ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XDwQG8v?d=n&ui=v64j8rk&e1=
Part... 13
സാഗറും മാഹിനും തമിഴ് സിനിമകാണുന്ന പോലെ ആണ് അതെല്ലാം കണ്ടിട്ട് തോന്നിയത്.. തൊട്ടു മുൻപിൽ ഒരു വലിയ ബ്ലാസ്റ്റിംഗ്.. അതിനു പുറകെ സിനിമസ്റ്റൈൽ അടി.. എഴു പേരോട് ഒരാൾ ഒറ്റക്ക് നിന്ന് പോരാടുക.. അതും നിമിഷനേരം കൊണ്ടു എഴുപേരെയും വെട്ടി തറയിൽ ഇടുക..
മാഹിൻ തന്റെ കൈ കൂട്ടിതിരുമി കൊണ്ടു പറഞ്ഞു.. സാറെ ഇത് അയാൾ തന്നെ ആണ്.. കൽക്കി ആയും സഖാവ് ആയും വന്ന ഒറ്റയാൻ.. ഹോ.. എന്താ ഒരു മൈൻഡ്.. കണ്ടില്ലേ എഴുപേരോട് ഒറ്റക്ക് നിന്ന് അടിച്ചു നിന്നത്..
മാഹിൻ സാഗറിനെ നോക്കി കൊണ്ടു പറഞ്ഞു.. സാർ ആ വന്ന എഴുപേർ ക്രിസ്റ്റിയെ രക്ഷിക്കാൻ വന്നവർ ആണെന്ന് തോന്നുന്നു... ഇവിടെ നമ്മളെ ആക്രമിച്ചു അവനെ കൊണ്ടു പോകാൻ വന്നവർ തന്നെ ആണ്... അല്ലെങ്കിൽ ഇവിടേക്ക് എന്തിന് വരണം മുഖം മറച്ചു കൊണ്ടു..
സാഗർ മാഹിനെ നോക്കി കൊണ്ടു പറഞ്ഞു.. വാ അവിടെ വീണു കിടക്കുന്നവർ ചത്തോ എന്ന് നോക്കണ്ടേ..
സാഗറും മാഹിനും ചേർന്ന് റോഡിലേക്ക് ഇറങ്ങി ചെന്നു.. പോകുന്നവഴി സാഗർ ഹാഷിമിന് ഫോൺ ചെയ്തു..
സാർ പോലിസ് സ്റ്റേഷന് മുൻപിൽ കുറച്ചു മുൻപ് ഒരു ആക്രമണം നടന്നു.. സാർ വേഗം ഒന്ന് എത്തണം...
സാഗർ ഫോൺ വെച്ചിട്ട് പോലിസ് സ്റ്റേഷനിലേക്ക് തിരിഞ്ഞു വിളിച്ചു പറഞ്ഞു.. എടൊ കുറച്ചു വെള്ളം കൊണ്ടു വന്നു ഈ തീ അണക്കാൻ നോക്ക്.. റോഡ് വഴി വാഹനങൾ വരുന്നത് ആണ്..
മറ്റു പോലീസുകാർ വേഗം തന്നെ ബക്കറ്റിൽ വെള്ളം ആയി വന്നു ഇന്നോവയുടെ കത്തിപടരുന്ന സ്ഥലത്തേക്ക് ഒഴിച്ച് കൊണ്ടിരുന്നു ..
ചില വാഹനങ്ങൾ അവിടെ എത്തുമ്പോൾ സ്പീഡ് കുറച്ചു. സംഭവസ്ഥലം നോക്കി പോയി കൊണ്ടിരുന്നു...
നിലത്തു കിടന്നു ഞരങ്ങുന്നവരെ കണ്ടപ്പോൾ മാഹിൻ പറഞ്ഞു... എന്തെ മക്കളെ.. വാളും പിടിച്ചു വന്നപ്പോൾ ഓർത്തില്ല അല്ലെ.. അതിലും കട്ടി കൂടിയ ആയുധം ഉള്ളവൻ മറഞ്ഞിരിപ്പുണ്ടാകും എന്ന്.. നിലത്തു കിടന്നു ഞരങ്ങുന്നവർ മെല്ലെ പറഞ്ഞു സാർ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.. ബ്ലഡ് കുറച്ചു പോയിട്ടുണ്ട്...
സാഗർ അവരെ നോക്കി കൊണ്ടു പറഞ്ഞു.. ആർക്കു വേണ്ടി ആയിരുന്നു നിങ്ങളുടെ കൊട്ടേഷൻ.. ക്രിസ്റ്റിക്ക് വേണ്ടിയോ.. അതോ ഞങ്ങൾ പിടിച്ചു വെച്ചിരിക്കുന്ന കഞ്ചാവിന് വേണ്ടിയോ..
