📖നേർവായന
എപ്പിസോഡ്: 1219
ഇന്നത്തെ വിഷയം: ആദ്യത്തെ സൃഷ്ടി പ്രവാചക പ്രകാശമോ?
▪️ ഭാഗം -03
✒️മൂസ സ്വലാഹി കാര
➖➖➖➖➖➖➖➖➖
🔲ഉബാദത്ത് ഇബ്‌നു സ്വാമിത്തി(റ)ൽനിന്ന്, നബിﷺപറഞ്ഞു: “അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പേനയാണ്’’ (തിർമുദി).
ഇംറാൻ ഇബ്നു ഹുസൈനി(റ)ൽ നിന്ന്, നബിﷺ പറഞ്ഞു: “അല്ലാഹു ഉള്ളവനായിരുന്നു, അവന് പുറമെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ അർശ് വെള്ളത്തിന്മേലായിരുന്നു. അല്ലാഹു എല്ലാം അവന്റെ രേഖയിൽ എഴുതിയിട്ടുണ്ട്’’ (ബുഖാരി).
ഈ രണ്ട് ഹദീസുകൾ പരസ്പര വിരുദ്ധമായതോ ഏകോപിപ്പിക്കാൻ പറ്റാത്തതോ അല്ല. ഇബ്‌നു തൈമിയ്യ(റഹി) തന്റെ ‘മജ്മൂഉൽ ഫതാവ,’ ‘സ്വഫ്ദിയ്യ’ എന്നീ ഗ്രന്ഥങ്ങളിലും ഇബ്‌നുൽ ക്വയ്യിം(റഹി) തന്റെ ‘അന്നൂനിയ്യ’ എന്ന ഗ്രന്ഥത്തിലും ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പല പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
“സൃഷ്ടികളിൽ ആദ്യത്തെത് അർശും അതിന്റെ കൂടെ വെള്ളവുമാണ്. പേനയാണ് ആദ്യത്തെത് എന്നത് മൊത്തത്തിലല്ല. മറിച്ച് ലോകത്തിലെ വിധികൾ എഴുതാൻ ആദ്യം സൃഷ്ടിച്ചത് എന്ന അർഥത്തിലും അർശിനും വെള്ളത്തിനും ശേഷമുള്ള ആദ്യ സൃഷ്ടി എന്നതിലേക്ക് ചേർത്തുമാണ്.’’
സത്യസന്ധമായ ഇത്തരം സമീപനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് പുരോഹിതന്മാർ. കഴമ്പില്ലാത്ത ന്യായീകരണങ്ങൾ മാത്രമാണ് അവർക്കുള്ളത്.
“ഇവയെല്ലാം ചേർത്ത് വെച്ച് നിരൂപിച്ച ശേഷം നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചത് ഇപ്രകാരമാണ്. എല്ലാ വസ്തുക്കൾക്കും മുമ്പേ പ്രഥമമായി സൃഷ്ടിച്ചത് തിരുനബിയുടെ ഒളിവാണെന്ന ഹദീസിലുള്ളതാണ് നിരുപാധികമായ പ്രഥമ സൃഷ്ടി. അതായത് അതാണ് ഹഖീഖത്ത്. മറ്റെല്ലാം സോപാധികവും ആപേക്ഷികവുമാണ്’’ (മൻഖൂസ് മൗലിദ് വ്യാഖ്യാനം/ജലീൽ സഖാഫി പുല്ലാര/പേജ് 34).
ഇങ്ങനെയൊരു മറുപടി ഏതായിരുന്നാലും അഹ്‌ലുസ്സുന്നയുടെ പക്ഷത്തുനിന്ന് എവിടെയും കാണുന്നില്ല. അപ്പോൾ ‘നമ്മുടെ ഇമാമുകൾ’ എന്നതിന്റെ വിവക്ഷ ശിയാ-സൂഫി ഇമാമുകൾ എന്നായിരിക്കാനേ തരമുള്ളൂ.
➖➖➖➖➖➖➖➖
Join Our WhatsApp Group:
https://qr1.be/4M9V
➖➖➖➖➖➖➖➖
പ്രവാചക സൃഷ്ടിപ്പ് പ്രകാശത്തിൽ നിന്നോ?
നബിﷺ സൃഷ്ടികളിൽ ഉത്തമരും ഉന്നത സ്ഥാനമുള്ളവരുമാണ്. മണ്ണിൽനിന്ന് സൃഷ്ടിക്കപ്പെട്ട ആദം നബിﷺയുടെ സന്താന പരമ്പരയിൽ തന്നെയാണ് മുഹമ്മദ് നബിﷺയുമുള്ളത്.
അല്ലാഹു പറയുന്നു: “അല്ലാഹു നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി’’ (35:11).
ആഇശ(റ)യിൽനിന്ന്, നബിﷺപറഞ്ഞു: “ആദം സൃഷ്ടിക്കപ്പെട്ടത് മണ്ണിൽനിന്നാണ്’’ (മുസ്‌ലിം).
മനുഷ്യ പ്രകൃതമായ ജീവിത രീതിതന്നെയായിരുന്നു നബി ﷺയുടെത്. ക്വുർആൻ പറയുന്നു: “എന്റെ രക്ഷിതാവ് എത്ര പരിശുദ്ധൻ! ഞാനൊരു മനുഷ്യൻ മാത്രമായ ദൂതനല്ലേ?’’ (17:93).
