ShareChat
click to see wallet page
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜 പാർട്ട്‌ -9 ഡാ വേണ്ടായിരുന്നെടാ..... ആ തിരക്കേറിയ റോഡിലൂടെ രാത്രി  ബൈക്ക് മുന്നോട്ടു പോകുമ്പോൾ അനൂപിനോടായി അവൻ പറഞ്ഞു... എന്ത് വേണ്ടായിരുന്നു എന്ന്....ഇന്ദ്രന്റെ ദേഹത്തേക്ക് ചാരി കിടന്നു കൊണ്ട് ആണ് അനൂപ് ചോദിക്കുന്നത്... അവളെ കാണാൻ പോകണ്ടായിരുന്നടാ... അതെന്താ.... മുത്തശ്ശി കണ്ടെടാ എന്നെ.... ഇന്ദ്രൻ പറയുമ്പോൾ അനൂപ് ഞെട്ടി എണീറ്റു... എപ്പോ... ഹോസ്പിറ്റലിൽ വെച്ച്.... ഒന്നും പറഞ്ഞില്ല... പക്ഷെ മുത്തശ്ശി കണ്ടതിൽ അല്ലടാ... അവൾ അറിഞ്ഞു അതാണ്‌..... ശോ.... അറിയേണ്ടാരുന്നു അല്ലിയോടാ.. അനൂപ് പറയുമ്പോൾ ഇന്ദ്രൻ ഒന്ന് ചിരിച്ചു.... നി ഉറങ്ങിക്കോട അനൂപേ.. ഇന്ദ്രൻ പറയുമ്പോൾ അനൂപ് അവനെ ചുറ്റി പിടിച്ചു കിടന്നു....    നേരെ അവർ തന്റെ വീട്ടിലേക്കാണ് പോയത്..... അന്ന് അനൂപ് ഇന്ദ്രന്റെ വീട്ടിൽ ആണ് കിടന്നു ഉറങ്ങിയത്..... ഈ കോലത്തിൽ അവന്റെ വീട്ടിലേക്കു കൊണ്ട് വിടണ്ട എന്ന് ഇന്ദ്രനും കരുതി.... റൂമിലേക്ക്‌ കയറി ബെഡിലേക്ക് വീഴുമ്പോൾ ഉള്ളിൽ കണ്ണുനീർ ഒളിപ്പിക്കാൻ ശ്രെമിച്ചു പരാജയപ്പെട്ടവളുടെ മുഖം ആയിരുന്നു.. പാവം പെണ്ണ്..... പറഞ്ഞതും ഉറങ്ങിയതും ഒരുമിച്ചു ആയിരുന്നു അവൻ.... രാവിലെ എണീക്കുമ്പോൾ അനൂപ് ബെഡിൽ തന്നെ ഉണ്ട്.. അവനെയും ഒന്ന് പുതപ്പിച്ചു കൊടുത്ത് ഇന്ദ്രൻ വെളിയിലേക്ക് ഇറങ്ങി... പല്ലും തേച്ചു മുഖവും കഴുകി... കുളിച്ചു ഇറങ്ങി തോർത്തും ഉടുത്തു അവൻ അകത്തേക്ക് വന്നു... അപ്പോളും അനൂപ് നല്ല ഉറക്കം ആണ്... അലമാരയിൽ നിന്നും ഷർട്ട്‌ എടുത്തതും ഇന്ദ്രൻ കണ്ണുകൾ അമർത്തി അടച്ചു പോയി.... തല വെട്ടി പൊളിയുന്ന വേദന... ഇതിപ്പോ കുറച്ചു ദിവസം കൊണ്ട് ഉണ്ട്.... അതെങ്ങനെയാ അത് പോലെ അല്ലെ കഴിഞ്ഞ ദിവസം കുടിച്ചത്.... മിക്കവാറും ഈ കുടി കാരണം ആവും.... ഷർട്ടിന്റെ ബട്ടൺ ഓരോന്നും ഇടുമ്പോൾ അവൻ ഓർത്തു....  റൂമിനു വെളിയിലേക്ക് ഇറങ്ങി അടുക്കളയിലേക്ക് നടന്നു..കടുപ്പം കുറച്ചു ഒരു കട്ടൻ ഇട്ടു കുടിച്ചു.... മുന്നിൽ ഇരിക്കുന്ന ഗ്ലാസ്സ് എടുക്കാൻ പാവിച്ചതും കണ്ണിനു ഒരു മങ്ങൽ പോലെ തോന്നി അവന്... ഓ ഇത് എന്താണ്..... കണ്ണും അടിച്ചു പോയോ കോപ്പ്.... ഡാ.... ആലോചിച്ചു നിൽക്കുന്നതിനു മുൻപ് അനൂപിന്റെ വിളി വന്നു... ഇന്ദ്രൻ തിരിഞ്ഞു ഒരു ഗ്ലാസ്‌ കട്ടൻ അവനും എടുത്തു കൊടുത്തു.... എടാ ഇന്നലെ അടിച്ച ബ്രാൻഡ് ഇനി വേണ്ടാട്ടോ..ഇന്ദ്രൻ പറഞ്ഞതും അനൂപ് സംശയത്തോടെ അവനെ നോക്കി.. മം.... എന്തെ.... ആദ്യത്തെ സിപ് എടുത്തു കൊണ്ട് അനൂപ് ചോദിച്ചു.... അറിയില്ലെടാ... ഒടുക്കത്തെ തലവേദന... പോരാത്തേന് കണ്ണിനും ഒരു മങ്ങൽ...ഇന്ദ്രൻ പറയുമ്പോൾ അനൂപ് ചിരിച്ചു.... പോയി ഒരു ഡോക്ടറെ കാണെടാ.....