ShareChat
click to see wallet page
💜സ്നേഹതീരം 💜 പാർട്ട്‌ -1 ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു.., എഴുത്തുകാരി ആയ( ആര്യ )എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്... സ്നേഹതീരം.......       നിർത്തടി.... ഇനി മേലാൽ.... ഇനി മേലാൽ നി അവനെ പറ്റി ഒരു അക്ഷരം ഇത് പോലെ പറഞ്ഞേക്കരുത്... ഇപ്പൊ പറഞ്ഞത് പോലെ...             തന്റെ നേർക്കു വിരൽ ചൂണ്ടിക്കൊണ്ട് മല്ലിക അത് പറയുമ്പോൾ നിറകണ്ണുകളോടെ അവൾക്കു നിക്കുവാനേ ആയുള്ളൂ...കുറച്ചു മുൻപ് കവിളത്തു കിട്ടിയ അടി കാരണം മൂന്ന് വിരലുകളും കവിളിൽ തിണർത്തു  കിടപ്പുണ്ടായിരുന്നു...       നി... നി ഒറ്റ ഒരുത്തി കാരണമാ അവൻ ഇങ്ങനെ ആയത്.... കുഞ്ഞുനാൾ മുതൽ അവനു നി എന്തേലും സന്തോഷം കൊടുത്തിട്ടുണ്ടോ.... ഒളിഞ്ഞും മറിഞ്ഞും അനാഥൻ എന്ന് വിളിച്ചു നീയും നിന്റെ കൂട്ടുകാരികളും കൂടി കളി ആക്കിട്ടല്ലേ ഉള്ളു ആ പാവത്തിനെ.....           അവനു ഇനി പെണ്ണ് കിട്ടിയാലും ഇല്ലങ്കിലും നിന്നെ അവനു ഭാര്യ ആക്കാൻ ഞാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല.... പോരെ..... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവർ അടുക്കളയിലേക്ക് നീങ്ങി......                         സങ്കടം സഹിക്കാൻ പറ്റാതെ അവൾ മുറിക്കുള്ളിലേക്ക് നടന്നു.... തുറന്നിട്ട ജനാലക്കുള്ളിലൂടെ  അടുത്ത വീട്ടിലേക്കു അവളുടെ കണ്ണുകൾ നീണ്ടു.......                അരഭിത്തിയിൽ  തലയ്ക്കു കയ്യും കൊടുത്തു അവൻ അവിടെ തന്നെ ഉണ്ട്..... അവനെ കാണും തോറും അവളുടെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരു പോലെ വരുന്നുണ്ടായിരുന്നു.... ദേഷ്യത്തിൽ ജനൽ വലിച്ചടക്കുമ്പോൾ അവന്റെ കണ്ണുകൾ ആ ജനലയിലെക്ക് നീണ്ടിരുന്നു..... പുച്ഛത്തോടെ സിഗരറ്റു എടുത്തു ചുണ്ടിലേക്ക് വെച്ചു കൊണ്ടവൻ  അര ഭിത്തിയിൽ നിന്നും ചാടി ഇറങ്ങി.....                  💜💜                    അല്ല.... ഭാമേ നിനക്ക് എന്താടി മഹിയേട്ടനെ കാണുമ്പോ ഇത്ര ദേഷ്യം പണ്ട് മുതലേ ഞാൻ കാണുന്നതാ.. നേരിട്ട് കണ്ടാൽ അപ്പൊ തുടങ്ങും രണ്ടും തല്ലും വഴക്കും..... ഇതിനും വേണ്ടി എന്താ പ്രശ്നം നിങ്ങള് തമ്മിൽ..... നീതു അത് ചോദിക്കുമ്പോൾ തനിക്ക് പറയുവാൻ ഒരു ഉത്തരം ഉണ്ടായിരുന്നില്ല.... നി ഇപ്പൊ  എന്നോട് ചോദിക്കുന്ന ഈ ചോദ്യം ഉണ്ടല്ലോ പതിനഞ്ചു കൊല്ലം കൊണ്ട് ഞാൻ എന്നോട് തന്നെ ചോദിക്കുവാ..... എത്ര കൂട്ടിയാലും കുറച്ചാലും തനിക്കു ഉത്തരം കിട്ടാത്ത ഒന്ന്.....     