ഇസ്‌ലാമിക പ്രമാണങ്ങൾ പറഞ്ഞതിലപ്പുറം നാം വിശ്വസിക്കേണ്ടതുണ്ടോ? ആയിരക്കണക്കായ സ്വഹാബിമാരും പിന്നീട് വന്ന ഉത്തമ തലമുറകളിലും പെട്ട ആർക്കെങ്കിലും ഇങ്ങനെയൊരു തല തിരിഞ്ഞ ഈ വാദം ഉണ്ടായിരുന്നോ? അല്ലാഹുവിന്റെയും നബിﷺയുടെയും മേൽ വമ്പിച്ച കളവ് ആരോപിക്കുകയല്ലേ ഇവർ ചെയ്യുന്നത്?
“അവിടെവെച്ച് ഓരോ ആത്മാവും അത് മുൻകൂട്ടി ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാർഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് അവർ മടക്കപ്പെടുകയും അവർ പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരിൽനിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്’’ (10:30).
ജാബിറി(റ)ൽ നിന്ന് ഹദീസോ?
മഹാനായ ജാബിർ(റ)വിനെ പ്രതിയാക്കി, നബിﷺ പറഞ്ഞു എന്ന നിലയ്ക്ക് ഇവർ കൊണ്ടു നടക്കുന്ന പൊള്ളയായൊരു ഉദ്ധരണിയുണ്ട്. അതിന്റെ തുടക്കം ഇപ്രകാരമാണ്:
➖➖➖➖➖➖➖➖
Like and Follow
Our Facebook page:
https://www.facebook.com/WisdomMediaChannel/
➖➖➖➖➖➖➖➖
“ഞാനൊരിക്കൽ നബിﷺയോട് ചോദിച്ചു: ‘വസ്തുക്കൾക്കെല്ലാം മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങ് എനിക്ക് പറഞ്ഞുതന്നാലും.’ നബിﷺ പറഞ്ഞു: ‘ഓ ജാബിർ, എല്ലാ വസ്തുക്കൾക്കും മുമ്പായി അല്ലാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ ഒളിവിനെയാണ്. അല്ലാഹുവിന്റെ ദിവ്യവെളിച്ചത്തിൽ നിന്നാണ് ഇതിനെ സൃഷ്ടിച്ചത്...’’ (സുന്നിഅഫ്കാർ 2025 സെപ്തംബർ 1-30/പേജ് 55).
എത്ര കൊടിയ അപരാധമാണിവർ ചെയ്യുന്നത്! ആധികാരികമായ ഒറ്റ ഹദീസ് ഗ്രന്ഥങ്ങളിലും വിശ്വാസയോഗ്യമായ നിലയ്ക്ക് ഇങ്ങനെയൊരു ഹദീസില്ല. ഇമാം ഇബ്‌നുൽ ജൗസി(റ) ‘അൽ മൗളൂആത്ത്’ (കെട്ടിച്ചമച്ചവ) എന്ന ഗ്രന്ഥത്തിലാണ് ഇത് ഉൾപ്പെടുത്തിയത്.
ഇബ്‌നു തൈമിയ്യ(റഹി) ഫതാവയിൽ പറഞ്ഞു: “ഇങ്ങനെയുള്ളത് നിർമിതവും കള്ളത്തരവുമായ വരിൽ നിന്നാണ് ഉദ്ധരിച്ച് വരിക എന്നതിൽ അഹ്‌ലുൽ ഹദീസിന്റെ ഏകോപനമുള്ളതാണ്.’’
➖➖➖➖➖➖➖
Like and Follow
Our Instagram Page:
https://www.instagram
.com/wisdom_media_channel/
➖➖➖➖➖➖➖➖
ഇമാം സുയൂത്വി(റ)തന്റെ ‘അൽഹാവി’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ചോദ്യത്തിൽ പറയപ്പെട്ട ഈ ഹദീസ് അവലംബിക്കാവുന്ന പരമ്പര ഇല്ലാത്തതാണ്.’’
ഇതൊന്നും മുഖവിലക്കെടുക്കാതെ മുസ്‌ലിയാക്കന്മാർ പറയുന്നത് നോക്കൂ: “പ്രമുഖ സ്വഹാബി ജാബിർ(റ)ൽ നിന്ന് മുഹമ്മദുബ്‌നുൽ മുൻകദിർ(റ) അവരിൽ നിന്നു മഅ്മർ (റ) എന്നിവരാണ് ഹാഫിള് അബ്ദുറസാഖിനു ഈ ഹദീസ് കിട്ടിയ സനദ്. ഈ സനദിനു വല്ല ന്യൂനതകളും ചൂണ്ടിക്കാട്ടാൻ ഒരാൾക്കും കഴിയില്ല. ഈ ഹദീസിന്റെ വെളിച്ചത്തിലും മറ്റും പ്രഥമ സൃഷ്ടി തിരുനബിﷺയുടെ ഒളിവാണെന്നു വിശ്വസിക്കുന്ന സത്യവിശ്വാസികളെ വിമർശിക്കാൻ ബിദഇകൾക്ക് അധികാരമില്ല. സുന്നികളെ ആക്ഷേപിക്കുന്ന വഹാബികൾ അക്രമമാണ് കാണിക്കുന്നത്’’ (മൻഖൂസ് മൗലിദ് വ്യാഖ്യാനം/പേജ് 32,33).
പൂർണമായും വ്യാജമെന്ന് തെളിയിക്കപ്പെട്ടതിൽ നിന്ന് എന്ത് ന്യൂനതയാണിനി കണ്ടെത്തേണ്ടത്?
➖➖➖➖➖➖➖➖
Compiled by
Wisdom IT wing
WhatsApp:9633882244
Source:https://www.nerpatham.com
#wisdommedia #WisdomGlobalTV
