ShareChat
click to see wallet page
#രക്തസാക്ഷി ദിനം സഖാവ് റിജിത്ത് ഒക്ടോബർ 3ന് റിജിത്തിന്റെ വേർപാടിന് ഇരുപത് വർഷം പിന്നിടുന്നു. 2005 ഒക്ടോബർ 3ന് രാത്രി ഒൻപതുമണിയോടെയാണ് തന്റെ സുഹൃത്തുകളോടൊപ്പം നടന്നു പോകുകയായിരുന്ന സഖാവ് റിജിത്തിനെ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചത്. മുൻകൂട്ടി പദ്ധതിയിട്ടുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. പത്ത് അംഗസംഘം കിണറിന്റെ പിന്നിൽ ഒളിച്ചിരുന്നാണ് ആക്രമിച്ചത്. ആ ആക്രമണത്തിൽ പരിക്കേറ്റ റിജിത്ത് സംഭവ സ്ഥലത്തു തന്നെ മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റു. റിജിത്തിന്റെ വിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെയും പ്രസ്ഥാനത്തിന്റെയും നഷ്ട്ടമായിരുന്നു. കലാരംഗത്തും, കായികരംഗത്തും ഭാവിയിൽ വലിയ സംഭാവനകൾ നൽകാൻ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. 1997-ൽ പതിനെട്ടാം വയസ്സിലാണ് സഖാവ് പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്. CPIM ചുണ്ട ബ്രാഞ്ച് അംഗവും, DYFI യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിയംഗവുമായ റിജിത്ത് പ്രദേശത്തെ ഉശിരുള്ള പാർട്ടി പ്രവർത്തകനായിരുന്നു. ഇന്ന് ഇരുപത് വർഷം കഴിഞ്ഞിട്ടും സഖാവ് റിജിത്തിന്റെ ഓർമ്മ കാലത്തിന്റെ മുന്നിൽ മങ്ങുന്നില്ല. ഓരോ നീതി പോരാട്ടത്തിലും സഖാവ് റിജിത്തിന്റെ ത്യാഗം നമ്മെ മുന്നോട്ട് നയിക്കുന്നു.
രക്തസാക്ഷി ദിനം - 363600 3 Le ٥: ٨٤١٥ ಊ@mu3c91 ೊmo @ CPIMKANNUR DC 363600 3 Le ٥: ٨٤١٥ ಊ@mu3c91 ೊmo @ CPIMKANNUR DC - ShareChat

More like this