"സിനിമ എന്ന കലാരൂപത്തെപ്പോലും നിയമങ്ങൾ ദുരുപയോഗിച്ച് വേട്ടയാടുന്ന നഗ്നമായ അധികാര ദുർവിനിയോഗമാണ് ഐ.എഫ്.എഫ്.കെയിൽ (IFFK) കണ്ടത്. ആറ് സിനിമകൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും അടിച്ചമർത്തുന്ന ഇത്തരം നീക്കങ്ങൾ നമ്മുടെ സംസ്കാരത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കലയെയും സിനിമയെയും ഭയപ്പെടുന്ന അധികാരികൾ, നിയമത്തിന്റെ പേരിൽ കലാകാരന്മാരെയും സംഘാടകരെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല" #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്