അനൂപ് പറഞ്ഞതും ഇന്ദ്രൻ തലയാട്ടി... ഡാ ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു... എന്ത്...... ഇന്ദ്രൻ സംശയത്തോടെ അവനെ നോക്കി.... നീയും ഞാനും ആ കൊച്ചു ഇല്ലേ പാറു അവളെ കാണാൻ പോയെന്നു..... അനൂപ് ചിരിച്ചു. കൊണ്ട് പറയുമ്പോൾ ഒരു ഭാവഭേദവുമില്ലാതെ ഇന്ദ്രൻ നിൽക്കുന്നു. . നി എന്താടാ ഞെട്ടുന്നില്ലേ..... (അനൂപ് ) അതിനു നടന്ന കാര്യത്തിന് ഞാൻ എന്തിനു ഞെട്ടണം.... ഇന്ദ്രൻ ചോദിക്കുമ്പോൾ അനൂപ് അൽപ നേരം വായും തുറന്നു നിന്നു പോയി... അപ്പോഴേക്കും ഇന്ദ്രൻ ഹാളിൽ എത്തി ടീവി ഓൺ ചെയ്‌തു അതിന്റെ മുന്നിൽ ഇരുന്നു..... അനൂപ് അവന് അടുത്തേക്ക് ചെന്നിരുന്നു.... അളിയാ നി തന്നെ ആണോ ഈ പറയുന്നത്..... അനൂപ് ചോദിച്ചതും ഇന്ദ്രൻ ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി.... അനൂപ് ഒന്ന് തലയാട്ടി എണീറ്റ് അവിടെ നിന്നും പോയി..... 💜💜       ഡോക്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ പാറു മുത്തശ്ശിയെ നോക്കി.... അവൾ കണ്ണടച്ച് കാണിച്ചു... ഇന്നും കൂടി ഇവിടെ കിടക്ക് വൈഷ്ണവി നാളെ പോയാൽ പോരെ.... എന്റെ പൊന്നു ഡോക്ടർ...ഇവിടെ കിടക്ക് കിടക്കെന്നു പറയുമ്പോൾ ചുമ്മാ അങ്ങ് പറ്റുമോ... ഇപ്പൊ തന്നെ ബില്ല് എത്ര വരുമെന്ന് ഉള്ള ടെൻഷൻ വേറെ... സ്വന്തം വീട് പോലെ എത്ര ദിവസം വേണേലും ഇവിടെ കിടക്കാൻ പറ്റുമോ.. കയ്യിൽ അതിനുള്ള തുട്ട് കൂടി വേണ്ടയോ... അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും ഡോക്ടർ ചിരിച്ചു പോയി.... ഓക്കേ... പക്ഷെ ഞാൻ എഴുതി തരുന്ന മരുന്ന് കഴിക്കണം കേട്ടോ... അത് കഴിക്കാം.... അവൾ ഉറപ്പ് കൊടുത്തു.... മുത്തശ്ശിടെ കയ്യും പിടിച്ചു അവൾ വെളിയിലേക്ക് ഇറങ്ങി പോകുന്നതും നോക്കി ആ ഡോക്ടർ ഇരുന്നു.... തിരക്കുകൾക്ക് ഇടയിൽ അടുത്ത പേഷ്യന്റ് നെ അകത്തേക്ക് കടത്തി വിട്ടിരുന്നു..... ഓട്ടോയിലേക്ക് രണ്ടാളും കയറി.... വീട്ടിൽ എത്തിയതും മുത്തശ്ശി കയ്യിൽ ഉണ്ടായിരുന്ന പൈസ ഓട്ടോകാരനു കൊടുത്തു കൊണ്ട് വാതിൽ തുറന്നു അപ്പോളേക്കും പാറു ഉള്ളിലേക്ക് കയറിയിരുന്നു... വന്നപ്പോഴേ ബെഡിലേക്ക് വീണവൾ... ഡോക്ടറിനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഉള്ളിൽ അവൾക്ക് വയ്യഴിമ ഉണ്ട്..... മുത്തശ്ശി അവൾ വിളിച്ചതും അവർ മുറിക്ക് അരുകിൽ എത്തി... എന്താ പാറു... മുത്തശ്ശി എന്റെ അടുത്ത ഇത്തിരി നേരം കിടക്കുമോ.... അവളുടെ നിഷ്കളങ്ക മായ ചോദ്യം കേട്ടതും. ഒന്നും മിണ്ടാതെ മുത്തശ്ശി വന്നു അവൾക്കരുകിൽ കിടന്നു... അങ്ങോട്ടേക്കുള്ള ജനൽ അരുകിൽ നിൽക്കുകയായിരുന്നു ശ്രീമോൾ... തോളത്തു ഒരു അടി വീണതും അവൾ തിരിഞ്ഞു നോക്കി.... അമ്മ..... അവൾ തോളൊന്നു തിരുമ്മി പോയി... എന്താടി അങ്ങോട്ട്‌ നോക്കി നിന്നു അങ്ങേർക്കുള്ള അടുത്ത അടി വാങ്ങി കൊടുക്കുന്നത് എങ്ങനെ ആണെന്ന് ആലോചിക്കുവാണോ നി.... ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. ഇനി നി ആ പെണ്ണിന്റെ പിറകെ എങ്ങാനം നടക്കുന്ന കണ്ടാൽ കൊല്ലും നിന്നെ ഞാൻ ... അവൾ എങ്ങനെ പോയാലും അത് നിന്നെ ബാധിക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത് മനസ്സിലായല്ലോ നിനക്ക്... അവർ ദേഷ്യത്തിൽ ചോദിക്കുമ്പോൾ ശ്രീമോൾ തലയാട്ടി... അവൾക്ക് ദേഷ്യവും വിഷമവും ഒക്കെ തോന്നി പോയി... 