💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜
പാർട്ട് -12
കുറച്ചു നാളുകൾക്ക് ശേഷം..
കവലയിൽ വല്യ ഒരു ഫ്ലക്സ് ഉയർന്നു.... ഇന്ദ്രന്റെ കണ്ണുകൾ അതിശയത്തോടെ അവയിൽ പതിഞ്ഞു...
പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ നേടിയ വൈഷ്ണവി. S ന് നാടിന്റെയും നാട്ടുകാരുടെയും സ്നേഹാഭിനന്ദനങ്ങൾ....
ഡാ കണ്ണാ കൊച്ച് നമ്മള് കരുതിയത് പോലെ അല്ലടാ പഠിപ്പി ആണല്ലോ... ആട്ടെ അവൾക്കു നല്ല മാർക്ക് ഉണ്ടല്ലോ സന്തോഷം... അനൂപ് പാറുന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു.... ഇന്ദ്രനും അത് അനുകൂലിച്ചു കൊണ്ട് തലയാട്ടി...
ഒരു മാസത്തോളം ആയി അവളെ കണ്ടിട്ട് ഇവിടെ എങ്ങും ഇല്ലേ അവൾ.... ഇന്ദ്രൻ സംശയത്തോടെ അനൂപിനോട് ചോദിച്ചു...
ചോദിച്ചു തീരുമ്പോഴേക്കും അവർക്കു മുൻപിലായി ഒരു ഓട്ടോ വന്നു നിന്നു... അതിൽ നിന്നും മുത്തശ്ശിയും ഒപ്പം പാറുവും ഇറങ്ങി....
ഡാ കണ്ണാ നോക്ക് അവൾക്കു നൂറ് ആയുസാ .. ദേ കണ്ടില്ലേ നീ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അതിന് മുൻപ് എത്തിയല്ലോ.......കയ്യിൽ ഇരുന്ന സിഗരറ്റ് ഒരിക്കൽ കൂടി വലിച്ചു കൊണ്ട് താഴെക്കിട്ട് മടക്കി ഉടുത്ത മുണ്ട് നേരെ ഇട്ടു കൊണ്ട് അനൂപ് മുത്തശ്ശിക്ക് അടുത്തേക്ക് ചെന്നു
പാറു തന്റെ ഫോട്ടോ വെച്ച ഫ്ലക്സിലേക്ക് തന്നെ നോക്കി നിന്നു...... അതിൽ കാണുന്ന അവളുടെ ഫോട്ടോയിൽ ഒന്ന് തഴുകി... കഴിഞ്ഞ ദിവസം വക്കീൽ സാർ ആണ് തന്റെ മാർക്ക് ലിസ്റ്റ് നോക്കിയത്... ഫുൾ A+ ഉണ്ടന്ന് അപ്പോൾ തന്നെ വിളിച്ചു പറഞ്ഞു... മുത്തശ്ശിയും ഞാനും ഇത്രയും ദിവസം മുത്തശ്ശിടെ അനിയത്തീടെ വീട്ടിൽ ആയിരുന്നു.. തനിക്ക് ബന്ധം എന്ന് പറഞ്ഞു പോകാൻ ഉള്ള ആകെ ഒരേ ഒരു ഇടം.. അവിടെയും മുത്തശ്ശിടെ അനിയത്തി ഒറ്റക്കാണ് താമസിക്കുന്നത്.. എല്ലാവരോടും മൂശാട്ടയും ദേഷ്യവും ഉള്ള ആ അനിയത്തി ഇവരോട് മാത്രമേ സ്നേഹത്തോടെ പെരുമാറുക ഉള്ളു...
മുത്തശ്ശി ഇത് കണ്ടോ എന്റെ ഫോട്ടോ... അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി പോയി..
കണ്ട് കുട്ടിയെ എനിക്ക് അപ്പോഴേ അറിയാമായിരുന്നു നീ ജയിച്ചതിന് എന്റെ കുട്ടിയുടെ ഫോട്ടോ ഇവിടെ ഇങ്ങനേ വരുമെന്ന്... മുത്തശ്ശി സന്തോഷത്തോടെ പറഞ്ഞു.... ഒത്തിരി സന്തോഷം ഉണ്ട് പാറുവേ എനിക്ക് ഇപ്പൊ നിന്നെ ഓർത്ത്... അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
വീണ്ടും വീണ്ടും കൊതിയോടെ അവൾ തന്റെ ഫോട്ടോയിൽ നോക്കി..
അനൂപ് അവൾക്ക് അടുത്തേക്ക് വന്നു congratulation പറഞ്ഞു.. എന്നാൽ ഇന്ദ്രൻ അവളുടെ സന്തോഷം കണ്ട് നോക്കി നിന്നതേ ഉള്ളൂ....