ഒരു ആറ് വയസു കാരിക്ക് തോന്നിയ ദേഷ്യം ആയിരുന്നു  അയാൾ...... പിന്നീട്  അവൾ ചോദിച്ചതിനൊന്നും ഭാമക്കു പറയുവാൻ ഒരു മറുപടി ഉണ്ടായിരുന്നില്ല...... എന്നത്തേയും പോലെ അവൾ ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു.........          സ്ഥിരം ബസിനു പോകുന്നവരൊക്കെയും ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടതും ഭാമയുടെ ദേഷ്യം ഒന്ന് കൂടി കൂടിയിരുന്നു....    ഓ... ഇന്നും ഇല്ലിയോ.... ആകെ രണ്ട് ബസ് മാത്രേ ഒള്ളു... അതാണെങ്കിൽ ഒരെണ്ണം മിക്കപ്പോഴും കേടാ.... ഇനി അടുത്തത് മഹിയേട്ടന്റെ ബസ് ആയിരിക്കുവല്ലോ... അല്ലേടി ഭാമേ......       എടി ഭാമേ... നീതു കയ്യിൽ തട്ടി വിളിച്ചു...... ഏഹ്ഹ്..എന്താടി... ( ഭാമ...) എടി ഇന്നും ബസ് ഇല്ലെന്ന തോന്നുന്നെ..... നീതു ബസ് വരാറുള്ളടുത്തോട്ടും നോക്കി പറഞ്ഞു.... അയ്യോ ഇന്നും ഇല്ലിയോ .... ആ കാലമാടന്റെ മുന്നിൽ ചെന്ന് ഇന്നും പെടുവല്ലോ എന്റെ കൃഷ്ണ....ഭാമ പറഞ്ഞു തീർന്നതും മഹിയുടെ ബസ് അവിടേക്കു വന്നിരുന്നു...... ഡ്രൈവിംഗ് സീറ്റിൽ അവൻ ഇരിക്കുന്നത് കണ്ടതും ഭാമയുടെ മുഖത്തു ദേഷ്യം നിറഞ്ഞു നിന്നിരുന്നു..... എന്നാൽ മഹിയുടെ ഒരു നോട്ടം പോലും ഭാമക്കു നേരെ ഉണ്ടായില്ല....... ബസിലേക്ക് കയറിയതും മഹി തിരിഞ്ഞു പിറകിലേക്ക് നോക്കി... ആ നോട്ടം ചെന്ന് നിന്നത് ഭാമയുടെ മുഖത്തേക്കും... അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ ബസ് മുന്നോട്ടു എടുത്തു...                                       സ്റ്റോപ്പ്‌ എത്തിയത്തും എന്നും നിർത്താറുള്ളത് നിന്നും കുറച്ചു നീക്കി തന്നെ മഹി ബസ് നിർത്തി..         അല്ല ചേട്ടാ.... സാധാരണ ബസ് നിർത്താറുള്ളത് ബസ് സ്റ്റോപ്പിൽ അല്ലെ ... വെണ്ടയ്ക്ക അക്ഷരത്തിൽ തന്നെ അല്ലിയോ അവിടെ ബസ് സ്റ്റോപ്പ്‌ എന്ന് എഴുതി വെച്ചേക്കുന്നേ... അവിടെ നിർത്താതെ ഇത്രയും നീക്കി എന്തിനാ നിർത്തുന്നെ... ഇതിലും ഭേദം അടുത്ത സ്റ്റോപ്പിൽ കൊണ്ട് നിർത്തുന്നതാ.....     എടി ഭാമേ... ആളുകൾ ഒക്കെ നോക്കുന്നടി... നീതു പെട്ടെന്ന് ഭാമക്കടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് പറഞ്ഞു.....         