💜💜 ടീവിയിൽ  പറക്കും തളിക സിനിമയും കണ്ട് ഇരിക്കുമ്പോൾ ആണ് ഇന്ദ്രന്റെ ഫോൺ ബെൽ അടിച്ചത്.. ഫോൺ എടുത്തു നോക്കുമ്പോൾ അമ്മ കാളിങ്..... അനൂപിനെ ഒന്ന് നോക്കിക്കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി... അലക്കു കല്ലിന്റെ മുകളിൽ കയറി ഇരുന്നു കൊണ്ട് കാൾ അറ്റൻഡ് ചെയ്യ്തു...   കണ്ണാ മോനെ...... അവർ ഏറെ വേദനയോടെ വിളിക്കുമ്പോൾ അവനൊന്നു മൂളുക മാത്രം ചെയ്യ്തു.. അമ്മയോട് ദേഷ്യം ആണോ നിനക്ക്.... എനിക്ക് എന്തിനാണമ്മ ദേഷ്യം.... എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല..... പിന്നെ എന്താടാ ഞങ്ങളെ ഒന്നും വിളിക്കുക പോലും ചെയ്യാതെ വല്ല നാട്ടിലും പോയി കിടക്കുന്നത്... വന്നൂടെ നിനക്ക്....... വരണമെന്ന് എനിക്കും കൂടി തോന്നണ്ടേ അമ്മേ.... ""അച്ഛൻ"" അവൻ ചോദിക്കാൻ മടിച്ചാണ് ചോദിക്കുന്നത് പോലും.... ഞാൻ അതിനും കൂടിയ കണ്ണാ ഇപ്പൊ വിളിച്ചത്... അറിയാല്ലോ അച്ഛന്റെ 60 ആം പിറന്നാൾ ആണ്.... ഇവിടെ ബന്ധുക്കൾക്കെല്ലാം അത് ആഘോഷിക്കണം  എന്ന് പറഞ്ഞു ബഹളം വെക്കുവാ.. ഒടുക്കം ഞാനാ പറഞ്ഞത് അങ്ങനെ ആവട്ടെ എന്ന്.... അച്ഛന് നിന്നെയും കാണണം എന്ന് പറഞ്ഞു.... വഴക്കും ദേഷ്യവും ഒക്കെ മാറ്റി വെച്ച് എന്റെ കുട്ടി വരണം... അച്ഛന് അത് ഒരു ആശ്വാസം ആകുമെങ്കിൽ അത് അല്ലേടാ നല്ലത്.... ഇന്ദ്രൻ കുറച്ചു നേരം ഒന്നും മിണ്ടി ഇല്ല... പഴയത് ഓരോന്നും ഓർത്തതും അവന്റെ കണ്ണുകൾ നിറഞ്ഞു..... ഞാൻ വരാം.... അവനത് പറയുമ്പോൾ ഏറെ സന്തോഷത്തോടെ ആ അമ്മ അവനോടു സംസാരിച്ചു...   കാൾ കട്ട്‌ ചെയ്യ്തു അകത്തേക്ക് വരുമ്പോൾ അനൂപ് പോകാൻ റെഡി ആയി നിൽക്കുന്നു... ഇന്ദ്രനോട് യാത്ര പറഞ്ഞു ഇറങ്ങാൻ പാവിച്ചതും അനൂപിനെ ഇന്ദ്രൻ വിളിച്ചു... എന്താടാ.... എടാ ഞാൻ ഒരാഴ്ച ഇവിടെ കാണില്ല നാട്ടിലേക്ക് ഒന്ന് പോകണം.. അമ്മയാ വിളിച്ചത്.. അവിടെ ചെറിയൊരു ഫങ്ക്ഷൻ... അച്ഛന്റെ പിറന്നാൾ... ഈ വെട്ടം ഞാൻ അവിടെ കാണണമെന്ന് അച്ഛന് ഒരേ വാശി... പോകാമെന്നു തോന്നി അതാ.... അതിനെന്താടാ പോയിട്ട് വാ... ഒന്നാതെ പ്രായം ഉള്ള ആളുകൾ അല്ലെ...അവർ പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് എത്രനാൾ നി പോകും.... പോയിട്ട് വാ... ചിരിയോടെ അനൂപ് അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... ഇന്ദ്രനും ചിരിയോടെ അനൂപിനെ യാത്ര ആക്കി.... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 രാത്രിയിൽ  കണ്ണ് തുറന്നു വെച്ച് കിടക്കുന്നവളുടെ നെറുകിൽ മുത്തശ്ശി ഒന്ന് തലോടി.... എന്ത് പറ്റി... എന്തുവാ എന്റെ കുട്ടി ആലോചിച്ചു കൂട്ടുന്നത്.... അവർ ചോദിക്കുമ്പോൾ അവളൊന്നു ചിരിച്ചു..   മുത്തശ്ശിക്ക് പേടി ഉണ്ടോ ഞാൻ ഇന്ദ്രേട്ടനെ സ്നേഹിച്ചു അമ്മയുടെ കൂട്ട് ഒളിച്ചോടി പോകും എന്ന്..... ആ പന്ന നാറി പറഞ്ഞത് കെട്ട് എന്റെ മോളെ മുത്തശ്ശി സംശയിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്.... എനിക്ക് മറ്റാരേക്കാളും വിശ്വാസം ആണ് എന്റെ മോളെ........ ഇനി നാളെ നിനക്ക് ഇന്ദ്രനോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായാൽ പോലും മുത്തശ്ശി എതിര് നിൽക്കില്ല.. എന്താണെന്നോ..എന്റെ മകൻ ശ്രീധരന് ആദ്യമായി രണ്ടു പൊട്ടിച്ചവൻ അല്ലെ അവൻ.. ഉശിരുള്ള പയ്യനാ...