ShareChat
click to see wallet page
നടനും മിമിക്രി കലാകാരനും ഗായകനും ആയ കലാഭവൻ നവാസ് അന്തരിച്ചു (51). ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞു റൂമിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. നാടക ടെലിവിഷൻ സിനിമ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നവാസ്. സംവിധായകൻ ബാലു കിരിയത്ത് മിമിക്സ് ആക്ഷൻ 500 ലൂടെ പരിചയപ്പെടുത്തിയ 38 കലാകാരന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം 🙏 ഹിറ്റ്ലർ, ബ്രദർസ് (1997) ജൂനിയർ മാൻഡ്രേക് (1997),മാട്ടുപെട്ടി മച്ചാൻ (1998),ചന്ദമാമ (1999),തില്ലാനാ (2003) എന്നീ സിനിമ കളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.സിനിമാ താരം അബൂ ബേക്കറിന്റെ മകനും നിയാസ് ബക്കർ സഹോദരനും ആണ്. സിനിമ താരം രഹന ആണ് ഭാര്യ. കണ്ണീർ പ്രണാമം 🙏💔🥀 #📰ബ്രേക്കിങ് ന്യൂസ് #🔴*നടൻ കലാഭവൻ നവാസ് അന്തരിച്ചു*
📰ബ്രേക്കിങ് ന്യൂസ് - ఓటిట్టోకి%  99 ఓటిట్టోకి%  99 - ShareChat

More like this