നി ഒന്ന് മിണ്ടാതിരിക്ക്‌ നീതു ... ഇതിനൊക്കെ വളം വെച്ച് കൊടുത്തിട്ട.. ഡ്രൈവർ ചേട്ടന് തിമിരത്തിന്റെ അസുഖം ഉണ്ട് അതാ ഇങ്ങനെ..... അടുത്ത് നിന്ന കണ്ടക്ടർ ചേട്ടനോട് ആയിരുന്നു ഇത്രയും നേരം ഭാമ വായിട്ടലച്ചത്......            ഇവളെ ഇന്ന് ഞാൻ..അവൾ പറഞ്ഞു പറഞ്ഞു മഹിയിലേക്ക് എത്തുന്നതറിഞ്ഞതും ദേഷ്യം കൊണ്ട് അവന്റെ മുഖം വിറച്ചു... അത് വരെ കണ്ണുകൾ മിററിൽ ആണെങ്കിൽ കൂടി അവളുടെ സംസാരം കേട്ടു കൊണ്ട് ഇരിക്കുവായിരുന്നു അവൻ . എടി...മഹി അവൾക്ക് നേരെ തിരിഞ്ഞു..... നിന്റെ തന്ത ആ തമിഴൻ വാങ്ങി ഇട്ടാട്ടൊണ്ടോടി നിനക്ക് സ്റ്റോപ്പിൽ നിർത്താൻ ബസ്....... ഇതേ ഈ മഹിടെ ബസ് ആ... വേണോങ്കിൽ ഇവിടെ ഇറങ്ങി അങ്ങോട്ട്‌ നടന്നു പോടീ.......  നാക്കു  വായിൽ കിടക്കണം അല്ലാതെ എപ്പോളും പട്ടി മോങ്ങുന്ന പോലെ ഇങ്ങനെ മോങ്ങിക്കൊണ്ട് ഇരുന്ന നിന്നെ സ്റ്റോപ്പിൽ പോയട്ട് ബസിൽ കെറ്റണോ എന്ന് തന്നെ ഞാൻ ചിന്തിക്കേണ്ടി വരും...                  മഹിയുടെ വായിൽ നിന്നും അത്രയും കേട്ടതും അവളുടെ കണ്ണുകൾ കലങ്ങി ..എന്നാൽ അതൊന്നും വകവെക്കാതെ ദേഷ്യത്തിൽ ഡോർ തുറന്നു അവൾ വെളിയിലേക്ക് ഇറങ്ങിയിരുന്നു..... സ്ഥിരം ആ ബസിൽ പോകുന്നവർക്കൊക്കെയും ഈ കാഴ്ച ശീലമായിരുന്നു.......എന്നാൽ ആദ്യം കാണുന്നവരൊക്കെയും അവരെ അന്യ ഗ്രഹ ജീവികളെ പോലെ രണ്ടാളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു....              സ്നേഹെ ..... മോളെ... ഈ കലിപ്പന്റെ കാ‍ന്താരി ആകാനാണോ ഇന്ന് അങ്ങേരോട് സ്നേഹം തുറന്നു പറയാണോന്നു നി പറഞ്ഞത്.... സ്കൂൾ യൂണിഫോം ഇൽ നിന്ന ഒരു പെൺകുട്ടിയുടെ സംസാരം ആയിരുന്നു അത് ... കൂട്ടത്തിൽ നിന്ന പെൺകുട്ടികൾ മഹിയെ ഹീറോ ആയി കണ്ടു.....എന്നാൽ ഭാമ അവനെ പറ്റാവുന്ന അത്രയും പ്രാകി ആണ് മുന്നോട്ടു നടന്നത്.... ഭാമ ഡിഗ്രി കഴിഞ്ഞു നേരെ  ടൗണിൽ ഉള്ള ഒരു തുണികടയിൽ ജോലിക്ക് കയറി....മഹിയുടെ അച്ഛന്റെ അനിയൻ വഴിയാണ് അവൾക്കവിടെ ജോലി കിട്ടിയത്.....                  