ShareChat
click to see wallet page
ഭഗവത്ഗീത ശ്ലോകം 13.23. 𝑻𝒉𝒆𝒔𝒆 𝒔𝒆𝒍𝒆𝒄𝒕𝒆𝒅 𝐁𝐇𝐀𝐆𝐀𝐕𝐀𝐓𝐇𝐆𝐈𝐓𝐀 𝒗𝒆𝒓𝒔𝒆𝒔 𝒂𝒓𝒆 𝒂𝒄𝒕𝒖𝒂𝒍𝒍𝒚 𝒘𝒂𝒚 𝒕𝒐 𝒓𝒆𝒂𝒍 𝒔𝒂𝒍𝒗𝒂𝒕𝒊𝒐𝒏 𝒂𝒌𝒂 𝒈𝒆𝒕𝒕𝒊𝒏𝒈 𝒐𝒖𝒕𝒔𝒊𝒅𝒆 𝒖𝒏𝒊𝒗𝒆𝒓𝒔𝒆𝒔 𝒕𝒐 𝒔𝒑𝒊𝒓𝒊𝒕𝒖𝒂𝒍 𝒑𝒍𝒂𝒏𝒆𝒕𝒔 𝒘𝒉𝒆𝒓𝒆 𝒘𝒆 𝒃𝒆𝒍𝒐𝒏𝒈 𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒕𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄. 𝑼 𝒕𝒂𝒌𝒆 𝒊𝒕 𝒐𝒓 𝒍𝒆𝒂𝒗𝒆 𝒊𝒕.. 𝐈𝐭'𝐬 𝐥𝐞𝐟𝐭 𝐭𝐨 𝐲𝐨𝐮👍. ᴜɴᴅᴇʀꜱᴛᴀɴᴅ ᵗʰⁱˢ ɪʀʀᴇꜱᴩᴇᴄᴛɪᴠᴇ ᴏꜰ ʀᴇʟɪɢɪᴏɴ ᴄᴏᴜɴᴛʀy 𝚎𝚝𝚌 ᵗʰᵉ ᵐⁱⁿⁱᵐᵘᵐ ʳᵉˢᵘˡᵗ ˢʰᵒᵘˡᵈ ᵇᵉ ᴇʟᴇᴠᴀᴛɪᴏɴ ᴛᴏ ℍ𝕖𝕒𝕧𝕖𝕟𝕝𝕪 𝕻𝖑𝖆𝖓𝖊𝖙𝖘👍. Jai goloknath. Jai jagannath. Om tat sat. അദ്ദേഹം ആത്മാവല്ല, പരമാത്മാവാണ്, ഇന്ദ്രിയാതീതനുമാണ്. ആത്മാവും പരമാത്മാവും ഒന്നല്ല എന്നത് സുവ്യക്തമാണ്. പരമാത്മാവിന് സകല ദിക്കുകളിലും കൈകാലുകളുണ്ട്. വ്യക്തിഗതജീവാത്മാവിന് അതില്ല. ഉപദ്രഷ്ടാനുമന്താ ച ഭർതാഭോക്താ മഹേശ്വരഃ പരമാത്മേതി ചാപ്യുക്തോ ദേഹേഽസ്മിൻ പുരുഷഃ പരഃ. അസ്മിൻ ദേഹേ - ഈ ദേഹത്തിൽ; പര - പരനായ; പുരുഷഃ - ആസ്വാദകൻ; ഉപദ്രഷ്ടാ - ഉപ്രദഷ്ടാവും (മേൽനോട്ടക്കാരൻ); അനുമന്താ ച - അനുമന്താവും (അനുമതി കൊടുക്കുന്നവനും); ഭർതാ - ഭർത്താവും (സകലതിനേയും ഭരിക്കുന്നവനും); ഭോക്താ - ഭോക്താവും (പരമാസ്വാദകനും); മഹേശ്വരഃ - പ്രകൃതിയുടെ പരമപ്രഭുവും; പരമാത്മാ ച ഇതി അപി - പരമാത്മാവും ആണെന്ന്; ഉക്തഃ - പറയപ്പെടുന്നു. ഇന്ദിയാതീതനായൊരു ഭോക്താവുണ്ട്; ഈ ശരീരത്തിൽ സർവ്വാധിപതിയും ഉപദ്രഷ്ടാവും അനുമതിദായകനുമായ ആ പരമപുരുഷനെ പരമാത്മാവെന്നു പറയുന്നു. എപ്പോഴും വ്യക്തിഗതജീവാത്മാവിനോട് ചേർന്നു നിൽക്കുന്ന പരമാത്മാവ്, ഭഗവാന്റെ പ്രതിനിധിയാണെന്ന് ഇവിടെ പ്രസ്താവിക്കുന്നു. സാമാന്യനായ ഒരു ജീവസത്തയല്ല, ഈ പരമപുരുഷൻ. അദ്വൈതികളുടെ ദൃഷ്ടിയിൽ ക്ഷേത്രജ്ഞൻ ഒന്നേയുള്ള. ജീവാത്മാ പരമാത്മാക്കൾ വ്യത്യസ്തരല്ലെന്നാണ് അവരുടെ വാദം. സത്യം വ്യക്തമാക്കാനാണിവിടെ ഭഗവാൻ, താൻ പരമാത്മാവായി എല്ലാ ശരീരങ്ങളിലും കുടികൊള്ളുന്നുവെന്ന് പ്രസ്താവിച്ചത്. വ്യക്തിഗത ജീവാത്മാവിൽ നിന്ന് ഭിന്നനാണദ്ദേഹം;പരൻ-അതീന്ദ്രിയൻ കൂടിയാണ്. വ്യക്തിഗതജീവാത്മാവ് ഒരു പ്രത്യേക ക്ഷേത്രത്തിലെ പ്രവർത്തനങ്ങളെ അനുഭവിക്കുന്നു. എന്നാൽ ശാരീരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന, പരിമിതി പൂണ്ട ഒരു ഭോക്താവല്ല, പരമാത്മാവ്; പിന്നെയോ, സാക്ഷിയും ഉപ്രദഷ്ടാവും അനുമതിദായകനും, പരമോപഭോക്താവുമത്രേ. അദ്ദേഹം ആത്മാവല്ല, പരമാത്മാവാണ്, ഇന്ദ്രിയാതീതനുമാണ്. ആത്മാവും പരമാത്മാവും ഒന്നല്ല എന്നത് സുവ്യക്തമാണ്. പരമാത്മാവിന് സകല ദിക്കുകളിലും കൈകാലുകളുണ്ട്. വ്യക്തിഗതജീവാത്മാവിന് അതില്ല. സർവ്വേശ്വരനായ പരമാത്മാവ് വ്യക്തിഗതജീവാത്മാവിന് അഭീഷ്ട ഭോഗങ്ങൾ കൈവരുത്താൻവേണ്ടി ഹൃദയത്തിൽ വാണരുളുകയാണ്. ഭഗവാന്റെ അനുമതിയില്ലാതെ ജീവന് യാതൊന്നുംചെയ്യാൻ പറ്റില്ല, വ്യക്തിഗതാത്മാവ് ഭുക്തനും ഭഗവാൻ ഭോക്താവ് അഥവാ പരിപാലകനുമാണ്. എണ്ണമറ്റു ജീവാത്മാക്കളുടെ കൂടെ, അവയോടൊപ്പം സുഹൃത്തെന്ന നിലയിൽ വാഴുന്നു പരമാത്മാവ്. ഓരോ വ്യക്തിഗതജീവാത്മാവും പരമപുരുഷന്റെ ഒരംശം(fragment of lord) മാത്രമാണ്. അത്യന്തം ഗാഢമാണവർക്കുള്ള സുഹൃദ്ബന്ധം. എങ്കിലും പ്രകൃതിയെ സ്വാധീനിക്കാനുള്ള ശ്രമത്തിൽ ഭഗവന്നിർദ്ദേശത്തെ തള്ളിക്കളഞ്ഞ് തന്നിഷ്ട്രപ്രകാരം പ്രവർത്തിക്കാനുള്ള പ്രവണതയുണ്ട്, ജീവന്. ഈ പ്രവണതയുള്ളതുകൊണ്ടാണ് അതിന് ഭഗവാന്റെ തടസ്ഥശക്തിയെന്നു (𝒔𝒐𝒖𝒍𝒔 𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄 𝒂𝒓𝒆 𝒄𝒂𝒍𝒍𝒆𝒅 𝐌𝐀𝐑𝐆𝐈𝐍𝐀𝐋 𝐄𝐍𝐄𝐑𝐆𝐘 𝑶𝒇 𝒍𝒐𝒓𝒅 𝑮𝒐𝒍𝒐𝒌𝒏𝒂𝒕𝒉 𝑲𝒓𝒊𝒔𝒉𝒏𝒂 𝒔𝒊𝒕𝒖𝒂𝒕𝒆𝒅 𝒐𝒖𝒕𝒔𝒊𝒅𝒆 𝒖𝒏𝒊𝒗𝒆𝒓𝒔𝒆𝒔) പേർ വന്നതും. ജീവാത്മാവിന് ഭൗതികശക്തിയിലോ ആദ്ധ്യാത്മികശക്തിയിലോ നിലയുറപ്പിക്കാൻ കഴിയും. ജീവാത്മാവ് ഭൗതികശക്തിയുടെ (𝐮𝐧𝐢𝐯𝐞𝐫𝐬𝐞𝐬) സ്വാധീനതാവലയത്തിൽ അകപ്പെട്ടിരിക്കുന്ന കാലത്തോളം തന്റെ സുഹൃത്തായ പരമാത്മാവിന്റെ രൂപത്തിൽ പരംപുരുഷനായ ഭഗവാൻ അവനെ ആദ്ധ്യാത്മിക ഗതിയിലേയ്ക്ക് തിരിച്ചുകൊണ്ടുപോകുവാനായി കൂടെ വാഴുന്നു(𝚃𝚘 𝚝𝚊𝚔𝚎 𝚜𝚘𝚞𝚕𝚜 𝚋𝚊𝚌𝚔 𝚝𝚘 𝚝𝚑𝚎 𝚜𝚙𝚒𝚛𝚒𝚝𝚞𝚊𝚕 𝚙𝚕𝚊𝚗𝚎𝚝 𝚏𝚛𝚘𝚖 𝚠𝚑𝚒𝚌𝚑 𝚒𝚝 (𝒊𝒓𝒓𝒆𝒔𝒑𝒆𝒄𝒕𝒊𝒗𝒆 𝒐𝒇 𝒓𝒆𝒍𝒊𝒈𝒊𝒐𝒏 𝒄𝒐𝒖𝒏𝒕𝒓𝒚 𝒆𝒕𝒄) 𝚌𝚊𝚖𝚎 𝚊𝚏𝚝𝚎𝚛 𝐑𝐞𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧 𝐨𝐟 𝐢𝐭𝐬 𝐮𝐬𝐞𝐥𝐞𝐬𝐬 𝐛𝐞𝐡𝐚𝐯𝐢𝐨𝐫𝐬). ജീവാത്മാവിനെ ആദ്ധ്യാത്മികശക്തിയിലേയ്ക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഭഗവാന് ഔത്സുക്യം. എന്നാൽ തനിക്കുള്ള മിതമായ സ്വാതന്ത്ര്യത്തെ മുൻ നിർത്തിക്കൊണ്ട് ജീവൻ ആദ്ധ്യാത്മികത്തേജസ്സിനോടുള്ള സമ്പർക്കത്തെ തുടർച്ചയായി തള്ളിക്കളയുന്നു(𝐭𝐡𝐞𝐲 𝐰𝐚𝐧𝐭 𝐭𝐨 𝐫𝐞𝐦𝐚𝐢𝐧 𝐡𝐞𝐫𝐞 𝐢𝐧 𝐭𝐡𝐢𝐬 𝐦𝐨𝐦𝐞𝐧𝐭𝐨𝐮𝐬 𝐮𝐧𝐢𝐯𝐞𝐫𝐬𝐞𝐬). സ്വാതന്ത്ര്യത്തിന്റെ ഈ ദുരുപയോഗം തന്നെ, ബദ്ധമായ അവസ്ഥയിൽ ജീവാത്മാവിന് നേരിടുന്ന ഭൗതിക ക്ലേശങ്ങൾക്ക് കാരണം. ഭഗവാനാകട്ടെ, ഉള്ളിൽ നിന്നും പുറമേ നിന്നും ഒരുപോലെ നിർദ്ദേശങ്ങൾ നൽകിപ്പോരുന്നു. പുറമേ നിന്ന് ഭഗവദ്ഗീതയിൽ പറയുന്നതുപോലെയുള്ള നിർദ്ദേശങ്ങൾ; ഉള്ളിൽ നിന്നോ ഭൗതികലോകത്തിൽ താൻചെയ്യുന്ന കർമ്മങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടി ഉളവാക്കുകയില്ലെന്ന് ജീവാത്മാവിനെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു; “അതെല്ലാമുപേക്ഷിച്ച് എന്നിൽ വിശ്വസിക്കൂ. എന്നാൽ നിനക്ക് സന്തുഷ്ടി നേടാം”, എന്ന് പരമാത്മാവ് മന്ത്രിക്കുന്നു. പരമാത്മാവായ ഭഗവാനിൽ വിശ്വാസമർപ്പിക്കാൻ സാധിച്ച ബുദ്ധിമാനായ മനുഷ്യന് സച്ചിദാനന്ദാത്മകമായൊരു ജീവിതത്തിലേയ്ക്ക് പുരോഗമിക്കാം(𝐑𝐞𝐭𝐮𝐫𝐧 𝐭𝐨 𝐬𝐨𝐮𝐥'𝐬 𝐡𝐨𝐦𝐞 𝐩𝐥𝐚𝐧𝐞𝐭 𝐭𝐨 𝐜𝐨𝐧𝐭𝐢𝐧𝐮𝐞 𝐭𝐨 𝐞𝐧𝐣𝐨𝐲 𝐢𝐭𝐬 𝐛𝐥𝐢𝐬𝐬𝐟𝐮𝐥 𝐝𝐞𝐚𝐭𝐡𝐥𝐞𝐬𝐬 𝐥𝐢𝐟𝐞). ##𝗔𝗗𝗩𝗢𝗖𝗔𝗧𝗘𝗠𝗔𝗡𝗢𝗝𝗚𝗨𝗥𝗨𝗩𝗔𝗬𝗨𝗥 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #Devotional #💭 Best Quotes #🙏 ശ്രീകൃഷ്ണ ഭജനകൾ
#𝗔𝗗𝗩𝗢𝗖𝗔𝗧𝗘𝗠𝗔𝗡𝗢𝗝𝗚𝗨𝗥𝗨𝗩𝗔𝗬𝗨𝗥 - ShareChat

More like this