മറ്റുള്ളവരുടെ സങ്കടം കണ്ട് വിഷമിക്കുന്നവനാ അവൻ...എന്റെ കുട്ടിക്ക് അവനോടു ഇഷ്ടം ഉണ്ടങ്കിൽ ഈ മുത്തശ്ശി മുന്നിൽ നില്കും. ബെസ്റ്റ്.. പ്രേമവും പറഞ്ഞു അങ്ങോട്ട്‌ ചെന്നാൽ മതി അങ്ങേരു കാലേ വാരി നിലത്തു അടിക്കും ശ്രീമോൾടെ അവസ്ഥ കണ്ടില്ലേ.. എല്ലാവരുടെയും കയ്യിൽ നിന്ന് കിട്ടിയെന്നല്ലേ അപ്പുവേട്ടൻ പറഞ്ഞത്... ശ്രീമോളോട് ഞാൻ പറഞ്ഞിട്ടുള്ളതാ ആ ധന്യ ബസിലെ ഡ്രൈവർ ആള് ശെരിയല്ലെന്നു പക്ഷെ അവളൊണ്ടോ കേൾക്കുന്നത്...... അവള് പറയുന്നത് ഇപ്പോൾ അല്ലെ ഇതൊക്കെ പറ്റു എന്നാ... വെറുതെ അവളുടെ കാര്യത്തിൽ ഇടപെട്ടു ഞാൻ എന്തിനാ മുത്തശ്ശി സ്വയം കുഴി തോണ്ടുന്നത് എന്ന് ഓർത്തു പോയി.. എങ്കിലും അപ്പുവേട്ടന് ഒരു സൂചന ഞാൻ കൊടുത്തിരുന്നു... മുത്തശ്ശി എല്ലാം കേട്ട് കൊണ്ട് ഇരുന്നു... അടുത്ത എക്സാം മറ്റെന്നാളാ... ഈ കയ്യിലെയും മുഖത്തെയും ഒക്കെ പാട് അങ്ങ് മാറിയാൽ മതിയായിരുന്നു..... ദേ മുത്തശ്ശി ടീച്ചേർസ് ഫ്രെണ്ട്സ് ഒക്കെ ചോദിക്കുവാണേൽ ഞാൻ ഉള്ളത് തുറന്നു പറയും കേട്ടോ... ഇല്ലങ്കിൽ അവൾ കള്ളം പറഞ്ഞു നടന്നു എന്നെ നാറ്റും... അത്രയും പറഞ്ഞു കഴുത്തു വഴി പുതപ്പും ചൂടി അവൾ കിടന്നു..... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 മുത്തശ്ശിക്ക് നല്ലത് പോലെ അറിയാം അവളുടെ ഉള്ളിലെ വിഷമം.... കൊച്ച് പെൺകുട്ടി ആണ്... ഈ പ്രായത്തിൽ തന്നെ അവൾ എന്തോരം മനസ് വിഷമിപ്പിക്കുന്നു... അവർ അടുക്കളയിലേക്ക് നടന്നു... ഉച്ചക്ക് എന്താണോ അത് തന്നെയാണ് രാത്രിയിലേക്കും.... അവർ രണ്ടു പ്ലേറ്റിൽ ആയി ചോറ് വിളമ്പി.... തേങ്ങ അരച്ച തീയലും അച്ചാറും പപ്പടവും അവൾക്കത് മതി.... ഇഷ്ടപ്പെട്ട ആഹാരം പോലും തനിക്ക് അവൾക്ക് മേടിച്ചു കൊടുക്കാൻ ചിലപ്പോ പറ്റാറില്ല.... മുന്നോട്ടുള്ള അവളുടെ പഠിത്തം അതെ ഉള്ളൂ തന്റെ മുന്നിൽ...... അവളുടെ അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് വക്കിൽ സാറും സാറിന്റെ ഭാര്യയും കൂടി ഇവിടെ വന്നു..... ഒരു തുക തനിക്ക് തരാൻ പാവിച്ചു... എന്നാൽ ഞാൻ അത് സമ്മതിച്ചില്ല... കാരണം എന്റെ മരുമകൾ തന്നെ ആയിരുന്നു... പാറു മോൾടെ പേരിൽ ഇട്ടാൽ മതിയെന്നും അവൾക്കു പതിനെട്ടു വയസാകുമ്പോൾ അവടെ പഠിത്തതിന് വേണ്ടി അത് ഉപകരിക്കണം എന്നും താൻ അവരോടു പറഞ്ഞു.... അവർ അത് അനുസരിച്ചു.... ഇടക്കൊക്കെ അവർ വരാറുണ്ട് പാറു മോളെ കാണാൻ.. വരുമ്പോൾ കൈ നിറയെ ഓരോന്നും കൊണ്ട് ആണ് സാറും മേടവും അവളെ കാണാൻ വരുന്നത്.... പാറുന്റെ അച്ഛൻ സേതു..... മരുമകൻ അല്ല മകൻ തന്നെ ആയിരുന്നു എനിക്ക് അവൻ... ഇപ്പോളും തങ്ങളെ വിട്ടു പോയി എന്ന വിശ്വസിക്കാൻ പറ്റുന്നില്ല.