ShareChat
click to see wallet page
💜സ്നേഹതീരം 💜 പാർട്ട്‌ -2          എടി ഭാമേ...... കൂടെ ഉണ്ടായിരുന്നവൾ തട്ടി വിളിച്ചതും അവൾ ഞെട്ടി മുന്നോട്ടു നോക്കി..... എന്താടി ഇത്..എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ ഇത് ഏതു ലോകത്ത എന്റെ പെണ്ണെ....    ഞാൻ ആ മഹി ഏട്ടന്റെ കാര്യം ആലോചിക്കുവായിരുന്നടി....( ഭാമ ) മഹി ഏട്ടന്റെ കാര്യമോ.... 🙄( നീതു ) അതെന്താടി അങ്ങേരെ പറ്റി ആലോചിച്ചു കൂടെ...പട്ടി പോലും തിരിഞ്ഞു നോക്കാത്തെ ഈ തുണി കടയിൽ ചിന്തിക്കാൻ ഇതൊക്കെ അല്ലെ ഉള്ളു പെണ്ണെ... ( ഭാമ ) ഡി.. ഡി അങ്ങേരു കേൾക്കണ്ട..എപ്പൊ ജോലി പോയി എന്ന് ചോദിച്ച മതി... കുറച്ചു നീങ്ങി ഇരിക്കുന്ന കടയുടെ മുതലാളിയെ നോക്കി ആയിരുന്നു അവൾ അത് പറഞ്ഞത്.... അത് നീ പറഞ്ഞത് കറക്റ്റ് ആ..ഉടനെ തന്നെ അത് സംഭവിക്കും... ( ഭാമ) എന്ത്.. ജോലി പോകുന്നതോ... ( നീതു) അല്ലടി..  ഒരാൾ എങ്കിലും ദിവസവും ഇങ്ങോട്ട്  വരുന്നത് തന്നെ വല്യ കാര്യമാ.. ഇങ്ങനെ പോയ വൈകാതെ തന്നെ ഇത് പൂട്ടി കേട്ടെണ്ടി വരും.. ഈ പോടി പിടിച്ച പഴയ കാലത്തുള്ള ഡ്രെസ്സിനു പകരം ഇപ്പോളത്തെ പിള്ളേർക്ക്  ഇഷ്ടമാകുന്ന  രീതിക്കുള്ള ഡ്രസ്സ്‌ ഇങ്ങേർക്ക് എടുത്തു വെച്ചൂടെ.... ശമ്പളം കിട്ടുമല്ലോ എന്ന ഒറ്റ കാരണം കൊണ്ട ഞാൻ ഇന്ന് ഇവിടെ നിക്കുന്നെ... 😏(ഭാമ)         ദെ പെണ്ണെ മിണ്ടാതിരുന്നോണം... അങ്ങേരു കേട്ടിട്ട് ജോലി പോയ നിനക്ക് പ്രശ്നം ഇല്ലല്ലോ.. മഹി ഏട്ടൻ ചിലവിനു തരും.. പക്ഷെ എനിക്ക് അങ്ങനെ അല്ല.... നീതു പറഞ്ഞു കഴിഞ്ഞു ഭാമയുടെ മുഖത്തേക്ക് നോക്കിയതും അവിടെ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി നിക്കുന്നവളെയാണ് കാണാൻ കഴിഞ്ഞത്.. ദെ പെണ്ണെ... വെറുതെ ഒന്നും അല്ല എന്റെ അമ്മ അവിടെ ജോലി ചെയ്തിട്ട അയാൾ പൈസ തന്നിരുന്നത്... ദേഷ്യത്തിൽ തന്നെ അവൾ പറഞ്ഞു നിർത്തി... എന്റെ ഭാമേ ഒന്ന് അടങ്ങടി...ഞാൻ ആ ഫ്ലോ യിൽ അങ്ങ് പറഞ്ഞു പോയതാ.. നീ അങ്ങ് ക്ഷമിക്കു... നീതു  വളരെ വിനിമയത്തോടെ പറഞ്ഞതും ഭാമ ഒന്നു അടങ്ങി....            അന്ന് വൈകിട്ട് എന്നത്തേയും പോലെ അവൾ ബസ് സ്റ്റോപ്പിൽ വന്നു നിന്നു... പതിവ് പോലെ മഹിയുടെ ബസ് അവിടേക്കു എത്തി... എന്നാൽ അവളെ കണ്ട മഹി കുറച്ചു നീക്കി തന്നെ ബസ് നിർത്തി... അവനോടുള്ള ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി അവൾ ബസിലേക്ക് വന്നു കയറി..       