ShareChat
click to see wallet page
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട് https://sharechat.com/post/X6RjXgjb?d=n&ui=v64j8rk&e1=cഅവളെയും കാത്തിരിക്കുന്ന അയാൾക്ക് മുൻപിലേക്ക് അലീന ചെറുചിരിയോടെ നടന്നു വന്നു . പെട്ടെന്ന് അവളെ കണ്ട സന്തോഷത്തിൽ ഡിയോൺ ചാടി എഴുന്നേറ്റു. അലീന അയാളുടെ തൊട്ടുമുൻപിൽ വന്നു നിന്നു,ആ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞിരുന്നു. തെല്ലുനേരം അയാൾ അവളെ നോക്കിയിരുന്നു. ഡിയോൺ... അതീവ സ്നേഹത്തോടെ അവളയാളെ വിളിച്ചു... അയാൾ അവളുടെ കണ്ണുകളിൽ നോക്കി. നോക്ക് .... നിനക്കായി ഒരു വിലപ്പെട്ട സമ്മാനം ഞാൻ കരുതിയിട്ടുണ്ട്. നീ ഏറ്റവും ആഗ്രഹിച്ച ഒന്ന്. എന്താണത്? അവൾ ആകാംക്ഷയോടെ ചോദിച്ചു. അത് ഇപ്പോൾ പറയില്ല.വീട്ടിൽ ചെല്ലുമ്പോൾ കാണാം. നമുക്ക് പോകാം.അയാൾ പറഞ്ഞു. ഡോക്ടർ ഷീനയുടെ വീട്ടിലേക്ക് അയാൾ വണ്ടിയോടിച്ചു. ഷീന അവരുടെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. അലീന ഇറങ്ങിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. എത്ര നാളായി മോളെ നിന്നെ കണ്ടിട്ട്. ഷീന സ്നേഹത്തോടെ ചോദിച്ചു. ഇനി എന്നും കാണാമല്ലോ.ഞാൻ ഇനി തിരിച്ചു പോകുന്നില്ല എന്ന് തീരുമാനിച്ചു. അതാണ് നല്ലത്. നിനക്ക് സമ്മാനമായി ഡിയോൺ ഒന്ന് കരുതി വെച്ചിട്ടുണ്ട്. എന്താണത്? എയർപോർട്ടിൽ വെച്ചു ഡിയോണും ഇത് തന്നെ പറഞ്ഞു. എന്താ ഡിയോൺ പറ.അലീന അയാളെ നോക്കി. വാ...അയാൾ അവളുടെ കൈപിടിച്ച് അകത്തേക്ക് നടത്തിച്ചു.. ഷീന അവരുടെ പോക്ക് നോക്കി നിന്ന് മെല്ലെ പുഞ്ചിരിച്ചു. ഡിയോൺ അവളെ മുറിയിലേക്ക് കയറ്റി. ദേ.. അങ്ങോട്ട് നോക്കിക്കെ അയാൾ വിരൽ ചൂണ്ടി. അവൾ അങ്ങോട്ട് നോക്കി തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയാണ് അതീവ സൗന്ദര്യമുള്ള ഒരുകുഞ്ഞ്. ഏതോ സ്വപ്നത്തിൽ ആണെന്നവണ്ണം ആ കുഞ്ഞു മുഖത്ത് ഇടക്ക് ചിരി വിരിയുന്നുണ്ട്. അവൾ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ഇത്... ഈ... കുഞ്ഞ് ? ഇത് നമ്മുടെ കുഞ്ഞാണ്. അയാൾ പറഞ്ഞു. നീ എപ്പോഴും പറയാറില്ലായിരുന്നോ, നിനക്ക് ഒരു കുഞ്ഞിനെ വേണമെന്ന്. ആ കുഞ്ഞാണ് ഈ കിടക്കുന്നത്.. അവളുടെ കണ്ണുകൾ നനഞ്ഞു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ വിഷമങ്ങളിലൊന്ന്, അവൾക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്നുള്ള അറിവാണ്. പക്ഷേ ഡിയോണിന്റെ ഒരു കുഞ്ഞിനെ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത്രമാത്രം താൻ തന്റെ പുരുഷനെസ്നേഹിക്കുന്നുണ്ട്. അവൾ തൊട്ടിലിൽ നിന്നും കുഞ്ഞിനെ വാരിയെടുത്തു. ആ പിഞ്ചു മുഖവും ഉടലുമാകെ ചുംബനങ്ങൾ കൊണ്ട്മൂടി. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ട കുഞ്ഞ് ചിണുങ്ങലോടെ അവളുടെ മാറിലേക്ക് പതിഞ്ഞു ചേർന്നു കിടന്നു. അവളുടെ ഉള്ളം മാതൃത്വം എന്ന് മധുരാനുഭൂതിയിൽ നിറഞ്ഞു. ഈ കുഞ്ഞിന്റെ അമ്മ ? അവൾ സംശയത്തോടെ ചോദിച്ചു. കൃത്രിമ ബീജസങ്കലനത്തിലൂടെ സാധ്യമാക്കിയ കുഞ്ഞാണിത്. അവർ പണത്തിനു വേണ്ടിയായിരുന്നു, ഇങ്ങനെ ഒരു കാര്യത്തിന് തയ്യാറായത്. അവർ ആവശ്യപ്പെട്ട പണം ഞാൻ ആ കൈകളിലേക്ക് വെച്ചുകൊടുത്തു. എങ്കിലും കുഞ്ഞിന്റെ അവകാശം പറഞ്ഞവർ എന്നെങ്കിലും വരുമോ? അവൾ സംശയത്തോടെ ചോദിച്ചു ഒരിക്കലുമില്ല. അവർക്ക് വേറെ കുഞ്ഞുങ്ങളൊക്കെ ഉള്ളതാണ്. പണത്തിന് എന്തോ ആവശ്യം വന്നപ്പോൾ അവർ ഇതിന് തയ്യാറായതാണ്. കുഞ്ഞിനെ കാണണമെന്ന് അവർ പറഞ്ഞതു പോലുമില്ല. ഇതൊക്കെ ഇപ്പോൾ ഒരു ബിസിനസാണ് പണത്തിനുവേണ്ടി ആളുകൾ എന്തും ചെയ്യുന്ന കാലമാണിത്. അപ്പോൾ ഇനി മുതൽ ഇവൾ നമ്മുടേത് മാത്രമാണല്ലേ..ഡിയോൺ. അതെ...നമ്മുടെ കുഞ്ഞാണിത്. നമ്മുക്ക് ശേഷവും നമ്മുടെ കുടുംബം നിലനിർത്താൻ, നമ്മുടെ കല്ലറയിൽ പൂക്കൾ വച്ച് നമുക്കായി പ്രാർത്ഥിക്കാൻ. ദൈവം നമുക്കായി തന്ന സമ്മാനം. അവളുടെ കണ്ണുകളിൽ പുതിയ പ്രതീക്ഷകൾ നിറഞ്ഞു ഇനിയൊരിക്കലും തനിക്ക്‌ ഒരു അമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ, ഡിയോണിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് തനിക്ക് തോന്നി. തന്റെ ഡിയോണിനു വേണ്ടി ആ ഒരു നന്മ മാത്രമേ തനിക്ക് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഡിയോണിന്റെ ജീവിതം നശിപ്പിക്കാൻ താൻ ഒരുക്കമായിരുന്നില്ല. ഇങ്ങോട്ടുള്ള ഈ യാത്ര തന്നെഈ ബന്ധം വേണ്ടെന്നുവയ്ക്കാൻ ഡിയോണിയോട് പറയാൻ വേണ്ടി ഉള്ളതായിരുന്നു ദാമ്പത്യജീവിതത്തിന്റെ ആഴവുംപരപ്പും പൂർണ്ണമായി അറിയണമെങ്കിൽ അവരിൽ കുഞ്ഞുങ്ങൾ പിറക്കണം, നമ്മിൽ നിന്നും പുതിയൊരു തലമുറയുണ്ടാകുന്നതും കുസൃതികളും കൊഞ്ചലുമായി അവരാ വീട് മുഴുവനും ഓടിനടക്കുന്നതും കാണുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി മറ്റെവിടെ നിന്നു കിട്ടാനാണ്. ഇതൊന്നുമില്ലെങ്കിലും അതിസുന്ദമായി ജീവിക്കാൻ കഴിഞ്ഞേക്കും, മനുഷ്യരെല്ലാം വ്യത്യസ്തരാണല്ലോ. എന്നാൽ ഇനി ഒരു വേർപിരിയലിനെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. കാരണം ഇന്ന് താൻ ഒരമ്മ ആയിരിക്കുകയാണ്. തന്റെ ഡിയോണിന്റെ കുഞ്ഞ് തന്റെ നെഞ്ചിന്റെ ചൂടേറ്റ് ഉറങ്ങുകയാണ്. ഡിയോൺ അവളുടെ അരികിൽ വന്ന് അവളെയും കുഞ്ഞിനേയും തന്റെ മാറോടു ചേർത്തു. ഈശ്വര... ഈ കുഞ്ഞിന്റെ അമ്മ എവിടെ ആയിരുന്നാലും അവർക്ക് നല്ലത് മാത്രം വരണമേ... പണത്തിനു വേണ്ടിയാണെങ്കിൽ കൂടിയും ആ സ്ത്രീ ഞങ്ങളോട് ചെയ്തത് പുണ്യ പ്രവർത്തിയാണ്. അവളുടെ ഉള്ളം മന്ത്രിച്ചു. നമുക്ക് ഉച്ച കഴിയുമ്പോൾ നമ്മുടെ തറവാട്ടിലേക്ക് പോകണം. ഇനിയുള്ള ജീവിതം അവിടെ മതി.ഡിയോൺ പറഞ്ഞു. അതെ,ഡിയോൺ.ഇനിയാണ് നമ്മൾ പൂർണ്ണമായും നമ്മുടെ മോളുടെ അച്ഛനും അമ്മയും ആകുന്നത്. അയാൾക്ക്‌ ഒരുപാട് സന്തോഷം തോന്നി. 💚💚💚💚💚💚 മിഴി അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായതോടെ, അവൾ നായികയായാൽ സിനിമ വിജയിക്കും എന്നൊരു അന്തവിശ്വാസം വരെ പടർന്നു. അവളെ നായികയാക്കാൻ മൽസരസമായി. അതവളിൽ ആത്മവിശ്വാസവും അഹങ്കാരവും വർദ്ധിപ്പിച്ചു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി ഇതിനോടകം അവൾ ഉയർന്നിരുന്നു. അവളെ നായികയാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കണമെന്ന ആശ മൂത്ത ഒരു ഹിറ്റ്‌ സംവിധായകൻ അവളെ കാണാൻ എത്തി. കഥ കേട്ടപ്പോൾ അവൾക്കും അത് ചെയ്യണമെന്ന് തോന്നി. ആ ചിത്രത്തിനുള്ള പണം മുടക്കാൻ അവളുടെ ഡാഡി തയ്യാറായി. ഒരേ സമയം ഒന്നിലധികം ഭാഷകളിൽ സിനിമ റിലീസ് ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം.. മിഴിയും വലിയ ആവേശത്തിൽ ആയിരുന്നു. പ്രശസ്തരായ തിരക്കുള്ള അഭിനേതാക്കളെ തന്നെയായിരുന്നു ചിത്രത്തിനായി തിരഞ്ഞെടുത്തത്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ആ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആയിരുന്നു എങ്ങും. ഏകദേശം പതിനൊന്നു മാസത്തോളം എടുത്താണ് ആ ചിത്രം പൂർത്തിയാക്കിയത്. അങ്ങനെ ആ ചിത്രത്തിന്റെ റിലീസിംഗ് ദിവസമായി. അവളാകെ ആകാംഷയിൽ ആയിരുന്നു. ഇതോടെ തന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്ന് അവൾ കണക്കുകൂട്ടി. അവളും ഡാഡിയുംആദ്യ ഷോയ്ക്ക് തന്നെ സിനിമ കാണാൻ പോയി. ആദ്യസീനിൽ അവളെ കണ്ടപ്പോൾ ആരാധകർ ആർപ്പു വിളിച്ചെങ്കിലും പിന്നെ കൂവലായി. പ്രതീക്ഷിച്ചതുപോലെ സിനിമ വിജയിച്ചില്ല എന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കി. ആദ്യപകുതി പോലും കണ്ടു പൂർത്തിയാക്കാതെ,അവർ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പുറത്തിറങ്ങി. അവളുടെ ഡാഡിയുടെ മുഖം നിരാശയിൽ മുങ്ങിയിരുന്നു. എങ്കിലും