ShareChat
click to see wallet page
search
#💔 പ്രിയ മലയാള താരത്തിന്റെ ഭർത്താവ് അന്തരിച്ചു കോഴിക്കോട്: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റും രാജ്യസഭാംഗവുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീണ ശ്രീനിവാസനെ ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദില്ലിയിൽ ആയിരുന്ന പിടി ഉഷ നാട്ടിലേക്ക് തിരിച്ചു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനുമായിരുന്നു
💔 പ്രിയ മലയാള താരത്തിന്റെ ഭർത്താവ് അന്തരിച്ചു - ShareChat