സ്റ്റോപ്പിൽ നിന്നും ബസ് കടന്നു പോയതും ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ യിൽ ഇരുന്നവൻ തല വെളിയിലേക്ക് നീട്ടി ബസിലേക്ക് നോക്കി... എന്റെ അഖിലേ...  നീ ഇങ്ങനെ ആമ തല നീട്ടുന്ന പോലെ നീട്ടാതെ ആ കൊച്ചിനോട് ചെന്ന് കാര്യം പറ.... അടുത്ത ഓട്ടോയിൽ ഇരുന്നവൻ അത് പറഞ്ഞതും അഖി അയാളെ നോക്കി ഒന്ന് ചിരിച്ചു...   💜💜    ഭാമ ബസ് ഇറങ്ങി വീട്ടിലേക്കു വേഗം തന്നെ നടന്നു...... വീട്ടിൽ എത്തിയതും പതിവു പോലെ അമ്മ മഹിടെ വീട്ടിൽ ജോലിക്ക് പോയിട്ട് ഉണ്ടാകും എന്ന് അവൾക്കറിയാമായിരുന്നു..... പിന്നെ ഒന്നും നോക്കാതെ മഹിടെ വീട്ടിലേക്കു നടന്നു... അവിടെ ഉമ്മറത്ത് തന്നെ മഹിടെ ചെറിയച്ഛൻ ഇരിപ്പുണ്ടായിരുന്നു.... ആഹാ... ഇതാരാ.. ഭാമ കുഞ്ഞോ... ഇങ്ങോട്ട് കാണാനേ ഇല്ലല്ലോ....... കയ്യിൽ ഇരുന്ന പത്രം താഴേക്കു വെച്ച കൊണ്ട് അയാൾ ചോദിച്ചു...    ഓ ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടെ.. പിന്നെ ഇങ്ങോട്ട് വരാൻ സമ്മതിക്കാത്തത് വളർത്തുമകന് എന്നെ കാണുമ്പോളെ പുച്ഛം അല്ലെ.....ചുണ്ട് കൊട്ടികൊണ്ട് ആയിരുന്നു അവൾ അത് പറഞ്ഞത്....    പെട്ടെന്ന് അവിടെ ഒരു ചിരി ആയിരുന്നു.... എടി കള്ളി... നീ അല്ലെ അവന്റെ അടുത്ത് എപ്പോളും അടി ഉണ്ടാക്കാൻ ചെല്ലുന്നേ.. സഹിക്കാൻ  പറ്റാതെ ആവുമ്പൊ അല്ലെ അവൻ നിന്നെ എന്തേലും പറയുന്നേ.... വീണ്ടുമയാൾ ചിരിക്കാൻ തുടങ്ങി..... ദെ മാധവമാമേ... എനിക്ക് ദേഷ്യം വരുന്നുണ്ട്...  ( ഭാമ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു നിർത്തി..) ഓ ദേഷ്യം വന്നല്ലോ പെണ്ണിന്.... എടി നീ അവനോട് ദേഷ്യം കാണിക്കാതെ സ്നേഹത്തോടെ ഒന്ന് മിണ്ടി നോക്ക്.... അപ്പൊ പതിയെ രണ്ടാളുടെയും ഈ വഴക്ക് ഒക്കെ മാറും.... അഹ് അത് ഈ ജന്മത്തു നടക്കില്ല.... അടുക്കളയിൽ നിന്നും സാരി തലപ്പിൽ കയ്യും തുടച്ച് കൊണ്ട് ഇറങ്ങി വരുവായിരുന്നു മല്ലിക .....          ഓ.. ഇനി അതിനെ പറ്റി ഒരു സംസാരം വേണ്ട.. ഞാൻ പോകുവാ.. ഇതാ ഞാൻ ഇങ്ങോട്ട് വരാത്തെ. വന്നു കഴിഞ്ഞ രണ്ടിന്റെയും ഉപദേശം കേൾക്കണം എന്നെ കൊണ്ട് ഒന്നും വയ്യ.... അതും പറഞ്ഞവൾ മുറ്റത്തേക്ക് ഇറങ്ങി.... എടി നിക്ക്.. ചായ കുടിച്ചിട്ട് പോ...... ( മല്ലിക പിറകിൽ നിന്നും വിളിച്ചു പറഞ്ഞു ) ഓ അതൊന്നും വേണ്ട... ഞാൻ കാപ്പി ഇട്ടു കുടിച്ചോളാം.... 😏ഭാമ വീട്ടിലേക്കു നടന്നു....   