അവൾക്ക് പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇത് ആദ്യ ഷോയല്ലേ,ചിലപ്പോൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സിനിമ തന്റെ ആരാധകർ സിനിമ ഏറ്റെടുത്തേക്കുമെന്ന് അവൾ വിശ്വസിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവൾക്ക് സഹിക്കാനാവാത്ത സങ്കടം തോന്നി. അവളുടെ ഡാഡി ആകെ ഉലഞ്ഞു പോയിരുന്നു.. എത്ര കാലം കൊണ്ട് താൻ വിദേശത്തും സ്വദേശത്തും ആയി ബിസിനസ് ചെയ്തു ഉണ്ടാക്കിയ കോടികളാണ് നഷ്ടമായത്. ആവേശം മൂത്ത് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത പടമാണ്.എട്ടുനിലയിൽ പൊട്ടിയിരിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ പകുതിയിൽ അധികവും നഷ്ടമായത്, അയാൾക്ക്‌ സഹിക്കാൻ കഴിഞ്ഞില്ല. മിഴി ആകെ തളർന്നു. ചിത്രം വൻ പരാജയമായതോടെ അവളെ നായികയാക്കി തുടങ്ങാനിരുന്ന പല ചിത്രങ്ങളിൽ നിന്നും അവളെ ഒഴിവാക്കി. അവളെ അവളുടെ ആദ്യ സിനിമയിലെ നായികയാക്കിയ സംവിധായകൻ, മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ അവളെ വിളിച്ചപ്പോൾ അവൾക്ക് ലേശം ആശ്വാസം തോന്നി. പക്ഷെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് അവൾ മനസ്സിലാക്കിയത് അവളല്ല നായിക എന്ന്. നായകന്റെ സഹോദരിയുടെ വേഷമാണ് അവൾക്ക് അതിൽ ചെയ്യാൻ കിട്ടിയത്. അതോടെ കൂടുതലും അത്തരം വേഷങ്ങൾ അവളെ തേടി വന്നു. പക്ഷെ അതൊന്നും ഏറ്റെടുക്കാൻ അവൾ തയ്യാറായില്ല. പുതുമുഖ സംവിധായകനെ വെച്ച് നല്ലൊരു കഥ സിനിമയാക്കാനും പ്രൊഡ്യൂസറുടെ വേഷമണിയാനും അവൾ തയ്യാറായി. സ്വന്തം പണമിറക്കി ചെയ്യുന്നതുകൊണ്ടും. ഇനിയൊരു പരാജയം ഉണ്ടാകാൻ പാടില്ലെന്ന തോന്നൽ ഉള്ളതുകൊണ്ടും അതിന്റെ എല്ലാം പ്രവർത്തനങ്ങളിലും അവൾ സജീവമായി പങ്കുകൊണ്ടു. അത്രയധികം ആത്മാർത്ഥതയോടെ അവൾ സിനിമയുടെ വിജയത്തിനായി പ്രയത്നിച്ചു. പക്ഷെ, വിധി അവളെ വീണ്ടും തോൽപ്പിച്ചു. ആ ചിത്രവും അമ്പേ പരാജയപ്പെട്ടു. തന്റെ സമ്പാദ്യമെല്ലാം കണ്മുന്നിലൂടെ ഒഴുകി പോകുന്നത് കണ്ട് മിഴിയുടെ അച്ഛന്റെ ഹൃദയം തകർന്നു. ആ വിഷമം താങ്ങാനവാതെ കുഴഞ്ഞു വീണ് അയാൾ ആശുപത്രിയിലായി. സാമ്പത്തിക തകർച്ചയും, ഡാഡിയുടെ അസുഖവും. മിഴി ആകെ തകർന്നു. കടം വീട്ടാനായി തങ്ങളുടെ വീടും കൂടി വിൽക്കേണ്ടതായി വന്നപ്പോൾ അവൾ പൂർണ്ണമായും തകർന്നു. ഉയരങ്ങളുടെ കൊടുമുടിയിൽ നിന്നും കുത്തനെയുള്ള വീഴ്ച അവൾക്ക് താങ്ങാനാകുമായിരുന്നില്ല. 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ
✍ തുടർക്കഥ - mlgeogo Part 6 mlgeogo Part 6 - ShareChat

More like this