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ... എന്റെ കുട്ടി ഉണ്ടായിരുന്നേൽ പാറുവിനു ഇന്ന് ഈ ഗതി വരില്ലായിരുന്നു... ശ്രീധരൻ ജീവിക്കുന്നതിലും എത്രയോ നന്നായി സേതു തന്റെ മകളെയും കൊണ്ട് ജീവിച്ചേനെ.... അവർ ഒഴുകി വന്ന കണ്ണുനീർ ചുക്കി ചുളിഞ്ഞ ആ കയ്യാലേ തുടച്ചു നീക്കി.... പാറുട്ടി... അവർ അവൾക്കടുത്തു ഇരുന്നു വിളിച്ചു..... ഉറക്കത്തിൽ തന്നെ എങ്ങനെ ഒക്കെയോ എണീറ്റു ഇരുന്നു... മുത്തശ്ശി അവൾക്ക് ചോറ് വാരി വായിൽ വെച്ചു കൊടുത്തു.... അവൾക്ക് ഒരുപാട് ഇഷ്ടമാണ് മുത്തശ്ശി ഇങ്ങനേ വാരി കൊടുക്കുന്നത്..... വയർ നിറയെ കഴിച്ചു കൊണ്ട് അവൾ ഉമ്മറത്ത് വന്നിരുന്നു.. കഴിച്ചിട്ട് ഉടനെ കിടക്കരുത് എന്നാണ് മുത്തശ്ശി പറയുന്നത്.... മുത്തശ്ശിയുടെ കാലിൽ കുഴമ്പ് പുരട്ടി കൊടുക്കുകയാണവൾ......              വഴി വക്കിൽ ഇരുട്ടിൽ ആരോ തങ്ങളെ നോക്കി നിൽക്കുന്നത് കണ്ടതും അവളൊന്നു ഭയന്നു.... മുത്തശ്ശി.. അവിടെ ആരെങ്കിലും നിൽപ്പുണ്ടോ എന്ന് ഒന്ന് നോക്കിയേ.....ഇരുട്ടിൽ ഒരു രൂപം നിൽക്കുന്നത് പോലെ തോന്നിയത് പാറു അല്പം പേടിയോടെ മുത്തശ്ശിയോട് പറഞ്ഞു... ഒന്നാതെ ഇവിടെ ഞാനും മുത്തശ്ശിയും മാത്രേ ഉള്ളന്നു നാട്ടിലെ പുൽക്കോടിക്ക് പോലും അറിയാം.... ശെരിയാണ് അവിടെ ആരോ നിൽപ്പുണ്ട്... ആ രൂപം മുന്നിലേക്ക്‌ നടക്കുന്നു.... അതെ അത് ഇങ്ങോട്ടേക്കു വരുവാ... മുത്തശ്ശി അവൾ പറഞ്ഞിടത്തേക്ക് നോക്കി... ശരിയാണ് അവിടെ ആരോ നിൽപ്പുണ്ട് അവർക്ക് ഭയം തോന്നി.. ഇരുന്നിടത്തു നിന്നും എണീറ്റു... ടോർച്ച് എടുത്തു അങ്ങോട്ടേക്ക് അടിച്ചു.. ആരാ... ആരാ അവിടെ...... ആരായാലും മുന്നിലേക്ക്‌ വരൂ..... മുത്തശ്ശി അൽപ്പം ദേഷ്യത്തിൽ പറഞ്ഞതും ഇരുട്ടിൽ നിന്നവൻ മുന്നിലേക്ക്‌ വന്നു..... ഇന്ദ്രൻ... അവൾ അതിശയത്തിൽ അവനെ നോക്കി... എന്താ കുട്ടിയെ എന്തിനാ ഈ ഇരുട്ടത്ത് നീ അവിടെ വന്നു നിന്നത്.... മുത്തശ്ശി ആകുലതയോടെ ചോദിച്ചു.... അത്... ഇന്ദ്രൻ ഒന്ന് പരുങ്ങി.... എന്താ കുട്ടിയെ പറയ് നി.... മുത്തശ്ശി വീണ്ടും ചോദിച്ചതും അവൻ പറഞ്ഞു തുടങ്ങി... മുത്തശ്ശി ഹോസ്പിറ്റലിൽ അങ്ങനെ കയറി വരണോന്നു ഒന്നും വിചാരിച്ചത് അല്ല.. എന്റെ പേരും പറഞ്ഞാണ് അയാൾ ഇവളെ അടിച്ചത് എന്ന് ഓർത്തപ്പോ സഹിച്ചില്ല... അങ്ങനെ പറ്റി പോയതാ... മുത്തശ്ശി എന്നോട് ക്ഷമിക്കണം.. എന്തോ ബോധത്തോടെ ഇത് വന്നു പറയണം എന്ന് തോന്നി..... അതൊന്നും സാരമില്ല കുട്ടി.... മുത്തശ്ശി പറഞ്ഞതും അവനൊരു ആശ്വാസം തോന്നി പോയി....             പിന്നെ... ഇപ്പൊ ഞാൻ ഇങ്ങോട്ട് വന്നത് മറ്റൊരു കാര്യം പറയാനാ...ഞാൻ ഇവിടെ കാണില്ല കുറച്ചു നാൾ... നാട്ടിൽ പോകുവാ..... അപ്പൊ നിങ്ങളെ ഒന്ന് കണ്ടിട്ട് പോകാമെന്നു തോന്നി.. അതാ വന്നത്.... പെട്ടെന്ന് എന്തെ പോകുന്നത്....( മുത്തശ്ശി) അമ്മ വിളിച്ചിരുന്നു.. ചെല്ലാൻ പറഞ്ഞു.... അവൻ കൂടുതൽ ഒന്നും പറഞ്ഞതുമില്ല.. മുത്തശ്ശി ഒട്ടു ചോദിച്ചതുമില്ല...       മോൻ ഇനി വരില്ലേ ഇങ്ങോട്ട്.... മുത്തശ്ശി... കുറച്ചു നാൾ എന്റെ നാട്ടിൽ പോകുന്നു.. ഉടനെ വരും.. എന്റെ വീടും നാടും ഒക്കെ ഇതല്ലേ... പിന്നെ ഇന്ദ്രൻ എന്തേലും ഒന്ന് ആയി തീർന്നിട്ടുണ്ടങ്കിൽ അത് ഈ നാട്ടിൽ വന്നു കഴിഞ്ഞതിനു ശേഷം ആണ്... ഏറി പോയാൽ രണ്ടാഴ്ച അതിനുള്ളിൽ ഞാൻ ഇങ്ങു വരും... അപ്പൊ അത് വരെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെയോ... ( മുത്തശ്ശി ) അനൂപ് നോക്കിക്കോളും... എന്നാൽ ശെരി ഇറങ്ങുവാണെ.. അത്രയും പറഞ്ഞവൻ ബൈക്കിൽ ചെന്നു കയറി... ആ മുത്തശ്ശിയുടെ നിൽപ്പ് കണ്ടപ്പോൾ അവനെന്തോ തന്റെ മുത്തശ്ശിയെയും ഓർത്തു പോയി.. തിരികെ ബൈക്കിൽ നിന്നവൻ ഇറങ്ങി അവർക്കടുത്തേക്ക് വന്നു.... വീണ്ടും വരുന്നവനെ മുത്തശ്ശിയും പാറുവും ഒരു പോലെ നോക്കി പോയി.... എന്താ കുട്ടിയെ... മുത്തശ്ശി ചോദിക്കുമ്പോൾ ഒന്നും പറയാതെ അവൻ പോക്കറ്റിൽ നിന്നും എണ്ണാതെ പോലും കുറച്ചു നോട്ടുകൾ എടുത്തു അവരുടെ കയ്യിൽ പിടിപ്പിച്ചു... എന്താ കുട്ടിയെ ഇത്.. ഇതൊന്നും വേണ്ട.. അവർ അവനെ തിരിച്ചു ഏൽപ്പിക്കാൻ പാവിച്ചു.... മുത്തശ്ശി... മുത്തശ്ശിയുടെ കൊച്ചു മകൻ തന്നാൽ വാങ്ങില്ലേ.... അത് പോലെ കണ്ടാൽ മതി... മുത്തശ്ശിയുടെ കൊച്ച് മകൻ തന്നു.. അവർ കരഞ്ഞു കൊണ്ട് അവന്റെ നെറുകിൽ തലോടി... നന്നായി വരും എന്റെ കുട്ടി.... അവൻ അവരുടെ കണ്ണുനീര് തുടച്ചു... അവൻ അവരെ ചേർത്ത് പിടിച്ചു അകന്നു മാറി...       ഇന്ദ്രൻ നോക്കുമ്പോൾ തന്നെ തന്നെ നോക്കി ഇരിക്കുന്നവളെ കണ്ടു... അവൻ അവൾക്കടുക്കലേക്കു ചെന്നു... പാറുവിന്റെ നെറുകിൽ ഒന്ന് തലോടി... കണ്ണുകൾ ചിമ്മി അടച്ചു കൊണ്ട് അവൻ അവിടെ നിന്നും പോയി...... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜        അനൂപിന്റെ കയ്യിൽ ബൈക്ക് കൊടുത്തിട്ട് ksrtc ബസിൽ ആണ് ഇന്ദ്രൻ ഓടി കയറിയത്.... ഇന്ദ്രന്റെ പാസ്ററ് എന്താണെന്ന് ആ നാട്ടിൽ ഒരാൾക്ക് മാത്രേ അറിയൂ അത് അനൂപിന് ആണ്..... ഡാ എത്തിയിട്ട് വിളിക്കണേ... അനൂപ് ഒരു കുപ്പി വെള്ളം മേടിച്ച് അവന് കൊണ്ട് കൊടുത്തു ... ആട വിളിക്കാം.... അപ്പോളേക്കും ബസ് എടുത്തിരുന്നു.... ഇന്ദ്രൻ കൈ വീശി കാണിച്ചു...... ആ ബസിന്റെ ബോർഡ് അനൂപ് തിരിഞ്ഞു ഒന്ന് നോക്കി... കോട്ടയം......... കണ്ണുകൾ അടച്ചു ഇന്ദ്രൻ ബസിന്റെ സീറ്റിലേക്ക് ചാരി ഇരുന്നു........... കോട്ടയം സ്റ്റാൻഡിൽ എത്തുമ്പോൾ ഫോൺ എടുത്തു അവൻ ആരെയോ വിളിച്ചു...    മറുവശത്തു നിന്നും വന്ന മറുപടി അനുസരിച്ചു അവൻ സ്റ്റാൻഡിൽ നിന്നും ഇറങ്ങി വെളിയിലേക്ക് നടന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ കൂട്ടാൻ അവിടെ രണ്ടു പേര് ഉണ്ടായിരുന്നു.. ചിരിച്ചു കൊണ്ട് അവർക്ക് കൈയും കൊടുത്തു കാറിലേക്ക് ചെന്നു കയറി.....        അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ടങ്കിൽ പോലും ഇന്ദ്രൻ അതിനൊക്കെ ഒന്ന് മൂളുക മാത്രം ചെയ്യ്തു...    എന്റെ ഇന്ദ്ര.. നീ ഇങ്ങനേ താടി ഒക്കെ വളർത്തി.... അതും ഈ കോലത്തിൽ...വിശ്വസിക്കാൻ പറ്റുന്നില്ലടാ.. എത്ര നാളുകൾ ആയി എന്നറിയാമോ നമ്മൾ കണ്ടിട്ട്..    ഓർമ്മ ഉണ്ട്... രണ്ടു വർഷവും 5 മാസവും കറക്റ്റ് അല്ലെ.. ഇന്ദ്രന്റെ ശബ്ദം പോലും വെത്യാസം... പഴയ ഇന്ദ്രൻ ആയിരുന്നെങ്കിൽ തങ്ങളോട് മിണ്ടിയും അടി ഇട്ടും വേറെ തന്നെ ഒരു വൈബ് ആയിരുന്നു.. ഇതിപ്പോൾ അവൻ മിണ്ടുന്നതു പോലും എണ്ണി എണ്ണിയാണ്... നിനക്ക് ഇപ്പോളും വല്യച്ഛനൊട് ദേഷ്യമാണോ കണ്ണാ... കൂടെ ഉണ്ടായിരുന്നവളുടെയാണ് ആ ചോദ്യം... എനിക്ക് ആരോടും ദേഷ്യമില്ല.. പിന്നെ അമ്മ വിളിച്ചത് കൊണ്ട് മാത്രമാണ് ഇന്നുള്ള തന്റെ ഈ വരവ് പോലും... ഇനി തിരിച്ചു പോകണോ കണ്ണാ.. ഇവിടെ നിന്നു കൂടെ... പറ്റില്ല... ഞാൻ നാട്ടിൽ ഒരുപാട് പേർക്ക് പലിശക്ക് കാശ് കൊടുത്തിട്ടുണ്ട്.. അതൊക്കെ എന്റെ ഫ്രണ്ടിനെ ഏൽപ്പിച്ചിട്ട വന്നത്.. അവൻ ഒറ്റക്ക് അതൊന്നും നോക്കാൻ പറ്റില്ല... അത് കൊണ്ട് രണ്ടു ദിവസത്തിന് ഉള്ളിൽ ഞാൻ തിരികെ പോകും...