എടൊ മാഹിൻ വേഗം ആംബുലൻസ് വിളിക്ക്...ഇനി ഇവിടെ കിടന്ന് ചാവണ്ട ഒന്നും..
നിമിഷനേരം കൊണ്ടു ആംബുലൻസ് എത്തി.. എല്ലാവരെയും ആംബുലൻസിൽ കയറ്റി സിറ്റി ഹോസ്പിറ്റലിലേക്ക് അയക്കുമ്പോൾ ആയിരുന്നു ഹാഷിം അവിടേക്ക് ബൈക്കിൽ വന്നത്....
. ബൈക്ക് റോഡിൽ ഒതുക്കി കൊണ്ടു അവൻ സാഗറിനോട്. ചോദിച്ചു.. എന്താടോ ആരെങ്കിലും അപായപ്പെട്ടോ..
മാഹിൻ ഹാഷിമിന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു.. ഇല്ല സാർ.. വന്നവന്മാർക്ക് എല്ലാം കണക്കിന് കൊടുത്തിട്ടുണ്ട് അയാൾ..പക്ഷെ അവന്മാർ ആരൊക്കെ ആണെന്ന് വ്യക്തമായിട്ടില്ല.. എന്താലും ആരും മരിച്ചിട്ടില്ല സാർ... മാഹിൻ ഉത്സാഹത്തോടെ പറഞ്ഞു...
ഹാഷിം റോഡിൽ നിന്ന് കൊണ്ടു.. ചുറ്റും നോക്കി..
പിന്നെ കത്തി അമർന്നു കിടക്കുന്ന ഇന്നോവക്ക് അരികിൽ വന്നു കൊണ്ടു ചോദിച്ചു..
സാഗർ ഫുൾ ഡീറ്റെയിലും വേണം. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി വരാം..വന്നവർക്ക് അറിയാം.. മിക്കവാറും ഗുണ്ടാ പക ആകും..
ഹാഷിം മാഹിന്റെ അടുത്തേക്ക് വന്നു ചോദിച്ചു..വന്ന ആളിനെ താൻ കണ്ടോ..
മാഹിൻ അവിടെ നടന്ന സംഭവം മുഴുവൻ പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞു.. ഹാഷിം പറഞ്ഞു...
ഓ.. അപ്പോൾ അത് അയാൾ തന്നെ ആണ് കൽക്കി...???
ഈ സമയം.. സുഖനിദ്രയിൽ ആയിരുന്നചെറിയാൻ എന്തോ നിലത്തു വീഴുന്ന ശബ്ദം കേട്ടു കണ്ണ് തുറന്നു..
അടുത്തനിമിഷം അയാളുടെ വാ മൂടി കൊണ്ടു ഒരു പില്ലോ മുഖത്തു വന്നു വീണു.. പില്ലോക്ക് മുകളിൽ ഒരു ബലിഷ്ടമായ കൈ വന്നു അമർന്നു.
ചെറിയാന്റെ കണ്ണ് തള്ളി.. അയാൾ നടുങ്ങി വിറച്ചു കൊണ്ടു അനങ്ങാതെ കിടന്നു..
ചെറിയാനെ.. ജനങ്ങൾ നിനക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടത് അവർക്ക് ഒരു രാജാവിനെ ആവശ്യം ആയിട്ടൊന്നും അല്ല.. പകരം അവരുടെ ബുദ്ധിമുട്ട് മനസിലാക്കി അവർക്ക് ഒപ്പം നിൽക്കാൻ ആണ്..
അഞ്ചു വർഷം കൂടുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ഈ നാണം കെട്ട നാടകം ഉണ്ടല്ലോ.. തിരഞ്ഞെടുപ്പ് എന്ന നാടകം.. അതിൽ കയറി കൂടി ആളുകളെ ദ്രോഹിക്കുന്ന ഈ പരിപാടി നീ ഇതോടെ നിർത്തണം.. നല്ലരാഷ്ട്രീയനേതാക്കൾ ഉണ്ടായിരുന്നല്ലോ നിനക്ക് മുന്നിൽ.. അവരെ അതെ പോലെ തന്നെ പിന്തുടരണ്ട.. അത് നിനക്ക് ഒന്നും സാധിക്കില്ല.. അത് കൊണ്ടു സ്വന്തം ആയി നക്കാപിച്ച ഉണ്ടാക്കിക്കോ.. അത് മയക്കു മരുന്ന് കേരളത്തിൽ വിതരണം ചെയ്യാൻ കാത്തിരിക്കുന്ന ഡ്രഗ്സ് മാഫിയയെ സഹായിച്ചു കൊണ്ടു ആകരുത്.. Mdma പോലെ ഉള്ള ലഹരി പാവം കുട്ടികൾക്ക് മേലെ ഇൻജെക്റ്റ് ചെയ്യാൻ ഇനി നീ മുതീർന്നാൽ..
