ShareChat
click to see wallet page
search
#👩‍🍳 പാചകലോകം +------+-----+----+------+-----+ _*🌶 ഇന്നത്തെ പാചകം 🍳*_ _*ഓറഞ്ച് കേക്ക്*_ +--------+-----+------+-------+ _ഈ ക്രിസ്തുമസ്‌ കാലത്ത്‌ നമുക്ക്‌ വ്യത്യസ്തമായ ഒരു കേക്ക്‌ ഉണ്ടാക്കി നോക്കാം. രുചികരമായ ഓറഞ്ച്‌ കേക്ക്‌_ __________________________ _*ചേരുവകൾ*_ _________________________ _ഓറഞ്ച് നീര് : 3/4 കപ്പ്‌_ _ഓറഞ്ച് തൊലി : 2 സ്പൂണ്‍_ _മൈദ : 1 1/2 കപ്പ്‌_ _ബേക്കിംഗ്‌ പൌഡർ : 1 1/2 സ്പൂണ്‍_ _ബേക്കിംഗ്‌ സോഡാ : 1 സ്പൂണ്‍_ _പുളിയില്ലാത്ത തൈര് : 1/2 കപ്പ്‌_ _പഞ്ചസാര : 3/4 കപ്പ്‌_ _ഓയിൽ : 1/2 കപ്പ്‌_ _________________________ _*ഉണ്ടാക്കേണ്ട വിധം*_ __________________________ _ഓവൻ 180° യിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. മൈദാ ബേക്കിംഗ്‌ പൌഡർ ബേക്കിംഗ്‌ സോഡാ ഇവ നന്നായി അരിച്ച് മിക്സ്‌ ചെയ്ത് വെക്കുക. ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു മിക്സിങ്ങ് ബൌൾ ഇൽ തൈര് ഒഴിക്കുക. അതിലേക്കു പഞ്ചസാര ചേര്ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഓയിൽ ചേര്ത്ത് യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് നീരും തൊലിയും ചേര്ത്ത് ഇളക്കുക. അതിലേക്കു മൈദാ മിക്സ്‌ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ബാറ്റെർ ഒഴിച്ച് 180° യിൽ 40-45 മിനിറ്റ് ബേക്ക്‌ ചെയ്തെടുക്കുക_ +------+-------+------+-------+
👩‍🍳 പാചകലോകം - ShareChat