക്കൽ പാറു ചോദിച്ചു ഈ സൈക്കിൾ ഇങ്ങു തരാമോ അമ്മായി... അത്രയും ദൂരം കൊണ്ട് പാല് കൊടുത്തിട്ട് വരുമ്പോൾ സമയം ഒത്തിരി ആവുന്നുണ്ട് എന്ന്....
അന്ന് അവൾ പറഞ്ഞത് ഒരിക്കലും ഞാൻ മറക്കില്ല മോനെ...
നിന്റെ പിഴച്ചു നടക്കുന്ന അമ്മയോടും ചത്തു പോയ നിന്റെ തന്തയോടും പോയി പറയാൻ....അന്നവൾ ഇരുന്നു കരഞ്ഞത് എപ്പോളും ഞാൻ ഓർക്കും.... കയ്യിൽ ഉള്ള തോർത്ത് കൊണ്ട് അവർ കണ്ണൊന്നു തുടച്ചു....
ഇപ്പൊ എനിക്ക് ആശ്വാസം ആയി കുട്ടിയെ.. ഇനി അവൻ എന്റെ കുഞ്ഞിനെ ഇത് പോലെ അടിക്കാൻ ഒന്ന് മടിക്കും.. നീ ഉണ്ടല്ലോ..... അത് മതി..... അവർ പറഞ്ഞ് നിർത്തുമ്പോൾ ഇന്ദ്രൻ മുത്തശ്ശിയെ ഒന്ന് നോക്കി.... പിന്നെ അവന്റെ കണ്ണുകൾ അവളിലേക്ക് പോയി...
കണ്ണടച്ച് കിടക്കുന്നുണ്ടേലും ആ മിഴിയിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനു പറയാൻ ഉണ്ടായിരുന്നു... താൻ ഇവിടെ വന്നതും മുത്തശ്ശി പറഞ്ഞതും അവൾ അറിഞ്ഞിരിക്കുന്നു.... പിന്നീട് അവിടെ നിൽക്കാൻ എന്തോ അവനു തോന്നി ഇല്ല... വേഗം ആ മുറിയിൽ നിന്നും അവൻ പുറത്തേക്കിറങ്ങി....
അനൂപിനെ നോക്കിയപ്പോൾ സ്റ്റെപ്പിന് താഴെ ഇരുന്നു നന്നായി ഉറങ്ങുന്നുണ്ട് അവനെയും കൊണ്ട് വെളിയിലെക്കിറങ്ങി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
(തുടരും )
പ്രതിലിപിയില് എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
പ്രതിലിപിയിൽ 26 പാർട്ട് പോസ്റ്റിയുണ്ട് കേട്ടോ ❤️
അപ്പൊ ലൈക്കും കമെന്റും ഒക്കെ പോരട്ടെ. 😂😂
#📙 നോവൽ #നോവൽ













