ShareChat
click to see wallet page
💜ഹൃദയത്തിൽ സൂക്ഷിക്കാൻ 💜 പാർട്ട്‌ -11 (ഇന്ദ്രന്റെ അച്ഛൻ മനോഹർ, അമ്മ  മഞ്ജുഷ.. ) ഇനി അവിടെ നിന്നിട്ട് എന്തിനാണെന്ന് തോന്നി ഇന്ദ്രന്.. തിരികെ ഇറങ്ങാൻ പാവിച്ച അവന്റെ കയ്യിൽ അച്ഛന്റെ പിടി വീണു... എങ്ങോട്ടേക്കാ... കഴിഞ്ഞിട്ടില്ല... ഒരു കുഞ്ഞ് സർപ്രൈസ് കൂടി ഉണ്ട്.... അച്ഛൻ പറഞ്ഞു തീർത്തതും സംശയത്തോടെ അയാളെ ഇന്ദ്രൻ നോക്കി....ഇനി എന്ത് സർപ്രൈസ് ഏറ്റവും വല്യ കാര്യം അച്ഛന്റെ ബർത്തഡേ അല്ലായിരുന്നോ   അത് കഴിഞ്ഞല്ലോ.. ഇനി എന്ത്.. ഇവിടെ കൂടി ഇരിക്കുന്ന എല്ലാവരോടും കൂടി ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്... അയാൾ അത്യധികം  സന്തോഷത്തോടെ എല്ലാവരോടും ആയി പറഞ്ഞു എന്റെ മകൻ ഇന്ദ്രന്റെയും അവന്റെ മുറപ്പെണ്ണ് ആയ കൃഷ്ണയുടെയും വിവാഹം നടത്താൻ ഞങ്ങൾ അങ്ങ് തീരുമാനിച്ചു.....അതിന്റെ ആദ്യ പടി എന്നോണം എൻഗേജ്മെന്റ് ഇന്ന് നടത്താനും... അതിനും കൂടി വേണ്ടിട്ടാണ് എല്ലാവരെയും ഇവിടെ ക്ഷണിച്ചിരിക്കുന്നത് പോലും... എൻറെ മകൻ ഇന്ദ്രന് പോലും അറിയില്ല ഇന്ന് അവന്റെ എൻഗേജ്മെന്റ് ആണെന്ന്..... ഇന്ദ്രൻ നിന്ന നിൽപ്പിൽ ഞെട്ടി പോയി.. കൃഷ്ണയുടെ മുഖത്തു അതിയായ സന്തോഷം..അച്ഛൻ ഇത് എന്തൊക്കെ ആണ് വിളിച്ചു പറയുന്നത്... അവന്റെ കണ്ണുകൾ സ്വാതിയിലും ശക്തി യിലും എത്തി നിന്നു.. അവരും ഞെട്ടി അവനെ നോക്കുകയാണ് അതിൽ നിന്നും ഒന്ന് അവന് ഉറപ്പായി അവർക്ക് പോലും അറിയില്ല.. എല്ലാം അച്ഛനും അമ്മയും കൂടി തീരുമാനിച്ചതാണ്... പക്ഷെ എന്റെ ലൈഫ് അല്ലെ അവർ അങ്ങ് തീരുമാനം എടുത്താൽ മതിയോ.. എന്റെ ഇഷ്ടം എന്തെ അവര് തിരക്കുന്നില്ല....അവന് ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ പോലും ശപിച്ചു പോയി.... അവൻ  ചുറ്റുമെല്ലാവരെയും  നോക്കി... ബന്ധുക്കളുടെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നു...ഈ സമയത്ത് തനിക്ക് ഒന്നും പറയാൻ കഴിയില്ല... ഇത്രയും പേരുടെ മുന്നിൽ വെച്ചു താൻ എന്തേലും പറഞ്ഞു  പോയാൽ അത് പിന്നെ അച്ഛനും അമ്മയ്ക്കും കിട്ടുന്ന അടിയാവും... അത് പാടില്ല....      മനോഹർ തന്റെ ഭാര്യ മഞ്ജുഷയെ വിളിച്ചതും അവർ ഒരു ബോക്സ് ഇന്ദ്രന്റെ കൈയിലേക്ക് വെച്ചു കൊടുത്തു.. ഒരെണ്ണം കൃഷ്ണയുടെ കയ്യിലേക്കും... ഇട്ടു കൊടുക്ക്. ചെറു ചിരിയോടെ മനോഹർ പറഞ്ഞു ബാക്കി ഒന്നും ഇന്ദ്രൻ കേട്ടില്ല.... രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും റിങ് മാറി... ഇന്ദ്രൻ ഇട്ടു കൊടുത്ത മോതിരത്തിലേക്കു കൃഷ്ണ സന്തോഷത്തോടെ നോക്കി..... എല്ലാവരും ഫുഡ്‌ കഴിക്കാൻ പോയ നേരം ഇന്ദ്രൻ വീട്ടിലേക്ക് നടന്നു.....          