അച്ഛനും അമ്മയും രണ്ട് വഴിക്കു പിരിഞ്ഞതോടെ ഒറ്റപെട്ടു പോയ ബാല്യം ആയിരുന്നു അവന്റേത്....... നഷ്ടങ്ങൾ മാത്രം കൂട്ടിനുള്ള അവനെ ഒരു മകനായി തന്നെ ആയിരുന്നു അവന്റെ ചെറിയച്ഛൻ കണ്ടത്....... തന്റെ മകന് വേണ്ടതെല്ലാം അവന്റെ പേരിൽ എഴുതി വെച്ചു സ്വന്തം ഇഷ്ടങ്ങൾ നോക്കി രണ്ട് പേരും രണ്ട് വഴിക്കു പിരിഞ്ഞു... മകൻ ബാധ്യത ആണെന്ന് തോന്നി തുടങ്ങിയ അവർക്കു അവന്റെ ചെറിയച്ഛൻ ഒരു ശെരി ആയിരുന്നു.... ഒറ്റാം തടി ആയിരുന്ന അയാൾ മകനെ പോലെ അവനെ വളർത്തി ...എന്നും രാത്രിയിൽ നാലുകാലിൽ വരുന്ന ചെറിയച്ഛനെ  കാണും തോറും അവന്റെ ഉള്ളിലെ വിഷമങ്ങൾ പൊന്തിവരുമെങ്കിലും.... ആ വിഷമങ്ങളെ തുടച്ചു നീക്കിട്ടെ അവർ ഉറങ്ങാറുള്ളായിരുന്നു....ഒരു സഹായത്തിനു എന്നോണം കൂടിയതാണ് ഭാമേടെ അമ്മ.... മഹിക്ക് സ്വന്തം അമ്മയെ പോലെ ആയിരുന്നു.....എന്നാൽ മഹി വന്നതിൽ പിന്നേ തന്നോടുള്ള ഇഷ്ടം കുറഞ്ഞു പോകുമോ എന്നാ കോംപ്ലക്സ് ആയിരുന്നു ഭായുടെ ഉള്ളിൽ... വെറും 13 വയസു മാത്രം ഉള്ള  അവനു പോകെ പോകെ  അവൾക്ക് തന്നോട് ദേഷ്യം ആണുള്ളത് എന്ന തിരിച്ചറിവിൽ എത്തിയിരുന്നു... എന്നാൽ ആദ്യമൊന്നും അവനത് കാര്യമാക്കി ഇല്ല.... പക്ഷെ സ്കൂളിൽ വെച്ചും കൂട്ടുകാരുടെ മുന്നിൽ വെച്ചും അവസരം കിട്ടുമ്പോൾ ഒക്കെ അവൾ കളിയാക്കുന്നത് മഹിയുടെ ഉള്ളിൽ പകയുടെ വിത്തുകൾ പാകി..... വളരും തോറും അത് കൂടിയട്ടെ ഒള്ളു.... എപ്പോൾ തമ്മിൽ കണ്ടാലും വായിൽ വരുന്നതൊക്കെയും രണ്ടും വിളിച്ചു കൂവും...ചെറിയച്ഛൻ ഇപ്പോൾ കുടി ഒക്കെ നിർത്തി.... എന്നാലും ഇടയ്ക്കു രണ്ടാളുടെയും പാട്ട് ഉച്ചത്തിൽ കേൾക്കുന്നത് കാണാം.. #📙 നോവൽ #നോവൽ ഇനി ഭാമയിലേക്ക് വരികയാണെങ്കിൽ..... അച്ഛൻ തമിഴനും അമ്മ മലയാളിയും... ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു... എന്നാൽ അവൾക്കു ഒരു വയസു ആയതും അയാൾ ഉപേക്ഷിച്ചു പോയി... ഇപ്പൊ വേറെ ഭാര്യ മക്കൾ അവർക്കൊപ്പം കുടുംബ ജീവിതം നയിക്കുന്നു... മഹിയുടെ വീട്ടിൽ അമ്മയെ ജോലിക്ക് വിടില്ല എന്ന വാശിയാണ് ഡിഗ്രി കഴിഞ്ഞതും അവൾ ഒരു കടയിൽ ജോലിക്ക് കയറിത്... എന്നാൽ മല്ലിക അവിടുത്തെ ജോലി നിർത്താൻ ഉദ്ദേശിക്കുന്നില്ലായിരുന്നു.... അതിന്റെ വഴക്ക് ആണ് ആദ്യം കേട്ടത്.... ഒന്ന് പറഞ്ഞു രണ്ടായി പിന്നെ മഹിയെ ഭാമ പറഞ്ഞതും അമ്മ അവളെ തല്ലി...    💜💜 പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb ( തുടരണോ... നിങ്ങൾ പറ...സപ്പോർട്ട് ഇല്ലങ്കിൽ നിർത്തിയേക്കാം.... )
📙 നോവൽ - @ೇ೧೧೧@ (కడ @ೇ೧೧೧@ (కడ - ShareChat

More like this