പാറു അനൂപിന്റെ സൈഡിയിൽ കൂടി പിറകിൽ നിൽക്കുന്ന ഇന്ദ്രനെ നോക്കി... ഇന്ദ്രൻ കണ്ട് എന്ന് കണ്ടതും പാറു നോട്ടം മാറ്റി കളഞ്ഞു...
എന്താ പാറു.. എന്തിനാ ഈ ഒളിഞ്ഞു നോട്ടം പോയി മിണ്ടിക്കൂടെ...( അനൂപ് ചിരിയോടെ അവളോടായി പറഞ്ഞു )
എന്നിട്ട് വേണം അന്നത്തെ പോലെ ഞാൻ വീണ്ടും നാണം കെടാൻ എനിക്ക് ഒന്നും വയ്യ..... ആരോടോ ഉള്ള ദേഷ്യമൊക്കെ എന്നോട് തീർത്തില്ലേ അന്ന്....
അനൂപ് സംശയത്തിൽ പുരികം ചുളിച്ചു... പിന്നെ ശ്രീധരന്റെ കാര്യമാകും അവൾ ഉദ്ദേശിക്കുന്നത് എന്ന് ഓർത്തു....
മുത്തശ്ശി കടയിലേക്ക് കയറിൽ ലഡു വാങ്ങി അവിടെ നിന്നവർക്കൊക്കെ കൊടുത്തു... ഇന്ദ്രനും കിട്ടി ഒരെണ്ണം..... ഓട്ടോയിലേക്ക് കയറാൻ നേരം അവൾ ഇന്ദ്രനെ നോക്കി..എന്നാൽ ഇന്ദ്രനെ അവിടെ ഒന്നും കണ്ടില്ല...എന്നാലും എന്നെ ഒന്ന് അഭിനന്ദിച്ചു കൂടെ ഇല്ലല്ലോ കണ്ണേട്ടൻ അവൾക്ക് സങ്കടം തോന്നി പോയി...... ഇനിയും ഞാൻ മിണ്ടില്ല നോക്കിക്കോ...
വണ്ടി സ്റ്റാർട്ട് ചെയ്തതും അവൾ കണ്ടു കടയിൽ നിന്നും ഇറങ്ങി അവർക്കടുത്തേക്ക് വരുന്ന ഇന്ദ്രനെ.....
അവൻ അവൾക്ക് നേരെ 3 ഡയറി മിൽക്ക് പാക്കറ്റ് നീട്ടി...
അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി... അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ഇന്ദ്രന് ചിരി വന്നു പോയി...
"'വാങ്ങിച്ചോടി ""
ഇന്ദ്രൻ ചെറു ചിരിയാലേ പറഞ്ഞതും തട്ടിപ്പറിക്കും പോലെ അവൾ അത് വാങ്ങി....അല്ലേലും ഈ കണ്ണേട്ടൻ എപ്പോഴും ഇങ്ങനെയാ.. ഈ മിഠായും വാങ്ങി തരും എന്റെ പിണക്കവും മാറ്റിക്കളയും മുത്തശ്ശി അവൾ പറഞ്ഞു നിർത്തിയതും രണ്ടാളും ഒരുപോലെ ചിരിച്ചു പോയി... എങ്കിലും അവളുടെ ചുണ്ട് മാത്രം പിണക്കത്തിൽ കൂർത്തിരുന്നു..ആ ഓട്ടോ കണ്ണിൽ നിന്നും മായുന്നത് വരെ ഇന്ദ്രൻ നോക്കി നിന്നു...
പൊട്ടി പെണ്ണ്... ചെറു ചിരിയോടെ അവനോർത്തു..
💜💜
പ്ലസ് ടു ന് നല്ല മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവൾക്കു ഇഷ്ടമുള്ള കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി... കോളേജിൽ ഇട്ടു കൊണ്ട് പോകുവാനുള്ള ഡ്രെസ്സ് ഒക്കെ വക്കിൽ സാറും മേടവും വന്നു അവൾക്ക് വാങ്ങി കൊടുത്തു.....അവൾ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചതും ആ ഒരു ഒറ്റ കാരണത്തിനു ആയിരുന്നു.. ദിവസവും ഇട്ടു കൊണ്ട് പോകുവാനുള്ള ഡ്രെസ്.. എന്നാൽ അവളുടെ മനസറിഞ്ഞു തന്നെ അവർ അവൾക്കു വേണ്ടുന്ന തുണികൾ എല്ലാം വാങ്ങി കൊടുത്തു...