എല്ലാവരും പാർട്ടി ഒക്കെ കഴിഞ്ഞു തിരികെ വരുമ്പോൾ ഇന്ദ്രൻ തിരികെ പോകാനുള്ള ബാഗ് ഒക്കെ പാക്ക് ചെയ്‌തു വന്നു.......      കണ്ണാ ഈ രാത്രിയിൽ നീ ഇത് എങ്ങോട്ടേക്ക.. അമ്മ അവന്റെ അടുക്കലേക്ക് വന്നു... ഞാൻ തിരികെ പോകുവാ... തിരികെ പോകാനോ.. നീ എന്തൊക്കെ ആണ് മോനെ പറയുന്നേ.. എത്ര നാള് കഴിഞ്ഞ നീ ഇങ്ങോട്ട് വന്നത്.. എന്നിട്ട് പെട്ടെന്ന് തിരികെ പോകാനോ.. അതെ പോകാൻ തന്നെയാ.. എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ.. നിങ്ങൾ ഒക്കെ എന്നെ വെറും പൊട്ടൻ ആയി ആണോ കാണുന്നത്... അതോ പൊടി കുഞ്ഞ് ആയിട്ടാണോ... എന്താ കണ്ണാ.... എന്താ പെട്ടെന്ന് ഇങ്ങനേ ഒക്കെ നിനക്ക് തോന്നാൻ മാത്രം... അല്ലങ്കിൽ തന്നെ അതിനും മാത്രം ഇവിടെ എന്ത് ഉണ്ടായി..... മഞ്ജുഷ ചോദിച്ചു പോയി... ഒരിക്കൽ എന്റെ ഇഷ്ടത്തിന് എതിര് നിന്നതിനാ ഞാൻ എല്ലാം ഇട്ടെറിഞ്ഞു പോയത്.. വീണ്ടും നിങ്ങൾ ഒക്കെ അത് തന്നെ ആണ് ആവർത്തിക്കുന്നത്.( ഇന്ദ്രൻ) ഞങ്ങൾ എന്ത് ചെയ്‌തെന്ന നീ പറയുന്നത്.. അമ്മക്ക് അറിയില്ലേ എന്താ ചെയ്‌തെന്ന്... എന്റെ ഇഷ്ടവും താല്പര്യവും ഒന്നും തിരക്കാതെ  കൃഷ്ണയും ആയിട്ടുള്ള മോതിരം മാറ്റം നടത്താൻ നിങ്ങളോട് ഒക്കെ ആരാ പറഞ്ഞത്. കൃഷ്ണ അവന്റെ ആ തുറന്നു പറച്ചിലിൽ നടുങ്ങി നിന്നു പോയി....       ഈ കല്യാണം എന്നൊക്കെ പറയുന്നത് രണ്ടു വ്യക്തികളുടെ ഇഷ്ടങ്ങൾ ആണ്.. അതിൽ ഒരാൾക്ക് ആ ഇഷ്ടം ഇല്ലങ്കിൽ പോലും മുന്നോട്ടു ജീവിക്കുമ്പോൾ എന്തിന് കല്യാണം കഴിച്ചു എന്ന് വരെ തോന്നി പോകും..... എനിക്ക് കൃഷ്ണയ കല്യാണം കഴിക്കാൻ പറ്റില്ല.... എനിക്ക് ഇത് വരെ കൃഷ്ണയോടു അങ്ങനെ ഒരു ഇഷ്ടം തോന്നിട്ടില്ല... ഇനി നാളെ ... അങ്ങനെ ഒരു ഇഷ്ടം എന്നിൽ ഉണ്ടാവുക ആണെങ്കിൽ അവൾക്കു കൂടി ആ ഇഷ്ടം ഉണ്ടങ്കിൽ മാത്രം കല്യാണം കഴിച്ചെന്നും വരാം... പക്ഷെ ഇപ്പൊ നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് തുള്ളാൻ എന്നെ കിട്ടില്ല.. ഇന്ദ്രൻ മോതിരം ഊരി  കൃഷ്ണക്ക് അടുത്തേക്ക് നടന്നു.. കൃഷ്ണ.... മറ്റുള്ളവരുടെ മുൻപിൽ നിന്നെ നാണം കെടുത്താൻ വയ്യാത്തത് കൊണ്ട നീ ഈ മോതിരം അണിഞ്ഞപ്പോൾ ഞാൻ എതിർക്കാഞ്ഞത്... നിന്നോട് എനിക്ക് ഇഷ്ടം ഉണ്ടാവുക ആണെങ്കിൽ അന്ന് നിനക്കും ആ ഇഷ്ടം ഉണ്ടങ്കിൽ ഉറപ്പായും ഈ റിങ് ഇഷ്ടത്തോടെ നിന്റെ ഈ വിരലിൽ ചാർത്തും.. മറിച്ചാണേൽ നീ എന്നെ നിർബന്ധിക്കരുത്... അത്രയും പറഞ്ഞു ബാഗും എടുത്ത് അവൻ വെളിയിലേക്ക് ഇറങ്ങി.. പുറത്തേക്കു ഇറങ്ങിയപ്പോൾ കിട്ടിയ ഓട്ടോയിൽ കയറി അവൻ ksrtc bus standil എത്തി.. വെളുപ്പിന് 3 മണിക്കാണ് ആലപ്പുഴ യിലേക്ക് നേരിട്ട് ബസ്.. അത് വരെ അവൻ സ്റ്റാൻഡിൽ ഇരുന്നു..... 