അവരോട് അങ്ങനെ പറഞ്ഞെങ്കിലും കുറച്ചു നാൾ അമ്മക്ക് ഒപ്പം നിൽക്കാനായി തന്നെ വന്നതാണ് ഇന്ദ്രൻ.... ഫങ്ക്ഷൻ നാളെ അല്ലേ. അവൻ ചോദിച്ചു. അതെ.. നാളെയ...... ആ കാർ പുതിയ മോഡൽ നിർമിച്ച വല്യ ഒരു വീടിന്റെ മുൻപിൽ കൊണ്ട് വന്നു... ഹോൺ അടിച്ചതും സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു.... ...ആ കാർ ഉള്ളിലേക്ക് കടന്നു പോകുമ്പോൾ സെക്യൂരിറ്റി കാറിനുള്ളിലേക്ക് സംശയത്തോടെ നോക്കി പോയി... പലപ്പോളും കണ്ടിട്ടുണ്ട് ആ വീട്ടിലെ ഭിത്തിയിൽ ആളുടെ  ഒരുപാട് ഫോട്ടോകൾ.... അപ്പൊ ഇതാണ് സാറിന്റെയും മാഡത്തിന്റെയും മകൻ... പക്ഷെ ഒരാൾ കൂടി ഉണ്ടല്ലോ.. ആൾ എവിടെയാ... അയാൾ ഓർത്തു പോയി..... കാറിൽ നിന്നും ഇന്ദ്രൻ വെളിയിലേക്ക് ഇറങ്ങി..... മുന്നിൽ കാണുന്ന വീട്ടിലേക്കു നോക്കി... താൻ ഇവിടെ നിന്നും പോകുമ്പോൾ ഈ വീട് നിന്ന സ്ഥലത്ത് ഒരു നാല് കെട്ട് വീട് ആയിരുന്നു.. അതൊക്കെ പൊളിച്ചു മാറ്റിയിരിക്കുന്നു... കാർ വന്നു നിൽക്കുന്നത് കണ്ടതും ഇന്ദ്രന്റെ അമ്മ വേഗം വെളിയിലേക്ക് ഇറങ്ങി വന്നു..രണ്ടു വർഷങ്ങൾക്കു ഇപ്പുറം ആണ് തന്റെ മകനെ കാണുന്നത്... കണ്ണുകൾ വിടർത്തി അവർ തന്റെ മകനെ നോക്കി... രണ്ടാളുടെയും മിഴികൾ നിറഞ്ഞിരുന്നു.. അവർ അവനെ ചെർത്ത് പിടിച്ചു പൊട്ടി കരഞ്ഞു.....      ഏഹ്ഹ് കരയാതെ..... അവൻ അവരെ ആശ്വസിപ്പിച്ചു.... അമ്മ അവനെയും കൂട്ടി ഉള്ളിൽ ചെല്ലുമ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു തന്റെ അടുക്കലേക്കു വരുന്നയാളെ അവൻ നോക്കി...    പപ്പാ.... അവന്റെ കണ്ണുകൾ അയാളുടെ വലതുകാലിലേക്ക് പോയി... അവൻ പിണക്കം എല്ലാം മറന്നു അയാൾക്ക് അടുത്തേക്ക് ഓടി.... ഇതെന്താ പപ്പാ.... അവൻ തറയിലേക്ക് ഇരുന്നു പോയി... മുണ്ട് അല്പം മാറ്റി കാലൊന്നു നോക്കി.. ഞെട്ടി അവൻ പുറകിലേക്ക് മാറി.. അവന്റെ കണ്ണുകൾ നിറഞ്ഞു അലറി കരഞ്ഞു പോയി അവൻ... ആ അച്ഛൻ തന്റെ മകനെ സമാധാനിപ്പിച്ചു.. കണ്ണാ ഒന്നുല്ല.. നീ കരയാതെ.. അയാൾ അവനെ സമാധാനിപ്പിക്കാൻ നോക്കി.... പക്ഷെ അതിൽ ഒന്നും അവൻ അടങ്ങുന്നുണ്ടായിരുന്നില്ല... അവനെ തനിയെ വിട്ടു എല്ലാവരും അവിടെ നിന്നും മാറി... അച്ഛനും മകനും മാത്രമേ ഇപ്പൊ അവിടെ ഉള്ളൂ.. അച്ഛനെ അവൻ ചേർത്തു പിടിച്ചു.. സോറി പപ്പാ.... ഞാൻ.. ഞാനൊന്നും അറിഞ്ഞില്ല.. എന്നോട് ആരും എന്തെ പറയാഞ്ഞേ... ആരേം കുറ്റപ്പെടുത്തണ്ട കണ്ണാ.. ഞാൻ പറഞ്ഞിട്ടാ ആരും പറയാതെ ഇരുന്നത്... പ്രായം ഇത്രേ ഒക്കെ ആയില്ലേടാ... ഷുഗർ കൂടുതൽ ആയിരുന്നു.. Dr നെ കാണിച്ചപ്പോൾ ഈ ഇടത് കാലങ്ങു മുറിച്ചെക്കാൻ പറഞ്ഞു... എന്റെ ഭാര്യയെ വിട്ടിട്ട് പോകുന്നതിലും നല്ലത് അല്ലേടാ ഈ ഇടത് കാലങ്ങു അങ്ങ് മുറിക്കുന്നത് എന്ന് ഓർത്തു പോയി... ഇപ്പൊ 8 മാസത്തോളം ആയി... നീ വിഷമിക്കും എന്ന് എനിക്ക് അറിയാമായിരുന്നു... ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ നമ്മൾ തമ്മിൽ ഉണ്ടാവും പക്ഷെ എന്റെ മകന് ഇത് സഹിക്കാൻ പറ്റില്ലാന്നും നീ തകർന്നു പോകുമെന്നും ഈ അച്ഛന് അല്ലാതെ മാറ്റാർക്കാടാ അറിയാവുന്നത്.... അവൻ അയാളെ ചേർത്തു പിടിച്ചു..പക്ഷെ ഇന്ദ്രന് സഹിക്കാൻ പറയുന്നതിനും അപ്പുറം ആയിരുന്നു ഈ കാഴ്ച... തന്നെ നല്ല രീതിയിൽ പഠിപ്പിച്ചു വളർത്തിയ ഈ മനുഷ്യന് ഇങ്ങനെ ഒരു ഗതി വന്നത് അവനെ കൊണ്ട് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു...... മിഴികൾ ഉയർത്തി അമ്മയെ നോക്കുമ്പോൾ  അവിടെയും നിറഞ്ഞു തൂവിയ കണ്ണുകൾ.... തന്റെ ചുറ്റുമുള്ള ആർക്ക് എന്ത് പ്രശ്നം വന്നാലും അവനത് സഹിക്കില്ല..... (തുടരും ) പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb സ്നേഹതീരം എന്ന ഒരു നോവൽ കൂടി പോസ്റ്റുന്നുണ്ട് കേട്ടോ... മുഴുവൻ 58 പാർട്ട്‌ ഉണ്ട്... ബാക്കി തുടർന്ന് എഴുതുന്നതെ ഉള്ളു... പിന്നെ മറ്റൊരു കാര്യം... ഇതിലെ വായനക്കാർക്ക് വേണ്ടിട്ടാ ഞാൻ ഇതിൽ സ്റ്റോറി പോസ്റ്റുന്നത്.. അല്ലാതെ ഇതിൽ സ്റ്റോറി പോസ്റ്റുന്നത് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ ഞാൻ 7 കൊല്ലത്തോളം ആയി ഷെയർ ചാറ്റ് യൂസ് ചെയ്യാൻ തുടങ്ങീട്ട്... ആദ്യമായി എല്ലാവരും വായിച്ച അല്ലേൽ ഇഷ്ടപ്പെട്ട എഴുതിയ ഒരു സ്റ്റോറി ആയിരുന്നു. "പുനർവിവാഹം " അന്ന് ഇപ്പോഴത്തെ പോലെ പ്രതിലിപിയിൽ നിന്നും വരുമാനം ഒന്നും ഇല്ല... അത് കൊണ്ട് തന്നെ sharechatil നിന്നും ഒരു പേജ് ചോദിച്ചപ്പോ ഈ സ്റ്റോറി അവരുടെ fb ചാനലിൽ പോസ്റ്റാൻ ഞാൻ കൊടുത്തു.... പിന്നീട് ഞാൻ കണ്ടത് പല പേജ് ഉം എന്നോട് ചോദിക്കാതെ എന്റെ അനുവാദം ഇല്ലാതെ എന്റെ സ്റ്റോറി ഓടി നടന്നു എല്ലാം പേജിലും പോസ്റ്റി നടക്കുന്നതാണ് ഞാൻ കണ്ടത്... ഒടുക്കം ചോദിച്ചപ്പോൾ അവര് പറയുന്നത് വേറെ ആരൊക്കെയോ കൊടുത്തതാ എന്നൊക്കെ... ഞാൻ പറയുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ വായക്കാർക്ക് വേണ്ടിട്ടാ ഞാൻ ഇതിവിടെ പോസ്റ്റുന്നത്.. എന്റെ അനുവാദം ഇല്ലാതെ ഈ സ്റ്റോറി ആരെങ്കിലും എടുത്തു എവിടേലും പോസ്റ്റിയാൽ... അങ്ങനെ പലരുടെയും ഉണ്ടായിട്ടുണ്ട് ... വായിച്ചു അഭിപ്രായം പറ ചേച്ചി എന്ന് പറഞ്ഞു ഒരു കുട്ടി സ്വന്തം പേജിൽ സ്റ്റോറിടെ പേരും മാറ്റി ലൈക്‌ ഉം ഷെയർ ഉം വാങ്ങി കൂട്ടിക്കൊണ്ട് ഇരുന്നത് മറ്റൊരാളുടെ സ്റ്റോറി ആയിരുന്നു...അന്ന് ആ കുട്ടിയെ വഴക്ക് പറഞ്ഞു... നിങ്ങളോട് ആരോടും ദേഷ്യം ഉണ്ടായിട്ടോ ഒന്നും അല്ല.... എന്താടി നി വല്യ എഴുത്തുകാരി ആണോ?? എന്ന് ചോദിച്ചാൽ അതും അല്ല... പക്ഷെ ഒരു വരി എങ്കിൽ ഒരു വരി അത് ആരുടേയും അടിച്ചു മാറ്റി എഴുതുന്നത് അല്ല... ഈ ഒരു പാർട്ട്‌ എഴുതാൻ തന്നെ മണിക്കൂറുകൾ പിടിക്കും.അപ്പൊ ശെരി അടുത്ത പാർട്ട്‌ നാളെ... പറ്റുന്നവർ ഒക്കെ ആ പ്രതിലിപി ഒന്ന് ഫോളോ ചെയ്യണേ... കുറെ നാളുകൾക്ക് ശേഷം ഇപ്പോളാണ് വീണ്ടും സ്റ്റോറി എഴുതി തുടങ്ങുന്നത്... 🥰🥰 ലൈക്‌ മറക്കല്ലേ 💜 #നോവൽ #📙 നോവൽ
നോവൽ - Sir PH೦ வவனவிுி ஸூகிஷு் ARK Sir PH೦ வவனவிுி ஸூகிஷு் ARK - ShareChat

More like this