ബിഷപ്പ് മൂർ കോളേജിൽ ആണ് അഡ്മിൻ കിട്ടിയത്.. അവളുടെ ആഗ്രഹം ആയിരുന്നു അവിടെ തന്നെ പഠിക്കണം എന്നത്.. ആ കലാലയത്തെ പറ്റി ഒരുപാട് അവൾ കേട്ടിട്ടുണ്ട്.... പൊതുവെ ദൂരെ നിന്നും ഉള്ള കുട്ടികൾ ആണ് ആ കോളേജ് തേടി പിടിച്ചു പഠിക്കാൻ എത്തിച്ചേരുന്നത് പോലും... Bsc chemistry ആണ് അവൾ എടുത്തത്...
നാളെ ആണ് മുത്തശ്ശി അഡ്മിഷൻ എടുക്കാൻ പോകണ്ടത്... മുത്തശ്ശി വരില്ലേ എന്റെ കൂടെ.... അവരുടെ നീര് ബാധിച്ച കാലിൽ കുഴമ്പ് തേച്ചു കൊണ്ട് ആണ് അവളുടെ ചോദ്യം.... അവർ തന്റെ വയ്യാത്ത കാലിലേക്ക് നോക്കി...
അവരുടെ കണ്ണ് നിറഞ്ഞു വന്നു.... ശ്രീജിത്ത് നാട്ടിൽ ഇല്ല.. അല്ലായിരുന്നെങ്കിൽ അവനെ വിടാമായിരുന്നു... ശ്രീധരനും പാറുവിന്റെ കൂടെ പോകില്ല.. ശ്രീമോൾക്ക് മാർക്ക് നന്നേ കുറവായിരുന്നു.
കോളേജിൽ എങ്ങും അഡ്മിഷൻ കിട്ടിയില്ല... അവർ ആകെ വിഷമിച്ചു..
ഒരു വഴി ദൈവം കാണിച്ചു തന്നിരുന്നെങ്കിൽ അവർ ഓർത്തു പോയി....
വരാം കുട്ടിയെ..... ഞാൻ അല്ലാതെ ആര് കൂടെ വരാനാ...പറയുമ്പോൾ അവരുടെ കൈ അവളുടെ നെറുകിലൂടെ തഴുകി വിട്ടിരുന്നു അവർ
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜.
പിറ്റേന്ന് രാവിലെ മുത്തശ്ശിയെ അവൾ എണീപ്പിച്ചു കട്ടിലിൽ ഇരുത്തി.... തറയിലേക്ക് കാല് വെക്കുമ്പോൾ കുത്തുന്ന വേദന തോന്നി അവർക്ക്....
മുത്തശ്ശിക്ക് പറ്റുമോ വരാൻ.. അവളുടെ
കണ്ണുനിറച്ചുള്ള ചോദ്യം കേട്ട് അവർ ചിരിച്ചു കൊണ്ട് അവളുടെ നെറുകിൽ തലോടി......
അവളൊന്നു ചിരിച്ചു..... പിന്നെ അവരെ എണീപ്പിക്കാൻ നോക്കി... രണ്ടടി വെച്ചതും വേദന കൊണ്ട് അവർക്ക് ഇനിയും മുന്നോട്ടു നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല......
അവരുടെ കണ്ണൊന്നു നിറഞ്ഞു അത് പാറുവിനെ ഓർത്തായിരുന്നു അവളുടെ അവസ്ഥ ഓർത്തായിരുന്നു.
മുത്തശ്ശി... സാരമില്ല..
ഞാൻ കോളേജിൽ പറഞ്ഞോളാം... മുത്തശ്ശിക്ക് വയ്യാന്നു അത് കൊണ്ട ആരും വരാഞ്ഞത് എന്ന് ..... സാരമില്ല ഈ കാലും വെച്ചു മുത്തശ്ശി വരണ്ട....
പാറൂട്ടി മുത്തശ്ശിക്ക് തീരെ വയ്യാത്തത് കൊണ്ട...
അറിയാം എനിക്ക്.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.. സമയം ആയതും അവൾ വെളിയിലേക്ക് ഇറങ്ങി... രാവിലെയുള്ള ബസ് പോയി കാണും ഇനി അത് കിട്ടില്ല... അവൾ അച്ഛന്റെ അസ്ഥി തറയിൽ പോയി തോട്ട് തൊഴുതു വന്നു... അവൾക്ക് നല്ല പേടി തോന്നി കൂടെ ആരും ഇല്ലാതെ അഡ്മിഷൻ എടുക്കാൻ പോകാൻ...
മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇന്ദ്രൻ അത് വഴി വന്നത്... കണ്ണ് നിറച്ചു നടന്നു പോകുന്നവളുടെ അരികിലേക്ക് അവൻ ബൈക്ക് നീക്കി നിർത്തി...