3 മണിക്ക് ബസ് വന്നിരുന്നു..... നേരം വെളുക്കുമ്പോൾ ഇന്ദ്രൻ അവന്റെ വീട്ടിലെ ബെഡിൽ കിടപ്പൊണ്ട്... സ്റ്റാൻഡിൽ നിന്നും നേരെ അവൻ അങ്ങോട്ടെക്കാണ് വന്നത്... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഇടക്കെപ്പോഴോക്കെയോ പാറുന്റെ വീടിനു അടുത്ത് കൂടി പോകുമ്പോൾ അവൻ മുത്തശ്ശിയെ കാണുവാണേൽ വണ്ടി നിർത്തി സംസാരിക്കാറുണ്ട്.. മുത്തശ്ശിക്കും അവനെ കാണുമ്പോൾ ഒരു സന്തോഷം ആണ്......            പാറുവും ഇന്ദ്രനും തമ്മിൽ കണ്ടിട്ട് ദിവസങ്ങൾ ആയി.. എക്സാം ഒക്കെ ആയത് കൊണ്ട് തന്നെ രണ്ടാളും നേരിൽ കാണുന്നത് പോലും അത്യപൂർവ്വം ആണ്..അവനെ അഥവാ കാണുമെങ്കിൽ പോലും മിണ്ടാൻ പറ്റാറില്ല അവൾക്ക്.... മുന്നോട്ടുള്ള എക്സാമിന്റെ ടെൻഷൻ വല്ലാതെ അവളിൽ ഉണ്ടായിരുന്നു.... എന്നിരുന്നാലും എക്സാം എല്ലാം അവൾക്ക് നല്ല രീതിയിൽ എഴുതാൻ പറ്റി.....          ലാസ്റ്റ് എക്സാം കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും തിരികെ വരുമ്പോൾ ഇന്ദ്രൻ നിൽക്കുന്നത് കണ്ട് അവന് അടുക്കലേക്ക് അവൾ ചെന്നു.... കണ്ണേട്ടാ..... ആരോടോ സംസാരിച്ചു നിന്ന ഇന്ദ്രൻ തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ അവൾ.. മ്മ്.. എന്തെ.... വല്യ ഗൗരവം ഒക്കെ ഇട്ട് തന്നോട് മിണ്ടുന്ന ഇന്ദ്രനോട് അവൾക്കെന്തോ തിരികെ മിണ്ടാൻ തൊന്നി ഇല്ല... ഏയ്‌ ഒന്നുല്ല കണ്ടപ്പോൾ വന്നതാ ശെരി എന്നാൽ.... അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു... എന്തിനാടാ അവളോട്‌ ചൂടായത്...  അങ്ങോട്ടേക്ക് വന്ന അനൂപ് ആയിരുന്നു ചോദിച്ചത്.. ഒന്നാതെ ആ ശ്രീധരൻ ഓരോന്ന് പറഞ്ഞു ഇറക്കിയേക്കുവാ.. ഇനി അവളോട്‌ മിണ്ടുന്നതു കൂടി കണ്ടിട്ട് വേണം അടുത്ത കഥ ഇറങ്ങാൻ .. അതിന്.. നിനക്ക് അറിയാല്ലോ നിങ്ങൾ തെറ്റുകാർ അല്ലെന്നു പിന്നെ എന്തിന് പേടിക്കണം.. ഇന്ദ്രനും അനൂപ് പറഞ്ഞത് ആലോചിക്കുക ആയിരുന്നു സാധാരണ തനിക്ക് അങ്ങനെ ദേഷ്യമൊന്നും വരുന്നത് അല്ല പക്ഷെ ഇതെന്ത് പറ്റി.... കൃഷ്ണയോടും വീട്ടുകാരോടുമുള്ള ദേഷ്യം അവളോട്‌ തീർത്തത് പോലെ ഉണ്ട്.. അവൻ സ്വന്തം  നെറ്റിയിൽ അടിച്ചു.... വീടിനു അടുത്തേക്കുള്ള വളവ് തിരിഞ്ഞവൾ നടന്നതും ദൂരെ മാറി ബൈക്കിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ കണ്ടു.. എന്തോ ഒരിക്കൽ കൂടി നോക്കാൻ തോന്നി ഇല്ല... ബൈക്കിൽ ആണ് ഇരിപ്പ്... ഒരു കാൽ തറയിൽ കുത്തിട്ടുണ്ട്   .. അങ്ങ് നിന്നും അവൾ വരുന്നത് കണ്ടതെ അവന് ചിരി വന്നു പോയി... എന്തായാലും ഒന്ന് ഉറപ്പാ അവൾ തന്നെ കണ്ടിട്ടുണ്ട്.... ഇങ്ങേരു ഇത്ര വേഗം ഇവിടെ എത്തിയോ... അങ്ങോട്ടേക്ക് പല വഴിയിലൂടെയും വരാം ഏതു വഴി വന്നാലും ഇവിടെ എത്തും പക്ഷെ എളുപ്പം ഞാൻ വന്ന വഴിയാണ്.... അവനെ കടന്ന് മുന്നോട്ടു നടന്നതും... ഡീ കാ‍ന്താരി... ഒന്ന്..നിന്നെ.... ഇന്ദ്രൻ പറഞ്ഞിട്ടും അത് കേൾക്കത്തത് പോലെ അവൾ മുന്നോട്ടു നടന്നു... ഡി പാറു നിൽക്ക്  നിന്നെ തന്നെയാ... ഇന്ദ്രൻ തന്റെ പേര് വിളിച്ചതും പാറു അവിടെ നിന്നു... ഇന്ദ്രൻ ബൈക്ക് തിരിച്ചു അവൾക്കടുത്തേക്ക് നിർത്തി.. അവൾ മിഴി ഉയർത്തി നോക്കാനേ പോയില്ല... ഡീ സോറി.... നിന്റെ അമ്മാവന്റെ ആളുകൾ ആ കവലയിൽ ഒക്കെ നിൽപ്പുണ്ട് നീ എന്നോട് മിണ്ടുന്നതു അവർ ആരേലും കണ്ടിട്ട് നിനക്ക് പ്രശ്നം ആകേണ്ടല്ലോ എന്ന് കരുതിയിട്ടാ നീ അങ്ങ് ക്ഷമിക്ക്... ഇന്ദ്രൻ കൈ കൂപ്പി പറഞ്ഞതും പാറു ചിരിച്ചു പോയി... സാരമില്ല.. കണ്ണേട്ടൻ അങ്ങനെ ചോദിച്ചപ്പോ എനിക്ക് സങ്കടം വന്നു പോയി... ഇപ്പൊ മാറി... അവൾ പറഞ്ഞതും ഇന്ദ്രൻ ഒരു ഡയറി മിൽക്ക് അവൾക്ക് നേരെ നീട്ടി... വാങ്ങിച്ചോടി... എക്സാം ഒക്കെ എഴുതി ക്ഷീണിച്ചു വന്നത് അല്ലെ.... ഇന്ദ്രൻ പറയേണ്ട താമസം അവളത് വാങ്ങി... നന്നായിട്ടു എഴുതിയോ... എക്സാം ഇന്നുടെ ഉള്ളന്നു മുത്തശ്ശി പറഞ്ഞായിരുന്നു.. മ്മ്.. ഇന്നുടെ ഉള്ളായിരുന്നു... കഴിഞ്ഞു... പാറു പറയുമ്പോൾ അവൻ കേട്ടു നിന്നു ഇത് കഴിഞ്ഞു എന്തിനാ പോകുന്നെ.. (ഇന്ദ്രൻ) ഒന്നും തീരുമാനിച്ചില്ല.. ആദ്യം റിസൾട്ട്‌ വരട്ടെ... അവള് പറഞ്ഞതും അവനൊന്നു തലയാട്ടി കൊടുത്തു.. എങ്കിൽ ശെരി വീട്ടിൽ പൊക്കോ.... അത്ര മാത്രം പറഞ്ഞതും അവൾ തലയാട്ടി നടന്നു പോയി... അവൾ പോകുന്നത് മിററിൽ കൂടി നോക്കിയ ഇന്ദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു.... (തുടരും ) പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb 30 പാർട്ട്‌ അതിൽ ഉണ്ട്... #നോവൽ #📙 നോവൽ അപ്പൊ ലൈക്‌ കമന്റ്‌ ഒക്കെ പോരട്ടെ 💜💜🥰
നോവൽ - Sir PH೦ வவனவிுி ஸூகிஷு் ARK Sir PH೦ வவனவிுி ஸூகிஷு் ARK - ShareChat

More like this