💜💜💜            എന്നത്തേയും പോലെ രാത്രിയിൽ ബസ്  ലാസ്റ്റ് ഓട്ടവും കഴിഞ്ഞു തിരിച്ച് പോകുകയായിരുന്നു.. ബസ് നിർത്തി ഇടാറുള്ള പമ്പിൽ കൊണ്ട് ബസ് ഒതുക്കി കൊണ്ട് അടുത്ത് കിടന്ന തോർത്ത്‌ എടുത്തവൻ മുഖമൊന്നു തുടച്ചു.... തന്റെ കയ്യിൽ ഇരുന്ന അവസാന നോട്ടും എണ്ണി തീർത്തു കൊണ്ട്  ബാലു മഹിയെ ഒന്ന് നോക്കി.....      മഹി ഡ്രൈവർ സീറ്റിൽ നിന്നും എണീറ്റ്‌ വെളിയിലേക്ക് ഇറങ്ങി... അല്ല മഹി ഏട്ടാ . ഞാൻ ഇങ്ങനെ ചോദിക്കണം ചോദിക്കണം എന്ന് കുറെ നാള് കൊണ്ട് കരുതുവാ..... അജയ് അത് പറഞ്ഞു നിർത്തിയതും മഹി കിളി ആയ അജയെ സൂക്ഷിച്ചു നോക്കി... ശെരിക്കും ഭാനു ചേച്ചിയും ആയി എന്നതാ പ്രശ്നം... നിങ്ങള് രണ്ടും കണ്ണിൽ കണ്ട അപ്പൊ അടി ആണല്ലോ.......      ഡാ.. ഡാ... നിനക്ക് ഇവന്റെ വായിൽ നിന്നും തെറി കേൾക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ല അല്ലെ.... ബാലു അതും പറഞ്ഞു  അജയെ നോക്കി ..(. ബാലു മഹിയുടെ ഉറ്റ സുഹൃത്ത് ) ഈ സംശയം അത് വെച്ചോണ്ട് ഇരിക്കുന്നത് അത്ര നല്ലതിന് അല്ലല്ലോ.... അതോണ്ട് ചോദിച്ചതാ... ( അജയ് ) അങ്ങനെ ഇപ്പൊ നീ ഒരു സംശയവും തീർക്കേണ്ട... അവളും ഞാനും തമ്മിൽ പല പ്രശ്നവും കാണും അതിൽ മൂന്നാമത് ഒരാളുടെ ആവശ്യം ഇല്ല കേട്ടോ... അത്രയും പറഞ്ഞു കൊണ്ട് മഹി ബസിൽ നിന്നും ഇറങ്ങി പോയി..... ഏഹ്ഹ്... ഇതെന്തുവാ ബാലു ചേട്ടാ.... ചോദിച്ചതാണോ കുറ്റം.... ( അജയ് ) ഡാ അവന് അതൊന്നും ഇഷ്ടവല്ല.... നീ ഇനി ഇങ്ങനുള്ളതൊന്നും അവനോട് ചോദിക്കരുത്... നിന്റെ ഉള്ള പണി കൂടി പോകും .. അത്രയും പറഞ്ഞു ബാലുവും ബസിൽ നിന്നും ഇറങ്ങി പോയി... പിറകെ അജയും....    തിരികെ വീട്ടിലേക്കു വന്നു കയറിയ മഹി ഭാമയുടെ വീട്ടിലേക്കു ഒന്ന് നോക്കി.... അപ്പോളും അവളുടെ മുറിയിലെ ലൈറ്റ് ഓൺ ആയി തന്നെ ഉണ്ടായിരുന്നു... അത് കാൺകെ അവന്റെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരി വിടർന്നു...  പെട്ടെന്ന് തന്നെ അവൻ മുറിയിലേക്ക് ചെന്ന് കയറി.....ഇനി അങ്ങോട്ട്‌ നോക്കി നിന്നിട്ട് വേണം അവൾ അടുത്ത വഴക്ക് ഇടാൻ എനിക്ക് ഒന്നും വയ്യേ അതിന്റെ വായിൽ ചെന്നു കേറാൻ....     💜💜   പിറ്റേന്നും ഭാമ നേരത്തെ എണീറ്റ്‌... അമ്മക്കൊപ്പം അടുക്കള ജോലികളിൽ സഹായിച്ചും കുറച്ച് നേരം പത്രം വായിച്ചും അവൾ ഇരുന്നു...8.30 ആകാറായപ്പോളേക്കും വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു അവൾ... മുന്നോട്ടു കുറച്ചു നടന്നതും ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..    മഹി ആയിരുന്നു അത്..... അവനെ കണ്ടതും ചുണ്ട് കൊട്ടി അവൾ തല വെട്ടിച്ച് വേഗം നടന്നു.... അസുരന് ഇന്ന് ബസിൽ പോകണ്ടായിരുന്നോ....