മോനെ ചെറിയാനെ.. നിന്റെ അപ്പന്റെ അപ്പൻ ഉണ്ടല്ലോ സഖാവ് ലാസർ.. അദ്ദേഹത്തിന്റെ അടക്കം നല്ലകുറച്ചു നേതാക്കളുടെ ബോഡി അടക്കം ചെയ്തിരിക്കുന്ന ആ കുടുബകല്ലറക്ക് കൊടുക്കാൻ ഉള്ള ഒരു തുണ്ട് ഇറച്ചി പോലും. നിന്റെ ദേഹത്തു ഞാൻ ബാക്കി വെക്കില്ല...
നിന്റെ അപ്പാപ്പൻ ലാസർ സഖാവ് ഒരു ആൺകുട്ടി ആയിരുന്നു.. പാവങ്ങൾക്ക് വേണ്ടി ഏത് സമയവും അവർക്ക് ഇടയിലേക്ക് ഇറങ്ങാൻ അദ്ദേഹത്തിനു മടി ഉണ്ടായിരുന്നില്ല.. പക്ഷെ ആ ഒരു ഗുണം നിന്റെ നിഴലിനു പോലും കിട്ടിയില്ലലോ ചെറിയാനെ...
അയാൾ ഫില്ലോ ചെറിയാന്റെ മുഖത്തു നിന്ന് മാറ്റി..
ചെറിയാൻ ഭയന്ന് കൊണ്ടു ചാടി എഴുനേറ്റ് ഇരുന്നു നെഞ്ച് തിരുമി കൊണ്ടിരുന്നു..
കയ്യിൽ ഇരുന്ന. എന്തോ ഉപയോഗിച്ച് അയാൾ ലൈറ്റ് എറിഞ്ഞു പൊട്ടിച്ചു...
മുറിയിൽ ഇരുട്ട് നിറഞ്ഞു.. Ac യുടെ നേരിയ ലൈറ്റ് മാത്രം തെളിഞ്ഞു നിന്നു...
ഇരുട്ടിൽ നിന്ന് ചെറിയാൻ വീണ്ടും അയാളുടെ ശബ്ദം കേട്ടു...
ചെറിയാനെ.... സ്വന്തം ജീവനും ജീവിതവും പണയം വെച്ച്.. ഒരു പിടിനല്ലമനുഷ്യർ ഉണ്ടാക്കി എടുത്ത ഈ പ്രസ്ഥാനം നശിച്ചു പോകാൻ അനുവദിക്കില്ല..
നിങ്ങളുടെ സ്വന്തം ഇഷ്ട്ടം പോലെ ആയല്ലോ പാർട്ടി ഇപ്പോൾ..
നിങ്ങൾ കക്കുകയോ മുക്കുകയോ ആയികൊള്ളു.. അതൊക്കെ ഇവിടുത്തെ ജനങളുടെ വിധി.. പക്ഷെ അവരുടെ പുതിയ തലമുറക്ക് നിങ്ങൾ ലഹരി ആണ്..ധാനം നൽകുന്നത് എങ്കിൽ ഓർത്തോളൂ.. ജന്മികൾക്കും പോലീസിനും മുന്നിൽ നെഞ്ചും വിരിച്ചു നിന്ന ഒരു പിടി നേതാക്കളുടെ ആത്മാവ് അത് പൊറുക്കില്ല.. ഇനി നമ്മൾ കാണാൻ ഇടയായാൽ.. നിന്നെ ഞാൻ കൊണ്ടു പോകും നരകത്തിലേക്ക്.പിന്നെ
. നീ പറഞ്ഞു വിട്ട ആളുകൾ എന്റെ മുന്നിൽ പെട്ടത് കൊണ്ടു ജീവൻ എങ്കിലും കിട്ടി.. പകരം പോലിസ് സ്റ്റേഷനിൽ കയറിഎങ്കിൽ.. അവിടെ ഒരു നരി ഉണ്ടായിരുന്നു.. അവൻ കൈ വെച്ചാൽ പിന്നെ അവന്മാരുടെ എല്ല് പൊടിഞ്ഞേനെ..മോനെ ചെറിയാൻ സാറെ.. നീയൊക്കെ ഇങ്ങോട്ട് കെട്ടി എടുത്തത് നിന്റെ ഒക്കെ കാലനെ തന്നെ ആയിരുന്നു.. പറ്റുമെങ്കിൽ നിന്റെ ഇടവകയിലെ അച്ചനെ കൊണ്ടു വന്നു ആരും അറിയാതെ ഈ വീട് ഒന്ന് കൂടി വെഞ്ചരിച്ചേക്ക്.. കാരണം ഇപ്പോൾ ഇവിടെ കേറിയത്.. ഒരു ചെകുത്താൻ ആണ്...
ഇരുട്ടിൽ നിന്ന് ഒരു ചിരി മെല്ലെ ഉയർന്നു കേട്ടു...പെട്ടന്ന്..
ചെറിയാന്റെ മുഖം നോക്കി ഒരു അടി കിട്ടി... അയാൾ ബെഡിലേക്ക് ബോധം മറഞ്ഞു വീണു...
ഷോളയാർ സിറ്റി ഹോസ്പിറ്റൽ.. അത്യാഹിതവിഭാഗത്തിൽ ഏഴുപേർ ചികിത്സയിൽ ആയിരുന്നു..dr കിരൺ അവർക്ക് ഉള്ള മെഡിസൻ കൊടുത്തു കൊണ്ടു പുറത്തേക്ക് വന്നു..പിന്നെ തന്റെ റൂമിലെ കസേരയിൽ ഇരുന്നു..മാസ്ക്ക് മാറ്റി കൊണ്ടു മുന്നിൽ ഇരുന്ന ഹാഷിമിനെ നോക്കി കൊണ്ടു പറഞ്ഞു...
ഹാഷിം താൻ ഇവിടെ ആണ് ചാർജ് എടുത്തത് എന്ന് അറിഞ്ഞില്ല.. എന്തായാലും ഇനി ഇടക്ക് ഒന്ന് കൂടാമല്ലോ നമുക്ക്... കോളേജ് കഴിഞ്ഞു പിന്നെ നിന്നെ അങ്ങനെ കിട്ടാറില്ല..
ഹാഷിം ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു..
അത് കൂടാം കുഴപ്പമില്ല.. എന്താണ് കിരൺ അവരുടെ അവസ്ഥ..
കിരൺ കസേരയിൽ ചാരി ഇരുന്നു കൊണ്ടു പറഞ്ഞു.. കുറച്ചു ബ്ലഡ് പോയിട്ടുണ്ട്.. കൈക്കും പിന്നെ കാലിനും ആണ് വെട്ട് കിട്ടിയിട്ടുള്ളത്.. നല്ല കട്ടിയുള്ള ആയുധം..കൊണ്ടു ആകണം ആക്രമണം..
അതായത് മഴു പോലെ ഉള്ള എന്തോ ആയുധം കൊണ്ടു ആകും...
പക്ഷെ എനിക്ക് അത് അല്ല അത്ഭുതം ഹാഷിം.. ഈ സിറ്റിയിൽ ഞാൻ വന്നിട്ട് മൂന്ന് മാസം ആകുന്നു..
ഇവിടെ ടോപ് ഓർഡറിൽ ഉള്ള ഗുണ്ടകൾ ആണ് ഈ അവസ്ഥയിൽ കിടക്കുന്നത്... പറഞ്ഞു കേട്ടിടത്തോളം ഒരാൾ ആണ് അവരെ ആക്രമിച്ചത് പോലും.. അത് ആരാണാവോ...
ഹാഷിം dr കിരണിന്റെ മുന്നിലെ മേശയിൽ വിരൽ കൊണ്ടു ഒന്ന് താളം പിടിച്ചു കൊണ്ടു പറഞ്ഞു... ഈ കിടക്കുന്ന ഗുണ്ടകളുടെ അപ്പൻ ആയിരിക്കും.. വന്നു മേഞ്ഞു പോയത്..
പക്ഷെ എനിക്ക് അറിയേണ്ടത് ഒന്ന് ആണ്. ഇവന്മാർ വന്നത് പോലിസ് സ്റ്റേഷൻ ആക്രമിക്കാൻ ആണ് എന്ന് അറിഞ്ഞു.. അതിന്റെ കൊട്ടേഷൻ ആരു കൊടുത്തു എന്ന് അറിയണം..