എങ്ങോട്ടേക്കാ ഈ രാവിലെ..... ചെറു ചിരിയോടെ ആയിരുന്നു അവന്റെ ചോദ്യം...പാറു മുഖം ഉയർത്തി അവനെ നോക്കി....
അത്... അഡ്മിഷൻ എടുക്കാൻ കോളേജിൽ...
ഇന്ദ്രന്റെ മുഖമൊന്നു ചുളിഞ്ഞു...
നീ ഒറ്റക്ക് ആണോ അഡ്മിഷൻ എടുക്കാൻ പോകുന്നത്... കൂടെ ആരുമില്ലേ മുത്തശ്ശി എന്തിയെ.... ഇന്ദ്രൻ ചോദിച്ചു തീർന്നതും അവൾ അവിടെ നിന്ന് കരഞ്ഞു...
കൊച്ചേ.. നീ എന്തിനാ കരയുന്നെ.. ആരേലും കണ്ടോണ്ട് വന്നിട്ട് വേണം എന്നെ തെറ്റിദ്ധരിക്കാൻ.. പാറു കണ്ണ് തുടച്ചേ..... ഇന്ദ്രൻ പറയുമ്പോൾ അവൾ കണ്ണ് തുടച്ചു....
ബൈക്ക് സൈഡ് ഒതുക്കി വെച്ചവൻ പാറുവിന്റെ വീട്ടിലേക്ക് നടന്നു..
മുത്തശ്ശിയെ വിളിച്ചതും ഏറെ പണി പെട്ടവർ ജനൽ അരികിലേക്ക് നീങ്ങി ഇരുന്നു....
എന്താ കുഞ്ഞേ...
മുത്തശ്ശി.. ഇന്ന് ഇവളുടെ കോളേജിൽ അഡ്മിഷൻ എടുക്കണ്ട ദിവസം അല്ലെ... ഒറ്റക്ക് അല്ലെ ഉള്ളൂ കൂടെ പോകേണ്ടേ...
ഒഴുകി വന്ന കണ്ണുനീർ അവർ മുണ്ടിന്റെ തുമ്പാലെ ഒപ്പി..
എനിക്ക് ഒട്ടും വയ്യ മോനെ... ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല... അവളെ ഒറ്റക്ക് വിടാനും വയ്യ... പക്ഷെ ദേ ഈ കാല് കണ്ടോ... ഒരടി. എനിക്ക് മുന്നോട്ട് നടക്കാൻ വയ്യ......
എന്തോ അവരുടെ നിറഞ്ഞ മിഴികൾ കണ്ട് അവന് സഹിച്ചില്ല....കാലിലേക്ക് നോക്കിയപ്പോഴേ അവന്റെ മനസൊന്നു പിടഞ്ഞു... നീരാണ് ആ കാലിൽ... മുത്തശ്ശിക്ക് നല്ല പ്രായം ഉണ്ട്.. പാവം അവനോർത്തു...
മുത്തശ്ശി... ഞാൻ കൊണ്ട് പോകാം അവളെ.. മുത്തശ്ശിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ.
ബുദ്ധിമുട്ടോ... ദൈവം ആയിട്ടാ എന്റെ കുഞ്ഞിനെ ഇവിടെ എത്തിച്ചത്... അതിന്റെ പുണ്യം എന്റെ കുട്ടിക്ക് കിട്ടും... അവർ തൊഴുതു കൊണ്ട് പറഞ്ഞു...
പാറുവും എല്ലാം കേട്ട് നിൽക്കുക ആയിരുന്നു....
പാറു.... വാ... അത്രമാത്രം അവൻ പറഞ്ഞു....
എന്തോ അവൻ കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ അവൾക്ക് ലോകം കീഴടക്കിയത് പോലെ തോന്നി.... തന്നെ കോളേജിൽ ഒന്നു കൊണ്ട് പോകാൻ ദൈവം ആയിട്ട് ഈ നേരം അവനെ അവിടെ കൊണ്ട് വന്നത് പോലെ തോന്നി അവൾക്ക്...
കയറ്.. അവൻ പറയുമ്പോൾ അവൾ വീണ്ടും അവിടെ തന്നെ നിന്ന് പോയി...
കയറ് പെണ്ണെ സമയം പോകുന്നു....
എനിക്ക് അറിയില്ല കണ്ണേട്ടാ ഇതിൽ കയറാൻ...
അവൾ പറഞ്ഞത് സത്യമാണെന്നു അവനറിയാം.. ആര് അല്ലങ്കിൽ തന്നെ അവളെ ബൈക്കിൽ ഒക്കെ കയറ്റി കൊണ്ട് പോകാനാണ്...
ദേ ഈ സ്റ്റാൻഡ് കണ്ടോ നീ അതിൽ ചവിട്ടി എന്റെ ഷോൾഡറിൽ പിടിച്ചു കയറി രണ്ട് സൈഡ് കാലിട്ട് ഇരിക്കു.. അപ്പൊ എവിടേലും കുഴിൽ ചാടിയാലും വീഴില്ല... അവൻ പറഞ്ഞത് പോലെ തന്നെ അവൾ കയറി ഇരുന്നു...
ഇന്ദ്രന്റെ ബൈക്കിൽ കയറി ഇരുന്നു കൊണ്ട് അവൾ സന്തോഷത്തോടെ മുത്തശ്ശിയെ നോക്കി...
അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അവന്റെ ബൈക്കിൽ ഇരുന്നു പോകുമ്പോൾ ചുറ്റും ആര് നോക്കുന്നെന്നോ കാണുന്നെന്നോ അവൾ ചിന്തിച്ചില്ല...നാട്ടിലെ പലിശപ്പിരുവുകാരൻ ഇന്ദ്രന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകുവാ എന്ന് പറയുന്നത് തന്നെ ഒരു ഗമ അല്ലെ.. ഓർത്തതെ അവൾ ചിരിച്ചു പോയി.... ബൈക്കിന്റെ മിററിൽ കൂടി നോക്കിയ ഇന്ദ്രനും കണ്ടു അവളുടെ ആ ചിരി...
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
കോളേജിന്റെ ഗേറ്റ് കടന്നതും എന്തെന്നില്ലാത്ത വെപ്രാളം തോന്നി അവൾക്ക്....
കൈയും കാലും ഒക്കെ വിറക്കുന്നു.... ഒരുപാടു കുട്ടികൾ അവിടെയും ഇവിടെയും ഒക്കെ ആയിട്ട് നിൽക്കുന്നു... അഡ്മിഷൻ എടുക്കാൻ വന്നവർ ആണെന്ന് തോനുന്നു... ഇന്ദ്രൻ ബൈക്ക് പാർക്കിങ്ങിൽ ഒതുക്കി...
വൈഷ്ണവി.... അവന്റെ ബാസ്സ് കൂടിയ ശബ്ദം ആണ്.... കേൾക്കുമ്പോൾ തന്നെ ഒരു വിറയൽ ആണ്.....
എന്തോ...
ഇറങ്ങാൻ ഇനി പ്രേത്യേകിച്ചു പറയണോ...
വേണ്ട ഇറങ്ങി...
ബൈക്കിൽ നിന്നവൾ വേഗം ഇറങ്ങി ....
അവളുടെ വെപ്രാളവും വിറയലും കണ്ടതും ഇന്ദ്രൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു.. കൊച്ച് കുട്ടിയെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോകും പോലെയാണ് അവന്റെ നടത്തം.... ഇന്ദ്രന്റെ പകുതിയേ ഉള്ളൂ അവൾ... ഓടിയും നടന്നും അവൾ വേഗം അവന്റെ ഒപ്പം എത്തുന്നുണ്ട്...അല്ലങ്കിൽ അവൻ വലിച്ചു കൊണ്ട് പോകും....
ഓഫീസ് റൂമിന്റെ വാതിക്കൽ എല്ലാവരുടെയും ഒപ്പം അവരും കാത്തു നിന്നു.... ഓരോരുത്തർ വെച്ച് അകത്തേക്ക് കയറുന്നുണ്ട്...
അങ്ങനെ ഇന്ദ്രന്റെ ഊഴവും എത്തി... കോളേജിന്റെ ഭംഗി നോക്കി നിന്നവൾ ഇന്ദ്രൻ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയതും അവനിലേക്ക് ചരിഞ്ഞു പൊയി ..
എവിടെ നോക്കി നിൽക്കുവാ വൈഷ്ണവി... ദേ കയറാനുള്ള സമയം ആയി.അവൻ പറഞ്ഞതെ പോയ പേടി അവളിൽ തിരികെ വന്നു....... ഉള്ളിൽ ചെന്നപ്പോൾ വട്ടക്കണ്ണടയും ഒക്കെ വെച്ചു ഒരാൾ സീറ്റിൽ ഇരിപ്പോണ്ട്....
ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.... എല്ലാകാര്യങ്ങളും ആൾ കണ്ണേട്ടനോട് ആണ് ചോദിക്കുന്നത്.. ഓരോന്ന് വീതം പറയുന്നുണ്ട്... അവനെന്റെ സഹോദരൻ ആണെന്നൊക്കെ തട്ടി വിടുന്നുണ്ട്... അഹ് സഹോദരിയെ കോളേജിൽ ചേർക്കുന്ന സഹോദരൻ... അവൾക്ക് ചിരി വന്നു പോയി... പിന്നീട് അയാൾ തന്നോടും ചോദിച്ചു... എവിടാ പഠിച്ചത്.. കോളേജിന് നല്ല പേര് വാങ്ങി കൊടുക്കണം... എന്നിൽ പ്രതീക്ഷ ഉണ്ട് എന്നൊക്കെ... ഈ കോളേജിൽ പഠിക്കുന്ന 70 % കുട്ടികളോടും പുള്ളി ഇത് തന്നെ ആവും പറഞ്ഞിട്ടുള്ളത്.. അഡ്മിൻ ശെരി ആക്കി ഞങ്ങൾ അവിടെ നിന്നും ഇറങ്ങി...