അല്ലെ തന്നെ എന്നാ പോകുന്നെ രണ്ട് ദിവസം പോയ മൂന്നിന്റെ അന്ന് വേറെ ഡ്രൈവർ ആയിരിക്കും ബസ് ഓടിക്കുന്നെ... ഹ.. സ്വന്തം ആയിട്ട്  ഇതൊക്കെ ഉള്ളതിന്റെ അഹങ്കാരം.... കാട്ട് പോത്ത്... അതും ചിന്തിച്ചവൾ മുന്നോട്ടു നടന്നു... പാതി എത്തിയതും നീതുനെ കണ്ടു.. സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നതും അവൾക്കൊപ്പം നീതുന്റെ അമ്മയും കൂടി ഉള്ളത് കൊണ്ട് അത്രയും നേരം ചിരിച്ച മുഖം പെട്ടെന്ന് ഒന്ന് വാടി..       ഭാമേ... ഞാൻ ഇന്ന് ഇല്ലടി... ( നീതു ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അയ്യോ അതെന്താ നീ ഇല്ലാത്തെ... ( ഭാമ ) എടി അത് പിന്നെ അമ്മയെയും കൂട്ടി ഹോസ്പിറ്റലിൽ വരെ ഒന്ന് പോകുവാ... ചെറിയൊരു പനി.... രാത്രിയിൽ തീരെ വയ്യാരുന്നു... ഇപ്പൊ ഇത്തിരി കുറവുണ്ട്.. എന്നാലും ഒന്ന് കൊണ്ട് കാണിക്കാമെന്നു കരുതി...... ( നീതു ) അപ്പൊ ഞാൻ ഇന്ന് ഒറ്റക്കെ ഒള്ളു അല്ലെ...... ഭാമ വിഷമത്തോടെ മുഖം കുനിച്ചു... എടി അത് സാരമില്ല.. ഞാൻ നാളെ വരില്ലേ.... ഇന്ന് നീ പോ... പ്ലീസ് ഡി   ... നീതു പറഞ്ഞു നിർത്തിയതും ബസ് വന്നതും ഒരുമിച്ച് ആയിരുന്നു.. പെട്ടെന്ന് അവർ അതിലേക്കു കയറി.... മഹി അല്ലാത്തത് കൊണ്ട് തന്നെ ബസ് സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി... ഭാമ അതിൽ നിന്നും ഇറങ്ങിയതും നീതു കൈ വീശി കാണിച്ചു.... ഭാമ പെട്ടെന്ന് കടയിലേക്ക് നടന്നു.....     ഷോപ്പിൽ എത്തിയതും ബില്ലിങ് സെക്ഷനിലേക്ക് കണ്ണുകൾ പാഞ്ഞു.. അവിടെ ഇരിക്കുന്നവനെ കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി..... താനും ഇന്ന് വരേണ്ടി ഇരുന്നില്ല അവൾ ഓർത്തു കൊണ്ട് അകത്തേക്ക് ചെന്ന്... അവിടെ ഇരിക്കുന്നവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിടർന്നു... കുറച്ചു കഴിഞ്ഞതും കടയുടെ ഓണർ എത്തിയിരുന്നു.. അപ്പോളാണ് അവൾക്കു ശ്വാസം നേരെ വീണത്...     കുറച്ച് മുൻപ് അവിടെ ഇരുന്നവൻ ആണ് സൂരജ്.... കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്നു അവൻ....എല്ലാ ദുശീലങ്ങളും അവനു കൂട്ടായി ഉണ്ട്... പഠിക്കുന്ന കാലം തൊട്ടേ അവനെ ഭയം ആയിരുന്നു... ഇവിടേയ്ക്ക് വന്നിട്ട് ഒരു മാസം ആയതേ ഉള്ളു ഞാനും നീതുവും... കോളേജിൽ നിന്നും ഇറങ്ങിയിട്ടും..... അപ്പോളേക്കും ദെ വീണ്ടും...സീനിയർ ആണെങ്കിലും കോളേജ് ജീവിതം തീർന്നിട്ടും ദിവസവും സൂരജ് ആ കോളേജിനു വെളിയിൽ തന്നെ ഉണ്ടായിരുന്നു...കട മുതലാളിയുടെ ചേട്ടന്റെ മകൻ ആണവൻ.. കുറച്ച് ദിവസത്തിന് ശേഷം ഇന്നാ വീണ്ടും അവനെ കാണുന്നത്.... കോളേജിൽ വെച്ച് പല തവണ ഉടക്കാനും വന്നിട്ടുണ്ട്...അവൾ ഓർത്തു....തന്നോട് ഇനി എന്തേലും പ്രശ്നത്തിന് വരുമോ അവൻ.... എന്നാൽ കുറച്ചു കഴിഞ്ഞതും അവൻ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്....         പിന്നീട് അവൾ ചെയ്യുന്നതൊക്കെയും വേഗത്തിൽ ആയിരുന്നു... എങ്ങനെ എങ്കിലും വീട്ടിൽ എത്തണം.... നേരം പോകുന്നും ഇല്ല... എന്തോ ഒന്ന് അവളുടെ മനസിനെ അലട്ടുന്നത് പോലെ അവൾക്കു തോന്നി...       കുറച്ചു സമയം കഴിഞ്ഞതും കടയിൽ ആരുടെയോ പരിചിതം ആയ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നോക്കി.... മഹി ..... അവളുടെ കണ്ണുകളിൽ അപ്പോൾ ദേഷ്യം അല്ലയിരുന്നു.... പതിയെ അവളുടെ ഉള്ളിലെ പേടി കുറയുന്നത് അവൾ ശ്രെദ്ധിച്ചു..... കുറച്ചു നേരം മഹി സംസാരിച്ചതും ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങാൻ പാവിച്ചു... കുറച്ചു മാറി നിന്നു ഭാമ അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...... ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയാമോ... അതും ആലോചിച്ചു നിന്നവൾ തന്റെ ജോലിയിൽ ശ്രെദ്ധ തിരിച്ചു ...               കുറച്ചു കഴിഞ്ഞതും ആകാശം ഇരുട്ട് മൂടി തുടങ്ങി..... പെയ്യാൻ വെമ്പി നിന്നത് പോലെ ഭൂമിയിൽ മഴ തുള്ളികൾ കൂട്ടമായി ചാറാൻ തുടങ്ങി........ പിന്നീട് അതൊരു പെരുമഴയായി മാറി...... പുറത്തേക്കു നോക്കി നിന്ന ഭാമ പെട്ടെന്ന് തന്റെ ബാഗിൽ വെപ്രാളത്തോടെ പരതാൻ തുടങ്ങി.. താൻ തേടിയത് കയ്യിൽ കിട്ടിയതും അവളുടെ മുഖത്തു ആശ്വാസം നിറഞ്ഞു.....     ഹോ... കുട എടുക്കാൻ മറന്നട്ടില്ല....അതും പറഞ്ഞു അവൾ വാച്ചിലേക്ക് നോക്കി...   അയ്യോ 5 മണി... ബസ് ഇപ്പൊ വരും.. അവൾ വേഗം തന്നെ പോകാൻ ഇറങ്ങി..... വെളിയിലേക്ക് നോക്കിയതും ആർത്തിരമ്പി  മഴ പെയ്യുന്നുണ്ട്... അവൾ ബാഗിൽ നിന്നും കുട നിവർത്തി വെളിയിലേക്ക് ഇറങ്ങി.. മഴത്തുള്ളിൽ  അവളുടെ ഡ്രെസ്സിനെ നനച്ചു അവൾ മുന്നോട്ടു നടന്നു.... 💜💜     മഴ ഒന്ന് തോർന്നതും മഹി തന്റെ വീട് ലക്ഷ്യമാക്കി പോക്കൊണ്ടെ ഇരുന്നു.... വീട്ടിൽ എത്തിയതും ഉമ്മറത്ത് തന്നെ മല്ലികയും മാധവനും നിക്കുന്നതവൻ കണ്ടു.... അവരെ നോക്കി ചിരിച്ചു കൊണ്ട് അവൻ വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു....     