Dr കിരൺ ഒന്ന് ചിരിച്ചു കൊണ്ടു ഹാഷിമിന്റെ നേരെ നോക്കി കൊണ്ടു പറഞ്ഞു.. നീ ആ പഴയ സഖാവ് തന്നെ.. ഒരു മാറ്റവും ഇല്ല.. കോളേജിൽ പഠിക്കുന്ന സമയം തന്നെ അറിയാമായിരുന്നു.. നീ പോലീസിൽ തന്നെ എത്തും എന്ന്..
പിന്നെ അവിടെ കിടക്കുന്ന ഗുണ്ടകൾക്ക് ഇനി കുറച്ചു മാസത്തേക്ക് ഒന്നിനും കഴിയില്ല.. അത് കൊണ്ടു നിന്റെ പോലിസ് മുറ എടുക്കരുത്.. രണ്ട് ദിവസം കഴിഞ്ഞു അവരെ വാർഡിലേക്ക് മാറ്റും അന്നേരം.. നിന്നെ ഞാൻ അറിയിക്കാം ഹാഷിം...
ഹാഷിം എഴുനേറ്റു.. പിന്നെ മെല്ലെ പറഞ്ഞു.. അവരെ വിസിറ്റ് ചെയ്യാൻ വരുന്നവരെ ഒന്ന് നോട്ട് ചെയ്തേരെ കേട്ടോ..
അപ്പോൾ രാത്രി യാത്ര ഇല്ല.. ഹാഷിം dr കിരണിന്റെ അടുത്ത് നിന്ന് ഇറങ്ങി..
ഈ സമയം മന്ത്രി ചെറിയാന്റെ വീട്ടിലേക്ക് ഒരു ബുള്ളറ്റ് വന്നു നിന്നു.. അതിൽ നിന്ന് തടിച്ചു ഉരുണ്ട ഒരാൾ ഇറങ്ങി..
അയാൾ നേരെ ചെറിയാന്റെ വീട്ടിലേക്ക് കയറി വന്നു..
ഹാളിൽ ഒരു മുണ്ട് മാത്രം ഉടുത്തു കൊണ്ടു ചെറിയാൻ ഇരുന്ന് മദ്യപിക്കുക ആയിരുന്നു.
കാൽപെരുമാറ്റം കേട്ടപ്പോൾ തല തിരിച്ചു നോക്കാതെ തന്നെ ചെറിയാൻ പറഞ്ഞു.. കയറി വാ രങ്കാ..
നിന്റെ പിള്ളേരെ അടക്കം പൂളി ഒരുത്തൻ എന്റെ ഈ ആർക്കും അറിയാത്ത ഗസ്റ്റ് ഹൌസിൽ വന്നു പോയിട്ടുണ്ട് എങ്കിൽ.. പട പാളയത്തിൽ തന്നെ ആണ്..
രങ്കരാജ് ചെറിയാന്റെ മുന്നിൽ മുട്ടുകുത്തി നിന്നു കൊണ്ടു പറഞ്ഞു.. അച്ചായനെ ഇവിടെ വന്നു വെല്ലുവിളിച്ചു പോയവൻ ഈ രങ്കരാജന് ഉള്ളത് ആണ്...
പിന്നെ അവൻ പൂളിയത് എന്റെ പിള്ളേരെ മാത്രം അല്ല.. അറിയാലോ അച്ചായന്.. വാളയാർ കർണ്ണനെ.. വരുന്നുണ്ട് ഇങ്ങോട്ട്...
ചെറിയാൻ അത് കേട്ടപ്പോൾ ഒന്ന് ചിരിച്ചു..
പിന്നെ മെല്ലെ പറഞ്ഞു.. വാളയാർ കർണ്ണൻ... ആൺകുട്ടി ആണ്.. വരട്ടെ അവൻ.. ഈ ചെറിയാൻ ആരാണ് എന്ന് ആദ്യം കാണിച്ചു കൊടുക്കേണ്ടത് ആ si ഹാഷിമിനെ ആണ്...
രങ്കരാജൻ പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു... ഈ ഷോളയാർ കത്തിക്കും ഞങ്ങൾ.. അച്ചായന്റെ മുന്നിൽ കൊണ്ടു വന്നു ഇട്ടു തരും ഓരോരുത്തരെ...
ചെറിയാൻ കൈയിൽ ഇരുന്ന മദ്യഗ്ലാസ് ഒറ്റ വലിക്കു കുടിച്ചു കൊണ്ടു പറഞ്ഞു...
ഈ ചെറിയാൻ ആരാണ് എന്ന് അവൻ അറിയാൻ പോകുന്നു.....???
തുടരും...
കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