വെളിയിലേക്ക് ഇറങ്ങിയതും ഇന്ദ്രൻ അടുത്തൊരു ചായ കടയിലേക്ക് ബൈക്ക് നീക്കി നിർത്തി..
അവൾ ഇന്ദ്രനെ ഒന്ന് നോക്കി....
ഇതില് വെയിൽ ആയാലും മഴ ആയാലും ചായ കുടിക്കാതെ പറ്റില്ലേ... അവൾ ഓർത്തു പോയി... അവൾക്കു ജ്യൂസ് ഉം ഇന്ദ്രൻ ചായയും പറഞ്ഞു.. ചായ കുടിക്കുന്നതിനോട് ഒപ്പം അവൻ ഫോണിൽ തോണ്ടുന്നതും ഉണ്ട്.. ഇതിനും വേണ്ടി എന്താണാവോ ഇതിൽ... അവൾ ഓർത്തു പോയി....
ഒരു കാൾ വന്നതും ഇന്ദ്രൻ എണീറ്റ് അവൾക്കടുത്തു നിന്നും മാറി.... ആരോടോ കാര്യമായി ആൾ സംസാരിക്കുന്നുണ്ട്.. കൂട്ടത്തിൽ ചായയും കുടിക്കുന്നുണ്ട്.. അവന്റെ കണ്ണുകൾ അവളിൽ ഒരുനിമിഷം എത്തിയതും അവൻ കണ്ണുകൊണ്ട് എന്തോ കാണിച്ചു.... അപ്പോളാണ് അവൾ അത്രയും നേരം ഫോൺ വിളിക്കുന്നവനെ നോക്കി നിന്നത് ഓർത്തത്... പെട്ടെന്ന് കുടിക്കാൻ ആണ് ആൾ കണ്ണ് കൊണ്ട് കാണിച്ചത്.... ഒറ്റ വലിക്കു ജ്യൂസ് കുടിച്ചു തീർത്തു എണീറ്റു...
അവൻ അടുക്കലേക്കു വന്നു അവളെ ഒന്ന് നോക്കി....
അവൾ വേഗം ബാഗ് തുറന്ന് അതിൽ നിന്നും കാശ് എടുത്തു... എണ്ണി തിട്ടപ്പെടുത്തി ഇന്ദ്രന് നേരെ നീട്ടി... ആ കാശ് തനിക്ക് മുന്നിലേക്ക് നീണ്ടു വന്നതും ഇന്ദ്രൻ പുരികം ഒന്ന് ചുളിച്ചു...
എന്താ.... എനിക്ക് എന്തിനാ കാശ്... (ഇന്ദ്രന് )
ഏട്ടന്റെ കാശ് ആ.. അഡ്മിഷൻ എടുക്കാൻ വന്നപ്പോ അവിടെ ഓരോ ഫീയും മറ്റുമായി ഇത്തിരി കാശ് ചിലവായില്ലേ അതാ... വീട്ടിൽ ചെല്ലുമ്പോൾ മുത്തശ്ശി വഴക്ക് പറയും... ദാ ഇത് വാങ്ങിക്കോ... അവൾ പറഞ്ഞു നിർത്തിയതും ഒന്നും മിണ്ടാതെ ഇന്ദ്രൻ ചായക്കടക്കുള്ളിലേക്ക് ചെന്നു... പോക്കറ്റിൽ നിന്നവൻ ചായക്കാശ് അയാൾക്ക് കൊടുത്തു..... തിരികെ വരുമ്പോൾ അവൾ ആ കാശും കയ്യിൽ പിടിച്ചു കൊണ്ട് നിൽപ്പുണ്ട്...
ആ കാശ് വെച്ചോടി.. മുത്തശ്ശിക്ക് ഒന്നാതെ വയ്യാണ്ട് ഇരിക്കുവല്ലേ....
അതിനൊക്കെ ഉള്ളത് എന്റെൽ ഉണ്ട്... അവൾ വീണ്ടും പറഞ്ഞതും അവന് ദേഷ്യം വന്നു പോയി..
അതെന്താടി നിന്റെ ഫീ ഞാൻ കൊടുത്തെന്നു വെച്ച് ആകാശം ഇടിഞ്ഞു വീഴുവോ... അവൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ കണ്ണടച്ച് കാണിച്ചു...
ഇന്ദ്രന് ചിരി വന്നു പോയി
നിനക്ക് കോളേജിൽ ഇട്ടോണ്ട് പോകാൻ ഡ്രെസ്സ് ഒക്കെ ഉണ്ടോ.....
ഹ്മ്മ്.. ഉണ്ട് വക്കീൽ സാറും മേടവും വന്നപ്പോൾ മേടിച്ചു തന്നു.... ഇന്ദ്രന്റെ ബൈക്കിൽ കയറി ഇരുന്നു കൊണ്ട് ആണ് അവളുടെ സംസാരം...
പാറു നിന്നെ ഞാൻ സ്റ്റാൻഡിൽ കൊണ്ട് ആക്കാം... എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്.... അത് പോരെ...
മതി.... രാവിലെ എന്റെ കൂടെ കോളേജ് വരെ വന്നില്ലേ.. അത് തന്നെ വല്യ കാര്യം.... എപ്പോളും കണ്ണേട്ടനെ ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലല്ലോ.... അവൾ പറഞ്ഞു നിർത്തിയതും ഇന്ദ്രൻ ചിരിച്ചു പോയി... അവളെ കൊണ്ട് സ്റ്റാൻഡിൽ വിട്ടു..
ബസ് വരുന്നത് വരെ ഇന്ദ്രൻ അവൾക്കൊപ്പം ഉണ്ടായിരുന്നു.. ഒരുപാടു വെട്ടം അവൾ പറഞ്ഞതാണ് അവനോടു പൊക്കോളാൻ എന്നാൽ അവനത് കേട്ടില്ല... അപ്പോഴും ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു....
ബസിൽ കയറിയതും ഒരു വിൻഡോ സീറ്റ് കിട്ടി അവൾ അവിടെ ഇരുന്നു ഇന്ദ്രനെ നോക്കി.. അവളെ നോക്കി കൈ കാണിച്ചു കൊണ്ട് അവൻ ബൈക്കിനു അടുത്തേക്ക് നടന്നു...
ഇന്ദ്രൻ ബൈക്ക് വളച്ചെടുത്തു കൊണ്ട് മറ്റൊരു വഴിയിലേക്ക് പോകുന്നത് അവൾ കണ്ടു.... പിന്നീട് ഇന്ദ്രനെ അവൾ കണ്ടിട്ടില്ല... കഴിഞ്ഞ ഒന്നര കൊല്ലവും അവൻ ഈ നാട്ടിൽ വന്നിട്ടില്ല... കേൾക്കുമ്പോൾ പലർക്കും അതിശയം തോന്നുന്നുണ്ടാവും പക്ഷെ സത്യമത് തന്നെ ആണ്......
അനൂപിന് മാത്രം അറിയാം ഇന്ദ്രൻ എവിടെ ആണെന്ന്.... എന്തിനാവും അയാൾ മാറി നിൽക്കുന്നത്... എവിടെയായിരിക്കും ഇന്ദ്രൻ.... ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല.... അനൂപ് ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഒരു കടമുറി എടുത്തു ഇട്ടു കൊണ്ട് ആയി പിന്നീട് പണമിടപാടുകൾ.. അതിൽ ഒക്കെ ഇന്ദ്രന്റെ സ്വാധിനം വെക്തമായി ഉണ്ട്.... സ്വർണ്ണം പണയം.. വായിപ പലിശക്ക് പണം എന്നിവയാണ്..... അനൂപിന്റെ വായിൽ നിന്നും ഒന്ന് അറിയാൻ കഴിഞ്ഞു ഇപ്പൊ ഒരു മാസത്തോളം ആയി എല്ലാ ശനി ആഴ്ചകളിനും ഇന്ദ്രൻ അവിടെ വരാറുണ്ട് അത്രേ... പക്ഷെ ഇത് വരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല.. വന്നാൽ തന്നെ കണക്കും കാര്യങ്ങളും ചെക്ക് ചെയ്തിട്ടു തിരികെ പോകുമെന്നും അറിഞ്ഞു...
മുത്തശ്ശിക്ക് ആളെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം ആണ്.... അത് അനൂപേട്ടനോട് പറയുകയും ചെയ്യ്തു.... മുത്തശ്ശിക്ക് ഇപ്പൊ കുറച്ചു നാളുകൊണ്ട് വയ്യാണ്ട് ഒക്കെ ഇരിക്കുവാണ്.... ഒന്ന് വന്നു കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...