ആഹാ രണ്ടും കൂടി ഇതെന്താ ഇവിടെ വന്നു നിക്കുന്നെ.. മല്ലികാമ്മേ ഒരു സ്‌ട്രോങ് ചായ അങ്ങോട്ട്‌ എടുത്തേ ഞാൻ ഈ ഡ്രസ്സ്‌ മാറിട്ടു വേഗം വരാം..... അവൻ അതും പറഞ്ഞു അവരുടെ മുഖത്തേക്ക് നോക്കി.. രണ്ടാളുടെയും മുഖത്തേക്ക് അവൻ മാറി മാറി നോക്കി.. എന്തോ വെപ്രാളംത്തോടെ നിൽക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവനു മനസിലായി..... മല്ലികാമ്മേ..... അവൻ വിളിച്ചതും അവർ അവനെ നോക്കി അവരുടെ കണ്ണുകൾ കലങ്ങി കിടപ്പുണ്ടയിരുന്നു......     എന്താമ്മേ...... എന്ത് പറ്റി... അവൻ അവർക്കരുകിലേക്ക് നീങ്ങി നിന്നു...    മോനെ... അവൾ... അവളിതുവരെ വന്നില്ല..... മഹിയുടെയും ഭാമയുടെയും വഴക്ക് അറിയാവുന്നതു കൊണ്ട് തന്നെ വിറച്ചു വിറച്ചായിരുന്നു അവരത് പറഞ്ഞത്.... വന്നില്ലന്നോ.... ( മഹി ) അതെ മോനെ.....വരണ്ട സമയം കഴിഞ്ഞു....5.10 ന് ഉള്ള ബിസിന എന്നും വരുന്നത്.. അഞ്ചോ പത്തോ മിനിറ്റ് താമസിക്കും എന്നല്ലാതെ.. ഇതിപ്പോ ആറര കഴിഞ്ഞു..... ഏട്ടൻ നോക്കി പോകാം എന്നും പറഞ്ഞു ഇറങ്ങിയത... അപ്പോള മോൻ വന്നത്.... എന്റെ മോൾ.... അവരുടെ കണ്ണുകൾ നിറഞ്ഞു.... ഏയ് എന്താ അമ്മേ ഇത്... അവൾ ചിലപ്പോ താമസിച്ചു കാണും ഇറങ്ങാൻ.. ബസ് പോയതായിരിക്കും... അവിടെ തന്നെ നിൽപ്പൊണ്ടാകും .. അമ്മ പേടിക്കണ്ട... നേരത്തെ വിളിച്ചു എന്നോട് പറഞ്ഞ പോരായിരുന്നോ... ( മഹി അവരെ ടെൻഷൻ ആക്കാതെ പറഞ്ഞു നിർത്തി ) അതെങ്ങനെ പറയും രണ്ടും കണ്ണിൽ കണ്ട അടി അല്ലെ... അതാ പറയാഞ്ഞേ.. ( മാധവൻ ) അടിയും വഴക്കും ഒക്കെ ഒരു കോണിൽ നിൽക്കും.... മഹി അത്രയും പറഞ്ഞു വെളിയിലേക്കിറങ്ങി...ബുള്ളറ്റ് പെട്ടെന്ന് സ്റ്റാർട്ട്‌ ചെയ്യ്തു വീടിനു വെളിയിലേക്ക് ഇറങ്ങി.. കുറച്ചു ദൂരം മുന്നോട്ടു പോയി..... റോഡിൽ  ഇരുട്ട് വീണു തുടങ്ങിയിരുന്നു.. അവൾ ഇനി നടന്നു വരുന്നോ എന്ന് കരുതി ചുറ്റിനും നോക്കിയാണവൻ വണ്ടി ഓടിച്ചത്....എന്നാൽ ഷോപ്പിന് മുന്നിൽ എത്തിയതും അവിടം അടഞ്ഞു കിടക്കുന്നത് കണ്ട് അവന്റെ ഉള്ളൊന്നു വിറച്ചു....... അവൻ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി എങ്ങും അവൾ ഇല്ലായിരുന്നു...       ( തുടരും ) അപ്പൊ എന്താ ലൈക്‌ പോരട്ടെ 💜🥰 പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ, https://pratilipi.app.link/ifgXDisQvXb പ്രതിലിപിയിൽ ഇതിന്റെ 58 പാർട്ട്‌ ഉണ്ട്. ❤️ #📙 നോവൽ #നോവൽ
📙 നോവൽ - Arya @@೧೧೧ Arya @@೧೧೧ - ShareChat

More like this