ഞാൻ
കഥ കേൾക്കാൻ ഇരുന്നു...
ആ കണ്ണിൽ
നോക്കി നോക്കി...
തുടങ്ങി വച്ചത്
ശലഭങ്ങളെ കുറിച്ചുള്ള
വർണനയോടെയാണ്...
വർണാഭമായ തുടക്കം...
ശലഭങ്ങൾ
അപ്സരസുകളെ പോലെ സുന്ദരികളായി...
അവരുടെ തുടുപ്പും മിനുപ്പും വർണിക്കുന്നതിൽ
അയാൾ ഹരം കൊണ്ടു...
അയാളോടുള്ള പ്രണയം നിറച്ചു വച്ച എന്റെ ഹൃദയത്തിൽ
ആ വർണന നേരിയ അസ്വാസ്ഥ്യം പടർത്തി...
എങ്കിലും സാകൂതം ഞാൻ കേട്ടിരുന്നു...
കഥ തുടർന്നു...
ആരാമത്തിൽ അയാൾ
അഗ്നിപുഷ്പം ആണത്രേ...
അയാളുടെ ജ്വലിക്കുന്ന സൗന്ദര്യം
ശലഭങ്ങളെ മോഹിപ്പിച്ചു...
ആ മനസ്സിന്റെ കാമനകൾ, കല്പനകൾ
മദിപ്പിക്കുന്ന ഗന്ധം ഉതിർത്തു...
സുന്ദരികൾ ചിറകുകൾ വീശി വന്നണഞ്ഞു...
പുഷ്പത്തിൽ ശയിച്ചു...
മരണത്തെ പുൽകി...
അയാളിൽ ലയിച്ച ആത്മാക്കൾ അത്രയും
തിളക്കമാർന്നു നിന്നു...
തിളക്കമൊട്ടും ചോരാതെ
അവയോരൊന്നും കവിതകളായി...
അയാളുടെ തൂലികയിൽ പിറന്നു...
കഥ കേട്ടു കേട്ട്
ഞാൻ കവിയെ സ്നേഹിച്ചു...
വീണ്ടും വീണ്ടും സ്നേഹിച്ചു...
പ്രണയം ഒട്ടും ചോരാതെ...
#📝 ഞാൻ എഴുതിയ വരികൾ #🖋 എൻ്റെ കവിതകൾ🧾 #💌 പ്രണയം #💭 എന്റെ ചിന്തകള്‍ #❤ സ്നേഹം മാത്രം 🤗