അന്ന് ഫസ്റ്റ് ഡേ കോളേജിൽ ചെന്നപ്പോൾ തനിക്ക് കിട്ടിയ കൂട്ടാണ് നേഹ ഫിലിപ്പ്.... ഒരു പാവം അച്ചായത്തി കൊച്ച്.. ഈ ഒന്നരകൊല്ലമായി അവൾ എന്റെ കൂടെ തന്നെ ഉണ്ട്......ഇടക്കൊക്കെ ആൾ മുത്തശ്ശിയെ കാണാൻ ഇങ്ങോട്ടേക്കു വരാറുണ്ട്.... അവർ നാല് മക്കൾ ആണ്... ഇടുക്കിയിൽ ആണ് ബാക്കി ഉള്ളവർ ഒക്കെ... ഇവൾ ഇവിടെ അമ്മയുടെ ചേച്ചിടെ വീട്ടിൽ താമസിക്കുന്നു.... അവധി കിട്ടുമ്പോൾ രണ്ടാമത്തെ ചേട്ടൻ കൂട്ടിക്കൊണ്ട് പോകും.. ആളൊരു പാവമാണ്.. വരുമ്പോൾ ഒക്കെ തനിക്ക് വേണ്ടി പ്രേത്യേകം അമ്മച്ചി ഉണ്ടാക്കി കൊടുത്തു വിടുന്ന ബീഫും മട്ടൻ ചിക്കൻ വരട്ട് ഒക്കെ കൊണ്ട് വന്നു തരും.. പിന്നെ ഒരാഴ്ചത്തേക്ക് തനിക്കു മറ്റൊന്നും വേണ്ട..
നാലു മക്കൾ ആണ് ഇവർ എന്ന് പറഞ്ഞില്ലേ..
മൂത്തവൻ... ഡെറിക് ഫിലിപ്പ് കുരിശിങ്കൽ...
ഇടുക്കിയിൽ പൊന്നു വിളയിക്കുന്നവൻ...തേയ്‌ല, റബ്ബർ, പല തരം പൂക്കൾ, പച്ചക്കറികൾ ഒക്കെ ആണ് ആളുടെ നോട്ടത്തിൽ അവിടെ കൃഷി.....
ഇനി രണ്ടാമൻ ഡേവിഡ് ഫിലിപ്പ് കുരിശിങ്കൽ
അച്ഛനെ പോലെ ഡോക്ടർ പട്ടം നേടി ഇപ്പൊ നാട്ടിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതിനോടൊപ്പം അടുത്ത് ഒരു ക്ലിനിക് ഇട്ട് അവിടെയും ഇരിക്കുന്നു..
മൂന്നാമത്തവൻ അലൻ ഫിലിപ്പ്... അവനെ പറ്റി പറയാൻ പ്രേത്യേകിച്ചു ഒന്നുല്ല.... രാവിലെ എണീക്കുന്നു ഗെയിം കളിക്കുന്നു ഉറങ്ങുന്നു... ഏയ് ഉറങ്ങുന്നില്ല.. അവന് ഉറക്കം ഇല്ല... പക്ഷെ പണം ഉണ്ടാക്കുന്നുണ്ട്.. ഇച്ചായന്മാർ ഉണ്ടാക്കുന്നതിലും ഇരട്ടി... ഭാവിയിലെ സ്വയം സെലിബ്രറ്റി ആണവൻ... യൂട്യൂബിൽ തന്നെ 3 മില്യൺ followers ഉള്ള ഒരു gamer...instagram il 1.6 മില്യൺ കൊച്ചൻ ഇപ്പോളെ സെലിബ്രറ്റി ആയതു കൊണ്ട് നേഹ അതികം അവന്റെ കൂടെ കറങ്ങാൻ പോകില്ല....... ആരാധിക മാരുടെ ശല്യം പോട്ടെ എന്ന് വെക്കാം പക്ഷെ മൊബൈൽ ഫോണും പിടിച്ചു കൊണ്ട് കൊറേ യൂട്യൂബ് മാധ്യമപ്രവർത്തകർ വരും എന്റെ പാറുവേ...അതാ സഹിക്കാൻ പറ്റാത്തത് കോളേജിൽ വന്നിരുന്നു നേഹ പറയുമ്പോൾ പാറു ചിരിക്കും.....
പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരിക്കൽ എങ്കിലും ഇന്ദ്രനെ ഒന്ന് കാണാൻ കഴിയുമോ എന്നുള്ള ആഗ്രഹം മാത്രമേ അവളിൽ ഉള്ളു... ആരും ഇല്ലാതിരുന്ന സമയത്ത് തനിക്ക് അവൻ ആരൊക്കെയോ ആയിരുന്നു എന്ന് മാത്രം അവൾക്കറിയാം...
#📙 നോവൽ #നോവൽ
( തുടരും )
പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ,
https://pratilipi.app.link/ifgXDisQvXb
31 പാർട്ട് അതിൽ ഉണ്ട്..

