കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം: ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നടന്നു
🌲🌲🌲🌲🌲🌲🌲🌲🌲
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ നടന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യാ എസ് അയ്യരിൽ നിന്നും ചലച്ചിത്രതാരം ലിജോ മോൾ ജോസ് ആദ്യ ഡെലിഗേറ്റ് പാസ് ഏറ്റുവാങ്ങി.
ഇനി ഒരാഴ്ച കാലം തലസ്ഥാനനഗരി സിനിമ നഗരിയായി മാറും. 12 മുതൽ 19 വരെയാണ് 30-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള നടക്കുന്നത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർ പേഴ്സൺ കുക്കുപരമേശ്വരൻ, ജോയിൻ സെക്രട്ടറി സി ജോയി, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം സുധീർ കരമന, മധുപാൽ, തുടങ്ങിയവർ പങ്കെടുത്തു.
26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ആൻമേരി ജാസിർ സംവിധാനം ചെയ്ത പാലസ്തീൻ 36 ആണ് ഉദ്ഘാടന ചിത്രം.
🌲🌲🌲🌲🌲🌲
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 ##IFFK 2025🌲🌲🌲🌲


